Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കാട് ‘ചുവക്കുന്ന’ കാലം
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയപോൾ നിർമിച്ചു ഡോ.ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേരം’ തിയറ്ററുകളിലേക്ക്. ഇന്ദ്രജിത്തും റീമ കല്ലിങ്കലുമാണ് മുഖ്യവേഷങ്ങളിൽ. സിനിമ പൂർത്തിയായി മൂന്നു മാസത്തിനകം ഏഴ് ചലച്ചിത്രമേളകളിൽ സെലക്ഷൻ നേടി. ‘‘മാവോയിസ്റ്റ്, നക്സൽ വിപ്ലവങ്ങളൊക്കെ ഉണ്ടായിട്ടുള്ളതു കാട്ടിൽത്തന്നെയാണ്. അത്തരം വിപ്ലവങ്ങളുമായി ബന്ധമുള്ള ഒരു പേരാണിത്. സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരുന്ന സമയത്തു തന്നെ പേരിട്ടിരുന്നു... ’’ സമകാലികപ്രസക്‌തിയേറിയ അതിശക്‌തമായ രാഷ്ട്രീയ ചിത്രം ‘കാട് പൂക്കുന്ന നേര’ത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഡോ.ബിജു സംസാരിക്കുന്നു...

‘കാട് പൂക്കുന്ന നേരം’ ചർച്ച ചെയ്യുന്നതെന്താണ്...?

മാവോയിസം തന്നെയാണ്. യുഎപിഎ പോലെയുള്ള നിയമങ്ങൾ ഉപയോഗിച്ചു പോലീസ് എങ്ങനെയാണ് സാധാരണക്കാരെ മാവോയിസ്റ്റായി മുദ്രകുത്തി അവരെ ഭീഷണിപ്പെടുത്തുന്നത് എന്നുള്ളതാണ് കാടുപൂക്കുന്ന നേരം ചർച്ച ചെയ്യുന്നത്. ആളുകളെ മാവോയിസ്റ്റുകളായിട്ടും തീവ്രവാദികളായിട്ടും പോലീസിന് എങ്ങനെ മുദ്രകുത്താൻ സാധിക്കും എന്നതിനെപ്പറ്റിയാണു സിനിമ.



‘കാട് പൂക്കുന്ന നേരം’ എന്ന സിനിമയുടെ തീം എന്താണ്...?

യുഎപിഎ എന്ന കരിനിയമം ഭരണകൂടങ്ങൾ എങ്ങനെയാണു സാധാരണ ജനങ്ങൾക്കെതിരേ പ്രയോഗിക്കുന്നത് എന്നുള്ളതും അതു ജനങ്ങൾക്കിടയിലുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്താണ് എന്നുള്ളതുമാണു സിനിമയുടെ പ്രധാന തീം.

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വർത്തമാനകാല പ്രസക്‌തി ഏറെയുള്ള സിനിമയാണല്ലോ ‘കാട് പൂക്കുന്ന നേരം..’?

സിനിമ കഴിഞ്ഞതിനു ശേഷമാണു നിലമ്പൂർ സംഭവം ഉണ്ടായത്. സിനിമയിൽ പറയുന്ന കാര്യങ്ങൾ അങ്ങനെതന്നെ വീണ്ടും കേരളത്തിൽ ആവർത്തിച്ചു. സിനിമ കാലത്തിനു മുമ്പേ പറഞ്ഞുവച്ച കാര്യങ്ങൾ പിന്നീടു സംഭവിച്ചു എന്നത് അദ്ഭുതകരമായ കാര്യമായിരുന്നു.



‘കാടു പൂക്കുന്ന നേര’ത്തിന്റെ കഥാപശ്ചാത്തലം..?

മാവോയിസ്റ്റുകളെന്നു സംശയമുള്ളവരെ അന്വേഷിക്കുന്ന ഒരു പോലീസ് സംഘത്തിന്റെ കഥയാണ്. മാവോയിസ്റ്റ് വേട്ടയ്ക്കായി കാടിനകത്തേക്കു പോകുന്ന പോലീസ് സംഘത്തിനു കാട്ടിനുള്ളിൽവച്ചു വഴിതെറ്റുന്നതു കഥാഗതിയിൽ വരുന്നുണ്ട്. മാവോയിസ്റ്റും അന്വേഷണ ഉദ്യോഗസ്‌ഥനും തമ്മിലുള്ള ആശയപരമായ സംഘട്ടനവും വരുന്നുണ്ട്. ഇടവേളയ്ക്കുശേഷം ഇവർ രണ്ടുപേർ മാത്രമാണു സിനിമയിലുള്ളത്. രണ്ടുപേരെ മാത്രംവച്ചു കുറേയേറെ സീനുകൾ മുന്നോട്ടു കൊണ്ടുപോവുകയെന്നതു സ്ക്രിപ്റ്റിംഗിൽ കുറച്ചു വെല്ലുവിളിയുയർത്തിയിരുന്നു.



കാടിന്റെ പശ്ചാത്തലം സിനിമയിൽ എത്രത്തോളമാണ്...?

പൂർണമായും കാട്ടിലാണു സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ സബ്ജക്ട് കാട്ടിനകത്താണു സംഭവിക്കുന്നത്. അതുകൊണ്ടാണു കാട് അത്രത്തോളം വരുന്നത്.



കാട്ടിനുളളിലെ ചിത്രീകരണം റിസ്കി ആയിരിക്കുമല്ലോ...?

കാട്ടിനുളളിലെ ചിത്രീകരണത്തിന് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. കാട്ടിലൂടെയുള്ള യാത്ര, അതിലെ മൃഗങ്ങളുടെ ശല്യം... അതിനാൽ കാടിനുള്ളിലെ ഷൂട്ടിംഗ് വളരെ കെയർഫുളായിട്ടാണു ചെയ്യേണ്ടിവന്നത്. ഫിസിക്കലി എല്ലാവർക്കും സ്ട്രെയിൻ ആയിട്ടുള്ള ഷൂട്ടായിരുന്നു അത്. അച്ചൻകോവിൽ, കോന്നിയിലെ അടവി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.



ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെക്കുറിച്ച്...?

മാവോയിസ്റ്റ് വേട്ടയ്ക്കെത്തുന്ന പോലീസ് സംഘത്തിലെ ഒരു പോലീസുകാരൻ. വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നീ സിനിമകളിലും ഇന്ദ്രജിത്ത് ഉണ്ടായിരുന്നു. ഇതു മൂന്നാമത്തെ ചിത്രമാണ്. ഇന്ദ്രജിത്തുമായി നേരത്തേ സിനിമകൾ ചെയ്തതിന്റെ അടുപ്പവും അത്രതന്നെ വ്യക്‌തിപരമായ സൗഹൃദവുമുണ്ട്. എനിക്കു വളരെ കംഫർട്ടബിളായ ഒരാക്ടറാണ് ഇന്ദ്രജിത്ത്. അതുകൊണ്ടാണ് ആ വേഷത്തിലേക്ക് ഇന്ദ്രജിത്തിനെ ആലോചിച്ചത്. ഇന്ദ്രജിത്ത് വളരെ നല്ല ഒരു ആക്ടറാണ്, ഏതു വേഷവും ധൈര്യപൂർവം ഏൽപ്പിക്കാവുന്ന ഒരു ആക്ടർ.



റീമയിലേക്ക് എത്തിയത്..?

റീമ എന്റെ പടത്തിൽ ആദ്യമായിട്ടാണു വർക്ക് ചെയ്യുന്നത്. ഇത് ഒരു പൊളിറ്റിക്കൽ സ്വഭാവമുള്ള സിനിമ ആയതിനാൽ ഈ സിനിമ പറയുന്ന വിഷയങ്ങൾ കൂടി മനസിലാകുന്ന ഒരു നടി വേണമായിരുന്നു. സാധാരണ നടിമാർ രാഷ്ട്രീയത്തോടും മറ്റും കാര്യമായ കാഴ്ചപ്പാടുള്ളവരല്ല. സാമൂഹികമായ ബോധമുള്ള നടിമാർ ഇപ്പോൾ പൊതുവേ കുറവാണ്.

ഈ വേഷം ചെയ്യുന്നതിന് കൃത്യമായ സാമൂഹിക കാഴ്ചപ്പാടുള്ള, സാംസ്കാരിക പ്രതിബദ്ധതയും രാഷ്്ട്രീയവുമൊക്കെയുള്ള ഒരു നടിയെ വേണമായിരുന്നു. അതുകൊണ്ടുകൂടിയാണു റീമയിലേക്ക് എത്തിയത്. റീമ അതു വളരെ മനോഹരമായി ചെയ്തു. അടുത്തകാലത്തെങ്ങും മലയാള സിനിമയിൽ ഇത്ര സ്ട്രോംഗായിട്ടുള്ള ഒരു സ്ത്രീകഥാപാത്രം ഉണ്ടായിട്ടില്ല. റീമയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച വേഷമെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. 22 ഫീമെയിലിനെക്കാളും മുകളിൽ നിൽക്കുന്ന പെർഫോമൻസാണ് ഇതിൽ. വളരെ കംഫർട്ടബിളായ സിംപിളായ ആക്ട്രസാണ് റീമ.



ഇന്ദ്രജിത്തിന്റെയും റീമയുടെയും പ്രകടനം പുരസ്കാരസാധ്യതയിലേക്ക് എത്തുന്ന നിലവാരത്തിലായിരുന്നോ...?

ഇന്ദ്രജിത്തിനും റീമയ്ക്കും വളരെ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ്. രണ്ടുപേർക്കും അവരവരുടെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നു തന്നെയാണ് ഇതിലെ വേഷങ്ങൾ. അതുകൊണ്ടുതന്നെ രണ്ടുപേർക്കും സ്വാഭാവികമായിത്തന്നെ സാധ്യതയുണ്ട്.

ഈ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കളെക്കുറിച്ച്..?

ഇന്ദ്രൻസ്, പ്രകാശ് ബാരെ, ഇർഷാദ്, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. ഇന്ദ്രൻസ് സ്കൂൾ ഹെഡ്മാസ്റ്ററായിട്ടാണു വരുന്നത്. ഇർഷാദും പ്രകാശ് ബാരെയും പൊലീസ് ഓഫീസർമാരായി വേഷമിടുന്നു. കൃഷ്ണൻ ബാലകൃഷ്ണൻ പോലീസുകാരനാരനായും.



മുൻ സിനിമകളിലെ പല താരങ്ങളും ഇതിലും വരുന്നുണ്ടല്ലോ...?

ഇന്ദ്രൻസ് ചേട്ടനൊപ്പം മുന്നാമത്തെയോ നാലാമത്തെയോ പടമാണിത്. ഇർഷാദും രണ്ടു മൂന്നു സിനിമകളിൽ വന്നു. പ്രകാശ് ബാരെയും എന്റെ സിനിമകളിൽ സ്‌ഥിരമായി അഭിനയിക്കുന്നുണ്ട്. കൃഷ്ണനും അതുപോലെ തന്നെ. മിക്കവാറുമുള്ള ആർട്ടിസ്റ്റുകളെല്ലാം എന്റെ സിനിമകളിൽ സ്‌ഥിരമായിട്ടുള്ള ആളുകളാണ്.



ഈ സിനിമയിൽ ഗോവർധന് റോളുണ്ടോ...?

ചെറിയ ഒരു വേഷം. സ്കൂളിലെ കുട്ടികളിൽ ഒരാൾ എന്ന തരത്തിൽ.

ഈ സിനിമയിലെ സംഗീതത്തെക്കുറിച്ച്...?

പാട്ടുകളില്ല. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നതു സന്തോഷ് ചന്ദ്രൻ. വലിയ ചിറകുള്ള പക്ഷികളിലും സന്തോഷ് തന്നെയാണു മ്യൂസിക് ചെയ്തത്. പക്ഷേ, അതിൽ കുറച്ചേയുള്ളൂ സംഗീതം. ഇതിൽ ആദ്യാവസാനം മ്യൂസിക്കുണ്ട്. കാടിന്റെ സംഗീതമൊക്കെ കിട്ടുംവിധം ചില പ്രത്യേക ഉപകരണങ്ങളൊക്കെ ഉപയോഗിച്ചാണു ചെയ്തിരിക്കുന്നത്.



പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ...?

ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ, ലൊക്കേഷൻ സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, എഡിറ്റിംഗ് കാർത്തിക് ജോഗേഷ്, ആർട്ട് ഡയറക്്ഷൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂംസ് അരവിന്ദ്, ചമയം പട്ടണം ഷാ, സ്റ്റിൽസ് അരുൺ പുനലൂർ. എം.ജെ.രാധാകൃഷ്ണനുമായി ഒന്നിച്ചു വർക്ക് ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്. എന്റെ രണ്ടാമത്തെ പടം ഒഴിച്ച് അദ്ദേഹത്തിനൊപ്പം സ്‌ഥിരമായി വർക്ക് ചെയ്യുകയാണ്. മൊത്തം ക്രൂവും അങ്ങനെ തന്നെയാണ്.



സംവിധായകനെന്ന നിലയിൽ ഈ സിനിമയിലൂടെ എന്തു സന്ദേശമാണു നല്കുന്നത്...?

ഞാൻ സിനിമയിൽ സന്ദേശം കൊടുക്കാറില്ല. സന്ദേശം കൊടുക്കുന്നതു സിനിമയുടെ പണിയല്ല. ഒരു പ്രമേയം കാണിക്കുക എന്നതു മാത്രമാണ് ചെയ്യുന്നത്. എനിക്കു പറയാനുള്ള കാര്യങ്ങൾ ഞാൻ സിനിമയിൽ പറയുന്നു. പ്രേക്ഷകർ അവരുടെ ഇഷ്‌ടത്തിനനുസരിച്ചാണ് അതു കണക്കിലെടുക്കുന്നതും വ്യാഖ്യാനിക്കുന്നതുമെല്ലാം.

മാവോയിസത്തിന് അനുകൂലമാണോ പ്രതികൂലമാണോ ഈ സിനിമ...?

അതൊക്കെ ആ സിനിമ കണ്ടിട്ടു പ്രേക്ഷകൻ തീരുമാനിക്കേണ്ട കാര്യമാണ്. എങ്ങനെയാണു പ്രേക്ഷകനു ഫീൽ ചെയ്യുന്നത് എന്നുള്ളതാണു പ്രധാനം. നമ്മളായി ഒരു സ്റ്റേറ്റ്മെന്റ് ചെയ്യാൻ പാടില്ല. സിനിമയെന്നാൽ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെ പറയലല്ല. വിഷയങ്ങൾ സിനിമയിൽ പറയുന്നു എന്നതിനപ്പുറം ആ സിനിമയിലൂടെ അതിനൊരു സ്റ്റേറ്റ്മെന്റോ സന്ദേശമോ കൊടുക്കാൻ പാടില്ല. നമുക്കു പറയാനുള്ള ഒരു പ്രമേയം സിനിമയിലൂടെ പറയുന്നു. അതു കണ്ടിട്ട് എങ്ങനെ തോന്നുന്നു എന്നുള്ളതു പ്രേക്ഷകന്റെ ഇഷ്‌ടമാണ്. പ്രേക്ഷകന് അത് എങ്ങനെയാണോ ഫീൽ ചെയ്യുക അത്തരത്തിൽ പ്രേക്ഷകൻ അതു കാണും.



അപ്പോൾ ഒരു സിനിമയ്ക്കു തന്നെ പല വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാം...?

അതേ, അങ്ങനെയാവണം സിനിമ. അല്ലാതെ നമ്മൾ അടിച്ചേൽപ്പിക്കുന്ന ആശയങ്ങൾ ആവരുത് സിനിമ. പ്രേക്ഷകർക്ക് അതിൽനിന്ന് അവരവരുടേതായ ആശയങ്ങൾ ഉരുത്തിരിയാനുള്ള അവസരമുണ്ടാകണം.

ഈ സിനിമയോടു ഭരണകൂടത്തിന്റെ നിലപാട്...?

സെൻസറിംഗിൽ ഒരു സീനും കട്ട് ചെയ്യേണ്ടി വന്നില്ല. സ്ക്രിപ്റ്റ് പ്രകാരം തന്നെയാണ് സിനിമ പുറത്തുവന്നിരിക്കുന്നത്. നിലമ്പൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ സിനിമ കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടും. ഈ സിനിമ രാഷ്്ട്രീയമായ ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരും.



ഫെസ്റ്റിവലുകളിൽ ‘കാട് പൂക്കുന്ന നേരം’...?

കാടുപൂക്കുന്ന നേരം ആദ്യം കാണിച്ചതു മോൺട്രിയൽ ഫെസ്റ്റിവലിലാണ്. തുടർന്നു കസാക്കിസ്‌ഥാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഫെസ്റ്റിവലുകളിൽ. ഇന്ത്യൻ പനോരമയിലേക്കു സെലക്ഷൻ ഉണ്ടായിരുന്നു. തുടർന്നു ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ. സിനിമ പൂർത്തിയായി മൂന്നു മാസത്തിനകം ഏഴു ഫെസ്റ്റിവലുകളിൽ സെലക്ഷൻ കിട്ടി എന്നതു തന്നെ അപൂർവമാണ്.

ഐഎഫ്എഫ്കെയിലെ സ്വീകരണം...?

വലിയ പ്രേക്ഷക പങ്കാളിത്തമായിരുന്നു അവിടെ. ഒരു സിനിമയ്ക്കും ഉണ്ടാകാത്ത തിരക്കായിരുന്നു അവിടെ ഉണ്ടായത്. ആളുകൾ വളരെ പൊളിറ്റിക്കലായി സിനിമ ചർച്ചചെയ്യുന്നുണ്ടായിരുന്നു. വളരെ സമകാലികമായ ഒരു സിനിമയെന്ന തരത്തിൽതന്നെ ആളുകൾക്കിടയിൽ ചർച്ചയുണ്ടായിരുന്നു.



ഏതെങ്കിലും മേഖലകളിൽ നിന്നു സിനിമയ്ക്ക് എതിർപ്പുകൾ ഉണ്ടായിട്ടുണ്ടോ...?

ഇതുവരെ ഒരുതരത്തിലുമുള്ള എതിർപ്പുകളും ഉണ്ടായിട്ടില്ല. സിനിമയുടെ സെൻസറിംഗ് ഫെസ്റ്റിവലിനു മുമ്പേ കഴിഞ്ഞിരുന്നു. ഇനി തിയറ്ററുകളിൽ വരുമ്പോഴാണല്ലോ ആളുകൾ കണ്ടുതുടങ്ങുന്നത്. ഈ സിനിമ പറയുന്ന വിഷയം മറ്റു പല സംസ്‌ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. കേരളത്തിൽ ഇപ്പോഴാണ് അങ്ങനെ ഉണ്ടായത്. അതു സിനിമ കഴിഞ്ഞിട്ടാണു സംഭവിച്ചിട്ടുള്ളത്.

ഈ സിനിമയുടെ നിർമാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി...?

കാട്ടിലുള്ള ചിത്രീകരണത്തിന്റെ ബുദ്ധിമുട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. 30 ദിവസം കൊണ്ടു ഷൂട്ട് ചെയ്ത പടമാണിത്.



ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ...?

പടം കഴിഞ്ഞു. ഇപ്പോൾ റിലീസ് ചെയ്യുന്നു. കൂടുതൽ പേർ കാണണമെന്നു തന്നെയാണു താത്പര്യം.

12 വർഷങ്ങൾ, ഏഴു സിനിമകൾ...ഏറ്റവും ചലഞ്ചിംഗ് ആയ സിനിമ ‘കാട് പൂക്കുന്ന നേരം’ തന്നെയാണോ...?

അല്ല. അത് ‘ആകാശത്തിന്റെ നിറം’ തന്നെയാണ്. അതിൽ കടൽ, കടലിൽ സെറ്റ്... അത്തരത്തിൽ ചലഞ്ചിംഗ് ആയിരുന്നു. വീട്ടിലേക്കുള്ള വഴിയും അതുപോലെതന്നെയായിരുന്നു. ഒത്തിരി ട്രാവലിംഗും പല സംസ്‌ഥാനങ്ങളിൽ ഷൂട്ടും ഒക്കെയുള്ള സിനിമയാണ്.



അടുത്ത പ്രോജക്ട് ‘സൗണ്ട് ഓഫ് സൈലൻസി’ന്റെ വർക്കുകൾ എത്രത്തോളമായി...?

ഷൂട്ടിംഗ് കഴിഞ്ഞു. സൗണ്ട് മിക്സിംഗ് നടന്നുകൊണ്ടിരിക്കുന്നു. ആ സിനിമ മലയാളത്തിലല്ല; ഹിന്ദി, പഹാഡി, ടിബറ്റൻ ഭാഷകളിലാണ്. അതിനാൽ അതിന്റെ റിലീസിംഗും മറ്റും കുറച്ചു താമസിച്ചേ ഉണ്ടാവുകയുള്ളു. ഗോവർധൻ ആദ്യമായി മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ്. ബുദ്ധിസവുമായി ബന്ധമുള്ള ഒരു പ്രമേയം. ഫെസ്റ്റിവലുകളിലാവും ആദ്യ പ്രദർശനം.

ടി.ജി.ബൈജുനാഥ്
"നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും'
""പു​തി​യ​താ​യി വ​ന്ന ഒ​രു കു​ട്ടി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു കെ​യ​ർ​ഫു​ളി​ൽ ഞാ​ൻ. കൂ​ടെ​യു​ള്ള എ​ല്ലാ​വ​രും അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള പെ​ർ​ഫോ​ർ​മേ​ഴ്സ്. ഒ​പ്പ​മു​ള്ള ടെ​ക്നീ​ഷ​
കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച് കെ​യ​ർ​ഫു​ൾ
15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി ജോ​മോ​ൾ മ​ട​ങ്ങി​യെ​ത്തു​ന്ന ചി​ത്ര​മാ​ണു വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത കെ​യ​ർ​ഫു​ൾ. റോ​ഡ് സു​ര​ക്ഷ​യു​മാ
ഒരു കമന്‍റും... ഹൗസ് ഫുൾ ബോർഡും!
ഒരു കമന്‍റിന് പുറകെ ഒരു ഹൗസ് ഫുൾ ഷോ ഉണ്ടാകുമോ... സംശയം വേണ്ട അങ്ങനെ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു കഴിഞ്ഞു. സിനിമ - അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, സംവിധായകൻ - വി.എസ് രോഹിത്. ഈ 26-കാരൻ മനസ് തുറന്ന് ഒര
"അ​മ​ൽ​നീ​ര​ദ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ സി​ഐ​എ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു..!’
"വ​ള​രെ ഹാ​പ്പി​യാ​ണു ഞാ​ൻ. പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു കി​ട്ടു​ന്ന​ത്. സ്ഥി​രം പാ​ർ​ട്ടി​പ​ടം പോ​ലെ ആ​യി​രു​ന്നി​ല്ല സി​ഐ​എ​യു​ടെ മേ​ക്കിം​ഗ്. വ​ള​രെ നാ​ച്വ​റ​ലാ​യി ക​ഥ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കലാ വൈഭവം കൊണ്ടും നായകനോളം തുല്യം നിന്ന പൽവാൽദേവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ
ഏ​ദ​ൻ തോ​ട്ട​ത്തി​ലെ കു​യി​ൽ നാ​ദം
എ​ഫ്ബി​യി​ൽ ആ​ദ്യ​മാ​യി ലൈ​വ് പോ​യ​തി​ന്‍റെ പ്ര​സ​രി​പ്പി​ൽ ഇ​രി​ക്കേ​യാ​ണ് ഗാ​യി​ക രാ​ജ​ല​ക്ഷ്മി​യു​ടെ പു​തി​യ പാ​ട്ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​യി ചെ​ന്നു ക​യ​റി​യ​ത്. സോ​ഷ്യ​ൽ മീ​ഡി
മാ​ലി​നി​യു​ടെ ഫി​ലോ​സ​ഫി​ക​ൾ...
നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി ഒ​രു ടീ​സ​ർ... ആ ​ടീ​സ​റി​ന് കി​ട്ടി​യ സ്വീ​കാ​ര്യ​ത...​സി​നി​മാ പ്രേ​മി​ക​ളു​ടെ നാ​വി​ൻ​തു​ന്പി​ലൂ​ടെ ഈ ​നാ​യി​ക സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. ആ​സ്
ആ ​നെ​ല്ലി​യാമ്പതി​ യാ​ത്ര​യി​ൽ നി​ന്ന് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടത്തി​ലേ​ക്ക്..!
പാ​സ​ഞ്ച​റി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ എ​ട്ടാ​മ​തു സി​നി​മ​യാ​ണ് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടം. കാ​ടി​നു​ള​ളി​ൽ ഏ​ദ​ൻ​തോ​ട്ടം എ
"ല​ക്ഷ്യം' ര​സി​പ്പി​ക്കും, ത്ര​സി​പ്പി​ക്കും: ജി​ത്തു ജോ​സ​ഫ്
എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും കു​ടും​ബ​വു​മാ​യി വ​ന്നി​രു​ന്നു കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണു ചെ​യ്യു​ന്ന​ത്. ആ​ണ്‍-പെ​ണ്‍ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ പ്രാ​യ​ഭേ​ദമന്യേ ആസ്വദിക്കാൻ കഴിയുന്ന ഒ​രു സി​നി​മ​യാ​യ
"എ​ന്നെ​യും ജിത്തു​വി​നെ​യും ഏ​റെ പി​ൻ​തു​ട​ർ​ന്ന ആ ​ത്ര​ഡ്..!'
വി​ജി​ത​ന്പി​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി സി​നി​മ​യി​ലെ​ത്തി​യ അ​ൻ​സാ​ർ ഖാ​ൻ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യ ആ​ദ്യ ചി​ത്രം "ല​ക്ഷ്യം' മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. ബി​ജു​മേ​നോ​നും ഇ​ന്
ആ​യി​രം നാ​വു​ള്ള ബേ​സി​ൽ
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​പ്പോ​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​യെക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. എ​ന്തൊ​രു ആ​വേ​ശ​മാ​ണ്... സി​നി​മ​യെ കു​റി​ച്ച് പ​റ​യു​ന
"ബിജു മേനോൻ ഇല്ലായിരുന്നുവെങ്കിൽ രക്ഷാധികാരി ബൈജു ഉണ്ടാവില്ലായിരുന്നു'
""ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​രു വൈ​റ​ൽ ഹി​റ്റാ​യി​രി​ക്കു​ന്നു. ഈ ​സി​നി​മ ക​ണ്ടി​ല്ലെ​ങ്കി​ൽ മോ​ശ​മാ​ണ്, എ​ല്ലാ​വ​രും പോ​യി കാ​ണ​ണ​മെ​ന്ന് എ​ല്ലാ​വ​രോ​ടും പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള ഹി​റ്റാ​യി മാ​റി​
സൂ​ര്യ​കാ​ന്തഃ പ്രി​യ​മാ​ന​സ​ത്തി​ന്‍റെ തു​ട​ർ ​ഭാ​ഗ്യം - രാ​ജേ​ഷ് ഹെ​ബ്ബാ​ർ
""സൂ​ര്യ​കാ​ന്തഃയി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു സൂ​ര്യ​കാ​ന്ത​ക്ക​ല്ലു​പോ​ലെ എ​ന്നാ​ണു പ​റ​യു​ന്ന​ത്. പു​റ​ത്തു ത​ണു​പ്പും ഉ​ള്ളി​ൽ ചൂ​ടും- അ​താ​ണു സൂ​ര്യ​കാ​ന്ത​ക്ക​ല്ല്. ജീ​വി​ത​ത്തി​ൽ എ
പ്ര​ണ​യം തു​ളുമ്പുന്ന ക​ണ്ണു​ക​ളു​മാ​യി അ​ന​ഘ
നൊ​സ്റ്റാ​ൾ​ജി​യ നി​റ​ഞ്ഞ് തു​ളു​മ്പുന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​യ​മു​ഖ​ത്തി​ന്‍റെ മേ​ലാ​പ്പ് കെ​ട്ടാ​നാ​യി​രു​ന്നു അ​ന​ഘ​യ്ക്ക് അ​വ​സ​രം കി​ട്ടി​യ​ത്. സ്ക്രീ​ൻ നി​റ​യെ താ​ര​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ
ഞാ​നും ശ്രീ​ക​ല​യെ​പ്പോ​ലെ പോ​സി​റ്റീ​വാ​ണ്- കൃ​ഷ്ണ പ​ത്മ​കു​മാ​ർ
"അ​ജു​ചേ​ട്ട​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ന്ന കു​ട്ടി, ശ്രീ​ക​ല​യാ​യി അ​ഭി​ന​യി​ച്ച കു​ട്ടി ന​ന്നാ​യി ചെ​യ്തു എ​ന്നൊ​ക്കെ​യാ​ണ് സി​നി​മ​യു​ടെ എ​ല്ലാ റി​വ്യൂ​വി​ലും എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റിക്കാർഡുകൾ കൈക്കലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദർ. എക്കാലവും സമകാലികമായിരിക്കുന്ന വിഷയ
നാ​യ​ക​നാ​ക​ണം, പ​ക്ഷേ, സ​മ​യ​മാ​യി​ട്ടി​ല്ല - ഗ​ണ​പ​തി
പു​ത്ത​ൻ​പ​ണം, ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം, ഹ​ണീ​ബി 2, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ, ക​വി ഉ​ദ്ദേ​ശി​ച്ച​ത്, ക​മ്മ​ട്ടി​പ്പാ​ടം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ വ്യ​ത്യ​സ്ത​ത​യു​ള്ള വേ​ഷ​ങ്ങ​ളി​ലൂ​
ഇ​പ്പോ​ൾ ഞാ​ൻ സി​നി​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് - ​ഹ​ന്ന റെ​ജി
""സി​നി​മ​യി​ലേ​ക്കു വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​യാ​ണ്. സി​നി​മ മോ​ഹി​ച്ചു വ​ന്ന​ത​ല്ല. സി​നി​മ​യി​ൽ അ​റി​യാ​തെ പെ​ട്ടു​പോ​യ​താ​ണ്. എ​ന്താ​ണു സി​നി​മ​യെ​ന്ന് അ​പ്പോ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു. ആ​ദ്യ സി
പു​ത്ത​ൻ​പ​ണ​ത്തി​ലെ മു​ത്തു​വേ​ൽ-​ഗ്രാ​മി​ക​യു​ടെ സ്വ​ന്തം സ്വ​രാ​ജ്..
ര​ഞ്ജി​ത്ത് - മ​മ്മൂ​ട്ടി ടീ​മി​ന്‍റെ പു​ത്ത​ൻ​പ​ണ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​വാ​യി​ക്കു​ളം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ്വ​ര
വി​സ്മ​യ​മാ​യ​തു ലാ​ലേ​ട്ട​ൻ - സു​ജി​ത് വാ​സു​ദേ​വ്
""1971 : ബിയോണ്ട് ബോർഡേഴ്സിനെ ​ഒ​രു ക്ലി​ഷേ മി​ലി​ട്ട​റി പ​ടം എ​ന്ന​നി​ല​യി​ൽ കാ​ണാ​തെ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്ന നി​ല​യി​ൽ കാ​ണ​ണം. വ​ള​രെ കു​റ​ച്ചു മാ​ത്ര​മാ​ണ് ഇ​തി​ൽ ഫി​ക്്ഷ​ൻ
അങ്ങനെയൊരു നോട്ടുനിരോധനകാലത്ത് നിത്യാനന്ദ ഷേണായിയും മുത്തുവും..!
സമകാലികമായും സാമൂഹികമായും പ്രസക്തിയുള്ള ഒരു കഥയാണ് രഞ്ജിത്ത് ഇത്തവണ പറയുന്നത്... മമ്മൂട്ടിയും സ്വരാജ് ഗ്രാമികയും മുഖ്യവേഷങ്ങളിലെത്തുന്ന പുത്തൻപണത്തിലൂടെ. നോട്ടുനിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ തുടങ്ങു
1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്: അ​തി​ർ​ത്തി​ക​ൾ​ക്കപ്പു​റ​മു​ള്ള ആത്മസൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ
മോ​ഹ​ൻ​ലാ​ൽ - മേ​ജ​ർ ര​വി ടീ​മി​ന്‍റെ 1971 ബി​യോ​ണ്ട് ​ബോ​ർ​ഡേ​ഴ്സ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. മോ​ഹ​ൻ​ലാ​ൽ, അ​ല്ലു​സി​രീ​ഷ്, അ​രു​ണോ​ദ​യ് സിം​ഗ്, ആ​ശ ശ​ര​ത്ത് എ​ന്നി​വ​ർ മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു
അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള വേ​ഷ​ങ്ങ​ളാ​ണു താ​ത്പ​ര്യം- ഗ്രേ​സ് ആ​ന്‍റ​ണി
ഒ​മ​റി​ന്‍റെ ഹാ​പ്പി​വെ​ഡ്ഡിം​ഗി​ലെ റാ​ഗിം​ഗ് സീ​നി​ൽ "രാ​ത്രി ശു​ഭ​രാ​ത്രി' ​പാ​ടി തി​യ​റ്റ​റു​ക​ളി​ൽ പൊ​ട്ടി​ച്ചി​രി നി​റ​ച്ച ടീ​ന​യെ പ്രേ​ക്ഷ​ക​ർ മ​റ​ക്കാ​നി​ട​യി​ല്ല. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ
"സൂ​ര്യ​കാ​ന്തഃയി​ൽ തുണയായത് നൃത്തപരിചയം'
കൊ​ല്ലം ത​ട്ടാ​മ​ല​യി​ലു​ള്ള നാ​ട്യ​ബ്ര​ഹ്മ എ​ന്ന നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക സി​മി ബൈ​ജു ഇ​പ്പോ​ൾ ന​ർ​ത്ത​കി മാ​ത്ര​മ​ല്ല സി​നി​മ​യി​ലെ നാ​യി​ക​യു​മാ​ണ്. എം.​സു​രേ​ന്ദ്ര​ൻ ര​ച​ന​യും സം​വ
അങ്കമാലിയിലെ ലിച്ചി
അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് കു​ടി​യേ​റി​യ ക​ഥാ​പാ​ത്ര​മാ​ണ് ലി​ച്ചി. അ​ങ്ക​മാ​ലി ഡ​യ​റീ​സ് സി​നി​മ​യി​ലെ വി​ൻ​സെ​ന്‍റ് പെ​പ്പെ​യു​ടെ ലി​ച്ചി. മ​ല​ർ ട
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
"ടേ​ക്ക് ഓ​ഫിന്‍റേത് മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ പ​റ​യാ​ത്ത ഒ​രു പ്ര​മേ​യ​മാ​ണ്. ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തെ തു​ട​ർ​ന്ന് ഇ​റാ​ക്കി​ൽ അ​ക​പ്പെ​ട്ടു​പോ​യ കു​റേ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോചനദൗ​ത്യ​മാ​ണു പ്ര
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
മ​ഞ്ജു​വാ​ര്യ​ർ, അ​മ​ല എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ൽ​ത്ത​ന്നെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​നാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് കു​ച്ചി​പ്പു​ടി ന​ർ​ത്ത​കി​യും എ​റ​ണാ​കു​ളം ചോ​യ്സ് സ്കൂ​ളി​ലെ 12-ാം
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
"മേ​ൽ​വി​ലാ​സം അ​ഥവാ ഐ​ഡ​ന്‍റി​റ്റി എ​ന്ന വാ​ക്കി​നെ​ക്കു​റി​ച്ചാ​ണ് ഈ ​സി​നി​മ. ഈ ​ലോ​ക​ത്ത് ഒ​രാ​ളു​ടെ നി​ല​നി​ൽ​പ്പ് അ​യാ​ളു​ടെ ഐ​ഡ​ന്‍റി​റ്റി​യാ​ണ്. ഐ​ഡ​ന്‍റി​റ്റി ഇ​ല്ലെ​ങ്കി​ൽ അ​യാ​ൾ​ക്കു നി​ല​
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
മ​ഞ്ജു​വാ​ര്യ​രും അ​മ​ല​യും ഷെ​യ്ൻ നീ​ഗ​വും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ടും​ബ​ചി​ത്രം കെ​യ​ർ​ഓ​ഫ് സൈ​റാ ബാ​നു തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​ന്നു. "​അ​മ്മ - മ​ക​ൻ സ്ന
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ​ല​യാ​ള സി​നി​മ. നൂ​റി​നോ​ട് അ​ടു​ത്ത്
പേരിൽ ഖാൻ വേണ്ട: മലൈക അറോറ
ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നി​ല്ല: ബ്രാ​ഡ് പി​റ്റ്
‘സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് ’ ആഘോഷമാക്കി താരനിര
പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള​യാ​യി മോ​ഹ​ൻ​ലാ​ൽ
കാനിൽ അമ്മയ്ക്കൊപ്പം താ​രമായി ആ​രാ​ധ്യ
അ​നു​ഷ്ക​യും കോ​ഹ്‌ലിയും കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു?
രാജമൗലിയുടെ കൃഷ്ണൻ ആമിർ..‍?
ഹൃത്വികിനും കുടുംബത്തിനും യാ​മി​യെ ഇഷ്ടപ്പെട്ടു
സെ​യ്ഫിന്‍റെ മകളും സിനിമയിലേക്ക്
സ​ണ്ണി ഡി​യോ​ൾ സം​വി​ധാ​യ​ക​നാ​കു​ന്നു; മ​ക​ൻ നാ​യ​ക​ൻ
ടോ​വി​നോ​യു​ടെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി
ശി​വ​കാ​മി​യാ​കാ​ൻ ഭ​ർ​ത്താ​വ് അ​നു​വ​ദി​ച്ചി​ല്ലേ ?
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.