Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
അയ്യേ, ഇതാണോ സസ്പെൻസ്...!
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു...‍? ആ സ​സ്പെ​ൻ​സ് ഇ​വി​ടെ പൊ​ളി​ക്കു​ക​യാ​ണ്... കാരണം, അതു വലിയ സംഭവമൊന്നുമല്ല. മാ​തൃ​ത്വ​ത്തി​ന്‍റെ ബ​ല​ഹീ​ന​ത​യെ ചൂ​ഷ​ണം ചെ​യ്ത പൽവാൽ​ദേ​വ​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് ക​ട്ട​പ്പ മ​ന​സി​ല്ലാ​മ​ന​സോ​ടെ അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​യെ പിന്നിൽ നിന്നും കുത്തിക്കൊല്ലുന്നത്.ബാഹുബലി ഒന്നിന് ശേഷം ഓരോ പ്രേക്ഷക മനസിലും ഉയർന്ന ഈ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ത​രു​ക മാ​ത്ര​മ​ല്ല ബാഹുബലി-2 ദ് കൺക്ലൂഷൻ. ഇത്തരമൊരു ഒ​രു ക​ഥ​യ്ക്ക് അ​മാ​നു​ഷി​ക​ത​യു​ടെ​യും സാ​ങ്കേ​തി​കത്തിക​വി​ന്‍റെ​യും പി​ൻ​ബ​ലം ഇ​ല്ലാ​തെ വി​ജ​യം വ​രി​ക്കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്ന് കൂ​ടി പറഞ്ഞുവയ്ക്കുകയാണ് സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്.രാ​ജ​മൗ​ലി. വി​ജ​യം കൊ​യ്തു എ​ന്ന​ത് സ​ത്യം ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ബ​ലമില്ലാ​ത്ത ക​ഥ​യ്ക്ക് ച​തി​യു​ടെ​യും ബ​ല​ഹീ​ന​ത​ക​ളു​ടെ​യും മേ​ലാ​പ്പ് ചാ​ർ​ത്തിക്കൊടു​ത്ത​തി​ലൂ​ടെ തിന്മ​യെ നന്മ ​ജ​യി​ക്കു​ന്ന​ത് ഒ​രു​പാ​ട് ജീ​വ​നു​ക​ളെ ബ​ലി കൊ​ടു​ത്തുകൊ​ണ്ടു കൂ​ടി​യാ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ബാ​ഹു​ബ​ലി 2വി​ലൂ​ടെ രാ​ജ​മൗ​ലി.സ​സ്പെ​ൻ​സി​നും അ​പ്പു​റ​ത്തു​ള്ള കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബാ​ഹു​ബ​ലി​യോ​ളം സ്ഥാ​നം മാ​ത്ര​മേ ബാ​ഹു​ബ​ലി2​വി​നും കൊ​ടു​ക്കേ​ണ്ട​തു​ള്ളു.​ ആ​ദ്യ ഭാ​ഗം മു​ഴു​വ​ൻ സ​മ​യ​വും കോ​രി​ത്ത​രി​പ്പി​ക്കു​ന്ന അ​വ​ത​ര​ണ തി​ക​വി​ലൂ​ടെ​യാ​ണ് സി​നി​മ​യു​ടെ സ​ഞ്ചാ​ര​മെ​ങ്കി​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​ഴ​ച്ചി​ലു​കൾ മുഷിപ്പുണ്ടാക്കുന്നുണ്ട്. അ​വി​ടെ​യാ​ണ് ക​ഥ പ​റ​ഞ്ഞുതീ​ർ​ക്കാ​നു​ള്ള വ്യ​ഗ്ര​ത ത​ല​പൊ​ക്കു​ന്നതും. ഇ​ത്ത​രം പാ​ക​പ്പി​ഴ​ക​ളെ മ​റ​ച്ചു​വ​യ്ക്കാ​ൻ രാ​ജ​മൗ​ലി​യു​ടെ സം​വി​ധാ​ന മി​ക​വി​ന് ക​ഴി​യാ​തെപോകുന്ന​ത് ബാ​ഹു​ബ​ലി 2വി​ൽ കാ​ണാ​നാ​വും.​ബാഹുബലി ഒന്നാം ഭാഗം മഹേന്ദ്ര ബാഹുബലിയിൽ നിന്ന് പിതാവ് അമരേന്ദ്ര ബാഹുബലിലേക്ക് എത്തി അവസാനിപ്പിച്ചപ്പോൾ, രണ്ടാം ഭാഗം നിർത്തിയിടത്തുനിന്നു തുടങ്ങുകയാണ്. മ​ഹേ​ന്ദ്ര ബാ​ഹു​ബ​ലി​യു​ടെ ക​ഥ​യി​ൽ നി​ന്നും അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​യു​ടെ ക​ഥ​യി​ലേ​ക്കു​ള്ള ചു​രു​ളു​ക​ൾ അ​ഴി​ഞ്ഞ​തോ​ടെ അ​മാ​നു​ഷി​ക​ത​യു​ടെ മൂ​ർ​ത്തീഭാ​വ​മാ​യി പ്ര​ഭാ​സ് (​അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി)​മാ​റു​ന്ന കാ​ഴ്ച ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും. മ​ദമിള​കി​യ ആ​ന​യെ നി​ല​യ്ക്കു നി​ർ​ത്തി ശി​വ​കാ​മി അ​മ്മ​യ്ക്ക് വ​ഴിയൊരു​ക്കു​ന്ന കാ​ഴ്ച​യോ​ടെ​യാ​ണ് ചി​ത്ര​ത്തി​ൽ അമരേന്ദ്ര ബാ​ഹു​ബ​ലി​യു​ടെ മു​ഖം തെ​ളി​യു​ന്ന​ത്.പ​ട്ടാ​ഭി​ഷേ​ക​ത്തി​ന് മു​ന്നേ ദി​ഗ്‌വി​ജ​യ​ത്തി​നാ​യി അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​യെ ശി​വ​കാ​മി (ര​മ്യാ​കൃ​ഷ്ണ​ൻ) അ​യ​യ്ക്കു​ന്ന​തോ​ടെ പൈ​ങ്കി​ളിക്ക​ഥ​ക​ളോ​ട് ഉപ​മി​ക്കാ​വു​ന്ന സം​ഭ​വവി​കാ​സ​ങ്ങ​ളു​ടെ(​ക​ഥാ​ഗ​തി​യെ ആ​ണ് കേ​ട്ടോ ഉ​ദ്ദേ​ശി​ച്ച​ത്) കെ​ട്ട​ഴി​യു​ക​യാ​ണ്. കു​ന്ദളദേ​ശ​ത്തെ യു​വ​റാ​ണി​യാ​യ ദേ​വ​സേ​ന​യു​ടെ വീ​ര​ത്ത​ങ്ങ​ൾ ക​ണ്ട് മ​തി​മ​യ​ക്കു​ന്ന അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​യാ​യി പ്ര​ഭാ​സ് ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ക്ഷേ, പ്ര​ഭാ​സി​ന് ആ​ക്ഷ​നോ​ളം റൊ​മാ​ൻ​സ് വ​ഴ​ങ്ങി​ല്ലെന്ന് ബാ​ഹു​ബ​ലി 2വി​ലൂ​ടെ തെ​ളി​യു​ക​യാ​യി​രു​ന്നു.ഈ ​ക​ഥ​യെ ച​തി​ക്ക​ഥ എ​ന്നു പ​റ​യു​ന്ന​താ​വും ന​ല്ല​ത്. ച​തി​ക​ളു​ടെ ചു​രു​ളു​ക​ളാ​ണ് സം​വി​ധാ​യ​ക​ൻ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ഴിച്ചുവി​ടു​ന്ന​ത്. പൽവാൽദേ​വ​ന്‍റെ ​ക്രൂ​ര​ത​ക​ളും കു​ബു​ദ്ധി​ക​ളും ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ വ​ര​ച്ചി​ട്ടു​ണ്ട്. പൽവാൽദേ​വ​നാ​യി റാ​ണ ദഗുബതി ചി​ത്ര​ത്തി​ൽ തി​ക​വാ​ർ​ന്ന പ്ര​ക​ട​നം ത​ന്നെ​യാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​സി​ലു​പെ​രി​പ്പി​ച്ച അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​ക്കും മ​ക​ൻ മ​ഹേ​ന്ദ്ര ബാ​ഹു​ബ​ലി​ക്കും പ​റ്റി​യ എ​തി​രാ​ളി ത​ന്നെ​യാ​ണ് പൽവാൽ​ദേ​വ​ൻ.ഗ്രാ​ഫി​ക്സു​ക​ളും സ്പെ​ഷ​ൽ ഇ​ഫ​ക്ടു​ക​ളും സ​മാ​മ​സ​മം ചേ​ർ​ത്ത​പ്പോ​ൾ ഒറിജി​ന​ലി​നെ വെ​ല്ലു​ന്ന കാ​ഴ്ച​ക​ൾ സി​നി​മ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. മേ​ഘ​ങ്ങ​ളെ വെ​ള്ള​ക്കുതി​ര​ക​ളാ​യി ക​ണ്‍​മു​ന്നി​ൽ കാ​ട്ടി​ത്ത​ന്നു സാ​ങ്ക​ൽ​പ്പി​ക​ത​യ്ക്ക് പു​തി​യ​മാ​നം ന​ല്കാ​ൻ കൂ​ടി ചി​ത്രം ശ്ര​മി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക തി​ക​വി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച കാ​ട്ടാ​ത്തി​ട​ത്താ​ണ് ബാ​ഹു​ബ​ലി 2വിനു വേ​റി​ട്ട മു​ഖം കൈ​വ​രു​ന്ന​ത്. സാ​ബു സി​റി​ൾ ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാം വി​ധം സെ​റ്റു​കളൊരുക്കി വീ​ണ്ടും ഞെ​ട്ടി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് കി​ട്ടി​യ​ത് ഇ​തു​വ​രെ കാ​ണാ​ത്ത സു​ന്ദ​ര കാ​ഴ്ച​കളാണ്.പു​രു​ഷന്മാരു​ടെ പൂ​ണ്ടു​വി​ള​യാ​ട്ടം മാ​ത്ര​മ​ല്ല സ്ത്രീ​ക​ളു​ടെ ത​ന്‍റേട​വും ചി​ത്ര​ത്തി​ൽ ദൃ​ശ്യ​മാ​വു​ന്നു​ണ്ട്. ദേ​വ​സേ​ന​യാ​യി തി​ക​വാർന്ന അ​ഭി​ന​യം പു​റ​ത്തെ​ടു​ത്ത​ അ​നു​ഷ്ക ഷെട്ടിക്ക് ഒ​രു നാ​യി​ക​യ്ക്ക് കൊ​ടു​ക്കാ​വു​ന്ന സ്വ​പ്ന​തു​ല്യ​മാ​യ ഇ​ൻ​ട്രോ​യാണ് സംവിധായകൻ നൽകിയത്. ശി​വ​കാ​മി​യാ​യി ര​മ്യാ​കൃ​ഷ്ണ​ൻ ഒ​രു സ്ത്രീ​യ്ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ബ​ല​ഹീ​ന​ത​ക​ളും ആ​ജ്ഞ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള തി​ക​വും കൃ​ത്യ​മാ​യി കാ​ട്ടി​ത്ത​രു​ന്നു​ണ്ട്.ആ​ദ്യ പ​കു​തി​യി​ൽ കോ​മ​ഡി​യും പൈ​ങ്കി​ളി​യും ആ​ക്ഷ​നും ഇ​ട​ക​ല​ർ​ത്തിയാണ് സംവിധായകന്‍റെ പരീക്ഷണം. എന്നാൽ രണ്ടാം പകുതിയിൽ ബാഹുബലിയുടെ ആക്ഷൻ മാത്രം നിറഞ്ഞു നിൽക്കുകയാണ്. അ​മ​രേ​ന്ദ്ര ബാ​ഹു​ബ​ലി​യി​ൽ നി​ന്നും മ​ഹേ​ന്ദ്ര ബാ​ഹു​ബ​ലി​യി​ലേ​ക്ക് വീ​ണ്ടും എ​ത്തു​ന്ന​തോ​ടെ ചി​ത്ര​ത്തി​ന് അ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന ഉൗ​ർ​ജം ന​ഷ്ട​പ്പെ​ടു​ന്ന​തും കാ​ണാ​നാ​വും. പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ചി​ത്ര​ത്തി​നി​ട​യി​ലൂ​ടെ കേ​ൾ​വിസു​ഖം ന​ല്കി ക​ട​ന്നു പോ​കു​ന്നു​ണ്ട്. ആ​ദ്യ ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ത​മ​ന്ന​യ്ക്ക് ര​ണ്ടാം ചിത്രത്തിൽ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നി​ല്ലാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ തി​ള​ങ്ങി ഒ​ടു​ക്ക​ത്തി​ൽ ആ​രോ വി​ഴു​ങ്ങി​യ ത​മ​ന്ന​യെ ചി​ത്ര​ത്തി​ൽ കാ​ണാ​നാ​വും.ക​ട്ട​പ്പ​യാ​യി എ​ത്തി​യ സ​ത്യ​രാ​ജി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ബാ​ഹു​ബ​ലി 2വി​ലെ ഹൈ​ലൈ​റ്റ്. വീ​ര​നി​ൽ നി​ന്നും ര​സി​ക​നി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​റ്റം ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ഫ് മേ​ലോ​ട്ട് ഉ​യ​ർ​ത്തു​ന്നു​ണ്ട്. സ​സ്പെ​ൻ​സു​ക​ൾ​ക്കും അ​പ്പു​റ​മാ​ണ് ബാ​ഹു​ബ​ലി 2. അ​തു​കൊ​ണ്ട് ത​ന്നെ സ​സ്പെ​ൻ​സ് പൊ​ളി​ഞ്ഞാ​ലും ചി​ത്രം കാ​ണാ​ൻ പ്രേക്ഷകർ തി​യ​റ്റ​റിൽ എത്തുമെന്ന് ഉറപ്പാണ്.

(ക​ഥ​യ​ല്ല, കാ​ണാക്കാഴ്ച​ക​ൾ കാ​ണാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള വി​രു​ന്നാ​ണ് ബാ​ഹു​ബ​ലി- 2)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ജൂ​തക​ഥ...!
തി​യ​റ്റ​റി​ലേ​ക്ക് ആ​ളെ ക​യ​റ്റാ​ൻ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളോ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളോ ഒ​ന്നു
ബോബിീീീ അസഹനീയം..!
ക്ഷമയും സഹനശക്തിയും നിങ്ങൾക്ക് എത്രമാത്രം ഉണ്ട്. അത്തരമൊരു ഒരു പരീക്ഷണത്തിന് തയാറാണോ. രണ്ടു മണിക്ക
ഒ​പ്പി​ക്ക​ൽ "ഇ' ഹൊ​റ​ർ ത്രി​ല്ല​ർ
പേ​ടി​പ്പി​ക്കാ​നാ​യി കു​ക്കു സു​രേ​ന്ദ്ര​ൻ ഒ​രു​ക്കി​യ നു​ണു​ക്കു വി​ദ്യ​ക​ൾ അ​സ്വ​സ്ഥ​ത​ക​ൾ മാ​ത്ര
"ഹണി ബീ 2.5' വേറെ ലെവലാണ്
സംവിധായകരേയും തിരക്കഥാകൃത്തുകളേയും കാത്ത് സിനിമാ ലൊക്കേഷനുകളിൽ ഒരുപാട് കഥകൾ ഇങ്ങനെ പരതി നടപ്പുണ്ട്.
മ​ഴ​വി​ല്ല​ഴ​കി​ൽ ക്ലി​ന്‍റ്..!
ആ​കാ​ശ​ത്തി​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ ന​ക്ഷ​ത്രം ഇ​ങ്ങ് ഭൂ​മി​യി​ൽ വീ​ണ്ടും പു​ന​ർ​ജ​നി​ച്ചു. 34 വ​ർ​ഷ
ഡ​യ​ലോ​ഗ​ടി​യി​ൽ ഒ​തു​ങ്ങി വി​ഐ​പി-2
സ്വ​ന്ത​മാ​യി കാ​ശ്മു​ട​ക്കി കു​റ​ച്ച് ഉ​പ​ദേ​ശ വ​ച​ന​ങ്ങ​ൾ പ​ത്തു​പേ​രെ കേ​ൾ​പ്പി​ക്കാ​മെ​ന്ന് ധ​നു
ക്ലിക്കാകാതെ "തൃശ്ശിവപേരൂർ ക്ലിപ്തം'
ആദ്യമേ പറഞ്ഞേക്കാം, ആസിഫ് അലിയാണ് (ഗിരിജാവല്ലഭൻ) "തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന ചിത്രത്തിലെ നായകൻ. പടം
സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ സ​ർ​വ​ത്ര പ​രാ​ജ​യം..!
ചി​ല സി​നി​മ​ക​ൾ "അ​യ്യോ തീ​ർ​ന്നു പോ​യ​ല്ലോ, ഇ​ത്തി​രി കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ..' എ​ന്നു
ലവലേശം ആശങ്ക വേ​ണ്ട, "വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക' കാ​ണാ​ൻ..!
സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള ത​ന്‍റെ തി​രി​ച്ചുവ​ര​വി​ൽ അ​ഞ്ച് ക​ള്ളന്മാരേ​
"ചങ്ക്സ്' സഹിക്കാൻ പറ്റില്ല!
ന്യൂജൻ പിള്ളേരുടെ പോക്കറ്റിലെ ചിക്കിലി മനസിൽ കണ്ട് തൊടുത്തുവിട്ട ഡയലോഗുകളും കൗണ്ടറുകളുമെല്ലാം സംവ
മ​ന​സ് ക​വ​രു​ന്ന മ​ണ്ടന്മാർ
"സം​ഭ​വം സീ​രി​യ​സ് ആ​ണോ... അ​തെ, അ​പ്പോ​ൾ കോ​മ​ഡി​യ​ല്ലേ... അ​തേ​ല്ലോ... എ​ന്തോ​ന്നൊ​ക്കെ​യാ​
മ​ന​സി​ൽ ക​യ​റിക്കൂടാ​ത്ത ക​ടം​ക​ഥ..!
ഹ​ഹ​ഹാ... ഇ​തെ​ന്തൊ​രു ക​ഥ​യാ​ണ​പ്പാ... ഇ​ങ്ങ​നെ​യു​മു​ണ്ടോ ത​ട്ടി​ക്കൂ​ട്ടു​ക​ൾ. ഈ ​സ​മ​യം ഉ​ണ്ട​
നിരാശയുടെ "തീരം'
ഈ തീരത്ത് പ്രണയമുണ്ട്, കൊച്ചുകഥയുണ്ട്, പ്രതികാരമുണ്ട്, പുതുമകൾ കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്. ഇത്രയൊ
ക​ള​ർ​ഫു​ൾ "പ്രേ​മ​ലേ​ഖ​നം'
പ്രി​യ​പ്പെ​ട്ട ബ​ഷീ​ർ,

നീ ​എ​നി​ക്കാ​യി മാ​ത്രം ത​ന്ന പ്രേ​മ​ലേ​ഖ​നം ദാ ​ഇ​വി​ടെ
കലിപ്പ് വിക്രം ആൻഡ് കൂൾ വേദ
വിക്രം വേദയ്ക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. തുടക്കം മുതൽ ശ്രദ്ധയോടെ ഇരുന്നില്ലെങ്കിൽ ഇടയ്ക്ക് പിടിവിട്ട
ഹോളിഡേ മൂഡിൽ "സണ്‍ഡേ ഹോളിഡേ'
കഥകൾ പറയേണ്ട പോലെ പറഞ്ഞാൽ കേട്ടിരിക്കാൻ നല്ല സുഖമാണ്. സംവിധായകൻ ജിസ് ജോയി "സണ്‍ഡേ ഹോളിഡേ' എന്ന കഥ
പെണ്‍മക്കളുള്ള അമ്മമാർക്കായ് "മോം'
കണ്ടുപരിചയിച്ച പ്രതികാര കഥകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് "മോം' സിനിമയിൽ പ്രതീക്ഷിക്കരുത്. പക്ഷേ, ച
ഫ്ളാ​ഷ് ബാ​ക്കി​ൽ ത​ട്ടിവീ​ണ് ടി​യാ​ൻ
ഫ്ളാ​ഷ് ബാ​ക്കു​ക​ൾ ചി​ല​പ്പോ​ഴൊ​ക്കെ അ​പ​ക​ട​കാ​രി​ക​ളാ​കാ​റു​ണ്ട്... പ​ക്ഷേ, അ​ത് ഒ​രു സി​നി​മ​യ
അയാൾ "ശശി'യാക്കില്ല...!
"ശശി' ഇന്ന് മലയാളത്തിലെ ഒരു പേര് മാത്രമല്ല, പ്രയോഗം കൂടിയാണ്. ശശിയായി എന്ന പ്രയോഗം ന്യൂജെൻ പിള്ളേരുട
ഈ തൊണ്ടിമുതലിന് പ്രേക്ഷകർ ദൃക്സാക്ഷിയാകും
അല്പ സ്വല്പം ഇഴച്ചിലുകളില്ലാതെ എന്തു ജീവിതമല്ലേ... ആ ഇഴച്ചിലുകൾ പോലും സുന്ദരമാകുന്നിടത്താണ് തൊണ്ടി
തമാശക്കളിയിൽ ഒതുങ്ങി റോൾ മോഡൽസ്
കോമഡിയുടെ സ്റ്റോക്ക് തീർന്നിട്ടില്ലായെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് സംവിധാന രംഗത്തേക്ക് ഗംഭീരതിരിച
ഒ​ട്ടും തൃ​പ്തി​പ്പെ​ടു​ത്താ​ത്ത സി​നി​മാ​ക്കാ​ര​ൻ
ഒ​രു സി​നി​മാ​ക്കാ​ര​ൻ ക​ണ്ടി​റ​ങ്ങു​ന്പോ​ൾ ഡി​റ്റ​ക്ടീ​വ് പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഓ​ർ​മ​യി​ലേ​ക്ക്
ഉ​ത്ത​ര​ങ്ങ​ളേ​റെ​യു​ള്ള രാ​വു​ക​ൾ
ചു​മ്മാ ഒ​രു ക​ഥ പ​റ​യു​ക​യ​ല്ല, ഒ​രു​പി​ടി ക​ഥ​ക​ളെ കൂ​ട്ടി​യി​ണ​ക്കി ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളും അ​
വ​ന​മ​ക​ന് ത​ല​വെ​ച്ചാ​ൽ ബോ​റ​ടി​ച്ച് മ​രി​ക്കാം...
ക​ഥ​യി​ല്ലാ​യ്മ​യു​ടെ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട സം​വി​ധാ​യ​ക​ന്‍റെ നി​ല​വി​ളി​യാ​ണ് "വ​ന​മ​ക​ൻ'. മ​ന​സി
മ​ചു​ക- തി​ക​വു​റ്റ ഒ​രു സൈ​ക്കോ ത്രി​ല്ല​ർ
സാ​ങ്ക​ൽ​പ്പി​ക​ത​യു​ടെ ലോ​ക​ത്തെ പു​തു​വെ​ളി​ച്ച​മാ​കു​ക​യാ​ണ് "മ​ചു​ക'. ​മ​ല​യാ​ള സി​നി​മ​യി​ൽ ഇ​
അ​ച്ചു​വും കി​ച്ചു​വും ത​നി ത​ങ്ക​മാ​ണ്..!
എ​ടാ ചേ​ട്ടാ... എ​ടാ പൊ​ട്ട​ൻ ചേ​ട്ടാ... കി​ച്ചു​വി​ന്‍റെ ഈ ​വി​ളി ഇ​നി പ​ല വീ​ടു​ക​ളി​ലും ഉ​യ​ർ​ന്
ചി​ക്ക​ൻ കോ​ക്കാ​ച്ചി​ക്ക് രു​ചി അ​ത്ര പോ​ര...!
ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ സി​നി​മ മോ​ഹ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ടു​ത്തു​ചാ​ട്ടം മാ​ത്ര​മാ​ണ് "ചി
ബി കെയർഫുൾ...!
ട്രാഫിക് കോലാഹലങ്ങൾക്ക് ഇടയിലൂടെയുള്ള ഓട്ടത്തിനിടയിൽ നാം മറന്നു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നാ
തൊ​ട്ട​ടു​ത്ത​റി​യാം സ​ച്ചി​നെ..!
ര​ണ്ടു മ​ണി​ക്കൂ​റും 18 മി​നി​റ്റും നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വ​ര​ണം മാ​ത്ര​മാ​ണ് സ​ച്ചി​ൻ എ ​ബി​ല്യ​
ഓ​മ​ന​ക്കുട്ടാ, മൊ​ത്തം ക​ണ്‍​ഫ്യൂ​ഷ​നാ​യ​ല്ലോ...!
ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​ത്തി​ൽ ത​ന്നെ ഇ​ത്ര​യേ​റെ സാ​ഹ​സം കാ​ട്ടി​യ സം​വി​ധാ​യ​ക​ന്‍റെ ധൈ​ര്യ​ത്തെ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.