Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ടാറ്റുമോളുടെ സൂചിമോൻ..!
പ്രായഭേദങ്ങളില്ലാതെ എല്ലാവർക്കും പ്രചോദനം നല്കുന്ന സിനിമയാണ് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം. ആനന്ദത്തിൽ ഗൗതം എന്ന കഥാപാത്രത്തിനു സ്വാഭാവിക അഭിനയത്തിന്റെ ലാളിത്യവും ചെറുപ്പത്തിന്റെ തുടിപ്പും പകർന്ന യുവനടൻ റോഷൻ മാത്യു സംസാരിക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്...

സിനിമയിലേക്കും ആനന്ദത്തിലേക്കുമുള്ള വഴി..?

സ്കൂൾ പഠനം ആദ്യ രണ്ടു വർഷം പഞ്ചാബിൽ. തുടർന്നു കോട്ടയം കേന്ദ്രീയ വിദ്യാലയത്തിൽ. ഒമ്പതാം ക്ലാസ് കഴിഞ്ഞതോടെ സ്കൂളിൽ ഷൈൻ ചെയ്യാൻ സ്റ്റേജിൽ കയറി എന്തങ്കിലുമൊക്കെ ചെയ്യാൻ തുടങ്ങി. അക്കാലത്തു മൂന്നു നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വലിയ ഇഷ്‌ടമായിരുന്നു നാടകങ്ങൾ ചെയ്യാൻ. സ്കൂളിൽ എന്നെ നാലാളറിയുന്നത് അത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടായിരുന്നു. അതുകൊണ്ടുകൂടി കുറനാൾ അതിൽ അള്ളിപ്പിടിച്ചുനിന്നു.

തുടർന്ന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗിനു ചേർന്നു. ശരിയാകുന്നില്ലെന്നു തോന്നിയപ്പോൾ ചെന്നൈ ക്രിസ്റ്റ്യൻ കോളജിൽ ബിഎസ്സി ഫിസിക്സിനു ചേർന്നു. അവിടെ വച്ചാണ് അഭിനയത്തോടുള്ള ഭ്രാന്ത് തുടങ്ങിയതും കോളജ് നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയതും. തുടർന്നു ചെന്നൈയിലെ വിവിധ തിയറ്റർ ഗ്രൂപ്പുകളുമായി ചേർന്ന് ഇംഗ്ലീഷ്, തമിഴ്, നാടകങ്ങളിൽ അഭിനയം തുടർന്നു. ബിഎസ് സി ഫിസിക്സ് സൈഡ് പരിപാടിയും നാടകം മെയിനുമായി!

ഡിഗ്രിക്കു ശേഷം ബോംബെ ഡ്രാമാ സ്കൂളിൽ പ്രവേശനം കിട്ടി അവിടേക്കു പോയി. 2014ൽ. ആക്ടിംഗ് ആൻഡ് തിയറ്റർ മേക്കിംഗ് എന്ന കോഴ്സ് ചെയ്തു. തുടർന്നു സോണി ടിവിയുടെ ഒരു സീരിസും മുംബൈയിൽ ഒന്നുരണ്ടു നാടകങ്ങളും. അതിനിടെയാണ് പുതിയ നിയമം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയവയിൽ അഭിനയിച്ചത്. എന്റെ ആദ്യത്തെ വലിയ റോൾ ആനന്ദത്തിലാണ്. പക്ഷേ, ആദ്യചിത്രം എ.കെ. സാജന്റെ പുതിയ നിയമം. കിരീടം ഉണ്ണി സാർ വഴി വന്ന ഓഫർ ആയിരുന്നു അത്. ആര്യൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മെയിൻ വില്ലനായി. മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിയശേഷം ലൈഫിൽ ആദ്യ ഷോട്ട് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. അതിന്റെ ഷൂട്ട് തുടരുമ്പോൾത്തന്നെ ജോൺ വർഗീസിന്റെ അടി കപ്യാരേ കൂട്ടമണിയിലേക്കു വിളിച്ചു. പ്രേംരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നീരജ് ചേട്ടന്റെയും അജുവേട്ടന്റെയുമൊപ്പം. ധ്യാൻ ശ്രീനിവാസനുമുണ്ടായിരുന്നു. നല്ല എക്സ്പീരിയൻസ് ആയിരുന്നു അത്. എന്റെ സീനിന്റെ റഷസ് കണ്ടിട്ട് അജുവേട്ടനൊക്കെ നല്ല അഭിപ്രായം പറഞ്ഞിരുന്നു.



പുതിയ നിയമത്തിനു നല്ല റിവ്യൂസ് ആയിരുന്നു. തുടർന്ന് ഓഫറുകൾ വരുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. തിരികെ മുംബൈയിൽ പോയി നാടകങ്ങളിൽ സജീവമായി. അതിനിടെയാണ് തിര, ഗോദ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രാകേഷ് ചേട്ടനിൽനിന്ന് ആനന്ദത്തിന്റെ ഓഡിഷൻ കാര്യം അറിഞ്ഞത്. അന്നു മുടിയും താടിയുമൊന്നും വളർത്തിയിരുന്നില്ല. തുടർന്നു കൊച്ചിയിലെത്തി ഓഡിഷനിൽ പങ്കെടുത്തു. മുടിയും താടിയുമൊക്കെ വളർത്താൻ ഓഡിഷനുശേഷം ഗണേഷേട്ടൻ പറഞ്ഞു. പിന്നീടു മൂന്നു റൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. ദേവിക എന്ന കാരക്ടർ ചെയ്ത അന്നു ആന്റണിയുമായും അരുൺ, വിശാഖ്, തോമസ് എന്നിവരുമായും. തുടർന്ന് ഏഴുപേരും പങ്കെടുത്ത ഗ്രൂപ്പ് ഓഡിഷനും ശേഷമാണ് ഗൗതം എന്ന കഥാപാത്രം ഫിക്സായ കാര്യം ഗണേഷേട്ടൻ ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ 19നു ഞങ്ങളുടെ റിഹേഴ്സൽ തുടങ്ങി. അന്നു മുതൽ ആനന്ദമായ്..

ആനന്ദത്തിലെ കഥാപാത്രത്തെക്കുറിച്ച്..

കോളജിൽ പോപ്പുലറായ പയ്യനാണു ഗൗതം. എല്ലാവർക്കും ഇഷ്‌ടം. ബാൻഡിലെ ഗായകൻ. ദേവിക എന്ന പെൺസുഹൃത്തുമായി റിലേഷൻഷിപ്പുള്ള പയ്യൻ. ഗൗതമിന്റെ പാതി ലോകം ദേവികയും ബാക്കി പകുതി സംഗീതവുമാണെന്നു പറയാം. ഗൗതമിനുചുറ്റും എപ്പോഴും അഞ്ചു സുഹൃത്തുക്കളും ദേവികയുമുണ്ടാവും. ഇവരുമായി ഒരുപാടു സന്തോഷം പ്രതീക്ഷിച്ചാണ് ഗൗതം ഐവിക്ക് ഇറങ്ങുന്നത്.

സ്കൂളിൽ നിന്നു കോളജിൽ എത്തുന്നതോടെ നമ്മൾ ആരാണെന്ന ഒരു ചോദ്യം എല്ലാവരിലും ഉണ്ടാകാറുണ്ട്. ഐഡന്റിറ്റി ക്രൈസിസ്. നമ്മെ നിർവചിക്കുന്ന പല കാര്യങ്ങളും നാം തീരുമാനിക്കുന്നത് ഈ സമയത്താണ്. പക്ഷേ, നമ്മുടെ പല കാര്യങ്ങളും നാം തീരുമാനിക്കുന്നതിനു മുമ്പ് മറ്റുള്ളവർ തീരുമാനിച്ചുകളയും. അവയിൽ പലതിനോടും പൊരുത്തപ്പെടാനിവില്ലെങ്കിലും കൂട്ടത്തിൽ ഒറ്റപ്പെടാതിരിക്കാൻ പലതിനോടും നമുക്കു ചേർന്നുനിൽക്കേണ്ടിവരും. ഗൗതമും അത്തരം ചിന്തകളും അനുഭവങ്ങളുമുള്ള ഒരു കഥാപാത്രമാണ്. അതുകൊണ്ടു തന്നെ ആനന്ദത്തിൽ ഗൗതം എന്ന കഥാപാത്രം ലഭിച്ചതിൽ ഏറെ സന്തോഷം.

ഗൗതം എന്ന കഥാപാത്രത്തെ വ്യക്‌തിപരമായി എത്രത്തോളം ഉൾക്കൊള്ളാനായി..?

സ്കൂൾകാലം മുതൽതന്നെ എനിക്ക് ഇംഗ്ലീഷ് സംസാരം വശമായിരുന്നു. ക്രിസ്ത്യൻ കോളജിലെത്തിയപ്പോൾ എന്റെ ഇംഗ്ലീഷ് ശൈലിയിൽ മല്ലൂസിന്റെ ടോൺ ഇല്ലെന്നും ഇതെങ്ങനെ സാധ്യമായെന്നും കൂട്ടുകാർ തിരക്കി. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണെന്നു കള്ളം പറഞ്ഞു. ചെന്നൈയിലുണ്ടായിരുന്ന മൂന്നാലു കൊല്ലം ഞാൻ ആ കള്ളത്തിൽ ജീവിച്ചു. എന്റെ കുറേ ഫ്രണ്ട്സിനൊന്നും ഇപ്പോഴും വാസ്തവമറിയില്ല. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് എന്തിനു വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്ന്. കോട്ടയം കെവിയിലാണു പഠിച്ചതെന്നു പറയാൻ എനിക്കു നാണക്കേട് ഒന്നുമില്ലല്ലോ. അന്നു ഞാനെടുത്ത അത്തരം ചില തീരുമാനങ്ങളോട് ഇപ്പോൾ വലിയ ദേഷ്യം തോന്നാറുണ്ട്.



ആരോടും എനിക്കതു തുറന്നുപറയാൻ പറ്റിയിരുന്നില്ല. ആനന്ദത്തിൽ ഗൗതം എന്ന കഥാപാത്രം ചെയ്തപ്പോഴാണ് കുറച്ചെങ്കിലും മനസു തുറക്കാനായത്. ആ പ്രായത്തിൽ പല മണ്ടത്തരങ്ങളും കാണിച്ചിരിക്കാമെന്നും 24 വയസ് ആയപ്പോഴെങ്കിലും ഞാനാരാണെന്ന് എനിക്കു മനസിലായല്ലോ എന്നും ഇപ്പോൾ ആശ്വസിക്കാൻ അവസരമൊരുക്കിയത് ആനന്ദമാണ്. ഗൗതമിന്റെ ഏറ്റവും വലിയ പ്രശ്നവും അതുതന്നെയാണ്. ദേവികയ്ക്കുവേണ്ടി ഞാൻ വേറൊരാളായി മാറണോ? തനിക്കു താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യണോ? താൻ ശരിക്കും ആരാണോ അങ്ങനെതന്നെയാകുന്നത് എല്ലാവർക്കും പേടിയുള്ള കാര്യമാണ്. കാരണം നമ്മുടെ ചുറ്റിനുമുള്ളവർ നമ്മളെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയുണ്ടാവും. നമ്മുടെ തീരുമാനങ്ങളിൽ ശരിക്കും ഉറച്ചുനിൽക്കാൻ ഏറെ ധൈര്യം വേണം.

ആനന്ദത്തിലെ ഗൗതം തന്നെയാണോ വ്യക്‌തിപരമായി റോഷൻ..?

ഗൗതവുമായി ഒരുപാടു സാമ്യങ്ങളുണ്ട്. വൈജാത്യങ്ങളുമുണ്ട്. ഗൗതമിന്റെ പല പ്രശ്നങ്ങളും ഞാനും പല പ്രാവശ്യം നേരിട്ടനുഭവിച്ചിട്ടുണ്ട്. ഗൗതമിന്റെ ഐഡന്റിറ്റി ക്രൈസിസ് എനിക്ക് ഒട്ടും അപരിചിതമല്ല. ബാക്കി കാര്യങ്ങളിൽ ഗൗതം എന്താണോ അതുതന്നെയല്ല ഞാൻ. ഇഷ്‌ടപ്പെടുന്ന പെൺകുട്ടിയാണു ലോകം എന്ന മട്ടിലുള്ള ചിന്തകളൊക്കെ ഉണ്ടായിട്ടുണ്ട്. മറ്റു പെൺകുട്ടികളുടെ ശ്രദ്ധ അവനു കിട്ടുന്നുവെങ്കിലും എല്ലാത്തിനുമപ്പുറം അവനു ദേവൂട്ടിയാണ്. അതിനപ്പുറം അവൻ ഒന്നും കാണുന്നില്ല. തന്റെ പ്രണയമെന്നതു ദേവൂട്ടിയാണന്നും അതിൽ തൊട്ടുള്ള കളി വേണ്ടെന്നും ഗൗതം വിചാരിക്കുന്നു.



ആനന്ദത്തിലെ ഗൗതമാകാനുള്ള മുന്നൊരുക്കങ്ങൾ...?

റോക്ക്സ്റ്റാർ ഗൗതമിനു വേണ്ടിയാണ് ഓഡിഷൻ നടത്തിയത്. അതിനുശേഷമുള്ള ഗ്യാപ്പിൽ മെറ്റൽ ബാൻഡിന്റെ സംഗീതം ശ്രദ്ധിച്ചു. എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാനാകാത്ത ഒരു സംഗീതമാണത്. മാക്സിമം റോക്ക് വരെ പോകാം. ഗ്രൗളിംഗിനെയൊന്നും സംഗീതമായി എനിക്കു കാണാനാവില്ല. അതിൽ കുറച്ചു റിസർച്ച് നടത്തി. ആനന്ദത്തിൽ ഗൗതം ധരിക്കുന്ന ടീഷർട്ടുകളെല്ലാം ഓരോ മെറ്റൽ ബാൻഡിന്റെ ടീഷർട്ടുകളാണ്. ഗ്രൗളിംഗ് ചെയ്യാനുള്ള ടെക്നിക്സ് അശ്വിൻ ഗോപകുമാർ എന്ന സിംഗറിൽ നിന്നു കുറെയൊക്കെ പഠിച്ചു. സ്ക്രിപ്റ്റ് പൂർണമായും വായിച്ചതോടെ ഗൗതമിനെ പൂർണമായും അറിഞ്ഞു. അതോടെ കൂടുതൽ സന്തോഷമായി. ഐഡന്റിറ്റി ക്രൈസിസ് എന്ന കാര്യം വന്നപ്പോൾ ഞാനുമായി റിലേറ്റ് ചെയ്യാൻ ശ്രമിച്ചു. അത് എവിടെയൊക്കെ ഗൗതമിനു കാണിക്കാനാവും എന്നൊക്കെ ചിന്തിച്ചു.



ആനന്ദത്തിൽ പെയറായി അഭിനയിച്ച അന്നു ആന്റണിയെക്കുറിച്ച്...?

ഓഡിഷൻ സമയത്താണ് അന്നുവിനെ ആദ്യമായി കാണുന്നത്. ഈ പടം കണ്ടിട്ടു റോഷൻ നന്നായിട്ടുണ്ട് എന്നു പറയുന്നതിലും ഇനിക്കിഷ്‌ടം സൂചിമോൻ– ടാറ്റുമോൾ നന്നായിട്ടുണ്ട് എന്നു കേൾക്കുന്നതിലാണ്. അഭിനയിച്ചുതുടങ്ങുമ്പോൾ ആദ്യത്തെ ഒന്നു രണ്ട് ആഴ്ച അന്നുവിനു സിനിമയിൽ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ അതിൽ എനിക്ക് പേടിയും അസ്വസ്‌ഥതയുമൊക്കെ തോന്നിയിരുന്നു. നമ്മൾ ഒന്നിച്ചുള്ള സീൻ ചെയ്യുമ്പോൾ കുറച്ച് ആലോചിച്ചു ചെയ്യണമെന്ന് ഒരു ദിവസം ഞാൻ അന്നുവിനോടു പറഞ്ഞു. ഷൂട്ട് സമയം ഗൗതമിനെയും ദേവികയെയും കുറിച്ചുമാത്രം ആലോചിക്കൂ എന്നും. അതിനുശേഷം അന്നു ആദ്യം ചെയ്ത ഷോട്ട് കണ്ട് ഞാൻ ഇരുന്നുപോയി. അന്നുവാണോ ഇതു ചെയ്യുന്നതെന്നു നോക്കി അമ്പരന്നു നിൽക്കുന്ന എന്റെ റിയാക്്ഷനാണ് ഇപ്പോൾ ഫൈനൽ കട്ടിൽ വന്നിരിക്കുന്നത്.

വലിയ പെർഫോർമറാണ് അന്നു. ലൈഫിൽ ഒട്ടും കള്ളമില്ലാത്ത ആളാണ്. വിശപ്പായാലും ദേഷ്യമായാലും സങ്കടമായാലും എല്ലാം അതുപോലെ തന്നെ കാണിക്കും. സത്യമില്ലാതെ ഒന്നുംചെയ്യാനറിയാത്ത പെൺകുട്ടിയാണ് അന്നു. ഒരു ഡ്രാമാ സ്കൂളിലും പഠിക്കാത്തവർ, ഒരു നാടകം പോലും ചെയ്യാത്തവർ എങ്ങനെ ഇത്ര ഭംഗിയായി പെർഫോം ചെയ്യുന്നു എന്നുള്ളത് പലപ്പോഴും എനിക്ക് മനസിലായിട്ടില്ല. ലൈഫിൽ സത്യം കൊണ്ടുനടക്കുകയാണെങ്കിൽ പിന്നെ കാമറയുടെ മുന്നിൽ കള്ളംപറയയേണ്ടിവരില്ല എന്ന് അന്നു തെളിയിക്കുന്നു.

ആനന്ദം ചിലരുടെ പ്രണയത്തിന്റെ കഥയാണോ, അതോ ഏഴു പേരുടെയും കഥയാണോ...?

ആനന്ദത്തെ പലരും കാണുന്നതു പല രീതിയിലാണ്. പലരുടെയും കഥയായിട്ടാണ്. ചില തിയറ്ററുകളിൽ ഈ സിനിമ കുപ്പിയുടെയും അവന്റെ കുറേ കൂട്ടുകാരുടെയും കഥയാണ്. ചില തിയറ്ററുകളിൽ ഇത് അക്ഷയ് അവന്റെ പേടികളെ പരാജയപ്പെടുത്തുന്ന കഥയാണ്. ചില തിയറ്ററുകളിൽ ഇതു ഗൗതമിന്റെയും ദേവികയുടെയും പ്രണയത്തിന്റെ കഥയാണ്. ചിലയിടങ്ങളിൽ ഇതു വരുണിന്റെ കഥ. ചിലയിടങ്ങളിൽ അനാർക്കലിയുടെ ലോകമാണ് ആനന്ദം.

രണ്ടു മണിക്കൂറിനകം ഇത്രയും കഥാപാത്രങ്ങളുടെ കഥകൾ ഉൾക്കൊള്ളിച്ചു സ്ക്രിപ്റ്റെഴുതിയതു വലിയ കാര്യമാണ്. എല്ലാവരും പുതുമുഖങ്ങളാണ് എന്നതും അതിനു സഹായകമായി. അതുകൊണ്ടു തന്നെ ഞാൻ ഇതിനുമുമ്പു രണ്ടു സിനിമ ചെയ്തിട്ടുണ്ടെന്ന് ഒരു പ്രമോഷൻ പരിപാടികളിലും പറഞ്ഞിട്ടില്ല. മുമ്പു ചെയ്തിട്ടുള്ള സിനിമകളോടും മമ്മൂക്കയോടൊപ്പം ചെയ്യാനായതിലും ഏറെ കടപ്പാടുണ്ടെങ്കിലും ആനന്ദത്തിൽ ഞങ്ങൾ ഏഴു പുതുമുഖങ്ങൾ എന്നുതന്നെയാണു പറയുന്നത്. അതിന്റെ കാരണം ഇതാണ്. എല്ലാവരെയും തുല്യമായി കണ്ടാലേ ആനന്ദം അതിന്റെ ഫുൾ പവറിൽ പ്രേക്ഷകരിലെത്തുകയുള്ളു.

നാലു ദിവസത്തെ ടൂർ അനുഭവങ്ങളാണല്ലോ ആനന്ദം. വ്യക്‌തിപരമായി റോഷന്റെ ടൂർ അനുഭവങ്ങളെക്കുറിച്ച്...

സ്കൂൾ ടൈമിൽ കന്യാകുമാരി, വീഗാലാൻഡ്..ഒക്കെ പോയിരുന്നു. ഐവിക്കോ ഒരു കോളജ് ടൂറിനോ പോയിട്ടില്ല. ഞാൻ എല്ലാവരുമായും ഫ്രണ്ട്സ് അല്ല, വളരെ അടുത്ത നാലഞ്ചു കൂട്ടുകാർക്കൊപ്പമേ പോകൂ എന്നൊക്കയായിരുന്നു അന്നു ചിന്തകൾ. അതു വലിയ മണ്ടത്തരമായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. അന്നൊക്ക ക്ലാസിൽ നിന്നു ടൂർ പോകുമ്പോൾ ഞാൻ നാടക റിഹേഴ്സലിനു പോകുമായിരുന്നു. നാടകം പെർഫോം ചെയ്യുന്നതിനും സോണിയുടെ സീരീസ് ഷോ ഷൂട്ടിനും മുമ്പു ഗോവയിൽ പോയിട്ടുണ്ട്. ഇത്തവണയും ഗോവ പൂർണമായി അറിയാൻ പറ്റിയിട്ടില്ല. 22 ദിവസമുണ്ടായിരുന്നു ഇത്തവണ ഗോവയിൽ. ഷൂട്ടിനിടെ മറ്റിടങ്ങളിൽ കറങ്ങാനുള്ള സമയം കിട്ടിയിരുന്നില്ല.



പ്രേക്ഷകരുടെ പ്രതികരണങ്ങളെക്കുറിച്ച്...

ആനന്ദത്തെ ഞങ്ങൾ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. പ്രതീക്ഷിച്ചതിലും ഒരുപാടു നല്ലതാണ് കിട്ടുന്ന കമന്റുകൾ. കോളജിലെ പിള്ളേരുടെ ഇടയിൽ മാത്രമായി ഈ പടം നിന്നുപോകുമോ എന്ന ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ, പ്രായഭേദമില്ലാതെ എല്ലാവർക്കും സന്തോഷം നല്കുന്ന കഥയാണെന്നു തിയറ്റർ റിപ്പോർട്ടുകൾ പറയുന്നു.

മഞ്ചേരിയിൽ നിന്നു കൊച്ചിയിലെത്തിയ 72 വയസുള്ള ഒരപ്പാപ്പൻ കൊച്ചുമക്കൾക്കൊപ്പം സിനിമ കാണാനും ഞങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ വന്നതുമൊക്കെ വലിയ അനുഭവം. തനിക്കു കോളജ് ലൈഫ് ഇത്തിരിയെങ്കിലും തന്നത് ആനന്ദമാണെന്ന് പത്താം ക്ലാസിൽ പഠിത്തം മുടങ്ങിയ ഒരാൾ പറഞ്ഞു. കോളജിലെ ഐവിയും അവർ പാർട്ടിക്കുവേണ്ടി ആയിരങ്ങൾ ചെലവാക്കുന്നതുമൊക്കെ പത്താം ക്ലാസിൽ പഠനം നിർത്തിയ ഒരാൾക്കു റിലേറ്റ് ചെയ്യാനാകുന്നു എന്നത് ഏറെ ചിന്തിപ്പിച്ചു. ഈ പ്രായത്തിലുള്ളവരുടെ പ്രശ്നങ്ങൾ ഏകദേശം ഒന്നുതന്നെയാണ് എന്ന് ആനന്ദം തെളിയിക്കുന്നു.



ഗണേഷ് രാജിന് ഒപ്പമുള്ള അനുഭവങ്ങൾ...

വളരെ ഓപ്പൺ ആയ വ്യക്‌തിയാണു ഗണേഷേട്ടൻ. മൂന്നരക്കൊല്ലം കൊണ്ട് ഒരുക്കിയെടുത്ത ഒരു സ്ക്രിപ്റ്റിൽ ഇന്നലെ വന്ന ഒരാൾ ഒരു ചെയ്ഞ്ച് പറഞ്ഞാൽ അതു കേൾക്കാനുള്ള മനസ് ഉണ്ട്. നല്ലതെന്നു തോന്നിയാൽ അതു ചെയ്യാനുള്ള അനുവാദം തരും. അല്ലെങ്കിൽ അത് എന്തുകൊണ്ടു ചെയ്യേണ്ട എന്നതു സമയമെടുത്തു വിശദമാക്കും. അതു ഡയറക്ടറിലുള്ള വിശ്വാസം വർധിപ്പിച്ചു. അതു പടം നന്നാകുന്നതിനു ഗുണകരമായി.

ആനന്ദത്തിനൊപ്പമുള്ള സച്ചിൻ ചേട്ടൻ, ആനന്ദേട്ടൻ, വിനീതേട്ടൻ, അഭിനവ് ചേട്ടൻ എന്നിവരെല്ലാം ലൈഫിലും സുഹൃത്തുക്കളാണ്. അതിനാൽ പരസ്പരം എന്തും തുറന്നുപറയാം. അതിനാൽ ഇവർ ഉദ്ദേശിക്കുന്ന സിനിമ കൃത്യമായി ഇവർക്ക് നിർമിക്കാനായി. ഇവർ തമ്മിലുള്ള ധാരണ ഞങ്ങളുടെ അഭിനയത്തിന് ഏറെ സഹായകമായിട്ടുണ്ട്. ഗണേഷേട്ടന് ഒട്ടും പേടിയില്ല. ടെൻഷനില്ല, ക്ഷമാശീലനാണ്.



വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...

ഒരു പ്രൊഡ്യൂസർ എന്നതിനപ്പുറം ഒരു സുഹൃത്ത് എന്ന രീതിയിലാണ് ഞാൻ വിനീതേട്ടനെ അറിഞ്ഞിട്ടുള്ളത്. ഉപദേശിക്കുക എന്ന രീതിയിലല്ലാതെ അറിഞ്ഞോ അറിയാതെയോ കുറച്ച് ഉപദേശങ്ങൾ തന്നിട്ടുണ്ട്. ഡബ്ബിംഗ് സമയത്ത് ഞങ്ങളുടെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനു സഹായകമായ ടിപ്സുകൾ തന്നിരുന്നു. കോളജ് വിസിറ്റിനു പോകുമ്പോൾ വിനീതേട്ടനു കിട്ടുന്ന ശ്രദ്ധയുടെ 90 ശതമാനവും അദ്ദേഹം ഒരോന്നു പറഞ്ഞ് ഞങ്ങളിലേക്കു തിരിച്ചുവിടുമായിരുന്നു.

ഷൂട്ടിനിടെ ഏറ്റവും വെല്ലുവിളിയുണ്ടായ നിമിഷങ്ങൾ...

റഷ്യൻ മാഫിയ, ടാറ്റൂ സീനുകൾ ഗൗതമിനെ സംബന്ധിച്ചിടത്തോളം നിർണായകം. അതു നല്ലപോലെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെ വിചാരിച്ചുപോയാൽ നല്ലപോലെ ചെയ്യാനാവില്ല. റഷ്യൻ മാഫിയ സീനൊക്കെ ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. അതിലും നന്നായി ചെയ്യാമായിരുന്നു എന്നു പിന്നീടു തോന്നിയിരുന്നു. പക്ഷേ, തീയറ്ററുകൾ ആ സീൻ ഏറ്റെടുക്കുകയായിരുന്നു.



ഷൂട്ടിനിടെ അവിസ്മരണീയമായ സംഭവം...

ഹംപി, ഗോവ ഷൂട്ടുകൾക്കുശേഷം കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ വന്ന് എൻഡ് ക്രഡിറ്റ്സ് ഉൾപ്പെടെ ചില സീനുകൾ ഷൂട്ട് ചെയ്ത സന്ദർഭം. ഞാനും ദേവികയുമുള്ള സീൻ ഷൂട്ട് ചെയ്തശേഷമാണ് അതു ഗൗതം വരുന്ന അവസാന ഷോട്ട് ആണെന്ന് ഓർത്തത്. ബാക്കിയുള്ളവരുടെ ഷോട്ടുകൾ പിന്നെയും ബാക്കിയുണ്ടായിരുന്നു. പെട്ടെന്ന് ഞാൻ മാത്രം ഇതിൽ നിന്ന് ഔട്ട് ആയല്ലോ എന്നൊരു തോന്നൽ വന്നു.

എന്റെ മാത്രം ആദ്യം തീർന്നല്ലോ എന്ന് ഓർത്തപ്പോൾ ഫീൽ ആയി കുപ്പിയോടു മാത്രം കാര്യം പറഞ്ഞു. കുപ്പി സാരമില്ലെന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ഇതുകണ്ട ഗണേഷേട്ടൻ നമ്മുടെ പടത്തിൽ റോഷന്റെ വിക്കറ്റ് തെറിച്ചിരിക്കുകയാണ്. ഇതോടെ അവന്റെ ഷെഡ്യൂൾ റാപ്പായെന്നു മൈക്കിലൂടെ പറഞ്ഞു. എല്ലാവരും ചുറ്റുകൂടി. വന്ന് കെട്ടിപ്പിടിച്ച് നീ ചെയ്തതു നന്നായെന്നു പറഞ്ഞതോടെ എനിക്കു സങ്കടമായി. ദൈവമേ ഇതെല്ലാം തീർന്നുപോയല്ലോ എന്നൊരു തോന്നൽ വന്നു. പക്ഷേ, മറ്റുള്ളവരുടെ സീനുകൾ ഷൂട്ട് ചെയ്തിടത്തെല്ലാം തുടർന്നും ഞാൻ പോയി വെറുതേ നിന്നു.

ആനന്ദസഞ്ചാരത്തിലെ പ്രചോദിത നിമിഷം...

ഞങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബോണിചേച്ചിയും( ബോണി മേരി മാത്യു) ഞാനുമായി നല്ല കൂട്ടായിരുന്നു. ഞാൻ ചെയ്തിട്ടുള്ള വർക്സ് ഒട്ടും കൊള്ളില്ലെന്നു ചില ദിവസം എനിക്കു തോന്നുമായിരുന്നു. ഞാൻ കാരണം ഈ സിനിമ ഫ്ളോപ്പാകുമോ എന്നിങ്ങനെയുള്ള ചിന്തകൾ അനുഭവിച്ചിരുന്നു. ഇതു കഴിഞ്ഞ് എന്റെ ഭാവി എന്താവും എന്നും. അത്തരം പൊട്ടത്തരങ്ങൾ ഏറെ കൂടിയാൽ പിന്നെ ഒന്നും കൃത്യമായി ചെയ്യാനാവില്ല. അത്തരം ചില കാര്യങ്ങൾ മനസിനെ അസ്വസ്‌ഥമാക്കിയ ഒരു ദിവസം ബോണിചേച്ചിയുമായി കുറേ കാര്യങ്ങൾ സംസാരിച്ചു. ആ സംഭാഷണം കഴിഞ്ഞതോടെ മനസിന്റെ ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. അന്നു പറഞ്ഞ പോസിറ്റീവായ കാര്യങ്ങൾ പിന്നീടു പലപ്പോഴും മോട്ടിവേഷണലായി അനുഭവപ്പെട്ടു.



ചില വീട്ടുകാര്യങ്ങൾ...?

സ്വദേശം ചങ്ങനാശേരി. അച്ഛൻ മാത്യു ജോസഫ്. കാനറാ ബാങ്കിൽ. പഞ്ചാബ് ഉൾപ്പെടെ പല സ്‌ഥലങ്ങളിലും അച്ഛൻ ജോലിചെയ്തിരുന്നു. ഇപ്പോൾ കോട്ടയം സംക്രാന്തിയിലെ റീജണൽ ഓഫീസിലാണ്. അമ്മ റെജീന അഗസ്റ്റിൻ. സിവിൽ എൻജിനിയറായിരുന്നു. 30 വർഷം പിഡബ്ല്യുഡിയിൽ വർക്ക് ചെയ്തു. ചേച്ചി രേഷ്മ മേരി മാത്യു. ലണ്ടനിലാണ്.

ആനന്ദം അംഗീകരിക്കപ്പെട്ടുവല്ലോ. ഇനിയുള്ള പ്ലാനുകൾ....

ആനന്ദം എന്ന വലിയ ഒരു ചാപ്റ്റർ ദാ, ഇപ്പോൾ അവസാനിച്ചു. അടുത്ത ഒരെണ്ണം കണ്ടുപിടിക്കണം. ഇതുപോലെ ഒരെണ്ണം ഇനി കിട്ടുമോ, അത് എപ്പോഴാകും എന്നൊന്നും എന്നറിയില്ല. ചെയ്ത വർക്ക് നന്നായെന്ന് ഒത്തിരിപ്പേർ പറഞ്ഞു. ആരെങ്കിലും നല്ല ഓഫറുമായി വരുമെന്ന പ്രതീക്ഷയുണ്ട്.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.