ഇതുപോലെയൊരു ആ​രാ​ധ​ക​നെ ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നുവെന്ന് പൃഥ്വി; കണ്ണുനിറഞ്ഞുപോയെന്ന് വിഷ്ണു
Tuesday, May 15, 2018 4:25 PM IST
പൃ​ഥ്വി​രാ​ജി​നോ​ടു​ള്ള ക​ടു​ത്ത ആ​രാ​ധ​ന ത​ല​യ്ക്കു പി​ടി​ച്ചാ​ണ് ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ വി​ഷ്ണു പൃ​ഥ്വി അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലെ ഡ​ബ്മാ​ഷ് ചെ​യ്യു​വാ​ൻ ആ​രം​ഭി​ച്ച​ത്. ഇ​പ്പൊ​ഴി​ത താ​ൻ ചെ​യ്ത ഡ​ബ്മാ​ഷ് ക​ണ്ട് അ​ഭി​ന​ന്ദി​ച്ച് പൃ​ഥ്വി​രാ​ജും പി​ന്നാ​ലെ ഭാ​ര്യ സു​പ്രി​യ​യും എ​ത്തി​യ​പ്പോ​ൾ വി​ഷ്ണു ശ​രി​ക്കും വ​ണ്ട​ർ അ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

"സാ​ർ, ഞാ​ൻ നി​ങ്ങ​ളു​ടെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണ്. എ​ന്നെ​ങ്കി​ലും നി​ങ്ങ​ൾ കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഞാ​ൻ ഓ​രോ പ്രാ​വ​ശ്യ​വും ഡ​ബ്മാ​ഷ് ചെ​യ്തി​രു​ന്ന​ത്. അ​ങ്ങ് എ​ന്‍റെ വീ​ഡി​യോ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ക​ണ്ടാ​ൽ അ​തി​ൽ പ​രം അ​ഭി​മാ​നം എ​നി​ക്ക് മ​റ്റൊ​ന്നു​മി​ല്ല. രാ​ജു​വേ​ട്ടാ പ്ലീ​സ് ഒ​രു ത​വ​ണ'. എ​ന്നാ​ണ് വി​ഷ്ണു കു​റി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ വ​ന്നു പൃ​ഥ്വി​യു​ടെ മ​റു​പ​ടി. "ഒ​ന്ന​ല്ല നി​ങ്ങ​ളു​ടെ ഒ​രു​പാ​ട് വീ​ഡി​യോ​ക​ൾ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. എ​നി​ക്കു​ള്ള പ്ര​ശം​സ​യാ​ണ് നി​ങ്ങ​ൾ കാ​ണി​ക്കു​ന്ന ഈ ​സ​മ​ർ​പ്പ​ണ മ​നോ​ഭാ​വം. നി​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള ഒ​രു ആ​രാ​ധ​ക​നെ ല​ഭി​ച്ച​തി​ൽ ഞാ​ൻ അ​തി​യാ​യി അ​ഭി​മാ​നി​ക്കു​ന്നു. മു​ന്പോ​ട്ടു പോ​കു​ക. ഒ​രു​നാ​ൾ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ല്ലാം നി​ങ്ങ​ൾ​ക്ക് കി​ട്ട​ട്ടേ​യെ​ന്ന് ഞാ​ൻ ആ​ശം​സി​ക്കു​ന്നു. ഉ​ട​ൻ നേ​രി​ൽ കാ​ണാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ... 'എ​ന്നാ​ണ് പൃ​ഥി വി​ഷ്ണു​വി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. പി​ന്നാ​ലെ പൃ​ഥ്വി​യു​ടെ ഭാ​ര്യ സു​പ്രി​യ​യും വി​ഷ്ണു​വി​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി.

"മ​തി​യേ​ട്ടാ ഇ​തി​ൽ കൂ​ടു​ത​ലൊ​ന്നും എ​നി​ക്കു വേ​ണ്ട. ഞാ​നി​പ്പോ​ഴും ക​ര​യു​ക​യാ​ണ് എ​ന്‍റെ കൈ​ക​ൾ വി​റ​യ്ക്കു​ക​യാ​ണ്. സാ​ർ ഞാ​ൻ നി​ങ്ങ​ളെ ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ടു​ന്നു. വാ​ക്കു​ക​ളി​ല്ല. എ​ന്നും അ​ങ്ങ​യു​ടെ ന​ന്പ​ർ വ​ണ്‍ ആ​രാ​ധ​ക​നാ​യി​രി​ക്കും' എ​ന്ന് വി​ഷ്ണു പൃ​ഥ്വി​യു​ടെ ആ​ശം​സ​യ്ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.