Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ലംഘിക്കപ്പെടാനുള്ളതല്ല 10 കൽപ്പനകൾ
ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകളെ കുറിച്ചുള്ള വ്യക്‌തമായ കാഴ്ചപ്പാടിൽ നിന്നും ഉദയം കൊണ്ട സിനിമയാണ് ‘10 കല്പനകൾ’. ഈ ചിത്രത്തിന് ഇതിനേക്കാൾ അനുയോജ്യമായ പേര് മറ്റൊന്നില്ല. ലംഘിക്കപ്പെടരുതെന്ന് പറയുകയും എന്നാൽ പലപ്പോഴായി ലംഘിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന 10 കല്പനകൾ ലംഘിക്കപ്പെടാനുള്ളതല്ലെന്നു തന്നെയാണ് സംവിധായകൻ ഡോൺ മാക്സ് തന്റെ കന്നി സംവിധാന സംരംഭത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.

ക്രൈം ത്രില്ലർ ഗണത്തിലേക്ക് ഒരു ചിത്രം കൂടി വരുമ്പോൾ വന്നേക്കാവുന്ന ക്ലീഷേകളെ പരമാവധി ഒഴിവാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. കഥയിലേക്ക് കടക്കാനുള്ള ആദ്യ ഭാഗത്തെ തപ്പിത്തടയൽ ഒഴിച്ചുനിർത്തിയാൽ തികഞ്ഞ ഒരു ത്രില്ലർ തന്നെയാണ് 10 കൽപ്പനകൾ. രണ്ടാം പകുതിയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പ്രേക്ഷകരെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിടത്താണ് ചിത്രത്തിന്റെ വേഗം കൂടുന്നത്.




ഒരു പോലീസ് ഓഫീസറുടെ(മീര ജാസ്മിൻ) അന്വേഷണ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. അനൂപ് മേനോൻ ഡേവിസെന്ന ഫോറസ്റ്റ് റെയ്ഞ്ചറായും മീര ജാസ്മിൻ ഷാസിയ അക്ബറെന്ന ഇൻവെസ്റ്റിഗേറ്ററുടെ വേഷത്തിലുമാണ് ചിത്രത്തിലെത്തുന്നത്. മീര ജാസ്മിന്റെ തിരിച്ചുവരവ് എന്ന രീതിയിലാണ് 10 കല്പനകൾ തിയറ്റിലെത്തും മുമ്പേ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ചില സിനിമകൾ കണ്ടിറങ്ങുമ്പോൾ നായകനേക്കാൾ ഏറെ വില്ലനെ ഇഷ്‌ടപ്പെട്ടു പോകും. അതു പ്രതിനായകന്റെ വില്ലത്തരങ്ങൾ കൊണ്ടാവില്ല മറിച്ച് അവരുടെ അഭിനയപ്രകടനം കൊണ്ടാവും. അത്തരത്തിൽ ഒരു വില്ലൻ ഈ ചിത്രത്തിലുമുണ്ട്. സുന്ദരമായി ചിരിക്കാനറിയാവുന്ന, സംഗീതം ഇഷ്‌ടപ്പെടുന്ന, ഡയലോഗ് ഡെലിവറിയിൽ കൃത്യതയുള്ള ഇങ്ങനെ നിരവധി മേന്മകളാണ് ചിത്രത്തിലെ പ്രതിനായകനുള്ളത്. വില്ലന്റെ വില്ലത്തരങ്ങളെ ഇന്ന് കണ്ടുവരുന്ന പല സംഭവങ്ങളുമായും കൂട്ടിവായിക്കാവുന്നതാണ്. വില്ലൻ ആരാണെന്ന് ചിത്രം തീയറ്ററിൽ കണ്ട് തന്നെ മനസിലാക്കുക.




നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ അന്വേഷണം വർഷങ്ങൾക്ക് മുമ്പ് നടന്ന എയ്ഞ്ചൽ(റിതിക)ന്റെ കൊലപാതക കേസുമായി ബന്ധപ്പെടുന്നിടത്താണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ഡേവിസ്(അനൂപ് മേനോൻ)ന്റെ സുഹൃത്തിന്റെ മകളുടെ കൊലപാതകത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുള്ള പോക്ക് കഥയ്ക്ക് പല വഴിയിലൂടെയുള്ള സഞ്ചാരപാഥ ഒരുക്കുന്നുണ്ട്. ക്രൈം ത്രില്ലറിന് പഞ്ച് കൂട്ടുന്നതിന് പാകത്തിനുളള പശ്ചാത്തല സംഗീതമാണ് നവാഗതൻ മിഥുൻ ഈശ്വർ ഒരുക്കിയിരിക്കുന്നത്. ഇതുവരെ കണ്ടുവന്നിട്ടുള്ള ക്രൈം ത്രില്ലറുകളിൽ ഗാനങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തു കണ്ടിട്ടില്ല. എന്നാൽ 10 കൽപ്പനകളിൽ ഗാനങ്ങൾ കൃത്യമായി തന്നെ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

തെളിവുകൾ ഒന്നും അവശേഷിപ്പിക്കാത്ത വില്ലനിൽ നിന്നും തെളിവുകൾ കണ്ടെത്താനുള്ള പെടാപ്പാടിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചില കള്ളങ്ങൾ സത്യമാണെന്ന് പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമാണ്. അത്തരം ഒരു കള്ളം ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കുമെന്നെല്ലാം ചിത്രം കാട്ടിത്തരുന്നുണ്ട്. ദൈവവിശ്വാസിയെ പറ്റിക്കാനെളുപ്പമാണെന്നും എന്നാൽ തിന്മകൾ സംഭവിക്കും മുൻപേ അദൃശ്യമായ ചില ഇടപെടലിലൂടെ വിശ്വാസിയെ കാത്തുരക്ഷിക്കുമെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു.




എയ്ഞ്ചലായി എത്തുന്ന റിതിക ചിത്രത്തിൽ മികച്ച പ്രകടനാണ് നടത്തിയിരിക്കുന്നത്. നായകനേക്കാൾ കൂടുതൽ വില്ലന് പ്രാധാന്യം ഉണ്ടായിട്ടും അനൂപ് മേനോൻ ഡേവിസായി ചിത്രത്തിൽ കൈയടക്കത്തോടെയുള്ള പ്രകടനമാണ് നടത്തിയത്. നീതിപീഠത്തിന് തെളിവുകളാണ് ആവശ്യമെങ്കിൽ മനുഷ്യ മനസാക്ഷിക്ക് അതിന്റെ ആവശ്യമില്ലെന്ന് ചിത്രം പറയാതെ പറയുന്നുണ്ട്. കുറ്റവാളികൾ രക്ഷപ്പെടുന്നില്ല, അവർ ഒരിക്കൽ ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് ചിത്രം മനസിലാക്കിത്തരുമ്പോൾ തെല്ലാശ്വാസത്തോടെ തീയറ്റർ വിട്ടിറങ്ങാം.

(മലയാള സിനിമയ്ക്ക് പുതിയൊരു വില്ലനെ കൂടി കിട്ടിയിരിക്കുന്നു... ഈ വില്ലന്റെ പ്രകടനം കണ്ടിരിക്കേണ്ടത് തന്നെയാണ്.)

വി.ശ്രീകാന്ത്
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍' തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി. എ​ന്നാ​ല്‍ ആ​ദ്യ ഷോ​ക​ള്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ ചി​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍ തി​ര​യു​ടെ ത​ലോ​ട​ല്‍ കാ​ത്തു​കി​ട​പ്പു​ണ്ടാ​കും ഇ​താ​ണ് സ​പ്ത സാ​ഗ​ര ദാ​ച്ചേ എ​ല്ലോ സൈ​ഡ് ബി ​എ​ന്ന
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് ടി​നു പാ​പ്പ​ച്ച​ൻ ജോ​യ് മാ​ത്യു കൂ​ട്ടു​കെ​ട്ടി​ന്‍റെ "ചാ​വേ​ർ" വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​കു​മോ അ​താ​ണ് ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി പ്രേ​ക്ഷ​ക​ന് ആ​റ്റ്ലി - ഷാ​റൂ​ഖ് ഖാ​ൻ ടീ​മി​ന്‍റെ "ജ​വാ​ൻ'. "
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ച്ച​തെ​ങ്കി​ൽ ഈ ​ഓ​ണ​ക്കാ​ല​ത്ത് തീ​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ന്ന ആ​ർ​ഡി​എ​ക്സ് മാ​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​രാ​ക്കി​യ ശേ​ഷം വി​ല്ല​ന്മാ​രെ "വി​ധി​യു​ടെ വി​ള​യാ​ട്ടം' മൂ​ലം വ​ന്നെ​ത്തു​ന്ന ആ​ക്സി
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ജ​യ​ലാ​ൽ ദി​വാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്ത "കു​റു​ക്ക​ൻ'.

സു​ന്ദ​രി​യു​ടെ ക
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല​വ​ നാ​യ​ക​ന്‍റെ ഭ​ര​ണ​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ലാ​പ്പി​ൽ ന​ട​ക്കു​ന്ന ഒ​രു കൊ​ല​പാ​ത​കം. രാ​ഷ്ട്രീ​
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി കോ​ളി​വു​ഡി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. വി​ഷ്ണു വി​ശാ​ലി​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച "രാക
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ​ണു​മെ​ന്നതിന്‍റെ ഉദാഹരണമാണ് സു​രേ​ന്ദ​ർ റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്ത "ഏ​ജ​ന്‍റ്'. ല​ഹ​രി​വ​സ്തു​ക്ക​ള
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന​ത് എ​ക്കാ​ല​വും കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന ഒ​രു ചി​ന്ത​യാ​ണ്. മ​ല​യാ​ള ച​ല​ച്ചി​ത
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് മു​ഹ​ഷി​ൻ സം​വി​ധാ​നം ചെ​യ്ത "ക​ഠി​ന ക​ഠോ​ര​മീ ഈ ​അ​ണ്ഡ​ക​ടാ​ഹം'. ജീ​വി​ത​ത്തി​ന്‍
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​ത്ത് വ​ർ​ക്കിക്ക് ​അ​ഭി​മാ​നി​ക്കാം. ഇ​തേ പേ​രി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം സൃ
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വി​തം ആ​സ്വ​ദി​ക്കു​ന്നു. ആ​വോ​ളം ര​സി​ക്കു​ന്നു. പാ​ര​വെ​പ്പും അ​ല്പ​സ്വ​ല്പം അ​ല​ന്പുമൊക്കെ​യാ​യി
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ​ന്ന റോ ​ഏ​ജ​ന്‍റി​നോ​ട് മാ​തൃ​വാ​ത്സ്യ​ല​മു​ള്ള മേ​ല​ധി​കാ​രി ഒ​രു​വേ​ള പ​റ​യു​ന്ന വാ​ക്യ​മാ​ണി​ത്.
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക. അ​താ​ണ് ബി​ജു മേ​നോ​നും റോ​ഷ​ൻ മാ​ത്യു​വും പ​ത്മ​പ്രി​യ​യും നി​മി​ഷ സ​ജ​യ​നും ഒ​രു തെ
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി വേ​ണം ചി​ത്രം ക​ണ്ടി​റ​ങ്ങാ​ൻ. എ​വ​ർ​ഗ്രീ​ൻ താ​ര​ങ്ങ​ളാ​യ അ​ര​വി​ന്ദ് സ്വാ​മി​യും കു
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്പു​റം ശ​ക്ത​മാ​യ രാ​ഷ്ടീ​യ​വും ച​ര്‍​ച്ച ചെ​യ്യു​ന്ന സി​നി​മ. ഇ​താ​ണ് ചു​രു​ക്ക​ത്തി​ല്‍ മൂ​ന്ന് വ​ര
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി​ത്ര​വും അ​വ​ത​രി​പ്പി​ക്കു​ന്ന "റോ​ക്ക​ട്രി' എ​ന്ന ചിത്രം കാ​ഴ്ച​ക്കാ​ര​ന് മോ​ശ​മ​ല്ലാ​ത്ത തി​യേ​റ്
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്ക
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ സി​നി​മ വ​ലു​താ​വു​ക​യും ക​ഥാസ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ വി​ക​സി​ക്കു​ക​യും ചെ​യ്യും.
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​രും. ചി​ല​പ്പോ​ൾ ഏ​റെ പ്രി​യ​ങ്ക​ര​മാ​യ മു​ഖ​ത്തു നി​ന്നൊ​രു പു​ഞ്ചി​രി​യോ ആ​ശ്ലേ​ഷ​മോ ആ​കാം, അ​ല
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ നി​ന്നും പി​ന്നീ​ട് ജീ​വി​തം ത​ന്നെ മാ​റി​മ​റ​യാം. അ​തു മ​റ​യ്ക്കാ​ൻ ഒ​രു ക​ള്ളം പ​റ​യും. പി
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​ദ്ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​വാ​ഗ​ത​നാ​യ ആ​ന​ന്ദ് മോ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ഗൗ
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​ഫീ​സി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ പൊ​തു​വേ കു​റ
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പൂ​രം. ആ​ക്‌ഷ​ന്‍ ചി​ത്ര​ത്തിന്‍റെ എ​ല്ലാ​വി​ധ ചേ​രു​വക​ളും കോ​ര്‍​ത്തി​ണ​ക്കി പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​ക​രി​ക്കും. അ​തി​ന് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്നോ ആ​രാ​ധ​ക​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ല. അ​ങ്ങ​നെ ഒ​രു സ
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശം കൂ​ടി​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ബി​ഗ്ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്കം. പ​ട​വെ​ട്ടി​യും ജീ​വ​ന്‍​ഹോ​മി​ച്ച
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.