Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘അമ്മപ്പൂ’വിന്റെ സ്നേഹത്തണലിൽ മിഥുൻ ഈശ്വർ
സൗത്ത് ഇന്ത്യയിലെ പ്രശസ്ത എഡിറ്റർ ഡോൺ മാക്സ് ആദ്യമായി സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ‘10 കൽപ്പനകൾ’ തിയറ്ററുകളിലേക്ക്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം. അടുത്തിടെ പാട്ടു നിർത്തിയ എസ്.ജാനകി അവസാനം പാടിയ അമ്മപ്പൂവിനും.. എന്ന പാട്ടാണ് ഈ ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. 10 കൽപ്പനകൾക്കു പാട്ടുകളും പശ്ചാത്തല സംഗീതവുമൊരുക്കിയ യുവ സംഗീതസംവിധായകൻ മിഥുൻ ഈശ്വറിന്റെ സംഗീതവിശേഷങ്ങളിലൂടെ...

സംഗീതലോകത്തേക്കുള്ള വഴി...?

കോഴിക്കോടാണ് എന്റെ നാട്. അച്ഛൻ മധു കെ. മ്യുസിഷനാണ്, അദ്ദേഹമാണ് എന്റെ അധ്യാപകനും ഗുരുവും. അറിയപ്പെടുന്ന ഒരു കീബോർഡിസ്റ്റാണ്. ചെറുപ്പം മുതൽ മ്യൂസിക്കിലാണ് പഠിച്ചു വളർന്നത്. ആ സംഗീത പശ്ചാത്തലം അന്നേയുണ്ട്. ആദ്യം പഠിക്കാൻ തുടങ്ങിയതു കീബോർഡ്. പിന്നീടു വെസ്റ്റേൺ പിയാനോ, വയലിൻ, ഗിറ്റാർ... അങ്ങനെ ഉപകരണങ്ങളിലൂടെയാണു ഞാൻ സംഗീതം പഠിച്ചുതുടങ്ങിയത്. ഫറൂഖ് കോളജിലായിരുന്നു ഡിഗ്രി ബിബിഎ ചെയ്തത്. മൂന്നു വർഷം കലാപ്രതിഭയായിരുന്നു. തുടർന്നു മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്തു. അതിനിടെ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നു പിയാനോയിലും വയലിനിലും ടോപ്പ് ഗ്രേഡ് വിന്നറായി. അതിന്റെ പരീക്ഷ നടന്നതു തൃശൂർ ചേതന സ്റ്റുഡിയോയിലായിരുന്നു. പിഎച്ച്ഡി ചെയ്യാൻ ലണ്ടനിൽ പോകണമെന്നുണ്ട്.




സംഗീതപഠനത്തിലെ വഴികൾ...?

ഹിന്ദുസ്‌ഥാനിയിലാണു പഠിച്ചുതുടങ്ങിയത്, അച്ഛനിൽ നിന്ന്. പിന്നീട് ഏറെ അധ്യാപകരിൽ നിന്നു സംഗീതം പഠിച്ചിട്ടുണ്ട്. തൃശൂർ ചേതന സ്റ്റുഡിയോയിലെ പിയാനോ മാസ്റ്റർ ഫാ. തോമസ്, പ്രസാദ് കുര്യൻ എന്നിവരിൽ നിന്നു വെസ്റ്റേൺ പഠിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള മൈക്കിൾ ഫെല്ലറ്റ് എന്ന വയലിൻ അധ്യാപകനിൽ നിന്നും ടി. എച്ച്. ലളിത എന്ന പ്രശസ്തയായ ഇന്ത്യൻ വയലിനിസ്റ്റിൽ നിന്നും പഠിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ശങ്കരനാരായണൻ എന്ന സാറിൽ നിന്നുമാണ് വോക്കൽ പഠിച്ചത്. ഏറെയും ചെയ്തിരിക്കുന്നതു വയലിൻ ഫ്യൂഷൻ കച്ചേരികളാണ്.





സംഗീതസംവിധാനത്തിലേക്ക് എത്തിയത്..?

മ്യൂസിക് ഡയറക്ഷൻ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. യാദൃച്ഛികമായി വന്നതാണ്. ഞാൻ അറിയപ്പെടുന്നതു വയലിൻ പ്ലേയറായിട്ടാണ്. വയലിൽ ഫ്യൂഷൻ വായിക്കുന്നത് ഏറെപ്പേർക്ക് അറിയാം. പഠനകാലത്തുതന്ന ഒരുപാടു ചിത്രങ്ങൾക്കു ഞാൻ കീബോർഡ് പ്രോഗ്രാമിംഗ് ചെയ്തിട്ടുണ്ട്. തമിഴിലാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. കണ്ണൻ താമരക്കുളത്തിന്റെ സുറൈയാടൽ എന്ന ചിത്രത്തിൽ. അടുത്തിടെ നൗഷാദ് നിർമിച്ച കോപ്പയിലെ കൊടുങ്കാറ്റ് എന്ന ചിത്രത്തിൽ രണ്ടു പാട്ടുകളൊരുക്കി. പറയുവാനറിയാതെ, തിര, തിര...എന്നീ പാട്ടുകൾ. തിര തിര എന്ന പാട്ടിന് ഏറെ റീച്ച് കിട്ടി.




ഡോൺ മാക്സിലേക്കും 10 കൽപ്പനകളിലേക്കും എത്തിയത്...?

തമിഴ്നാട്ടിൽ എത്തിയ കാലത്തുതന്നെ ഡോൺമാക്സുമായി പരിചയപ്പെട്ടിരുന്നു. പിന്നീടതു സൗഹൃദമായി. ഞങ്ങൾക്ക് ഒരേ മനസായിരുന്നു. 2015ൽ ഞാൻ ചെയ്ത അയാം നോട്ട് ലോൺലി എന്ന ഇംഗ്ലീഷ് വയലിൽ ട്രാക്ക് ആൽബം ഡോൺ മാക്സിന് ഇഷ്‌ടമായി. അതിനു ശേഷമാണ് രണ്ടു പാട്ടുകൾ കംപോസ് ചെയ്യാൻ എന്നോടു പറഞ്ഞത്. പിന്നീടു നാലു പാട്ടുകൾ കൂടി കംപോസ് ചെയ്തു. ഡോൺ ചേട്ടന് എല്ലാം ഇഷ്‌ടപ്പെട്ടു. 10 കൽപ്പനകളാണ് ഞാൻ പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കിയ ആദ്യ മലയാളചിത്രം.

അയാം നോട്ട് ലോൺലി എന്ന ആൽബത്തെക്കുറിച്ച്...?

സോണി മ്യൂസിക് എന്റർടെയൻമെന്റിന്റെ ലേബലിൽ 2015ൽ ഞാൻ സംഗീതംചെയ്ത ഇംഗ്ലീഷ് ആൽബമാണ് അയാം നോട്ട് ലോൺലി. ദുബായിൽ വർക്ക് ചെയ്യുന്ന ചങ്ങനാശേരി സ്വദേശി അനിൽ ചാക്കോയാണ് അതു നിർമിച്ചത്. ഏറെ റീച്ച് ലഭിച്ച ഒരു വർക്കായിരുന്നു അത്. ഞാൻ അതിൽ അഭിനയിച്ചിരുന്നു. വേൾഡ് മ്യൂസിക് അവാർഡിന് അയാം നോട്ട് ലോൺലി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് മ്യൂസിക് വീഡിയോ ആയി തെരഞ്ഞെടുക്കപ്പെട്ടു.



അയാം നോട്ട് ലോൺലി ഒരു ഇംഗ്ലീഷ് ട്രാൻസ് ട്രാക്കാണ്. വയലിനിസ്റ്റിനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണത്. അവൾ ജീവിക്കുന്നതുതന്നെ അവന്റെ സംഗീതത്തിലാണ്. അതായിരുന്നു അതിന്റെ തീം. സോണി മ്യൂസിക്കിന് മികച്ച അഭിപ്രായം നോടിക്കൊടുത്ത ഒരു ട്രാക്കായിരുന്നു അത്.

10 കല്പനകളിലെ സംഗീതം, പാട്ടുകൾ...?

ഫാമിലി ത്രില്ലറാണ് 10 കൽപ്പനകൾ. ഇപ്പോൾ നടക്കുന്ന ഒരു സംഭവവുമായി ബന്ധമുള്ള സിനിമയാണ്. കുടുംബങ്ങൾക്ക് ഏറെ ഇഷ്‌ടമാകുമെന്നു പ്രതീക്ഷിക്കുന്നു. ഡോൺ മാക്സ് സ്റ്റൈലിൽ മേക്ക് ചെയ്ത ഒരു വ്യത്യസ്തചിത്രമാണിത്.

ആറു പാട്ടുകളുണ്ട് പത്തു കൽപ്പനകളിൽ. കൂടാതെ, ബാക്ക് ഗ്രൗണ്ട് സ്കോറിൽ ചെറിയ ബിറ്റ് സോംഗുകളുണ്ട്. കോപ്പയിലെ കൊടുങ്കാറ്റിൽ പാട്ടുകളെഴുതിയ റോയി പുറമടമാണ് ഇതിലും പാട്ടുകളെഴുതിയത്.



അമ്മപ്പൂവിനും എന്ന തുടങ്ങുന്ന പാട്ടു പാടിയതു ജാനകിയമ്മ. ഏതോ ഏതോ... എന്ന പാട്ടു പാടിയത് യേശുദാസ്. ഈ ചിത്രത്തിന്റെ കഥയുമായി വളരെ ബന്ധമുള്ള ഒരു പാട്ടാണത്. ദാസേട്ടന്റെ നല്ല പാട്ടുകളിലൊന്നായി അതു മാറുമെന്നാണു പ്രതീക്ഷ. ഋതുശലഭമേ എന്ന പാട്ടാണ് ശ്രേയ ഘോഷാൽ പാടിയത്. റൊമാന്റിക് സോംഗാണ്.



നിത്യ ബാലഗോപാൽ എന്ന പുതിയ ഗായികയെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. വിജയ് യേശുദാസും നിത്യ ബാലഗോപാലും ചേർന്നാണ് കണ്ടോ, കണ്ടോ എന്ന പാട്ടു പാടിയത്. മുൾമുന എന്നു തുടങ്ങുന്ന പാട്ടു ഞാനാണു പാടിയത്. മിഴി നനയും എന്ന പാട്ടു പാടിയത് ഞാനും നിത്യ ബാലഗോപാലും ചേർന്നാണ്. പത്തു കൽപ്പനകൾ എന്ന തുടങ്ങുന്ന ഗാനമാണ് മീരാജാസ്മിൻ പാടിയത്.



ജാനകിയമ്മയെക്കൊണ്ടു പാടിക്കാനുള്ള അവസരമുണ്ടായത്...?

10 കൽപ്പനകളുടെ വർക്ക് നടക്കുന്നതിനിടെയാണ് കോഴിക്കോട്ടുവച്ച് നടന്ന ഒരു സംഗീതപരിപാടിയിൽ പങ്കെടുത്തത്. അച്ഛനായിരുന്നു അതിന് ഓർക്കസ്ട്രേഷൻ ചെയ്തത്. ജാനകിയമ്മയുടെ രണ്ടു മൂന്നു പാട്ടുകൾ ചേർത്ത് ഒരു മെഡ്ലി ഞാൻ സൊളോ ചെയ്തിരുന്നു. അമ്മയ്ക്ക് അതിഷ്‌ടമായി. പിറ്റേന്നു ഞാൻ ജാനകിയമ്മയെ കാണാൻപോയി. അന്നു പാടിക്കുന്ന കാര്യം തീരുമാനിച്ചിരുന്നില്ല. എന്നാൽ ഒരു ബന്ധം നിലനിർത്തിയിരുന്നു. പിന്നീടു ഞാൻ ഡോൺ ചേട്ടനെ കണ്ടപ്പോൾ ഒരു താരാട്ടുപാട്ടിന്റെ സിറ്റ്വേഷൻ എന്നോടു പറഞ്ഞു. ഞാൻ ജാനകിയമ്മയുടെ പേരു മനസിൽ കണ്ടപ്പോഴേക്കും ഡോൺ ചേട്ടനും നമുക്ക് ഈ പാട്ടിന് ജാനകിയമ്മയെ ട്രൈ ചെയ്താലോ എന്നു പറഞ്ഞു.



കംപോസിംഗ് കഴിഞ്ഞ പാട്ടിന്റെ ട്യൂൺ ജാനകിയമ്മയ്ക്ക് അയച്ചുകൊടുത്തു. ട്യൂൺ അമ്മയ്ക്ക് ഇഷ്‌ടമായി. പാടാൻ സമ്മതിച്ചു. അടുത്തിടെയായി അമ്മ ഒരുപാടു പാട്ടുകൾ ഒഴിവാക്കിയിരുന്നു. പ്രൊഡ്യൂസേഴ്സിനും റോയി പുറമടത്തിനുമൊപ്പം ഹൈദരാബാദിൽ പോയാണു പാട്ടു റിക്കോർഡ് ചെയ്തത്. അബുദാബിയിൽ വച്ചായിരുന്നു പാട്ടുകളുടെ ലോഞ്ച്. ജാനകിയമ്മ പാടിയ അമ്മപ്പൂവിനും എന്ന പാട്ട് ആദ്യദിനം തന്നെ എറെ ശ്രദ്ധിക്കപ്പെട്ടു.

അമ്മപ്പൂവിനും– ജാനകിയമ്മയ്ക്ക് ഒപ്പമുള്ള റിക്കാർഡിംഗ് അനുഭവങ്ങൾ...?

ഏറെ സന്തോഷമുള്ള ദിവസമായിരുന്നു അത്. ഹൈദരാബാദിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കോർഡിംഗ്. ഞാൻ തന്നെയാണു ട്രാക്ക് പാടിവച്ചിരുന്നത്. അതു കേട്ടപ്പോൾത്തന്നെ അമ്മയ്ക്ക് ഒത്തിരി ഇഷ്‌ടമായി. വാക്ക്മാനിൽ പാട്ടു റിക്കോർഡ് ചെയ്തശേഷം ഒരു മണിക്കൂർ സ്റ്റുഡിയോയിലിരുന്നു കേട്ടുകേട്ടു നല്ലതുപോലെ മനസിലുറച്ചശേഷമായിരുന്നു പാടിയത്. വേഗം റിക്കോർഡിംഗ് കഴിഞ്ഞു.

മുമ്പു പാടുന്നതുപോലെതന്നെ അമ്മ ഇപ്പോഴും പാടുന്നുണ്ടെന്നാണ് റിക്കോർഡിംഗ് കഴിഞ്ഞപ്പോൾ തോന്നിയത്. പ്രായം ഒഴിച്ചു നിർത്തിയാൽ പഴയ ക്വാളിറ്റിയിൽത്തന്നെ കൂളായിട്ടാണ് അമ്മ പാടിയത്. അന്നു കോഴിക്കോട്ടു വന്നപ്പോൾ ആറു പാട്ടുകളാണു പാടിയത്. ഫംഗ്ഷനു മാത്രമായി വന്ന അമ്മയെക്കൊണ്ട് ആറു പാട്ടുകൾ പാടിക്കുകയായിരുന്നു!

‘ഇത് എന്റെ അവസാന ഗാനമായിരിക്കാം‘ എന്ന് ഞങ്ങൾ ഒരു വീഡിയോ ബൈറ്റ് എടുത്തപ്പോൾ അമ്മ പറഞ്ഞു. ഇത്രയും നന്നായി പാടുന്ന അമ്മ പാട്ടു നിർത്തരുതെന്നും ഇനി ഒരുപാടുകാലം നന്നായി പാട്ടുപാടാനാകുമെന്നും ഞങ്ങൾ പറഞ്ഞു. ഇതുപോലെ ഒരു നല്ല പാട്ടിനു വേണ്ടി താൻ കാത്തിരിക്കുകയായിരുന്നുവെന്നും നല്ലൊരു പാട്ടിലൂടെ നിർത്തണമെന്നായിരുന്നു ആഗ്രഹമെന്നും ജാനകിയമ്മ അന്നു പറഞ്ഞിരുന്നു.




അമ്മപ്പൂവിനും പുറത്തിറങ്ങിയ ശേഷം ജാനകിയമ്മയെ കണ്ടിരുന്നോ...?

പാട്ടു നിർത്തുന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ ഞാൻ ജാനകിയമ്മയെ വിളിച്ച് കുറേത്തവണ സങ്കടപ്പെട്ടു കരഞ്ഞിട്ടുണ്ട്. ഒരിക്കലും വിഷമിക്കേണ്ടെന്നും ഇതു സന്തോഷിക്കേണ്ട സമയമാണെന്നുമാണ് അപ്പോൾ ജാനകിയമ്മ എന്നോടു പറഞ്ഞത്.

പാട്ടിറങ്ങി രണ്ടു ദിവസത്തിനുശേഷം ചെന്നൈ ഷിർദിസായി ബാബ ക്ഷേത്രത്തിൽ വച്ച് ജാനകിയമ്മയെ കണ്ടിരുന്നു. ഇത്രയും പാട്ടുകൾ പാടിക്കഴിഞ്ഞു. നല്ലൊരു പാട്ടുപാടി നിർത്തുകയും ചെയ്തു. എനിക്കു വലിയ സന്തോഷമുണ്ട്. ഇനി എനിക്കു വിശ്രമിക്കണം. മനസിൽ തോന്നി പറഞ്ഞതാണ്. അല്ലാതെ ആരെങ്കിലും നിർബന്ധിച്ചതു കൊണ്ടല്ല പാട്ടു നിർത്തുന്നുവെന്നു പറഞ്ഞത്– ജാനകിയമ്മ എന്നോടു പറഞ്ഞു.

പാട്ടുനിർത്താൻ തീരുമാനിച്ചശേഷം വലിയ സംഗീത സംവിധായകരുടെ ഉൾപ്പെടെ ഒമ്പതു പാട്ടിന്റെ റിക്കോർഡിംഗ് വന്നതായി അമ്മ എന്നോടു പറഞ്ഞു. എന്റെ പാട്ടു കഴിഞ്ഞപ്പോൾത്തന്നെ ഇനി പാടില്ലെന്നു മനസുകൊണ്ട് ഉറപ്പിച്ചിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.

അമ്മ തമിഴ്പാട്ട് പാടി നിർത്തിയില്ലല്ലോ എന്ന വിഷമം തമിഴ്നാട്ടിലുള്ള പലരും വിളിച്ചുപറയുന്നുണ്ടെന്ന് ജാനകിയമ്മ പറഞ്ഞു. എസ്പിബി സാർ ഉൾപ്പെടെ ഒരുപാടു പേർ വിളിച്ചിരുന്നതായും അമ്മ പറഞ്ഞു. ജാനകിയമ്മ നന്നായി മലയാളം സംസാരിക്കും. പക്ഷേ, ഞാൻ അമ്മയുമായി തമിഴിലാണു സംസാരിക്കുന്നത്.



സംഗീതസംവിധായകൻ എന്ന നിലയിൽ പത്തു കൽപ്പനകളിൽ ഫ്രീഡം ലഭിച്ചിരുന്നോ..?

ഡയറക്ടർ ഡോൺമാക്സ് എനിക്ക് ഏറെ ഫ്രീഡം തന്നിരുന്നു. ഷട്ടർ ബഗ്സിന്റെ ബാനറിൽ ചിത്രം നിർമിച്ച ജിജി അഞ്ചാനി, മനു പദ്മനാഭൻ, ജേക്കബ് കോയിപ്പുറത്ത്, ബിജു തുടങ്ങിയവരും ഈ സിനിമയിലെ സംഗീതത്തെ സപ്പോർട്ട് ചെയ്തിരുന്നു. ഇഷ്‌ടപ്പെട്ട സിംഗേഴ്സിനെ ഉപയോഗിച്ചു പാടിക്കാനുള്ള പെർമിഷൻ അവർ തന്നിരുന്നത് ഏറെ അനുഗ്രഹമായി.

കംപോസിംഗ് രീതിയെക്കുറിച്ച്..?

മ്യൂസിക് ചെയ്തുതുടങ്ങുമ്പോൾത്തന്നെ വരികൾ ഏതു തരത്തിൽ വേണമെന്നു മനസിൽ ഒരു ധാരണയുണ്ടാവും. ഡമ്മി ലൈൻസ് വച്ചാണു ട്യൂൺ ചെയ്തു തുടങ്ങുന്നത്. പിയാനോ, വയലിൻ എന്നിവയുടെ സ്വാധീനം എനിക്കു കൂടുതലായതിനാൽ കംപോസ് ചെയ്യുമ്പോൾ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. ഡയറക്ടറുടെ മനസിലുള്ളത് എന്താണെന്നു കൃത്യമായി പഠിച്ചശേഷം ചെയ്യുന്നതിനാൽ എല്ലാത്തരം പാട്ടുകളും അനായാസം ചെയ്യാനാകുന്നുണ്ട്.

വരികൾക്കു മേൽ സംഗീതം ആധിപത്യം പുലർത്തുന്ന പ്രവണതയെക്കുറിച്ച് എന്താണ് അഭിപ്രായം..?

വരികൾക്കു പ്രാധാന്യം കൊടുക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. വരികളാണു ഗാനത്തിന്റെ ജീവനെന്നു ഞാൻ വിശ്വസിക്കുന്നത്. മലയാളികൾ വരികൾക്ക് ഒരുപാടു പ്രാധാന്യം കൊടുക്കുന്നുണ്ട്. വോക്കലിനു പ്രാധാന്യം കൊടുത്താണ് പത്തു കൽപ്പനകളിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്.



ടെക്നോളജിയുടെ ആധിപത്യം പാട്ടുകളുടെ തനിമ നഷ്‌ടപ്പെടുത്തുന്നുണ്ടോ...?

ഓഡിയൻസിന് മികച്ച ആസ്വാദന അനുഭവം നല്കുന്നതിനു ടെക്നോളജിയുടെ മേന്മകൾ ഉപയോഗിക്കാം. പക്ഷേ, അതുണ്ടെങ്കിൽകൂടി പാട്ടുകളിൽ വരികൾക്കു പ്രാധാന്യം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം.

സംഗീതസംവിധാനത്തിനു പ്രചോദനം..?

യാനി എന്ന സംഗീതജ്‌ഞനാണ് സംഗീതത്തിൽ എനിക്കു പ്രചോദനമാകുന്നത്. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.

സംഗീതസംവിധാനവുമായി ബന്ധപ്പെട്ട ആഗ്രഹങ്ങൾ...?

എല്ലാ ഭാഷകളിലുമുള്ള സിനിമകൾ ചെയ്യണമെന്നുണ്ട്. എന്റേതായ ഐഡന്റിറ്റി ക്രിയേറ്റ് ചെയ്യണമെന്നാണ് ആഗ്രഹം. ക്രിയേറ്റിവിറ്റിക്കു സാധ്യതകളുള്ള നല്ല ചിത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഇൻഡിപെൻഡന്റ് ആൽബങ്ങൾ ചെയ്യണമെന്നുണ്ട്.

യേശുദാസ് ഉൾപ്പെടെയുളള ലെജൻഡ്സ് ആയ ഗായകരെ കുടുതൽ ഉപയോഗപ്പെടുത്താൻ ആലോചനകളുണ്ടോ..?

ലെജൻഡ്സ് ആയ ഗായകർക്കു പാട്ടുകൾ നല്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. ദാസേട്ടനെക്കൊണ്ടു ഞാൻ മൂന്നു പാട്ടുകൾ ഞാൻ പാടിച്ചിട്ടുണ്ട്. ചിത്രചേച്ചിയുമായി ഞാൻ മുമ്പു വർക്ക് ചെയ്തിട്ടുണ്ട് ഞങ്ങളുടെ ഫാമിലി സുഹൃത്താണ്. അച്ഛൻ ചിത്രചേച്ചിക്കൊപ്പം കുറേ ഓർക്കസ്ട്രേഷൻ ചെയ്തിട്ടുണ്ട്.

തമിഴിൽ വൈരമുത്തു സാറിനൊപ്പം ഞാൻ ഒരാൽബം ചെയ്യുന്നുണ്ട്. അഞ്ചു പാട്ടുകൾ ചെയ്തു കഴിഞ്ഞു. കൊളംബസ് പ്രൊഡക്്ഷൻസ് ആണ് അതിന്റെ നിർമാതാക്കൾ. ജാനകിയമ്മ, ചിത്രചേച്ചി തുടങ്ങിയ ലെജൻഡ്സിനെക്കൊണ്ടു പാടിക്കാനും മുമ്പു തീരുമാനിച്ചിരുന്നു. അതിൽ രണ്ടു പാട്ടു പാടിത്തരണമെന്ന് ജാനകിയമ്മയോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് അമ്മ പാട്ടു നിർത്തുന്നു എന്ന തീരുമാനമെടുത്തത്. അതിൽ വിഷമമുണ്ട്. ആ ആൽബം ലെജൻഡ് സിംഗേഴ്സിനെ മാത്രം ഉൾപ്പെടുത്തി പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.




വീട്ടുവിശേഷങ്ങൾ...?

സംഗീതകുടുംബമാണ്. അമ്മ പങ്കജവും സംഗീതപ്രേമി തന്നെ. കവിതകൾ എഴുതാറുണ്ട്. ചേട്ടൻ ജിതിൻ മ്യൂസിക് ഡയറക്ടറാണ്. തെലുങ്കിലാണു ചെയ്യുന്നത്. ഹാരിസ് ജയരാജിന്റെ സൗണ്ട് എൻജിനിയറായിരുന്നു. ഇപ്പോൾ സ്വന്തമായി സംഗീതസംവിധാനം ചെയ്യുന്നു. ഹൈദരാബാദിലാണ്. രണ്ടര വർഷമായി ചെന്നൈ ടി. നഗറിലാണു താമസം. കീബോർഡ് പ്രോഗ്രാമിഗും മറ്റു വർക്സുമുള്ളതിനാലാണ് ഇവിടെ സെറ്റിലായത്. അച്ഛനും അമ്മയും കോഴിക്കോടു തന്നെയാണ്.

പുതിയ പ്രോജക്ടുകൾ...?

മലയാളത്തിലും തമിഴിലും രണ്ടു വീതം ബിഗ് ബജറ്റ് ചിത്രങ്ങൾക്കു സംഗീതം ചെയ്യാൻ കരാറായിരിക്കുകയാണ്. ഉടൻ തന്നെ ആ പ്രോജക്ടുകളുടെ ചിത്രീകരണം തുടങ്ങും. നിർമാതാവ് രവിചന്ദ്രന്റെ കൊളംബസ് പ്രൊഡക്്ഷൻസിന്റെ ബാനറിൽ ഹിന്ദി–തമിഴ് പ്രൊജക്ടും പരിഗണയിലാണ്. കന്നടയിലും ഒരു ചിത്രം ചെയ്യുന്നുണ്ട്. ഞാൻ ചെയ്യുന്ന സിനിമകളിലെ പാട്ടുകൾക്ക് എന്തെങ്കിലും സ്പെഷാലിറ്റി കൊടുക്കണമെന്നുണ്ട്. പത്തു കൽപ്പനകളിലെ പാട്ടുകൾ പോലെതന്നെ ഉടൻ ചെയ്യുന്ന തമിഴ്, മലയാളം പ്രോജക്ടുകളിലെ പാട്ടുകൾക്കും ചില സ്പെഷാലിറ്റികൾ ഉണ്ടാവും.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.