പ്രേം​ന​സീ​ർ വി​വാ​ഹം ക്ഷ​ണി​ച്ചാ​ലോ? ഒ​രു ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് വി​വാ​ഹ ക്ഷ​ണം
Thursday, June 28, 2018 5:30 PM IST
വ്യ​ത്യ​സ്തത നി​റ​ച്ചു​ള്ള ന്യൂ​ജെ​ൻ വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ക​ണ്ട് മ​ന​സു നി​റ​ഞ്ഞ് ചി​രി​ക്കു​വാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. എ​ങ്കി​ലി​താ ഇ​വി​ടെ​യി​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത് ഒ​രു വി​വാ​ഹ ക്ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ്. വൈറലായ ഈ ​വീ​ഡി​യോ​യി​ൽ വിവാഹം ക്ഷണിക്കാൻ വരനെത്തുന്നത് നി​ത്യഹ​രി​ത നാ​യ​ക​ൻ പ്രേം​ന​സീ​റായാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് നായികയായി വധുവും എത്തുന്നുണ്ട്.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ശ​ര​ത് കു​മാ​റാ​ണ് ഈ ​വീ​ഡി​യോ​യു​ടെ സം​വി​ധാ​ന​ത്തി​നു പി​ന്നി​ൽ. കോ​ട്ട​യംകാരൻ ത​ന്നെ​യാ​യ ര​ഘു രാ​ജ് ഭാ​സി​യു​ടേ​താ​ണ് ആ​ശ​യം. അ​ഖി​ൽ, അ​ശ്വ​തി എ​ന്നി​വ​രു​ടെ വി​വാ​ഹ​ത്തി​നു വേ​ണ്ടി​യാ​ണ് ഈ ​വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്. അ​ഖി​ലി​ന്‍റെ അ​ഭി​ന​യ​ഭ്രാ​ന്ത് ക​ണ്ടി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു വീ​ഡി​യോ ത​യാ​റാ​ക്കി​യ​തെ​ന്ന് ര​ഘു​രാ​ജ് പ​റ​യു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.