നി​ൻ​ മി​ഴി​ക​ളി​ല​ഞ്ജ​ന​മെ​ഴു​താം ഞാ​ൻ.. ; പാ​ട്ടു​പാ​ടി ഐറിഷ് വ​നി​താ പോ​ലീ​സി​നെ കൈ​യി​ലെ​ടു​ത്ത് മ​ല​യാ​ളി​ക​ൾ
Friday, June 29, 2018 2:16 PM IST
വി​ദേ​ശ വ​നി​താ പോ​ലീ​സി​നെ പാ​ട്ടു​പാ​ടി കൈ​യി​ലെ​ടു​ത്ത് മ​ല​യാ​ളി ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ-​അ​യ​ർ​ല​ൻ​ഡ് ഒ​ന്നാം ട്വ​ന്‍റി ട്വ​ന്‍റി മ​ത്സ​രം കാ​ണാ​നെ​ത്തി​യ ഒ​രു കൂ​ട്ടം മ​ല​യാ​ളി​ക​ളാ​ണ് ചെ​ണ്ട കൊ​ട്ടി പാ​ട്ടു​പാ​ടി വ​നി​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​യെ കൈ​യി​ലെ​ടു​ത്ത​ത്.

ചെ​ണ്ടകൊ​ട്ടി മ​ല​യാ​ളം സി​നി​മ ഗാ​ന​ങ്ങ​ൾ പാ​ടി​യ മ​ല​യാ​ളി ആ​രാ​ധ​ക​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കാണികളെ മു​ഴു​വ​ൻ അ​മ്പ​ര​പ്പി​ച്ചി​രു​ന്നു. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം ക​ളി നി​യ​ന്ത്രി​ക്കു​വാ​നെ​ത്തി​യ വ​നി​താ പോ​ലീ​സു​കാ​രി​യെ നോ​ക്കി ഇ​വ​ർ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഗാ​ന്ധ​ർ​വ​ത്തി​ലെ "മാ​ലി​നി​യു​ടെ തീ​ര​ങ്ങ​ൾ' എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം പാ​ടു​ക​യാ​യി​രു​ന്നു.

ഗാ​ന​ത്തി​ലെ നി​ൻ മി​ഴി​ക​ളി​ൽ അ​ഞ്ജ​ന​മെ​ഴു​താം ഞാ​ൻ, നീ ​ആ​രോ​ടും പ​റ​യി​ല്ലെ​ങ്കി​ൽ എ​ന്ന വ​രി​ക​ൾ കേ​ട്ട​പ്പോ​ൾ ഈ ​വ​നി​ത പോ​ലീ​സ് ചി​രി​യു​മാ​രം​ഭി​ച്ചു. ഗാ​ല​റി​യി​ലി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്ത് എ​വി​ടെ എ​ത്തി​യാ​ലും അ​വി​ടെ മ​ല​യാ​ളി​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​മെ​ന്നു​ള്ള​തി​ന് അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് ഈ ​സം​ഭ​വം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.