Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ക്രോസ് റോഡിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ മുൻനിർത്തി ഒരുക്കിയ 10 കഥകളുമായി എത്തിയ ചിത്രമാണ് ക്രോസ് റോഡ്. ആന്തോളജി വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ 10 സംവിധായകർ തങ്ങളുടെ കഥകൾ പ്രേക്ഷകസമക്ഷത്തിലേക്ക് പറഞ്ഞയച്ചു. 10 നായികമാർ ചിത്രത്തെ മുന്നോട്ട് നയിച്ചു. 10 വഴികളിലൂടെ സഞ്ചരിച്ച ചിത്രം പക്ഷേ ഇടയ്ക്കൊക്കെ വഴിതെറ്റി പോകുന്നുണ്ട്. ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും മനസിനെ പിടിച്ചുകുലുക്കാനുള്ള കെൽപ്പൊന്നും മിക്ക കഥകൾക്കും ഇല്ലായിരുന്നുവെന്നു മാത്രം.
പകുതിയിലേറെയും ചുമ്മാ കഥപറഞ്ഞ് ക്ഷമയെ പരീക്ഷിച്ചപ്പോൾ മറ്റു ചില കഥകളാകട്ടെ, ഉള്ളിൽ തൊട്ട് കൂടെ ഇറങ്ങിപ്പോന്നു. പെണ്‍ജീവിതങ്ങളുടെ വിവിധ മുഖങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുവട്ടം ക്ഷമയോടെ കണ്ടിരിക്കാനുള്ള വകയെല്ലാം ക്രോസ് റോഡിൽ ഒരുക്കിയിട്ടുണ്ട്. ചിലതെല്ലാം കണ്ടില്ലായെന്ന് നടിച്ച് മുന്നോട്ടു പോയാൽ മറ്റ് ചില നല്ല കാഴ്ചകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. പക്ഷേ പറഞ്ഞല്ലോ, ക്ഷമ കുറച്ച് അധികം വേണം, അതു മറക്കണ്ട.
പത്തിൽ മുമ്പൻ
ക്രോസ് റോഡിൽ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെടുന്ന "പിൻപേ നടപ്പവൾ' പ്രേക്ഷകരുടെ ഇടയിൽ മുന്‍പേ നടക്കുന്നവളായി മാറുന്നുണ്ട്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്ത്രീയുടെ സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം കൊഴിഞ്ഞു പോകുന്ന കാഴ്ചകൾ വെടിപ്പായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒരു നൂറ് സ്വപ്നങ്ങളുമായി ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയുടെ അവസ്ഥകൾ നാണവും പേടിയും ഭയവും കലർന്ന ഏകാങ്ക നാടകമായി തട്ടിൽ കയറുകയാണ്.
നാടകം കഴിയുന്നതോടെ പതിയെ കഥയിലെ വഴിത്തിരിവുകൾ വിവിധ മുഖങ്ങളിലൂടെ ബിഗ് സ്ക്രീനിൽ മിന്നി മറയും. മധു അന്പാട്ടിന്റെ കാമറയും മഹേഷ് നാരായണന്റെ എഡിറ്റിംഗും പിന്നെ ലെനിൻ രാജേന്ദ്രന്റെ സംവിധാനം കൂടി ആയപ്പോൾ പ്രേക്ഷകരെ വല്ലാതെ വരിഞ്ഞുമുറുക്കുന്നുണ്ട് ചിത്രം.
മറക്കാൻ പറ്റാത്ത കാഴ്ചകൾ
ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടൽ തെളിയുന്ന ചിത്രമാണ് കൊടേഷ്യൻ. ഇന്നത്തെ വേഗജീവിതത്തിനിടയിൽപെട്ട് ശ്വാസംമുട്ടുന്ന ഒരു അമ്മയുടെ കഥ. വാർധക്യത്തിന്റെ അവശതകളും കുസൃതികളും പുന്നശേരി കാഞ്ചനയിൽ ഭദ്രം. ഈ അമ്മ ഇന്ന് ഒരുപാട് ഇടങ്ങളിലുള്ള ഒരുപാട് അമ്മമാരുടെ പ്രതിനിധിയാണ്. പണം അല്ല വേണ്ടത്, മിണ്ടാനും സംസാരിക്കാനുമെല്ലാം ആൾക്കാരല്ലേ വേണ്ടതെന്ന് ഉറക്കെ വിളിച്ച് പറയുന്നവർ. സംവിധായകൻ പ്രദീപ് നായർ പ്രശംസ അർഹിക്കുന്നുണ്ട്. ഇത്തരമൊരു കഥയെ അതിന്റെ എല്ലാ തീക്ഷണതകളോടും കൂടി അവതരിപ്പിച്ചതിൽ.
ചെരുവും പിന്നെ ഒരു രാത്രിയുടെ കൂലിയും
ശ്രിന്ദയിൽ നല്ലൊരു അഭിനേത്രി ഒളിഞ്ഞിരിപ്പുണ്ട് പക്ഷേ അത് ഇടയ്ക്കൊക്കെയേ പുറത്തുചാടുകയുളളു. അവിര റബേക്ക സംവിധാനം ചെയ്ത ചെരുവിൽ അത്തരത്തിൽ ഒരു പുറത്തു ചാടലാണ് ശ്രിന്ദ നടത്തിയിരിക്കുന്നത്. അസമയത്തെ യാത്രയും അല്പം ത്രില്ലും പിന്നെ കൂട്ടിന് മനോജ് കെ. ജയനും കൂടി ആയപ്പോൾ സംഭവം ഉഷാറായി. ഒമ്പതാമതായിട്ടാണ് ചെരിവ് ക്രോസ് റോഡിൽ സ്ഥാനം പിടിച്ചതെങ്കിലും പ്രേക്ഷകരുടെ മനസിലേക്ക് പാഞ്ഞുകയറാൻ ചെരുവിന് കഴിയുന്നുണ്ട്.
ആദ്യമേ തന്നെയെത്തിയ ’ഒരു രാത്രിയുടെ കൂലി’ അഭിസാരികയുടെ കഥയാണ് പറയുന്നത്. മധുപാലിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ പത്മപ്രിയയാണ് നായിക. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും വേർതിരിവുകളുമെല്ലാം നിഴലിക്കുന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ വ്യത്യസ്തമായ ഒരു രാവാണ് കാട്ടിത്തരുന്നത്. പത്മപ്രിയ പൊടിക്ക് അമിതാഭിനയത്തിന്റെ ലാഞ്ചന കാട്ടിയെങ്കിലും ആ രാത്രിയിലെ കൂലി അവൾ കൈപ്പറ്റുന്ന രീതി ആരെയും ഒന്നു ഞെട്ടിക്കും.
വേറിട്ട ബദർ
നാടകീയ സംഭാഷണങ്ങളുടെ അകമ്പടിയോടെയാണെങ്കിലും ബദർ വേറിട്ടൊരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മതങ്ങളുടെ പിടിയിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന ചിത്രം എന്നു വേണമെങ്കിലും ബദറിനെ വിശേഷിപ്പിക്കാം. പാളിപ്പോകാവുന്ന വിഷയത്തെ ആശോക് ആർ. നാഥെന്ന സംവിധായകൻ പരുവപ്പെടുത്തിയെടുക്കാൻ നന്നേ പാടുപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെടലിന്റെ അവസ്ഥകളെ മംമ്തയിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും പ്രതിഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്.
മനസിൽ കയറിക്കൂടാത്തവർ
കാവലും പക്ഷികളുടെ മണവും മൗനവും മുദ്രയും ലേക്ക് ഹൗസുമെല്ലാം ക്രോസ് റോഡിലെ അഞ്ച് മുഖങ്ങളാണ്. സ്ത്രീജീവിതങ്ങളുടെ തുറന്നുകാട്ടലിനിടയിൽ ഒഴുക്കില്ലായ്മ ഈ അഞ്ചു കഥകളേയും പിടികൂടിയിട്ടുണ്ട്. ഭാവമാറ്റങ്ങളും അഭിനയമുഹൂർത്തങ്ങളും ഇടയ്ക്കൊക്കെ തെളിഞ്ഞുവന്നിട്ടും മനസിൽ കയറിക്കൂടാത്ത ചിത്രങ്ങൾ. ആശയങ്ങളുണ്ട്, പക്ഷേ അത് വേണ്ട വിധത്തിൽ സ്ക്രീനിൽ പ്രകാശിച്ചില്ലെന്ന് മാത്രം.
(ക്രോസ് റോഡിലെ ചില മുഖങ്ങൾ നിങ്ങളെ പിടികൂടും. വിടാതെ കൂടെക്കൂടും.)
വിശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.