Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സിനിമാപടം പിടിച്ചു സിനിമാനടനായ അരുൺ പുനലൂർ
ശ്രദ്ധേയ ഫ്രീലാൻസ് ഫോട്ടോഗ്രഫറും സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫറുമായ അരുൺ പുനലൂർ സിനിമാഭിനയരംഗത്തേക്ക്. ഡോ.ബിജു സംവിധാനം ചെയ്ത ‘കാടുപൂക്കുന്ന നേരം’ എന്ന സിനിമയിലൂടെയാണ് അരുൺ പുനലൂരിന്റെ സിനിമാപ്രവേശം. സിനിമ ഇന്നു തിയറ്ററുകളിലെത്തി. തികച്ചും പച്ചയായ ഒരു മനുഷ്യൻ – ജീവിതത്തിലും അഭിനയത്തിലും. അതാണ് അരുൺ പുനലൂർ. ഒരിക്കൽ പരിചയപ്പെട്ടവർ അതു നിഷേധിക്കുമെന്നു തോന്നുന്നില്ല. അരുൺ പുനലൂരിന്റെ ജീവിത വഴികളിലേക്ക്, സിനിമാ വിശേഷങ്ങളിലേക്ക്...

കാടു പൂക്കുന്ന നേരത്തിലെ വേഷം...

സോഫിയ പോൾ നിർമിച്ചു ഡോ.ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് സെറ്റിലെത്തിയത്. അച്ചൻകോവിൽ, കോന്നി അടവി വനങ്ങളിലായിരുന്നു ഷൂട്ട്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഷൂട്ട് ചെയ്തു. ഷൂട്ടിനിടെയാണ് അസിസ്റ്റന്റ് ഡയറക്ടറായ ഷിജിത്ത് ഈ സിനിമയിൽ ഒരു ആദിവാസിയുടെ വേഷം ചെയ്യാൻ പറയുന്നത്. പൂർണമായും വിവസ്ത്രനായി അഭിയിക്കേണ്ടിവരുമെന്ന് ആദ്യമേ പറഞ്ഞു. ഏതൊരു ജോലി ചെയ്യുമ്പോഴും അതിനോടു കമിറ്റഡ് ആകണമല്ലോ. കഥയുടെ സന്ദർഭത്തിന് ആവശ്യമായതിനാൽ ചെയ്യാമെന്നു ഞാൻ പറഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്നതായി സംശയിച്ചു പോലീസ് കസ്റ്റഡിയിലാകുന്ന ആദിവാസി യുവാവിന്റെ വേഷത്തിലാണു ഞാൻ ചിത്രത്തിൽ വരുന്നത്.



ഡോ.ബിജുവിന്റെ മകൻ ഗോവർധനാണ് ഇതിൽ എന്റെ മകനായി അഭിനയിച്ചത്. ഗോവയിൽ ഇന്ത്യൻ പനോരമയിൽ ഈ സിനിമ പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോൾ തിരക്കഥാകൃത്ത് ദീദി ദാമാദരൻ, സിനിമാ പത്രപ്രവർത്തകൻ പ്രേംചന്ദ് തുടങ്ങി ധാരാളംപേർ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ‘നീ അഭിനയിക്കും എന്നത് അറിയില്ലായിരുന്നു, പക്ഷേ, ചെയ്തതു നന്നായിട്ടുണ്ട് ’– അവർ പറഞ്ഞു. ആ വാക്കുകൾ വലിയ പ്രചോദനവും പ്രോത്സാഹനവുമായി കാണുന്നു,

വ്യാസന്റെ ‘അയാൾ ജീവിച്ചിരിപ്പുണ്ട്...’

തുടർന്ന് തിരക്കഥാകൃത്തും നിർമാതാവുമൊക്കെയായ വ്യാസൻ എടവനക്കാട് സംവിധാനം ചെയ്ത ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. ആ സിനിമയിൽ പ്രമോഷണൽ സ്റ്റിൽസും മേക്കിംഗ് വീഡിയോയും ചെയ്തതു ഞാനാണ്. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനും വിജയ് ബാബുവുമാണ് നായകന്മാർ. ഗോവയിലായിരുന്നു ഷൂട്ടിംഗ്. വ്യാസൻ ചേട്ടനുമായി പരിചയത്തിലായതു ഗോവയിൽവച്ചാണ്. അന്നു മുതൽ സിനിമയെപ്പറ്റി സംസാരിക്കുമ്പോൾ എന്നെങ്കിലും സിനിമ ചെയ്യുമ്പോൾ നമ്മളെല്ലാവരും ഒരുമിച്ചുണ്ടാകണം എന്ന താത്പര്യം പങ്കുവച്ചിരുന്നു. അങ്ങനെയാണ് ഈ പടത്തിലേക്ക് അദ്ദേഹം വിളിച്ചത്.



മണികണ്ഠന് ഒപ്പമുള്ള അനുഭവങ്ങൾ..

കമ്മട്ടിപ്പാടം എന്ന ആദ്യചിത്രം കൊണ്ടുതന്നെ ആളുകളെ എഗ്സൈറ്റ് ചെയ്യിപ്പിച്ച ആളാണു മണികണ്ഠൻ. അഭിനയത്തിന്റെ വലിയ ഒരു മാസ്റ്ററാണു മണികണ്ഠൻ. മണികണ്ഠനും ഞാനുമുള്ള സീനായിരുന്നു. ഒറ്റ ടേക്ക് കഴിഞ്ഞപ്പോൾത്തന്നെ നേരത്തേ അഭിനയിച്ചു ശീലമുണ്ടോ എന്നു മണികണ്ഠൻ എന്നോടു ചോദിച്ചു. ഒന്നു രണ്ടു ചെറിയ വേഷങ്ങൾ ചെയ്തതായി ഞാൻ. എക്സ്പീരിയൻസുള്ള ഒരാൾ ചെയ്തപോലെ തോന്നിയെന്നു മണികണ്ഠൻ എന്നോടു പറഞ്ഞു. അത് എനിക്കു കിട്ടിയ വലിയ അംഗീകാരം പോലെ തോന്നി. അത്രയും വലിയ ഒരു നടനൊപ്പം ഒരു റോൾ ചെയ്യുമ്പോൾ എന്റെ ഭാഗത്തുനിന്നു തെറ്റൊന്നും വരാതെ നന്നായി ചെയ്യാൻ ഞാനും ശ്രദ്ധിച്ചിരുന്നു

ഫോട്ടോഗ്രഫിയിലേക്കുള്ള വഴി...

പുനലൂരിനടത്ത് വിളക്കുവെട്ടത്താണ് എന്റെ നാട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമാട്ടോഗ്രാഫർ ആവുക എന്നതായിരുന്നു വലിയ സ്വപ്നം. അങ്ങനെ ഒരു സുഹൃത്തിനൊപ്പം ചെന്നൈയിലേക്കു പോയി. അവിടെ പലതരം ജോലികൾ ചെയ്തു. ചാൻസ് തേടി പലരുടെയും വീടുകളിൽ എത്രയോ തവണ ഞാൻ പോയിട്ടുണ്ട്. ഒരു സ്റ്റിൽ ഫോട്ടോഗ്രഫറുടെ അസിസ്റ്റന്റായി. ഒടുവിൽ ചിക്കൻപോക്സ് പിടിപെട്ട് ഞാൻ നാട്ടിലേക്കു വണ്ടികയറി. വീണ്ടും പുനലൂരിൽ. ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫറായി. ബ്ലാക്ക് ആൻഡ് വൈറ്റ് കാമറയിലായിരുന്നു തുടക്കം.

നിരവധി സിനിമാ മാസികകൾക്കും ദീപിക ഉൾപ്പെടെയുള്ള എല്ലാ മുഖ്യ പത്രങ്ങൾക്കും വേണ്ടി അക്കാലത്തു ഫ്രീലാൻസായി പ്രവർത്തിച്ചിരുന്നു. അത്തരം പരിചയങ്ങളാണ് സിനിമയിൽ സ്റ്റിൽസ് ഫോട്ടോഗ്രഫറാകുന്നതിനു വഴിതുറന്നത്. പിന്നെ അക്കാലത്തു ടെലിവിഷൻ സീരിയലുകൾക്കുവേണ്ടിയും സ്റ്റിൽസ് എടുത്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും സ്റ്റിൽസ് അക്കാലത്ത് എടുത്തിട്ടുണ്ട്. കെ.ജി.ജോർജ് സാറിന്റെ ഇലവങ്കോടുദേശം എന്ന സിനിമയുടെ ഒരു ഷെഡ്യൂൾ തെന്മലയിലായിരുന്നു. എനിക്ക് ആ നാട് അറിയാവുന്നതിനാലും ചെന്നൈയിലായിരുന്നപ്പോൾ ഉള്ള പരിചയം കൊണ്ടും പി. എ. ലത്തീഫ് എന്നെ ആ സിനിമയിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വിളിച്ചു. ഇലവങ്കോടു ദേശത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു അദ്ദേഹം.

ആദ്യമായി സിനിമ സ്റ്റിൽ ഫോട്ടോഗ്രഫറായത്...

പ്രശസ്ത ചലച്ചിത്ര സംവിധായകനും നിരൂപകനുമൊക്കെയായ വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമരങ്ങൾ എന്ന സിനിമയിലാണ് ആദ്യമായി സ്റ്റിൽ ഫോട്ടോഗ്രഫറായി പ്രവർത്തിച്ചു തുടങ്ങിയത്. നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രമായിരുന്നു ദലമർമരങ്ങൾ.



ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത വഴി ഡോ.ബിജുവിലേക്ക്...

ആറു ഡോക്കുമെന്ററികൾ ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. 2010 ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ 10 അവാർഡുകൾ ഡോക്കുമെന്ററികൾക്കു കിട്ടിയിട്ടുണ്ട്. ഫോട്ടോഗ്രഫിക്കു ദേശീയതലത്തിൽ രണ്ടാം സ്‌ഥാനവും സംസ്‌ഥാനതലത്തിൽ രണ്ടു തവണ ഒന്നാം സ്‌ഥാനവും കിട്ടിയിട്ടുണ്ട്. ഏറെ ചരിത്ര പ്രാധാന്യമുള്ള പുനലൂർ ചെങ്കോട്ട തീവണ്ടിപ്പാതയെക്കുറിച്ച് ഞാൻ ഒരു ഡോക്കുമെന്ററി ചെയ്തിരുന്നു. ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത. അതു പ്രദർശിപ്പിച്ച ഒരു ഡോക്കുമെന്ററി ഫെസ്റ്റിവലിൽ ഡോ.ബിജു ജൂറി അംഗമായിരുന്നു. അതിനുശേഷമാണ് അദ്ദേഹവുമായി പരിചയത്തിലായത്.

തുടർന്നു കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിൽ സ്റ്റിൽ ഫോട്ടോഗ്രഫറായി. അദ്ദേഹത്തിന്റെ അടുത്ത ചിത്രം സൗണ്ട് ഓഫ് സൈലൻസിലും ഞാനായിരുന്നു സ്റ്റിൽ ഫോട്ടോഗ്രഫർ. ഹിന്ദി, പഹാഡി, ടിബറ്റൻ ഭാഷകളിലാണു ചിത്രം. ഹിമാചലിൽ ആയിരുന്നു ഷൂട്ടിംഗ്. ഏറെ ക്ലേശകരമായിരുന്നു അവിടെത്തെ ഷൂട്ടിംഗ്. വണ്ടിപോലും ചെല്ലാത്ത സ്‌ഥലത്തായിരുന്നു ലൊക്കേഷൻ. സാധനങ്ങളൊക്കെ ചുമന്നും ട്രാക്ടറിലൊക്കെ യാത്ര ചെയ്തുമാണ് ലൊക്കേഷനിലെത്തിയിരുന്നത്. ആ സിനിമയുടെയും മേക്കിംഗ് വീഡിയോ ഞാൻ ഷൂട്ട് ചെയ്തിരുന്നു.



ആദ്യം അഭിനയിച്ചത് ഷോർട്ട്ഫിലിമിൽ...

അതേ. 2016ൽ അഭിലാഷ് പുരുഷോത്തമൻ സംവിധാനം ചെയ്ത അകംപുറം എന്ന ഷോർട്ട് ഫിലിമിൽ. അതിന്റെ തിരക്കഥാ രചനയിൽ ഞാനും പങ്കാളിയായിരുന്നു. സിനിമാ, സീരിയൽ താരങ്ങളായ ശരത്തിനും പ്രേംലാലിനും ഒപ്പമായിരുന്നു അഭിനയിച്ചത്. അതായിരുന്നു അഭിനയത്തുടക്കം. ആരും മോശമെന്നു പറഞ്ഞില്ല, അതാണ് അഭിനയത്തിൽ ആത്മവിശ്വാസം നല്കിയത്.



സോഷ്യൽമീഡിയയിലൂടെ ചാരിറ്റി പ്രവർത്തനം....

ചില നിലപാടുകളുണ്ട്. അതിലൂടെ സോഷ്യൽമീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയെ ഗുണപരമായി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ചു. ചാരിറ്റിപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിനുള്ള ഒരു ഇടം എന്ന രീതിയിൽ ഫേസ്ബുക്ക് പ്രയോജനപ്പെടുത്തി. രോഗികളുടെയും അവശത അനുഭവിക്കുന്നവരുടെയും ചികിത്സാ സഹായം ആവശ്യമുള്ളവരുടെയും കഥകൾ പോസ്റ്റുകളായി. സഹായധനം സമാഹരിക്കുന്നതിനു ഫേസ്ബുക്ക് കൂട്ടായ്മകളുണ്ടാക്കി. നാട്ടിലും വിദേശത്തുമുള്ള ധാരാളംപേർ ഒപ്പം നിന്നു.

20,000 ൽപ്പരം ഫോളോവേഴ്സാണ് ഫേസ്ബുക്കിലുള്ളത്. അതിലൂടെ കിട്ടിയ സൗഹൃദങ്ങൾ ചാരിറ്റി വർക്കുകൾക്ക് ഏറെ ഉപയോഗപ്പെടുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ രക്‌തം ആവശ്യമുള്ളവർക്ക് വിവിധ രക്‌തദാനസംഘങ്ങളുടെ സഹായത്തോടെ അതു സംഘടിപ്പിച്ചു നല്കുന്നതിനും ശ്രമിക്കുന്നു. ഫേസ്ബുക്കിനെ എങ്ങനെ ഗുണപരമായി ഉപയോഗിക്കാം എന്നതിന്റെ ശ്രമങ്ങളാണ് ഇതെല്ലാം.

ഇപ്പോൾ നടനായി..ഇനി എന്താണു പ്ലാൻ..

ആറാം ക്ലാസിൽ ക്ലാസ് കട്ട് ചെയ്ത് ആദ്യത്തെ തമിഴ്പടം കാണുന്ന കാലം മുതൽ സിനിമയോടു തുടങ്ങിയ ഒരാവേശമാണ്. സ്ക്രീനിൽ വരണമെന്നുള്ളത് അന്നേ വലിയ മോഹമായിരുന്നു. എന്റെ ജീവിതസാഹചര്യങ്ങൾ പലപ്പോഴും അതിനിറങ്ങിത്തിരിക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചു. അതിനാൽ മോഹങ്ങളൊക്കെ അടക്കിവച്ചു. ഇപ്പോൾ ദൈവം അതിനു ചാൻസ് മുന്നിൽകൊണ്ടുവച്ചപ്പോൾ അതു വേണ്ടെന്നുവച്ചില്ല.

സിനിമയിൽ സ്റ്റിൽസ് എടുത്തു തുടങ്ങിയ പലരും ഛായാഗ്രാഹകരും സംവിധായകരുമൊക്കെയായിട്ടുണ്ട്. എന്നാൽ, അഭിനയരംഗത്തേക്കു വന്നവർ ചുരുക്കമാണ്. ഇനി സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫറായി തുടരാൻ താത്പര്യമില്ല. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തു മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. ചലച്ചിത്രമേളകളിലും സ്‌ഥിരമായി പങ്കെടുക്കുന്നു. ഐഎഫ്എഫ്കെയിൽ 11–ാമത്തെ വർഷമായിരുന്നു ഇത്തവണ. ഗോവയിൽ അഞ്ചു ഫെസ്റ്റിവലുകളിൽ പങ്കെടുത്തു.

ടി.ജി.ബൈജുനാഥ്
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടു മ​ദി​രാ​ശി​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​വ​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​ചെ​യ​റി​ല്‍! ഗ​ണേ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ത്രി​ല്ലിം​ഗ് ലൈ​ഫ് പ​റ​യു​ക​യാ​ണ് ക​രി​യ​റി​ലെ 15
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’... ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ര്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു വാ​യി​ച്ചു തീ​ര്‍​ത്ത
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രേം​ന​സീ​ര്‍ നാ​യ​ക​നാ​യ "ഈ ​ഗാ​നം മ​റ​ക്കു​മോ' എ​ന്ന ചി​ത്ര​ത്തി​ല്‍ വി​ല
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി​യു​ണ്ടെ​ന്നും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. 'ബെ​ന്യാ​മി​ന്‍ നോ​വ​ലി​ല്‍ പ​റ​യാ​തെ പോ​യ കാ​ര്യ​ങ്
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ​ന്‍റെ​യും മ​ക​ന്‍. സാ​യി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍. വി​നു മോ​ഹ​ന്‍റെ സ​ഹോ​ദ​ര​ന്‍... കു​
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ തേ​ടി​വ​രു​ന്ന​വ​ർ എ​ന്ന​താ​യി​രു​ന്നു റെ​ക്സ​ന്‍റെ ആ​കെ​യു​ള്ള അ​റി​വ്. അ​ങ്ങ
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ഒ​രു അ​ഭി​നേ​ത്രി​യാ​ക​ണം എ​ന്ന മോ​ഹം ചെ​റു​പ്പ​ത്തി​ലേ​യു​ണ്ട്. നി​ര​വ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​സ് സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഒ​രു ത​ര്‍​ക്കം നാ​ടി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​ലെ ത​ണു​പ്പി​ല്‍ സൈ​ക്കോ​ള​ജി​ക്ക​ലാ​യും ഫി​സി​ക്ക​ലാ​യും ഏ​റെ ആ​യാ​സ​പ്പെ​ട്ട ദി​ന​ങ്ങ​ൾ. അ​ത്ര​യും
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ ചി​രി​പ്പ​ടം പ്ര​തീ​ക്ഷി​ക്കു​ക സ്വാ​ഭാ​വി​കം. പ​ക്ഷേ, ഇ​ത്ത​വ​ണ റൂ​ട്ടൊ​ന്നു മാ​റ്റി​പ്പി​ടി​ക്കു​ക
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍​ത്തി​ക് വി​ഷ്ണു എ​ന്ന കു​ട്ടി​യു​മാ​യി മാ​താ​പി​താ
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്‍ കോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്നു.

പോ​സ്റ്റ് പ്രൊ​
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത, ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ‘പ്രേ​മ​ലു’.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, സൂ​പ്പ​ര്‍ ശ​ര​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ എ​ല്‍​ജെ​പി ഉ​ത്സ​വ​ത്തി​ല്‍ ഉ​ട​നീ​ളം പ​ട​രു​ന്ന വാ​ക്കു​ക​ള്‍. ക്ലൈ​മാ​ക്‌​സി​ല
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്ര
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ല
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍ ഇ​ടു​ക്കി ഇ​ന്നു മ​ല​യാ​ള​ത്തി​ൽ തി​ര​ക്കു​ള്ള ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന എ​ക്‌​സി​റ്റും ഫു​ട്ടേ​ജും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​ങ്ക​ണ റ​ണൗ​ത്ത് സം​വി​ധാ​നം ചെ​യ്ത ഹി​ന്ദി
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍. 38 വ​ര്‍​ഷ​ത്തി​നി​ടെ 48 ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ക​മ​ൽ ഒ
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ല്‍​ജി ജോ​ര്‍​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ "ഋ​തം ബി​യോ​ണ്‍​ഡ്
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​ത്തി​ന്‍റെ ലീ​ല​യി​ലാ​ണ്. വാ​ണി​ജ്യ​സി​നി​മ​ക​ളി​ല്‍ ആ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ​വി​ജ​യ​മാ
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഓ​പ്പ​ണിം​ഗ് സി​നി​മ​യാ​യി​രു​ന്നു ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യു​ടെ ആ​ട്ടം. ഐ​എ​ഫ്എ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍ ന​രേ​ന്‍ മ​ക​ന്‍ ഒ​രു വ​യ​സു​കാ​ര​ന്‍ ഓം​ങ്കാ​റു​മാ​യി ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ച്ച
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ​റി​ട്ട വേ​ഷ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഫാ​മി​ലി എ​ന്‍റ​ര്‍​ടെ​യ്‌​ന​ർ വാ​തി​ല്‍, റാ​ഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.