ന​ഴ്സി​ന്‍റെ അ​ശ്ര​ദ്ധ​യി​ൽ കൈ​ക്കു​ഞ്ഞി​നു​ണ്ടാ​യ ദു​ര​ന്തം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Friday, September 22, 2017 5:59 AM IST
കു​ട്ടി​ക​ൾ ജ​നി​ച്ചു ക​ഴി​ഞ്ഞു​ള്ള കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ അ​വ​ർ പൂ​ർ​ണ​മാ​യും ന​ഴ്സു​മാ​രു​ടെ പ​രി​ച​ര​ണ​ത്തി​ലാ​ണ്. അ​വ​ർ​ക്ക് വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ന​ൽ​കേ​ണ്ട നാ​ളു​ക​ൾ. പ​ക്ഷെ ഒ​രു ന​ഴ്സി​ന്‍റെ അ​ശ്ര​ദ്ധ കാ​ര​ണം ഒ​രു കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന ഗു​രു​ത​ര​മാ​യ അ​പ​ക​ടം ഏ​വ​രു​ടെ​യും ഹൃ​ദ​യം മ​ര​വി​പ്പി​ക്കു​ന്നു.

വ​ട​ക്കു-​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ജി​ലി​ൻ പ്ര​വി​ശ്യ​യി​ലെ യാ​ൻ​ജി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​റ്റേണ​ൽ ആ​ൻ​ഡ് ഇ​ൻ​ഫ​ന്‍റ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്.
പി​ഞ്ചുകു​ഞ്ഞ് കി​ട​ക്കു​ന്ന തൊ​ട്ടി​ൽ നഴ്സ് അ​ശ്ര​ദ്ധ​മാ​യി ത​ള്ളി നീ​ക്കു​ന്പോ​ൾ തൊ​ട്ടി​ൽ മ​റി​ഞ്ഞ് കു​ഞ്ഞ് നി​ല​ത്തേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് നി​ല​ത്തു വീ​ണ കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഇ​വ​ർ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ല. കുഞ്ഞിന്‍റെ അ​സ്വ​ഭാ​വി​ക​മാ​യ ക​ര​ച്ചി​ലി​ൽ സം​ശ​യം തോ​ന്നി​യ മാതാപിതാക്കൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ​മു​റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ഴ്സി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.