Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പ്രതികാരത്തിന്റെ ‘ഒരേ മുഖം’
കാമ്പസ്, ആഘോഷം, പ്രണയം, പക, പ്രതികാരം.... സജിത് ജഗദ്നന്ദന്റെ കന്നി സംവിധാന സംരംഭമായ ഒരേ മുഖത്തിന്റെ വൺലൈൻ ഇതാണ്. എന്നാൽ 1980–കളിലെ ഒരു കാമ്പസ് കാലത്തുണ്ടായ സംഭവത്തിന്റെ പേരിൽ വർഷങ്ങൾക്കിപ്പുറം ഒരാളുടെ പകയും പ്രതികാരവുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആദ്യപകുതി നിറയെ കാമ്പസ് ആഘോഷവും രണ്ടാം പകുതി ത്രില്ലറുമായി ഒരുക്കിയ ചിത്രത്തിന്റെ ക്ലൈമാക്സും പ്രേക്ഷകന് പുതിയ കാഴ്ചയാകും. കാമ്പസ്–ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭേദപ്പെട്ട ചിത്രം ഒരുക്കാൻ സംവിധായകന് സജിത്തിന് കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമാണ്.സക്കറിയ പോത്തൻ, അരവിന്ദ മേനോൻ, ദാസ്, പ്രകാശൻ, ദേവൻ എന്നിവരുടെ കാമ്പസ് കാലവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സക്കറിയ പോത്തൻ (ധ്യാൻ ശ്രീനിവാസൻ) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഒരേ മുഖം മുന്നോട്ടുപോകുന്നത്. പോത്തന്റെ കാമ്പസ് കാലത്തെ സുഹൃത്തായിരുന്ന അരവിന്ദമേനോന്റെ കൊലപാതകത്തോടെ തുടങ്ങുന്ന ചിത്രത്തിന്റെ സ്വഭാവം ആദ്യ സീനിൽ തന്നെ സംവിധായകൻ വ്യക്‌തമാക്കുന്നുണ്ട്. അരവിന്ദ മേനോന്റെ കൊലപാതകത്തെക്കുറിച്ച് എസിപി അശോക് ചന്ദ്ര (ചെമ്പൻ വിനോദ്), മാധ്യമപ്രവർത്തക അമല (ജുവൽ മേരി) എന്നിവർ നടത്തുന്ന അന്വേഷണമാണ് ഒരേ മുഖം.
എല്ലാ കഥാപാത്രങ്ങളുടെയും കാമ്പസ് കാലവും വർത്തമാന കാലവും വ്യത്യസ്ത നടീനടന്മാരാണ് അവതരിപ്പിക്കുന്നത്. ഇതിന് അനുയോജ്യരായവരെ കണ്ടെത്താൻ സംവിധായകൻ വിജയിച്ചുവെങ്കിലും കാഴ്ചക്കാർക്ക് ചില്ലറ ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. ആദ്യ പകുതിയിലെ കോളജ് രംഗങ്ങൾ ത്രില്ലിംഗ് മൂഡിന് രസംകൊല്ലിയാകുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ ഇത് പൂർണമായും പരിഹരിക്കാൻ സംവിധായകൻ കഴിഞ്ഞു. ചുരുക്കത്തിൽ ആദ്യ പകുതിയേക്കാൾ ചിത്രത്തിന് വേഗവും താളവും രണ്ടാം പകുതിയിലാണെന്ന് നിസംശയം പറയാം.
കാമ്പസിലെ പരുക്കനായ ഹീറോ സക്കറിയ പോത്തനായി ധ്യാൻ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രയാഗ മാർട്ടിൻ അവതരിപ്പിച്ച ഗായത്രി എന്ന വേഷവും ശ്രദ്ധനേടും. അജു വർഗീസും മണിയൻപിള്ള രാജുവും ചേർന്ന് പകർന്നാടിയ ദാസ് എന്ന കഥാപാത്രവും കാഴ്ചക്കാർ മറക്കില്ല. രഞ്ജി പണിക്കർ, അർജുൻ നന്ദകുമാർ, ഗായത്രി സുരേഷ്, ചെന്വൻ വിനോദ്, ജുവൽ മേരി തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. ത്രില്ലറിന് വേണ്ട പശ്ചാത്തല സംഗീതം ഒരുക്കി ബിജിപാൽ വീണ്ടും തിളങ്ങി. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.
കാമ്പസ് കാലവും പ്രണയവും പകയും പ്രതികാരവും എല്ലാം മലയാളികൾ കണ്ടുമറന്നതാണെങ്കിലും ഒരേ മുഖം പ്രേക്ഷകന് പുതുമ സമ്മാനിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഭൂത കാലത്തെ പ്രണയവും വർത്തമാനകാലത്തെ പ്രതികാരവും എങ്ങനെ ബന്ധപ്പെടുന്നുവെന്ന് തീയറ്ററിൽ നിന്ന് തന്നെ അറിയുക.

ജോബിൻ സെബാസ്റ്റ്യൻ
പ്രണയം തളിർക്കുന്ന മുന്തിരിവള്ളികൾ
ക​ണ്ടുമ​ടു​ത്ത പ്ര​ണ​യ​ക​ഥ​ക​ൾ​ക്കി​ട​യി​ലൂ​ടെ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്ത​ത് ഗൃ​ഹാ​തു​ര​ത​യി​ൽ ഉ​റ​ങ്ങിക്കിട​ന്ന പ്ര​ണ​യ​ത്തെ ത​ട്ടി ഉ​ണ​ർ​ത്തിക്കൊണ്ടാ​ണ്. പു​ലി​മു​രു​ക​നി​ൽ നി​ന്നും ഉ​ല​ഹ​ന്നാ
ജോ​മോ​ന്‍റെ ര​സ​മു​ള്ള സു​വി​ശേ​ഷ​ങ്ങ​ൾ
കു​രു​ത്തക്കേടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ തു​ട​ങ്ങി. ഫ​ഹ​ദ് ഫാ​സി​ലി​ന് ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ​യി​ലൂ​ടെ ന​ല്കി​യ പു​തി​യ മു​ഖം ദു​ൽ​ഖ​ർ സ​ൽ​മാ​ന് ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്
അമിതാഭിനയത്തിന്റെ ഭൈരവ വിളയാട്ടം
നല്ല കഥ ഉണ്ടായിട്ടും വിജയ് എന്ന അഭിനയകുലപതിയുടെ അമിതാഭിനയം കൊണ്ട് വശംകെട്ടുപോയ ചിത്രമാണ് ഭൈരവ. നായകനെ പരിചയപ്പെടുത്തുന്നതിനായി കാട്ടിക്കൂട്ടുന്ന അറുബോറൻ നമ്പരുകൾക്ക് ഇന്നും തമിഴകത്ത് ഒരു മാറ്റവും ഉണ്ട
‘കത്തി സണ്ടൈ’ കണ്ടാൽ കലിയിളകും
ആക്ഷനും കോമഡിയും പ്രണയവും ഇടകലർത്തിയപ്പോൾ ഉണ്ടായ പാളിച്ച ‘കത്തി സണ്ടൈ’ എന്ന ചിത്രത്തെ വൻ ട്രാജഡിയിലേക്കാണ് തള്ളിയിട്ടത്. കഥയിലേക്ക് എത്താൻ പാടുപെടേണ്ടി വരുന്നതിനിടയിൽ കാട്ടി കൂട്ടുന്ന അറുബോറൻ നമ്പരുകൾ
ഉൾക്കരുത്തിന്റെ പ്രതീകമാണ് ദംഗൽ
ദംഗൽ കണ്ടാൽ ഗുസ്തി പഠിക്കാത്തവർക്ക് വരെ ഗുസ്തി പഠിക്കാൻ തോന്നും. പക്ഷേ അതു പഠിക്കേണ്ട രീതികൾ കാണുമ്പോൾ ഏതൊരാളും ഗുസ്തി പഠിക്കണോ എന്ന് രണ്ടുവട്ടം ചിന്തിക്കുമെന്നുമാത്രം. ഏതൊരു പുരുഷന്റെയും വിജയത്തിന് പ
സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടിരിക്കാം ഈ സെക്കൻഡ് ഇന്നിംഗ്സ്
ക്രിക്കറ്റ് കളിയോടുള്ള ഇഷ്‌ടംകൊണ്ടാണ് 1983 എന്ന ചിത്രം വർഷങ്ങൾക്ക് മുമ്പ് മലയാളികൾ നെഞ്ചിലേറ്റാൻ കാരണം. നാട്ടിൻപുറത്തുള്ള ക്രിക്കറ്റ് കളിയുടെ രസക്കൂട്ട് അതിനേക്കാൾ മുമ്പ് 2007–ൽ തമിഴകത്തെ ഒരു സംവിധായക
കഹാനിയോളം വരില്ല കഹാനി 2
കഥപറച്ചിൽ രീതിയിലും കേന്ദ്ര കഥാപാത്ര സൃഷ്‌ടിയിലും ചില സാമ്യങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ കഹാനിയുടെ കഥയുമായി യാതൊരുവിധ ബന്ധവും കഹാനി 2 – ദുർഗ റാണി സിംഗിനില്ല. നാലു വർഷങ്ങൾക്ക് മുമ്പും ഇന്നും ഒരേപോലെ വിദ്യാബാല
ഈ കുട്ടികളെ ശരിക്കും സൂക്ഷിക്കണം
കുട്ടികളുടെ മനസുള്ള ഏതൊരാൾക്കും കണ്ടിരിക്കാവുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ചെറിയ കുട്ടികൾ ചെയ്യുന്ന ഇമ്മിണി വലിയ കാര്യങ്ങൾ കാണുമ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണോ എന്നു തോന്നാമെങ്കില
കാലം തെറ്റി വന്ന കാമ്പസ് ഡയറി
കാലം തെറ്റി വന്ന കഥയെ സിനിമയുടെ കൂട്ടിലിട്ട് മെരുക്കിയെടുക്കാനുള്ള ശ്രമം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാമ്പസ് ഡയറിയിൽ കാണാൻ കഴിയുക. കാലിക പ്രസക്‌തിയുള്ള വിഷയത്തെ കാമ്പസിന്റെ വട്ടകൂട്ടിലിട്ട് ഊതി പെര
ത്രില്ലടിപ്പിക്കുന്ന സെയ്ത്താൻ
ഭൂതപ്രേത പിശാചുക്കളെന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന വ്യാകുലതയെ നല്ല രീതിയിൽ മാർക്കറ്റ് ചെയ്ത നിരവധി ചിത്രങ്ങൾ തമിഴിൽ ഇറങ്ങിയിട്ടുണ്ട്. ആ നിരയിലേക്ക് കടന്നു കൂടുന്ന മറ്റൊരു ചിത്രമാണ് സെയ്ത്താൻ. സൈക്കളോജിക
‘കവലൈ വേണ്ടാം’– കോമാളികളി മാത്രം...
തട്ടിക്കൂട്ട് കഥ പ്രണയത്തിന്റെ മേമ്പൊടിയോടെ ഒരു ഗ്ലാമറസ് നായികയെ വച്ച് കളർഫുള്ളായി ചിത്രീകരിച്ചിട്ട് കവലപ്പെടാതെ കണ്ടോളു എന്ന് പറഞ്ഞാൽ അത് ഇത്തിരി കടന്ന കൈയായി പോയെന്നേ പറയാൻ പറ്റു. ഒട്ടും പുതുമയില്ലാ
ലംഘിക്കപ്പെടാനുള്ളതല്ല 10 കൽപ്പനകൾ
ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകളെ കുറിച്ചുള്ള വ്യക്‌തമായ കാഴ്ചപ്പാടിൽ നിന്നും ഉദയം കൊണ്ട സിനിമയാണ് ‘10 കല്പനകൾ’. ഈ ചിത്രത്തിന് ഇതിനേക്കാൾ അനുയോജ്യമായ പേര് മറ്
കട്ടപ്പനയിലെ ഋത്വിക് റോഷൻ പൊളിച്ചൂട്ടാ....
നർമം പൂശിയ തിരക്കഥയ്ക്കുള്ളിൽ ഒരു നായകൻ ഒളിച്ചിരിപ്പുണ്ടായിരുന്നു ലോ... ലവനാണ്... നമ്മുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ(വിഷ്ണു ഉണ്ണികൃഷ്ണൻ). പ്രേക്ഷകരുടെ പോക്കറ്റിലേക്ക് ചില്ലറ വീഴാൻ ഒരാഴ്ച കാത്തിരുന്ന ശേ
തലമുറ വ്യത്യാസമില്ലാതെ യാത്ര പോകേണ്ട തുരുത്ത്
തീയറ്ററിനുള്ളിലേക്ക് കയറി കൂടാൻ നന്നേ പാടുപെടേണ്ടി വന്ന ഒരു ചിത്രം പ്രേക്ഷകനോടായി, ‘നീ നിന്നെ തന്നെ ഒന്നു ചോദ്യം ചെയ്ത് നോക്കൂ അപ്പോൾ മനസിലാകും നീ ചെയ്യുന്നതിന്റെ ശരിയും തെറ്റുമേതെന്ന്’ മുഖം നോക്കാതെ
ഈ മീൻകറി റൊമ്പ ടേസ്റ്റായിറുക്ക്....
പച്ചമലയാളത്തിൽ പറഞ്ഞാൽ മീൻകറിയും മൺചട്ടിയും എന്നാണ് മീൻകുഴമ്പും മൺപാനയുമെന്നതിന്റെ അർഥം. ഈ ചിത്രവും ഈപേരും തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ... മീൻ കറിയ്ക്ക് വേണ്ട കൂട്ടെല്ലാം കൃത്യമായില്ലേൽ അതു കഴിക്കാ
വീണ്ടുമൊരു ഗൗതം മേനോൻ മാജിക്
ശത്രുവിനോട് എങ്ങനെയാണ് നാം പ്രതികാരം ചെയ്യുക? ശത്രുവിനൊപ്പം ശക്‌തിയുള്ളവനെ കൂടെകൂട്ടി, അല്ലെങ്കിൽ ശത്രുവിനൊപ്പം നമ്മൾ വളർന്ന്. വ്യത്യസ്തമായ ഒരു പ്രതികാരകഥയുമായി എത്തിയ ഗൗതം മേനോന്റെ അച്ചം എൻപത് മടമൈയട
‘ഗേൾസ്’ അത്രപോര...
കാഘട്ടത്തിനനുസരിച്ച് സിനിമ ചെയ്ത് പരിചയമുള്ള സംവിധായകൻ തുളസീദാസിന്റെ പുതുമയുള്ള ചിത്രമാണ് ഗേൾസ്. പേര് സൂചിപ്പിക്കും പോലെ ചിത്രത്തിൽ പെൺകുട്ടികൾ മാത്രമേയുള്ളു. രണ്ടു മണിക്കൂറിലേറെ സത്രീകൾ മാത്രം ഉള്ള ഒ
പലതും പഠിക്കാനുണ്ട് ഈ പള്ളിക്കൂടത്തിൽ നിന്നും
മലയാള സിനിമയുടെ വളർച്ചയെന്നാൽ സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ വിജയം മാത്രമല്ല പള്ളിക്കൂടം പോലെയുള്ള കുട്ടികളുടെ ചിത്രങ്ങൾക്ക് തീയറ്ററിൽ ഇടംകിട്ടുന്നത് കൂടിയാണ്. കുഞ്ഞുനാളിൽ പള്ളിക്കൂടത്തിൽ ചെല്ലുമ്പോൾ നിങ്
പൊട്ടിച്ചിരിപ്പിക്കുന്ന കടുവ
മിനിമം ഗ്യാരന്റിയുള്ള നായകനെന്ന ലേബലിലേക്ക് ബിജുമേനോനെ ഉയർത്തിയത് വെള്ളിമൂങ്ങയാണെങ്കിൽ ഈ ‘സ്വർണ കടുവ’ പ്രേക്ഷകരുടെ ആ വിശ്വാസത്തെ അരയ്ക്കിട്ട് ഉറപ്പിക്കുകയാണ്. വെള്ള കടുവയായി അനൗൺസ് ചെയ്ത് ഒടുവിൽ സ്വർണ
രാഷ് ട്രീയത്തിന്റെ ഉള്ളറകളെ തുറന്നുകാട്ടുന്ന കൊടി
കൺമുന്നിൽ കാണുന്ന രാഷ് ട്രീയം നിങ്ങളെ മത്തുപിടിപ്പിക്കുന്നുണ്ടോ..? എങ്കിൽ നിങ്ങൾ കൊടി കാണുക. ഉൾക്കളികളുടെ രാഷ്ട്രീയത്തിനു നേരെ കണ്ണു തുറക്കാൻ എങ്കിലേ പറ്റൂ. ഇന്നിന്റെ രാഷ്ട്രീയമാണു ചിത്രം ചർച്ചയ്ക്കായ
കാർത്തി കസറുന്ന കാഷ് മോരാ...
അമ്പമ്പോ എന്തൊരു മേക്കോവറാണിത്.... കാഷ് മോരായിലെ രാജ് നായക്കിനെ കണ്ടാൽ ഇതല്ലാതെ മറ്റൊന്നും പറയാനാവില്ല... ടൈറ്റിൽ റോളായ കാഷ് മോരായായും രാജ് നായക്കായും ഇരട്ടവേഷങ്ങളിലാണ് കാർത്തി ചിത്രത്തിലെത്തുന്നത്. 4
ഡഫേദാർ നന്മയുള്ള ചിത്രം
അധികാരങ്ങൾക്ക് പിന്നാലെ പോകുന്നവർ മതിമറന്നു ജീവിക്കുമ്പോൾ പലതും കണ്ടില്ലെന്ന് നടിക്കേണ്ടിവരും. ഇത്തരക്കാർക്ക് നേരെയുള്ള തുറന്നെഴുത്താണ് ഡഫേദാർ. മരണം തട്ടിയെടുത്ത കലാഭവൻ മണിക്ക് പകരക്കാരനായി ഡഫേദാർ അയ്
ഇമ്മിണി ബല്യ ആനന്ദം...
ഇത്തിരി പ്രായം കൂടിയെന്ന തോന്നലുണ്ടോ... എന്നാൽ വിട്ടോ ചേട്ടാ... നേരെ പോയി ആനന്ദത്തിന് ടിക്കറ്റെടുത്തോ... തിരിച്ചിറങ്ങുമ്പോഴേക്കും എന്തായാലും നിങ്ങളുടെ മുഖത്ത് ഒരു ചിരിയുണ്ടാവും, തീർച്ച. അത് ചിലപ്പോൾ പ
അമിതപ്രതീക്ഷയില്ലാതെ കണ്ടാൽ കവി ഉദ്ദേശിച്ചത് പിടികിട്ടും
നാട്ടിൻ പുറത്തെ കൂട്ടുകെട്ടും വാശിയും പ്രണയവുമെല്ലാം വോളിബോൾ കളിയുടെ പശ്ചാത്തലത്തിൽ കോർത്തിണക്കിയ ചെറിയ ചിത്രം – കവി ഉദ്ദേശിച്ചതിനെ ഒറ്റ വാക്കിൽ ഇങ്ങനെ പറയാം. വോളിബോൾ കളിയെ ഇഷ്‌ടപ്പെടുന്ന തനി നാട്ടിൻ
ദേവി: ഇതൊരു വെറൈറ്റി പ്രേത കഥ...
ദേവി ഒരു പരീക്ഷണമാണ്... അധികമൊന്നും പേടിപ്പിക്കാതെ പ്രേതങ്ങൾക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്നുള്ള സംവിധായകന്റെ സങ്കൽപ്പത്തിൽ നിന്നും ഉണ്ടായ ഒരു ഞാണിന്മേൽ കളി. നായികയായും വില്ലത്തിയായും തമന്ന സ്ക
റെമോ, കാതൽ കാർണിവൽ; ഹൃദയംകവർന്ന് ‘സുന്ദരി’ ശിവകാർത്തികേയൻ
തമിഴിൽ നായകന്മാർ പെൺവേഷത്തിലെത്തുന്ന സിനിമകൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ പ്രണയ സാക്ഷാത്കാരത്തിനായി പെൺവേഷം കെട്ടേണ്ടി വന്ന നായകനെയാണ് റെമോ അവതരിപ്പിക്കുന്നത്. ജോലിയും കൂലിയുമില്ലാത്ത നായകൻ എന്ന സ്‌
എങ്ങും പുലി ഗർജനം മാത്രം...
മലയാള സിനിമയിലെ പുലികൾക്കിടയിലെ രാജാവിനെ കാണാൻ തിയറ്ററിലേക്ക് ആർത്തിരമ്പി അനുയായികളെത്തിയപ്പോൾ എങ്ങും എവിടെയും പുലിഗർജനങ്ങളുടെ ആരവം മാത്രം. വർണകടലാസുകൾ വാരിവിതറി അവർ പുലിമുരുകനെ വരവേറ്റപ്പോൾ തീയറ്ററുക
ജോപ്പൻ 100% ലവ് & ഫൺ
കുട്ടിത്തം നിറഞ്ഞ മമ്മൂട്ടിയെ ഏറ്റവും നന്നായി സ്ക്രീനിൽ നിറച്ചിട്ടുള്ളയാളാണ് ജോണി ആന്റണി. മമ്മൂട്ടിക്കൊപ്പം നാലാം തവണ കൂട്ടുചേരുമ്പോഴും അദ്ദേഹം പ്രതീക്ഷ തെറ്റിച്ചില്ല. നൂറു ശതമാനം പ്രണയവും നന്മയും നിറ
ഇത്രയും ഇഴച്ചിലുള്ള കൊടുങ്കാറ്റോ?
ഇഴയാൻ മാത്രമായി ഒരു ചിത്രമെന്നു വേണമെങ്കിൽ കോപ്പയിലെ കൊടുങ്കാറ്റിനെ വിശേഷിപ്പിക്കാം. എന്തിനാണ് ഇത്തരമൊരു സാഹസികത കാട്ടിയതെന്ന് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക സ്വാഭാവികം. കെട്ടുറപ്പില്ലാത
പഴയകാലത്തിന്റെ ഓർമപ്പുസ്തകമാണ് ഓലപ്പീപ്പി
ന്യൂജനേറഷൻ കുട്ടികളെ ഓൾഡ് ജനറേഷൻ കാഴ്ചകളിലേക്ക് കൈപിടിച്ച് നടത്തുകയാണ് സംവിധായകൻ കൃഷ് കൈമൾ ഓലപ്പീപ്പിയിലൂടെ. ഈ ചിത്രം കണ്ടിറങ്ങുന്ന ഏതെങ്കിലും ഒരു കുട്ടിക്കുറുമ്പൻ എനിക്ക് ഇപ്പോൾ ഓലപ്പീപ്പി വേണമെന്ന്
ഫ​ഹ​ദി​ന്‍റെ ജാ​ക്ക​റ്റു​മ​ണി​ഞ്ഞ് ന​സ്രി​യ; വൈ​റ​ലാ​യി സെ​ൽ​ഫി
വി​ന​യ് ഫോ​ർ​ട്ടി​ന്‍റെ നാ​യി​ക​യാ​കാ​ൻ ശ്രി​ന്ദ
ട്രെ​യി​നി​ൽ ക​റ​ങ്ങി ആ​രാ​ധ​ക​രെ കാ​ണാ​ൻ കിം​ഗ് ഖാ​ൻ
വിനീത് ശ്രീനിവാസൻ ചിത്രം എബി തിയറ്ററുകളിലേക്ക്
ജെ​ല്ലി​ക്കെ​ട്ടി​നു​വേ​ണ്ടി ന​യ​ൻ​താ​ര
അഭിനയിച്ചത് രണ്ടു സിനിമയിൽ; പക്ഷേ, സായി പല്ലവിയുടെ പ്രതിഫലം...
രേവതി ചിത്രത്തിൽ അമല പോൾ
രാംചരണും പ്രിയങ്കയും ഒന്നിക്കുന്ന സൂ​പ്പ​ർ പോ​ലീ​സ്
ടൊ​വി​നോ ഇ​ര​ട്ട വേ​ഷത്തിൽ
കാറ്റിലുലഞ്ഞ് വീണ്ടും മെര്‍ലിന്‍റെ വെള്ളക്കുപ്പായം
രം​ഭ​യ്ക്കെ​തി​രേ സ​ഹോ​ദ​ര​ഭാ​ര്യ​യു​ടെ പ​രാ​തി
തൃഷയ്ക്ക് സംരക്ഷണം ആവശ്യപ്പട്ട് മാതാവ് പോലീസിൽ പരാതി നൽകി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.