Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
വീരം അതിഗംഭീരം..!
ചതിയെന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുന്ന പേരാണ് ചന്തു. അതിപ്പോൾ എത്രമാറ്റാൻ ശ്രമിച്ചാലും മാറണമെന്നില്ല. വടക്കൻ പാട്ടുകളിലെ ചന്തുവിന്റെ കഥ പാണൻ പാടികേൾപ്പിച്ചതും ആ വിധമായിരുന്നു.
വീരനാണ് ചന്തു എന്നതിൽ ആർക്കും സംശയമില്ല...സംവിധായകൻ ജയരാജും ആ വാദത്തോട് യോജിച്ചു നിൽക്കുന്നു. കളരിപ്പയറ്റിലെ അടവുകളെല്ലാം പയറ്റി തെളിഞ്ഞ തികഞ്ഞ യോദ്ധാവായ ചന്തു പിന്നെ എങ്ങനെ ചതിയനായി...?
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ "മാക്ബത്തിനെ’ വടക്കൻ പാട്ടിൽ ലയിപ്പിച്ച് സംവിധായകൻ ജയരാജ് പറഞ്ഞ കഥയിലും ചന്തു ചതിയൻ തന്നെ. കഥയും കഥാപരിസരവും ആവിഷ്കരണവുമെല്ലാമാണ് വീരത്തിന് വീരപരിവേഷം നല്‍കുന്നത്. ഇവയെല്ലാം ഒന്നിനൊന്ന് മികവോടെ ജയരാജ് കൂട്ടിയിണക്കിയപ്പോൾ മലാളികൾക്ക് കിട്ടിയത് സാങ്കേതിക തികവോടു കൂടിയ ഒരു വീര സിനിമയാണ്.
അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് മുതൽ ചിത്രത്തിലെ ഓരോ കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് സംവിധായകൻ മടിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന മികച്ച ചിത്രങ്ങളിലൊന്നാണ്. പഴമയെ പുതുമയോട് ഇഴുകി ചേർത്തപ്പോൾ തനിമ ഒട്ടും ചോർന്ന് പോകാതെ കാത്തുസൂക്ഷിക്കാനും സംവിധായകന് കഴിഞ്ഞു.
കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള നാട്ടുഭാഷകൾ സിനിമകളിലൂടെ കണ്ടു പരിചയിച്ചവർക്ക് വീരത്തിന്റെ വടക്കൻ ശൈലി പുതിയ അനുഭവമാകും. മലയാളത്തിൽ വന്നു പോയ വടക്കാൻ പാട്ടു സിനിമകളിൽ നിന്ന് വ്യത്യസ്തമായി, വസ്ത്രധാരണത്തിൽ പോലും മാറ്റംകൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചപ്പോൾ വീരത്തിന് ചന്തം ഏറുകയായിരുന്നു.
ചിത്രാഞ്ജലി ഫ്ളോറിലെ ഗംഭീര സെറ്റിന് പുറമേ വിഷ്വൽ എഫക്ടുകളുടെ സാധ്യതയും ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും മികവേറിയത് തന്നെയാണ്. അജന്ത-എല്ലോറ ഗുഹകളിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. കഷ്ടപ്പാടിന്റെ ഫലം ഫ്രെയിമുകളിൽ തെളിഞ്ഞു നിന്നപ്പോൾ പ്രേക്ഷകന്റെ മിഴികളിൽ കാഴ്ചകൾ നിറയുകയാണ്.
വടക്കൻ പാട്ടുകളിലെ ചന്തുവായി വീരത്തിൽ വേഷമിട്ടത് കുനാൽ കപൂറാണ്. കളരിമുറകളുടെ വീര്യം കാട്ടി തളച്ചിടാനായിരുന്നില്ല ചന്തുവിനെ സംവിധായകൻ പുനരവധരിപ്പിച്ചതെങ്കിലും കളരിപ്പയറ്റിന്റെ സാധ്യതകളെ നല്ലവണ്ണം ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും ഗാനചിത്രീകരണത്തിലും വിഎഫ്എക്സിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയപ്പോൾ ഏച്ചുകെട്ടുകളില്ലാത്തവിധമുള്ള കാഴ്ചകൾ സമ്മാനിക്കുന്നതിൽ വീരം ടീം വിജയിച്ചുവെന്നു പറയാം.
ഇത്തരമൊരു കഥാഗതിക്ക് അനുയോജ്യമായി തന്നെ ജെഫ് റോണ സംഗീതം ഒരുക്കിയിട്ടുണ്ട്. ഒന്നേമുക്കാൽ മണിക്കൂറോളം കണ്ണുകളെ തഴുകി പോയ കാഴ്ചകളിൽ ഗംഭീരമെന്ന് പറഞ്ഞുപോയ രംഗങ്ങൾ നിരവധിയാണ്. എസ്. കുമാർ ഒരുക്കിയ ഈ കാഴ്ചവിരുന്ന് തീയറ്ററിൽ പോയി തന്നെ ആസ്വദിക്കുക. ചന്തുവിനോടൊപ്പം പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയും (ഹിമാർഷ വെങ്കിട്സ്വാമി) ആരോമൽ ചേകവരും (ശിവജിത്ത് നന്പ്യാർ) കുട്ടിമാണിയും (ദിവിന ഠാക്കൂർ)എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. ഇവരുടെ മത്സരാഭിനയം തന്നെയാണ് വീരത്തിന്റെ മാറ്റ് കൂട്ടുന്നതും.
അങ്കത്തട്ടിലെ കളരി അഭ്യാസമുറകളെല്ലാം താരങ്ങൾ മെയ്വഴക്കത്തോടെ കൈകാര്യം ചെയ്തപ്പോൾ അങ്കംവെട്ടിനെല്ലാം വീരപരിവേഷം കൈവന്നു. "ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ..' എന്നുള്ള സിനിമാ ഡയലോഗുകൾക്ക് പകരം തനി വടക്കൻ സംഭാഷണങ്ങൾ ഉപയോഗിച്ചത് കൊണ്ടാവാം പഞ്ച് ഡയലോഗുകളൊന്നും മുഴങ്ങി കേട്ടില്ല. ഇതുവരെ കണ്ടുപരിചയിച്ച, വടക്കൻപാട്ടിനോട് അനുബന്ധിച്ചുള്ള സിനിമകൾക്കെല്ലാം ദൈർഘ്യം ഏറെയാണെങ്കിൽ വീരത്തിന്റെ വീര്യം കാട്ടാൻ ഒന്നേമുക്കാൽ മണിക്കൂറോളമേ വേണ്ടിവന്നുള്ളൂ എന്നതും അഭിനന്ദനാർഹമാണ്. അപ്പു എൻ. ഭട്ടതിരിയുടെ അപാകതകളില്ലാത്ത എഡിറ്റിംഗ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽക്കുട്ടുകളിൽ ഒന്ന്.
ചതിയൻ ചന്തുവിന്റെ പുതിയ മുഖം കാണാൻ സധൈര്യം തീയറ്ററുകളിലേക്ക് ചേക്കേറാം. തിരികെ ഇറങ്ങുന്പോൾ ഈ ചന്തുവിനെപ്പറ്റി നിങ്ങൾ വാതോരാതെ സംസാരിക്കുമെന്നതിൽ തർക്കമില്ല.
(അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിൽ നിന്നും പിറവികൊണ്ട സാങ്കേതിക തികവുള്ള ചിത്രമാണ് വീരം.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.