കു​തി​ച്ചു പാ​യു​ന്ന ട്രെ​യി​നി​ന്‍റെ ജ​ന​ൽ​ക​മ്പി​യി​ൽ തു​ങ്ങി സാ​ഹ​സി​ക യാ​ത്ര; അ​വ​സാ​നം....
Saturday, July 14, 2018 4:19 PM IST
കു​തി​ച്ചു പാ​യു​ന്ന ട്രെ​യി​നി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് യാ​ത്ര ചെ​യ്യു​ന്ന യു​വാ​വ് തെ​റി​ച്ചു വീ​ഴു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബം​ഗ​ളു​രു​വി​നു സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബോ​ഗി​യി​ലെ ജ​ന​ൽ ക​മ്പി​ക​ളി​ൽ ഇ​ദ്ദേ​ഹം തൂ​ങ്ങി​കി​ട​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. അ​ൽ​പ്പ​സ​മ​യ​ത്തി​നു ശേ​ഷം ഇ​യാ​ൾ കൈ​വ​ഴു​തി തെ​റി​ച്ചു വീ​ഴു​ക​യും ചെ​യ്തു.

ട്രെ​യി​നി​ലെ മ​റ്റ് യാ​ത്രി​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല​യെ​കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​ത്ര​യും അ​പ​ക​ട​ക​ര​മാ​യി സാ​ഹ​സി​ക യാ​ത്ര ചെ​യ്തി​ട്ടും ആ​രും ട്രെ​യി​നി​നു​ള്ളി​ലേ​ക്ക് ക​യ​റ്റാ​നും ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​വാ​നും ശ്ര​മി​ക്കാ​ഞ്ഞ​തി​നെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.