Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
വിവാദങ്ങളിൽ ചുരുങ്ങേണ്ടവളല്ല "പദ്മാവതി'
എന്തിനായിരുന്നു വിവാദങ്ങളത്രയും തീജ്വാലകൾ പോലെ പദ്മാവതിന് ചുറ്റും കണ്ണുമിഴിച്ചത്..? എന്തിനായിരുന്ന ഹിന്ദു സംഘടനകൾ ഇത്ര തീവ്രമായി പ്രതികരിച്ചത്.? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പദ്മാവത് നൽകിയതേയില്ല. മറിച്ച് ചിത്രത്തിൽ ഉടനീളം കാണാൻ കഴിഞ്ഞതോ, പദ്മാവതി മഹാറാണിയുടെ ത്യാഗോജ്വല പ്രകടനങ്ങളും.
ശാന്തയാണ്... തന്ത്രശാലിയാണ്... എല്ലാത്തിലും ഉപരി ഭർത്താവിനെ തന്നേക്കാളേറെ സ്നേഹിക്കുന്നവളാണ്... ഈ വിശേഷണങ്ങളെല്ലാം ചരിത്രത്തിൽ ഇടം നേടിയ പദ്മാവതിയെന്ന സ്ത്രീക്ക് ചാർത്തി കൊടുക്കുകയാണ് ദീപിക പദുക്കോണിലൂടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി. കണ്ണിൽ കരട് പോയാൽ അന്ധാളിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് ത്രീഡി എഫക്ടിൽ തീപ്പൊരികൾ അയക്കുകയാണ് സംവിധായകൻ പദ്മാവതിലൂടെ. ഇന്നും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങളുടെ പ്രതീകമായിരുന്നു ചിത്രത്തിനൊടുവിൽ പാറി പറക്കുന്ന തീപ്പൊരികൾ അത്രയും. ചരിത്രത്തെ വളച്ചൊടിക്കാതെ തന്നെ പദ്മാവതിക്ക് പ്രേക്ഷകർക്കിടയിൽ നല്ലപേര് സമ്മാനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
സംഭവബഹുലമാണ് കഥ
കാണുക, ആസ്വദിക്കുക.. അതിനുള്ള വകയെല്ലാം ചിത്രത്തിൽ നിറഞ്ഞു നിൽപ്പുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രജപുത്ര റാണി പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്ന അഫ്ഗാനിലെ രാജാവ് അലാവുദീൻ ഖിൽജിയുടെ നീക്കങ്ങളെ എങ്ങനെയാണ് പദ്മാവതി ചെറുക്കുന്നതെന്ന് സ്ക്രീനിൽ തെളിയുന്പോൾ, പോരോടാൻ ആയുധങ്ങളേക്കാൾ നല്ലത് മനസാന്നിധ്യമാണെന്ന് മനസിലാക്കാൻ സാധിക്കും. കഥയോടു ചേർന്നുനിൽക്കുന്ന പശ്ചാത്തലമൊരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പെണ്ണിന് ഒരു വിലയും കൽപ്പിക്കാത്ത രാജാവിനെയും പെണ്ണിന് വേണ്ടുവോളം സംരക്ഷണമൊരുക്കുന്ന രാജാവിനെയും ചിത്രത്തിൽ കാണാനാവും. ആരെയെല്ലാം തോൽപ്പിച്ചാലും പെണ്ണിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ആ വിജയങ്ങളത്രയും നിഷ്പ്രഭമാകുമെന്ന് കാട്ടുവാൻ പദ്മാവതിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
മിന്നിത്തിളങ്ങി രണ്‍വീർ സിംഗ്
അലാവുദിൻ ഖിൽജിയുടെ പ്രവൃത്തികളത്രയും വെറുപ്പുളവാക്കാവുന്നയായിരുന്നു. ഒരാൾക്ക് ഇത്രമാത്രം ക്രൂരനാകാൻ പറ്റുമോ. കാമാസക്തിയുടെ വിവിധ ഭാവങ്ങളും ക്രൂരതയുടെ വിവിധ രൂപങ്ങളും നിരവധി ചിത്രങ്ങളിൽ കണ്ണുമിഴിച്ചിരുന്ന് കണ്ടിട്ടുണ്ട്. പക്ഷേ, രണ്‍വീറിന്റെ പ്രകടനത്തിന് മുന്നിൽ അത്തരം പ്രകടനങ്ങളെല്ലാം തലകുനിക്കും തീർച്ച. പകർന്നാടുകയാണെങ്കിൽ രണ്‍വീർ അലാവുദീൻ ഖിൽജിയായതു പോലെ പകർന്നാടണമെന്ന് ഇനി പ്രേക്ഷകർ പറയുമെന്ന് ഉറപ്പ്.
പോരാട്ടത്തിന്റെ, ചതിയുടെ, വിജയം വരിക്കാനുള്ള മാർഗങ്ങളുടെ ആകെത്തുകയാണ് അലാവുദിൻ. പക്ഷേ, അത്തരത്തിലുള്ള വിജയം ശരിക്കും വിജയമാണോയെന്നു ചോദിച്ചാൽ അല്ലായെന്നു പറയേണ്ടി വരും. ചിത്രം കണ്ടിറങ്ങുന്നവർ അലാവുദീൻ ഖിൽജി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കില്ല. തന്റെ മികവുറ്റ അഭിനയത്തിലൂടെ അത്രമേൽ "വെറുപ്പ്' സന്പാദിക്കാൻ രണ്‍വീറിന് കഴിഞ്ഞിട്ടുണ്ട്. ചില കഥാപാത്രങ്ങൾ അങ്ങനെയാണ്, വെറുക്കപ്പെട്ടാണെങ്കിലും മനസിൽ ഇടംപിടിക്കും.
ഷാഹിദിന് എന്തുപറ്റി..!
രത്തൻ സിംഗ് എന്ന രജപുത്ര രാജാവായി ഷാഹിദ് കപൂർ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഒരു ഭരണാധികാരി കാണിക്കേണ്ട ചുണ തീവ്രമായി പ്രതിഫലിപ്പിക്കാൻ താരത്തിന് പറ്റിയില്ല. മൊത്തത്തിൽ എന്തോ ഒരു മന്ദത ഷാഹിദിനെ ബാധിച്ചിരുന്നു. വില്ലന്റെ പ്രകടനത്തിന് മുന്നിൽ പകച്ചു പോയതാവാനും സാധ്യതയുണ്ട്. ഇവിടെയാണ് ശാന്തതയോടെ, പ്രണയം തുളുന്പുന്ന കണ്ണുകളിലൂടെ, നോട്ടങ്ങളിലൂടെ, ഒടുവിൽ അഗ്നിയെ വരിക്കാൻ പുഞ്ചിരിയോടെ പോകുന്ന പദ്മാവതിയായി ദീപിക ജ്വലിച്ച് നിന്നത്. പദ്മാവതിക്കും അലാവുദിൻ ഖിൽജിക്കും മുന്നിൽ ഷാഹിദിന്റെ രത്തൻ സിംഗ് മങ്ങിപ്പോയി.
ഇത്രയ്ക്ക് വലിച്ചുനീട്ടേണ്ടിയിരുന്നില്ല
സമയദൈർഘ്യം ചിത്രത്തെ ഇഴച്ചിലിലേക്ക് തള്ളിയിടുന്നുണ്ട്. അതുപോലെ ചില ചേർച്ചക്കുറവുകളും രണ്ടാം പകുതിയിൽ സ്ഥാനം പിടിക്കുന്നുണ്ട്. അതൊക്കെ നല്ലൊഴുക്കിൽ പോയ ചിത്രത്തെ പിന്നോട്ടടിക്കാൻ കാരണമായി. കളർഫുൾ സെറ്റുകളാണ് പദ്മാവതിന്റെ പ്രധാന ആകർഷണം. ഒന്നൊന്നര ദൃശ്യവിരുന്നാണ് പദ്മാവതിൽ സംവിധായകൻ കോർത്തിണക്കിയിരിക്കുന്നത്. വിവാദങ്ങളെ മറന്ന് നല്ലൊരു കഥയും കണ്‍നിറയെ കാഴ്ചകളും പ്രതീക്ഷിച്ച് പദ്മാവതിന് കയറിയാൽ സത്യമുള്ളൊരു കഥയും സംവിധായകന്റെ ഭാവനാ ലോകത്തെ കാഴ്ചകളും കണ്ട് തിരിച്ചിറങ്ങാം.
(വിവാദം തപ്പി പോയാൽ ഒന്നും കിട്ടാതെ തിരിച്ചു പോരേണ്ടി വരും.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.