Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കണ്ടു പഴകിയ നമ്പറുകളുമായി ഫുക്രി
സംവിധായകൻ സിദ്ദിഖിന് എന്ത് സംഭവിച്ചു... തമാശയോടൊപ്പം ട്വിസ്റ്റുകളും കുത്തിനിറച്ച് അവിയൽ പരുവത്തിലുള്ള ഒരു ചിത്രം തട്ടികൂട്ടി അതിൽ പുതിയ നമ്പറുകൾ കൂട്ടിയിണക്കാനാണ് ഫുക്രിയിൽ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഫുക്രി പാകമാകാത്ത അവിയലിന്‍റെ രുചി മാത്രമേ പ്രേക്ഷകന് സമ്മാനിക്കുന്നുള്ളൂ.

സിദ്ദിഖിന്‍റെ ചിരിക്കൂട്ട് പ്രതീക്ഷിച്ച മലയാളികൾക്ക് ആർത്തുല്ലസിക്കാനുള്ള പാക്കേജ് ഫുക്രിയിൽ ഇല്ലെങ്കിലും നർമ രംഗങ്ങൾ ഒരുക്കാനുള്ള സംവിധായകന്‍റെ വൈഭവം അങ്ങിങ്ങായി ഓടികളിക്കുന്നുണ്ട്. സിദ്ദിഖും ലാലും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത തന്നെയാണ് ഫുക്രിയുടെ പ്രധാന ആകർഷണം. ഈ ആകർഷണവലയം നിങ്ങളെ തീയറ്ററിൽ കയറാൻ പ്രേരിപ്പിക്കുന്പോൾ ഒന്നോർക്കുക അമിത പ്രതീക്ഷ വേണ്ട. ചുമ്മാ കണ്ടു രസിക്കാൻ മാത്രമുള്ള തട്ടിക്കൂട്ടുകൾ മാത്രമേ ഫുക്രിയിലുള്ളു.



ഉദയപുരം സുൽത്താനും കാര്യസ്ഥനുമെല്ലാം ഫുക്രി കണ്ടോണ്ടിരിക്കുന്പോൾ ഓർമകളിലേക്ക് ഓടിയെത്തുന്നുണ്ടെങ്കിൽ അത് സിദ്ദിഖ് എന്ന സംവിധായകന് തിരക്കഥ രചനയിൽ കടന്നു കൂടിയ ധാരണ പിശകുകളിൽ നിന്നും സംഭവിച്ചതാണെന്ന് കരുതിയാൽ മതി. അകന്നു പോയവരെ ഒന്നിപ്പിക്കാനായി നെട്ടോട്ടമോടുന്ന ദിലീപിനെ മുന്പേ പറഞ്ഞ രണ്ടു ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിൽ ഈ ചിത്രത്തിൽ ആ വേഷത്തിലേക്ക് കടന്നെത്തുന്നത് ജയസൂര്യയാണെന്നു മാത്രം. ഈ രണ്ടു ചിത്രങ്ങളുടെയും സംഭവ വികാസങ്ങൾ പൊടിയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ട് കഥയ്ക്ക് പുതിയ രൂപം നല്കുന്നതിൽ ഫുക്രിയിൽ സിദ്ദിഖ് വിജയിച്ചുവെന്നു പറയാം.



ജീവിക്കാൻ വേണ്ടിയുള്ള മണ്ടൻ നന്പറുകളുമായി ചുറ്റിത്തിരിയുന്ന ലക്കി(ജയസൂര്യ)യെയും കൂട്ടരേയുമാണ് ചിത്രത്തിന്‍റെ തുടക്കത്തിൽ കാണാനാവുക. മണ്ടത്തരം കൊണ്ട് പറ്റിയ വലിയ കുരുക്ക് അഴിക്കാനായി ലക്കിയോടൊപ്പം ഫ്രാങ്ക്ളിനും (ഭഗത് ഇമ്മാനുവൽ) കൂടെയുണ്ട്. പണം ഉണ്ടാക്കാനായി കാട്ടി കൂട്ടുന്ന കുറുക്കുവഴികൾ വഴിതെറ്റി തുടങ്ങുന്നതോടെയാണ് ലക്കി, ഫുക്രി കുടുംബത്തിൽ എത്തിപ്പെടുന്നത്. പിന്നീട് സംഭവിക്കുന്ന സംഭവ വികാസങ്ങൾക്ക് പാകത്തിനൊത്ത തമാശകൾ സിദ്ദിഖ് ചേർക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ വിജയത്തിലേക്ക് എത്തിയല്ലായെന്നു സ്ക്രീനിൽ വ്യക്തമാണ്. ഫുക്രിയിലെ പാതിവെന്ത തമാശകളേയും പാകം വന്ന തമാശകളേയും കൃത്യമായി വേർതിരിച്ചെടുക്കാൻ പ്രേക്ഷകന് കഴിയും.



അപ്പോത്തിക്കരി, സു സു സുധീവാത്മീകം, പ്രേതം എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ എന്ന നടൻ പ്രേക്ഷകരുടെ ഉള്ളിലുണ്ടാക്കിയ പ്രതീക്ഷാഭാരം വളരെ വലുതായിരുന്നു. തന്‍റെ കൈയ്യിൽ ഭദ്രമായേക്കുമെന്നു ഉറപ്പുള്ള കഥാപാത്രം തന്നെയാണ് ഫുക്രിയിൽ ജയസൂര്യ ഏറ്റെടുത്തത്. പക്ഷേ പുതുമ ഇല്ലായ്മയാണ് ചിത്രത്തെ പിന്നോട്ടടിക്കുന്നത്. ഫുക്രിയിലെ ലക്കിയായി തന്നാലാവും വിധം ചിത്രത്തെ ഒറ്റയ്ക്ക് തോളിലേറ്റാൻ താരം ശ്രമിച്ചിട്ടുണ്ട്. കുടുംബപശ്ചാത്തലവും കളർഫുൾ ഫ്രെയിമുകളുമെല്ലാം ചിത്രത്തിന്‍റെ പോസിറ്റീവ് ഘടകങ്ങളാണ്. എന്നാൽ സിദ്ദിഖ് ഒരുക്കിയ തമാശക്കൂട്ട് വേണ്ടത്ര പഞ്ചില്ലാതെ പോയപ്പോൾ ചിത്രം കയറൂരി വിട്ട പശുവിനെ പോലെ ആയെന്നു മാത്രം.



പ്രയാഗ മാർട്ടിനും അനു സിത്താരയും ചിത്രത്തിൽ നായിക പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ് പകർന്നാടിയിരിക്കുന്നത്. നടൻ സിദ്ദിഖും ലാലും ചിത്രത്തിൽ തങ്ങളുടെ സീനിയോറിറ്റി വേഷങ്ങൾ കൃത്യമായി പങ്കിട്ടെട്ടുത്തപ്പോൾ അഭിനയ സന്പത്തിനാൽ മാറ്റേറിയ നടനെ സിദ്ദിഖിൽ കാണാനായി. ജയസൂര്യയോടൊപ്പം സിദ്ദിഖിന്‍റെ പ്രകടനവും മികച്ചതായപ്പോൾ താളം തെറ്റിപോയ കഥയ്ക്ക് ഇവരിലൂടെ ജീവൻവയക്കുന്നതായും തോന്നി. കള്ളത്തരങ്ങളുടെ രാജാവായി ദിലീപ് തിളങ്ങിയ കിംഗ് ലയറിന്‍റെ പ്രേതം ഒന്നാം പകുതിയിൽ നായകനടന്‍റെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്.



ലക്കി ഏറ്റെടുത്ത ഉത്തരവാദിത്തം രണ്ടാം പകുതിയിൽ നർമത്തിൽ ചാലിച്ച് പറയുന്നതിനിടയിൽ കടന്നു കൂടുന്ന ട്വിസ്റ്റുകൾ ആകെമൊത്തം കണ്‍ഫ്യൂഷനാക്കുന്നുണ്ട്. തമാശകൾ ഒരുക്കുന്നതിനേക്കാൾ കൂടുതൽ ട്വിസ്റ്റുകൾ ഒരുക്കാനായി സംവിധായകൻ വ്യഗ്രത കാട്ടിയപ്പോൾ ചിത്രം കൈവിട്ടു പോവുകയായിരുന്നു. കുരുക്കുകൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ അവയ്ക്കെല്ലാം ട്വിസ്റ്റുകളിലൂടെ തന്നെ പരിഹാരം കണ്ടേക്കാമെന്നുള്ള സംവിധായകന്‍റെ ബുദ്ധി അത്രകണ്ട് ഏശാതെ പോവുക കൂടി ചെയ്തു. മുറ തെറ്റാതെ വന്ന പാട്ടുകൾ സിനിമ ഉണ്ടാക്കിയ കണ്‍ഫ്യൂഷനിൽ പെട്ട് അലഞ്ഞു തിരിയുകയായിരുന്നു. ഒടുവിൽ എല്ലാം ശുഭമായി അവസാനിച്ചപ്പോൾ പ്രേക്ഷകരും ഹാപ്പിയായി, സിനിമ തീർന്നല്ലോയെന്നോർത്ത്...

(പഴകിയ തമാശകൾ പുതിയ കുപ്പിയിലാക്കാൻ നോക്കിയാൽ ഇങ്ങനെയിരിക്കും)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​ക
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വ
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​ര
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.