ഇ​രു​ട്ടി​നെ വെ​ളി​ച്ച​മാ​ക്കി മാ​റ്റി​യ പ്ര​ഞ്ജാ​ൽ ഇ​നി എ​റ​ണാ​കു​ളം സ​ബ് ക​ള​ക്ട​ർ
Tuesday, May 29, 2018 2:57 PM IST
ഐ​എ​എ​സ് എ​ന്ന പ​ദ​വി​യെ ഒ​രു സ്വ​പ്ന​ത്തി​ലെ​ങ്കി​ലും ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ വി​ര​ള​മാ​ണ്. ഈ ​ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കു​വാ​ൻ ഇ​റ​ങ്ങിത്തിരി​ക്കു​ന്ന​വ​ർ നേ​രി​ടു​ന്ന​ത് അ​തി​ക​ഠി​ന​മാ​യ പ​രീ​ക്ഷ​ണ​ങ്ങളാ​ണ്. പാ​തി വ​ഴി​യി​ൽ സ്വ​പ്ന​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി മ​ട​ങ്ങു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

ഇ​പ്പൊ​ഴി​താ ആ​റാം വ​യ​സി​ൽ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട ഒ​രു യു​വ​തി ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും മ​നോ​ബ​ല​ത്തി​ന്‍റെ​യും ക​രു​ത്തി​ൽ എ​റ​ണാ​കു​ളം സ​ബ് ക​ള​ക്ട​റാ​യി ജോ​ലി ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ല്ലാ​സ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ പ്രഞ്ജാ​ൽ പാ​ട്ടി​ൽ ആണ് രാജ്യത്തിനാകെ അഭിമാനമായി മാറിയത്.

2016ൽ ​ആ​ണ് പ്രഞ്ജാ​ൽ ആ​ദ്യ​മാ​യി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. അ​ന്ന് 773-ാം റാ​ങ്ക് നേ​ടി​യ പ്ര​ഞ്ജാ​ലി​ന് റെ​യി​ൽ​വേ അ​ക്കൗ​ണ്ട്സ് സ​ർ​വീ​സി​ലാ​ണ് ജോ​ലി ല​ഭി​ച്ച​ത്. എ​ന്നാ​ൽ കാ​ഴ്ച ഇ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ നി​യ​മ​നം ന​ൽ​കാ​നാ​വി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ വ​കു​പ്പ് എ​ത്തി​ച്ചേ​ർ​ന്ന​ത്.



എന്നാൽ ത​ന്‍റെ സ്വ​പ്ന​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കു​വാ​ൻ പ്രഞ്ജാ​ൽ ത​യാ​റാ​യി​ല്ല. ഐ​എ​എ​സ് എ​ന്ന സ്വ​പ്ന​ത്തെ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​വാ​ൻ വീ​ണ്ടും ഇ​റ​ങ്ങിത്തിരി​ച്ച പ്ര​ഞ്ജാ​ൽ 2017ൽ ​വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തി. ഇ​പ്രാ​വ​ശ്യം 124-ാം റാ​ങ്കാ​ണ് പ്രഞ്ജാ​ലി​നെ കാ​ത്തി​രു​ന്ന​ത്. തു​ട​ർ​ന്ന് കേ​ര​ളാ കേ​ഡ​റി​ൽ ചേ​ർ​ന്ന പ്രഞ്ജാ​ലി​നെ തേ​ടി​യെ​ത്തി​യ​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പ​ദ​വി​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചോ​ദ്യക്കടലാസുകൾ എ​ഴു​തിപ്പഠി​ച്ചും. കൂ​ടു​ത​ൽ സ​മ​യം വാ​യ​ന​യ്ക്കാ​യി ക​ണ്ടെ​ത്തി​യു​മാ​ണ് പ്രഞ്ജാ​ൽ പ​രീ​ക്ഷ​യ്ക്ക് ഒ​രു​ങ്ങി​യ​ത്. മാ​ത്ര​മ​ല്ല കം​പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​വാ​ൻ പ​ഠി​ച്ച​തും ത​നി​ക്ക് ഐ​എ​എ​സ് സ്വ​ന്ത​മാ​ക്കു​വാ​ൻ എ​ളു​പ്പ​മാ​യെ​ന്ന് പ്രഞ്ജാ​ൽ പ​റ​യു​ന്നു.

മും​ബൈ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദ​വും ഡ​ൽ​ഹി ജെഎൻ​ൻ​യു​വി​ൽ നി​ന്നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​ന്നീ​ട് എം​ഫി​ല്ലും പി​എ​ച്ച്ഡി​യും പ്രഞ്ജാ​ൽ നേ​ടി​യി​ട്ടു​ണ്ട്.

ദൂ​ര​ദ​ർ​ശ​നി​ൽ എ​ൻ​ജി​നിയ​ർ ആ​യ എ​ൽ. ബി. ​പാ​ട്ടീ​ലും ജ്യോ​തി പാ​ട്ടീ​ലു​മാ​ണ് പ്രഞ്ജാ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ. വ്യവസായിയായ കോ​മ​ൾ സിംഗ് പാ​ട്ടീ​ലാ​ണ് ഭ​ർ​ത്താ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.