Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘പുലിമുരുകൻ എനിക്ക് ഏറെ സ്പെഷൽ’
സംഗീതം വീടു തന്നു, കാർ തന്നു, സമാധാനം തന്നു, സംഗീതമേ ജീവിതം... വാക്കുകളിലെ ഈ ഒഴുക്ക് തന്നെയാണ് ഗോപി സുന്ദറെന്ന സംഗീത പ്രേമിയെ ഏവർക്കും പ്രിയങ്കരനാക്കുന്നത്. മെലഡിയോ മാസോ ക്ലാസോ എന്തു തന്നെയായാലും... ഒരു സംവിധായകൻ എന്നെ സമീപിക്കുമ്പോൾ ആ സിനിമയ്ക്കായി വേണ്ടത് എന്താണോ അത് ഞാൻ എന്നാൽ കഴിയും വിധം സിനിമയ്ക്കനുഗുണമായി ചെയ്യാറുണ്ട്. എന്തൊരു പോക്കാണ് ഭായ് ഒരല്പം നിർത്തി നിർത്തി പറയൂ, എന്നാലല്ലേ ഒന്നു കുറിച്ചെടുക്കാൻ പറ്റൂവെന്നു പറഞ്ഞപ്പോൾ. ഓഹോ അപ്പോൾ ഫാസ്റ്റ് ട്രാക്ക് വേണ്ട, മെലഡി മതിയല്ലേ എന്നു പറഞ്ഞ് ചിരി തുടങ്ങി. 25 കോടി മുതൽ മുടക്കി തിയറ്ററിലെത്തിയ പുലിമുരുകനായി സംഗീതം ഒരുക്കിയതിന്റെ വിശേഷങ്ങൾ ഗോപി സുന്ദർ മെലഡിയും മാസും ഇടകലർന്ന വാക്കുകൾ കോർത്തിണക്കി ദീപികയോട് പങ്കുവയ്ക്കുന്നു.

പ്രൊഡ്യൂസർക്ക് വേണ്ടിയുള്ള പ്രാർഥന

പ്രാർഥനയിൽ നിന്നു തുടങ്ങാം... പുലിമുരുകൻ പുറത്തിറങ്ങുന്നതിന്റെ തലേന്ന് സംവിധായകൻ വൈശാഖേട്ടനും ഞാനും ഉൾപ്പെടെ പുലിമുരുകൻ ടീം മുഴുവൻ മുട്ടിപ്പായി പ്രാർഥിച്ചത് പ്രൊഡ്യൂസർ ടോമിച്ചൻ മുളകുപാടത്തിന് വേണ്ടിയായിരുന്നു. 25 കോടി മുതൽമുടക്കിൽ എടുത്ത ചിത്രമാണ്. എവിടെയെങ്കിലും ഒന്നു പാളിയാൽ ചിത്രം കളക്ഷൻ നേടില്ലെന്ന് ഉറപ്പ്. ചിത്രം ഇറങ്ങുന്നതിന് മുമ്പേ തന്നെ ഒരുപാട് നെഗറ്റീവ് റിപ്പോർട്ടുകളും വന്നു. മനക്കരുത്തുള്ള പ്രൊഡ്യൂസർക്ക് മാത്രമേ ഇങ്ങനെയൊരു സബജക്ട് കേട്ട് രണ്ടു വർഷത്തോളം സമയം എടുക്കുമെന്ന് അറിഞ്ഞിട്ടും അതിനൊപ്പം നിൽക്കാൻ പറ്റൂ. ടോമിച്ചൻ ചേട്ടന് അതിനുള്ള കരുത്ത് കൊടുത്ത ദൈവം ഈ ചിത്രം വിജയിപ്പിക്കുമെന്നു തന്നെയാണ് എല്ലാവരും അന്നു വിശ്വസിച്ചത്.

ഒരു സിനിമയുടെ സ്വഭാവം നിർണയിക്കുന്നത് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്. ഏതു തരത്തിലുള്ള ചിത്രമാണ് ഇതെന്ന് പ്രേക്ഷകർ നിഗമനത്തിലെത്തുന്നത് ചിലപ്പോൾ ചിത്രത്തിന്റെ തുടക്കം മുതലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടിട്ടായിരിക്കും. ഈ സിനിമയുടെ സംഗീതം ഒരുക്കിയത് സംവിധായകൻ വൈശാഖേട്ടന്റെ ഒപ്പമിരുന്നായിരുന്നു. കൺമുന്നിൽ സിനിമയുടെ സംഗീതം ഒരുങ്ങി വരുമ്പോൾ വരുത്തേണ്ട മാറ്റങ്ങൾ പരസ്പരം ചർച്ച ചെയ്തിരുന്നു. ചില സീനുകളിൽ എല്ലാം ഒത്തിണങ്ങി വരുമ്പോൾ അത് ഉഗ്രനായടാ എന്നു പറഞ്ഞ് വൈശാഖേട്ടൻ കെട്ടിപിടിച്ചിട്ടുണ്ട്. പരസ്പരം പ്രശംസിച്ചും ടെൻഷൻ വരുമ്പോൾ സമാധാനിപ്പിച്ചുമെല്ലാം എന്റെ ഒപ്പമുണ്ടായിരുന്നു വൈശാഖേട്ടൻ. അതുകൊണ്ടെല്ലാം തന്നെ ഈ ചിത്രം എനിക്ക് വളരെ സ്പെഷലാണ്.



ഞാണിന്മേൽ കളി

ഈ സിനിമയിലെ ഒരു നായകൻ പശ്ചാത്തല സംഗീതമാണ്. കാണികളെ സക്രീനിലേക്ക് വലിച്ചടുപ്പിക്കാൻ പാകത്തിനുള്ള പശ്ചാത്തല സംഗീതം തന്നെ ചിത്രത്തിന് വേണമായിരുന്നു. അതും ലാലേട്ടന്റെ സിനിമ. നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആളുകൾ എന്തു ചിന്തിക്കണം, എന്ത് ചിന്തിക്കരുത് എന്നു നിശ്ചയിക്കുന്നതിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് പ്രധാന പങ്കുണ്ട്. സംഗീതം ഒരുക്കുക എന്നു പറയുന്നത് ഒരു ഞാണിന്മേൽ കളിയാണ്. ആക്ഷൻ രംഗങ്ങളിലുള്ള വ്യത്യസ്തത തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അപ്പോൾ അതിന് ചേരുന്ന വിധമുള്ള പശ്ചാത്തല സംഗീതം കൂടി ഒരുക്കണ്ടേ. ഈ ഞാണിന്മേൽ കളിയിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിനുള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു കുഞ്ഞ് ഭയമുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് തലേന്നുവരെ ആ ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു.

ലാലേട്ടന്റെ സർപ്രൈസ് ചീറ്റിപ്പോയി

ലാലേട്ടൻ ഞങ്ങൾക്ക് സർപ്രൈസ് തരാൻ വേണ്ടി ആരോടും ഒന്നും പറയാതെ ഒരു ദിവസം എറണാകുളത്തെ റിക്കാർഡിംഗ് സ്റ്റുഡിയോയിലെത്തി. ഞാൻ അതേ ദിവസം തമിഴ് ചിത്രമായ ദേവിക്ക് പശ്ചാത്തല സംഗീതം ഒരുക്കാനായി ചെന്നൈയ്ക്കു പോയി. വൈശാഖേട്ടനാണെങ്കിൽ ചിത്രത്തിന്റെ മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാൽ എറണാകുളത്ത് ഇല്ലായിരുന്നു താനും.

ഞങ്ങൾക്ക് സർപ്രൈസ് ഒരുക്കാൻ വന്ന ലാലേട്ടൻ ഇവന്മാരെല്ലാം ഇതെവിടെ പോയെന്നോർത്ത് ശരിക്കും ചൂളിപ്പോയി അന്ന്. പിന്നെ അന്നു സറ്റുഡിയോയിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരെ കണ്ട് ലാലേട്ടൻ തിരികെ പോയി. അസാന്നിധ്യത്തിലും സാന്നിധ്യം അറിയിക്കുന്നയാളാണ് ലാലേട്ടൻ. അതുകൊണ്ട് ലാലേട്ടന്റെ പ്രസൻസ് ഇതിന്റെ വർക്ക് നടക്കുന്നതിനിടയ്ക്ക് എപ്പോഴും ഞങ്ങൾക്ക് ഫീൽ ചെയ്യാറുണ്ടായിരുന്നു.



ഫോണുകൾ നിശബ്ദമായ ദിവസം

ഒക്ടോബർ ആറ് (റിലീസിംഗിന്റെ തലേന്ന്)അങ്ങോട്ടും ഇങ്ങോട്ടും ആരും വിളിക്കുന്നില്ല. ഫോണിന് വരെ ഒരു മരവിപ്പ് തോന്നി കാണും. തൊട്ട് മുമ്പുള്ള ദിവസം വരെ തുരുതുരാ കോളുകൾ വന്നുകൊണ്ടിരുന്ന ഫോൺ ശബ്ദിക്കാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നു. ഇനിയെല്ലാം വരുന്നിടത്ത് വെച്ചെന്നെല്ലാം പലപ്പോഴായി വൈശാഖേട്ടനും ഞാനുമെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും എന്തോ ഒരു ഭയം ഉള്ളിലുണ്ടായിരുന്നു.

സന്തോഷത്തിന്റെ കണ്ണുനീർ

പുലിമുരുകൻ റിലീസിംഗ് ദിവസം ഫസ്റ്റ് ഷോ തന്നെ കണ്ടു. ചിത്രത്തിന് കിട്ടിയ സ്വീകാര്യത കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഞാനും വൈശാഖേട്ടനും കൂടി കെട്ടിപ്പിടിച്ചു. എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നപ്പോൾ ഇത് സന്തോഷത്തിന്റെ കണ്ണുനീരാണെടാ എന്ന് വൈശാഖേട്ടൻ പറഞ്ഞു. ഇതുവരെ ഇത് നമ്മുടെ സിനിമയായിരുന്നു. ഇനി ഇത് ജനങ്ങളുടെ സിനിമയാണ്. അവർ ഇത് ഏറ്റെടുത്തല്ലോ എന്നോർത്ത് നമ്മൾക്ക് അഭിമാനിക്കാമെടാ എന്നു പറഞ്ഞായിരുന്നു അന്നു ഞങ്ങൾ തിയറ്ററിൽ നിന്ന് ഇറങ്ങിയത്. അപ്പോഴും മനസിൽ പ്രൊഡ്യൂസറുടെ മുഖം എത്തി. ടോമിച്ചൻ ചേട്ടന്റെ ചിരിക്കുന്ന മുഖം.



ഫേസ് ബുക്കിൽ മെസേജ് പ്രളയം

ചിത്രം ഇറങ്ങിയതിന് ശേഷം രണ്ടു ദിവസത്തേക്ക് ഫേസ് ബുക്കിൽ കയറിയില്ലായെന്നുള്ളതാണ് സത്യം. ഒരു കുഞ്ഞ് ഇടവേളയ്ക്ക് ശേഷം എഫ്ബിയിൽ കയറിയപ്പോൾ ഞെട്ടിപ്പോയി. മെസേജ് ബോക്സ് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എല്ലാവർക്കും റിപ്ലേ കൊടുത്തില്ലേൽ പിന്നെ പരാതിയാകില്ലേ അതുകൊണ്ട് വന്ന മെസേജസ് ഒന്നും ആദ്യം വായിച്ചില്ല. പിന്നെ പതുക്കെ പതുക്കെ കുറച്ചുപേരുടെ സന്ദേശങ്ങൾ വായിച്ചു തുടങ്ങി. അപ്പോഴാണ് സോറി പറഞ്ഞുകൊണ്ടുള്ള മെസേജസ് കണ്ണിലുടക്കിയത്. പുലിമുരുകനിലെ സംഗീതം ഗംഭീരമായിരുന്നു... ബാക്ക്ഗ്രൗണ്ട് സ്കോറിന്റെ കാര്യം പിന്നെ പറയണ്ടല്ലോ... ഇതിന് മുമ്പ് പലപ്പോഴും വിമർശിച്ചിട്ടുണ്ട്... സോറി അതിനെല്ലാം... ഇങ്ങനെ പോകും മെസേജിന്റെ ഉള്ളടക്കം.

വിമർശിക്കുന്നവരെ ഇഷ്‌ടമാണ്

ശ്രദ്ധിക്കപ്പെടുന്നത് കൊണ്ടാണല്ലോ വിമർശിക്കപ്പെടുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നാൽ മാത്രമേ തിരുത്താൻ പറ്റൂ. അതുകൊണ്ടു തന്നെ വിമർശകരെ എനിക്ക് ഇഷ്‌ടമാണ്. പുലിമുരുകൻ ഇറങ്ങി കഴിഞ്ഞപ്പോൾ ഒരുപാട് വിമർശകർ എന്നെ പിന്തുണച്ചുകൊണ്ട് എത്തി എന്നുള്ളത് നേര് തന്നെയാണ്.

പക്ഷേ പുലിമുരുകനിലെ ബാക്ക്ഗ്രൗണ്ട് സ്കോർ മുരുകാ... മുരുകാ... പുലിമുരുകാ ഇനി അമ്പലമുയരണം വേൽമുരുകാ.... എന്നതിന്റെ പശ്ചാത്തല സംഗീതം ഒരു ഡിവോഷണൽ സോംഗിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞ് ചിലർ രംഗത്ത് എത്തിയിരുന്നു. അച്ഛനാണെ അമ്മയാണെ സത്യം അത് കോപ്പിയടിയല്ലെന്നും ഈ പറഞ്ഞ ഡിവോഷണൽ സോംഗും എന്റെ പശ്ചാത്തല സംഗീതവും ഒരേ രാഗത്തിലുള്ളതാണെന്നും അതുകൊണ്ടാണ് സാമ്യം ഉള്ളതായി തോന്നുന്നതെന്നും പറഞ്ഞ് ഞാൻ അവർക്ക് മറുപടിയും കൊടുത്തു. കോപ്പി അടിച്ചതാണെങ്കിൽ അത് തുറന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല. പക്ഷേ കോപ്പി അടിക്കാത്തത് കോപ്പി അടിച്ചൂന്നു പറഞ്ഞാൽ എങ്ങനെയാ ശരിയാകുന്നേ.



ദേവിയും പ്രേമവും

പുലിമുരുകന്റെ സംഗീതം ഒരുക്കുന്നതിനിടെ 10 ദിവസത്തെ ഇടവേള എടുത്താണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഇറങ്ങിയ ദേവി സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയതും പിന്നെ മലയാളം സിനിമയായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിനായിട്ട് സംഗീതം ഒരുക്കിയതും. രണ്ട് ചിത്രങ്ങൾക്കും നല്ല റെസ്പോൺസ് തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. രാജേഷ് മുരുകേശനും ഞാനും ഒരുമിച്ചാണ് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഞാൻ എപ്പോഴും റെഡിയാണ്...

സംഗീതം ആണ് എനിക്കെല്ലാം നല്കിയത്. ഇപ്പോൾ ഒരു സംവിധായകനോ പ്രൊഡ്യൂസറോ വിളിച്ച് ഗോപി.... ഒരു പാട്ടിന്റെ പല്ലവി വരെ സംഗീതം നല്കിയിട്ട് തിരക്കുള്ള കാരണം സംഗീതസംവിധായകൻ പോയി. നിനക്ക് അതിന്റെ ചരണം ചെയ്ത് തരാൻ പറ്റുമോ എന്നു ചോദിച്ചാൽ പിന്നെന്ത്... എപ്പളാണ് ചെയ്യേണ്ടത് എന്നു ചോദിച്ചു ഞാൻ ചെന്നെന്നിരിക്കും. സംഗീതത്തെ അത്രയേറെ ഇഷ്‌ടപ്പെടുന്നത് കൊണ്ടു മാത്രമല്ല എനിക്ക് അന്നം തരുന്നവരാണ് പ്രൊഡ്യൂസർമാർ.

ലക്ഷ്മി ദേവി മുന്നിൽ വന്ന് നിൽക്കുമ്പോൾ ഞാനൊരിക്കലും നോ പറയില്ല. ചിത്രത്തിന്റെ പാട്ടുകൾ മറ്റൊരാളാണ് ഒരുക്കുന്നത് പശ്ചാത്തല സംഗീതം നീ ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ സംഗീതം ആവശ്യപ്പെട്ട് വരുന്നവരെ ഒരിക്കലും ഞാൻ നിരാശപ്പെടുത്തില്ല. മാക്സിമം റിസൽറ്റ് അവർക്ക് നല്കാൻ ശ്രമിക്കാറേയുള്ളു.



സൗഹൃദത്തെ കുറിച്ച് ചോദിച്ചാൽ രാഷ്ര്‌ടീയത്തിലും സിനിമയിലും സ്‌ഥിരം സുഹൃത്തുക്കൾ എനിക്കില്ല എല്ലാവരും എന്റെ സുഹൃത്തുക്കളാണെന്ന് പറയാറുള്ള ഗോപി സുന്ദർ സംഗീതത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ ആയിരം നാവുള്ള ഒരാളായി മാറും. ഇന്നിന്റെ സംഗീതം എന്നോടൊപ്പമുണ്ട.് അതെനിക്ക് നാളേയ്ക്കുള്ള വഴി കാട്ടി കൂടിയാണ്. ഇന്നിന്റെ ലോകത്ത് ജീവിക്കാനാണ് എനിക്കിഷ്‌ടം.

നാളെ എന്താകുമെന്നു പറയാൻ പറ്റില്ലല്ലോ എന്നെല്ലാം പറയുമ്പോഴും ഗോപി സുന്ദറിന് ഒന്നുറപ്പാണ് ഇന്നത്തെ ജനറേഷൻ മാത്രമല്ല നാളത്തെ ജനറേഷനും പുലിമുരുകൻ എന്ന സിനിമയെ കുറിച്ച് ചർച്ച ചെയ്യും. അപ്പോൾ എന്റെ സംഗീതവും ചർച്ച ചെയ്യപ്പെടുമല്ലോ. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്... സംഗീതത്തെ നമ്മൾ സ്നേഹിക്കുമ്പോൾ സംഗീതം തിരിച്ചും നമ്മളെ സ്നേഹിക്കും. അതല്ലേ അതിന്റെ ഒരു ഇത്....

വി.ശ്രീകാന്ത്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.