Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സിനിമ, കൂട്ടുകാർ, ക്രിക്കറ്റ്... കുട്ടിക്കാലം അടിച്ചുപൊളിച്ച് ചേതൻ
അഞ്ചു സുന്ദരികൾ, ബ്ലാക്ക് ഫോറസ്റ്റ്, ഒഴിമുറി, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബാലതാരം മാസ്റ്റർ ചേതൻ ടൈറ്റിൽ റോളിലെത്തിയ ചിത്രമാണ് ജോൺപോൾ ജോർജിന്റെ ഗപ്പി. സിനിമയിലെത്തിയിട്ട് അഞ്ചു വർഷം. അതിനിടെ 20 സിനിമകൾ. ഇരുപതാമത്തെ സിനിമയാണു ഗപ്പി. വൈപ്പിൻ എടവനക്കാട് കെപിഎംഎച്ച്എസിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ചേതൻ. മാസ്റ്റർ ചേതൻ സംസാരിക്കുന്നു, ഇഷ്‌ടമേഖലയായ സിനിമയെക്കുറിച്ചും സിനിമാവിശേഷങ്ങളെക്കുറിച്ചും...

തുടക്കം ബാച്ച്ലർ പാർട്ടി

ആദ്യസിനിമ അമൽ നീരദിന്റെ ബാച്ച്ലർ പാർട്ടി. ജോമോൻ എന്ന എന്റെ കസിനാണ് അമൽസാറിന് എന്നെ പരിചയപ്പെടുത്തിയത്. അന്നു സിനിമയെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. പക്ഷേ, ഇന്ററസ്റ്റഡ് ആയിരുന്നു. ആസിഫ്അലിയുടെ ചെറുപ്രായം ചെയ്താണു സിനിമയിലേക്കു വന്നത്. അതായിരുന്നു ആദ്യത്തെ ആക്ടിംഗ് എക്സ്പീരിയൻസ.് വാസ്തവത്തിൽ ഇപ്പോഴും എനിക്കു സിനിമയിൽ പരിചയമായിത്തുടങ്ങുന്നതേയുള്ളൂ.





ബ്ലാക്ക് ഫോറസ്റ്റും അഞ്ചു സുന്ദരികളും

ജോഷി മാത്യു സാറിന്റെ ബ്ലാക്ക് ഫോറസ്റ്റിൽ മികച്ച വേഷമായിരുന്നു. അഞ്ചു സുന്ദരികളിലെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മധുപാൽ സാറിന്റെ ഒഴിമുറിയിലും ആസിഫ് അലിയുടെ ചെറുപ്രായം അവതരിപ്പിച്ചു. തീവ്രം, എബിസിഡി, വിക്രമാദിത്യൻ, ചാർലി, വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലെത്തി.





ഗപ്പി കംഫർട്ടബിൾ

ഗപ്പിക്കു തിയറ്ററിൽ മികച്ച അഭിപ്രായമായിരുന്നു. ഡിവിഡി വന്നപ്പോഴാണു കുറച്ചുകൂടി നല്ല പ്രതികരണങ്ങൾ വന്നുതുടങ്ങിയത്. എഡിറ്റർ ദിലീപേട്ടനുമൊപ്പം കലൂരിൽ വച്ചാണ് ഗപ്പിയുടെ സംവിധായകൻ ജോൺപോൾ ചേട്ടനെ ആദ്യം കാണുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്തു കാണിക്കും. കാര്യങ്ങൾ വ്യക്‌തമായി പറഞ്ഞു തന്നതിനുശേഷമേ ചെയ്യിപ്പിക്കുകയുള്ളൂ. സിനീന്റെ മൂഡിലേക്ക് എന്നെ മാറ്റിയെടുത്തു. ജോണേട്ടന് ആർട്ടിസ്റ്റുകളെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നു നന്നായി അറിയാം. ഒരു ചേട്ടനെപ്പോലെ ആയിരുന്നു പെരുമാറ്റം. അതിനാൽ ഏറെ കംഫർട്ടബിൾ ആയിരുന്നു.





ടൊവിനോ നല്ല കമ്പനി

ഞാൻ തീവ്രത്തിൽ അഭിനയിക്കുമ്പോൾ ടൊവിനോ ചേട്ടൻ അതിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഞാൻ എബിസിഡിയിൽ അഭിനയിക്കുമ്പോൾ അദ്ദേഹം അതിൽ വില്ലനായിരുന്നു. ചാർലിയിലും ഒരുമിച്ചുണ്ടായിരുന്നു. പക്ഷേ, അന്നൊന്നും നേരിൽ കണ്ടിരുന്നില്ല. ഗപ്പിയുടെ സെറ്റിലാണ് ആദ്യമായി കാണുന്നതും നല്ല കമ്പനിയാകുന്നതും.





രോഹിണിച്ചേച്ചി നല്ല സപ്പോർട്ട്

ഗപ്പിയിൽ രോഹിണിച്ചേച്ചിയുടെ മകനായി അഭിനയിച്ചു. ഏറെ എഗ്സൈറ്റഡ് ആയിരുന്നു. ഞാൻ മുമ്പുകണ്ട പല സിനിമകളിലൂടെ ഇഷ്‌ടമുള്ള ഒരു നടിയാണു രോഹിണിചേച്ചി. ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയതു വലിയ ഭാഗ്യമെന്നു കരുതുന്നു. നല്ല സപ്പോർട്ടായിരുന്നു. ആക്ടിംഗിലെ സംശയങ്ങളും കൺഫ്യൂഷനുകളും വരുമ്പോൾ അതു കൃത്യമായി ക്ലിയർ ചെയ്തു തന്നിരുന്നു. ചേച്ചിക്ക് ഒപ്പമുള്ള അഭിനയം ഏറെ കംഫർട്ടായിരുന്നു.





അലൻസിയർ ചേട്ടൻ

അലൻസിയർ ചേട്ടനുമായും ആദ്യമായാണ് ഒരുമിച്ച് അഭിനയിച്ചത്. പക്ഷേ, എന്നെ നേരത്തേ അറിയും എന്ന രീതിയിലാണ് ചേട്ടൻ പെരുമാറിയത്. ആക്ടിംഗിലും സെറ്റിലും അദ്ദേഹവുമായും കംഫർട്ടബിൾ ആയിരുന്നു. ഗപ്പിയുടെ സെറ്റിൽ എല്ലാവരും എല്ലാ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. സുധീർ കരമന, നോബിച്ചേട്ടൻ എന്നിവരും നന്നായി സപ്പോർട്ടു നല്കിയിരുന്നു.

നല്ല കാരക്ടർ വന്നാൽ ഓകെ

ഇനി കുറച്ചുനാൾ പഠിത്തം കൂടി ശ്രദ്ധിക്കണമെന്നുണ്ട്. പത്താം ക്ലാസിലാണ്. സ്റ്റേറ്റ് സിലബസ്. മലയാളം മീഡിയം. അതിനിടെ നല്ല കാരക്ടറുകൾ വരികയാണെങ്കിൽ തീർച്ചയായും ചെയ്യും. നല്ല സിനിമകളിൽ നല്ല കാരക്ടറുകൾ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.





സ്കൂൾ ലൈഫ് അടിച്ചുപൊളി

സ്കൂളിൽ എല്ലാവരും നല്ല സപ്പോർട്ടാണ്. സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ ക്ലാസുകൾ കുറേ നഷ്‌ടമാവും. പക്ഷേ, അധ്യാപകരും കൂട്ടുകാരുമൊക്കെ ഹെൽപ് ചെയ്യും. സ്കൂൾ ലൈഫ് അടിച്ചുപൊളിയാണ്. സിനിമാപരമായ കാര്യങ്ങളൊക്കെ മാറ്റിവച്ചിട്ടു സ്കൂളിൽ നടക്കുന്ന കാര്യങ്ങളാണു കൂട്ടുകാരുമായി ചർച്ചചെയ്യാറുള്ളത്. ഗപ്പിയിൽ കണ്ടതുപോലെ തന്നെയാണു ഞാൻ. വീട്ടിലെത്തിയാൽ ക്രിക്കറ്റ് കളിക്കാൻ പോകും.

തിയറ്ററിൽ പോകാനിഷ്‌ടം

സിനിമ തിയറ്ററിൽ പോയി കാണാനാണ് എനിക്കിഷ്‌ടം. പക്ഷേ, തിയറ്ററിൽ പോയി കാണാനുള്ള സാഹചര്യം വൈപ്പിനിൽ കുറവാണ്. അടുത്തുള്ള തിയറ്ററുകളിൽ കണ്ടാൽ അതിന്റെ ഒരു രസമുണ്ടാവില്ല. സിനിമ നന്നായി കാണണമെങ്കിൽ എറണാകുളത്തു പോകണം. അതിനാൽ ഇറങ്ങുന്ന എല്ലാ സിനിമകളും അപ്പപ്പോൾ കാണാറില്ല. ഡിവിഡിയും മറ്റും ഇറങ്ങുമ്പോഴാണ് ഏറെയും കാണുന്നത്.

തമിഴ് സിനിമ ഫേവറിറ്റ്

കൂട്ടുകാർക്കൊപ്പമാണു സിനിമകൾ കാണാൻ പോകാറുള്ളത്. തിയറ്ററുകളിൽ എന്റെ സിനിമ ഓടുന്നുണ്ടെങ്കിലും വേറെ പല സിനിമകളും കാണാൻ കയറും. തമിഴ് സിനിമകൾ കുറച്ചുകൂടുതലായി കാണാറുണ്ട്. അടുത്തിറങ്ങിയവയിൽ തനി ഒരുവൻ ഫേവറിറ്റ് സിനിമയാണ്. ടിവിയിൽ തമിഴ്ചാനലുകളും സിനിമകളും കണ്ടാണു ഞാൻ തമിഴ് പഠിച്ചത്. തമിഴിൽ നിന്ന് ഇതേവരെ ഓഫറുകൾ വന്നിട്ടില്ല. വന്നാൽ ഉറപ്പായും ചെയ്യും.





മിനോണുമായി രൂപസാദൃശ്യം

101 ചോദ്യങ്ങളിൽ അഭിനയിച്ച മിനോണുമായുള്ള രൂപസാദൃശ്യം പലരും പറയാറുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വന്നിട്ടില്ല. പക്ഷേ, പല ഫങ്ഷനുകളിലും കാണാറുണ്ട്. നല്ല കമ്പനിയാണു മിനോൺ.

കഥാപാത്രമാകുന്നത് സെറ്റിൽ

ഞാൻ സെറ്റിലെത്തുമ്പോൾ മാത്രമാണ് കഥാപാത്രമായി മാറുന്നത്. കഥാപാത്രത്തെക്കുറിച്ചു നേരത്തേ സൂചന കിട്ടാറുണ്ടെങ്കിലും സ്പോട്ടിലെത്തുമ്പോൾ മാത്രമാണു ഞാൻ കാരക്ടറായി മാറുന്നത്.

ലാലേട്ടന് ഒപ്പം

ലൈല ഓ ലൈല, ഒപ്പം എന്നീ സിനിമകളിൽ ലാലേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങൾക്കൊപ്പം നല്ല കാരക്ടർ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ദൈവം കനിയുകയാണെങ്കിൽ നടക്കും.

വലിയ ആക്ടറാകണം

പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. വലിയ ഒരു ആക്ടറായി മാറുകയെന്നതാണ് വലിയ സ്വപ്നം.





വീട്ടിൽ നിന്നു നല്ല സപ്പോർട്ട്

അച്ഛൻ ജയലാൽ. പ്രൈവറ്റ് കമ്പനിയിൽ ലോജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. അച്ഛനാണ് സിനിമാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എല്ലാ കാര്യങ്ങളും പറഞ്ഞുതരും. അമ്മ മനുജ. സിവിൽ സപ്ലൈസിൽ വർക്ക് ചെയ്യുന്നു. മൂത്ത സഹോദരി ചിരുത സേക്രഡ് ഹാർട്ടിൽ ഡിഗ്രി മൂന്നാംവർഷം.

പുതിയ സിനിമകൾ

രഞ്ജൻ പ്രമോദിന്റെ ‘രക്ഷാധികാരി ബൈജു’ എന്ന സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനുശേഷം ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഏതാനും സംവിധായകർ ചേർന്നൊരുക്കുന്ന ചെറുസിനിമകൾ കോർത്തിണക്കിയ ക്രോസ് റോഡ് എന്ന പ്രോജക്ടിൽ. പുതുമുഖം നയന സൂര്യൻ സംവിധാനം ചെയ്യുന്ന ‘പക്ഷികളുടെ മാനം’ എന്ന ചിത്രത്തിൽ. ശ്രുതി മേനോനും ചേതനുമാണു മുഖ്യവേഷങ്ങളിൽ.

*************************************

ചേതന്റെ അച്ഛൻ ജയലാൽ പറയുന്നു....


ഗപ്പിക്കുവേണ്ടി മൂന്നു സിനിമ ഉപേക്ഷിച്ചു

ചേതന്റെ കുരുത്തക്കേടുകൾ കണ്ടിട്ടാണ് സിനിമയിലേക്കു വിളിച്ചതെന്ന് അച്ഛൻ ജയലാൽ. ചെറുതിലെ ഇവൻ മിമിക്രിയൊന്നും ചെയ്തു കണ്ടിട്ടില്ല. ഒരു സിനിമയോടെ നിർത്തിക്കോണം എന്നു പറഞ്ഞിട്ടാണ് ബാച്ച്്ലർ പാർട്ടിക്കു വിട്ടത്. മൂലമ്പള്ളിയിലായിരുന്നു ഷൂട്ടിംഗ. വെളുപ്പിനു നാലരയ്ക്കു ഷൂട്ടിംഗ് സ്‌ഥലത്തേക്കു പുറപ്പെട്ടു. സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ചേതൻ. വണ്ടി ഇടയ്ക്കുവച്ചു പഞ്ചറായി. ആകെ വിഷമിച്ചു നിൽക്കുമ്പോൾ ഒരു വണ്ടി ഞങ്ങളുടെ അടുത്തുവന്നു നിന്നു...ഒരാൾ പറഞ്ഞു..ഇതാണു ലൊക്കേഷൻ. ഞങ്ങളുടെ വണ്ടി പഞ്ചറായ സ്‌ഥലത്തു തന്നെയായിരുന്നു ലൊക്കേഷൻ. അത് ഇവന്റെ ടൈം. അന്നു ലൊക്കേഷനിലെ സ്റ്റാറായിരുന്നു അവൻ. ആദ്യം അഭിനയിക്കാൻ വിടുന്നതിനു ഞാൻ അല്പം താത്പര്യക്കുറവു കാണിച്ചെങ്കിലും എല്ലാം വന്നുചേർന്ന അവസരമായി എനിക്കു തോന്നി...’ ജയലാൽ തുടർന്നു പറഞ്ഞു.

‘മധുപാലിന്റെ ഒഴിമുറിയി സെറ്റിൽവച്ച് ചേതൻ ഡ്രാമാ സ്കൂളിൽ പോയിട്ടുണ്ടോ എന്ന് മധുപാൽ സാർ എന്നോടു ചോദിച്ചു. ഇല്ലെന്നു ഞാൻ. അവനെയൊന്നു ശ്രദ്ധിക്കു...അവനിൽ എന്തോ ഉണ്ട്. മധുപാൽസാറും അമൽസാറും പറഞ്ഞപ്പോഴാണ് ഞാൻ അവന്റെ സിനിമാഭിനയം കാര്യമായി എടുത്തത്. ഒഴിമുറി കണ്ടതോടെ എനിക്ക് അതിൽ വ്യക്‌തത വന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത് ഗപ്പി വരെയെത്തി...’ജയലാൽ ചേതന്റെ വിശേഷങ്ങൾ തുടർന്നു.

‘ഗപ്പി കണ്ടിട്ടു വന്ന് കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുകയായിരുന്നു ചേതൻ. സിനിമയിൽ കണ്ടത് അവന്റെ റിയൽ രീതികൾ തന്നെ. ഞങ്ങൾ തനി നാട്ടിൻപുറത്തുകാരാണ്. ഒരു വ്യക്‌തിയുടെ ഏറ്റവും വലിയ അവകാശം അവന്റെ കുട്ടിക്കാലമാണ്. സിനിമയിലെത്തിയെന്നു കരുതി അതു നശിപ്പിക്കാൻ ഞാൻ തയാറല്ല. കുട്ടിക്കാലം അവനിഷ്‌ടമുള്ളതുപോലെ അടിച്ചുപൊളിക്കുന്നു. ഫ്രീയായിട്ടു വിട്ടിരിക്കുകയാണ്. അതിനിടെ വരുന്ന കാരക്ടർ റോളുകൾ സ്വീകരിക്കുന്നു. ജോൺപോൾ കഥ പറഞ്ഞപ്പോൾ ഗപ്പി ഇവന് ഒരു അസറ്റായിരിക്കുമെന്നു തോന്നി. മൂന്നു സിനിമകൾ ഉപേക്ഷിച്ചിട്ടാണു ഗപ്പി സ്വീകരിച്ചത്. ചേതൻ എന്നു വിളിക്കുന്നതിലും കുടുതൽ അവനെ ഗപ്പി എന്നാണ് ആളുകൾ വിളിക്കുന്നത്. അതു വലിയ സന്തോഷം തരുന്നുണ്ട്... ’ജയലാൽ പറഞ്ഞു.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.