Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കവിതയുടെ സുഗന്ധമുള്ള പാട്ടുകൾ
പാട്ടുകളോടുള്ള പറഞ്ഞറിയിക്കാനാവാത്ത ഇഷ്‌ടം കൊണ്ടാണ് മൂന്നാറിലെ സുഗന്ധദ്രവ്യ വ്യാപാരി റോയ് പുറമടം പാട്ടുകളുടെ സുഗന്ധം തേടിയിറങ്ങിയത്. എസ്.ജാനകി അവസാനമായി പാടിയ അമ്മപ്പൂവിനും എന്ന പാട്ടുൾപ്പെടെ ഡോൺമാക്സ്ചിത്രം 10 കല്പനകൾക്കുവേണ്ടി എഴുതിയ പാട്ടുകളെല്ലാം ഹിറ്റായതിന്റെ സന്തോഷത്തിലാണ് റോയ് പുറമടം.

‘‘10 കൽപ്പനകളിലെ പാട്ടുകൾക്കു മികച്ച അഭിപ്രായമാണ്. ഈ പാട്ടുകൾ ഇറങ്ങിയതോടെ എവിടെച്ചെന്നാലും ആളുകൾ സ്നേഹത്തോടെ സംസാരിക്കുന്നുണ്ട്.’’പാട്ടുവഴിയിൽ പിന്നിട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് റോയ് പുറമടം.

സിനിമയിലേക്കുള്ള വഴി..?

ചെറുപ്പം മുതൽ പാട്ട് വലിയ ഇഷ്‌ടമായിരുന്നു. റേഡിയോയിൽ പാട്ടുകൾ കേട്ടിരുന്നു. അത് യേശുദാസിനോടുള്ള ആരാധനയായി. ചെറിയ രീതിയിൽ പാട്ടുകൾ എഴുതിത്തുടങ്ങി. കലയുമായി ബന്ധമുള്ളതല്ല എന്റെ തൊഴിൽ. 25 വർഷമായി മൂന്നാറിൽ സുഗന്ധദ്രവ്യങ്ങൾ, ടീ, ചോക്ലേറ്റ് എന്നിവയുടെ ബിസിനസാണ്; ചെറിയ രീതിയിൽ ചോക്ലേറ്റ് ഫാക്ടറിയുണ്ട്. പാട്ട് ഇഷ്‌ടമായതിനാൽ ബിസിനസിനിടയിലും മൊബൈലിൽ പാട്ടുകേൾക്കും. വീട്ടിൽ എപ്പോഴും പാട്ടുണ്ടാവും. വീട്ടുകാർക്കും പാട്ടിനോട് ഏറെയിഷ്‌ടം.

ചെങ്ങന്നൂരിലെ പാട്ടുപെട്ടി സ്റ്റുഡിയോസിന്റെ ഉടമ സുരേഷ് വലിയവീടൻ വഴിയാണ് യേശുദാസിനെ പരിചയപ്പെട്ടത്. ദാസേട്ടനുമായി നല്ല അടുപ്പമായി. അങ്ങനെയിരിക്കെ അദ്ദേഹത്തെക്കൊണ്ടു പാടിക്കാനായി ഒരു ക്രിസ്തീയ ഭക്‌തിഗാനമെഴുതി. പക്ഷേ, അദ്ദേഹം സിനിമയ്ക്കുപുറത്ത് തരംഗിണിയുടെ വർക്കുകളല്ലാതെ മറ്റ് ആൽബങ്ങൾക്കു പാടുന്ന പതിവില്ലായിരുന്നു. തുടർന്ന് കെ.ജി. മാർക്കോസും സുജാതയുമൊക്കെ പാടി പ്രയർ എന്ന പേരിൽ ആ ആൽബം പുറത്തിറങ്ങി. അതിലെ കാൽവരിക്കുന്നിലെ പൊന്നേശു..എന്ന പാട്ട് ഏറെ ഹിറ്റായി. പിന്നീടു വന്ന പ്രാർഥന എന്ന ആൽബത്തിലെ ഹൃദയജാലക വാതിൽ... എന്ന പാട്ടും ഹിറ്റ്ചാർട്ടിലായിരുന്നു.

കുറേ വർഷം മുമ്പ് മൂന്നാറിൽ ലൊക്കേഷൻ തേടിവന്ന മമ്മി സെഞ്ചുറി പ്രയറിലെ പാട്ടുകളെഴുതിയതു ഞാനാണന്നു തിരിച്ചറിഞ്ഞതോടെയാണ് എനിക്കു സിനിമയിൽ പാട്ടെഴുതാനുള്ള വഴിതെളിഞ്ഞത്. അങ്ങനെ കൂടാരം എന്ന സിനിമയിൽ പാട്ടെഴുതാൻ അവസരം കിട്ടി. കൈതപ്രം വിശ്വനാഥനായിരുന്നു സംഗീതം. അദ്ദേഹത്തിന്റെ ട്യൂണിൽ എഴുതിയ ആദ്യ ഗാനം ആർദ്രമായ് നിൻ നീലമിഴികളിൽ.... ദാസേട്ടനാണു പാടിയത്. പൂമുല്ലക്കാവിൽ എന്ന അടുത്ത പാട്ടു പാടിയതു കെ.എസ്. ചിത്ര. സിനിയർ മാൻഡ്രേക്ക്, ഒരു നുണക്കഥ, പകിട പകിട പന്ത്രണ്ട്, സെലിബ്രേഷൻ, കോപ്പയിലെ കൊടുങ്കാറ്റ് തുടങ്ങിയ സിനിമകളിലാണു തുടർന്നു പാട്ടെഴുതിയത്.



10 കൽപ്പനകളിൽ പാട്ടെഴുതാനുള്ള അവസരം...?

ഒരു നുണക്കഥ, 12 എഎം എന്നീ സിനിമകളിലും ഈസൽ എന്ന ദേശഭക്‌തിപ്രധാനമായ തമിഴ് ആൽബത്തിലുമാണ് മിഥുനുമൊത്ത് നേരത്തേ വർക്ക് ചെയ്തത്. അടുത്തിടെ കോപ്പയിലെ കൊടുങ്കാറ്റ് എന്ന ചിത്രത്തിലാണ് മിഥുൻ ഈശ്വറിന്റെ ഈണങ്ങളിൽ വരികളെഴുതിയത്. കോപ്പയിലെ കൊടുങ്കാറ്റിൽ യേശുദാസാണ് പറയുവാനറിയാതെ എന്ന പാട്ടു പാടിയത്.

മിഥുനാണ് എന്നെ ഡോൺമാക്സിനു പരിചയപ്പെടുത്തിയത്. ശ്രേയാഘോഷാൽ, ജാനകിയമ്മ എന്നിവർക്കു പാടാനുള്ള പാട്ടുകളുടെ സിറ്റ്വേഷനാണ് ആദ്യം പറഞ്ഞുതന്നത്. അങ്ങനെ ഋതുശലഭമേ, അമ്മപ്പൂവിനും എന്നീ പാട്ടുകൾ എഴുതി. തുടർന്ന് വിജയ് യേശുദാസ്, നിത്യ ബാലഗോപാൽ എന്നിവർ ചേർന്നുപാടിയ കണ്ടോ കണ്ടോ...എന്ന പാട്ടെഴുതി. യേശുദാസ് പാടിയ ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ എന്ന പാട്ടാണ് പിന്നീട് എഴുതിയത്.

എസ്. ജാനകി, യേശുദാസ്, ശ്രേയാ ഘോഷാൽ തുടങ്ങിയവർക്കൊപ്പമുള്ള റിക്കാർഡിംഗ് അനുഭവങ്ങൾ...?

അമ്മപ്പൂവിനും എന്ന പാട്ടിന്റെ ട്രാക്ക് ജാനകിയമ്മയ്ക്ക് മിഥുൻ അയച്ചുകൊടുത്തു. അതിന്റെ ഈണവും താളവുമൊക്കെ അമ്മയ്ക്ക് ഇഷ്‌ടമായി. ഹൈദരാബാദിലായിരുന്നു റിക്കാർഡിംഗ്. പാട്ടുപാടിക്കഴിഞ്ഞു പുറത്തുവന്ന അവർ വലിയ സന്തോഷത്തിലായിരുന്നു. നല്ല വരികളും സംഗീതവുമാണെന്നും പാട്ട് സൂപ്പർഹിറ്റാകുമെന്നും ജാനകിയമ്മ പറഞ്ഞു. ഇനി താൻ പാടുമോ എന്നറിയില്ലെന്നു പറഞ്ഞ് അവർ ഇമോഷണലായി.



പാട്ടുനിർത്തുകയാണെന്ന് അപ്പോൾ ജാനകിയമ്മ പറഞ്ഞില്ല. ഇനി എത്ര വർഷം വേണമെങ്കിലും പാടാനുള്ള കപ്പാസിറ്റി അമ്മയ്ക്കുണ്ടെന്നു പാട്ടുകേട്ടാലറിയാം. ഈ പ്രായത്തിൽ അത്ര ഹൈ പിച്ചിൽ അത്രയും ഫീലിൽ പാടുന്നവർ മലയാളത്തിൽ വേറെയുണ്ടാവില്ല. വളരെ നല്ല ഒരമ്മയാണ് അവർ; സ്നേഹമുള്ള ഒരമ്മ. സംസാരിക്കാനായതു ജീവിതത്തിലെ വലിയ ഭാഗ്യം.

അതുപോലെതന്നെയായിരുന്നു ശ്രേയാഘോഷാലും; ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളെന്ന അഹങ്കാരവും ജാഡയുമൊന്നുമില്ലാത്ത ഒരു ഗായിക. മലയാളത്തിൽ ഇതുവരെ പാടിയ പാട്ടുകളിൽ ഇഷ്‌ടമുള്ള പാട്ടുകളിലൊന്നാണ് ഋതുശലഭമേ എന്ന് അവർ പറഞ്ഞു. ശ്രേയയ്ക്കൊപ്പം ഉദയ് രാമചന്ദ്രനും ചേർന്നാണ് ഈ പാട്ട് പാടിയത്.



ദാസേട്ടൻ പാടിയ ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ ഹൈപിച്ചിലുള്ള പാട്ടാണ്. ഈ പ്രായത്തിൽ ഉയർന്ന പിച്ചിലുള്ള അത്തരം പാട്ടുകൾ ദാസേട്ടനു മാത്രമേ പാടാനാവുകയുള്ളൂ. ഒരു ഫാമിലിയുടെ സന്തോഷം നിറയുന്ന ഒരു പാട്ട് ഇടുക്കിയുടെ പശ്ചാത്തലത്തിൽ വേണം എന്ന നിർദേശത്തിലാണ് വിജയ് യേശുദാസും നിത്യാ ബാലഗോപാലും ചേർന്നു പാടിയ പാട്ടെഴുതിയത്. കണ്ടോ കണ്ടോ..കണ്ടോ...മഞ്ഞല നീന്തണ കണ്ടോ...തുടങ്ങിയ വരികളിൽ അതു വരുന്നുണ്ട്.

അച്ഛനും മകനും – യേശുദാസും വിജയ് യേശുദാസും– ഒരേ ചിത്രത്തിൽ പാടി എന്നതാണ് ഈ സിനിമയ്ക്ക് അവകാശപ്പെടാവുന്ന ഒരു പ്രത്യേകത. അടുത്തകാലത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ മികച്ച ഗായകരുടെ പാട്ടുകളുള്ള സിനിമയാണു 10 കല്പനകൾ.

ഡോൺമാക്സ്, മിഥുൻ ഈശ്വർ എന്നിവർക്കൊപ്പമുള്ള അനുഭവം..?

ഡോൺ മാക്സ് മികച്ച ഡയറക്ടറാണ്. സംഗീതത്തെക്കുറിച്ചു നല്ല കാഴ്ചപ്പാടുള്ളയാളാണ്. പുതിയ സംവിധായകരിൽ പാട്ടുകൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ്.



മലയാള ചലച്ചിത്രഗാനശാഖയെ പഴയകാല പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുപോകുന്ന യുവ സംഗീതസംവിധായകനാണ് മിഥുൻ ഈശ്വർ. കീബോർഡിലും വയലിനിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഋതുശലഭമേ എന്ന പാട്ടിന്റെ സംഗീതം മിഥുന്റെ പ്രായത്തിലുള്ള ഒരു സംഗീതസംവിധായകനിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറമാണ്. അമ്മപ്പൂവിനും, ഋതുശലഭമേ എന്നീ പാട്ടുകൾ എനിക്കേറെയിഷ്‌ടം.



യേശുദാസ്, എസ്.ജാനകി ഉൾപ്പെടെയുള്ള മികച്ച ഗായകർ ഈ ചിത്രത്തിൽ ഒന്നിച്ചുവന്നതിനു പിന്നിൽ...?

പാട്ടുകൾക്കു പ്രാധാന്യം കൊടുത്ത ചിത്രമാണു 10 കല്പനകൾ. രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നല്ല പാട്ടുകളുള്ളത് ഇതിലാണ്. 10 കൽപ്പനകളുടെ നിർമാതാക്കൾക്ക് പാട്ടുകളോടും യേശുദാസിനോടും എസ്. ജാനകിയോടുമൊക്കെയുള്ള സ്നേഹയും ആരാധനയുമാണ് ഇത്രയും മികച്ച ഗായകൻ ഈ ചിത്രത്തിൽ ഒന്നിച്ചുവരാനുള്ള പ്രധാന കാരണം. മികച്ച ഗായകർ തന്നെ ഇതിലെ പാട്ടുകൾ പാടണമെന്ന് അവർക്കു നിർബന്ധമുണ്ടായിരുന്നു.



പാട്ടുകളിൽ ടെക്നോളജിയുടെ സ്വാധീനം ഗുണപരമാണോ...?

ഒരാളുടെ ശബ്ദത്തിൽ ടെക്നോളജിക്ക് ഒന്നും ചെയ്യാനാവില്ല. ചില പിച്ച് അഡ്ജസ്റ്റ് ചെയ്യാം എന്നല്ലാതെ, അല്ലെങ്കിൽ മൂടി നിൽക്കുന്ന ശബ്ദം തെളിച്ചുകൊണ്ടുവരാം. അല്ലാതെ, ടെക്നോളജി കൊണ്ട് ഒരാളുടെ ശബ്ദം നന്നാക്കിയെടുക്കാനാവില്ല. അങ്ങനെ സാധ്യമായിരുന്നുവെങ്കിൽ എല്ലാവരുടെയും ശബ്ദം യേശുദാസിന്റെ പോലെയാക്കാമായിരുന്നല്ലോ!

ഇന്നത്തെ ശ്രോതാക്കൾ വരികൾക്കു വലിയ പ്രാധാന്യം കൊടുക്കാത്തവരാണെന്നു കരുതുന്നുണ്ടോ...?

60 ശതമാനം ശ്രോതാക്കളും വരികൾ ശ്രദ്ധിച്ചു പാട്ടുകേൾക്കുന്നവരാണ്. പിന്നെയുള്ള 40 ശതമാനം ചെറുപ്പക്കാരാണ്; അവർ ഒച്ച മാത്രം കേട്ടുപോകുന്നവരാണ്. അവർക്കുവേണ്ടിയിട്ടാണ് ഇപ്പോൾ മിക്കവരും പാട്ടുകളൊരുക്കുന്നത്. ആകാശവാണി എഫ്എമ്മിലും മറ്റും ശ്രോതാക്കൾ ആവശ്യപ്പെടുന്ന പാട്ടുകൾ പരിശോധിച്ചാൽ പഴയ പാട്ടുകൾക്കാണ് ഇപ്പോഴും ആവശ്യക്കാർ ഏറെയുള്ളതെന്നു മനസിലാവും. ആദ്യകാലങ്ങളിൽ രചന, സംഗീതം എന്നാണു പറഞ്ഞിരുന്നത്. ഇപ്പോൾ രചയിതാക്കളെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. അവരെ ആരും പ്രമോട്ട് ചെയ്യില്ല.



പുതിയ ട്രെൻഡിന് അനുസരിച്ചുള്ള പാട്ടുകൾ എഴുതണമെന്നാണോ ആഗ്രഹം...?

പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന പാട്ടുകൾ എഴുതണമെന്നാണ് ആഗ്രഹം. അല്ലാതെ പുതിയ ഒരു ട്രെൻഡിനോടും താത്പര്യമില്ല. നമുക്കു മുമ്പ് ഒരു തലമുറ ഉണ്ടായിരുന്നല്ലോ. അവർക്ക് ഇഷ്‌ടമുള്ള പാട്ടുകൾ തന്നെയല്ലേ വാസ്തവത്തിൽ ഇപ്പോൾ നമ്മളും കേൾക്കാൻ ഇഷ്‌ടപ്പെടുന്നത്.

സംഗീതത്തിൽ പുതിയ ട്രെൻഡ്, പഴയ ട്രെൻഡ് എന്നൊന്നുമില്ല. പഴയ സംഗീതസംവിധായകരും എഴുത്തുകാരും ഉപയോഗിച്ച രീതി ചെയ്യാൻ അറിവില്ലാത്തവരും അതിനുള്ള കഴിവില്ലാത്തവരും പുതിയ എന്തെങ്കിലും ചെയ്തുകഴിയുമ്പോൾ അതു പുതിയ ട്രെൻഡാണെന്നു പറയുകയാണ്.

നമ്മുടെ ശ്വാസത്തിനു സംഗീതമുണ്ട്. ഹൃദയമിടിപ്പിനു സംഗീതമുണ്ട്. കാറ്റിനു സംഗീതമുണ്ട്. കാറ്റിന്റെ ട്രെൻഡ് മാറിക്കഴിഞ്ഞാൽ കൊടുങ്കാറ്റാവും. അതു തന്നെയാണ് ഇന്നു പലപ്പോഴും സിനിമാസംഗിതത്തിനു സംഭവിക്കുന്നതും.

ഇന്നത്തെ പല പാട്ടുകളിലും വരികൾക്കു മേലെയാണു സംഗീതത്തിനു സ്‌ഥാനം. ഇതിനോടുള്ള പ്രതികരണം?

വരികൾക്കു മുകളിലേക്കു സംഗീതം പോകുന്നതിൽ വാസ്തവത്തിൽ വലിയ വിഷമമുണ്ട്. പേര്, പ്രശസ്തി എന്നതിനപ്പുറം ഗാനരചനയിലൂടെ ആത്മസംതൃപ്തിയാണ് ഞാൻ ആഗ്രഹിക്കുന്നത്. നല്ല പാട്ടുകളുണ്ടാവണം. പുതിയ ചിത്രങ്ങളുടെ ചർച്ചകൾ തുടരുന്നു.



വീട്ടുവിശേഷങ്ങൾ...?

ഭാര്യ റെജിമോൾ. വീട്ടമ്മ. മക്കൾ അമലയും എയ്ഞ്ചലയും. അമല പ്ലസ് വണിലും എയ്ഞ്ചല പത്തിലും പഠിക്കുന്നു. രണ്ടുപേരും പാട്ടുകാരാണ്. സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. ആൽബങ്ങളിൽ പാടാറുണ്ട്. അമലയാണ് ഈ സിനിമയിൽ ജാനകിയമ്മ പാടിയ അമ്മപ്പൂവിനും എന്ന പാട്ടിനു ട്രാക്ക് പാടിയത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.