Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ജീവിതം തെളിയുന്ന പരോൾക്കാലം
ഒറ്റ ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മലയാള സിനിമ ജയിൽ കയറി ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ പരോളും. മമ്മൂട്ടി കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഈ അവധിക്കാലത്ത് പരോളിലൂടെ. ജയിലും പരിസരവുമെല്ലാം ചിത്രത്തിൽ ഉണ്ടെങ്കിലും ജയിലിന് പുറത്താണ് കഥ മുഴുവൻ കിടക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ അരമണിക്കൂറിനുള്ളിൽ നവാഗത സംവിധായകൻ ശരത്ത് സന്ദിത്ത് ജയിലിന് പുറത്തേക്ക് കഥയെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്.

ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണ് അജിത് പൂജപ്പുര തിരക്കഥയാക്കി മാറ്റിയത്. ഒരാളെ അടയാളപ്പെടുത്തുന്പോൾ കാണിക്കേണ്ട ജാഗ്രത വേണ്ടുവോളം തിരക്കഥയിൽ അജിത്ത് പാലിച്ചിട്ടുണ്ട്. ജയിലും ജയിൽ പുള്ളികളും ഗ്രാമവും ഗ്രാമവാസികളുമെല്ലാം സ്ഥാനം പിടിക്കുന്ന ചിത്രത്തിൽ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കാൻ കഴിയുന്നുണ്ട്.ജയിലും പരിസരവും അവിടുത്തെ അന്തരീക്ഷവുമെല്ലാം കാട്ടിയാണ് ചിത്രം തുടങ്ങുന്നത്. ഒരുപാട് ജയിൽ ചിത്രങ്ങളിൽ കണ്ടിട്ടുള്ള ഒരു അന്തരീക്ഷം തന്നെയാണ് പരോളിലും കാണാൻ കഴിയുക. ജയിലിന്‍റെ സെറ്റിട്ട് ഒരു പ്രഫഷണൽ ടച്ചൊക്കെ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ജയിൽപുള്ളികൾക്കിടയിലെ മേസ്തിരിയാണ് അലക്സ് (മമ്മൂട്ടി). പുള്ളിയുടെ മേൽനോട്ടത്തിലുള്ള സെല്ലിൽ അനിഷ്ട സംഭവങ്ങളൊന്നും നടക്കില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ വാദം. അതിനെ ശരിവയ്ക്കും വിധമുള്ള ഒരു ഹീറോ ഇമേജ് കൊണ്ടുവരാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുമുണ്ട്.സുധീർ കരമന പതിവ് ശൈലിയിലുള്ള പ്രകടനം പരോളിലും പുറത്തെടുക്കുന്നുണ്ട്. പക്ഷേ, ആവർത്തന വിരസതയുളവാക്കുന്ന ഭാവങ്ങളാണ് സുധീറിൽ കാണാൻ കഴിഞ്ഞത്. ജയിലിനകത്തു നിന്നും അലക്സ് ഓർമകളിലേക്ക് വഴുതി വീഴുന്നതോടെയാണ് ചിത്രം അടിവാരത്തേക്ക് യാത്ര ചെയ്യുന്നുത്. മമ്മൂട്ടിയുടെ ബാല്യവും പിന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിവാരത്ത് വേരുറപ്പിക്കുന്നതുമെല്ലാം സംവിധായകൻ കൃത്രിമമില്ലാതെ ആവിഷ്കരിച്ചിട്ടുണ്ട്. അല്പനേരം മാത്രമുള്ള അലൻസിയർ മമ്മൂട്ടിയുടെ അപ്പനായി എത്തി തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രണയമില്ലെങ്കിൽ പിന്നെ ഒരു രസമുണ്ടാകില്ലെന്ന് തോന്നിയിട്ടോ എന്തോ ചിത്രത്തിൽ കുഞ്ഞൊരു പ്രണയ കഥയും സംവിധായകൻ പറയുന്നുണ്ട്. ഇനിയയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ ഭാര്യയായി എത്തിയ ഇനിയ നാട്ടുംപുറത്തുകാരി കുടുംബിനിയുടെ വേഷം നന്നായി കൈകാര്യം ചെയ്തു.അനിയത്തി വേഷമാണെങ്കിലും നായികയ്ക്ക് ഒപ്പം തന്നെ മിയയും നാട്ടിൻപുറത്തു വളർന്ന പെണ്‍കുട്ടിയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ആദ്യ പകുതിയുടെ സിംഹഭാഗവും കഥാനായകന്‍റെ ഫ്ലാഷ് ബാക്ക് അപഹരിക്കുന്പോൾ രണ്ടാം പകുതിയിലാണ് ചിത്രത്തിന്‍റെ പേരിനോട് നീതി പുലർത്തിയുള്ള രംഗങ്ങൾ കടന്നുവരുന്നത്.

പരോൾ കിട്ടാനുള്ള പെടാപ്പാടുകൾ കാട്ടിത്തന്ന് ഒടുവിൽ അലക്സ് പുറത്തിറങ്ങുന്നതോടെയാണ് ചിത്രത്തിൽ ട്വിസ്റ്റുകൾ രംഗപ്രവേശം ചെയ്തുതുടങ്ങുന്നത്. സിദ്ദിഖ് മമ്മൂട്ടിയുടെ സുഹൃത്തായി എത്തി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ നെഗറ്റീവ് ടച്ചുള്ള വേഷം സുരാജ് വെഞ്ഞാറമൂട് മനോഹരമായി കൈകാര്യം ചെയ്തു. രണ്ടാം പകുതിയിൽ വഴിത്തിരിവുകൾ നിരവധി ഉള്ളതിനാൽ തന്നെ കഥാഗതിയെ കുറിച്ച് സൂചിപ്പിച്ചാൽ മുഷിപ്പുണ്ടാകും.പരോളിന് ഇറങ്ങി നായകൻ തന്‍റെ കൂടപ്പിറപ്പുകളെ ചേർത്തു നിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മകനെ ഏറെ സ്നേഹിക്കുന്ന പിതാവിനെ ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അടുക്കുന്പോൾ കാണാൻ സാധിക്കും. അരിസ്റ്റോ സുരേഷിന്‍റെ പാട്ടും പ്രകടനവുമെല്ലാം ചിത്രത്തോട് ചേർന്നു നിൽക്കാൻ നല്ലവണ്ണം പാടുപെടുന്നുണ്ട്.

ലോകനാഥൻ ശ്രീനിവാസന്‍റെ കാമറ കണ്ണുകൾ ഗ്രാമാന്തരീക്ഷവും ജയിലും പരിസരവും എല്ലാം ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ഒരുപിടി ഘടകങ്ങൾ നിറച്ച് തന്നെയാണ് പരോൾ കഥ പറഞ്ഞുപോകുന്നത്. ഒരുവട്ടം കാണാനുള്ള രസക്കൂട്ടൊക്കെ തന്‍റെ കന്നിസംവിധാന സംരംഭത്തിൽ ശരത്ത് സന്ദിത്ത് ഒരുക്കിവച്ചിട്ടുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ന്യൂജനറേഷൻ പ്രേതമാണ് നീലി...!
അങ്ങനെ ഇതാ കേരളത്തിലെ സിനിമ കൊട്ടകകളിൽ ഒരു പുതിയ പ്രേതം ഉദയം ചെയ്തിരിക്കുന്നു. പേര്-നീലി. കള്ളിയങ്കാ
ബോ​റ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം രൂ​പം
മ​ടു​പ്പി​ക്കു​ന്ന​തി​ന് ഒ​രു പ​രി​ധി​യി​ല്ലേ... ഇ​ട​യ്ക്കൊ​ക്കെ ഇ​ടി​യും ക​ലാ​ശ​വും ഉ​ള്ള​ത് കാ​ര​
വേറിട്ടൊരു കാർവാൻ യാത്ര...!
എവിടെയെല്ലാമോ മനസിനെ തൊട്ടുതലോടിയാണ് കാർവാന്‍റെ പോക്ക്. യാത്ര അത്രമേൽ സുഖകരമെന്ന് പറയാനാവില്ല. പ
ഖ​ൽ​ബി​ൽ ക​യ​റ​ണ ഇ​ബി​ലീ​സ്
മു​ന്ന​റി​യി​പ്പ്: ഇ​ബി​ലീ​സ് നി​ങ്ങ​ളെ കൊ​ണ്ടു​പോ​കു​ക ഒ​രു പ്ര​ത്യേ​ക ലോ​ക​ത്തേ​ക്കാ​ണ്.
സൂ​പ്പ​ർ സ​സ്പെ​ൻ​സു​മാ​യി ശ​ര​ത്
ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ന്യൂ​ജ​ന​റേ​ഷ​ൻ ട്രാ​ക്കി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് "എ​ന്നാ​ലും ശ​ര​
പ്രണയത്തിന്‍റെ വിശുദ്ധ അത്താഴങ്ങൾ
ഇനിയും വറ്റാത്ത പ്രണയമേ...
നിന്നെ അക്ഷരങ്ങളിൽ കൊരുത്തിടാം
മെഴുതിരി വെട്ടത്തിന്‍റെ ശോഭയിൽ
നി
കി​നാ​വ​ള്ളി കൊള്ളാം...!
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്
മറഡോണ കലക്കി..!
റൊമാന്‍റിക് ക്രിമിനലായി അവതരിക്കുകയാണ് ടോവിനോ തോമസ് മറഡോണയിൽ. കക്ഷി രണ്ടും കൽപ്പിച്ചാണ്... ഓരോ
മനസ് നിറച്ച് സവാരി
സവാരി ചെയ്യാത്തവരായി ആരും കാണില്ല... കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചിരിച്ചുല്ലസിച്ച് എത്രയോ
ഭ​യാ​ന​കം ഞെ​ട്ടി​ച്ചു..!
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...

ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേ
ചിരിനിറച്ച ബോംബ് കഥ...!
പണ്ടൊരു ബോംബു കഥയുമായി എത്തി (ബോയിംഗ് ബോയിംഗ്) ജഗതി ശ്രീകുമാർ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചതാണ്.
ഇവരെ കൂടെ കൂട്ടാം...
ആഗ്രഹിച്ച പലതും കൂടെ കൂട്ടാൻ പറ്റാതെ പോയ ഒരുപാട് പേർക്കായി സച്ചിൻ കുണ്ടൽക്കർ ഒരു കഥ എഴുതി. ആ കഥ തിര
ക​ര​യി​പ്പി​ക്കും സി​ങ്കം
സി​ങ്ക​ത്തെ കാ​ണു​ന്പോ​ൾ, ആ ​പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ​അ​ടി​മു​ടി കോ​രി​ത്ത​രി​ക്ക​ണം. എ​ന്നാ​ൽ കാ​
ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന നീ​രാ​ളി
എ​ന്നാ​ലും എ​ന്‍റെ നീ​രാ​ളീ, ഇ​തൊ​രു വ​ല്ലാ​ത്ത ചെ​യ്ത്താ​യിപ്പോയി..! നീ​രാ​ളി എന്ന പേര് നൽകിയ കൗ​ത
"മൈ സ്റ്റോറി' അറുബോറൻ പ്രണയകഥ
കണ്ടുപഴകിയ ഒരു അറുബോറൻ പ്രണയകഥയാണ് റോഷ്ണി ദിനകറുടെ കന്നി സംവിധാന സംരംഭമായ "മൈ സ്റ്റോറി'. സിനിമയ്ക്കു
പെ​ട്ടി​ലാ​മ്പ​ട്ട്ര.. സം​ഗ​തി ഉ​ഷാ​റാ​ണ്..!
മു​ണ്ടു മ​ട​ക്കി​കു​ത്ത​ലി​ന് പു​തി​യ സ്റ്റൈ​ൽ പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ...? എ​ങ്കി​ൽ
കു​ട്ടി​ക്ക​ളി​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല "കി​ടു'
കു​ട്ടി​ക്ക​ളി​ക്ക് പരിധിയുണ്ടെന്നല്ലേ പഴമക്കാർ പറയാറ്. ആ ​പ​രി​ധി​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള എ​ളി​യ
അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്...!
മ​ടു​പ്പി​ന്‍റെ പാരമ്യത്തിൽ കൊ​ണ്ടെ​ത്തി​ച്ച ശേ​ഷം ത്രി​ല്ല​ടി​പ്പി​ക്കു​ന്നൊ​രു ആ​വി​ഷ്ക​ര​ണം..!
മാ​ലാ​ഖ​യാ​യി, തീ​ക്ക​ന​ലാ​യി മേ​രി​ക്കു​ട്ടി...!
സ​മൂ​ഹമ​ന​സു​ക​ളി​ലേ​ക്ക് തീ​മ​ഴ പെ​യ്യി​ക്കു​ക​യാ​ണ് ര​ഞ്ജി​ത് ശ​ങ്ക​റും കൂ​ട്ട​രും ഞാ​ൻ മേ​രി​ക്കു
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചി
സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായ
കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത്
പ്രേക്ഷകരെ തേച്ച കാമുകി...!
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്ത
പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇ​ങ്ങ​നെ ചോ​ദി​ച്ച
ക​ളി​ചി​രി​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല ബി​ടെ​ക്...!
ഈ ​നാ​ട്ടി​ൽ കൊ​തു​കു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​
വേറിട്ടൊരു യാത്രയാണ് ആഭാസം...!
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നവാഗതനായ ജുബിത് നമ്രടത്ത് ആഭാസത്തിലൂ
ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌
ക്ലിക്കാകാത്ത തന്ത്രം...!
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായ
"പ്രേമ'ബാധയേറ്റ തൊബാമ...!
സൗഹൃദവും നിരാശയും പിന്നെ ആഗ്രഹങ്ങളും സമ്മാനിച്ചാണ് "തൊബാമ' മുന്നിലൂടെ കടന്നുപോയത്. പതിഞ്ഞ താളത്തിൽ
അരവിന്ദന്‍റെ ചിരിപ്പിക്കുന്ന അതിഥികൾ...!
ഒറ്റനോട്ടത്തിൽ ക്ലീഷേയെന്നു തോന്നാവുന്ന കഥാബിന്ദുവിനെ കഥാപശ്ചാത്തലം കൊണ്ട് മനോഹരമാക്കിയിരിക്കുകയ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.