Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
കരിഞ്ഞുണങ്ങിയ "റോസാപ്പൂ'..!
പ്രേക്ഷകരെ മടുപ്പിക്കാന്‍ ഒരു മടിയുമില്ലായെന്ന മട്ടിലാണ് വിനു ജോസഫ് "റോസാപ്പൂ' ഒരുക്കിയിരിക്കുന്നത്. ചിരിപ്പിക്കാനായി കാട്ടിക്കൂട്ടിയ ലീലാവിലാസങ്ങള്‍ എല്ലാം ചിത്രത്തിൽ ദുരന്തമായി മാറുകയായിരുന്നു. കാശ് കൊടുത്തു അകത്തു കയറിയ പ്രേക്ഷകനെ കൊഞ്ഞനം കുത്തി കാണിക്കുന്നതില്‍ അഭിനേതാക്കള്‍ മത്സരിച്ചു കൊണ്ടേയിരുന്നു. മലയാളത്തില്‍ മിനിമം ഗാരന്റിയുള്ള നടനായി മാറിക്കൊണ്ടിരിക്കുന്ന ബിജു മേനോന്റെ ഏറ്റവും മോശം പടങ്ങളില്‍ ഒന്നാണ് റോസാപ്പൂവെന്ന് നിസംശയം പറയാം. പുള്ളി കോമഡിയൊക്കെ ചെയ്യും, അത് മലയാളികള്‍ക്ക് ഇഷ്ടമാണെന്നുള്ളതും സത്യമാണ്. എന്നു കരുതി ഒട്ടും ഏല്‍ക്കാത്ത സംഭാഷണങ്ങള്‍ പുള്ളി അങ്ങ് പറഞ്ഞ് ഫലിപ്പിച്ചോളും എന്നു സംവിധായകന് തോന്നിയാല്‍ അതിനെ അതിമോഹം എന്നേ പറയാന്‍ പറ്റു.
ചിരിയില്ലാ പടം
തുടക്കം മുതല്‍ അഭിനേതാക്കളെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കാൻ അതികഠിന ശ്രമമാണ് നടത്തുന്നത്. ചിരിപ്പടം ആയതിനാൽ തുടക്കം മുതൽ ആളുകൾ ചിരിക്കണമെന്ന നിർബന്ധമുണ്ടല്ലോ. കടങ്ങള്‍ക്കിടയില്‍ കിടന്ന് നെട്ടോട്ടമോടുന്ന ഷാജഹാന്, സിനിമാ മോഹവുമായി നടക്കുന്ന ആംബ്രോസ്.. ഇവര്‍ ജീവിതത്തില്‍ രക്ഷപ്പെടാനായി നടത്തുന്ന കോപ്രായങ്ങളാണ് സിനിമയില്‍ ഉടനീളം കാണാന്‍ കഴിയുക. ഷാജഹാന് അങ്ങോട്ടും ഇങ്ങോട്ടും ഓടി കുറച്ച് ഡയലോഗും കൂടി കാച്ചിയാല്‍ അത് കോമഡിയാകില്ലല്ലോ. സംവിധായകന് ഇക്കാര്യം മനസിലായേയില്ല. കടമുള്ള ആളെ കുഴിയില്‍ ചാടിക്കാന്‍ ഏതൊരു സിനിമയിലും ഒരു കൂട്ടുകാരന് ഉണ്ടാകുമല്ലോ. ആ വേഷത്തിലേക്കാണ് ബേസില്‍ ജോസഫ് എത്തുന്നത്. എംബിഎക്കാരനായ കക്ഷിയുടെ തലയില്‍ ഉദിക്കുന്ന ബിസിനസ് ബുദ്ധികളാണ് ഷാജഹാനെ കടത്തില്‍ നിന്നും മുഴുക്കടത്തിലേക്ക് തള്ളിയിടുന്നത്. ബിജു മേനോന്-നീരജ് മാധവ്-ബേസില്‍ ജോസഫ് കൂട്ടുകെട്ട് ആവുന്നത്ര ശ്രമിച്ചിട്ടും ചിത്രത്തില്‍ ചിരിമഴ ഒന്ന് ചാറിക്കാൻ പോലും കഴിഞ്ഞില്ല.
"ഇക്കിളി' പടം പിടുത്തം
മൊട്ട ബിസിനസ് പൊട്ടി ഷാജഹാന് പാളീസായി ഇരിക്കുമ്പോഴാണ് എംബിഎക്കാരന്‍ സുഹൃത്തിന്റെ തലയില്‍ ഇക്കിളിപ്പടത്തിന്റെ സാധ്യതകള്‍ ഉദിക്കുന്നത്. കഥ നടക്കുന്നത് 2000-ല്‍ ആണ് കേട്ടോ... അന്നാണല്ലോ ഇക്കിളിപ്പടങ്ങള്‍ കേരളത്തില്‍ കളക്ഷന്‍ റിക്കാര്‍ഡ് തീര്‍ത്ത വര്‍ഷം. അവിടെ നിന്ന് അങ്ങോട്ടാണ് സിനിമയ്ക്കുള്ളിലെ സിനിമയായി റോസാപ്പൂ മാറുന്നത്. ഇവിടെ നിന്ന് അങ്ങോട്ടെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാനുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. വലിയ ദുരന്തങ്ങള്‍ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.
പലിശക്കാനായി വിജയരാഘവന് ഭേദപ്പെട്ട പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. വിജയരാഘവന്റെ ഗെറ്റപ്പും പണത്തിനോടുള്ള ആര്‍ത്തിയുമെല്ലാം നല്ലരീതിയില്‍ തന്നെ സംവിധായകന് ആവിഷ്കരിച്ചിട്ടുണ്ട്. പടം പിടിക്കാനായി ബിജു മേനോനും സംഘവും ചെന്നൈയില്‍ എത്തുന്നതോടെ കഥയുടെ മട്ടും ഭാവവുമെല്ലാം ലേശം മാറും. പിന്നെയങ്ങോട്ട് നടിമാരെ കണ്ടെത്താനും നടനെ കണ്ടെത്താനുമുള്ള ഓട്ടമാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സജീറായി എത്തി സൗബിന് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
എന്തൊക്കയോ കുഴപ്പമുണ്ട്
നായികയായി എത്തിയ തെന്നിന്ത്യന്‍ സുന്ദരി അഞ്ജലിയുടെ പ്രകടനം അസഹനീയം എന്നേ പറയാന്‍ പറ്റു. ചിരിയാകട്ടെ കരച്ചിലാകട്ടെ എല്ലാം ഗോഷ്ടികാണിക്കലായി മാത്രം പര്യവസാനിച്ചു. ഇക്കിളിപ്പടം ആണെങ്കിലും ക്ലാസായിട്ട് എടുക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ആംബ്രോസ്. പക്ഷേ, ചെന്നൈയില്‍ സംഭവിക്കുന്നതെല്ലാം നേരെ മറിച്ചാണ്. സിനിമ പിടിക്കാനെത്തി ചതിക്കുഴിയില്‍ വീണുപോയ പലരെയും ഓര്‍മിപ്പിക്കാന്‍ സംവിധായകന് തന്റെ സിനിമയിലൂടെ സാധിച്ചിട്ടുണ്ട്.
രണ്ടാം പകുതിയിലും ചളി വാരിവിതറാന്‍ സംവിധായകന് ഒട്ടും മടി കാട്ടുന്നില്ല. ഇതിനിടയില്‍ പാട്ടുകളെല്ലാം വന്നു പോകുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ഊര്‍ജം ചിത്രത്തിന് പകര്‍ന്ന് കൊടുത്തില്ല. മറിച്ച് ബോറടിപ്പിക്കലിന്റെ ആക്കം കൂട്ടുന്നതേയുള്ളൂ. ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ എവിടെയൊക്കെയോ കാര്യമായ തട്ടുകേടുകള്‍ പറ്റിയ മട്ടിലാണ് കഥ നീങ്ങുന്നത്. എവിടെക്കൊണ്ട് അവസാനിപ്പിക്കണമെന്ന് സംവിധായകന് തിട്ടമില്ലാത്തത് പോലെ. ഒടുവില്‍ അന്തവും കുന്തവുമില്ലാതെ വല്ലാണ്ട് ഇഴഞ്ഞ് ഇഴഞ്ഞാണ് ചിത്രം അവസാനിക്കുന്നത്.
(മോളിവുഡിലെ ഈ വർഷത്തെ ആദ്യ ദുരന്തമാണ് റോസാപ്പൂ.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.