Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ഡയലോഗടിയിൽ ഒതുങ്ങി വിഐപി-2
സ്വന്തമായി കാശ്മുടക്കി കുറച്ച് ഉപദേശ വചനങ്ങൾ പത്തുപേരെ കേൾപ്പിക്കാമെന്ന് ധനുഷ് തീരുമാനിച്ച് ഉറച്ചാൽ പിന്നെ മാറ്റാൻ പറ്റില്ലല്ലോ. കൂട്ടിനുള്ളതോ, സൗന്ദര്യ രജനികാന്തും. കഥയും സംഭാഷണവും നായക പദവിയും സ്വയം ഏറ്റെടുത്ത് സംവിധായക കുപ്പായം ഭാര്യാസഹോദരിക്കു വിട്ടുനൽകി പഞ്ച് ഡയലോഗുകൾ വാരിവിതറി പൂണ്ടുവിളയാടുകയാണ് ധനുഷ് "വേലയില്ലാ പട്ടതാരി -2' എന്ന ചിത്രത്തിൽ. എന്തിനായിരുന്നു ഇങ്ങനെയൊരു ചിത്രമെന്ന് ചോദിച്ചാൽ വരുന്നവരും പോകുന്നവരും രഘുവരനെ(ധനുഷ്) പുകഴ്ത്തണം... രഘുവരന്റെ എളിമയെ വാഴ്ത്തണം... അതിന് വേണ്ടി മാത്രമൊരു ചിത്രം, അത്ര തന്നെ. സ്വയം പൊക്കിപ്പറയാൻ മാത്രമായി വേലയില്ലാ പട്ടതാരിയുടെ രണ്ടാം ഭാഗമിറക്കി സ്വന്തം വില കളഞ്ഞിരിക്കുകയാണ് ധനുഷ്.
സംഭവം കളർഫുള്ളാണ് അടി, ഇടി, പാട്ട്, ഡയലോഗടിയോട് ഡയലോഗ് അടി എല്ലാം ചിത്രത്തിലുണ്ട്. പക്ഷേ, വാരിവലിച്ചെഴുതിയ തിരക്കഥയിൽ കാന്പില്ലാതെ പോയപ്പോൾ ധനുഷിന്റെ വണ്മാൻ ഷോയിൽ മാത്രം ചിത്രം ഒതുങ്ങി. വേലയില്ലാത്ത എൻജിനിയർമാരുടെ കഥയാണ് വേലയില്ലാ പട്ടതാരി പറഞ്ഞതെങ്കിൽ അവരെ കൂടെ നിർത്തി കണ്‍സ്ട്രക്ഷൻ കന്പനി കെട്ടിപ്പൊക്കാനുള്ള ശ്രമമാണ് രണ്ടാം ഭാഗത്തിൽ കാണാൻ കഴിയുക.
ഉയർച്ചതാഴ്ചകളെ കാട്ടാനായി കാണിക്കുന്ന അഭ്യാസങ്ങൾ ചിത്രത്തിൽ അങ്ങിങ്ങായി കയറിവരുന്നുണ്ട്. ആദ്യ ഭാഗത്തിലെ എളിമയും ആത്മാർഥതയും രഘുവരൻ അതേപടി നിലനിലർത്താൻ രണ്ടാം ഭാഗത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ലേശം ഓവറായി പോകുന്നുണ്ട്. സൗന്ദര്യയുടെ സംവിധാനത്തിന് കീഴിൽ ധനുഷിനെ കയറൂരി വിട്ടതുകൊണ്ടോ എന്തോ... എന്തായാലും കക്ഷി തത്വചിന്തകളും ഉപദേശങ്ങളും നൽകി നന്നേ വെറുപ്പിക്കുന്നുണ്ട്. പഴയ കന്പനിയിലെ ജോലിയിൽ തുടരുന്ന നായകൻ കെട്ടും മട്ടും മാറാതെ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്.
കല്യാണം കഴിച്ച് ശാലിനിയുടെ(അമല പോൾ) ചൊൽപ്പടിയിൽ ജീവിതം നയിക്കുന്ന രഘുവരൻ അടങ്ങിയൊതുങ്ങി ജീവിക്കുന്നയാളായി മാറാൻ നന്നേ പാടുപെടുന്നുണ്ട്. സാധാരണ ധനുഷിൽ കണ്ടുവരാറുള്ള കൈയടക്കം എവിടെയോ പോയി മറഞ്ഞപോലുള്ള അഭിനയമാണ് ചിത്രത്തിൽ കാണാൻ കഴിയുക. കോമഡി രംഗങ്ങളെല്ലാം അമിതാഭിനയം കൊണ്ട് ധനുഷ് കുളമാക്കി. സ്ക്രീൻ സ്പേസുണ്ടായിരുന്ന ഒന്നാം ഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുന്പോൾ അമല പോളിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉള്ള സീനുകളിലൂടെ പേരെടുക്കാം എന്നുള്ള ഉദ്ദേശത്തിൽ നായിക ചെയ്തത് അത്രയും അലറലോട് അലറലായി മാത്രം അവശേഷിച്ചു.
വില്ലനു പകരം വില്ലത്തിയാണ് രണ്ടാം ഭാഗത്തിൽ ധനുഷിനെ നേരിടാനെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കജോളിനെ തമിഴകത്ത് വീണ്ടും ഇറക്കിയത് ചുമ്മാ ഒരു വേഷം ചെയ്യാനായിരുന്നില്ല. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ഡയലോഗുകൾ പറഞ്ഞ് ധനുഷിന് വെല്ലുവിളി ഉയർത്തുന്ന വില്ലത്തിയായി കജോൾ ചിത്രത്തിൽ മാറുന്നുണ്ട്. ലിപ് സിങ്കുകൾ ചിലയിടങ്ങളിൽ കല്ലുകടിയായതൊഴിച്ചാൽ കജോൾ വസുന്ധരയായി വിലസുകയാണ് ചിത്രത്തിൽ. കെട്ടിലും മട്ടിലും ഹാഷ് ബുഷ് ലുക്ക് വരുത്തി കജോളിനെ കളത്തിലിറക്കിയപ്പോൾ തലക്കനമുള്ള കന്പനി മേധാവിയായി ജീവിക്കുകയായിരുന്നു അവർ.
ഇവർ തമ്മിലുള്ള വെല്ലുവിളികളും അതിനു പിന്നാലെയുള്ള ഓട്ടപ്പാച്ചിലുകളുമായാണ് ഒന്നാം പകുതി കടന്നുപോകുന്നത്. കൊടുക്കൽവാങ്ങലുകളുമായി ഒരുവിധത്തിൽ ബാലൻസിംഗായി പോകുന്നുണ്ട് ഒന്നാം പകുതി. അനിരുദ്ധ് ആദ്യ ഭാഗത്തിനായി ഒരുക്കിയ പശ്ചാത്തലസംഗീതം ഇടയ്ക്കിടെ രണ്ടാം ഭാഗത്തിൽ കടന്നുവന്ന് കഥയുടെ മുന്നോട്ടുള്ള പോക്കിന് വേഗം കൂട്ടുന്നുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിനായി സംഗീതം കൈകാര്യം ചെയ്ത ഷോൺ റോൾഡന്‍ ശരിക്കും പിഴച്ചു. ആദ്യ ഭാഗത്തിനോട് കിടപിടിക്കാൻ കഴിയാതെ വല്ലാണ്ട് വിളറിപ്പോയ അവസ്ഥയിലാണ് പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിന് അകന്പടി സേവിച്ചത്. രണ്ടാം പകുതി എത്തുന്നതോടെ ചിത്രം വീണ്ടും മാസ്, പഞ്ച് ഡയലോഗുകൾ കൊണ്ട് നിറയാൻ തുടങ്ങും. കുറച്ച് സാമൂഹ്യ പ്രതിബദ്ധത ഇരുന്നോട്ടെയെന്ന് കരുതി തിരുകിക്കയറ്റിയ സംഭവങ്ങളും വേണ്ടത്ര ഏശാതെ പോയി.
ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രം എവിടെ കൊണ്ട് ഇടിച്ചു നിർത്തുമെന്നുള്ള തോന്നലുകൾ പ്രേക്ഷകരിൽ കയറിക്കൂടുന്നതിന് മുൻപ് തന്നെ ഉപദേശ കുരുക്കിൽ മുറുക്കി ചിത്രത്തിന് ഫുൾ സ്റ്റോപ്പിടുകയാണ് സംവിധായിക.
(വേൽരാജിന്റെ സംവിധാന മികവ് എത്രത്തോളമായിരുന്നുവെന്ന് സൗന്ദര്യ രജനികാന്തിന്റെ കൈയടക്കമില്ലായ്മയിലൂടെ മനസിലാകും.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.