ന​മ്മു​ടെ മ​ക​ന് അ​ർ​ബു​ദ​മാ​ണ്, അ​വ​നെ കാ​ണാ​ൻ വ​രു​മോ; യു​വ​തി​യു​ടെ കു​റി​പ്പ് ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ​മീ​ഡി​യ
Saturday, July 21, 2018 4:22 PM IST
ജീ​വ​നു​തു​ല്യം സ്നേ​ഹി​ച്ച​യാ​ൾ​ക്കൊ​പ്പം ഇ​റ​ങ്ങി​ത്തി​രി​ച്ച് പാ​തി​വ​ഴി​യി​ൽ അ​യാ​ൾ ഉ​പേ​ക്ഷി​ക്കു​മ്പോ​ൾ അ​വ​ളു​ടെ ക​യ്യി​ൽ അ​വ​ൻ ത​ന്ന ഒ​രു സ​മ്മാ​ന​മു​ണ്ടാ​യി​രു​ന്നു. ഒ​രു ആ​ണ്‍ കു​ഞ്ഞ്. ആ ​കു​ട്ടി ഇ​ന്ന് ജീ​വ​നു വേ​ണ്ടി മ​ല്ലി​ടു​ക​യാ​ണ്. വൃ​ക്ക മു​ഴു​വ​ൻ കാ​ൻ​സ​ർ പ​ട​ർ​ന്നു പി​ടി​ച്ച് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ദി​ന​ങ്ങ​ൾ ത​ള്ളി നീ​ക്കു​ന്ന ആ ​കു​ട്ടി അ​മ്മ​യോ​ടു പ​റ​ഞ്ഞു "എ​നി​ക്ക് എ​ന്‍റെ അ​ച്ഛ​നെ കാ​ണ​ണം’. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ മോ​നി​ഷ​യാ​ണ് ത​ന്നെ​യും മ​ക​നെ​യും ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം ജീ​വി​ത​മാ​രം​ഭി​ച്ച​യാ​ളെ അ​ന്വേ​ഷി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്.



ഡോ​ക്ട​ർ​മാ​ർ പോ​ലും കൈ​വി​ട്ട കുഞ്ഞിനും ആരോരുമില്ലാത്ത എനിക്കും ദൈ​വം മാ​ത്ര​മേ കൂട്ടുള്ളുവെന്നാണ് മോനിഷ പറയുന്നത്. അ​മൃ​താ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​കു​ട്ടി​യു​ടെ വൃ​ക്ക​മു​ഴു​വ​ൻ കാ​ൻ​സ​ർ ക​വ​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു റേ​ഡി​യേ​ഷ​നും ഇ​രു​പ​ത്തി​യൊ​ന്ന് കീ​മോ​യും ക​ഴി​ഞ്ഞി​രി​ക്കു​ന്ന അ​വ​നെ ര​ക്ഷി​ക്കാ​ൻ ത​ന്നാ​ലാ​വും വി​ധ​മെ​ല്ലാം ചെ​യ്യു​മെ​ന്ന് മോ​നി​ഷ പ​റ​യു​ന്നു. എ​ന്നെ വേ​ണ്ട​ന്നു വ​ച്ചോ​ളു പ​ക്ഷെ നി​ന്‍റെ ചോ​ര​യി​ൽ ജ​നി​ച്ച ആ ​കു​ഞ്ഞി​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് മോ​നി​ഷ തന്‍റെ ഭർത്താവിനോട് അ​പേ​ക്ഷി​ക്കുകയാണ്.

മോ​നി​ഷ അ​നീ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.