ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ് ദക്ഷിണാഫ്രിക്കയിൽ
Tuesday, July 17, 2018 2:22 PM IST
ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ റേ​ഡി​യോ ടെ​ലി​സ്കോ​പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 64 ഡി​ഷ് റേ​ഡി​യോ ടെ​ലി​സ്കോ​പ്പാ​ണ് വ​ട​ക്ക​ൻ മു​ന​ന്പി​ലെ കാ​ർ​ണ​ർ​വോ​ണി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് മ​ബൂ​സ ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ അ​രേ (എ​സ്കെ​എ) എ​ന്ന ഈ ​പ​ദ്ധ​തി​ക്ക് മീ​ർ‌​ക്കാ​റ്റ് എ​ന്ന ഓ​മ​ന​പ്പേ​രാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഭാ​ഗി​ക​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യേ ടെ​ലി​സ്കോ​പ് സ​ജ്ജ​മാ​യി​ട്ടു​ള്ളൂ. പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ 2030 വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

നി​ല​വി​ൽ ലോ​ക​ത്തു​ള്ള ടെ​ലി​സ്കോ​പ്പു​ക​ളേ​ക്കാ​ലും 50 മ​ട​ങ്ങ് ക​രു​ത്തു​റ്റ​തും 10,000 മ​ട​ങ്ങ് വേ​ഗ​മേ​റി​യ​തു​മാ​ണ് ഈ ​ടെ​ലി​സ്കോ​പ് എ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ആ​കാ​ശ​ത്തെ മി​ക​ച്ച രീ​തി​യി​ൽ നി​രീ​ക്ഷി​ക്കാ​ൻ ഈ ​ടെ​ലി​സ്കോ​പ് വി​ന്യാ​സ​ത്തി​നാ​കും. ക്ഷീ​ര​പ​ഥ​ത്തി​ന്‍റെ 30,000 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ​രെ പ​ക​ർ​ത്താ​ൻ ഇ​തി​നു ക​ഴി​യും.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ടെ​ലി​സ്കോ​പി​ന്‍റെ സ്ഥാ​ന​മെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം. ഓ​സ്ട്രേ​ലി​യ, ബ്രി​ട്ട​ൻ, കാ​ന​ഡ, ചൈ​ന, ഇ​ന്ത്യ, ഇ​റ്റ​ലി, ന്യൂ​സി​ല​ൻ​ഡ്, സ്വീ​ഡ​ൻ, നെ​ത​ർ​ല​ൻ​ഡ്സ്, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ലു​ണ്ട്.
പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ, ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കാ​നും 1400 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പു​ള്ള പ്ര​പ​ഞ്ച​ത്തി​ന്‍റെ ഉ​ദ്ഭ​വം ക​ണ്ടെ​ത്താ​നു​മാ​ണ് മീ​ർ​ക്കാ​റ്റ് ഉ​പ​യോ​ഗി​ക്കു​ക.

മീ​ർ​ക്കാ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സൂ​പ്പ​ർ​കം​പ്യൂ​ട്ട​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഐ​ബി​എം ആ​ണ് ഇ​വ ന​ല്കു​ക. മീ​ർ​ക്കാ​റ്റി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ ഇ​നി 133 ഡി​ഷു​ക​ൾ കൂ​ടി സ്ഥാ​പി​ക്ക​ണം. ഇ​തിനു ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.