Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പാ​ണ്ടി സിമ്പിളാ​ണ്, പ​വ​ർ​ഫു​ള്ളു​മാ​ണ്...!
പു​തു​പു​ത്ത​ൻ പു​തു​മ​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ളെ​യും പൂ​ർ​ണ​മാ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​മാ​ണ് പ​വ​ർ പാ​ണ്ടി. സ്റ്റ​ണ്ടും റൊ​മാ​ൻ​സും ഇ​രു പ​കു​തി​ക​ളി​ലാ​യി മി​ക്സ് ചെ​യ്ത് പാ​ണ്ടി​യെ പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ കാ​ട്ടി​യ മി​ടു​ക്കി​ന് സം​വി​ധാ​യ​ക​നെ അ​ഭി​ന​ന്ദി​ച്ചേ മ​തി​യാ​കു. ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​ത്തി​ൽ ധ​നു​ഷി​ന് കൂ​ട്ടാ​യെ​ത്തി​യ​ത് അ​ടി​ത്ത​റ​യു​ള്ള തി​ര​ക്ക​ഥ​യാ​ണ്. എ​ഴു​ത്തും സം​വി​ധാ​ന​വും ത​നി​ക്കും ന​ല്ല​വ​ണ്ണം വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ധ​നു​ഷ് പ​വ​ർ പാ​ണ്ടി​യി​ലൂ​ടെ.
ഒ​ന്നി​ലേ​റെ കാ​ര്യ​ങ്ങ​ളെ ഒ​രേ കൂ​ട്ടി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്പോ​ൾ പ​റ്റി​യേ​ക്കാ​വു​ന്ന പാ​ളി​ച്ച​ക​ളെ ഒ​ഴു​ക്കു​ള്ള എ​ഴു​ത്തി​ലൂ​ടെ മ​റി​ക​ട​ക്കാ​ൻ ധ​നു​ഷി​ന് നി​ഷ്പ്ര​യാ​സം സാ​ധി​ച്ചു. ക​ഥാ​പാ​ത്ര തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ സി​നി​മ​യി​ലെ ക​ള​ർ ടോ​ണ്‍ വ​രെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ പാ​ട​വ​ത്തോ​ടെ ത​ന്‍റെ ക​ന്നി ചി​ത്ര​ത്തി​നാ​യി ഒ​രു​ക്കി​യെ​ടു​ക്കു​ന്ന​തി​ൽ ധ​നു​ഷ് വി​ജ​യി​ച്ചു. പ​വ​ർ പാ​ണ്ടി​യ​യാ​യി പ​വ​ർ​ഫു​ൾ പ്ര​ക​ട​നം ന​ട​ത്തി രാ​ജ് കി​ര​ണ്‍ പ്രേ​ക്ഷ​ക​രെ കൈ​യി​ലെ​ടു​ത്ത​പ്പോ​ൾ സൂ​പ്പ​ർ​സ്റ്റാ​ർ ഇ​മേ​ജി​ലൊ​ന്നും വ​ലി​യ കാ​ര്യ​മി​ല്ലാ​യെ​ന്ന് കൂ​ടി തെ​ളി​യു​ക​യാ​യി​രു​ന്നു.
സ്റ്റ​ണ്ട് മാ​സ്റ്റ​ർ പ​വ​ർ പാ​ണ്ടി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.​ഒ​രു സ​മ​യ​ത്ത് സി​നി​മ​യി​ലെ സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യി വി​ല​സി​യ മാ​സ്റ്റ​റു​ടെ 60 വ​യ​സി​ന് ശേ​ഷ​മു​ള്ള കാ​ല​ഘ​ട്ട​ത്തെ സം​വി​ധാ​യ​ക​ൻ പു​തു​മ​ക​ളോ​ടെ ത​ന്നെ​യാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.​പ്രാ​യ​ത്തി​ന് വീ​ര്യ​ത്തെ കു​റ​യ്ക്കാ​നാ​വി​ല്ലാ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്ന പാ​ണ്ടി​യു​ടെ പ​ല പ്ര​വൃ​ത്തി​ക​ളും യൂ​ത്തന്മാരെ പോ​ലും അ​ന്പ​രി​പ്പി​ക്കു​ന്ന​താ​ണ്.​എ​ന്നാ​ൽ മ​ക​ന്‍റെ മ​ക്ക​ളെ​യും നോ​ക്കി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ട​യി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​ര​സ​ത​ക​ളെ അ​ക​റ്റി നി​ർ​ത്താ​ൻ പാ​ടു​പെ​ടു​ന്ന പാ​ണ്ടി​യെ സം​വി​ധാ​യ​ക​ൻ ന​ല്ല വെ​ടി​പ്പാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​റ​ന്നു പോ​കു​ന്ന ബ​ന്ധ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കാ​നു​ള്ള ശ്ര​മം ചി​ത്ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കാ​ണാ​നാ​വും.
ത​ന്‍റേതാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള പാ​ണ്ടി വീ​ടി​നു​ള്ളി​ൽ ഒ​തു​ങ്ങി​ക്കൂ​ടു​ന്ന​തും പി​ന്നീ​ട് പ​തി​യെ നേ​ർ​വ​ഴി സ്വീ​ക​രി​ക്കു​ന്പോ​ളു​ണ്ടാ​കു​ന്ന കാ​ഴ്ച​ക​ളും ചെ​റു​പ്പ​ക്കാ​ർ​ക്കും പ്രാ​യ​മേ​റി​യ​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​ചോ​ദ​നം ന​ല്കു​ന്ന​താ​ണ്. പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് എ​ന്നും ത​യാ​റാ​കു​ന്ന ത​മി​ഴ​ക​ത്തു നി​ന്നും ഇ​ത്ത​രം ഒ​രു ചി​ത്രം പി​റ​വി​കൊ​ണ്ട​തി​ൽ അ​തി​ശ​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല.​പാ​ണ്ടി​യു​ടെ പ്ര​ണ​യം ക​ണ്ട് ന്യൂ​ജ​ൻ​പി​ള്ളേ​ർ ക​ണ്ണു​ത​ള്ളി​യി​രു​ന്നാ​ൽ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല. അ​റു​പ​തി​ലും ഇ​രു​പ​തി​ലും പ്ര​ണ​യ​ത്തി​ന് ഒ​രേ പ്ര​കൃ​ത​മാ​ണെ​ന്ന് കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് പ​വ​ർ പാ​ണ്ടി​യി​ലൂ​ടെ സം​വി​ധാ​യ​ക​ൻ.
പ​വ​ർ പാ​ണ്ടി​യു​ടെ മ​ക​നാ​യി വേ​ഷ​മി​ടു​ന്ന​ത് പ്ര​സ​ന്ന​യാ​ണ്.​മെ​ക്കാ​നി​ക്കി​ലാ​യി ജീ​വി​തം ന​യി​ക്കു​ന്ന മ​ക​നും നാ​ച്വ​റ​ലാ​യി മു​ന്നോ​ട്ടു പോ​കു​ന്ന അ​ച്ഛ​നും ത​മ്മി​ലു​ള്ള ചേ​ർ​ച്ച​ക്കു​റ​വു​ക​ൾ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ സം​വി​ധാ​യ​ക​ൻ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​യ​മാ​കു​ന്പോ​ൾ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഒ​തു​ങ്ങി​ക്കൂ​ടി ജീ​വി​ക്ക​ണ​മെ​ന്നു​ള്ള സ​ങ്ക​ൽ​പ്പ​ത്തെ ഉ​ട​ച്ചു​വാ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​യി ധ​നു​ഷി​ന്‍റെ പ​വ​ർ പാ​ണ്ടി മാ​റു​ന്നു​ണ്ട്.​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ചി​റ​കി​ലേ​റി പ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രു അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പ്ര​തി​നി​ധി​യാ​ണ് ചി​ത്ര​ത്തി​ലെ പ​വ​ർ പാ​ണ്ടി.
ആ​ദ്യ പ​കു​തി​യി​ലെ ഒ​തു​ങ്ങി​ക്കൂ​ട​ലി​ൽ നി​ന്നും ര​ണ്ടാം പ​കു​തി​യി​ലെ കു​തി​ച്ചു ചാ​ട്ട​ത്തി​ലൂ​ടെ പാ​ണ്ടി ത​ന്‍റെ പ​ഴ​യ കാ​ല​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ട​ത്ത് പ്ര​ണ​യ​ത്തി​ന്‍റെ മൊ​ട്ടു​ക​ൾ താ​നെ വി​രി​യു​ക​യാ​ണ്. പാ​ണ്ടി​യു​ടെ യൗ​വ​ന​കാ​ലം ധ​നു​ഷാ​ണ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ പ്ര​ണ​യ​വും സം​ഭ​വ​ങ്ങ​ളും ഇ​ത​ൾ വി​രി​യു​ന്ന​തോ​ടെ ചി​ത്രം റൊ​മാ​ന്‍റി​ക് മൂ​ഡി​ലേ​ക്ക് താ​നെ വ​ഴി മാ​റും. പാ​ട്ടും സ്റ്റ​ണ്ടും റൊ​മാ​ൻ​സും ഇ​ഴ​പി​രി​യാ​തെ കൂ​ടി​ച്ചേ​ർ​ന്ന​തോ​ടെ ചി​ത്രം ഇ​ട​ത​ട​വി​ല്ലാ​തെ മു​ന്നോ​ട്ടു​പാ​യു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ക. ആ​ദ്യ പ്ര​ണ​യി​നി​യെ തേ​ടി​യു​ള്ള അ​റു​പ​താം വ​യ​സി​ലെ യാ​ത്ര​യും പി​ന്നീ​ടു​ള്ള കാ​ഴ്ച​ക​ളും കൈ​യ​ട​ക്ക​ത്തോ​ടെ ചെ​യ്യു​ന്ന​തി​ൽ രാ​ജ് കി​ര​ണും രേ​വ​തി​യും നൂ​റു​ശ​ത​മാ​ന​വും നീ​തി പൂ​ല​ർ​ത്തി​യ​പ്പോ​ൾ പ്ര​ണ​യ​ത്തി​ന് പ്രാ​യ​മി​ല്ലാ​യെ​ന്നു​ള്ള ചൊ​ല്ല് നേ​രു​ള്ള​താ​ണെ​ന്നു കൂ​ടി തെ​ളി​യു​ക​യാ​യി​രു​ന്നു. ക​ള​ർ​ഫു​ള്ളാ​യ ഫ്രെ​യി​മു​ക​ൾ ഒ​രു​ക്കി വേ​ൽ​രാ​ജ് പ​വ​ർ പാ​ണ്ടി​ക്ക് ഉ​ണ​ർ​വ് ന​ല്കി​യ​പ്പോ​ൾ ക​ഥ​യോ​ട് ചേ​ർ​ന്നു നി​ൽ​ക്കും​വി​ധം പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി ഷോ​ണ്‍ റോ​ൾ​ഡ​ണ്‍ ചി​ത്ര​ത്തി​ന് മൊ​ത്ത​ത്തി​ൽ റൊ​മാ​ന്‍റി​ക് മൂ​ഡും കൊ​ണ്ടു​വ​ന്നു.

മെ​ക്കാ​നി​ക്ക​ൽ ജീ​വി​തം ന​യി​ക്കു​ന്ന ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട ചി​ത്ര​മാ​ണ് പ​വ​ർ പാ​ണ്ടി. ഈ ​ചി​ത്രം ക​ണ്ട​തി​ൽ നി​ന്നും കി​ട്ടു​ന്ന ഉൗ​ർ​ജം ജീ​വി​ത​ത്തി​ൽ കൂ​ടി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ മാ​റ്റ​ങ്ങ​ളു​ടെ തി​ര​യി​ള​ക്കം ക​ണ്‍​മു​ന്നി​ൽ കാ​ണാ​നാ​വും.

(ക​ന്നി സം​വി​ധാ​നം ധ​നു​ഷ് വെ​ടി​പ്പാ​ക്കി... പ്ര​തീ​ക്ഷി​ക്കാം ഈ ​സി​നി​മ പ്രേ​മി​യി​ൽ നി​ന്നും ഇ​നി​യു​മേ​റെ.)


വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായ
കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത്
പ്രേക്ഷകരെ തേച്ച കാമുകി...!
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്ത
പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇ​ങ്ങ​നെ ചോ​ദി​ച്ച
ക​ളി​ചി​രി​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല ബി​ടെ​ക്...!
ഈ ​നാ​ട്ടി​ൽ കൊ​തു​കു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​
വേറിട്ടൊരു യാത്രയാണ് ആഭാസം...!
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നവാഗതനായ ജുബിത് നമ്രടത്ത് ആഭാസത്തിലൂ
ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌
ക്ലിക്കാകാത്ത തന്ത്രം...!
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായ
"പ്രേമ'ബാധയേറ്റ തൊബാമ...!
സൗഹൃദവും നിരാശയും പിന്നെ ആഗ്രഹങ്ങളും സമ്മാനിച്ചാണ് "തൊബാമ' മുന്നിലൂടെ കടന്നുപോയത്. പതിഞ്ഞ താളത്തിൽ
അരവിന്ദന്‍റെ ചിരിപ്പിക്കുന്ന അതിഥികൾ...!
ഒറ്റനോട്ടത്തിൽ ക്ലീഷേയെന്നു തോന്നാവുന്ന കഥാബിന്ദുവിനെ കഥാപശ്ചാത്തലം കൊണ്ട് മനോഹരമാക്കിയിരിക്കുകയ
ത്രില്ലടിപ്പിക്കുന്ന അങ്കിൾ...!
ത്രില്ലടിപ്പിക്കുന്ന കാ​ര്യ​ത്തി​ൽ ജോ​യ് മാ​ത്യു​വി​ന് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. മ​ന​സി​ലേ​ക്ക്
ബോ​റ​ടി​പ്പി​ക്കു​ന്ന സുവർണപു​രു​ഷ​ൻ
ചി​ല സി​നി​മ​ക​ൾ അങ്ങനെയാണ്... എ​ന്തൊ​ക്ക​യോ ത​രാ​ൻ വേ​ണ്ടി വ​ന്ന്, ഒ​ന്നും ത​രാ​തെ അ​ങ്ങ് പോ​കും
പൊട്ടിച്ചിരി​പ്പി​ക്കും ത​ത്ത..!
പ​ഴ​യ ജ​യ​റാ​മി​നെ പു​തി​യ രൂ​പ​ത്തി​ൽ തി​രി​കെ ത​ന്നി​രി​ക്കു​ക​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പ​ഞ്ച​വ​ർ​
ച​ങ്കി​ൽ ക​യ​റ​ണ മോ​ഹ​ൻ​ലാ​ൽ.!
മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ട് പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത, സ​ർ​വ​ത്ര മോ​ഹ​ൻ​ലാ​ൽ മ​യ​മാ​യ ചി​ത്രം ഏ​തെ​ന്നു ച
കമ്മാരൻ ഒന്നൊന്നര സംഭവമാണ്...!
ഒന്നെടുത്താൽ ഒന്നു സൗജന്യം... അതാണ് "കമ്മാര സംഭവം'. എന്നു കരുതി ഒറ്റ ടിക്കറ്റെടുത്തു രണ്ടുപേർക്ക് പട
ഭയം നിറയ്ക്കുന്ന മെ​ർ​ക്കു​റി.!
ഇ​ന്ത്യ​ൻ സി​നി​മാച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു നി​ശ​ബ്ദ ത്രി​ല്ല​ർ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു. പേ​
ആ​ളൊ​രു​ക്കം മ​ന​സി​ള​ക്കും..!
എ​ത്രത​ന്നെ ശ്ര​മി​ച്ചാ​ലും ചി​ല കാ​ര്യ​ങ്ങ​ൾ മ​ന​സ് അം​ഗീ​ക​രി​ച്ച് കൊ​ടു​ക്കി​ല്ല. അ​ത്ത​രം മ​ന​സ
മു​ഷി​പ്പി​ക്കാ​ത്ത കി​നാ​ക്ക​ൾ
ദുഃ​സ്വ​പ്നം ക​ണ്ട് ഞെ​ട്ടി എ​ണീ​റ്റ് ഹോ ​ക​ണ്ട​ത് സ്വ​പ്നം ആ​യി​രു​ന്നു​വെ​ന്ന് വി​ശ്വാ​സം വ​രു​ന്
ജീവിതം തെളിയുന്ന പരോൾക്കാലം
ഒറ്റ ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മലയാള സിനിമ ജയിൽ കയറി ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യം അർ
ഒറ്റമുറിക്കുള്ളിലെ തിരിച്ചറിവുകൾ...!
മുറിയിൽ എത്രതന്നെ വെളിച്ചമുണ്ടായാലും അവിടെ ജീവിതം പ്രകാശിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം...! ചെറ
ഗംഭീരം ഈ സ്വാതന്ത്ര്യം...!
റിയലിസ്റ്റിക് സംവിധായകരുടെ പട്ടികയിലേക്ക് ഒരു പേര് കൂടി എഴുതി ചേർക്കാം. ടിനു പാപ്പച്ചൻ... തന്‍റെ ആദ്
വിരസകുമാരൻ...!
ഹോ എന്തൊരു കഷ്ടപ്പാടായിരുന്നു സംവിധായകൻ ബോബൻ സാമുവലിനും തിരക്കഥാകൃത്ത് വൈ.വി.രാജേഷിനും. ട്വിസ്റ്റു
ചി​രി​പ്പി​ക്കും മാ​ർ​പാ​പ്പ...!
"തേ​പ്പ് ക​ഥ' ആ​ണ​ല്ലോ ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ്.​ ന്യൂ​ജ​ൻ പി​ള്ളേ​രു​ടെ ഇ​ട​യി​ൽ ഇ​പ്പോ​ൾ സു​ല​ഭ​
സമൂഹത്തിലേക്ക് വിരൽചൂണ്ടി എസ് ദുർഗ
തലതിരിഞ്ഞ ആചാരങ്ങൾക്കു നേരെ കാമറയും തലതിരിക്കുകയാണ് "എസ് ദുർഗ' എന്ന ചിത്രത്തിൽ. ചിത്രത്തിന്‍റെ തുടക്
സൂപ്പർ സുഡാനി...!
"സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ' പേ​രി​നൊ​രു പ​ഞ്ചൊ​ക്കെ​യു​ണ്ട്... ട്രെ​യി​ല​റും പൊ​ളി​ച്ചു... പ​ക്ഷേ
സൂപ്പർ സസ്പെൻസിൽ ഇര!
ഗോപി സുന്ദർ ചില്ലറക്കാരനല്ല... ത്രില്ലർ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കാൻ പറ്റിയ ആളാണ് താനെന്ന്
പൂത്തുലഞ്ഞ് പൂ​മ​രം..!
തീ​യ​റ്റ​ർ സ്ക്രീ​നി​നെ കലോത്സവത്തിന്‍റെ ഒറ്റ വേദിയാക്കി ചു​രു​ക്കു​ക​യാ​ണ് പൂ​മ​ര​ത്തി​ൽ സം​വി​ധാ​യ
പുകഞ്ഞു തീർന്ന ചാർമിനാർ...!
ക​ന്നി​യ​ങ്കം ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ആ​വേ​ശം ആ​വ​ലാ​തി​ക​ളു​ടെ ഇ​ട​യി​ൽ​പ്പെ​ട്ടു പോ​യാ​ലു​ള്ള അ​വ​
അ​തി​നാ​ട​കീ​യ​ത​ നിറഞ്ഞ കി​ണ​ർ!
സാ​മൂ​ഹി​ക പ്ര​സ​ക്തി​യേ​റെ​യു​ള്ള വി​ഷ​യം സി​നി​മ​യാ​ക്കു​ന്പോ​ൾ അ​തി​ൽ കൊ​മേ​ഷ്യ​ൽ ചേ​രു​വ​ക​ൾ സ
എന്തിന് ഇങ്ങനെയൊരു കല്യാണം!
"കല്യാണം' ക്ലീഷേ പ്രണയകഥയാണെന്ന് മുൻകൂർ ജാമ്യമെടുത്ത് പ്രേക്ഷകരെ എങ്ങനെയെല്ലാം വെറുപ്പിക്കാമെന്ന് പര
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.