വിവാഹ സർട്ടിഫിക്കറ്റിനു പഴക്കം 4,000 വർഷം
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കമു​ള്ള വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. 4000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ളി​മ​ൺ ഫ​ല​ക​ത്തി​ൽ, വ​ന്ധ്യ​ത​യെ​ക്കു​റി​ച്ചും വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ചും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​രാ​ത​ന അ​സീ​റി​യ​ൻ സാ​മ്രാ​ജ്യ​ത്തി​ലെ ലി​ക്വി​പം-​ഹ​താ​ല ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹ ഉ​ട​ന്പ​ടി ഫ​ല​ക​മാ​ണി​തെ​ന്ന് തു​ർ​ക്കി​യി​ലെ ഹ​രാ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

ഹ​താ​ല വ​ന്ധ്യ​യാ​യി​രു​ന്ന​തി​നാ​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​നൊ​പ്പം ശ​യി​ക്കു​ന്ന​തി​നാ​യി അ​വ​ർ ഒ​രു അ​ടി​മ​സ്ത്രീ​യെ വാ​ങ്ങി. ഹെ​യ്റോ​ഡ്യൂ​ൾ എ​ന്നാ​യി​രു​ന്നു ആ ​അ​ടി​മ​സ്ത്രീ​യു​ടെ പേ​ര്.
വ​ന്ധ്യ​താ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വാ​ട​ക​ ഗ​ർ​ഭ​ധാ​ര​ണം പോ​ലെ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ 4000 വ​ർ​ഷംമു​ന്പും ഉ​ണ്ടാ​യി​രു​ന്നതായി ഫ​ല​ക​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ എ​ൻ​ഡോ​ക്രി​നോ​ള​ജി എ​ന്ന ജേ​ർ​ണ​ലി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ന്ധ്യ​ത​മൂലം വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ ലി​ക്വി​പം തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ഞ്ചു മി​നാ​സ് (പു​രാ​ത​ന കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ണ​ത്തി​ന്‍റെ സൂ​ച​കം) വെ​ള്ളി ഹ​താ​ലി​ന് ന​ല്ക​ണ​മാ​യി​രു​ന്നു. അ​ത​ല്ല വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ ഹ​താ​ലാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ലി​ക്വി​പ​ത്തി​ന് അ​ഞ്ചു മി​നാ​സ് വെ​ള്ളി ന​ല്ക​ണ​മാ​യി​രു​ന്നെ​ന്നും വി​വാ​ഹ ഉ​ട​ന്പ​ടി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴ​ത്തെ തു​ർ​ക്കി​യു​ടെ ഭാ​ഗ​മാ​യ കു​ൽ​തേ​പ് ക​നേ​ഷി​ൽ​നി​ന്നാ​ണ് ഈ ​ഫ​ല​കം ക​ണ്ടെ​ത്തി​യ​ത്.