കൗതുകം സമ്മാനിച്ച് ഫ്രാൻസ്വ ഇരട്ടക്കുട്ടികൾ
ഒ​രു അ​പൂ​ർ​വ സം​ഭ​വ​ത്തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​യി​ലെ ഗ്യാ​ൻ​ഷു ന​ഗ​ര​ത്തി​ലു​ള്ള വ​ന്യ​ജീ​വി മൃ​ഗ​ശാ​ല സാ​ക്ഷി​യാ​യ​ത്. ഫ്രാ​ൻസ്വ ലാം​ഗൂ​ർ എ​ന്ന കു​ര​ങ്ങു​വ​ർ​ഗ​ത്തി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്നു. പീ​ജി​യ​ൻ​സ് ട്വി​ൻ​സ് എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഒ​രാ​ണും ഒ​രു പെ​ണ്ണും എ​ന്ന രീ​തി​യി​ലാ​ണ് ഇ​ര​ട്ട​ക​ളു​ടെ പി​റ​വി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഫ്രാ​ൻ​സ്വ കു​ര​ങ്ങു​വ​ർ​ഗ​ത്തി​ൽ ഇ​ങ്ങ​നെ ര​ണ്ടു ലിം​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​ര​ട്ട​ക​ൾ ജ​നി​ക്കു​ന്ന​ത്.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​കു​ര​ങ്ങു​വ​ർ​ഗ​ത്തി​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കു​ന്ന​തു​ത​ന്നെ അ​പൂ​ർ​വ​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് ഇ​ര​ട്ട​ക​ളു​ടെ ജ​ന​നം. സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള രോ​മ​ങ്ങ​ളാ​ൽ പൊ​തി​ഞ്ഞി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ മൃ​ഗ​ശാ​ല​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കാ​ണാം. മൂ​ന്നു മാ​സം പ്രാ​യ​മാ​കു​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ളെ​പ്പോ​ലെ​ത​ന്നെ ഇ​വ​രു​ടെ രോ​മ​ത്തിനും ക​റു​പ്പു​നി​റ​മാ​കും.

മു​ഖ​ത്തി​നി​രു​വ​ശ​വും ചെ​വി മു​ത​ൽ താ​ടി​വ​രെ കാ​ണ​പ്പെ​ടു​ന്ന വെ​ളു​ത്ത രോ​മ​ങ്ങ​ളു​ടെ വ​ര​യാ​ണ് ഇ​ക്കൂ​ട്ട​രു​ടെ പ്ര​ത്യേ​ക​ത.ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ ഫ​സ്റ്റ് ക്ലാ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് ഫ്രാ​ൻ​സ്വ ലാം​ഗൂ​റു​ക​ൾ. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ണ്‍സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്ച​ർ ആ​ൻ​ഡ് നാ​ച്ചു​റ​ൽ റി​സോ​ഴ്സ​സ് വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജ​ന്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​വ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.