ജീ​വ​ൻ വേ​ണോ കാ​ൽ വേ​ണോ..? ജീ​വ​ൻ മ​തി​യെ​ന്ന് ന​ന്ദു; കാ​ൻ​സ​റി​നോ​ട് പ​ട​പൊ​രു​തി ജ​യി​ച്ചു​വ​രു​മെ​ന്ന് ഉ​റ​പ്പും
Monday, May 21, 2018 3:39 PM IST
ജീ​വ​ൻ വേ​ണോ കാ​ൽ വേ​ണോ..? ഡോ​ക്ട​റു​ടെ ചോ​ദ്യം കേട്ടപ്പോൾ ഇരുപത്തിനാലുകാരനായ നന്ദുവിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ജീവൻ മതിയെന്ന് പറഞ്ഞു. രോഗത്തെ ഓടിത്തോല്പ്പിച്ച് ജീവിതം കൈപ്പിടിയിലാക്കാൻ തനിക്ക് ഒരു കാൽ മതിയെന്നാണ് നന്ദുവിന്‍റെ ആത്മവിശ്വാസം. തന്‍റെ കാൻസർ അനുഭവം വിവരിച്ച് നന്ദു ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ന​ന്ദു​വി​ന് കാൻസർ ചികിത്സയുടെ ഭാഗമായാണ് തന്‍റെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നത്. ഒ​രു കാ​ൽ ന​ഷ്ട​മാ​യെ​ങ്കി​ലും ഈ ​സു​ന്ദ​ര​മാ​യ ഭൂ​മി​യി​ൽ വീ​ണ്ടും ജീ​വി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ ദൈ​വ​ത്തി​നും ത​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദിയർ​പ്പി​ക്കു​ക​യാ​ണ് ഈ യുവാവ്. നി​റ​മി​ല്ല, മീ​ശ​യി​ല്ല, താ​ടി​യി​ല്ല എ​ന്നു പ​റ​ഞ്ഞ് സ​ങ്ക​ട​പ്പെ​ടു​ന്ന​വ​രോ​ട് ന​ന്ദു പ​റ​യു​ന്ന​ത് എ​നി​ക്ക് കാ​ലി​ല്ല എ​ന്നി​ട്ടും ഞാ​ൻ ഹാ​പ്പി​യാണ് - എന്നാണ്.

കാ​ൻ​സ​റി​നോ​ടു​ള്ള യു​ദ്ധ​ത്തി​ൽ താ​ൻ ജ​യി​ക്കു​മെ​ന്ന് ഉ​റ​ച്ച സ്വ​ര​ത്തി​ലാ​ണ് ന​ന്ദു പ​റ​യു​ന്ന​ത്. ഒ​രു സ​ഹ​താ​പ ത​രം​ഗം ഉ​ണ്ടാ​ക്കു​ക​യ​ല്ല തന്‍റെ ല​ക്ഷ്യമെന്നും ആരും സ​ഹ​താ​പ​ത്തോ​ടെ നോ​ക്കു​ന്ന​തും ത​നി​ക്കി​ഷ്ട​മ​ല്ലെന്നും താ​ൻ ധീ​ര​നാ​ണെന്നും ന​ന്ദു പ​റ​യു​ന്നു. നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് ജീവൻ തന്നെ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന പു​തു​ത​ല​മു​റ​യ്ക്ക് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ഒ​രു സ​ന്ദേ​ശ​മാ​യി അ​ർ​പ്പി​ക്കു​ക​യാ​ണ് ന​ന്ദു.

നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.