Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കൊള്ളാം, സൂര്യയുടെ കൂട്ടം
സിങ്കപ്പൊലിമ വെടിഞ്ഞ് തനി പച്ചമനുഷ്യനായി സൂര്യ മണ്ണിലേക്ക് ഇറങ്ങിവന്ന ചിത്രമാണ് "താനാ സേർന്ത കൂട്ടം' അതുകൊണ്ട് തന്നെ സിനിമ കാണാൻ ഒരു വർക്കത്തൊക്കെയുണ്ട്. അമാനുഷികത തൊട്ടു തീണ്ടാത്ത നായക വേഷത്തിലേക്ക് സൂര്യ മടങ്ങിയെത്തി എന്നുള്ളത് തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റും. പക്ഷേ, നായികയും മലയാളിയുമായ കീർത്തി സുരേഷിനെ സംവിധായകൻ ശരിക്കും ഒതുക്കി കളഞ്ഞു. നായിക പട്ടവും കൊടുത്ത് പാട്ടിലായ പാട്ടിലെല്ലാം കീർത്തിയെ തുള്ളിക്കുകയായിരുന്നു സംവിധായകൻ. സൂര്യ ചിത്രത്തിലെ നായകനാണെങ്കിൽ നായിക രമ്യാ കൃഷ്ണനാണെന്ന് പറയേണ്ടിവരും. ചിത്രത്തിൽ കീർത്തി വെറും ഡമ്മിയാണ്. ചിത്രത്തിൽ ഒറ്റപ്പെട്ടു പോയ ഒരേ ഒരാളും കീർത്തി തന്നെ.



ഒരു യഥാർഥ സംഭവത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് താനാ സേർന്ത കൂട്ടം. ബോളിവുഡിൽ 2013-ൽ ഇതെ സംഭവം "സ്പെഷൽ 26' എന്ന പേരിൽ സിനിമയാക്കിയപ്പോൾ കിട്ടിയ സ്വീകാര്യത വലുതായിരുന്നു. ആ ചിത്രത്തെ തമിഴകത്തേക്ക് പറിച്ച് നട്ടപ്പോൾ ഡപ്പാം കൂത്തും കോമഡിയുമെല്ലാം പാകത്തിന് ചേർത്ത് മെരുക്കിയെടുത്തിട്ടുണ്ട് സംവിധായകൻ വിഘ്നേഷ് ശിവൻ. 1987-ൽ മുംബൈയിലെ ഒരു പ്രമുഖ ജ്വല്ലറിയിൽ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന
ചിലർ നടത്തിയ തട്ടിപ്പാണ് ചിത്രത്തിന് ആധാരം.

തൊഴിൽ പ്രശ്നവും അഴിമതിയുമെല്ലാം എത്രയോ തവണ സിനിമകളിൽ നിറഞ്ഞ വിഷയമാണ്. സൂര്യ മനുഷ്യനായി അവതരിച്ച ചിത്രത്തിലും മുറതെറ്റാതെ ഇത്തരം വിഷയങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം കാഴ്ചകൾക്ക് വിശ്വസനീയമായ ഫ്ലാഷ് ബാക്ക് നൽകി സംവിധായകൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. "നാനും റൗഡി താൻ', "തിരുടാ തിരുടി' എന്നീ സിനിമകളിൽ കണ്ട കൈയടക്കം സംവിധായകന് ഇതുവരെ കൈമോശം വന്നിട്ടില്ലായെന്നു തന്നെ പറയാം.



സിങ്കം പ്രേതം വിട്ടൊഴിഞ്ഞ സൂര്യയ്ക്ക് ഏച്ചുകെട്ടുകളില്ലാത്ത സിന്പിൾ എൻട്രിയാണ് സംവിധായകൻ നൽകിയിരിക്കുന്നത്. ഇഷ്ടപ്പെട്ട തൊഴിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇനിയൻ എന്ന ചെറുപ്പക്കാരനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. എന്നാൽ അവനും അവന്‍റെ കൂട്ടുകാരനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കാട്ടിക്കൊണ്ടു തന്നെ ചിത്രത്തിന്‍റെ റൂട്ട് സംവിധായകൻ പതിയെ തിരിച്ച് വിടുന്നു. എത്രത്തോളം പവർഫുളളായി വേണം ഒരു ക്രൈം നടത്തേണ്ടതെന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ് ചിത്രത്തിൽ ആദ്യം കാട്ടുന്ന റെയ്ഡ്.

സൂര്യ നായകനാകുന്പോൾ ഒരു പ്രണയമൊക്കെ വേണ്ടേ ഇല്ലെങ്കിൽ ആരാധകർ പിണങ്ങിയാലോ എന്ന് സംവിധായകന് തോന്നിയ ഇടത്താണ് ചിത്രത്തിൽ കല്ലുകടികൾ വരാൻ തുടങ്ങുന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കടന്നു വരുന്ന റൊമാൻസ് രംഗങ്ങൾ കഥയോട് ചേർന്നു നിൽക്കാൻ നന്നേ പാടുപ്പെടുന്നുണ്ട്. 1987 കാലഘട്ടം ചിത്രീകരിക്കുന്നതിലും സംവിധായകന് പാകപ്പിഴകൾ പറ്റിയിട്ടുണ്ട്. ചിത്രത്തിൽ കടന്നു വരുന്ന കാറും ബസും പശ്ചാത്തലവുമെല്ലാം കാലഘട്ടത്തോട് ചേർന്നു നിന്നപ്പോൾ നായകന്‍റെ ഗെറ്റപ്പും വേഷവിധാനങ്ങളുമെല്ലാം കാലഘട്ടത്തെ കവച്ചുവയ്ക്കുന്നവയായിരുന്നു. 1987 കാലഘട്ടത്തെ ഇത്രയേറെ കളർഫുള്ളാക്കേണ്ടിയിരുന്നോയെന്ന് സംവിധായകൻ പലകുറി ചിന്തിക്കേണ്ടിയിരുന്നു.



സർക്കാരിനെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് നായകനും കൂട്ടരും നടത്തുന്ന ചില ആസൂത്രണങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുള്ള പോക്ക്. കോരിത്തരിപ്പിക്കുന്ന ത്രില്ലിംഗ് സംഭവങ്ങളൊന്നും ഒരുക്കാൻ ആയിട്ടില്ലെങ്കിലും പഞ്ചുള്ളൊരു ഇന്‍റർവെൽ സമ്മാനിക്കാൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്. സെന്തിൽ, നന്ദ, കാർത്തിക്ക് തുടങ്ങിയ സഹതാരങ്ങൾ തങ്ങളുടെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തപ്പോൾ ചിത്രം ബാലൻസിംഗ് തെറ്റാതെ മുന്നോട്ടുപോയി. അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും കഥയോട് ചേർന്ന് നിന്നപ്പോൾ അത് ചിത്രത്തിന്‍റെ നല്ലൊഴുക്കിന് വേണ്ടുവോളം സഹായിച്ചു. സൂര്യയുടെ ഡയലോഗ് ഡെലിവറിയും അടിയും ഇടിയും കഴിഞ്ഞാൽ പശ്ചാത്തല സംഗീതവും ഡപ്പാം കൂത്ത് പാട്ടുകളുമാണ് ചിത്രത്തിന് ഓളം നൽകുന്നത്.

ക്ലൈമാക്സിനോട് അടുക്കുന്പോൾ ചിത്രം എങ്ങനെ അവസാനിപ്പിക്കണമെന്നുള്ള അങ്കലാപ്പ് സംവിധായകനെ പിടികൂടുന്നുണ്ട്. അതുകൊണ്ടു തന്നെ പിന്നീടിങ്ങോട്ട് ചിത്രം ഇഴഞ്ഞാണ് നീങ്ങുന്നത്. ഒടുവിൽ സൂര്യയുടെ പകിട്ട് കുറയ്ക്കാതെയുള്ള ക്ലൈമാക്സും ഒരുക്കി ഒരുവിധത്തിൽ സംവിധായകൻ ചിത്രം ഒതുക്കി തീർക്കുകയാണ്. ഇത്തരം ക്ലീഷേ ക്ലൈമാക്സിന്‍റെയെല്ലാം കാലം കഴിഞ്ഞ കാര്യം സംവിധായകൻ മനപ്പൂർവം മറന്നതാകാനെ വഴിയുള്ളു. കാരണം സിനിമയിൽ കാണിക്കുന്ന കാലഘട്ടം 1987 ആണല്ലോ... അപ്പോൾ പിന്നെ ഇത്തരം ക്ലീഷേകളെല്ലാം നിറയ്ക്കാം.

(സൂര്യയെ മനുഷ്യ രൂപത്തിൽ കാണണമെങ്കിൽ സിനിമയ്ക്ക് ടിക്കറ്റെടുത്തോ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​ക
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വ
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​ര
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.