Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ദിയ എന്ന സിദ്ധി– പ്രകാശം പരത്തുന്ന പെൺകുട്ടി
കാമ്പസുകളുടെയും കുടുംബങ്ങളുടെയും മനംനിറച്ച് നവാഗത സംവിധായകൻ ഗണേഷ് രാജിന്റെ ആനന്ദം വിജയത്തിളക്കിന്റെ നിറവിലാണ്. പ്രകാശം പരത്തുന്ന പെൺകുട്ടി എന്നാണ് ആനന്ദത്തിൽ ദിയ അറിയപ്പെടുന്നത്. ആ പ്രകാശം സിനിമയിൽ നിന്നു ജനഹൃദയങ്ങളിലേക്കു പരക്കുകയാണ്. ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തിനു പോസീറ്റീവ് എനർജി പകർന്ന യുവതാരം സിദ്ധി മഹാജൻകട്ടി മനസുതുറക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

ആനന്ദത്തിലേക്കുള്ള വഴി...

സ്വദേശം ബംഗളൂരു. ഇപ്പോൾ താമസം കൊച്ചിയിൽ. എനിക്കു രണ്ടു മാസം പ്രായമുള്ളപ്പോൾ അച്ഛന് എസ്എംഎൽ ഫിനാൻസ്, കൊച്ചിയിലേക്കു ട്രാൻസ്ഫർ ആയി. ഞങ്ങൾ ഇവിടേയ്ക്കു ഷിഫ്റ്റ് ആയി. ഞാൻ മൂന്നാം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛനു മുംബൈയിലേക്കു ട്രാൻസ്ഫർ. നാലു മാസത്തിനുശേഷം കൊച്ചി തന്നെ വേണം എന്ന് റിക്വസ്റ്റ് നല്കി. ഞങ്ങൾ തിരിച്ചുവന്നു. പത്തു വരെ ഭവൻസ് ആദർശിൽ. 12 വരെ വിദ്യോദയയിൽ. മാതൃഭാഷ കന്നട. ബന്ധുക്കളോടും മറ്റും കന്നടയിലാണു സംസാരിക്കുന്നത്.

വിദ്യോദയയിൽ നല്ല രീതിയിൽ പ്രവർത്തനമുള്ള ഒരു ഡ്രാമ ക്ലബ് ഉണ്ടായിരുന്നു. സൂര്യ തിയറ്റർ ഫെസ്റ്റിലാണ് ഞാൻ ആദ്യമായി നാടകത്തിൽ പെർഫോം ചെയ്തത്. അതിൽ ലീഡ് റോൾ ആയിരുന്നു. അങ്ങനെയാണ് എന്നെക്കുറിച്ചു ഗണേഷേട്ടൻ അറിയുന്നത്. അതിനുമുൻപ് ഒരു ക്യാമ്പിൽ വച്ച് അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷേ, അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. വിദ്യോദയിൽ എത്തിയപ്പോഴാണ് ഗണേഷേട്ടനുമായി അടുപ്പമായത്. അദ്ദേഹവും അവിടെയാണു പഠിച്ചത്. അവിടത്തെ അധ്യാപകരിൽ നിന്നാണ് ഗണേഷേട്ടൻ എന്നെക്കുറിച്ച് അറിഞ്ഞത്.





പന്ത്രണ്ടാം ക്ലാസിന്റെ മൂന്നാമത്തെ പരീക്ഷ കഴിഞ്ഞ സമയം. എന്നെ ഓഡിഷന് അയയ്ക്കാനാകുമോ എന്ന് ഗണേഷേട്ടൻ പേരന്റ്സിനെ വിളിച്ചു ചോദിച്ചു. അടുത്ത പരീക്ഷയ്ക്കു ചില ദിവസങ്ങളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. അങ്ങനെ അമ്മയ്ക്കും അച്ഛനുമൊപ്പം ഓഡിഷനു പോയി. കൊച്ചിയിൽ തന്നെയായിരുന്നു ഓഡിഷൻ. രണ്ടു സീൻ എനിക്കു തന്നു. നല്ലതുപോലെ പെർഫോം ചെയ്യാനായി എന്നു വിശ്വസിക്കുന്നു. ഓഡിഷനു തന്ന രണ്ടു സീനുകളിൽ ഒന്ന് ഇപ്പോൾ ഫിലിമിലുണ്ട്. രണ്ടു മൂന്നാഴ്ചകൾക്കു ശേഷം പരീക്ഷ കഴിഞ്ഞിരിക്കുമ്പോൾ ആനന്ദത്തിലേക്കു സെലക്ട് ആയെന്നു ഗണേഷേട്ടൻ വിളിച്ചുപറഞ്ഞു

സിനിമ പണ്ടേ ഒരു സ്വപ്നമായിരുന്നോ...

സിനിമയിലെത്തണമെന്നുണ്ടായിരുന്നു. പക്ഷേ, അതു പ്ലാൻ എ ആയിട്ടുണ്ടായിരുന്നില്ല. എപ്പോഴും അതു പ്ലാൻ ബി ആയിരുന്നു. ഒരു ആഡ് ചെയ്തു കഴിഞ്ഞു സിനിമയ്ക്കു ട്രൈ ചെയ്യാം എന്നു വിചാരിച്ചു. പഠിത്തവും പ്രധാനം. അപ്രതീക്ഷിതമായാണു സിനിമയിലെത്തിയത്. ഇത്രപെട്ടെന്ന് വലിയ ഒരു റോൾ കിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ദൈവാനുഗ്രഹം..

മലയാള സിനിമകൾ കാണാറുണ്ടായിരുന്നോ..

മലയാളം സിനിമകൾ കാണാറുണ്ടായിരുന്നു. ഇപ്പോൾ മലയാളം കുറച്ച് അറിയാവുന്നതിനാൽ സബ് ടൈറ്റിലുകൾ ഇല്ലാതെതന്നെ മനസിലാവും.


മലയാളം എഴുതാൻ അറിയാമോ...

മലയാളം എഴുതാൻ പറ്റില്ല. പക്ഷേ, വായിക്കാനറിയാം. കലൂർ, ആലുവ, തേവര തുടങ്ങിയ വാക്കുകൾ വായിക്കാനറിയാം. ഇംഗ്ലീഷ് മീഡിയത്തിലാണു ഞാൻ പഠിച്ചത്. സെക്കൻഡ് ലാംഗ്വേജ് ആയി പഠിച്ചതു ഹിന്ദി. അതിനാൽ സ്കൂളിലും മലയാളം പഠിച്ചിട്ടുണ്ടായിരുന്നില്ല.






ആനന്ദത്തിലെ ദിയ ആകാനുള്ള തയാറെടുപ്പുകൾ...

വാസ്തവത്തിൽ ദിയയുമായി റിയൽലൈഫിൽ എനിക്കു കാര്യമായ വ്യത്യാസങ്ങളില്ല. പക്ഷേ, ചില ഡയലോഗ്സ് പഠിക്കേണ്ടി വന്നു. കൂടുതലും മലയാളമായിരുന്നല്ലോ. റിഹേഴ്സൽ നടത്തിയിരുന്നു. റിഹേഴ്സൽ ടൈമിൽ ഗണേഷേട്ടൻ എന്റെ മലയാളത്തിന്റെ ഉച്ചാരണം ശരിയാക്കാൻ ഏറെ സഹായിച്ചു. ദിയ എന്ന കഥാപാത്രവും ഞാനും പൂർണമായും ഒന്നു തന്നെയാണ്. പക്ഷേ, മറ്റൊരാൾ ഡബ്ബ് ചെയ്യുന്നതാവും കൂടുതൽ നല്ലതെന്നു വിനീതേട്ടൻ പറഞ്ഞു. ഡബ്ബ്് ചെയ്ത ആളിന്റെയും എന്റെയും ശബ്ദം ഏറെക്കുറെ ഒരുപോലെയായിരുന്നു. അതും ഒരു ദൈവാനുഗ്രഹം തന്നെ..

ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തെക്കുറിച്ച്...

ദിയ എന്നാൽ പ്രകാശം. അങ്ങനെയാണ് കഥാപാത്രത്തെ ഗണേഷേട്ടൻ എനിക്കു പരിചയപ്പെടുത്തിയത്. ദിയ വലിയ തുള്ളിച്ചാട്ടവും ബഹളവുമാണ്. കോളജിൽ ലൗഡസ്റ്റ് ആണു ദിയ. സന്തോഷം നിറഞ്ഞ ഒരു പെൺകുട്ടി. ഏറെ ഫ്രണ്ട്ലി. പെട്ടെന്ന് എല്ലാവരോടും കമ്പനിയാവും. ഞാനും അങ്ങനെതന്നെയാണ്.

ആനന്ദത്തിലെ ദിയ തന്നെയാണോ വ്യക്‌തിപരമായി സിദ്ധി...

ആനന്ദത്തിലെ ദിയ തന്നെയാണ് റിയൽ ലൈഫിൽ സിദ്ധി. ഞാൻ പെർഫക്ട് ദിയ തന്നെ. എനിക്കു പൂർണമായും ആ കാരക്ടറുമായി എന്നെ റിലേറ്റ് ചെയ്യാനായി. അതിനാൽ സീനുകൾ ഇത്തിരി എളുപ്പമായി. എനിക്ക് സ്വയം ഇംപ്രോവൈസ് ചെയ്യാനായി. കാരണം ദിയയുടെ കാരക്ടർ എന്റെ പോലെതന്നെയാണല്ലോ. ഞാൻ ദിയ പോലെതന്നെ എന്ന് ആലോചിച്ചുകൊണ്ടിരുന്നു.



ആനന്ദത്തിൽ പെയറായി അഭിനയിച്ച തോമസ് മാത്യുവിനെക്കുറിച്ചും തോമസ് അവതരിപ്പിച്ച അക്ഷയ് എന്ന കഥാപാത്രത്തെക്കുറിച്ചും...

ഏറെ ഷൈ ആണ് അക്ഷയ്. വലിയ പേടിയാണ്. അതു മാറ്റാൻ ദിയ ഏറെ ശ്രമിക്കുന്നു. ദിയയുടെ ശ്രമങ്ങൾ ഫലം കണ്ടു. അക്ഷയ് പേടി അതിജീവിച്ചു. അതാണു സിനിമ. അക്ഷയ്്ക്കു മോട്ടിവേഷൻ നല്കുന്ന കഥാപാത്രമായി ദിയ മാറുന്നു. അതെനിക്ക് ഏറെ ഇഷ്‌ടമായി. ഒരാളുടെ കാരക്ടർ അത്രപെട്ടന്നു മാറില്ല. അക്ഷയ്യുടെ കാരക്ടർ മാറാൻ സ്വാധീനശക്‌തിയായതു ദിയ തന്നെ.

എന്റെ അമ്മയ്ക്ക് തോമസിനെ അറിയാമായിരുന്നു, മുമ്പേ. തോമസ് എന്റെ അമ്മയുടെ സ്റ്റുഡന്റ് ആയിരുന്നു. പക്ഷേ, എനിക്ക് അറിയില്ലായിരുന്നു. ആനന്ദത്തിലെത്തിയപ്പോഴാണ് ആദ്യമായി തോമസിനെ അടുത്തു പരിചയപ്പെട്ടത്, റിഹേഴ്സൽ ടൈമിൽ. സ്വീറ്റ് ആൻഡ് ഹംബിൾ ബോയ്. സഹായിക്കാൻ മനസുള്ള വ്യക്‌തി. ഒരു സുഹൃത്ത് എന്നു പറയാനാവും. കാരണം തോമസിനോട് എന്തുവേണമെങ്കിലും പറയാം. അതു മനസിനകത്തുതന്നെ വയ്ക്കും.



ദിയ, അക്ഷയ് എന്നിവരുടെ മാത്രം കഥയാണോ ആനന്ദം...

ഏഴു പേരുടെയും കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ട് ആനന്ദത്തിൽ. ഗൗതവും ദേവികയും തമ്മിലുള്ള റിലേഷൻഷിപ്പ് കാണിക്കുന്നു. കുപ്പിക്ക് ഐവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണിക്കുന്നു. വരുൺ എന്തിന് ഐവി നടത്തുന്നു എന്നു കാണിക്കുന്നു. ആനന്ദം ആദ്യാവസാനം വിവരിച്ചു പറയുന്നതു ദർശനയാണല്ലോ. അക്ഷയ് – ദിയ ചെറിയ ഒരു കഥ മാത്രം. എല്ലാവർക്കും അവരവരുടേതായ കഥകളുണ്ട്. അല്ലാതെ ഞങ്ങടെ മാത്രം കഥയല്ല ആനന്ദം. ഏഴുപേർക്കും പ്രാമുഖ്യമുള്ള റോളുകൾ തന്നെ.

ടൂർ പശ്ചാത്തലത്തിലാണല്ലോ ആനന്ദം. വ്യക്‌തിപരമായി സിദ്ധിയുടെ ടൂർ അനുഭവങ്ങൾ...

സ്കൂൾ ടൈമിലൊക്കെ ടൂറിനു പോയിട്ടുണ്ട്. ഷൂട്ടിംഗിനു പോയപ്പോൾ വേറൊരു ടൂർ പോയതുപോലെ തോന്നി. ഏറെ നാളുകൾ നീണ്ടുനിന്ന ഒരു ടൂർ എന്നപോലെ. ഷൂട്ടിനിടയിൽ ടൂർ സീനുകൾ ചെയ്തപ്പോൾ എന്റെ സ്കൂൾ ഫ്രണ്ട്സിനെ ഏറെ മിസ് ചെയ്യുന്നതായി ഫീൽ ചെയ്തു. അവർക്ക് എന്നെ നന്നായി അറിയാം. നീയും ഈ ഫിലിമിലെ കാരക്ടറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലല്ലോ എന്ന് സിനിമ കണ്ടശേഷം സ്കൂൾ ടൈമിലെ ഫ്രണ്ട്സ് വിളിച്ചുപറഞ്ഞു. ഹംപിയിലും ഗോവയിലും ആദ്യമായിട്ടാണു പോയത്. സ്കൂൾ ടൂറൊക്കെ കേരളത്തിൽത്തന്നെ ആയിരുന്നു. ഫാമിലിക്കൊപ്പം പുറത്തൊക്കെ പോയിട്ടുണ്ട്. പക്ഷേ, ഫ്രണ്ട്സിനൊപ്പം ആദ്യമായി പോയതു ഹംപിയിലും ഗോവയിലുമാണ്, ആനന്ദം ഷൂട്ടിനായി.

പ്രേക്ഷകരുടെ പ്രതികരണങ്ങളെക്കുറിച്ച്...

അടിപൊളി പടം എന്ന അഭിപ്രായം ആദ്യ രണ്ടു ദിവസത്തിനുള്ളിൽ തന്നെ വന്നു. കോളജ് സ്റ്റുഡന്റ്സ്, സ്കൂൾ കിഡ്സ് ഒക്കെയായിരുന്നു ഞങൾ ആനന്ദത്തിനു പ്രതീക്ഷിച്ച ഓഡിയൻസ്. പക്ഷേ, വൈഡ് റേഞ്ച് ഓഡിയൻസാണ് വരുന്നത്. തിയറ്റർ വിസിറ്റിനു പോയപ്പോൾ നാലാം ക്ലാസ് കുട്ടിയെ ആനന്ദം കാണിക്കാൻ കൊണ്ടുവന്ന ഒരു അങ്കിളിനെ പരിചയപ്പെട്ടു. റിലേറ്റബിൾ, സിംപിൾ, നാച്വറൽ ഫിലിമാണ് ആനന്ദം. ഞങ്ങളുടെ കുട്ടികൾ ചെറിയ ചെറിയ പ്രശ്നങ്ങൾ വലിയ കാര്യത്തിലാണ് എടുക്കുന്നതെന്നു ഞങ്ങളെ ബോധ്യപ്പെടുത്തിയത് ആനന്ദമാണെന്ന് ഒരു മെസേജ് എനിക്കു വന്നു. ഞങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ ഇപ്പോൾ ഞങ്ങൾക്കു മനസിലാക്കാനാകുന്നതായും മെസേജിൽ പറയുന്നു. അത്തരം അഭിപ്രായങ്ങൾ സന്തോഷം തരുന്നുണ്ട്.



പുറമേ സന്തോഷവതിയാണെങ്കിലും നിറയെ പ്രശ്നങ്ങളുള്ള പെൺകുട്ടിയാണു ദിയ...

മാതാപിതാക്കൾ വേർപിരിയുന്നതു ദിയയെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, അതു പുറമേ കാണിക്കുന്നില്ല. അവൾക്കറിയാം അത് അവർ തമ്മിലുള്ള പ്രോബ്ളം ആണെന്ന്. ദിയ കാരണമാണ് ഡിവോഴ്സ് നടന്നതെന്ന് അവർ പറയുന്നില്ലല്ലോ. ഡിവോഴ്സ് വാർത്ത എല്ലാവരും അറിയുന്നതു ദിയയ്ക്ക് ഇഷ്‌ടമല്ല. കാരണം ദിയ ഒരു ബബ്ളി ഗേൾ ആണ്. ഇതറിഞ്ഞാൽ എല്ലാവർക്കും സിംപതി വരും. അതു ദിയയ്ക്ക് ഇഷ്‌ടമല്ല. പേരന്റ്സ് ഡിവോഴ്സായ കാര്യം ദിയ മനസിലേക്ക് അത്രയ്ക്കങ്ങ് എടുത്തിട്ടില്ല. പക്ഷേ, അത് എല്ലാവരും അറിഞ്ഞല്ലോ എന്നറിയപ്പോഴാണ് അച്ഛനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ദിയ കരയുന്നത്. എനിക്ക് ഏറെ ഫീൽ ചെയ്ത ഒരു സീനാണത്. എനിക്കറിയാം ദിയയ്ക്ക് എങ്ങനെ ഫീൽ ആകുമെന്ന്. ഗ്ലിസറിൻ ഇല്ലാതെ തന്നെ ഫുൾ സീൻ ഞാൻ കരഞ്ഞു. എനിക്ക് അത് ഒരു നേട്ടമായി തോന്നുന്നു. ദിയയുടെ കഷ്‌ടം എന്താണെന്ന് എനിക്കു മനസിലായി. എനിക്കു ദിയയെ റിലേറ്റ് ചെയ്യാനായി.

ഡയറക്ടർ ഗണേഷ് രാജിന് ഒപ്പമുള്ള അനുഭവങ്ങൾ...

ഏറെ ക്ഷമയുള്ള വ്യക്‌തിയാണ് ഗണേഷേട്ടൻ. ദിയയെപ്പോലെ തുള്ളിച്ചാട്ടവും ബഹളവുമുള്ള ഒരു പെൺകുട്ടിയെ 58 ദിവസം കൈകാര്യം ചെയ്തു എന്നതു വലിയ കാര്യം തന്നെയാണ്. ഏഴ് കുട്ടികൾ, ക്ലാസ്മേറ്റ്സായ 40 ഓളം കുട്ടികൾ. ഇവരുടെ ബഹളം സഹിച്ചു ഗണേഷേട്ടൻ ഒപ്പമുണ്ടായിരുന്നു. ഹംപിയിൽ 40 ഡിഗ്രി അടുത്തായിരുന്നു ഷൂട്ടിംഗ് സമയത്തെ ചൂട്. ഒരു ദിവസം ചൂട് അസഹ്യമായപ്പോൾ ഞങ്ങൾ സമരത്തിലാണെന്നു പറഞ്ഞു. ഈ സീൻ കൂടി തീർത്തിട്ടു രണ്ടു മണിക്കൂർ ബ്രേക്ക് തരാമെന്നായി ഗണേഷേട്ടൻ. ഇത്തരത്തിൽ ഞങ്ങളെ നന്നായി മനസിലാക്കുന്ന ആളാണ് ഗണേഷേട്ടൻ. അദ്ദേഹത്തെ ഒരിക്കലും ഞാൻ ഡയറക്ടറായി കണ്ടിട്ടില്ല. എന്റെ സ്വന്തം ചേട്ടനായിട്ടാണു കാണുന്നത്. എന്റെ പേഴ്സണൽ പ്രോബ്ളംസും പരിഹരിച്ചു തന്നിട്ടുണ്ട്. ഷൂട്ടിനിടെ നമ്മുടെ സജഷൻസും ഗണേഷേട്ടൻ സ്വീകരിക്കും. ഹംപിയിലെ ട്രഷർ ഹണ്ടിനിടെ അവസാന ക്ലൂവിൽ ഞാൻ ചാടിച്ചാടി ഉത്തരം പറയുന്ന ഒരു സീനുണ്ട്. അതു ഞാൻ ഇംപ്രോവൈസ് ചെയ്തു ചെയ്തതാണ്.





വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ...

ഒരു പ്രൊഡ്യൂസറെന്നു പറയാനേ പറ്റില്ല. ഡൗൺ റ്റു എർത്ത്. ഞങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്. വിനീതേട്ടനാണു ഞങ്ങളുടെ പ്രൊഡ്യൂസറെന്ന് ഷൂട്ടിംഗിന് ഒരാഴ്ച മുമ്പാണ് അറിയുന്നത്. അതു വലിയ സർപ്രൈസ് ആയിരുന്നു. നേരിൽ കണ്ടപ്പോൾ ഏറെ സന്തോഷമായി. ഷൂട്ടിനിടെ രണ്ടു മൂന്നു തവണ സെറ്റിൽ വന്നു. ഏറെ ഫ്രണ്ട്ലിയാണു വിനീതേട്ടൻ. ആദ്യം അദ്ദേഹവുമായി അത്ര ക്ലോസ് ആയിരുന്നില്ല. ഒരു പ്രൊഡ്യൂസർ എന്ന രീതിയിലാണു കണ്ടിരുന്നത്. പക്ഷേ, പ്രൊഡ്യൂസറിൽ നിന്നു ഫ്രണ്ട് എന്ന നിലയിലേക്ക് അദ്ദേഹം വന്നു. ആനന്ദം എന്ന വലിയ സിനിമ, വലിയ ഒരു സ്വപ്നം ഞങ്ങൾ ഏഴു പേരിലൂടെ നേടാനാണ് ആഗ്രഹിക്കുന്നതെന്ന് വിനീതേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തെ ഇഷ്‌ടമായി.

ഷൂട്ടിംഗിനിടെ ഏറ്റവും വെല്ലുവിളിയായത്...

ഞാൻ കൃത്യമായി ദിയ തന്നെയാണല്ലോ. അതിനാൽ അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഗണേഷേട്ടൻ വിവരിച്ചു തന്നാൽ ഞാൻ ആ സീനിന്റെ മൂഡിലേക്കു വരും. അതാണ് അദ്ദേഹത്തിന്റെ നറേഷൻ രീതി. പേരന്റ്സ് ഡിവോഴ്സായ കാര്യം ദിയ അക്ഷയ്്നോടു പറയുന്ന സീൻ ഇത്തിരി ചലഞ്ചിംഗ് ആയി തോന്നി. പക്ഷേ, ഭാഗ്യത്തിന് അതു നന്നായി വന്നു.





ആനന്ദം അനുഭവങ്ങളിൽ മറക്കാനാകാത്തത്...

ഹംപി മങ്കി ടെമ്പിളിലെ സൺ റൈസ് ഷോട്ട് എടുത്തതു മനസിൽ നിന്നു മായില്ല. തലേന്നു രാത്രി 12 വരെ ഷൂട്ട് ചെയ്തു. അതിനുശേഷം ഞങ്ങൾ ഉറങ്ങാൻ പോയി. സൺറൈസ് ഷൂട്ട് ചെയ്യാൻ 2.30 – 3 ആകുമ്പോൾ എഴുന്നേൽക്കണം, അവിടേയ്ക്ക് ഒരു മണിക്കൂർ യാത്രയുണ്ട്, മൂന്നരയ്ക്കാണു പുറപ്പെടേണ്ടത്, 600 സ്റ്റെപ്പ് കയറണം, സൺറൈസിനു മുമ്പേ അവിടെയെത്തണം...എന്നൊക്കെ പറഞ്ഞാണ് എല്ലാവരും പോയത്. 2.45 ന് എന്നെ വിളിച്ചപ്പോൾ 5 മിനിറ്റുകൂടി എന്നു പറഞ്ഞ് ഞാൻ കിടന്നു. 2.55ന് അവർ വീണ്ടും വന്നുവിളിച്ചു. 5 മിനിറ്റു കൂടി എന്നു പറഞ്ഞ് വീണ്ടും ഞാൻ ഉറക്കമായി. അവസാനം 3.25ന് എല്ലാവരുംകൂടി വന്ന് എന്നെ വഴക്കുപറഞ്ഞാണ് എഴുന്നേൽപ്പിച്ചത്. പെട്ടെന്നു റെഡിയായി എങ്ങനെയോ മേക്കപ്പ് ഒക്കെ ഇട്ടശേഷം ഇറങ്ങി. ഭാഗ്യത്തിനു കൃത്യസമയത്തുതന്നെ അവിടെയെത്തി. നല്ല രസമായി ഞങ്ങൾ ആ സൺറൈസ് ഷോട്ട് എടുത്തു. ഞാൻ കാരണം ഷൂട്ടിന് ഒന്നും സംഭവിക്കാത്തതിൽ ദൈവത്തിനു നന്ദി പറയുന്നു.

ആനന്ദം അനുഭവങ്ങളിൽ പ്രചോദിതമായത്...

ഷൂട്ടിനിടയിലും തുടർന്നും ഗണേഷേട്ടൻ എന്ന ഡയറക്ടർ തന്നെയാണ് ഇൻസ്പിറേഷൻ. എന്നാൽ അതിനുമപ്പുറം എന്റെ പേരന്റ്സ് തന്നെയാണ് വലിയ പ്രചോദനം. അവരാണല്ലോ എനിക്കു പ്രോത്സാഹനം നല്കി ഈ മൂവിക്കുവേണ്ടി അയച്ചത്. അവരെപ്പോലെ വണ്ടർഫുൾ പേരന്റ്സ്നെ കിട്ടിയതിനു ഞാൻ നന്ദി പറയുന്നു. അവർ എന്നെ ഏറെ സപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിലായിരിക്കുമ്പൊഴും ലൈഫിലും അവർ തരുന്നതു വലിയ പ്രോത്സാഹനമാണ്.



വ്യക്‌തിപരമായി ആനന്ദത്തിലെ സുഹൃത്തുക്കളെക്കുറിച്ച്...

വ്യക്‌തിപരമായി റോഷൻ എനിക്കു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ. വിശാഖ് കൂൾ ബെസ്റ്റ് ഫ്രണ്ട്. വിശാഖിൽ നിന്നു കുറേ പുതിയ കാര്യങ്ങൾ പഠിക്കാനായി. റോഷൻ ഇത്തിരി ഫിലസോഫിക്കൽ ആണ്. അന്നു ചേച്ചി എനിക്കു ചേച്ചിയെപ്പോലെതന്നെ. ഏറെ ഫ്രണ്ട്ലി. അനാർക്കലി സമപ്രായം. അപ്പോൾ ഗുഡ് ഫ്രണ്ട് തന്നെ. റിയൽ ലൈഫിലും അരുൺ ആംഗ്രി മാൻ തന്നെയാണ്. അരുണിനടുത്തു പോകാൻ ഇത്തിരി പേടിയൊക്കെയുണ്ട്. തോമസ് ട്രസ്റ്റ്ബിൾ ആണ്.

വീട്ടുവിശേഷങ്ങൾ...

അമ്മ ലക്ഷ്മി മഹാജൻകട്ടി. കരിയർ ലോഞ്ചറിൽ ജോലി ചെയ്യുന്നു. അച്ഛൻ ധീരേന്ദ്ര മഹാജൻകട്ടി. എസ്എംഎൽ ഫിനാൻസിൽ ജോലി ചെയ്യുന്നു. അനിയൻ ശ്രീകർ മഹാജൻകട്ടി കൊച്ചി ഭവൻസ് ആദർശ വിദ്യാലയയിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.




പഠിത്തം, അഭിനയം.. ഇനി ഏതിനാണു മുൻഗണന...

ഇപ്പോൾ ബംഗളൂരു സെന്റ് ജോസഫ്സ് കോളജ് ഓഫ് കൊമേഴ്സിൽ ബിബിഎയ്ക്കു പഠിക്കുന്നു. ഫസ്റ്റ് ഇയർ ആണ്. പഠിത്തം കംപ്ലീറ്റ് ചെയ്യും. അതു വളരെ പ്രധാനം. വിനീതേട്ടനോടും അങ്ങനെതന്നെയാണു പറഞ്ഞത്. കോളജ് പഠനത്തെയും ലൈഫിനെയും ബാധിക്കാത്ത തരത്തിൽ ഒരു നല്ല റോൾ വരികയാണെങ്കിൽ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്കു സ്വയം ഒരു തീരുമാനമെടുക്കാനുള്ള സ്റ്റേജ് ആയിട്ടില്ല. വിനീതേട്ടന്റെയും ഗണേഷേട്ടന്റെയും അഭിപ്രായം കൂടി പരിഗണിച്ചാവും അക്കാര്യത്തിൽ തീരുമാനമെടുക്കുക.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.