Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ചങ്കുറപ്പുള്ള സഖാവ്
ന്യൂജൻ സഖാക്കൾക്കുള്ള പാഠപുസ്തകമാണ് സിദ്ധാർഥ് ശിവയുടെ "സഖാവ്'. ചുളിവ് വീഴാത്ത മുണ്ടും ചുവന്ന ഷർട്ടുമിട്ട് ഷൈൻ ചെയ്യുന്ന ന്യൂജൻ സഖാക്കൾ തീർച്ചയായും ചിത്രം കാണണം. ചുളിവ് വീണ നാളുകളും സമര മുഖങ്ങളുമെല്ലാം പീരുമേടിന്‍റെ പശ്ചാത്തലത്തിൽ ബിഗ് സ്ക്രീനിൽ നിറയുന്പോൾ അറിയാതെയെങ്കിലും ഒന്നു ചെങ്കോടിയേന്തണമെന്ന് തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. അത്രയേറെ പ്രകാശിതമായി സഖാവ് കൃഷ്ണൻ പ്രേക്ഷക മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.

കാലഘട്ടത്തിന്‍റെ മാറ്റത്തിന് അനുസരിച്ച് കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവത്തിൽ വന്നിരിക്കുന്ന വിചിന്തനങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് സംവിധായകൻ സിദ്ധാർഥ് ശിവ. സഖാവെന്ന വാക്കിന്‍റെ അർഥത്തിൽ ഉൗന്നി നിന്നുള്ള കഥപറച്ചിൽ ശൈലി പിന്തുടരുന്പോഴും അമിതാവേശത്തിൽ വഴുതി വീഴാതെ മുന്നോട്ടുപോകാൻ സാധിക്കുന്നതാണ് ചിത്രത്തെ കാലികപ്രസക്തിയുള്ളതാക്കുന്നത്.



ഇന്ന് പലരും മറന്ന് തുടങ്ങുന്ന പഴയകാല കമ്മ്യൂണിസത്തിന്‍റെ ജീവനും തുടിപ്പും സഖാവിൽ പ്രതിഫലിക്കുന്നുണ്ട്. മറവിയിൽ മുങ്ങി മരിക്കേണ്ടതല്ല ഓർമകളും ഓർമപ്പെടുത്തലുകളും അത് ജ്വലിക്കണം മനസുകളിൽ നിന്നു മനസുകളിലേക്ക് കാലങ്ങൾ കടന്നു പോകുന്നതിനിടയിലും. ഇത് തന്നെയാണ് സഖാവിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. കൊമേഴ്സ്യൽ വിജയത്തിനു വേണ്ടി മാർക്കറ്റിംഗ് തന്ത്രങ്ങൾക്കായി കമ്മ്യൂണിസത്തെ ഉപയോഗിക്കുന്ന ന്യൂജൻ ടെക്നിക്കുകൾ സഖാവിലും കടന്നു കൂടിയിട്ടുണ്ട്. എന്നാൽ പഴമയുടെ പ്രസരിപ്പിലേക്ക് കടന്ന് സഖാവ് കൃഷ്ണൻ സ്ക്രീനിലേക്ക് എത്തുന്നതോടെ അത്തരം ടെക്നിക്കുകളെല്ലാം പിന്നിൽ ഒളിക്കുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.

ആദ്യ 45 മിനിറ്റിൽ കൃഷ്ണകുമാർ (നിവിൻ പോളി) എന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാട്ടിത്തരുന്നതിലൂടെ ഇന്നത്തെ പല യുവനേതാക്കളുടെ മനസിലിരിപ്പ് കൂടി തുറന്നു കാട്ടാൻ സംവിധായൻ ശ്രമിക്കുന്നുണ്ട്. നിവിൻ പോളി കൃഷ്ണ കുമാറായും സഖാവ് കൃഷ്ണനായും ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. മൂന്നു ഗെറ്റപ്പുകളിൽ കരുത്തുറ്റ കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന നിവിൻ പോളി പഴയകാല കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധിയായും(സഖാവ് കൃഷ്ണൻ) പുത്തൻ തലമുറയുടെ പ്രതിനിധിയായും(കൃഷ്ണ കുമാർ) ആശാവഹമായ പ്രകടനമാണ് ചിത്രത്തിൽ നടത്തുന്നത്.



സഖാവ് കൃഷ്ണന്‍റെ യൗവനം, വാർധക്യ കാലഘട്ടങ്ങൾ നിവിനിലെ നടൻ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. ശരീരഭാഷയിലെ മാറ്റങ്ങളും മുഖത്ത് വിരിഞ്ഞ മാനറിസങ്ങളും സൂചിപ്പിക്കുന്നത് നിവിൻ സിനിമയിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടയാളാണെന്ന് തന്നെയാണ്. സഖാവ് കൃഷ്ണൻ പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്കായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ ഉൗർജം. മുദ്രാവാക്യം വിളികളിൽ ഇത്തിരി ബലംപിടിത്തം കൂടിപ്പോയതൊഴിച്ചാൽ ചങ്കുറപ്പുള്ള സഖാവായി നിവിൻ ചിത്രത്തിൽ കളം നിറഞ്ഞു.

കൃഷ്ണ കുമാറിന് സഖാവ് കൃഷ്ണനെ കുറിച്ച് അറിയാനുള്ള ആകാംഷയിൽ നിന്നാണ് കഥയുടെ വഴി പീരുമേട്ടിലേക്ക് തിരിയുന്നത്. പിന്നെ അങ്ങോട്ട് പറയുന്ന സംഭവങ്ങളത്രയും പഴയകാല സമര ചരിത്രങ്ങളുടെ ഓർമപ്പെടുത്തലിലേക്ക് ഓരോരുത്തരെയും ചിത്രം കൊണ്ടുപോകും. ഗായത്രി സുരേഷ്, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെങ്കിലും ഐശ്വര്യ രാജേഷിന് ചിത്രത്തിലുള്ള സ്പേസ് മറ്റ് രണ്ടുപേരെക്കാളും കൂടുതലാണ്.



പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ഉത്തരവാദിത്യം സംവിധായകൻ ഏൽപ്പിച്ചത് കൃഷ്ണ കുമാറിന്‍റെ സുഹൃത്തായി എത്തുന്ന മഹേഷിലാണ്(അൽത്താഫ്). എന്നാൽ ചിരിപ്പിക്കാൻ മറന്ന മഹേഷ് സ്വയം പൊട്ടിചിരിച്ച്(ഫ്രണ്ട്സിൽ ശ്രീനിവാസൻ വാവിട്ട ചിരിക്കുന്ന പോലെയുള്ള രംഗം)സ്വയം അപഹാസ്യനാകുന്നുണ്ട്. പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതം ആവേശം ഉണർത്താൻ പാകത്തിനുള്ളതായിരുന്നു. തെളിമയുള്ള കാഴ്ച പകർത്തി സമരാവേശത്തിന് ഒരു കുറവും വരാതെ കാമറ ചലിപ്പിക്കാൻ ജോർജ് വില്യാംസിന് സാധിച്ചപ്പോൾ മിഴിവുള്ള ഫ്രെയിമുകളാൽ സന്പന്നമാകുകയായിരുന്നു ചിത്രം.



ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ നിവിൻ പോളി കാട്ടുന്ന മിടുക്ക് മറ്റ് യുവ നടൻമാർക്കും പിന്തുടരാവുന്നതാണ്. വിജയ ചിത്രങ്ങളുടെ ഭാഗമാകുന്നതിനൊപ്പം കരുത്തുറ്റ കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് സഖാവിലൂടെ നിവൻ കാട്ടിത്തരുകയാണ്. ഇത് സഖാക്കൾക്കായി മാത്രമുള്ള ചിത്രമല്ല മറിച്ച് വിപ്ലവ ആവേശം മനസിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും കണ്ടിരിക്കാവുന്ന ചിത്രമാണ്.

(സഖാവിന് ചിലത് പറയാനുണ്ട്. നെറ്റിചുളിക്കാതെ കേൾക്കാൻ പറ്റുമെങ്കിൽ മാത്രം കേൾക്കുക.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അയ്യേ, ഇതാണോ സസ്പെൻസ്...!
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു...‍? ആ സ​സ്പെ​ൻ​സ് ഇ​വി​ടെ പൊ​ളി​ക്കു​ക​യാ​ണ്... കാരണം, അതു വലിയ സ
പാ​ണ്ടി സിമ്പിളാ​ണ്, പ​വ​ർ​ഫു​ള്ളു​മാ​ണ്...!
പു​തു​പു​ത്ത​ൻ പു​തു​മ​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ളെ​യും പൂ​ർ​ണ​മാ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന
നിരാശപ്പെടുത്തി ജെമിനി...
ഒ​രു ഷോ​ർ​ട്ട് ഫി​ലി​മി​ന് പാ​ക​ത്തി​നു​ള്ള ക​ഥ​യെ ഉൗ​തി​പെ​രു​പ്പി​ച്ചാ​ൽ സം​ഭ​വി​ക്കാ​വു​ന്ന ദു​ര
ബൈജുവിനും പിള്ളേർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാം
ബിഗ് സ്ക്രീനിൽ ഒരു നാട്ടിൻപുറം കഥകൾക്കിടയിലൂടെ ഓടിക്കളിക്കുകയാണ്. കളിയും ചിരിയും കളിക്കളവും പിന്നെ അ
വെറും പൊള്ളയായ "സത്യ'
സംഭവം കളർഫുള്ളാണ്... പക്ഷേ സഹിക്കാൻ പറ്റില്ലായെന്നു മാത്രം. ആരെ രക്ഷിക്കാനാണ് ഇത്തരമൊരു ചിത്രം സംവി
കടന്പൻ- ക്ലൈമാക്സ് മാത്രം കൊള്ളാം...
കാടുണ്ട്, ഇഫക്ട്സ് ആവശ്യത്തിന് അധികമുണ്ട്, ക്ലീഷേ കഥയുണ്ട്... പിന്നെ തടിമാടനായ ഒരു നായകനുമുണ്ട്... ഇ
പുത്തൻ ഭാഷയിൽ ജോറായി നിത്യാനന്ദ ഷേണായി
കാസർഗോഡ് ഭാഷയല്ലേടാ ഉവ്വേ... സംഭവം വല്ലതും മനസിലാകുമോടേയ്...? "പുത്തൻപണം' കാണാനെത്തിയവർക്കിടയിൽ അല
നി​രാ​ശ​യി​ൽ പൊ​തി​ഞ്ഞ പ്ര​ണ​യകാ​വ്യം
മ​ണി​ര​ത്ന​ത്തി​ന്‍റെ അ​മി​ത ചി​ന്താ​ഗ​തി​യി​ൽ നി​ന്നും ഉ​ദ​യം​കൊ​ണ്ട പ്ര​ണ​യ​കാ​വ്യ​മാ​ണ് കാ​ട്രു
യുദ്ധമുഖത്തെ കാഴ്ചകളിലേക്ക് കണ്‍തുറക്കാം...
യുദ്ധങ്ങൾ എന്തിനുവേണ്ടി...‍? ഈ ചോദ്യത്തിന് ഇന്നും നേരുള്ള ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്ന
പേ​ടി​ക്കേ​ണ്ട, ഇ​ഷ്ട​പ്പെ​ടാം ഡോ​റ​യെ..
ആ​ദ്യം പേ​ടി​പ്പി​ക്കും പി​ന്നെ ആ​രെ​യും ഇ​ഷ്ട​പ്പെ​ടു​ത്തും ഈ ​ഡോ​റ. ന​യ​ൻ​താ​ര കേ​ന്ദ്ര​ക​ഥാ​പാ​ത
ജോ​ർ​ജേ​ട്ട​ന്‍റെ ചി​രി​പ്പൂ​രം...
മ​ത്താ​യി​പ്പ​റ​ന്പി​നു വേ​ണ്ടി​യു​ള്ള ന​ല്ല ഒ​ന്നാ​ന്ത​രം ക​ബ​ഡി ക​ളി... "ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം'
എല്ലാ പെൺകുട്ടികൾക്കും വേണം "എ ഗ്രേറ്റ് ഫാദർ'
സാറാ ഡേവിഡ് മാത്രമല്ല, എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും ഡേവിഡ് നൈനാനെപ്പോലെ ഒരു അച്ഛനെ കിട്ടാൻ....
കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട ദി​ന​രാ​ത്ര​ങ്ങ​ൾ​ക്ക് ഒ​രു ക​ഥ പ​റ​യാ​നു​ണ്ടാകും. ആ ​ക​ഥ​യാ​ണ് ദൈ​വ​ത്തി
കുത്തിക്കൊല്ലുന്ന ഹണി ബീ 2
കോമഡിയും സെന്‍റിമെൻസും കൗണ്ടറുകളും എല്ലാം കൂടി മിക്സിയിലിട്ട് അടിച്ചെടുത്തപ്പോൾ ആകെ മൊത്തം ചളകുളമ
കാവൽവിളക്കാണ് സൈറാബാനു
അ​സ​ത്യ​ങ്ങ​ൾ സ​ത്യ​ങ്ങ​ളു​ടെ സ്വ​സ്ഥ​ത​കെ​ടു​ത്തു​ന്ന കാ​ല​ത്ത് ശ​രി​യേ​തെ​ന്നും തെ​റ്റേ​തെ​ന്നും ത
ചിരി അലമാര
പെണ്ണുകെട്ടാൻ പ്രായമായ ചെക്കൻമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... നിങ്ങൾ ഇതുവരെ കാണാത്ത ഒരുതരം അലമാര നിങ്
അയാൾ നമുക്കിടയിലുണ്ട്...
മണികണ്ഠന്‍റെ കടലിരന്പും പോലുള്ള ചിരിക്കു മുന്നിൽ കെ.പി വ്യാസന്‍റെ (വ്യാസൻ എടവനക്കാട്) ആദ്യ സംവിധാന
ക​ത്തി​ക്കെല്ലാം ഒരു പ​രി​ധി​യി​ല്ലേ ലോ​റ​ൻ​സേ...
പോ​ലീ​സ് ഏ​മാന്മാരു​ടെ അ​മാ​നു​ഷി​ക പ്ര​ക​ട​നം കൊ​ണ്ട് തി​ള​ച്ചു മ​റി​യു​ന്ന ത​മി​ഴ​ക​ത്തു നി​ന്നു
ചുമ്മാ പറഞ്ഞതല്ല, ഇത് കട്ട ലോക്കൽ തന്നെ..!
ഇ​വൻമാര് ഇ​തെ​ന്താ അ​ഭി​ന​യി​ക്കാ​ത്തെ...? മൊ​ത്തം റി​യ​ലി​സ്റ്റി​ക്കാ​ണ​ല്ലോ...! ഈ ​തോ​ന്ന​ലാ​ണ്
അപാരം ഈ അപാരത..!
കലാലയ രാഷ്ട്രീയത്തിന്‍റെ നേരും നെറിയും തൊട്ടറിഞ്ഞവരുടെ ഉള്ളംകവരുന്ന ചിത്രമാണ് "ഒരു മെക്സിക്കൻ അപാരത
രാഷ്ട്രീയ ഗോദയിലെ യമൻ
കണക്കുകൂട്ടലുകളുടെ കളിയാണ് യമൻ. ആരും ആർക്കും എപ്പോൾ വേണമെങ്കിലും അന്തകനായി മാറാമെന്നുള്ള അറിവിന്‍റെ
വീരം അതിഗംഭീരം..!
ചതിയെന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുന്ന പേരാണ് ചന്തു. അതിപ്പോൾ എത്രമാറ്റാൻ ശ്രമിച്ചാലും മാറ
എബിക്കൊപ്പം കണ്ണുമടച്ച് പറക്കാം...
അനുഭവസമ്പത്തിന് മുന്നിൽ പ്രതിസന്ധികൾക്ക് എന്തു സ്ഥാനം... തടസങ്ങൾക്കു മേൽ ആഗ്രഹങ്ങൾക്ക് എന്തു സ്ഥാനം.
ഹൊറർ ചിത്രങ്ങൾക്ക് പുതുവഴി തുറന്ന് എസ്ര..
മലയാള ചലച്ചിത്ര ലോകത്തിന് പുതുവഴി തുറക്കുകയാണ് എസ്ര. ഹൊറർ ചിത്രമെന്നാൽ തുടക്കം മുതൽ അവസാനം വരെ ഞെട
വെ​റു​പ്പി​ക്ക​ൽ സി​ങ്കം..!
"അ​യ്യ​യ്യോ ഇ​തെ​ന്തൊ​രു വെ​റു​പ്പി​ക്ക​ലാ​ണ് പൊ​ന്നേ...' തീ​യ​റ്റ​റി​ൽ ഇ​ങ്ങ​നെ​യൊ​രു അ​ശ​രീ​രി
കണ്ടു പഴകിയ നമ്പറുകളുമായി ഫുക്രി
സംവിധായകൻ സിദ്ദിഖിന് എന്ത് സംഭവിച്ചു... തമാശയോടൊപ്പം ട്വിസ്റ്റുകളും കുത്തിനിറച്ച് അവിയൽ പരുവത്തിലു
സ്റ്റൈ​ലി​ഷ് ബോ​ഗ​ൻ അ​ല്പം ലാ​ഗാ​യി
അ​ട​ച്ചു​റ​പ്പു​ള്ള തി​ര​ക്ക​ഥ വ​ലി​ച്ചു​നീ​ട്ടി​യാ​ൽ പ​റ്റാ​വു​ന്ന കു​ഴ​പ്പ​മേ ബോ​ഗ​ന് സം​ഭ​വി​ച്ച
ഒ​ട്ടും പ​ഞ്ചി​ല്ലാ​ത്ത റ​യീ​സ്
വി​വി​ധ ഭാ​വ​ത​ല​ങ്ങ​ളെ ഒ​ന്നി​ച്ച് ആ​വാ​ഹി​ക്കാ​നു​ള്ള ഒ​രു അ​ഭി​നേ​താ​വി​ന്‍റെ വി​ഫ​ല ശ്ര​മ​മാ​ണ്
പ്രണയം തളിർക്കുന്ന മുന്തിരിവള്ളികൾ
ക​ണ്ടുമ​ടു​ത്ത പ്ര​ണ​യ​ക​ഥ​ക​ൾ​ക്കി​ട​യി​ലൂ​ടെ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്ത​ത് ഗൃ​ഹാ​തു​ര​ത​യി​ൽ
ജോ​മോ​ന്‍റെ ര​സ​മു​ള്ള സു​വി​ശേ​ഷ​ങ്ങ​ൾ
കു​രു​ത്തക്കേടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ തു​ട​ങ്ങി. ഫ​ഹ​ദ് ഫാ​സി​ലി​ന്
സോ​ളോ​യി​ൽ അധോലോക നേ​താ​വാ​യി ദു​ൽ​ഖ​ർ
മ​ധു​രൈ​യു​മാ​യി ടോ​വി​നോ​യും ആ​ഷി​ഖ് അ​ബു​വും
രാ​ഹു​ൽ മാ​ധ​വ് നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം: ഞാ​ൻ മ​ല്ലു
വ​ര​ല​ക്ഷ്മി മലയാളത്തിൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ
നയന്‍സിന് സംവിധായികയാകാന്‍ മോഹം
ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവേൽ
നായികമാർ വെറും കാഴ്ചവസ്തുക്കളായി: ജ്യോതിക
സുനിലിന്‍റെ സ്വപ്നം പൂവണിഞ്ഞു; സിനിമയിലാണെന്നു മാത്രം
ബാ​ഹു​ബ​ലി2 ആ​ദ്യം കാ​ണ​ണ്ട​ത് ആര്.. ? പ്ര​ഭാ​സ് പറയുന്നു...
മൂ​ത്തോ​നു​വേ​ണ്ടി നി​വി​ൻ പോ​ളി ദ്വീ​പ് ഭാ​ഷ പ​ഠി​ക്കു​ന്നു
ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി
വി​ല്ല​നി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വി​നാ​യ​ക​നും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.