Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘ആനന്ദം: ഇപ്പോഴത്തെ കാമ്പസിന്റെ കഥ’
വിനീത് ശ്രീനിവാസൻ നിർമിക്കുന്ന ആദ്യചിത്രം ആനന്ദം തിയറ്ററുകളിലേക്ക്.വിനീതിന്റെ അസിസ്റ്റന്റായിരുന്ന ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി.ചന്ദ്രൻ. പാട്ടുകളും സംഗീതവുമൊരുക്കിയതു സച്ചിൻ വാര്യർ. തോമസ് മാത്യു, സിദ്ധി മഹാജൻകട്ടി, റോഷൻ മാത്യു, അന്നു ആന്റണി, അരുൺ കുര്യൻ, വിശാഖ് നായർ, അനാർക്കലി മാരിക്കർ എന്നീ ഏഴു പുതുമുഖങ്ങൾ മുഖ്യവേഷങ്ങളിലെത്തുന്നു. ‘‘ഒരു പഴയകാല കാമ്പസിന്റെ ഫീൽ ഒട്ടുമില്ല ആനന്ദത്തിൽ. ഇപ്പോഴത്തെ പിള്ളേരുടെ കാമ്പസ് തന്നെയാണ് ആനന്ദത്തിലുള്ളത്...”’’ വിനീത് ശ്രീനിവാസൻ മനസുതുറക്കുന്നു ആനന്ദത്തിന്റെ വർത്തമാനങ്ങളുമായി...

ആനന്ദത്തെ മലർവാടി ആർട്സ് ക്ലബിന്റെ ഒരു തുടർച്ചയെന്നു പറയാമോ..?

കഥയുടെ കാര്യത്തിലോ സിനിമയുടെ കാര്യത്തിലോ മലർവാടിയുമായി ആനന്ദത്തിനു യാതൊരു സാമ്യതയുമില്ല. പക്ഷേ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ഒന്നിന്റെ തുടർച്ചയായി വന്നിട്ടുള്ളതാണ്. മലർവാടിയിൽ അഞ്ചു പേർ നായകന്മാരായി വന്നു. രണ്ടുപേർ നായികമാരായും. അതിലുള്ള കുറച്ചുപേർ തന്നെയാണ് തട്ടത്തിൻ മറയത്തിലേക്കു വന്നത്. അതിലെ ടെക്നീഷ്യൻസ് തന്നെയാണ് എനിക്കൊപ്പം തിരയിലും ജേക്കബിന്റെ സ്വർഗരാജ്യത്തിലുമൊക്കെ വർക്ക് ചെയ്തത്.തട്ടത്തിൻ മറയത്തിലാണ് ഗണേഷ് എനിക്കൊപ്പം ആദ്യം വർക്ക് ചെയ്യുന്നത്.

മലർവാടിയിലെ ആദ്യത്തെ പാട്ടു പാടിച്ചിട്ടാണ് സച്ചിനെ ഞാൻ പരിചയപ്പെടുന്നത്. മാന്യമഹാജനങ്ങളെ, ആയിരം കാതം എന്നീ പാട്ടുകളിൽ സച്ചിൻ പാടിയിരുന്നു. ഈ ബന്ധങ്ങളൊക്കെ തുടർന്നുപോയിട്ടുണ്ട്. അനു തട്ടിലാണ് ആദ്യം വരികളെഴുതുന്നത്. മലർവാടിയും തട്ടവും ചെയ്യുന്നതിനിടെ അഫൽഫോൺസ് പുത്രൻ ഡയറക്ട് ചെയ്ത എലി എന്ന ഒരു ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തിരുന്നു. ആ ഷോർട്ട് ഫിലിമിന്റെ കാമറാമാനായിരുന്നു ആനന്ദ് സി. ചന്ദ്രൻ. ആനന്ദ് തന്നെയാണ് ഇപ്പോൾ ആനന്ദത്തിന്റെ കാമറാമാനായി വന്നിട്ടുള്ളത്. മലർവാടിയിൽ നായികയായ, തട്ടത്തിൻ മറയത്തിലിൽ ഇഷയ്ക്കു ശബ്ദം നല്കിയ അപൂർവ ബോസ് ആനന്ദത്തിൽ ഒരു പാട്ടുപാടിയിരിക്കുന്നത്.

ആനന്ദം പ്രൊഡ്യൂസ് ചെയ്യാനുള്ള പ്രചോദനം..?

വടക്കൻ സെൽഫിയുടെ നിർമാതാവ് വിനോദ് ഷൊർണൂരാണ് എൽജെ ഫിലിംസിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. ഞാൻ ആദ്യം സംവിധാനം ചെയ്ത ചിത്രങ്ങളിലൊക്കെ വിനോദേട്ടൻ പ്രൊഡക്്ഷൻ കൺട്രോളറായി വർക്ക് ചെയ്തിരുന്നു. വടക്കൻ സെൽഫിയിലാണ് വിനോദേട്ടൻ സ്വതന്ത്ര നിർമാതാവാകുന്നത്. എനിക്കു ചേട്ടന്റെ സ്‌ഥാനത്തുള്ള ആളാണു വിനോദേട്ടൻ. ആനന്ദിന്റെ സ്ക്രിപ്റ്റ് വായിച്ചശേഷം എനിക്കു നല്ലൊരു സാധ്യത തോന്നുന്നതായി വിനോദേട്ടനാണ് എന്നോടു പറഞ്ഞത്. എനിക്കും സിനിമ വായിച്ചപ്പോൾ നല്ല രസമുള്ള ഒരു സിനിമയായി വരാൻ ചാൻസുണ്ടെന്നു തോന്നി.വിനീത് പ്രൊഡ്യൂസ് ചെയ്താൽ പല കാര്യങ്ങളും ഈ സിനിമയ്ക്കുവേണ്ടി ചെയ്യാനാകും എന്ന് വിനോദേട്ടൻ പറഞ്ഞു.





ദിലീപേട്ടൻ പ്രൊഡ്യൂസ് ചെയ്തതു കൊണ്ട് മലർവാടിയുടെ സമയത്ത് നമുക്ക് ഒരുപാടു ശ്രദ്ധ കിട്ടിയിരുന്നു. സിനിമ റിലീസാകുന്ന ദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകൾ വന്നിരുന്നു.ട്വന്റി ട്വന്റിക്കു ശേഷം പുതുമുഖങ്ങളെ വച്ച് ദിലീപേട്ടൻ പ്രൊഡ്യൂസ് ചെയ്തു എന്നത് ശ്രദ്ധ നേടിത്തന്ന ഒരു കാര്യമായിരുന്നു. അതുപോലെ ഈ സിനിമ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നവരുമൊക്കെ പുതുമുഖങ്ങളാണ്. ഞാൻ കൂടെനിന്നാൽ സിനിമയ്ക്ക് അറ്റൻഷൻ കിട്ടും എന്നത് വിനോദേട്ടന്റെ നിർദേശമായിരുന്നു. അങ്ങനെയാണ് ഞാൻ ഇതിന്റെ നിർമാണത്തിലേക്കു വരുന്നത്.

ആനന്ദത്തിന്റെ പുതുമകൾ..?

കാമ്പസ് പലപ്പോഴും സ്ക്രീനിൽ വരുമ്പോൾ അതതുകാലത്തെ കാമ്പസിന്റെ അന്തരീക്ഷം വരാറുണ്ട്. ഇന്നത്തെ കാമ്പസ് പഴയകാല കാമ്പസ് എന്നു പറഞ്ഞ് ചിത്രീകരിക്കുന്നതായി ചില സിനിമകളിൽ തോന്നിയിട്ടുണ്ട്. ഗൃഹാതുരത്വം തോന്നുന്ന ഒരുപാടു കാമ്പസുകൾ നമ്മൾ കണ്ടിട്ടുണ്ട്.പക്ഷേ ഇന്നത്തെ എൻജിനിയറിംഗ് കോളജിലെ കാമ്പസ് എന്നത് യൂണിഫോം ഇട്ട് ഒരു പ്രത്യേക ഡിസിപ്ലിനിൽ നടക്കുന്ന, ഭാവിയെക്കുറിച്ചു പലതരം കൺഫ്യൂഷനുകളുള്ള എന്നാൽ അതിനിടയിൽ ചെറിയ ചെറിയ ആഘോഷങ്ങളും മറ്റുമുള്ള ഒരു ജനറേഷനാണ്. ആ ജനറേഷനെ കൃത്യമായി ഈ സിനിമയിൽ ക്യാപ്ചർ ചെയ്തിട്ടുണ്ട് എന്നാണ് ആനന്ദത്തെക്കുറിച്ചു തോന്നുന്ന ഒരു പ്രത്യേകത.

വടക്കൻ സെൽഫി ചെയ്യുമ്പോൾ നിവിൻ പഠിക്കുന്നത് എൻജിനിയറിംഗ് കോളജ് കാമ്പസിലാണ്. പക്ഷേ അതിന്റെ ഉള്ളിലേക്ക് അത്ര പോയിട്ടില്ല. അവർ ഒന്നിച്ചുള്ള ഒരു കോളജ് ട്രിപ്പാണ് ഈ സിനിമയിൽ പറയുന്നത്. കംപ്യൂട്ടർ സയൻസ് ബാച്ചിലെ കുട്ടികൾ ഒരുമിച്ചു നാലുദിവസം ടൂറിനുപോകുന്നതാണ് ഈ സിനിമയുടെ വിഷയം. ടൂറിനുപോകുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് ഒരു മുഴുനീള സിനിമയായി ഇതുവരെ വന്നിട്ടില്ല. കാമ്പസിൽ നിന്നിറങ്ങുമ്പോൾ എല്ലാവരുടെയും ഓർമകളിലുണ്ടാവുക ടൂർ മാത്രമായിരിക്കും. അതു മാത്രമായി ഒരു സിനിമ വന്നു കണ്ടിട്ടില്ല. അതാണ് എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച ഒരു ഘടകം. കാമ്പസിലേക്കു തിരിച്ചുപോകാൻ നമുക്കെല്ലാവർക്കും ഇഷ്‌ടമാണല്ലോ. ആ ഇഷ്‌ടം ജനങ്ങൾക്കും തോന്നും എന്ന വിശ്വാസത്തിലാണ് ഈ സിനിമയ്ക്കൊപ്പം ഞങ്ങളെല്ലാവരും നിന്നത്.

ചെറുപ്പക്കാരായ പുതുമുഖങ്ങളുടെ സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രേരണ...?

ഞാൻ വലിയ താരങ്ങളെവച്ച് ഇതുവരെ സിനിമ ചെയ്തിട്ടില്ല. പുതിയ ആളുകളുടെ കൂടെത്തന്നെയാണ് ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത്.നിവിന്റെ കൂടെ ഞാൻ വർക്ക് ചെയ്യുമ്പോൾ എനിക്കു പുറത്തുള്ള ഒരു താരത്തിന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ഫീൽ അല്ല. നമ്മളുമായി ഒരുപാട് അടുപ്പമുള്ള ഒരാളുമായി വർക്ക് ചെയ്യുന്ന ഒരു ഫീലാണ് എനിക്കുള്ളത്. ബാക്കി ആരുമായും ഞാൻ ഇതുവരെ സിനിമ ചെയ്തിട്ടില്ലല്ലോ.എനിക്കു കൂടുതൽ പരിചയമുള്ളത് ഇതാണ്.

ശ്രീനിവാസൻ, മോഹൻലാൽ എന്നിവരുമായി ചേർന്ന് വിനീത് പഴയ ചില സിനിമകളുടെ തുടർച്ചകൾ എടുക്കുന്നു എന്നു കേട്ടിരുന്നു...?

എനിക്ക് അതിനെപ്പറ്റി കൃത്യമായ കാര്യങ്ങൾ അറിയില്ല. അവർ ഒരുമിച്ച് ഒരു സിനിമ അടുത്ത വർഷം ഉണ്ടാകാൻ സാധ്യതയുള്ളതായി ഞാനും കേട്ടു. അതു കാണാൻ ഞാനും കാത്തിരിക്കുകയാണ്





ആ സിനിമ വിനീത് സംവിധാനം ചെയ്യാൻ സാധ്യതയുണ്ടോ...?

അങ്ങനെയൊരു സിനിമ എനിക്കു ചെയ്യാൻ പറ്റിയാൽ അതിലും സന്തോഷമുള്ള ഒരു കാര്യമില്ല. അതിനു തക്കതായ ഒരു സ്ക്രിപ്റ്റിലേക്ക് എനിക്ക് എത്താൻ പറ്റിയിട്ടില്ല. കഥയിലേക്ക് ഞാൻ എത്തിയിട്ടുണ്ട്. പക്ഷേ, ഒരു നല്ല തിരക്കഥയിലേക്ക് എനിക്ക് ഇതുവരെ എത്താൻ പറ്റിയിട്ടില്ല. പക്ഷേ, ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് ഉണ്ടാകുമല്ലോ.

ആനന്ദത്തിൽ നിർമാതാവ് എന്നതിനപ്പുറം വിനീതിന്റെ ഒരു സാന്നിധ്യമുണ്ടല്ലോ. അത് ഒരു ആഗ്രഹമായിരുന്നോ അതോ ആവശ്യമായി വന്നതാണോ...?

ഒരു ഡിപ്പാർട്മെന്റിലും വാസ്തവത്തിൽ ഞാൻ ഇടപെട്ടിട്ടില്ല. അവർ എന്നോട് അഭിപ്രായം ചോദിക്കുമ്പോൾ ഞാൻ പറയും. ഷൂട്ടിനു പോകുന്നതിനുമുമ്പ് നമ്മളെല്ലാവരും സ്ക്രിപ്റ്റ് ചർച്ചചെയ്യുമല്ലോ. സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്ന സമയത്ത് തോന്നുന്ന പ്രശ്നങ്ങളും മറ്റും പരസ്പരം ചർച്ചചെയ്യുമല്ലോ. ആ ഡിസ്കഷന്റെ സമയത്ത് തോന്നുന്ന കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്.

ഷൂട്ടിന്റെ സമയത്ത് ഗണേഷ് പൂർണ സ്വാതന്ത്ര്യത്തോടെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. പോസ്റ്റ് പ്രൊഡക്്ഷന്റെ സമയത്ത് അവർക്കു ചില കൺഫ്യൂഷനുകൾ വരുമ്പോൾ എന്നോടു ചോദിച്ചിരുന്നു. അപ്പോൾ എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പങ്കുവച്ചിരുന്നു.

നമ്മൾ വർക്ക് ചെയ്തിട്ടുള്ള സിനിമകളിൽ അത്തരം കൺഫ്യൂഷനുകൾ വരുമ്പോൾ നമ്മൾ ചെയ്തിട്ടുള്ള കാര്യങ്ങളുണ്ടല്ലോ. അതൊക്കെ ഞാൻ അവരുമായി ഷെയർ ചെയ്തിട്ടുണ്ട്. ഇൻവോൾവ്മെന്റും ഇൻട്രൂഷനും തമ്മിൽ വ്യത്യാസമുണ്ടല്ലോ. രിക്കലും വേറൊരാളുടെ വർക്കിലേക്കു കടന്നുകയറാതെ അതിൽ ഒരുമിച്ചുണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും ഞാൻ കടന്നുകയറിയിട്ടില്ല, കടന്നാക്രമിച്ചിട്ടുമില്ല.

ഞാൻ അഭിനയിക്കുന്ന സിനിമയുടെ കാര്യമാണെങ്കിലും ഒരിക്കലും ലൊക്കേഷനിലെത്തിയാൽ ഡയറക്ടറുടെ അടുത്ത് ഒരു കാര്യവും പറയാറില്ല. നമ്മൾ ഒരാളെ വിശ്വസിച്ചു പോകുമ്പോൾ പിന്നെ ചെയ്യുന്നതു ഡയറക്ടറുടെ സിനിമയാണ്.





ഗണേഷ് രാജിനെ എങ്ങനെ വിലയിരുത്തുന്നു...?

ഗണേഷിന്റെ സ്ക്രിപ്റ്റ് ആദ്യം വായിച്ചപ്പോൾത്തന്നെ ഞാൻ പറഞ്ഞിരുന്നു ഇത് ഒരു സിനിമയാക്കി മാറ്റാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരാശയമാണെന്ന്. കാരണം ഓരോ ചെറിയ ഡീറ്റയിലും ആകർഷകമായി വർക്ക് ചെയ്തില്ലെങ്കിൽ ഇത് ഒരു നല്ല സിനിമ എന്ന രീതിയിൽ ഇത് ഓഡിയൻസിലേക്ക് എത്തില്ല. അതുകൊണ്ട് ഇത് ആദ്യസിനിമയായി ചെയ്യേണ്ട എന്നു പറഞ്ഞിട്ടു മാറ്റി വയ്ക്കാൻ പറഞ്ഞതാണ്. പക്ഷേ ഒന്നു രണ്ടു വർഷമെടുത്ത് അവൻ അതു പലതവണ മാറ്റിയെഴുതിയിട്ടാണ് പിന്നെ എന്റെയടുത്തു മറ്റൊരു ഡ്രാഫ്റ്റുമായി വരുന്നത്. അതു വായിച്ചപ്പോൾ ഏറെ ആകർഷകമായി എനിക്കു ഫീൽ ചെയ്തു.

ആ രീതിയിൽ ഗണേഷിന്റെ വലിയ ഒരു ഹാർഡ് വർക്കുണ്ട്, ഇതിന്റെ സ്ക്രിപ്റ്റിൽ. ഈ സിനിമ കാണുമ്പോൾ വളരെ സിംപിളായി തോന്നുമെങ്കിലും ഏറ്റവും സിംപിളായ കാര്യങ്ങൾ കോർത്തിണക്കി കൊണ്ടുപോവുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏറെ സ്ട്രെയിൻ എടുത്താലേ തിരക്കഥയിൽ സിംപ്ലിസിറ്റി കൊണ്ടുവരാനാവുകയുള്ളു.

പുതുമുഖങ്ങളെക്കുറിച്ച്...?

നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളുമാണ് മുഖ്യ കഥാപാത്രങ്ങളായി വരുന്നത്. കംപ്ലീറ്റ് പുതുമുഖങ്ങളായാൽ സിനിമയ്ക്കു ശ്രദ്ധ കിട്ടുമോ എന്ന കാര്യത്തിൽ ഗണേഷിന് ടെൻഷൻ ഏറെയായിരുന്നു. ഒരു താരത്തിന്റെ മകനോ മറ്റോ ചെയ്താൽ സിനിമയ്ക്കു ശ്രദ്ധകിട്ടും എന്ന തരത്തിൽ ഗണേഷിന് ഒരു ചിന്തയുണ്ടായിരുന്നു. എനിക്കുവേണ്ടിയാണ് ഗണേഷ് അങ്ങനെ ചിന്തിച്ചത്. പക്ഷേ, അതുവേണ്ടെന്നും കംപ്ലീറ്റായി പുതിയ കുട്ടികളെ വച്ചു ചെയ്യാമെന്നും ഫുൾ കോൺഫിഡൻസ് കൊടുത്തു ഞാനും കോപ്രൊഡ്യൂസറായ വിനോദ് ഷൊർണൂരും ഗണേഷിനൊപ്പം നിന്നു.





കഥാപാത്രത്തിനു യോജിച്ച ആക്ടേഴ്സിനെ അവൻതന്നെ കണ്ടുപിടിക്കട്ടെ എന്നതായിരുന്നു ഞങ്ങളുടെ ലൈൻ. കൃത്യമായ ആക്ടേഴ്സിനെ തന്നെ ഗണേഷ് കണ്ടെത്തി. ഗണേഷും സിനിമാറ്റോഗ്രഫർ ആനന്ദും പല കാമ്പസുകളിലും പോയി അവിടത്തെ മാനേജ്മെന്റുമായും വിദ്യാർഥികളുമായും സംസാരിച്ചിട്ട് കാമ്പസിനകത്തും പുറത്തും ഓഡിഷൻ ചെയ്തു. കാമ്പസിനകത്തുനിന്നാണ് പല കുട്ടികളെയും സെലക്ട് ചെയ്തത്. ഇതിൽ അഭിനയിച്ച രണ്ടു കുട്ടികൾ തിയറ്റർ ബാക്ക്ഗ്രൗണ്ടുള്ള ആക്ടേഴ്സാണ്. അതിലഭിനയിച്ച മിക്ക കുട്ടികളും കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതിന്റെ ഷൂട്ട് നടക്കുമ്പോൾ ഒന്നുരണ്ടു പേരുടെ അറ്റൻഡൻസ് ശരിയാക്കാൻ ഞാനും കോളജിൽ പോയിട്ടുണ്ട്. കാരണം ഷൂട്ടിംഗിനു വരുമ്പോൾ അവർക്ക് ഇന്റേണൽ അസസ്മെന്റുണ്ടാവും, അറ്റൻഡൻസ് ഷോർട്ടേജുണ്ടാവും. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ആദ്യമായിട്ടാണ് എക്സ്പീരിയൻസ് ചെയ്യുന്നത്.

ഏഴുപേർക്കും സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. അതിൽ രണ്ടു കാരക്ടേഴ്സിന് കഥയുടെ ഒഴുക്കിൽ ചിലയിടങ്ങളിൽ അവർക്കു കൂടുതൽ പ്രാധാന്യം വരുന്നതായി തോന്നും. അത് രണ്ടുപേരുടെ കഥയല്ല. ഏഴു സുഹൃത്തുക്കളുടെ കഥയാണ്. ആ രിതിയിൽ തന്നെയാണ് ഗണേഷ് കഥ കൺസീവ് ചെയ്തിട്ടുള്ളത്.

ആനന്ദത്തിന്റെ നിർമാണത്തിനിടയിലെ വെല്ലുവിളികൾ..?

ആനന്ദത്തിന്റെ ഓരോ സ്റ്റേജിലും ബുദ്ധിമുട്ടുള്ള ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു.പല ബുദ്ധിമുട്ടുകളും ഗണേഷും അവന്റെ ടീമും കൂടി കൈകാര്യം ചെയ്തതുകൊണ്ട് ടൊട്ടൽ സ്ട്രെയിൻ ഞാനറിഞ്ഞിട്ടില്ല എന്നതു സത്യമാണ്. സെക്കൻഡ് ഹാഫ് ഗോവയിലാണു കഥ നടക്കുന്നത്. ഗോവയിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ തുടർച്ചയായി മഴയുണ്ടായിരുന്നു. മഴ പെയ്തു തോർന്ന ഗ്യാപ്പുകൾക്കിടയിലാണ് പലപ്പോഴും സീനുകൾ ഷൂട്ട് ചെയ്തത്.

ടെക്നിക്കലി പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. കർണാടകത്തിലെ ഹംപി എന്ന സ്‌ഥലത്തു പൊരിവെയിലത്താണ് ഈ കുട്ടികളുൾപ്പെടെ ഫുൾ ക്രൂ വിശ്രമമില്ലാതെ ഷൂട്ട് ചെയ്തിട്ടുണ്ട്.ഗണേഷും അവന്റെ ടെക്നീഷൻമാരായ സച്ചിനും ആനന്ദും എഡിറ്റർ അഭിനവുമൊക്കെ ചെയ്യുന്ന വർക്ക് പെർഫക്ടാവണം എന്ന് ഏറെ ആഗ്രഹമുള്ളവരാണ്. ചിലപ്പോൾ ഞാൻ അതു മതിയെന്നു പറഞ്ഞാലും തൃപ്തിവരാതെ വീണ്ടും പണിയെടുത്തുകൊണ്ടേയിരിക്കും.എല്ലാവരും പരസ്പരം സുഹൃത്തുക്കളായതിനാൽ ഈഗോ പ്രശ്നങ്ങളില്ല. എന്തെങ്കിലും കൊള്ളില്ലെന്നു തോന്നിയാൽ അതു തുറന്നുപറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. കുറനാളുകളായുള്ള ബന്ധത്തിന്റെ സ്വാതന്ത്ര്യമാണത്. അതൊക്കെ സിനിമയ്ക്കു ഗുണം ചെയ്തു.

ശ്രീനിവാസന്റെ ഉപദേശങ്ങളും നിർദേശങ്ങളും ഉണ്ടായിരുന്നോ...?

അച്ഛൻ എന്റെയടുത്ത് അങ്ങനെയൊന്നും പറയാറില്ല. കാര്യങ്ങളൊക്കെ ചോദിക്കും. ഞാനും വിശദമായി കാര്യങ്ങളൊക്കെ പറയും. വിനോദ് ഏട്ടൻ എന്റെ കൂടെയുണ്ട് എന്നുള്ളത് അച്ഛനു വലിയ സന്തോഷമുള്ള, കോൺഫിഡൻസ് നല്കുന്ന കാര്യമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.

വിനീതിന്റെ തിരയിലൂടെയാണല്ലോ ധ്യാൻ സിനിമയിലെത്തിയത്. ധ്യാനിന്റെ പുതിയ ചിത്രം ‘ഒരേ മുഖം’ വരികയാണല്ലോ...?

തിരയ്ക്കുശേഷം കുഞ്ഞിരാമായണവും അടി കപ്യാരേ കൂട്ടമണിയുമാണ് ധ്യാൻ ചെയ്തത്.രണ്ടു സിനിമകളും തിയറ്ററിൽ നന്നായി വിജയിച്ച സിനിമകളാണ്. ഒരേ മുഖം പോസ്റ്റ് പ്രൊഡക്്ഷനിലാണ്.അതു ചെയ്യുന്ന ആളുകളിൽ നിന്നു നല്ല അഭിപ്രായമാണു സിനിമയെക്കുറിച്ചു കേൾക്കുന്നത്. അതു നന്നായിട്ടു വരുമെന്നാണു ഞങ്ങൾക്കും തോന്നുന്നത്. കഴിഞ്ഞദിവസം ധ്യാനിനെ കണ്ട്പ്പോഴും ഇന്ററസ്റ്റിംഗ് ആയ സിനിമയായിരിക്കും എന്നാണ് ധ്യാനിന്റെയും വിശ്വാസം.

സിനിമയിലെ ലുക്കിൽ തന്നെ ഫുൾ താടിയൊക്കെ വച്ചിട്ടാണ് ഇപ്പോഴും ധ്യാനിന്റെ നടപ്പ്. ആ കാരക്ടറിൽ നിന്നു താഴോട്ട് ഇറങ്ങിയിട്ടില്ലെന്നു തോന്നുന്നു.ധ്യാനിന് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയുണ്ട്. അതിന്റെ എഴുത്തും മറ്റുമായി കുറച്ചുനാൾ ഒന്നു മാറിനിൽക്കുകയാണ് ഇപ്പോൾ. മിക്കവാറും ആ സിനിമ അടുത്ത വർഷംതന്നെയുണ്ടാവും.





മലർവാടി, തിര എന്നിവയുടെ പാർട്ട് 2 വരാൻ സാധ്യതയുണ്ടോ...?

തിര 2 ചെയ്യാൻ വലിയ ആഗ്രഹമുണ്ട്. അതു ചെയ്തെടുക്കാൻ ടെക്നിക്കലി ഒരുപാടു ബുദ്ധിമുട്ടുകളുണ്ട് നിലവിൽ. ഞങ്ങൾ വർക്ക് ചെയ്തിട്ടുള്ള ഒരു സ്ക്രിപ്റ്റ് സിനിമയായി മാറണമെങ്കിൽ നല്ല ഒരു ബഡ്ജറ്റ് വേണ്ടിവരും. അങ്ങനെയുള്ള കാര്യങ്ങളെല്ലാം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.തിര രണ്ടാം ഭാഗം ചെയ്യാനുള്ള പ്ലാൻ ഉപേക്ഷിച്ചിട്ടില്ല. പക്ഷേ അതു ചെയ്തെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ള ഒരു സിറ്റ്വേഷനിലാണ് ഇപ്പോൾ.

മലർവാടിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ അവരെയല്ലാവരെയും ഒരുമിച്ച് ഒരു സിനിമയിൽ കാണാൻ എനിക്ക് ഉറപ്പായും ആഗ്രഹമുണ്ട്. അവർ ആ പോക്കു ഗോവയിലേക്കു പോയിട്ട് അവരെ വീണ്ടും തിരിച്ചുകൊണ്ടുവരണോ എന്ന്ഇടയ്ക്ക് ആലോചിക്കാറുണ്ട്. അതുവരെ അങ്ങനെ ഒരു കഥയെക്കുറിച്ചു ചിന്തിച്ചിട്ടില്ല. എന്നോടു മിക്കയാളുകളും ചോദിക്കാറുണ്ട അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചൂടെ എന്ന്. എനിക്ക് ആലോചിക്കാൻ പറ്റിയിട്ടില്ല. പക്ഷേ, അവരെല്ലാവരും ഒരു സിനിമയിൽ ഒന്നിച്ച് ഒരു സിനിമയിലുണ്ടെങ്കിൽ അതു വലിയ സന്തോഷമായിരിക്കും.





ശ്രീനിവാസനിൽ നിന്ന് പഠിച്ചതെന്താണ്, അച്ഛൻ എന്നതിനപ്പുറം ശ്രീനിവാസൻ എന്ന നടനിൽ നിന്ന് വിനീത് സ്വീകരിച്ചതെന്താണ്..?

സിനിമയെ ഏറെ സീരിയസായിട്ടു തന്നെയാണു ഞാൻ കാണുന്നത്. അത് എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണെന്നോ നമ്മുടെ മുൻ സിനിമകൾ സക്സസ് ആയതിനാൽ അടുത്തു ചെയ്യുന്ന സിനിമ ജനങ്ങൾ സ്വീകരിച്ചോളും എന്ന ധാരണയോ ഒന്നും എനിക്കില്ല. ഒരു തരത്തിലുള്ള ഓവർകോൺഫിഡൻസുമില്ലാതെ പേടിയോടെ തന്നെയാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. ആ സമീപനത്തിനു പിന്നിൽ അച്ഛന്റെ സ്വാധീനം ഏറെയുണ്ട്. പ്രയത്നിക്കാതെ വിജയിക്കാമെന്ന ധാരണയൊന്നും ഒരിക്കലും എനിക്കു വന്നിട്ടില്ല. നല്ല സ്ട്രെയിനെടുത്തു തന്നെയാണ് ഓരോ സിനിമയും പുറത്തേക്കുവരുന്നത്. ഏറ്റവും സിംപിളായ സിനിമകളാണ് ഞാൻ കൂടുതലായും ചെയ്തിട്ടുളളത്. പക്ഷേ ആ സിംപ്ലിസിറ്റിയിലേക്ക് സിനിമയെ എത്തിക്കാൻ ഏറെ സ്ട്രെയിൻ എടുക്കേണ്ടി വരുന്നുണ്ട്.അച്ഛന്റെ വലിയ സ്വാധീനം അതിലുണ്ട്.

എന്റെ എഴുത്തിൽ എപ്പോഴും ഹെൽപ്പ് ചെയ്തിട്ടുള്ള ഒരു കാര്യമെന്നു പറയുന്നത് മലർവാടിയുടെ സമയത്ത് അച്ഛനുമായുണ്ടായ ചർച്ചകളാണ്. ഒരുപാടുകാര്യങ്ങൾ അച്ഛൻ എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. ആദ്യത്തെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്തു തിരക്കഥയിൽ പല പ്രശ്നങ്ങളും വരുമല്ലോ. അപ്പോൾ അത് എങ്ങനെ ഇംപ്രൂവ് ചെയ്യണമെന്ന് അച്ഛൻ പറഞ്ഞുതന്നിരുന്നു. പിന്നീട് ഓരോ സമയത്തും എന്റെ എഴുത്തു വഴിമുട്ടിനിൽക്കുമ്പോൾ അതൊക്കെ ആലോചിക്കാറുണ്ട്. അതു വലിയ ഹെൽപ്പായിത്തീരാറുമുണ്ട്. എന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്സിനടുത്ത് അതൊക്കെ പറയാറുണ്ട്. തിരക്കഥയുടെ ഒരു റൂട്ട്. അതിൽ എനിക്കു മനസിലായിട്ടുള്ള കാര്യങ്ങൾ ഞാൻ അച്ഛനിൽ നിന്നാണു പഠിച്ചത്.

ഒരു മുത്തശിഗദയിൽ പാടിയ തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി ഹിറ്റാണല്ലോ...?

ആൻ മരിയ കലിപ്പിലാണ്, പ്രേതം, ഒരു മുത്തശിഗദ എന്നിവയിലാണ് അടുത്തിടെ പാടിയത്. ഇനി ഇറങ്ങാനുള്ള ചില സിനിമകളിലും പാടിയിട്ടുണ്ട്. ഇപ്പോൾ ആനന്ദത്തിലും. ‘ഒരു നാട്ടിൽ..’ എന്ന പാട്ട്.




ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം ‘എബി’യെക്കുറിച്ച്..?

എബിയുടെ ഷൂട്ടിംഗ് ഇപ്പോൾ എറണാകുളത്തു നടന്നുകൊണ്ടിരിക്കുകയാണ്. ഏറെ പ്രതീക്ഷകളുള്ള സിനിമ. ശ്രീകാന്ത് മുരളി എന്ന പുതിയ ഡയറക്ടർ. സന്തോഷ് എച്ചിക്കാനത്തിന്റെ കഥയും തിരക്കഥയും. ഇതുവരെ വർക്ക് ചെയ്തിട്ടില്ലാത്ത ഒരു ക്രൂവിനൊപ്പമാണ്. പക്ഷേ ഒരുപാടു നാളുകളായി അറിയാവുന്നവരുമാണ്. നല്ല ഒരു സിനിമയായി മാറും എന്നു പ്രതീക്ഷിക്കുന്നു. എബിയായിട്ടു തന്നെയാണ് അഭിനയിക്കുന്നത്. കുഞ്ഞുംനാളിൽ സ്വപ്നം കാണുന്ന ഒരു കാര്യമുണ്ടാകുമല്ലോ. എന്തെങ്കിലും ആയിത്തീരണമെന്ന്. ആ സ്വപ്നത്തിനു വേണ്ടി ഏറെ അദ്ധ്വാനിച്ച് അതു സാക്ഷാത്കരിക്കുന്ന ഒരാളുടെ കഥയാണ് എബി.

ആനന്ദത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ...?

നമുക്കെല്ലാവർക്കും നല്ല പ്രതീക്ഷകളാണുള്ളത്. ചെറുപ്പക്കാരായ ഓഡിയൻസിന് ഇഷ്‌ടപ്പെടുന്ന സിനിമയായിരിക്കും. ഏറെ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ആനന്ദത്തിൽ. ആ പുതിയ കാര്യങ്ങളുടെ പുതുമയൊക്കെ ആളുകൾക്കു ഫീൽ ചെയ്യട്ടെ. എല്ലാ പ്രേക്ഷകർക്കും ഇഷ്‌ടമാകട്ടെ എന്ന പ്രാർഥനയുണ്ട്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.