ക​ട്ട ബ്ര​സീ​ൽ ഫാ​നാ​യി വ​ര​ൻ, അ​ർ​ജ​ന്‍റീ​ന ഫാ​നാ​യി വ​ധു; ഫു​ട്ബോ​ൾ നാ​ളു​ക​ളി​ൽ താ​ര​മാ​യി ഈ ​വി​വാ​ഹ ഫോ​ട്ടോ ഷൂ​ട്ട്
Wednesday, June 20, 2018 12:09 PM IST
ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന്‍റെ ആ​വേ​ശം ലോ​ക​മെ​മ്പാ​ടും അ​ല​ത​ല്ലു​ന്ന വേ​ള​യി​ലെ ഒ​രു വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ട് ന​മ​വാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​കു​ന്നു. പാ​ട്ടും നൃ​ത്ത​വും മാ​ത്ര​മ​ല്ല ഫു​ട്ബോ​ളി​നും വി​വാ​ഹ ഫോ​ട്ടോ ഷൂ​ട്ടി​ൽ വ​ലി​യ സ്ഥാ​ന​മു​ണ്ടെ​ന്ന് തെ​ളി​യി​ച്ചു ന​ൽ​കു​ക​യാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ റോ​ഷ​നും മോ​നി​ഷ​യും.



ബ്ര​സീ​ൽ ജ​ഴ്സി​യ​ണി​ഞ്ഞ് വ​ര​നും അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​ഴ്സി അ​ണി​ഞ്ഞ് വ​ധു​വും പ​ന്തു​ത​ട്ടു​വാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ വ​ര​ന്‍റെ വ​ക​യൊ​രു ബൈ​സി​ക്കി​ൾ കി​ക്കും കൂ​ടി​യാ​യ​ത് ഫോ​ട്ടോ ഷൂ​ട്ടി​നെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കി. മു​മ്പ് വ​ര​ന്‍റെ​യും വ​ധു​വ​ന്‍റെ​യും ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നി​ടെ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ താ​ര​മാ​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ണെ​ങ്കി​ൽ ഇ​വി​ടെ താ​ര​മാ​കു​ന്ന​ത് വ​ര​നും വ​ധു​വു​മാ​ണ്.



മു​ഖ​ത്തോ​ട് മു​ഖം നോ​ക്കി​യി​രു​ന്ന് പു​ഞ്ചി​രി​ക്കു​ക​യും സ്നേ​ഹ​സ​ല്ലാ​പം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് മാ​ത്ര​മ​ല്ല വി​വാ​ഹ ഫോ​ട്ടോ ഷൂ​ട്ടി​ലു​ള്ള​തെ​ന്ന് കൂ​ടി തെ​ളി​യി​ച്ചു ത​രു​ന്നു ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ദി​ന​ങ്ങ​ളി​ലാ​യ​തി​നാ​ൽ ഈ ​ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ പ്ര​ധാ​ന്യ​വും ചെ​റു​ത​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.