ഓ​ട്ടോ​യി​ലി​ടി​ക്കാതെ വെ​ട്ടി​ച്ചു​മാ​റ്റി​യ കെഎ​സ്ആ​ർ​ടി​സി മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Wednesday, July 18, 2018 11:56 AM IST
ഓ​ട്ടോറിക്ഷയിൽ ഇടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു​മാ​റ്റി​യ കെഎ​സ്ആ​ർ​ടി​സി ബസ് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. എ​സി റോ​ഡി​ൽ മ​ങ്കൊ​മ്പ് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് ഈ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.

എതിർദിശയിൽ വരികയായിരുന്ന ഓ​ട്ടോറിക്ഷ സി​ഗ്ന​ൽ കാ​ണി​ക്കാ​തെ റോഡിനു ന​ടു​വി​ൽ വ​ട്ടം തിരിച്ചപ്പോൾ കെഎ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​യി​ലി​ടി​ക്കാ​തി​രി​ക്കു​വാ​ൻ വെ​ട്ടി​ക്കുകയായിരുന്നു. പെ​ട്ടെന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

അ​പ​ക​ട​ത്തി​ൽ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നും മ​റ്റൊ​രാ​ൾ​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.