കി​ടി​ല​ൻ ചു​വ​ടു​ക​ളു​മാ​യി ഡാ​ൻ​സിം​ഗ് അ​ങ്കി​ൾ വീ​ണ്ടും
Sunday, July 8, 2018 11:47 AM IST
അ​തി​മ​നോ​ഹ​ര നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലൂ​ടെ താ​ര​മാ​യ ഡാ​ൻ​സിം​ഗ് അ​ങ്കി​ൾ വീ​ണ്ടും സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ തി​ള​ങ്ങു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് പ്രൊ​ഫ​സ​റാ​ണ് നാ​ൽ​പ്പ​ത്തി​യാ​റു​കാ​ര​നാ​യ ശ്രീ​വാ​സ്ത​വ.

ഇ​ത്ത​വ​ണ ഹൃ​ത്വി​ക് റോ​ഷ​ൻ അ​ഭി​ന​യി​ച്ച ഗാ​ന​ത്തി​നാ​ണ് ശ്രീ​വാ​സ്ത​വ ചു​വ​ടു​ക​ൾ ച​ലി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തി​മ​നോ​ഹ​ര നൃ​ത്ത​ചു​വ​ടു​ക​ൾ ക​ണ്ട് മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ബോ​ളി​വു​ഡ് താ​രം ഗോ​വി​ന്ദാ​യു​ടെ ആ​രാ​ധ​ക​ര​നാ​യ അ​ദ്ദേ​ഹം ഇ​തി​നു മു​മ്പ് ഗോ​വി​ന്ദ അ​ഭി​ന​യി​ച്ച ഒ​രു ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് ചു​വ​ടു​ക​ള​ന​ക്കി​യ​തി​ലൂ​ടെ​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. ഡാ​ൻ​സ് പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത അ​ദ്ദേ​ഹം ഇ​ത്ര​മ​നോ​ഹ​ര​മാ​യി ചു​വ​ടു​ക​ള​ന​ക്കി​യ​ത് തി​ക​ച്ചും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.