Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
സ്റ്റൈലിഷ് കൊമ്രേഡ് ഈസ് ആവറേജ്...!
ഈ വർഷം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ സഖാവാണ് അജി മാത്യു (ദുൽഖർ സൽമാൻ). ടോവിനോ തോമസും (ഒരു മെക്സിക്കൻ അപാരത) നിവിൻ പോളിയും (സഖാവ്) കമ്മ്യൂണിസത്തെ മാർക്കറ്റ് ചെയ്ത പാതയിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് അമൽ നീരദിന്‍റെ സഖാവ് അജി സഞ്ചരിക്കുന്നത്. മാണിയും കോഴയും ഉമ്മൻ ചാണ്ടിയേയും എല്ലാം തുടക്കത്തിലേ കടത്തിവിട്ട് 2015ൽ സിനിമക്കാർ മാർക്കറ്റ് ചെയ്യാതെ പോയ സംഭവങ്ങളെ അമൽ നീരദ് നല്ല വെടിപ്പായി സ്ക്രീനിലേക്ക് പകർത്തി. കേരളാ കോണ്‍ഗ്രസുകാരുടെ മലക്കംമറിച്ചിലും സംഭവങ്ങളും മറ്റും കത്തിനിൽക്കുന്ന ഈ സമയത്ത് പാലായിലെ സഖാവ് തിയറ്ററിൽ ഇടംപിടിച്ചത് തികച്ചും യാദൃച്ഛികം മാത്രം.



അമൽ നീരദിന്‍റെ ഈ കൊമ്രേഡ് രണ്ടു തരത്തിലാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക. ഒന്നാം പകുതി ദുൽഖർ ഫാൻസിനെ പുളകം കൊള്ളിച്ചും രണ്ടാം പകുതി സാഹസികത ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും മനസിനെ കീഴടക്കിയുമാണ് സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക) യാത്ര നടത്തുന്നത്. സംവിധായകന്‍റെ മികവ് വെളിപ്പെടുന്ന രണ്ടാം പകുതി ഇതുവരെ കാണാത്ത കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. എന്നാൽ അത് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. എന്നിരുന്നാലും തനിക്ക് പറയാനുള്ളത് അമൽ നീരദ് എന്ന സംവിധായകൻ ചിത്രത്തിന്‍റെ രണ്ടാം പകുതിയിലൂടെ കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്.




കേരള കോണ്‍ഗ്രസുകാരൻ മാത്യുവിന്‍റെ (സിദ്ദിഖ്) സഖാവായ മകൻ അജി മാത്യുവായാണ് ദുൽഖർ സൽമാൻ ചിത്രത്തിലെത്തുന്നത്. സഖാവ് കളിയും പ്രണയവും സൗഹൃദവും പാർട്ടി പരിപാടികളുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ ചിത്രമല്ല. അജി മാത്യുവിന്‍റെ പ്രണയ സാഹസിക യാത്രയാണ് സിഐഎയിൽ സംവിധായകൻ പകർത്തിയിരിക്കുന്നത്.



കാൾ മാർക്സ്, ചെഗുവേര എന്നിവരെ മലയാളം സംസാരിപ്പിച്ച് അവരുടെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും കൂടി ചിത്രത്തിലേക്ക് കടത്തിവിടാൻ സംവിധായകൻ കാട്ടിയ മിടുക്ക് പ്രശംസനീയം തന്നെ. ഫ്ളാഷ് ബാക്കുകൾക്ക് ഒരു പുതിയമാനം നല്കിയിരിക്കുകയാണ് സിഐഎ. പക്ഷേ, ക്ലീഷേകളെ വിട്ടുപിരിയാൻ വിസമ്മതം കാട്ടുന്ന സംവിധായകനെ ഒന്നാം പകുതിയിൽ ഒരുപാട് ഇടങ്ങളിൽ കാണാൻ കഴിയും.



ആദ്യ പകുതിയിൽ സഖാവ് അജിയുടെ വണ്‍മാൻ ഷോയാണ് ചിത്രത്തിൽ കാണാൻ കഴിയുക. അടിയും ഇടിയും പ്രണയവുമെല്ലാം കൂട്ടിയിണക്കി പതിവ് ചേരുവകളെല്ലാം വേണ്ടവിധം ഉപയോഗിച്ച് സംവിധായകൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. അജിയുടെ പ്രണയവും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ചിത്രത്തിന്‍റെ വേഗം കൂട്ടുന്പോൾ ഇതൊരു സാദാ പ്രണയ കഥയാണോയെന്ന് തോന്നിയേക്കാം. പ്രണയ സാഫല്യത്തിനായി അമേരിക്കയിൽ എത്തിപ്പെടാനുള്ള സാഹസങ്ങളെ കൂട്ടുപിടിച്ച് രണ്ടാം പകുതിയിൽ, സിനിമയുടെ അതുവരെയുള്ള മൂഡ് മാറ്റുന്നിടത്താണ് ഇതൊരു സംവിധായകന്‍റെ ചിത്രമാകുന്നത്. ദുൽഖർ പതിവ് ശൈലികൾ തുടരുന്ന സിനിമയിൽ മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.



മെക്സിക്കൻ-അമേരിക്കൻ ബോർഡർ കടക്കാനുള്ള അജിയുടെ യാത്ര കണ്ടിരിക്കേണ്ടത് തന്നെയാണ്. ആ കാഴ്ചകൾ തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റും. ദുൽഖറിന്‍റെ അച്ഛനായി സിദ്ദിഖ് തകർപ്പൻ പ്രകടനം നടത്തുന്പോൾ കേരള കോണ്‍ഗ്രസുകാരൻ അച്ചായന്‍റെ എല്ലാ മാനറിസങ്ങളും കാണാൻ കഴിയും. കഥയുടെ തുടർച്ചയ്ക്കായി ഒരു നായിക എന്ന രീതിയിൽ സാറ(കാർത്തിക മുരളീധരൻ) ചിത്രത്തിൽ ഒതുങ്ങിപ്പോകുന്നുണ്ട്. ചിത്രത്തിൽ സ്ക്രീൻ സ്പേസ് വളരെ കുറവാണ് നായികയ്ക്ക്. സൗബിനും ദിലീഷ് പോത്തനും മാല പാർവതിയുമെല്ലാം അവരവരുടെ റോളുകൾ ഇണക്കത്തോടെ ചെയ്തപ്പോൾ കോമഡിയും വീടിന്‍റെ അന്തരീക്ഷവുമെല്ലാം പാകത്തിന് ചേർന്നു.



ഷിബിൻ ഫ്രാൻസിസിന്‍റെ തിരക്കഥ ശരാശരി മാത്രമാണ്. എങ്കിലും, ആവിഷ്കരണത്തിലെ അമൽ നീരദ് ടച്ചാണ് ചിത്രത്തിന്‍റെ മാറ്റ് കൂട്ടിയത്. മെക്സിക്കോയും അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളും രണദിവ് കാമറയിൽ പകർത്തിയതിന്‍റെ മനോഹാരിത തിയറ്ററിൽ പോയി തന്നെ കണ്ടറിയുക. പ്രേക്ഷകരുടെ മനസിനെ വേഗത്തിലോടിച്ച ശേഷം ഇതുവരെ കാണാത്ത ഒട്ടേറെ കാഴ്ചകൾ സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. പക്ഷേ, രണ്ടാം പകുതിയിലെ അത്തരം കാഴ്ചകൾ കാണാൻ ഇത്തിരി ക്ഷമ വേണമെന്നു മാത്രം.

(ബാഹുബലി കാഴ്ചകളിൽ സഖാവ് അജി മുങ്ങാതിരുന്നാൽ സിഐഎ ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കും)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തമാശക്കളിയിൽ ഒതുങ്ങി റോൾ മോഡൽസ്
കോമഡിയുടെ സ്റ്റോക്ക് തീർന്നിട്ടില്ലായെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് സംവിധാന രംഗത്തേക്ക് ഗംഭീരതിരിച
ഒ​ട്ടും തൃ​പ്തി​പ്പെ​ടു​ത്താ​ത്ത സി​നി​മാ​ക്കാ​ര​ൻ
ഒ​രു സി​നി​മാ​ക്കാ​ര​ൻ ക​ണ്ടി​റ​ങ്ങു​ന്പോ​ൾ ഡി​റ്റ​ക്ടീ​വ് പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഓ​ർ​മ​യി​ലേ​ക്ക്
ഉ​ത്ത​ര​ങ്ങ​ളേ​റെ​യു​ള്ള രാ​വു​ക​ൾ
ചു​മ്മാ ഒ​രു ക​ഥ പ​റ​യു​ക​യ​ല്ല, ഒ​രു​പി​ടി ക​ഥ​ക​ളെ കൂ​ട്ടി​യി​ണ​ക്കി ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളും അ​
വ​ന​മ​ക​ന് ത​ല​വെ​ച്ചാ​ൽ ബോ​റ​ടി​ച്ച് മ​രി​ക്കാം...
ക​ഥ​യി​ല്ലാ​യ്മ​യു​ടെ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട സം​വി​ധാ​യ​ക​ന്‍റെ നി​ല​വി​ളി​യാ​ണ് "വ​ന​മ​ക​ൻ'. മ​ന​സി
മ​ചു​ക- തി​ക​വു​റ്റ ഒ​രു സൈ​ക്കോ ത്രി​ല്ല​ർ
സാ​ങ്ക​ൽ​പ്പി​ക​ത​യു​ടെ ലോ​ക​ത്തെ പു​തു​വെ​ളി​ച്ച​മാ​കു​ക​യാ​ണ് "മ​ചു​ക'. ​മ​ല​യാ​ള സി​നി​മ​യി​ൽ ഇ​
അ​ച്ചു​വും കി​ച്ചു​വും ത​നി ത​ങ്ക​മാ​ണ്..!
എ​ടാ ചേ​ട്ടാ... എ​ടാ പൊ​ട്ട​ൻ ചേ​ട്ടാ... കി​ച്ചു​വി​ന്‍റെ ഈ ​വി​ളി ഇ​നി പ​ല വീ​ടു​ക​ളി​ലും ഉ​യ​ർ​ന്
ചി​ക്ക​ൻ കോ​ക്കാ​ച്ചി​ക്ക് രു​ചി അ​ത്ര പോ​ര...!
ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ സി​നി​മ മോ​ഹ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ടു​ത്തു​ചാ​ട്ടം മാ​ത്ര​മാ​ണ് "ചി
ബി കെയർഫുൾ...!
ട്രാഫിക് കോലാഹലങ്ങൾക്ക് ഇടയിലൂടെയുള്ള ഓട്ടത്തിനിടയിൽ നാം മറന്നു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നാ
തൊ​ട്ട​ടു​ത്ത​റി​യാം സ​ച്ചി​നെ..!
ര​ണ്ടു മ​ണി​ക്കൂ​റും 18 മി​നി​റ്റും നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വ​ര​ണം മാ​ത്ര​മാ​ണ് സ​ച്ചി​ൻ എ ​ബി​ല്യ​
ഓ​മ​ന​ക്കുട്ടാ, മൊ​ത്തം ക​ണ്‍​ഫ്യൂ​ഷ​നാ​യ​ല്ലോ...!
ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​ത്തി​ൽ ത​ന്നെ ഇ​ത്ര​യേ​റെ സാ​ഹ​സം കാ​ട്ടി​യ സം​വി​ധാ​യ​ക​ന്‍റെ ധൈ​ര്യ​ത്തെ
ത​ല്ലി​പ്പൊ​ളി അ​ച്ചാ​യ​ൻ​സ്..!
യൂ​ത്തന്മാരെ കൈ​യി​ലെ​ടു​ക്കാ​ൻ എ​ന്ത​രൊ​ക്കെ​യോ വി​ദ്യ​ക​ളു​മാ​യി "അ​ച്ചാ​യ​ൻ​സ്' രം​ഗ​ത്തെ​ത്തി​
"ഗോദ' കിടുക്കി തിമിർത്തു പൊളിച്ചു...!
കുഞ്ഞുമനസുകളിൽ ഉദയംകൊണ്ട ഒരു വലിയ സിനിമയാണ് ഗോദ. പൊടിപാറിയ ഗോദയ്ക്കുള്ളിൽ ചിരി വാരി വിതറി ബേസിൽ
ഉള്ളു തണുപ്പിക്കുന്ന ഏദൻ തോട്ടം
സംഗീതാർദ്രമായ മഴയിൽ പൊഴിഞ്ഞു വീണ ആലിപ്പഴങ്ങളായിരുന്നു രാമന്‍റെ ഏദൻ തോട്ടത്തിലെ ഓരോ താരങ്ങളും. അവർ
എവിടെയൊക്കെയോ പിടിവിട്ട "ലക്ഷ്യം'
ചില കഥകൾ അങ്ങനെയാണ്. തൂലികയിൽ വിരിയുംപോലെ ദൃശ്യവത്കരിക്കുക അസാധ്യം. അത്തരമൊരു ത്രഡിനാണ് ജിത്തു ജോ
അയ്യേ, ഇതാണോ സസ്പെൻസ്...!
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു...‍? ആ സ​സ്പെ​ൻ​സ് ഇ​വി​ടെ പൊ​ളി​ക്കു​ക​യാ​ണ്... കാരണം, അതു വലിയ സ
പാ​ണ്ടി സിമ്പിളാ​ണ്, പ​വ​ർ​ഫു​ള്ളു​മാ​ണ്...!
പു​തു​പു​ത്ത​ൻ പു​തു​മ​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ളെ​യും പൂ​ർ​ണ​മാ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന
നിരാശപ്പെടുത്തി ജെമിനി...
ഒ​രു ഷോ​ർ​ട്ട് ഫി​ലി​മി​ന് പാ​ക​ത്തി​നു​ള്ള ക​ഥ​യെ ഉൗ​തി​പെ​രു​പ്പി​ച്ചാ​ൽ സം​ഭ​വി​ക്കാ​വു​ന്ന ദു​ര
ബൈജുവിനും പിള്ളേർക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാം
ബിഗ് സ്ക്രീനിൽ ഒരു നാട്ടിൻപുറം കഥകൾക്കിടയിലൂടെ ഓടിക്കളിക്കുകയാണ്. കളിയും ചിരിയും കളിക്കളവും പിന്നെ അ
വെറും പൊള്ളയായ "സത്യ'
സംഭവം കളർഫുള്ളാണ്... പക്ഷേ സഹിക്കാൻ പറ്റില്ലായെന്നു മാത്രം. ആരെ രക്ഷിക്കാനാണ് ഇത്തരമൊരു ചിത്രം സംവി
കടന്പൻ- ക്ലൈമാക്സ് മാത്രം കൊള്ളാം...
കാടുണ്ട്, ഇഫക്ട്സ് ആവശ്യത്തിന് അധികമുണ്ട്, ക്ലീഷേ കഥയുണ്ട്... പിന്നെ തടിമാടനായ ഒരു നായകനുമുണ്ട്... ഇ
ചങ്കുറപ്പുള്ള സഖാവ്
ന്യൂജൻ സഖാക്കൾക്കുള്ള പാഠപുസ്തകമാണ് സിദ്ധാർഥ് ശിവയുടെ "സഖാവ്'. ചുളിവ് വീഴാത്ത മുണ്ടും ചുവന്ന ഷർട്ടുമ
പുത്തൻ ഭാഷയിൽ ജോറായി നിത്യാനന്ദ ഷേണായി
കാസർഗോഡ് ഭാഷയല്ലേടാ ഉവ്വേ... സംഭവം വല്ലതും മനസിലാകുമോടേയ്...? "പുത്തൻപണം' കാണാനെത്തിയവർക്കിടയിൽ അല
നി​രാ​ശ​യി​ൽ പൊ​തി​ഞ്ഞ പ്ര​ണ​യകാ​വ്യം
മ​ണി​ര​ത്ന​ത്തി​ന്‍റെ അ​മി​ത ചി​ന്താ​ഗ​തി​യി​ൽ നി​ന്നും ഉ​ദ​യം​കൊ​ണ്ട പ്ര​ണ​യ​കാ​വ്യ​മാ​ണ് കാ​ട്രു
യുദ്ധമുഖത്തെ കാഴ്ചകളിലേക്ക് കണ്‍തുറക്കാം...
യുദ്ധങ്ങൾ എന്തിനുവേണ്ടി...‍? ഈ ചോദ്യത്തിന് ഇന്നും നേരുള്ള ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്ന
പേ​ടി​ക്കേ​ണ്ട, ഇ​ഷ്ട​പ്പെ​ടാം ഡോ​റ​യെ..
ആ​ദ്യം പേ​ടി​പ്പി​ക്കും പി​ന്നെ ആ​രെ​യും ഇ​ഷ്ട​പ്പെ​ടു​ത്തും ഈ ​ഡോ​റ. ന​യ​ൻ​താ​ര കേ​ന്ദ്ര​ക​ഥാ​പാ​ത
ജോ​ർ​ജേ​ട്ട​ന്‍റെ ചി​രി​പ്പൂ​രം...
മ​ത്താ​യി​പ്പ​റ​ന്പി​നു വേ​ണ്ടി​യു​ള്ള ന​ല്ല ഒ​ന്നാ​ന്ത​രം ക​ബ​ഡി ക​ളി... "ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം'
എല്ലാ പെൺകുട്ടികൾക്കും വേണം "എ ഗ്രേറ്റ് ഫാദർ'
സാറാ ഡേവിഡ് മാത്രമല്ല, എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും ഡേവിഡ് നൈനാനെപ്പോലെ ഒരു അച്ഛനെ കിട്ടാൻ....
കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട ദി​ന​രാ​ത്ര​ങ്ങ​ൾ​ക്ക് ഒ​രു ക​ഥ പ​റ​യാ​നു​ണ്ടാകും. ആ ​ക​ഥ​യാ​ണ് ദൈ​വ​ത്തി
കുത്തിക്കൊല്ലുന്ന ഹണി ബീ 2
കോമഡിയും സെന്‍റിമെൻസും കൗണ്ടറുകളും എല്ലാം കൂടി മിക്സിയിലിട്ട് അടിച്ചെടുത്തപ്പോൾ ആകെ മൊത്തം ചളകുളമ
കാവൽവിളക്കാണ് സൈറാബാനു
അ​സ​ത്യ​ങ്ങ​ൾ സ​ത്യ​ങ്ങ​ളു​ടെ സ്വ​സ്ഥ​ത​കെ​ടു​ത്തു​ന്ന കാ​ല​ത്ത് ശ​രി​യേ​തെ​ന്നും തെ​റ്റേ​തെ​ന്നും ത
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.