Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
പ്രശാന്ത് നാരായണൻ; ബോളിവുഡിൽ നിന്ന് ഒരു മലയാളി വില്ലൻ
സ്ത്രീകൾക്കെതിരേ കൊടുംക്രൂരതകൾ കാട്ടുന്നവർക്കുള്ള സമൂഹമന:സാക്ഷിയുടെ ശക്‌തമായ മുന്നറിയിപ്പാണ് ഡോൺമാക്സ് സംവിധാനം ചെയ്ത 10 കല്പനകൾ. കേരളസമൂഹം ഈയടുത്തകാലത്തു സാക്ഷ്യം വഹിക്കാനിടയായ ചില ദുരന്തസംഭവങ്ങളുമായി ചേർത്തുവായിക്കുമ്പോൾ സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള സിനിമ എന്ന നിലയിൽ പ്രേക്ഷകർ 10 കല്പനകളെ ഏറ്റെടുത്തിരിക്കുന്നു. ഈ സിനിമയിൽ വിക്ടർ എന്ന വില്ലൻ കഥാപാത്രത്തിനു സ്വാഭാവിക അഭിനയത്തിന്റെ അനുഭവതീവ്രത പകർന്ന ബോളിവുഡ് താരം പ്രശാന്ത് നാരായണൻ സംസാരിക്കുന്നു...

10 കൽപ്പനകളിലേക്ക് എത്തിയത്..?

ഡിഷ്കിയോൺ എന്ന ഹിന്ദിചിത്രമുൾപ്പെടെ ഞാൻ അഭിനയിച്ച പല സിനിമകളും ഡോൺമാക്സ് കണ്ടിരുന്നു. കഥയെഴുതിയപ്പോൾ അദ്ദേഹത്തിന് ഇതിലെ വിക്ടർ എന്ന റോളിന് ഞാൻ യോജിക്കുമെന്ന തോന്നലുണ്ടായി. അങ്ങനെ ഈ ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ മനു മുംബൈയിൽ വന്ന് കഥ പറഞ്ഞു, എനിക്കിഷ്‌ടമായി. ഡോൺമാക്സിനെ ആദ്യമായാണു പരിചയപ്പെടുന്നത്. കഥ അവതരിപ്പിക്കുന്ന രീതി തന്നെയാണ് എനിക്കു പ്രചോദനം; സ്ക്രിപ്റ്റും പ്രധാനം.



10 കല്പനകളിലെ റോൾ സ്വീകരിച്ചതിനു പിന്നിൽ...?

സാധാരണയായി കുറേ ആളുകൾ വരും, കഥ പറയും. പക്ഷേ, അതിൽ എത്രത്തോളം എനിക്കു സംഭാവന ചെയ്യാനുണ്ടാവും എന്നതിലാണ് എന്റെ ശ്രദ്ധ. പലപ്പോഴും സിനിമകളിൽ ചില ആക്ടേഴ്സിന് ഒന്നും ചെയ്യാനുണ്ടാവില്ല. ഷൂട്ടിംഗിനു വന്ന് എന്തെങ്കിലുമൊക്കെ ചെയ്തുപോകുന്ന രീതി എനിക്കു താത്പര്യമില്ല. കുറച്ച് പ്രയത്നമൊക്കെ ആവശ്യമുള്ള റോളുകളാണ് എനിക്കിഷ്‌ടം. 10 കല്പനകളിലെ വിക്ടർ എന്ന കഥാപാത്രത്തിന് അത്തരം ചില പ്രയത്നങ്ങൾ ഇതിന്റെ കഥ ആവശ്യപ്പെടുന്നുണ്ടായിരുന്നു. കഥയിൽ ഏറെ പ്രാധാന്യമുള്ള റോളാണ്. അതിനാൽ നല്ല ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട വേഷം.

ഉത്തരവാദിത്വമുണ്ടാകുമ്പോൾ നന്നായി ചെയ്യണമെന്ന ഒരു തോന്നൽ വ്യക്‌തിപരമായി ഉണ്ടാവും. അല്ലെങ്കിലും, വെറുതേ ഒരു ചെറിയ റോൾ ചെയ്യുന്നത് എനിക്കിഷ്‌ടമല്ല. കുറച്ച് ഉത്തരവാദിത്വബോധത്തോടെ ഒരു റോൾ ചെയ്യുന്നതിന്റെ ആനന്ദം ഒന്നുവേറെ തന്നെ.

അനൂപും മീരയുമുണ്ടെന്ന് ആദ്യമേ അറിഞ്ഞു. സ്ക്രിപ്റ്റിന്റെ ഘടന, ജോഗ്രഫിക്കൽ ഏരിയ... ആദ്യം തന്നെ എനിക്കിഷ്‌ടമായി. കഥ കേട്ടുകഴിഞ്ഞാൽ ഒരു തീരുമാനത്തിലെത്തുന്നതിന് ഏറെ നേരത്തെ ചിന്തയൊന്നും വേണ്ടിവരില്ല. ഒരു പ്രോജക്ട് ചെയ്യണോ വേണ്ടയോ എന്ന തീരുമാനം... അതു സഹജമായിത്തന്നെ ഉണ്ടാവും. ഡോൺമാക്സിൽ നിന്ന് ഈ പടത്തിന്റെ സ്ക്രിപ്റ്റ് കേട്ടപ്പോൾത്തന്നെ ചെയ്യണം എന്ന ഒരു ഫീലിംഗ് വന്നു.

വിക്ടർ എന്ന കഥാപാത്രത്തേക്കുറിച്ച്...?

വിക്ടറിന്റെ പ്രവൃത്തികൾക്കെല്ലാം ഒരു രഹസ്യസ്വഭാവമുണ്ട്. പൊതുസമൂഹത്തിൽ സാധാരണപോലെ ഇടപെടുകയും എന്നാൽ താൻ ഇരകളാക്കുന്ന പെൺകുട്ടികൾക്കുമുമ്പിൽ മാത്രം സ്വഭാവവൈകൃതം തുറന്നുകാട്ടുകയും ചെയ്യുന്ന ഒരു കഥാപാത്രം. അതു കാണിച്ചശേഷം അവരെ കൊല്ലുന്നതാണ് വിക്ടറിന്റെ രീതി. അതുകൊണ്ട് വേറെയാർക്കും അയാളുടെ രഹസ്യങ്ങളൊന്നും അറിയാനുമാവില്ല. വിക്ടർ എന്താണു ചെയ്യുന്നത്, എങ്ങനെയാണു ചെയ്യുന്നത്..ആർക്കും അതൊന്നുമറിയില്ല. ഒന്നിനും ഒരു തെളിവുമുണ്ടാകില്ല.



വിക്ടർ എന്ന വേഷം ചെയ്തപ്പോഴുള്ള അനുഭവങ്ങൾ...?

ആർട്ടിസ്റ്റിക്കായ ആളാണ് വിക്ടർ. പാട്ടും വരയുമൊക്കെ ഇഷ്‌ടങ്ങളിൽപ്പെടും. വളരെ ഡീറ്റയിലായി ഒരോ കാര്യവും വരയ്ക്കുന്ന ഒരു കാരക്ടറായിട്ടാണ് ഞാൻ വിക്ടറിനെ ട്രീറ്റ് ചെയ്തത്. അതിനാൽ ഈ പടത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി ഞാൻതന്നെ എന്റെ കളറിംഗ് ബുക്കിൽ വരച്ച സ്കെച്ചുകൾ മുംബൈയിൽ നിന്നു കൊണ്ടുവരികയായിരുന്നു. സെറ്റിലെത്തിയപ്പോഴാണ് ഇതു പടത്തിനുവേണ്ടി ഉപയോഗിക്കാമെന്ന് ഡോൺമാക്സിനോടു പറഞ്ഞത്.

ഞാൻ സെറ്റുകളിൽ കളറിംഗ് ബുക്ക് കൊണ്ടുപോകാറുണ്ട്. ഷൂട്ടിന്റെ ഇടവേളകളിൽ അനാവശ്യമായി വർത്തമാനം പറഞ്ഞു സമയംകളയാതെ കളറിംഗ്ബുക്കിലെ പ്രിന്റ് ചെയ്ത ഷേപ്പുകളിൽ മനസിന് ഇഷ്ടമുള്ള നിറങ്ങളിടുന്നു. മൈ സീക്രട്ട് ഗാർഡൻ എന്നാണ് അതിന്റെ ടൈറ്റിൽ. പൂക്കൾക്കും ഇലകൾക്കും പൂമ്പാറ്റകൾക്കുമെല്ലാം നമ്മുടേതായ ഭാവനയിലുള്ള നിറങ്ങൾ നല്കുന്നു. ആയിരക്കണക്കിനു കളർപേനകളും മറ്റും എന്റെ പക്കലുണ്ട്. യോജ്യമായത് ഉപയോഗിക്കുന്നു.



പെർഫോമൻസിലൂടെ നായകതുല്യപദവി നേടിയ വില്ലൻ..അതുതന്നെയല്ലേ വിക്ടർ എന്ന കഥാപാത്രത്തെക്കുറിച്ചു പറയേണ്ടത്....?

ഉത്തരവാദിത്വമുള്ള ഒരു റോൾ വരുമ്പോൾ നായകനെന്നോ വില്ലനെന്നോ ഒന്നുമില്ല. വേഷം ആത്യന്തികമായി ഓഡിയൻസിനെ രസിപ്പിക്കണം. അവരിൽ കൗതുകമുണ്ടാക്കണം. ഏതു പടം ചെയ്യുമ്പൊഴും അതിൽ ഞാൻ വില്ലനാണോ ഹീറോയാണോ എന്നൊന്നും നോക്കില്ല. അതൊന്നും എനിക്കു പ്രശ്നമല്ല. ഞാൻ ചെയ്യുന്നതു പ്രേക്ഷകരെ രസിപ്പിക്കുന്നതാവണം എന്ന് ആഗ്രഹമുണ്ട്.

ഇപ്പോഴത്തെ ഓഡിയൻസിന് ഏറെ മാറിയിരിക്കുന്നു. ഇന്റർനെറ്റും വിദേശചാനലുകളുമൊക്കെ കാണുന്നവരാണ്. അതിനാൽ എല്ലാ നടന്മാരും സംവിധായകരും മാറ്റങ്ങൾ ഉൾക്കൊള്ളണം. ഇല്ലെങ്കിൽ, പ്രേക്ഷകരുടെ താത്പര്യങ്ങൾ തിരിച്ചറിയുന്നതിനു പ്രയാസമാവും. അതിനാൽ സിനിമയിലുള്ള എല്ലാവരും അവരവരുടെ ജോലിയിൽ കുറച്ചു പ്രോഗ്രസീവായി ചിന്തിക്കണം. 15 വർഷത്തിനുശേഷവും എന്റെ വർക്കുകൾ ഒരാൾക്ക് ഇഷ്‌ടമാകണം. അതാണ് എന്റെ ലക്ഷ്യം. ഭാഷയെതുമാകട്ടെ, എന്റെ നല്ല വർക്കുകളുടെ ഒരു ഡിവിഡി കളക്ഷൻ ഉണ്ടാകണമെന്നാണ് ആഗ്രഹം.

ആദ്യാവസാനം വിവിധ മാനസികഭാവങ്ങളിലൂടെ കടന്നുപോകുന്ന ഒരു സൈക്കോ ആണല്ലോ വിക്ടർ..?

ഓരോ നിമിഷവും പ്രേക്ഷകരിൽ കൗതുകവും ആകാംഷയും വളർത്തുന്ന കഥാപാത്രമാണ് വിക്ടർ. അല്ലെങ്കിൽ അതു കാണികളെ ബോറടിപ്പിക്കുമായിരുന്നു, ടൈപ്പ് കാസ്റ്റായിപ്പോകാനും സാധ്യതയുണ്ടായിരുന്നു. ഞാൻ വരുന്ന ആദ്യ സീനിൽ അമ്മൂമ്മയുടെ ബിപി പരിശോധിച്ചു പോകുന്ന വിക്ടറിന് നല്ല മോനാണല്ലോ എന്ന് അമ്മൂമ്മ തന്നെ ഗുഡ് സർട്ടിഫിക്കറ്റ് നല്കുന്നുണ്ട്. അങ്ങനെയുള്ള ഒരാൾ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന ചോദ്യമാണ് തുടർന്നുള്ള സീനുകളിൽ അയാളുടെ സ്വഭാവവൈകൃതങ്ങൾ കാണുമ്പോൾ തോന്നുക.



സ്ത്രീകൾക്കെതിരേ കൊടുംക്രൂരതകൾ കാട്ടുന്നവർ തെളിവുകളുടെ അഭാവത്തിൽ കുറ്റവാളി അല്ലാതെയാകുന്നു.. ഈ സിനിമ ചർച്ചചെയ്യുന്ന വർത്തമാനകാലത്തിന്റെ നേർക്കാഴ്ചകളെക്കുറിച്ച്...?

വാസ്തവത്തിൽ മനുഷ്യ മന:സാക്ഷിയുടെ കണ്ണുതുറപ്പിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണിത്. എല്ലാവർക്കും കുറച്ചുപേടിയുണ്ടാവണം. എല്ലാവരും ജാഗ്രതയോടെയിരിക്കണം. ഈ സിനിമയിലെ വിക്ടറിനെപ്പോലെ ശരിക്കും ഒരാൾ ഉണ്ടെങ്കിൽ അത് എത്രത്തോളം പ്രശ്നങ്ങൾ സൃഷ്‌ടിക്കും എന്നുള്ളതിനെക്കുറിച്ച് 10 കല്പനകൾ ഓർമപ്പെടുത്തുന്നു. അത്തരം ആളുകൾ ഉണ്ടാവാൻ പാടില്ല.

സൗമ്യ, ജിഷ സംഭവങ്ങളൊക്കെ ഈ സിനിമ ചെയ്യുമ്പോൾ മനസിലുണ്ടായിരുന്നു.ഞങ്ങൾ ഷൂട്ട് ചെയ്ത സ്‌ഥലത്തിനടുത്തായിരുന്നു ജിഷയുടെ നാട്. ജിഷയുടെയൊക്കെ കാര്യങ്ങൾ കേൾക്കുമ്പോൾ അവരുടെയൊക്കെ രക്ഷിതാക്കളുടെ വേദനയറിയുമ്പോൾ വലിയ ദു:ഖമാണു തോന്നുന്നത്. അത്തരം ആളുകൾക്ക് എന്തു ശിക്ഷയാണു നല്കാനാവുക എന്ന ആലോചനകളാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സിനെ ശ്രദ്ധേയമാക്കിയത്.



10 കല്പനകളുമായി ബന്ധമുള്ള മറ്റ് അനുഭവങ്ങൾ...?

18–20 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിനുശേഷം ഡബിംഗിനു വന്നു. വളരെ പോസിറ്റീവാണ് അനൂപ് മേനോൻ. എനിക്ക് അസൗകര്യമായി ഒന്നുംതന്നെ സെറ്റിലുണ്ടാകരുത് എന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നല്ല കംഫർട്ടബിളായിരുന്നു അദ്ദേഹവുമൊത്തുള്ള അഭിനയം. പോസിറ്റീവ് ഫീലായിരുന്നു.

10 കൽപ്പനകളിലെ പാട്ടുകൾ ഏറെ ഇഷ്‌ടമായി. അതിന്റെ മ്യൂസിക് ചെയ്ത മിഥുന്റെ ബേസ് വയലിൻ ആണല്ലോ. വയലിൽ പണ്ടേ എനിക്കിഷ്‌ടമാണ്. അറിയപ്പെടുന്ന വയലിൻ പ്ലേയറാണല്ലോ മിഥുൻ. അതിനാൽ ആ സംഗീതവും എനിക്കിഷ്‌ടമാണ്. മീരയുടെ ചില ചിത്രങ്ങൾ ഞാൻ മുമ്പു കണ്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും ഇഷ്‌ടമുള്ള അഭിനേത്രിയാണു മീരാ ജാസ്മിൻ.

റിതികയെ ആദ്യമായി പരിചയപ്പെട്ടതു സെറ്റിലെത്തിയപ്പോഴാണ്. റിതികയ്ക്കൊപ്പം ഒരു സീനിൽ മാത്രമാണു ഞാൻ വരുന്നത്. വളരെ ക്യൂട്ടായ കുട്ടിയാണ് റിതിക. നല്ല ഭാവിയുള്ള നടിയാണ്.



തിയറ്റർ കൾച്ചറാണല്ലോ താങ്കളുടെ കരുത്ത്.....?

എല്ലാവരും ചെയ്യുന്ന ചില സംഗതികൾ ഞാനും ചെയ്തിട്ടുണ്ട്. അതിന്റെ ഗുണമൊന്നും സിനിമയിൽ കിട്ടിയതായി പറയാനാവില്ല. പക്ഷേ, തിയറ്റർ ചെയ്താലേ ഒരാൾ നല്ല ആക്ടറാവൂ എന്ന മട്ടിലുള്ള വ്യവസ്‌ഥകളൊന്നുമില്ല. തിയറ്ററും സിനിമയും പൂർണമായും വ്യത്യസ്ത സംഗതികളാണ്. കുറേ തിയറ്റർ ചെയ്തിട്ടുള്ളതിനാൽ സിനിമയിൽ വലിയ ആക്ടറാവും എന്ന ഗ്യാരന്റിയൊന്നുമില്ല. ടെലിവിഷനിലും സിനിമയിലുമായി വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. അത്രമാത്രം.

മലയാളത്തിൽ മുമ്പു ചെയ്ത ചിത്രങ്ങൾ...?

ഇടവപ്പാതിയിൽ ജഗതിശ്രീകുമാർ ചെയ്യേണ്ടിയിരുന്ന വേഷത്തിലേക്ക് സംവിധായകൻ ലെനിൻ രാജേന്ദ്രൻ വിളിച്ചത് എന്നെയായിരുന്നു. ഏറെ പ്രാധാന്യമുള്ള വേഷം, ഡബിൾ റോൾ. ലെനിൻ ആ സിനിമ നന്നായി ചെയ്തു. പക്ഷേ, നല്ല രീതിയിൽ റിലീസിംഗ് കിട്ടിയില്ല. സിബി മലയിലിന്റെ ഉന്നവും നല്ല ചിത്രമായിരുന്നു. മലയാളത്തിൽ എന്റെ മൂന്നാമത്തെ ചിത്രമാണ് 10 കല്പനകൾ

മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ താത്പര്യമുണ്ടോ...?

മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മോഹൻലാൽ, മമ്മൂട്ടി, നെടുമുടിവേണു, ശ്രീനിവാസൻ, ജയരാജ്, ലാൽജോസ് ....എല്ലാവരെയും വലിയ ഇഷ്‌ടമാണ്. ഏതു സിനിമയാണെങ്കിലും സ്ക്രിപ്റ്റ് നന്നായിരിക്കണം. അതിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള എഗ്സൈറ്റ്മെന്റ് തോന്നിക്കണം. എന്തെങ്കിലും വ്യത്യസ്തതയുള്ള വേഷം ചെയ്യണമെന്നാണ് ആഗ്രഹം.

അഭിനയം മാറ്റിനിർത്തിയാൽ മറ്റ് ഇഷ്‌ടങ്ങൾ...?

മ്യൂസിക്കിൽ വലിയ താത്പര്യമാണ്. പാട്ടു പാടും. വരികളെഴുതി സംഗീതം ചെയ്യാറുണ്ട്. പക്ഷേ, ഇതേവരെ ആൽബം മോഡലിൽ പുറത്തിറക്കിയിട്ടില്ല. അതൊക്കെ പുറത്തിറക്കാൻ ആഗ്രഹമുണ്ട്. ഡ്രോയിംഗ് എനിക്കു ടൈംപാസാണ്. വീട്ടിലെത്തുമ്പോൾ എല്ലാത്തരം സിനിമകളും കാണാറുണ്ട്.

കുടുംബവിശേഷങ്ങൾ..?

അച്ഛനും അമ്മയും കണ്ണൂർ എടയ്ക്കാടാണു താമസം. നാട്ടിൽവരുമ്പോൾ അവിടെ പോകാറുണ്ട്. ഭാര്യ സോന. ബംഗാളിയാണ്. ഞങ്ങൾക്കു രണ്ടര വയസുള്ള മകളുണ്ട്, കൃഷ്ണ. മുംബൈ അന്ധേരിയിലാണു താമസം.

പുതിയ പ്രോജക്ടുകൾ...?

മനീഷ് തിവാരിയുടെ ചിഡിയാഖാനാ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫുട്ബോൾ കോച്ചിന്റെ വേഷമാണ്. ഒരു പൊളിറ്റീഷനും ഫുട്ബോൾ കോച്ചുമൊക്കെയാകുന്ന റോൾ. ഇതു ഹിന്ദി ചിത്രമാണ്. പക്ഷേ, എന്റെ കഥാപാത്രം മറാത്തിയാണ്. അതിനുവേണ്ടി കുറച്ചു മറാത്തി പഠിക്കുന്നുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.