വ്യത്യസ്തനാം കെവിനെ ഗിന്നസ് തിരിച്ചറിഞ്ഞു
Wednesday, May 16, 2018 9:42 AM IST
ത​ടി​ ഉപ​യോ​ഗി​ച്ച് ചെ​റി​യ ഷെ​ഡ് ഉ​ണ്ടാ​ക്കി അ​തി​ൽ എ​ൻ​ജി​നും ട​യ​റു​മൊ​ക്കെ പി​ടി​പ്പി​ച്ച് വാ​ഹ​ന​രൂ​പ​ത്തി​ൽ ആ​ക്കി ഓ​ടി​ച്ചു ന​ട​ക്കു​ന്ന​താ​ണ് കെ​വി​ൻ നി​ക്സ് എ​ന്ന വെ​യി​ൽ​സു​കാ​ര​ന്‍റെ ഹോ​ബി. വ്യ​ത്യ​സ്ത​മാ​യൊ​രു വാ​ഹ​നം രൂ​പ​ക​ല്പ​ന ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മ​ല്ല അ​തു​പ​യോ​ഗി​ച്ച് സ്വ​ന്തം പേ​രി​ൽ ഒ​രു റി​ക്കാ​ർ​ഡ് കു​റി​ക്കു​ക​കൂ​ടി ചെ​യ്തു ഈ ​അ​ൻ​പ​ത്തി​മൂ​ന്നു​കാ​ര​ൻ.

ഈ ​ഷെ​ഡ് വ​ണ്ടി മ​ണി​ക്കൂ​റി​ൽ 101 ‌മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചാ​ണ് ഇ​ദ്ദേ​ഹം റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്.
13,000 പൗ​ണ്ടി​ല​ധി​കം ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ഈ ​ഷെ​ഡ് വാ​ഹ​ന​ത്തി​ന് ഒൗ​ഡി ആ​ർ​എ​സ്4 എ​ൻ​ജി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 400 ബി​എ​ച്ച്പി​യാ​ണ് ഈ ​എ​ൻ​ജി​ന്‍റെ ക​രു​ത്ത്. വാ​ഹ​ന​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​മെ​ടു​ത്തു.

2016ൽ ​ഇ​തേ വാ​ഹ​നം മ​ണി​ക്കൂ​റി​ൽ 80 മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് കെ​വി​ൻ ഗി​ന്ന​സ് റി​ക്കാ​ർ​ഡ്സി​ൽ ക​യ​റി​യി​രു​ന്നു. പി​ന്നീ​ട് എ‌​ൻ​ജി​ൻ മാ​റ്റി കൂ​ടു​ത​ൽ ക​രു​ത്തു​ള്ള ഒൗ​ഡി ആ​ർ​എ​സ്4 എ​ൻ​ജി​ൻ ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.