Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
അരുണിന്റെ ‘ആനന്ദ’യാത്രകൾ..!
കാമ്പസുകളും കുടുംബങ്ങളും കീഴടക്കി ഗണേഷ് രാജിന്റെ ‘ആനന്ദം’ വിജയക്കുതിപ്പു തുടരുകയാണ്. ആനന്ദത്തിലെ ഏഴു പുതുമുഖങ്ങളുടെ പ്രകടനം തീയറ്റർ വിട്ടിറങ്ങുമ്പോഴും മനസിലും ജീവിതത്തിലും ആനന്ദക്കാഴ്ചകൾ നിറയ്ക്കുന്നതായി പ്രേക്ഷകർ. വിനീത് ശ്രീനിവാസൻ നിർമിച്ച ആനന്ദത്തിൽ വരുൺ എന്ന കഥാപാത്രത്തിനു യുവത്വത്തിന്റെ ചോരത്തിളപ്പും സ്വാഭാവിക അഭിനയത്തിന്റെ സൗന്ദര്യവും പകർന്ന യുവനടൻ അരുൺ കുര്യൻ സംസാരിക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്....

ആനന്ദത്തിലേക്കുള്ള വഴി...

സിനിമയും ഫുട്ബോളുമായിരുന്നു അന്നേ ഇഷ്‌ടങ്ങൾ. അന്നേ സിനിമാഭ്രാന്തനാണ്. സിനിമയെന്നാൽ മോഹൻലാലും മമ്മൂട്ടിയും എന്നായിരുന്നു അഞ്ചാം ക്ലാസ് വരെ ധാരണ. പള്ളിയിലെ നാടകങ്ങളിൽ പങ്കെടുത്തിരുന്നു. പഠിക്കാൻ വലിയ മടിയായിരുന്നു. ഞാൻ പാട്ടുകാരനാകണമെന്നായിരുന്നു മമ്മിയുടെ ആഗ്രഹം. മൂന്നാലു വർഷം ശാസ്ത്രീയസംഗീതം പഠിപ്പിച്ചു. പക്ഷേ, അതുകൊണ്ടു വലിയ ഉപയോഗമൊന്നുമുണ്ടായില്ല. ത്രീ ഇഡിയറ്റ്സ് എന്ന സിനിമ വലുതായി സ്വാധീനിച്ചു; നിങ്ങൾക്ക് ഇഷ്‌ടമുള്ളതു ചെയ്യുക എന്ന അതിന്റെ സന്ദേശവും.

ഒമ്പതു വരെ ഞാൻ കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണു പഠിച്ചത്. പത്താം ക്ലാസ് തൊടുപുഴ വിവിഎമ്മിൽ. പതിനൊന്നും പന്ത്രണ്ടും പാലാ മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂളിൽ. ബികോം കോയമ്പത്തൂർ ജിആർഡി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ. ഒമ്പതു മുതൽ ഡിഗ്രി വരെ ഹോസ്റ്റലിൽ താമസിച്ചാണു പഠിച്ചത്. ഹോസ്റ്റൽ ലൈഫ് ഏറെ രസകരമായിരുന്നു. ഡിഗ്രിക്കുശേഷം കൊമേഴ്സുമായി ബന്ധമുള്ള എന്തെങ്കിലും പഠിക്കണമെന്നായിരുന്നു വീട്ടുകാരുടെ നിർബന്ധം. തുടർന്നു മുംബൈ വിസ്ലിംഗ് വുഡ്സിൽ എംബിഎ ഇൻ മീഡിയ എന്റർടെയ്ൻമെന്റ് എന്ന കോഴ്സിനു ചേർന്നു.





ഞാനൊരു സിനിമാപ്രേമിയാണ്. അതുകൊണ്ടുതന്നെ ഫേസ്ബുക്കിലൂടെ സിനിമാക്കാരുമായി ബന്ധം സ്‌ഥാപിക്കാൻ ശ്രമിച്ചിരുന്നു. അങ്ങനെ പരിചയപ്പെട്ട കാമറാമാൻ ആനന്ദേട്ടനുമായി(ആനന്ദ് സി.ചന്ദ്രൻ) വല്ലപ്പോഴും സംസാരിച്ചിരുന്നു. അതിനിടെ വിഷ്ണുശ്യാമപ്രസാദിനൊപ്പം ഒന്നു രണ്ട് ആഡ് ചിത്രങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്തു. രണ്ടു വർഷത്തെ കോഴ്സ് തീർന്നപ്പോൾ മുംബൈയിൽ സ്റ്റോറി ടെല്ലർ എന്ന കമ്പനിയിൽ അസിസ്റ്റന്റ് ഡയറക്ടാറായി കയറി. അപ്പോഴും സമീർ താഹിർ ഉൾപ്പെടെ പലരുടെയും ഓഡിഷനു ഫോട്ടോ അയച്ചിരുന്നു. അനുരാഗകരിക്കിൻവെള്ളം എന്ന സിനിമയിലേക്കു വരെ വീഡിയോ ക്ലിപ് അയച്ചിരുന്നു.

ജോസഫ് ചേട്ടൻ എന്ന കുടുംബസുഹൃത്തു വഴിയാണ് ആനന്ദത്തിന്റെ ഓഡിഷൻ അറിഞ്ഞത്. ആ സിനിമയിൽ അസിസ്റ്റ് ചെയ്യാനാകുമോ എന്നു തിരക്കി ആനന്ദേട്ടനു മെസേജ് ചെയ്തു. അതിലൂടെ അഭിനയത്തിലേക്കു കടക്കാനായിരുന്നു പ്ലാൻ. പക്ഷേ, വേക്കൻസി ഇല്ലെന്നും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ ഫോട്ടോ അയയ്ക്കാനും ആനന്ദേട്ടൻ പറഞ്ഞു. മുംബൈയിൽ നിന്നു കൊച്ചിയിലെത്തി താടിയൊക്കെ മാറ്റി ഒന്നു രണ്ടു ഫോട്ടോ എടുത്ത് അയച്ചു. രണ്ടു മാസം കഴിഞ്ഞപ്പോൾ ഗണേഷേട്ടന്റെ ഓഡിഷൻ കോൾ വന്നു. ഗണേഷേട്ടൻ, ആനന്ദേട്ടൻ, സച്ചിൻ വാര്യർ.. ഇവരുടെയൊക്കെ ഫാനായ ഞാൻ ഓഡിഷന് ഇവരുടെ മുന്നിൽ നില്ക്കുകയാണെന്ന വാസ്തവം ഉൾക്കൊള്ളാൻ കുറേ സമയമെടുത്തു. ആ പേടി കാരണം ഫസ്റ്റ്റൗണ്ട് നാശമായി. വീട്ടിലേക്കു മടങ്ങി.

ഒരു ദിവസം ഞാൻ രാത്രി വൈകി ടീവിയിൽ ലിവർപൂളിന്റെ ഫുട്ബോൾ മത്സരം കാണുകയായിരുന്നു. 94 ാം മിനിറ്റിൽ 4–3ന് അവർ ജയിച്ചു. അവിശ്വസനീയമായ നേട്ടം. ഞാൻ ലിവർപൂൾ ഫാൻ ആയതിനാലും തുടക്കം മുതൽ പിന്നിലായിരുന്ന അവർ അവസാന നിമിഷം മുന്നിലേക്കു വന്ന് ഉജ്വല വിജയം നേടിയതിനാലും എനിക്കതു വലിയ പ്രചോദനമായി. ഒരവസരം കൂടി ചോദിച്ച് ഗേണേഷേട്ടന് ആ രാത്രി തന്നെ വാട്സ്ആപ്പ് മെസേജ് അയച്ചു. മൂന്നു ദിവസത്തിനുശേഷം ഗണേഷേട്ടന്റെ മറുപടി വന്നു. അങ്ങനെ വീണ്ടും ഓഡിഷനു ചെന്നു. ഇത്തവണ ഗണേഷേട്ടൻ ഒരു സീൻ തന്നയച്ചു. രണ്ടു ദിവസത്തിനുശേഷം അതു പഠിച്ചുവന്നു വീണ്ടും പെർഫോം ചെയ്തു. ഒരു മണിക്കൂറിനുശേഷം ഗണേഷേട്ടൻ വന്ന് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു– വെൽകം ടു ദ ഫാമിലി.

ആനന്ദത്തിലെ കഥാപാത്രത്തെക്കുറിച്ച്...?

വരുൺ മാഞ്ഞൂരാൻ എന്ന അച്ചായന്റെ വേഷം. ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നടത്തിയെടുക്കുന്നതിലാണ് അവന്റെ സന്തോഷം. കൂട്ടുകാരെ പല സ്‌ഥലങ്ങളിലും കൊണ്ടുപോവുക, അവരെ ഹാപ്പിയാക്കുക എന്നിവയൊക്കെയാണ് വരുണിന്റെ രീതികൾ. പക്ഷേ, അവൻ അടിച്ചുപൊളിയിലൊന്നും വലിയ താത്പര്യമില്ലാത്തയാളാണ്. കൂട്ടുകാർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിലാണ് അവന്റെ സന്തോഷം. കുറച്ചു കലിപ്പനാണ്. ആളുകൾക്കെല്ലാം ഇവനോടു ബഹുമാനമുണ്ട്. കാരണം അവൻ സംസാരിക്കുന്നതെല്ലാം സെൻസിബിൾ കാര്യങ്ങളായിരിക്കും. പൊട്ടത്തരം പറയാറില്ല. പറയുന്നതു സെൻസും ലോജിക്കുമുള്ള കാര്യങ്ങളായിരിക്കും. അവൻ പറയുന്നതൊക്കെ ശരിയാണ്. അതുകൊണ്ടുകൂടിയാണ് അവന്റെ കൂട്ടുകാർ അവനെ ബഹുമാനിക്കുന്നത്.





ആനന്ദത്തിലെ വരുൺ തന്നെയാണോ വ്യക്‌തിപരമായി അരുൺ...?

പൂർണമായും ഞാൻ വരുണല്ല. ആവശ്യമുള്ള കാര്യത്തിനു ഞാൻ ഗൗരവം കാണിക്കും. അത്രയും അച്ചടക്കമൊന്നുമില്ല. സിനിമയിൽ കാണിക്കുംപോലെ ഷർട്ടൊക്കെ കൃത്യമായി അടുക്കിവയ്ക്കുന്ന തരത്തിൽ അച്ചടക്കമൊന്നുമില്ല. വരുണിനെപ്പോലെ രാവിലെ എണീറ്റ് ഓടാൻ പോകാറൊന്നുമില്ല. ലൈഫിൽ ഞാൻ വാസ്തവത്തിൽ ഗൗരവക്കാരനല്ല. പക്ഷേ, പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ വേണ്ടരീതിയിൽ പ്രതികരിക്കും. ഞാൻ വരുണിനെപ്പോലെ ആയെങ്കിൽ എന്ന ആഗ്രഹം എന്റെ അപ്പനും അമ്മയ്ക്കുമുണ്ടായിരുന്നു. ഈ സിനിമയിലൂടെ ഞാൻ വരുണായി അവരെ അത്യാവശ്യം ഹാപ്പിയാക്കി. പടം കണ്ടപ്പോൾ അവരെല്ലാം ഞെട്ടിപ്പോയി.





ആനന്ദത്തിലെ സുഹൃത്തുക്കളെ വ്യക്‌തിപരമായി വിലയിരുത്തുമ്പോൾ...?

ഗൗതം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ആത്മാർപ്പണമുള്ള കഠിനാധ്വാനിയായ നടനാണ്. അവനിലൂടെ ഒത്തിരി കാര്യങ്ങൾ പഠിക്കുന്നുണ്ട്. കുപ്പി കാര്യങ്ങൾ നന്നായി വിശകലനം ചെയ്യുന്ന ആക്ടറാണ്. കുപ്പി ലൈഫിൽ വരുൺ ആണ്. ഏറെ അച്ചടക്കമുള്ള ആളാണു കുപ്പിയായി വേഷമിട്ട വിശാഖ്. ഒരു റോൾ കിട്ടിയാലും പാട്ടാണെങ്കിലും ഒരു സിനിമയുടെ റിവ്യൂ ആണെങ്കിലും ആദ്യാവസാനം അഴിച്ചുപണിഞ്ഞ് ഒത്തിരി അറിയാൻ ശ്രമിക്കും. വിശാഖിന്റെ ആ സ്വഭാവം എനിക്കിഷ്‌ടമാണ്.





ദിയയെക്കാളും ലൈഫിൽ ബബ്ളി, ഹാപ്പി ഗേളാണു സിദ്ധി. മുഖഭാവങ്ങളിലൂടെ എന്ന അതിശയിപ്പിച്ചു അനാർക്കലി. തനി അക്ഷയ് ആണു തോമസ്. ഒത്തിരി സ്നേഹമുള്ള പയ്യൻ. പാവം. കാമുകൻ എന്നൊന്നും പറയാനാവില്ല. ഏറെ സെൻസിറ്റീവാണ്. ഈ ആറുപേരിൽ തോമസുമായിട്ടാണ് എനിക്കു സാമ്യം. ഞാനും കുറച്ചു സെൻസിറ്റീവാണ്. അന്നു ഏറെ ബുദ്ധിയുള്ള കുട്ടിയാണ്. അവൾ ഇരുന്നുവായിക്കില്ല. പക്ഷേ, അവൾക്ക് ഇഷ്‌ടം തോന്നിയാൽ ഒരു ബുക്കൊക്കെ രണ്ടു ദിവസം കൊണ്ടു തീർക്കും. അന്നുവിന്റെ ആക്ടിംഗും ഇഷ്‌ടമാണ്. അവൾ ചെയ്തുകാണിച്ചതൊക്കെ ദേവിക എന്ന കഥാപാത്രത്തിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രതികരണങ്ങൾ...

ഈ സിനിമ യൂത്തുമായി കണക്ട് ചെയ്യുന്നതാണെന്ന് നല്ല ഉറപ്പായിരുന്നു. പക്ഷേ കുടുംബ പ്രേക്ഷകർ ഇത് സ്വീകരിച്ചതിൽ വളരെ ആനന്ദം. അടുത്തിടെ കോട്ടയത്തുവച്ച് ഒരമ്മച്ചി തോളിൽ തട്ടിയിട്ട് ‘നീയല്ലേ ഈ സിനിമയിൽ അഭിനയിച്ചത്. തകർത്തെടാ മോനേ... ഇങ്ങോട്ടു നില്ല് രണ്ടു ഫോട്ടോയെടുക്കട്ടെ...എന്ന് ആവേശത്തോടെ പറയുന്നുണ്ടായിരുന്നു.’ ആനന്ദം കണ്ടശേഷം ഒരാൾ എന്നെ ഫോണിൽ വിളിച്ചു. അയാൾ ഈ സിനിമയിലെ വരുണിനെപ്പോലെയായിരുന്നു കോളജിൽ. ഉത്തരവാദിത്വങ്ങൾ എല്ലാം ഏറ്റെടുക്കും. കൂട്ടുകാർക്കുവേണ്ടി എല്ലാം ചെയ്യും. അയാൾ അങ്ങനെ അടിച്ചുപൊളിക്കാറില്ല. കാര്യങ്ങൾ ഏറ്റെടുത്തു നടത്തിക്കുന്നതായിരുന്നു അവന്റെ സന്തോഷം.





അവരുടെ ഗാംഗിൽ 16 പേരുണ്ടായിരുന്നു. മൂന്നാം വർഷംമായപ്പോഴേക്കും അവർ അടിയുണ്ടാക്കി പിരിഞ്ഞു. ഗാംഗിൽ നാലുപേർ മാത്രമായി. ആരും അവനെ മനസിലാക്കാതെ പോയി. അവൻ എല്ലാവരുടെയും കണ്ണിൽ ബോറനായി. ആനന്ദമിറങ്ങി മൂന്നാം ദിവസം ആ സുഹൃത്തുക്കളിൽ പലരും അവനെ വിളിച്ചു സോറി പറഞ്ഞു. അവനെ തങ്ങൾക്കു മനസിലാക്കാൻ അന്നു പറ്റിയില്ലല്ലോ എന്നും. തങ്ങൾ ആ ഗാങിന്റെ പുനസമാഗമം പ്ലാൻ ചെയ്യുന്നുണ്ടെന്നും അവർ അവനെ വിളിച്ചു പറഞ്ഞു. ഇക്കാര്യങ്ങൾ എന്നോടു ഫോണിൽ പറയുമ്പോൾ അവൻ പലപ്പോഴും ഇമോഷണലാകുന്നുണ്ടായിരുന്നു; ഞാനും.

നമ്മുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്താനുള്ള കഴിവു സിനിമയ്ക്കുണ്ട്– ആനന്ദം അവന്റെയും കൂട്ടുകാരുടെയും ജീവിതത്തിലുണ്ടാക്കിയ വലിയ സ്വാധീനവും മാറ്റവും സൂചിപ്പിച്ച് അവൻ എന്നോടു പറഞ്ഞു. ഞങ്ങൾ അവനെ കോട്ടയത്തേക്കു ക്ഷണിച്ചു. ഞങ്ങൾ കോട്ടയത്തു വന്നപ്പോൾ നേരിൽ കാണാനുമായി.





ജീവിതത്തിലെ ടൂർ അനുഭവങ്ങളെക്കുറിച്ച്...

ബികോം സെക്കൻഡ് ഇയർ ഐവി ഗോവയിലായിരുന്നു. ഹംപിയിൽ ലൈഫിൽ ആദ്യമായിട്ടാണു പോയത്. ജിആർഡിയിലെ മൂന്നുവർഷത്തെയും ടൂർ തകർപ്പൻ അനുഭവമായിരുന്നു. ആനന്ദം കണ്ടപ്പോൾ അതൊക്കെ ഓർമ വന്നതായി ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞു. എപ്പോഴും രസം കൊമേഴ്സ് ബാച്ചിന്റെ ലൈഫാണെന്ന് എനിക്കുതോന്നുന്നു. ഈ സിനിമ വാസ്തവത്തിൽ ഒരു ടൂർ പോലെ തന്നെയായിരുന്നു. അതിന്റെ സൈഡിൽക്കൂടി ആനന്ദേട്ടനും ഗണേഷേട്ടനും സിനിമ ചെയ്യുകയായിരുന്നു. 75 ദിവസത്തോളം ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന പ്രൊഡക്ഷന്റെ ചുമതലയുള്ള ബോണി ചേച്ചി, ഷാഫിക്ക, തീർഥ എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ എന്നെന്നും മനസിൽ സൂക്ഷിക്കും.





സംവിധായകൻ ഗണേഷ് രാജിനൊപ്പമുള്ള അനുഭവങ്ങൾ..

ഗണേഷേട്ടന്റെ ധൈര്യവും ചങ്കൂറ്റവും എടുത്തുപറയണം. വിഷ്വലി ഏറെ ഗംഭീരമായി ഒരു ലാർജ് സ്കെയിൽ പ്രൊഡക്ഷൻ വിജയമാക്കിയതിനു ഫീൽഡിലുള്ള ധാരാളം പേർ വിളിച്ച് അഭിനന്ദനം പറയുന്നുണ്ട്. എന്തു പ്രശ്നം വന്നാലും അതിനുള്ള സൊല്യൂഷൻ ഗണേഷേട്ടന്റെ കയ്യിലുണ്ടാവും. അനാവശ്യമായി ഒരു കാര്യത്തിലും ടെൻഷനടിക്കാറില്ല, ഗണേഷേട്ടൻ.





വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങൾ..?

പണ്ടേ ഞാൻ വിനീതേട്ടന്റെ ഫാനായിരുന്നു. നല്ല ഒരു വഴികാട്ടി. ഒട്ടും പ്രതീക്ഷിച്ചില്ല, അദ്ദേഹം ആനന്ദത്തിന്റെ പ്രൊഡ്യൂസറായി വരുമെന്ന്. സെറ്റിൽ ഇടയ്ക്കു വന്നിരുന്നു, ഗോവയിലുൾപ്പെടെ. പോസ്റ്റ് പ്രൊഡക്്ഷനിലും വിനീതേട്ടൻ ഏറെ സഹായിച്ചു; പ്രത്യേകിച്ചു ഡബ്ബിംഗിൽ. ഡബ്ബിംഗ് എളുപ്പമാക്കാൻ ചില ടെക്നിക്സുകൾ പറഞ്ഞുതന്നു. എല്ലായ്പോഴും ഒരു പ്രോബ്ളം സോൾവറാണ് വിനീതേട്ടൻ. അദ്ദേഹം സ്റ്റുഡിയോയിൽ വരുമ്പോഴും ഒരു പോസിറ്റീവ് വൈബ് അനുഭവപ്പെടും. ഇതു നമ്മുടെ പടമാണെന്നു പറഞ്ഞ് എപ്പോഴും കൂടെനിന്നു. നമ്മുടെ കുടുംബത്തിലെ ഒരംഗമെന്ന പോലെ ഒരു ചേട്ടനെപ്പോലെ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഗണേഷേട്ടന് ഷൂട്ടിംഗ് കാര്യങ്ങളിൽ ഒത്തിരി സ്വാതന്ത്ര്യം കൊടുത്തിരുന്നു.





ഷൂട്ടിംഗിനിടെ അവിസ്മരണീയമായ സന്ദർഭം...?

ഗോവയിൽ ദിൽ ചാഹ്താ ഹേ സീക്വൻസ് ഷൂട്ട് ചെയ്ത സന്ദർഭം. മൂഡ് സെറ്റാകാനും ഫീൽ കിട്ടാനും ആ കാരക്ടറിൽ കയറാനുമായി ഞങ്ങൾ ഷൂട്ടിനു മുമ്പ് ഹെഡ് ഫോണിൽ ദിൽ ചാഹ്താ ഹേയിലെ ഡയലോഗുകളും പാട്ടും കേട്ടുകൊണ്ടിരുന്നു. മഴയുള്ള ആ ദിവസം രാവിലെ ഞങ്ങൾ കയറ്റംകയറി ചാപോറ ഫോർട്ടിലെത്തി. പൂർണ നിശബ്ദത. രോമാഞ്ചമണിഞ്ഞ നിമിഷം. എന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു. ഞങ്ങൾ നാലുപേരും ഒന്നും മിണ്ടിയില്ല.. എല്ലാവരും കെട്ടിപ്പിടിച്ചു. ഫ്രണ്ട്ഷിപ്പിന്റെ ആഴം തിരിച്ചറിയുന്ന ആ സീൻ ഒരിക്കലും ആരും മറക്കില്ല.





അമീർഖാൻ തകർത്തഭിനയിച്ച ദിൽചാഹ്താ ഹേ എന്ന സിനിമ ഇഷ്‌ടപ്പെട്ടവർക്കെല്ലാം ആനന്ദത്തിലെ ആ സീനും ഇഷ്‌ടമാകുന്നുണ്ട്. മനസോടു ചേർത്തു വയ്ക്കുന്ന ഒരു സിനിമയാണത്. ആ സിനിമയ്ക്കു ട്രിബ്യൂട്ട് നല്കാനായല്ലോ എന്നതു ഭാഗ്യവും.

മോഹൻലാലിനെ നേരിൽ കണ്ടതിനെക്കുറിച്ച്..?

ഞാൻ, റോഷൻ, കുപ്പി എന്നിവരാണു മോഹൻലാലിനെ കാണാൻ പോയത്. എന്നെ ലൈഫിൽ ഇത്രയേറെ പ്രചോദിപ്പിച്ച മറ്റൊരാളില്ല. എന്റെ വീട്ടുചുവരിലെ ആദ്യ പോസ്റ്ററായി അദ്ദേഹത്തിന്റെ ചിത്രമുണ്ട്. എന്നെ സിനിമാഭ്രാന്തനാക്കിയത് കടുത്ത മോഹൻലാൽ ഫാനായ എന്റെ ചേട്ടൻ റൂബെനാണ്. ചേട്ടന്റെ പ്രേരണയിലാണ് ഞാൻ മോഹൻലാൽ സിനിമകൾ കാണാൻ തുടങ്ങിയത്. ജിബു ജേക്കബിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ ആലപ്പുഴയിലെ സെറ്റിലെത്തിയാണു കണ്ടത്. എപ്പോഴെങ്കിലും മോഹൻലാലിനെ നേരിൽ കാണണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു.





ഞങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഞങ്ങൾ സ്നേഹപൂർവം ഷാഫിക്ക എന്നു വിളിക്കുന്ന ഷാഫി ചെമ്മാടാണ് അതു സഫലമാക്കിയത്. ആനന്ദത്തിന്റെ ഷൂട്ട് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്്ഷനിലേക്കു കടന്ന സമയമായിരുന്നു അത്. ആനന്ദത്തിലെ പിള്ളേരാണന്നു പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ഒപ്പം നിന്നു ഫോട്ടോയെടുക്കാൻ സൗകര്യമൊരുക്കി. അടുത്ത ഷോട്ടിനു മുമ്പേയുള്ള ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം തിരക്കിലായിരുന്നു. ഞങ്ങൾക്ക് ആളെ ഒന്നു കണ്ടാൽ മതിയായിരുന്നു. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റായി അതിനെ ഞാൻ കരുതുന്നു.





ആനന്ദം അനുഭവങ്ങളിൽ നിന്നുള്ള പ്രചോദനം..?

ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഒന്നിച്ചുചേർന്നാൽ എന്തും സാധ്യമാക്കാം. വലുപ്പച്ചെറുപ്പവും ഈഗോയുമൊന്നുമില്ലാതെ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ചേർന്നപ്പോൾ ഒരു സിനിമയുണ്ടാവുകയായിരുന്നു. ചെറുപ്പക്കാരുടെ ഒരു ടീം... വിനീതേട്ടൻ, ഗണേഷേട്ടൻ, ആനന്ദേട്ടൻ,.. വലുപ്പച്ചെറുപ്പമില്ലാതെ ഒരേ ഭക്ഷണം കഴിക്കുന്നു, ഒന്നിച്ചു താമസിക്കുന്നു, സന്തോഷവും സങ്കടവുമെല്ലാം ഒന്നിച്ചു പങ്കിടുന്നു, ഒരു കുടുംബം പോലെ. അങ്ങനെ ചെയ്താൽ എന്തും വിജയിക്കുമെന്നു പഠിച്ചു.

ആനന്ദത്തിന്റെ രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ടോ..?

ഏഴു സുഹൃത്തുക്കളുടെ കഥയാണ് ആനന്ദം. സ്ക്രീനിലും അത് അങ്ങനെതന്നെ വന്നിട്ടുണ്ട്. ആനന്ദത്തെ ജനങ്ങൾ പോസിറ്റീവായി ഏറ്റെടുത്തിരിക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം ഇതിന്റെ രണ്ടാംഭാഗം എഴുതപ്പെടാനും അതിൽ ഒന്നുചേരാനുമായാൽ സന്തോഷം.





ചില വീട്ടുകാര്യങ്ങൾ

താമസം തിരുവല്ലയിൽ. അച്ഛൻ കുര്യൻ. അമ്മ രമണി. 45 വർഷമായി കുവൈറ്റിലായിരുന്നു അവർ. ചേച്ചിയും ചേട്ടനും സകുടുംബം കുവൈറ്റിലാണ്. ചേട്ടൻ റൂബെൻ, ചേട്ടത്തി വീണ, ചേച്ചി രേണു, ചേച്ചിയുടെ ഭർത്താവ് ചെസി, സ്കൂൾ, കോളജ് സുഹൃത്തുക്കൾ, ഓഡിഷൻ മുതൽ ഒപ്പമുള്ള അനൂപ്, വൈശാഖ് എന്നീ സുഹൃത്തുക്കൾ തുടങ്ങിയവരുടെ പിന്തുണ മറക്കാനാവില്ല. പടം കാണാൻ വേണ്ടി മാത്രം എന്റെ ചേച്ചി കുവൈറ്റിൽ നിന്നു വന്നിരുന്നു. കുവൈറ്റിൽ ചിത്രം റിലീസാകുന്നതു കാത്തിരിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഏറെയാണ്.





ആനന്ദം വൻ വിജയമാണല്ലോ, ഇനി എന്താണു പ്ലാൻ..?

വീട്ടിൽ ഇപ്പോൾ ആശ്വാസമുണ്ട്. പക്ഷേ, ഇതൊക്കെ എത്രനാൾ നിൽക്കും എന്ന മട്ടിലുള്ള ആശങ്കളുണ്ട് മമ്മിക്ക്. കുറേ പാടുപെട്ടു ഇവിടംവരെ എത്താൻ, ഇനി മടക്കമില്ല. എന്റെ മെൻഡറായ വിഷ്ണുവേട്ടനുവേണ്ടി ഒരു ആഡിൽ അഭിനയിക്കും. ഇനിയും ഒത്തിരി പഠിക്കാനുണ്ട്. ഒരു തിയറ്റർ ഗ്രൂപ്പിൽ ചേരണമെന്നുണ്ട്, ഒന്നു രണ്ടു നാടകങ്ങളിൽ അഭിനയിക്കണമെന്നും. എന്റെ കഥാപാത്രം കുറേക്കൂടി നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്. അഭിനയം പഠിക്കാനാവില്ലെന്നും അത് അനുഭവങ്ങളിലൂടെ നേടേണ്ടതാണെന്നും വിശ്വസിക്കുന്നു.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.