Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
തമാശക്കളിയിൽ ഒതുങ്ങി റോൾ മോഡൽസ്
കോമഡിയുടെ സ്റ്റോക്ക് തീർന്നിട്ടില്ലായെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് സംവിധാന രംഗത്തേക്ക് ഗംഭീരതിരിച്ച് വരവ് നടത്തിയിരിക്കുകയാണ് റാഫി റോൾ മോഡൽസിലൂടെ. റാഫിയുടെ പടമാണോ, എന്നാൽ പിന്നെ കോമഡിക്ക് ഒരു കുറവും കാണില്ലാന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷ റോൾ മോഡൽസിലും സംവിധായകൻ തെറ്റിക്കുന്നില്ല. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള കൗണ്ടറുകളും വെടിക്കെട്ട് തമാശകളും ശരിയാക്കുന്നതിനിടെ സംവിധായകൻ പക്ഷേ, കഥയുടെ കാര്യം അങ്ങ് മറന്നു. ഇടയ്ക്ക് എപ്പോഴോ ഓർമ തിരിച്ചു കിട്ടിയപ്പോൾ ക്ലാസ്മേറ്റ്സിലെ റസിയയുടെ പ്രണയത്തെ വളച്ചൊടിക്കുകയും നോർത്ത് 24 കാതത്തിലെ ഫഹദ് ഫാസിലിനെ തിരുകി കയറ്റുകയും പിന്നെ വിക്രത്തിന്റെ അന്യൻ സിനിമയിലെ ചില സംഭവങ്ങൾക്കൂടി അങ്ങ് കോർത്തിണക്കി. ചുരുക്കം പറഞ്ഞാൽ ആ സിനിമകളെല്ലാം സംവിധായകൻ റോൾ മോഡലാക്കിയെന്നു പറയാം.
ഫഹദ് ഫാസിലിനെ നാട്ടിൻപുറത്തു നിന്നും നഗരവീഥികളിലേക്ക് വീണ്ടും പറിച്ച് നടുകയാണ് സംവിധായകൻ ചിത്രത്തിൽ. പക്ഷേ, ഫഹദിലെ നടനെ വെല്ലുവിളിക്കാൻ പാകത്തിനുള്ളതൊന്നും ഗൗതമിൽ ഇല്ലായെന്നു മാത്രം. ഗൗതമിനെ കാണുന്പോൾ 24 കാതത്തിലെ ഗെറ്റപ്പ് മനസിൽ മിന്നിമറയും. ജോലിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പോകുന്ന വൃത്തിരാക്ഷസനെ പോലുള്ള കഥാപാത്രം.
തുടക്കം മാത്രമേ അങ്ങനെയുള്ളു കേട്ടോ കഥ ഫ്ളാഷ്ബാക്കിലേക്ക് തെന്നി വീഴുന്നതോടെ നിറയെ നൻമകൾ നിറഞ്ഞ ന്യൂജൻ വിദ്യാർഥിയായി ഫഹദ് മാറുന്നുണ്ട്. കൂട്ടിന് ഷറഫുദീനും വിനായകനും പിന്നെ വിനയ് ഫോർട്ടും കൂടി എത്തുന്പോൾ അലന്പത്തരങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. നല്ല ഭേഷാ തന്നെ ഈ മൂവർ സംഘം ബിഗ്സ്ക്രീൻ കൗണ്ടറുകൾകൊണ്ട് സന്പന്നമാക്കുന്നുണ്ട്. കഥയില്ലായ്മ ചിത്രത്തെ അലട്ടുന്നുതിനാൽ തന്നെ കഥയെന്ന രീതിയിൽ റാഫിയും സംഘവും മുന്നോട്ടുവയ്ക്കുന്ന സംഭവങ്ങളിലേക്ക് അധികം കടക്കുന്നില്ല. കാരണം അതെല്ലാം ചിരിയിൽ തീർത്ത ഒരു ചീട്ടുകൊട്ടാരം മാത്രമാണ്.
കോളജിലെ ബാൻഡായ റോൾ മോഡൽസിന് നേതൃത്വം നൽകുന്നത് ഫഹദും സംഘവുമാണ്. ഇപ്പോൾ മനസിലായല്ലോ സിനിമയ്ക്ക് എങ്ങനെ റോൾ മോഡൽസെന്ന് പേരുവന്നെന്ന്.അതെ, സംവിധായകൻ അതിവിദഗ്ധമായി ആ പേര് സിനിമയിൽ തിരുകി കയറ്റി. റാഗിംഗും പിന്നെ പഠിക്കാൻ പണം ഇല്ലാത്തതിന്റെ പേരിലുള്ള ആത്മഹത്യയുമെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. കോളജ് ലൈഫിനിടയിൽ നടക്കുന്ന ചില സംഭവങ്ങൾ റോൾ മോഡൽസിനെ നാലുവഴിക്ക് ആക്കുന്നതോടെ ഫ്ളാഷ് ബാക്കിൽ നിന്നും സിനിമയെ സംവിധായകൻ മോചിപ്പിക്കുന്നുണ്ട്.
ഗൗതമിനുണ്ടായ മാറ്റത്തിന്റെ കാരണം തേടിയുള്ള യാത്രയാണ് പിന്നീട് കാണാൻ കഴിയുക. തേപ്പ് പാട്ടിലൂടെ സിനിമയുടെ ട്രാക്ക് ഏതുവിധത്തിലാവുമെന്നുള്ള സൂചന റാഫി നേരത്തെ പ്രേക്ഷകർക്ക് നൽകിയിരുന്നു. പ്രണയത്തിന്റെ ട്രാക്കിലേക്ക് ചിത്രത്തെ വലിച്ചിടുന്നത് നമിത പ്രമോദാണ്. ശ്രേയയായി തരക്കേടില്ലാത്ത പ്രകടനമാണ് നമിത ചിത്രത്തിൽ നടത്തിയിരിക്കുന്നത്. സെന്റിമെൻസും സ്വാർഥതയും പിന്നെ ന്യൂജൻ പ്രണയങ്ങളിലെ തേപ്പ് പരിപാടികളുമെല്ലാം റാഫി പാകത്തിനൊത്ത് ചിത്രത്തിൽ കൂട്ടിയിണക്കയിട്ടുണ്ട്. ന്യൂജൻ പെണ്‍കുട്ടികളുടെ പ്രതിനിധിയായി എത്തി സ്രിന്ധ കിട്ടിയ ചെറിയ വേഷം ജോറാക്കി. മനോരോഗ വിദഗ്ധനായി എത്തി സംവിധായകൻ തനിക്കും കോമഡിയൊക്കെ വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും ഗോവയിലേക്ക് സിനിമ യാത്ര നടത്തുന്നതോടെ കടൽ കാഴ്ചകളുടെ മനോഹാരിത ഛായാഗ്രാഹകൻ ശ്യാംദത്ത് മിഴിവോടെ തന്നെ ഒപ്പിയെടുത്തു. ഫ്ളാഷ് ബാക്കുകളുടെ ബാക്കി കെട്ടുകളെല്ലാം അഴിയുന്നത് ഗൗതവും സംഘവും ഗോവയിലെത്തുന്നതോടെയാണ്. പിന്നീടുള്ള ഫഹദിന്റെ ഭാവ വ്യത്യാസങ്ങൾ അന്യൻ സിനിമയെ ഓർമിപ്പിക്കും വിധമായിരുന്നു. തേപ്പ് പാട്ടും പിന്നെ ഒരു മെലഡിയുമെല്ലാം സാഹചര്യങ്ങൾക്ക് അനുസരിച്ച് സിനിമയിൽ ഇടം പിടിക്കുന്നുണ്ട്.
ഫഹദും വിനായകനുമെല്ലാം നിറഞ്ഞു നിന്ന ചിത്രത്തിലെ ക്ലൈമാക്സ് പഞ്ചിലേക്ക് ഒരു യമണ്ടൻ താരത്തെ സംവിധായകൻ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ആ മുഖം ബിഗ് സ്ക്രീനിൽ തെളിഞ്ഞതോടെ ഫഹദും മറ്റും അതുവരെ ഉണ്ടാക്കിയ ഹൈപ്പ് അലിഞ്ഞില്ലാതെ പോവുന്നത് കാണാനാവും. കഥയുടെ ചട്ടക്കൂടുകൾ മറന്ന് ചിരിക്കാനുറച്ച് തിയറ്ററിൽ എത്തിയാൽ റോൾ മോഡൽസ് നിങ്ങൾക്ക് നിരാശ സമ്മാനിക്കില്ല.
(തട്ടിക്കൂട്ട് കഥയെ ചിരിയിൽ ചാലിച്ചെടുക്കാനുള്ള സംവിധായകന്റെ മിടുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.