Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘ഗേൾസ്’ ഒൺലി..! തുളസീദാസിന്റെ തിരിച്ചുവരവ്
ഹിറ്റ്മേക്കർ തുളസീദാസ് മടങ്ങിയെത്തുന്നു, ‘ഗേൾസു’മായി. സ്ത്രീകഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറാണ് ഗേൾസ്. ‘‘ഒരു ഫ്രയിമിൽ പോലും പുരുഷ കഥാപാത്രങ്ങൾ വരുന്നില്ല. അതാണ് ഗേൾസിന്റെ വ്യത്യസ്തത. ചിത്രത്തിൽ ഹ്യൂമറുണ്ട്, ഫാമിലി പശ്ചാത്തലമുണ്ട്. ആക്ഷനും സെന്റിമെന്റ്സും ഹെവി സസ്പെൻസുമുണ്ട്. കുടുംബ പ്രേക്ഷകരുൾപ്പെടെ എല്ലാവർക്കും രസിക്കുന്ന സിനിമയാണു ഗേൾസ്....’’ വെള്ളിയാഴ്ച തീയറ്ററുകളിലെത്തിയ ഗേൾസിന്റെ വിശേഷങ്ങളുമായി സംവിധായകൻ തുളസീദാസ് ദീപിക ഡോട്ട് കോമുമായി സംസാരിക്കുന്നു...

ഗേൾസിൽ ആറ് നായികമാർ

നദിയ മൊയ്തു, ഇനിയ, മാനസപുത്രി സീരിയൽ ഫെയിം അർച്ചന, തമിഴ് കോമഡി താരം ആർതി, സുഭിക്ഷ, ഈഡൻ, രേഷ്മ... തുടങ്ങി തമിഴിലെയും മലയാളത്തിലെയും താരനിര ഗേൾസിലുണ്ട്. ആറു നായികമാരാണ് ഗേൾസിൽ. മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇനിയ. ഒരു നായികയെ കേന്ദ്രീകരിച്ചാണു കഥ മുന്നോട്ടുപോകുന്നതെങ്കിലും എല്ലാവർക്കും പ്രാധാന്യമുണ്ട്. മനോജ്, രഞ്ജിത്ത് എന്നീ പുതുമുഖങ്ങളാണ് ഗേൾസിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. നാലു പാട്ടുകൾ. രാജീവ് ആലുങ്കൽ, പൂവച്ചൽ ഖാദർ തുടങ്ങിയവരുടെ വരികൾക്ക് എം.ജി.ശ്രീകുമാറിന്റെ സംഗീതം.

തിരയ്ക്കു വരാതെ കതൈ

തമിഴിൽ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലിടെയാണ് ഗേൾസിന്റെ കഥയിലെത്തുന്നത്. നേറ്റിവിറ്റി പ്രശ്നമുള്ള കഥയല്ല ഗേൾസിന്റേത്. നായികാപ്രാധാന്യമുള്ളതിനാൽ തമിഴിലും മലയാളത്തിലും നായികമാർ ഒന്നുതന്നെ. മലയാളി നായികമാരെ തമിഴകവും തമിഴ്നായികമാരെ മലയാളവും സ്വീകരിക്കുന്നുമുണ്ട്. അങ്ങനെയാണു തമിഴിലും മലയാളത്തിലും ചെയ്യാൻ തീരുമാനിച്ചത്. ഇരുഭാഷകളിലും പ്രത്യേകം ഷൂട്ട് ചെയ്തു. തമിഴ് നിർമാതാവിനു പുറമേ കൊടുങ്ങല്ലൂർ സ്വദേശി ജലീലും നിർമാണത്തിൽ പങ്കാളിയായി. ഗേൾസ് തമിഴിൽ തിരയ്ക്കു വരാതൈ കതൈ എന്ന പേരിൽ ദീപാവലിക്കു റിലീസായി. ചിത്രം മികച്ച അഭിപ്രായം നേടി.

സിനിമയ്ക്കുള്ളിൽ സിനിമ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആറു പെൺകുട്ടികൾ അവരുടെ ഡിപ്ലോമ ഫിലിം ഷൂട്ട് ചെയ്യാൻ ഒരു ഹിൽ ഏരിയയിൽ പോകുന്നു. അവിടെ അവർ നേരിടുന്ന ചില വെല്ലുവിളികളും അതിനെ അവർ എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഗേൾസിന്റെ പശ്ചാത്തലം. നായികാനായക സങ്കല്പം ചിത്രത്തിലില്ല. എന്നാൽ ഗേൾസിൽ പ്രേമമുണ്ട്, ജീവിതത്തിന്റെ മറ്റ് അവസ്‌ഥകളുണ്ട്. അതാണ് ചിത്രത്തിന്റെ പുതുമ.





നായകനില്ലേ, ഞങ്ങളില്ല..!

നായകനില്ലാത്തതിനാൽ മലയാളത്തിലെ മികച്ച നടിമാരിൽ ചിലർ ഗേൾസിൽ നിന്നു പിന്മാറിയിരുന്നു. ഒരു കഥയോ പശ്ചാത്തലമോ അല്ല അവർക്കു മുഖ്യം. കഥ കേട്ട് ഇഷ്‌ടമായിട്ടും നായികമാർ മാത്രമുള്ള സിനിമയാണെന്നു കേട്ടപ്പോൾ ആലോചിച്ചു മറുപടി പറയാം എന്നു പറഞ്ഞ് പിന്മാറി. സ്ത്രീകഥാപാത്രങ്ങൾക്ക് സംവിധായകർ പ്രാധാന്യം കൊടുക്കുന്നില്ല എന്നും മറ്റും അഭിമുഖങ്ങളിൽ പരാതി പറയുന്നവരാണ് നായകനില്ല എന്ന കുറ്റം പറഞ്ഞു പിന്മാറിയത്. അവർ സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവരാണ് എന്ന് എനിക്കു തോന്നുന്നു. ഒരു നായകന്റെ ചുവടുപിടിച്ചു മാത്രമേ ഇവർക്കൊക്കെ നില്ക്കാനാകൂ എന്നു തോന്നിയതുകൊണ്ടാവണം അവർ അവഗണിച്ചത്. മറ്റു നായികമാർക്കൊപ്പം ഒരുമിച്ച് അഭിനയിക്കാൻ താത്പര്യമില്ല എന്നു പറഞ്ഞ് പിന്മാറിയ ഒരു നടിയുമുണ്ട്. താൻ അവരെക്കാൾ ചെറുതായിപ്പോകുമോ, പെർഫോമൻസിൽ പിന്നിലായിപ്പോകുമോ എന്നൊക്കെ തോന്നുന്നതുകൊണ്ടാവണം അവർ പിന്മാറിയത്.

നദിയ മൊയ്തുവിനോട് ബഹുമാനം

ഗേൾസിന്റെ കഥ കേട്ടപ്പോൾത്തന്നെ നദിയ മൊയ്തു ചിത്രത്തിൽ സഹകരിക്കാമെന്ന് അറിയിച്ചു. തന്റെ കഥാപാത്രത്തിന് ഇത്രയും പ്രാധാന്യമുണ്ടാകും എന്ന് കരുതിയില്ല എന്നാണ് ഷൂട്ടിംഗ് പൂർത്തിയായപ്പോൾ അവർ പറഞ്ഞത്. ബോൾഡാണ് നദിയയുടെ കഥാപാത്രം. പോലീസ് എസ്പിയുടെ വേഷം. സ്ത്രീകൾക്കു പ്രാധാന്യമുള്ള ഇത്തരം വേഷങ്ങൾ ഇപ്പോൾ കിട്ടാറില്ല എന്നാണ് നദിയ പറഞ്ഞത്. ഇത്ര സീനിയറായ ആർട്ടിസ്റ്റായിട്ടും സെറ്റിൽ എളിമയോടെ വർക്ക് ചെയ്യുന്നതു കാണുമ്പോൾ പഴയ ആർട്ടിസ്റ്റുകളോടു ബഹുമാനമാണു തോന്നുന്നത്; അവർക്ക് അവരുടെ കഴിവിൽ വിശ്വാസമുണ്ട്.





സ്ത്രീപക്ഷ സിനിമയല്ല

ഗേൾസ് സ്ത്രീപക്ഷ സിനിമയല്ല. പുരുഷനോട് എതിർപ്പോ വെറുപ്പോ ഉണ്ടാക്കാൻ വേണ്ടിയുള്ള സിനിമയല്ല. ഇതു സ്ത്രീകൾ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം. സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിയ ഒരു സിനിമ. കഥയിൽ ഫെമിനിസമൊക്കെ കടന്നുപോകുമ്പൊഴും അതു പ്രൊമോട്ട് ചെയ്യാനുള്ള സിനിമയുമല്ല. ചില കഥാപാത്രങ്ങൾക്ക് നെഗറ്റീവ് ടച്ചുണ്ട്.

ഒത്തിരി സിനിമ ചെയ്യുന്നതിലല്ല കാര്യം

കില്ലാടിരാമൻ ആ സമയം ചെയ്യേണ്ടിയിരുന്നില്ല എന്നു പിന്നീടു തോന്നി. അത് നേരത്തേയുള്ള എന്റെ സിനിമകളുടെ പാറ്റേണായിപ്പോയി. മലപ്പുറം ഹാജി മഹാനായ ജോജി, കിലുകിൽപമ്പരം പോലെയുള്ള സിനിമകൾ ചെയ്താൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നു പലരും അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു കോമഡിസ്ക്രിപ്റ്റ് വന്നപ്പോഴാണ് കില്ലാടിരാമൻ ചെയ്തത്. ഇത്രയും നല്ല സിനിമയായിട്ടും അത് എന്തുകൊണ്ട് ഓടിയില്ല എന്ന് പിന്നീടു ടിവിയിൽ വന്നപ്പോൾ കണ്ടിട്ടു പലരും ചോദിച്ചിട്ടുണ്ട്. ചില സിനിമകൾ അങ്ങനെയാണ്. നല്ല സിനിമകളാണ്; പക്ഷേ, തിയറ്ററുകളിൽ അവ വിഷമം നല്കിയിട്ടുണ്ട്. ഒത്തിരി സിനിമ ചെയ്യുന്നതിലല്ല കാര്യം, വർഷം നല്ല ഒരു സിനിമ ചെയ്താൽ മതി എന്ന തീരുമാനത്തിലെത്തി. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.





ഇടവേളയിൽ

കില്ലാടിരാമനു ശേഷമുള്ള ഇടവേളയിൽ ധാരാളം വായിച്ചു. യാത്രകൾ പോയി. സ്ക്രിപ്റ്റുകൾ പഠിച്ചു. ഏഷ്യാനെറ്റിനു വേണ്ടി സ്വാമി അയ്യപ്പൻ, ദേവീമാഹാത്മ്യം എന്നീ സീരിയലുകൾ ചെയ്തു. നല്ല സിനിമകൾ കണ്ടു. സിനിമകൾക്കു വേണ്ടി ചിന്തിച്ചു, കഥകളുണ്ടാക്കി.

കാലത്തിനനുസരിച്ച് സിനിമ

കാലത്തിനനുസരിച്ചു സിനിമ ചെയ്യുന്നയാളാണു ഞാൻ. എല്ലാ പാറ്റേണിലുമുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. ഒന്നിനു പുറകേ മറ്റൊന്ന് എന്ന ആദ്യ സിനിമ ആക്ഷനും സസ്പെൻസും നിറഞ്ഞതായിരുന്നു. പിന്നീടു കുടുംബപശ്ചാത്തലത്തിൽ കോമഡി ട്രാക്കിൽ കൗതുകവാർത്തകൾ. കാസർകോട് കാദർഭായ്, കൺഗ്രാജുലേഷൻസ് മിസ് അനിതാമേനോൻ, ആയിരം നാവുള്ള അനന്തൻ, കുങ്കുമച്ചെപ്പ്, ദോസ്ത്, മിസ്റ്റർ ബ്രഹ്മചാരി, കോളജ്കുമാരൻ... എല്ലാം വ്യത്യസ്തയുള്ള സിനിമകൾ. ഈ കാലഘട്ടത്തിനും തലമുറയ്ക്കും രസിക്കാൻ പറ്റുന്ന സിനിമയാണു ഗേൾസ്.

സിനിമയിലെ സീരിയൽ ഡയറക്ടർ..!

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ തുളസിദാസ് എന്ന പേരിൽത്തന്നെ സീരിയൽ ഡയറക്ടറായി അഭിനയിച്ചിരുന്നു. ജയറാമും റിമിടോമിയുമൊക്കെയുള്ള കോമ്പിനേഷനിൽ ചില സ്വീകൻസുകൾ. സിനിമയിൽ മുഖം കാണിക്കുന്നത് ആദ്യമായല്ല. പാരലൽ കോളജ്, ഏഴരപ്പൊന്നാന, ശുദ്ധമദ്ദളം, കൺഗ്രാജുലേഷൻസ് മിസ് അനിതാമേനോൻ തുടങ്ങിയ എന്റെ ചില സിനിമകളിലൊക്കെ മുമ്പു ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പലപ്പോഴും ജയറാമൊക്കെ നിർബന്ധിച്ചിട്ടാണ് അതു ചെയ്തത്. അഭിനയ മോഹവുമായാണ് സിനിമയിലെത്തിയതെങ്കിലും അത് എനിക്കു പറ്റിയതല്ലെന്നു തോന്നിയതുകൊണ്ടാണ് സംവിധാനം പഠിച്ചത്.

പുതുമയുള്ള സിനിമ

എന്റെ 34–ാമത്തെ സിനിമയാണു ഗേൾസ്. ഇതൊരു ചെറിയ സിനിമയാണ്. എന്റെ എല്ലാ സിനിമകളെയും ഞാൻ അങ്ങനെയാണു കാണുന്നത്. അതിനെ വലുതാക്കുന്നതും വീണ്ടും ചെറുതാക്കുന്നതുമൊക്കെ പ്രേക്ഷകരാണ്. ഇതുവരെയുള്ള എന്റെ സിനിമകളെ സ്വീകരിച്ച പ്രേക്ഷകർ ഗേൾസിനെയും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്. പുതുമയുള്ള സിനിമ എന്ന വിലയിരുത്തൽ ഗേൾസിനെക്കുറിച്ചുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.