Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കാംബോജിയിലെ ഉമ സമ്പൂർണതയുള്ള കഥാപാത്രം
കഥകളികലാകാരനായ കുഞ്ഞുണ്ണിയുടെയും മോഹിനിയാട്ടം നർത്തകി ഉമയുടെയും അനുഭവതീവ്രമായ പ്രണയത്തിന്റെ ഹൃദയസ്പർശിയായ ആവിഷ്കാരമാണ് വിനോദ് മങ്കരയുടെ കാംബോജി.ചില തെറ്റിദ്ധാരണകൾ കാരണം ഒരു കൊലപാതകം നടത്തേണ്ടി വന്നതിനെത്തുടർന്ന് തൂക്കിലേറ്റപ്പെടുന്ന കുഞ്ഞുണ്ണി എന്ന കഥകളികലാകാരന്റെ ജീവിതവൃഥകളാണു കാംബോജി. 1960 കളിൽ കിള്ളിക്കുറിശിമംഗലം എന്ന കലാഗ്രാമത്തിനു സാക്ഷ്യംവഹിക്കേണ്ടിവന്ന അതിദാരുണമായ ഒരു സംഭവത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരം. പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ച കാംബോജിയിൽ, ഉമാ അന്തർജനമായി വേഷമിട്ടതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നർത്തകിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമി.

കാംബോജിയിൽ നായികയാകാൻ ലഭിച്ച അവസരത്തെ എങ്ങനെ കാണുന്നു..?

സുന്ദരമായ ഒരു പ്രണയകഥ. ഉന്നത നിലവാരമുള്ള സംഭാഷണങ്ങൾ. ഒഎൻവി സാറിന്റെ അതിമനോഹരമായരമായ കവിതകൾ. എം. ജയചന്ദ്രന്റെ ഔട്ട്സ്റ്റാൻഡിംഗ് സംഗീതം. അഭിനയജീവിതത്തിൽ അത്യപൂർവമായി മാത്രം കിട്ടുന്ന അവസരം.



കാംബോജിയിലെ കഥാപാത്രത്തിന്റെ പേര് ഉമാ അന്തർജനം. എന്റെ അമ്മയുടെ പേരും ഉമ എന്നുതന്നെയാണ്. ആദ്യംതന്നെ അത്തരം ഒരു ഇഷ്‌ടം തോന്നി. ഉമാ അന്തർജനത്തിന്റെ സ്വഭാവവിശേഷങ്ങൾ കേട്ടപ്പോൾ വ്യക്‌തിപരമായി കുറച്ചു സാദ്യശ്യങ്ങൾ ഉണ്ടെന്നു തോന്നി. വ്യക്‌തിപരമായ അനുഭവങ്ങളിലല്ല സാദൃശ്യം, മറിച്ച് സ്വഭാവരീതികളിലാണത്. സംഗീതവും നൃത്തവുമാണ് ഉമയുടെ ലോകം. ഉമ എല്ലാം ആർട്ടിസ്റ്റിക് വ്യൂവിലാണു കാണുന്നത്. ഉമയുടെ ലോകത്തെ എന്റെ ലോകവുമായി നന്നായി ബന്ധിപ്പിക്കാനാവും. അത്തരം ലോകത്ത് ഞാനും ജീവിക്കാറുണ്ട്, ഉമയുടെ ആ ഒരു ലോകവും ജീവിതവുമൊക്കെ എനിക്കു പെട്ടെന്ന് ഉൾക്കൊള്ളാനായി.



പിന്നെ, കഥ എന്നെ അദ്ഭുതപ്പെടുത്തി. കഥയും കഥാപാത്രവുമാണ് എന്നെ സിനിമയിലേക്ക് ആകർഷിച്ചത്. ഇത്തരം ഒരു കഥാപാത്രം എനിക്ക് അസാധാരണമായി തോന്നി. അദ്ഭുതപ്പെടുത്തിയ അന്യാദൃശമായ പ്രമേയം. ഒരു നർത്തകി കൂടിയായ എനിക്ക് ഇത്തരം കഥാപാത്രങ്ങൾ കിട്ടുന്നത് അപൂർവമായി മാത്രം.

വിനോദ് മങ്കരയുടെ സംഗീത ബോധം, സൗന്ദര്യബോധം, സംഗീതത്തോടുള്ള പാഷൻ എന്നിവയും ആകർഷകമായി തോന്നി. പ്രോജക്ട് കേട്ടപ്പോൾ തന്നെ അതിമനോഹരമെന്നു തോന്നി. പെട്ടെന്നുതന്നെ സമ്മതമറിയിച്ചു. ഏപ്രിലിൽ ഫ്രീ ആയിരിക്കുമോ എന്നു തിരക്കി. സൂര്യ കൃഷ്ണമൂർത്തിക്കൊപ്പം യുഎസ് ടൂർ കമിറ്റ് ചെയ്തിരുന്നു. മേയിൽ എത്തൂ, അപ്പോൾ ഷൂട്ട് തുടങ്ങാം എന്നായിരുന്നു വിനോദ് സാറിന്റെ മറുപടി.

സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരമെന്ന് അറിഞ്ഞപ്പോൾ എന്തു തോന്നി..?

കുഞ്ഞുണ്ണി എന്ന കഥകളി കലാകാരന്റെ ജീവിതത്തിന് ഇത്രപെട്ടെന്ന് തിരശീല വീണോ? അദ്ദേഹത്തിന് മോഹിനിയാട്ടം കലാകാരിയായ ഉമാ അന്തർജനം എന്ന ഒരു സ്ത്രിയുമായി പ്രണയം ഉണ്ടായിരുന്നോ..? എന്നിങ്ങനെ പല ചോദ്യങ്ങളും മനസിൽ മിന്നിമറഞ്ഞു. ഇത്തരമൊരു കഥ അവിശ്വസനീയമായി തോന്നി. ചരിത്രത്തിൽ ഇത്തരം ഒരു രേഖപ്പെടുത്തൽ ഉണ്ടോ എന്നുഞാൻ അതിശയിച്ചു. ഇതൊക്കെയാണ് വാസ്തവത്തിൽ എന്നെ കാംബോജിയിലേക്ക് ഏറെ ആകർഷിച്ചത്.



സ്ത്രീകേന്ദ്രീകൃത സിനിമയാണോ കാംബോജി...?

മികച്ച ഒരു സംവിധായകൻ എല്ലാ കഥാപാത്രങ്ങൾക്കും പൂർണത നല്കും. കരുത്തു നല്കും. ഉമയും അങ്ങനെ തന്നെ. പൂർണതയുള്ള, കരുത്തുള്ള കഥാപാത്രം. ഏറെ പ്രാധാന്യമുള്ള കഥാപാത്രം. എനിക്ക് ഏറെ അഭിനയ സാധ്യത ലഭിച്ച ഒരു കഥാപാത്രം. ഇതു സ്ത്രീകേന്ദ്രീകൃതം അല്ലായിരിക്കാം. പക്ഷേ, സമ്പൂർണതയുള്ള കഥാപാത്രമാണ്. ശ്രേഷ്ഠമായ. വ്യക്‌തിത്വസവിശേഷതകൾ ഏറെയുള്ള കഥാപാത്രം. ഐഡന്റിറ്റി ഉള്ള ഒരു കഥാപാത്രം. അവർക്കു വ്യക്‌തമായ ഇഷ്‌ടങ്ങൾ ഉണ്ട്; പ്രത്യേകിച്ചും സംഗീതത്തോടും നൃത്തത്തോടും. അവരുടെ കുടുംബം ഏറെ സപ്പോർട്ടീവാണ്, ലിബറലാണ്. കഥയും കഥാപാത്രവും അതിമനോഹരം

കാംബോജിയിലെ നൃത്തപശ്ചാത്തലം...?

ക്ലാസിക്കൽ ഡാൻസ് സീനുകൾ കുറേയുണ്ട് കാംബോജിയിൽ. കാംബോജിയിൽ മോഹിനിയാട്ടം ചെയ്തു. കുറേ പാട്ടുകളുണ്ട്. ബോംബെ ജയശ്രീ പാടിയ ഒരു പാട്ടിൽ ആധികാരികമായി തന്നെ ഭരതനാട്യം ചെയ്തിട്ടുണ്ട്. അതുപോലെ മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നങ്യാർകൂത്ത് കോസ്റ്റ്യും ധരിച്ച് അഭിനയിക്കാനുള്ള അവസരവും കാംബോജിയിലൂടെ കിട്ടി.



വിനീതിനൊപ്പം കാംബോജിയിൽ...?

ഞങ്ങൾ ഒരുമിച്ചു സ്റ്റേജ് ഷോ ധാരാളം ചെയ്തിട്ടുണ്ടെങ്കിലും മുമ്പ് ഒരേയൊരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത് – സുനിൽ സംവിധാനം ചെയ്ത തത്വമസിയിൽ. രണ്ടുപേരും ആർട്ടിസ്റ്റുകളും സുഹൃത്തുക്കളുമാണ്. അതിനാൽ അഭിനയം ഏറെ കംഫർട്ടായിരുന്നു. ഒന്നിച്ചുള്ള അഭിനയം രസകരമായിരുന്നു. ഷോട്ടുകളുടെ ഇടവേളയിൽ ഞങ്ങൾ ഡാൻസിനെക്കുറിച്ചും ചില നടന മുഹൂർത്തങ്ങളെക്കുറിച്ചും ചില നല്ല ആർട്ടിസ്റ്റുകളെക്കുറിച്ചും കലകളെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.



കാംബോജി സെറ്റ് അനുഭവങ്ങൾ...

വളരെ സുന്ദരമായ ഒരു ലോകമായിരുന്നു അത്. വാസ്തവത്തിൽ ഈ ചിത്രം കഴിഞ്ഞപ്പോൾ അതിന്റെ ലോകത്തുനിന്നു റിയാലിറ്റി ലോകത്തേക്കു വരാൻ വലിയ വിഷമം തോന്നി. 1960 കളിലെ കഥാപശ്ചാത്തലമുള്ള സെറ്റ്, വലിയ വീട്. ഒറ്റപ്പാലം ഏരിയ. പ്രത്യേകിച്ചും ഇതിന്റെ പ്രൊഡ്യൂസർ പ്രഫ.ലക്ഷ്മി എം. പദ്മനാഭനെക്കുറിച്ചു പ്രത്യേകം പറയണം. അവർ കോളജിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.



സിനിമയുടെ കലാപരമായ കാര്യങ്ങളിൽ വലിയ താത്പര്യമുള്ള വ്യക്‌തി. സാധാരണ പ്രൊഡ്യൂസേഴ്സ് സെറ്റിൽ എപ്പോഴും വരാറില്ല. എന്നാൽ, ഇവിടെ പ്രൊഡ്യൂസർ എന്നും സെറ്റിലെത്തും. ഓരോ സീനിലും എന്തു ചെയ്തു എന്നു തിരക്കും. അവരുടെയും കോൺട്രിബ്യൂഷനുണ്ട് ഈ ചിത്രത്തിൽ. ഏറെ രസകരമായിരുന്നു സെറ്റ്. സെറ്റിലെ എല്ലാവരും ഒത്തുചേർന്നുള്ള അതിമനോഹരമായ ഒരു ടീം വർക്കായിരുന്നു.

ഒരു അഭിനേത്രി എന്നതിനപ്പുറം ഈ സിനിമയുമായി എത്രത്തോളം ഇഴുകിച്ചേരാനായി..?

വലിയ ബജറ്റുള്ള പടമല്ല ഇത്. അതേ സമയം വലിയ അക്കദമിക് താത്പര്യങ്ങൾക്ക് ഏറെ സാധ്യതയുള്ള പടവുമാണ്. അത്തരം ഒരു ആധികാരികതയും പ്രാധാന്യവുമുണ്ട് ഈ ചിത്രത്തിന്. വ്യക്‌തിപരമായി ഞാൻ ഏറെ താത്പര്യമെടുത്തു പലതും കാംബോജിയിൽ ചെയ്തിട്ടുണ്ട്. എന്റെ അമ്മയുടെ കളക്ഷനിലുള്ള പഴയ സാരികൾ പലതും ഇതിൽ ഞാൻ ഉപയോഗിച്ചു. അതിന് എന്റെ അമ്മയ്ക്കു നന്ദി പറയുന്നു. എന്റെ കുറച്ചു കാഞ്ചീപുരം സെലക്ഷൻസും ഈ സിനിമയ്ക്കുവേണ്ടി ഞാൻ കൊണ്ടുവന്നു.



പേഴ്സണൽ കോസ്റ്റ്യൂംസ് കുറേ ഉപയോഗിച്ചിട്ടുണ്ട് കാംബോജിയിൽ. എന്റെ കുറച്ച് ആഭരണങ്ങളും ഇതിൽ ഉപയോഗിച്ചു. വിനീതും കുറച്ചു പേഴ്സണൽ കോസ്റ്റ്യൂസ് കൊണ്ടുവന്ന് ഉപയോഗിച്ചിരുന്നു.



കാംബോജിയിലെ സംഗീതപശ്ചാത്തലം...?

എം. ജയചന്ദ്രന്റെ അതിമനോഹരമായ സംഗീതം, പാട്ടുകൾ. ആധികാരികതയാണ് എടുത്തുപറയേണ്ടത്. ദാസേട്ടൻ, ചിത്രച്ചേച്ചി, ബോംബെ ജയശ്രീ, ശ്രീവത്സൻ ജെ.മേനോൻ... ഇത്തരം ക്വാളിറ്റിയിൽ മ്യൂസിക്ക് ചെയ്ത എം. ജയചന്ദ്രൻ കാംബോജിയിലെ സംഗീതത്തെ മറ്റൊരു തലത്തിലെത്തിച്ചിരിക്കുന്നു. അത്തരം പാട്ടുകൾക്കു വേണ്ടി അഭിനയിക്കുന്നതു വലിയ ഭാഗ്യമെന്നു കരുതുന്നു. വീണ, വയലിൻ, മൃദംഗം... ഓർക്കസ്ട്രേഷൻ വായിച്ചിരിക്കുന്നതു ലോകനിലവാരത്തിലുള്ള കലാകാരന്മാരാണ്. അത്രത്തോളം മനോഹരമായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ സ്ക്രീനിലെത്തുകയെന്നതു വലിയ ഭാഗ്യമാണ്.



കാംബോജിയിലെ ഉമാ അന്തർജനത്തിൽ നിന്നു പുറത്തുവരാനാകാത്ത അവസ്‌ഥ ഉണ്ടായിട്ടുണ്ടോ..?

ഷൂട്ടിംഗ് തീർന്നു മൂന്നു ദിവസംവരെ കാംബോജിയുടെ ഹാങ് ഓവർ ആയിരുന്നു. സുഹൃത്തുക്കളെ പോലും കാണാതെ മാറിനിന്നു. എന്റെ അമ്മയ്ക്കു കൂടി എന്റെ പെരുമാറ്റം മടുത്തിരുന്നു. കാംബോജി ഫിലിമിനെക്കുറിച്ച് ഇനി പറയരുതെന്ന് അമ്മ പോലും ഒരു ഘട്ടത്തിൽ അല്പം കടുപ്പിച്ചുപറഞ്ഞു. അത്രത്തോളം വിഷമമായിരുന്നു എനിക്ക്. സദാ സെറ്റിനെക്കുറിച്ചുള്ള ആലോചന. കാംബോജി തികച്ചും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു, വ്യക്‌തിപരമായും.



മലയാളത്തിൽ സജീവമല്ലല്ലോ, കുറച്ചു സെലക്ടീവാണോ...?

എപ്പോഴും ഞാൻ സെലക്ടീവാണ്. വരുന്ന റോളുകൾ സെൻസിബിളാണോ, കംഫർട്ടബിളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കും. ഒരേപോലെയുള്ള സ്റ്റീരിയോ ടൈപ്പ് വേഷങ്ങൾ കുറേ വരുന്നുണ്ട്. എനിക്ക് അതിൽ താത്പര്യമില്ല. അതുകൊണ്ടാണ് പലപ്പോഴും സെലക്ടീവാണെന്നു തോന്നുന്നത്. നല്ല റോളുകൾ വന്നാൽ തീർച്ചയായും സ്വീകരിക്കും. അതിനായി കാത്തിരിക്കുകയാണു ഞാൻ. കാംബോജി പോലെയുള്ള ഒരു റോൾ അഭിനയജീവിതത്തിന്റെ ഈ ഘട്ടത്തിൽ വന്നതു തികച്ചും മഹത്തരമാണ്.



കാംബോജിയിലെ പ്രചോദനങ്ങൾ...?

വിനോദ് സാറിനു സിനിമയെക്കുറിച്ചുള്ള വ്യക്‌തത, കൃത്യത, ആധികാരികത, സിനിമയോടുള്ള തീവ്രമായ അഭിനിവേശം എന്നിവയൊക്കെ എനിക്കു പ്രചോദനം നല്കി. മോഹിനിയാട്ടം സീനുകൾ ചെയ്യുമ്പോൾ ഒരു മൂവ്മെന്റ് നന്നായി വന്നില്ലെങ്കിൽ ആധികാരികമായ മോഹിനിയാട്ടം ഫ്ളേവർ തന്നെ വേണമെന്നു നിർബന്ധിച്ചിരുന്നു. 30 വർഷമായി ഭരതനാട്യം ചെയ്യുന്നതിനാൽ മോഹിനിയാട്ടത്തിന്റെ ആ രസം പലപ്പോഴും ആധികാരികമായി വന്നിരുന്നില്ല. പക്ഷേ, അതു വരുന്നതുവരെ വിനോദ് സാർ നിർബന്ധിച്ചിരുന്നു. അത്തരം സമീപനം എനിക്കും സന്തോഷകരമായിരുന്നു. എന്താണു വേണ്ടതെന്ന് അദ്ദേഹത്തിനു വ്യക്‌തമായി അറിയാം. അതാണു നമുക്കു സന്തോഷകരം. നമുക്കു തൃപ്തി കിട്ടും. ഏറെ ഡീറ്റയിൽസ് ശ്രദ്ധിക്കുന്ന സംവിധായകനാണ്. അത് പ്രചോദനമായിരുന്നു കാംബോജിയിൽ.



ഒരു വീടിന്റെ അന്തരീക്ഷമായിരുന്നു സെറ്റിൽ. എനിക്കു മലയാളം വായിക്കാൻ വശമില്ല. പലപ്പോഴും പ്രൊഡ്യൂസർ പ്രഫ. ലക്ഷ്മി എം. പദ്മനാഭൻ സ്ക്രിപ്റ്റ് വായിച്ചുതന്ന് ഹെൽപ് ചെയ്തിട്ടുണ്ട്. എല്ലാവരും നന്നായി സഹായിച്ചിട്ടുണ്ട്, വിനീത് ഉൾപ്പെടെ. സിനിമാ പോയന്റ് ഓഫ് വ്യൂ വേറെ. സ്റ്റേജ് പോയിന്റ് ഓഫ് വ്യൂ വേറെ. പ്രചോദനങ്ങളിൽ ഡാൻസ് ചെയ്യുന്ന നർത്തകിയാണു ഞാൻ. വിനീതിന്റെ നിർദേശങ്ങൾ പലപ്പോഴും ഏറെ സഹായകമായി. ഒരു സുഹൃത്തിനെപ്പോലെ അദ്ദേഹം ഹെൽപ് ചെയ്തു. സത്യത്തിൽ അതൊരു ടീം വർക്കു തന്നെയാണ്.



ഈഗോ ക്ലാഷ് ഉണ്ടാകാത്ത സെറ്റാവണം കാംബോജിയുടേത്..?

മലയാളത്തിൽ ഇതുവരെയും ഏതു സെറ്റാണെങ്കിലും ഈഗോ ക്ലാഷ്് ഉണ്ടാകാറില്ല. കാംബോജി സെറ്റിൽ സിനിമയുടെ സ്പിരിറ്റ് ഉൾക്കൊണ്ട് എല്ലാവരും ഒന്നിച്ചു വർക്ക് ചെയ്തു. വളരെ ആധികാരികവും മഹത്തരവുമായ സിനിമയായിരുന്നു. ഏറെ എൻജോയ് ചെയ്താണു കാംബോജി പൂർത്തിയാക്കിയത്. വെരിഗുഡ് ഷോട്ട്. നന്നായി ചെയ്തു എന്നിങ്ങനെ വിനോദ് സാർ പ്രോത്സാഹിപ്പിച്ചിരുന്നു.

സ്റ്റേജ് പെർഫോമൻസിലാണോ കൂടുതൽ ശ്രദ്ധ?

മഹത്തായ സിനിമകൾ വന്നാൽ തീർച്ചായായും ചെയ്യും. നൃത്തം എന്റെ പാഷനല്ലേ, അതു വിടില്ല. ഇപ്പോൾ നൃത്തത്തിൽ പിഎച്ച്ഡി ചെയ്തുവരുന്നു. കന്നഡയിൽ ഒരു ചരിത്രസിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. മേഘ്നരാജ്, ധനഞ്ജയ് എന്നിവർക്കൊപ്പം. തമിഴിലും ഒരു പ്രോജക്ട് വരുന്നുണ്ട്.



കാംബോജിയെക്കുറിച്ചുള്ള പ്രതീക്ഷകൾ..?

കുടുംബപ്രേക്ഷകർക്കു തൃപ്തി നല്കുന്ന ചിത്രമായിരിക്കും കാംബോജി.
അത്രമേൽ മനോഹരമാണ് കാംബോജിയിലെ സംഗീതം. കഥ ഒരു ത്രില്ലറാണ്. വാസ്തവത്തിൽ കാംബോജി ഒരു മ്യൂസിക്കൽ ത്രില്ലറാണ്. വൈകാരിക നിമിഷങ്ങളെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു. ഡബ് ചെയ്്തപ്പോൾ തനിക്കു കൺട്രോൾ ചെയ്യാനായില്ലെന്നും അത്രമേൽ ഇമോഷണൽ ആയിപ്പോയെന്നും വിനീത് പറഞ്ഞിട്ടുണ്ട്.. ഈ സിനിമ വരാനുള്ള കാത്തിരിപ്പിലാണു ഞാൻ.

സിനിമാജീവിതം പഠിപ്പിച്ചത്...?

ഏറെ പ്രതിഭാധനരായ നടീനടന്മാരുമായി ഒന്നിച്ച് അഭിനയിക്കാനായി. കുറേ യാത്ര ചെയ്തു. ഇത്രയധികം കഥാപാത്രങ്ങൾ ചെയ്തപ്പോൾ നമ്മുടെയുള്ളിൽ ഇത്രയും കഴിവുകളുണ്ട് എന്ന ആത്മവിശ്വാസം വർധിക്കുന്നു. സിനിമയിലെ അനുഭവങ്ങൾ എന്റെ മനക്കരുത്തു കൂട്ടി. ആത്മവിശ്വാസം വർധിപ്പിച്ചു. വ്യക്‌തിത്വം കരുത്തുള്ളതാക്കി. സിനിമ സംതൃപ്തി നല്കി. മനോഹരമാണു സിനിമാലോകം, പ്രത്യേകിച്ചും മലയാളസിനിമ.



നൃത്തജീവിതം പഠിപ്പിച്ചത്...?

നൃത്തപരിശീലനം ചിന്തകളെ കരുത്തുറ്റതാക്കി. ബുദ്ധിപരമായ ജീവിതവീക്ഷണം നേടി. ആത്മീയതയുടെ സൗന്ദര്യം ദർശിക്കാനായി. സൗന്ദര്യബോധം ഉണർത്തി.

വീട്ടുവിശേഷങ്ങൾ..?

താമസം ബാംഗളൂരിൽ. അച്ഛൻ, അമ്മ, സഹോദരൻ, അമ്മയുടെ അമ്മ എന്നിവർക്കൊപ്പം. കേരളവുമായി പൂർവജന്മ ബന്ധം. കേരളത്തിലെ ആളുകൾ, കേരളീയ സംസ്കാരം എന്നിവയുമായി ബന്ധമുണ്ട്. കേരളവുമായി ഉള്ളത് ആത്മീയബന്ധമാണ്, തികച്ചും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഭ​വി​ച്ച​ത്
വ​ട​ക്ക​ന്‍ മ​ല​ബാ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്നു ര​ണ്ടു കൂ​ട്ടു​കാ​ര്‍ സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​
വെ​ക്കേ​ഷ​ന്‍ ക​ള​റാ​ക്കാ​ന്‍ ജ​യ്ഗ​ണേ​ഷ്
പ​ക​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​ര്‍, രാ​ത്രി പാ​ര്‍​ട്ട് ടൈം ​ഡി​റ്റ​ക്ടീ​വ്. ജീ​വി​തം ഫു​ള്‍​ടൈം വീ​ല്‍​
ഹ​ക്കിം ദാ ​ഇ​വി​ടെ​യു​ണ്ട്
‘ഇ​ബ്രാ​ഹിം, എ​ന്തെ​ങ്കി​ലും ഒ​ന്ന് ചെ​യ്യൂ. എ​ന്‍റെ ഹ​ക്കിം എ​ന്‍റെ ഹ​ക്കിം, അ​വ​നി​പ്പോ ചാ​വും’...
ര​ണ്ടാം വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം
ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്ക
ഈ​സ്റ്റ​ർ സ്പെ​ഷ​ലാ​യി​ട്ട് പ​റ​യു​വാ
നാ​ല​ര പ​തി​റ്റാ​ണ്ടാ​യി നി​റ​ഞ്ഞ ചി​രി​യു​മാ​യി മ​ല​യാ​ളി​യു​ടെ ചാ​ര​ത്തു​ണ്ട് ലാ​ലു അ​ല​ക്സ്. 1979
നോ​വ​ലി​ന്‍റെ ത​നി​പ​ക​ർ​പ്പ​ല്ല ആ​ടു​ജീ​വി​തം
നോ​വ​ല്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യ​ത​ല്ല ആ​ടു​ജീ​വി​ത​മെ​ന്നും സി​നി​മ​യ്ക്ക് അ​തി​ന്‍റേ​താ​യ ഐ​ഡ​ന്‍
സീ​ക്ര​ട്ട് തു​റ​ന്ന് അ​നു​മോ​ഹ​ന്‍
കൊ​ട്ടാ​ര​ക്ക​ര​യു​ടെ ചെ​റു​മ​ക​ന്‍. നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ൻ മോ​ഹ​ന്‍റെ​യും അ​ഭി​നേ​ത്രി ശോ​ഭാ മോ​ഹ
അ​ടി​പൊ​ളി ജീ​വി​തം
ചെ​റു​പ്പ​ത്തി​ൽ സി​നി​മാ​ക്കാ​ർ എ​ന്നു പ​റ​ഞ്ഞാ​ൽ ത​ങ്ങ​ളു​ടെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ൽ ഷൂ​ട്ടി
അ​ർ​ഥ​ന​യാ​യി അ​ഭി​ന​യം!
പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യി​ട്ടാ​യി​രു​ന്നു അ​ര്‍​ഥ
നൊ​ന്ത നാ​ടി​ന്‍റെ പേ​ര​ല്ലോ ത​ങ്ക​മ​ണി
1986 ഒ​ക്ടോ​ബ​ര്‍ 21ന് ​ഇ​ടു​ക്കി​യി​ലെ കു​ടി​യേ​റ്റ മ​ല​യോ​ര​ഗ്രാ​മം ത​ങ്ക​മ​ണി​യി​ല്‍ എ​ലൈ​റ്റ് ബ​
ചി​ൽ ത്രി​ൽ മ​ഞ്ഞു​മ്മ​ൽ
ഞ​ങ്ങ​ള്‍​ക്കും ഒ​രു സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​യി​രു​ന്നു ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ്! കൊ​ടൈ​ക്ക​നാ​ലി​
മു​ബി​ൻ-റാ​ഫി​യു​ടെ മ​ക​ൻ
കോ​മ​ഡി രാ​ജാ​ക്ക​ന്മാ​രാ​യ റാ​ഫി​യും നാ​ദി​ര്‍​ഷ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​മ്പോ​ള്‍ സ​മ്പൂ​ര്‍​ണ
ക​പ്പ​ടി​ക്കാ​ൻ കാ​ർ​ത്തി​ക് വി​ഷ്ണു
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സ​ത്യം ശി​വം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ള്
ശ​ങ്ക​ർ വ​ണ്ട​ർ​ഫു​ൾ
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം എ​ണ്‍​പ​തു​ക​ളി​ലെ റൊ​മാ​ന്‍റി​ക് ഹീ​റോ ശ​ങ്ക​ര്‍ പ​ണി​ക്ക​ർ ഒ​രു​വാ​തി​ല്
മ​മി​ത​ലു പ്രേ​മ​ലു
മ​മി​ത ബൈ​ജു-​ന​സ്‌​ലെ​ന്‍ പെ​യ​ര്‍ ആ​ദ്യ​മാ​യി സ്ക്രീ​നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ഗി​രീ​ഷ് എ.​ഡി. സം​
വാ​ലി​ബ​ക​ഥ‌​യി​ലെ അ​യ്യ​നാ​രാ​ശാ​ൻ
‘നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വ​ത് നി​ജം'- വാ​ലി​ബ​ക​ഥ​യു​ടെ ആ​ത്മാ​വെ​ന്ന​പോ​ലെ വി​സ്മ​
സ​ചി​ത്രം സു​ചി​ത്ര
നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ
ഹി​റ്റാ​ണ് ഓ​സ്‌​ല​റി​ലെ ജൂ​ണി​യ​ർ ജ​ഗ​ദീ​ഷ്
ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ​ഓ​കെ ചാ​ക്കോ കൊ​ച്ചി​ന്‍ മും​ബൈ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ജാ​ഫ​ര്‍
പ​ഴ​യ കു​പ്പി​യ​ല്ല ഫ്ര​ഷാ​ണ് വി​ശാ​ഖ്
ആ​ന​ന്ദ​ത്തി​ലെ കു​പ്പി എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ഹി​റ്റാ​യ വി​ശാ​ഖ് നാ​യ​ര്‍ ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന
ക​മ​ൽ അ​ന്നും ഇ​ന്നും വൈ​റ​ലാ​ണ്
നാ​ല​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന
സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ‌​യി ലാ​ൽ​ജി
ഡോ. ​ഷാ​ജു, സോ​ണി​യ മ​ല്‍​ഹാ​ര്‍, ആ​ദി​ത്യ​ജ്യോ​തി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​
ക​ള​ർ​ഫു​ൾ ജ​ഗ​ദീ​ഷ്
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലേ​ക്കു ജ​ഗ​ദീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം ര​ഞ്ജി​
ഷാ​ജോ​ണി​ന്‍റെ ആ​ട്ട​ക്ക​ഥ!
‘ആ​ട്ട’​ത്തി​ല്‍ ആ​റാ​ടി ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണി​ന്‍റെ പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഗോ​വ അ​ന്ത​ർ​ദേ​ശീ​യ
ന​രേ​ന്‍ ഹാ​പ്പി​യാ​ണ്
എ​റ​ണാ​കു​ളം മ​റൈ​ന്‍ ​ഡ്രൈ​വി​ല്‍ കാ​യ​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ ന​ട​ന്‍
ആ​റ് വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മ വാ​തി​ൽ തു​റ​ന്നു
പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച
വേ​റി​ട്ട വേ​ഷ​ങ്ങ​ൾ പ​ക​ർ​ന്നാ​ടി മെ​റി​ൻ
പൂ​മ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഹാ​പ്പി സ​ര്‍​ദാ​റി​ലൂ​ടെ നാ​യി​ക​യാ​യ മെ​റി​ന്‍ ഫി​ലി​പ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.