യേ​ശു​ദാ​സി​ന്‍റെ ശബ്ദവു​മാ​യി സാ​മ്യം; സം​സ്ഥാ​ന പു​ര​സ്കാ​രം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട അ​ഭി​ജി​ത്തി​നെ തേ​ടി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം
Tuesday, June 19, 2018 2:24 PM IST
തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ൽ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ ആ​രും കാ​ണാ​തെ ക​ണ്ണീ​ർ തു​ട​ച്ചു​മാ​റ്റു​ക എ​ന്ന് മാ​ത്ര​മേ അ​ഭി​ജി​ത്ത് എ​ന്ന അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ന് ചെ​യ്യു​വാ​നു​ണ്ടാ​യി​രു​ന്നു​ള്ളു. യേ​ശു​ദാ​സി​ന്‍റെ സ്വ​ര​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന വി​ചി​ത്ര കാ​ര​ണ​മാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം അ​ഭി​ജി​ത്തി​ന് നി​ഷേ​ധി​ച്ച​പ്പോ​ൾ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ച​ത്. എ​ന്നാ​ൽ കാ​ലം കാ​ത്തു​വെ​ച്ച ആ ​സൗ​ഭാ​ഗ്യം അ​ദ്ദേ​ഹ​ത്തെ തേ​ടി ഇ​പ്പോ​ൾ എ​ത്തി.

ടൊ​റ​ന്‍റോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് ഏ​ഷ്യ​ൻ ഫി​ലിം അ​വാ​ർ​ഡി​ലെ മി​ക​ച്ച ഗാ​യ​ക​നു​ള്ള പു​ര​സ്കാ​ര​മാ​ണ് അ​ഭി​ജി​ത്തി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ട​ൻ ജ​യ​റാ​മാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ഏ​വ​രെ​യും അ​റി​യി​ച്ച​ത്. ജ​യ​റാം നാ​യ​ക​നാ​യി എ​ത്തി​യ ആ​കാ​ശ​മി​ഠാ​യി എ​ന്ന സി​നി​മ​യി​ലെ ആ​കാ​ശ​പ്പാ​ല​ക്കൊ​മ്പ​ത്ത് എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​അം​ഗീ​കാ​രം നേ​ടി ന​ൽ​കി​യ​ത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മൻസൂർ അഹമ്മദാണ്.



ഭ​യാ​ന​കം എ​ന്ന സി​നി​മ​യി​ലെ കു​ട്ട​നാ​ട​ൻ കാ​റ്റു ചോ​ദി​ക്കു​ന്നു എ​ന്ന ഗാ​ന​മാ​യി​രു​ന്നു സം​സ്ഥാ​ന പു​ര​സ്ക്കാ​ര​ത്തി​ന് അ​വ​സാ​ന റൗ​ണ്ട് വ​രെ മ​ത്സ​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​നം. അ​ർ​ജു​ന​ൻ മാ​സ്റ്റ​റാ​യി​രു​ന്നു ഭ​യാ​ന​ക​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. ഈ ​ചി​ത്ര​ത്തി​ലെ സം​ഗീ​ത​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച സം​ഗീ​തം സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ജ​ന​കീ​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ​ന്തോ​ഷം തോ​ന്നി​യെ​ന്ന് അ​ഭി​ജി​ത്ത് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.