Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ​ല​യാ​ള സി​നി​മ. നൂ​റി​നോ​ട് അ​ടു​ത്ത് പു​തു​മു​ഖ​ങ്ങ​ൾ ബി​ഗ് സ്​ക്രീ​നി​ൽ ഒ​രേ​പോ​ലെ സ്ഥാ​നം പി​ടി​ച്ച​പ്പോ​ഴും ഒ​രു മു​ഖം അ​വ​രി​ൽ നി​ന്നെ​ല്ലാം വേ​റി​ട്ടു നി​ന്നു. പേ​രും പെ​രു​മാ​റ്റ​വും ശ​രീ​ര ഭാ​ഷ​യു​മെ​ല്ലാം ഒ​ന്നി​നൊ​ന്ന് ഇ​ണ​ങ്ങി​യ​പ്പോ​ൾ ജോ​മി കേ​ര​ള​ത്തി​ലെ അ​ങ്ങോ​ളം ഇ​ങ്ങോ​ള​മു​ള്ള ക​ലാ​ല​യ​ങ്ങ​ളി​ലെ നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ​ൾ​രൂ​പ​മാ​കു​ക​യാ​യി​രു​ന്നു.

ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത ക​ണ്ട​വ​രാ​രും ജോ​മി​യെ(​വി​ഷ്ണു ഗോ​വി​ന്ദ​ൻ) മ​റ​ക്കാ​ൻ ഇ​ട​യി​ല്ല. ബ്രോ ​ഇ​തു ന​മ്മ​ടെ പൊ​ങ്ങ​ന​ല്ലേ​ടാ​യെ​ന്ന് ഇ​ന്ന​ത്തെ ചു​ള്ളന്മാ​ർ പ​റ​യു​ന്പോ​ൾ... ഇ​തു ന​മ്മു​ടെ കാ​ന്പ​സി​ലെ ക​ര​ടി​യ​ല്ലേ​ടാ​യെ​ന്ന് ക​ലാ​ല​യ ജീ​വി​ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കു​ന്ന​വ​ർ പ​റ​ഞ്ഞി​ട്ടു​ണ്ടാ​വാം. പേ​രും ചെ​ല്ല​പ്പേ​രു​മെ​ല്ലാം മാ​റി മ​റി​ഞ്ഞു വ​രു​മെ​ന്നേ​യു​ള്ളു ജോ​മി ഓ​രോ ക​ലാ​ല​യ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്നു ഇ​പ്പോ​ഴും ഉ​ണ്ട്, എ​ല്ലാ​വ​ർ​ക്കും വേ​ണ്ട​പ്പെ​ട്ട ഒ​രാ​ളാ​യി.



ഇ​നി വി​ഷ്ണു​വി​ന്‍റെ പു​തി​യ വേ​ഷം കാ​മ​റ​യ്ക്കു പി​ന്നി​ലാ​ണ്. സം​വി​ധാ​യ​ക​നാ​യി. അ​തു വെ​റു​മൊ​രു വേ​ഷ​മ​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സി​ൽ ചി​റ​കു​വി​രി​ച്ച ഒ​രു സ്വ​പ്ന​മാ​ണ്. അ​ഭി​നേ​താ​വാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്കു ചേ​ക്കേ​റി​യി​ട്ടും ആ ​സ്വ​ പ്ന​ ത്തി​ന്‍റെ ചി​റ​ക​ടി​ക​ൾ​ക്കു വേ​ഗം കൂ​ടു​ക​യാ​യി​രു​ന്നു. ന​ട​നി​ൽ നി​ന്നു സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന വി​ഷ്ണു ഗോ​വി​ന്ദ​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നുപോ​കാം.

ജോ​മി ക്ലി​ക്കാ​യി

ജോ​മി- പേ​ര് പോ​ലെ ത​ന്നെ സി​ന്പി​ളാ​ണ് ചി​ത്ര​ത്തി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​വും- വിഷ്ണു ഗോവിന്ദൻ പറയുന്നു. ആ ​നി​ഷ്ക​ള​ങ്ക​ത ത​ന്നെ​യാ​വാം ജോ​മി​യെ ഇ​ത്ര​യേ​റെ എ​ല്ലാ​വ​രും സ്നേ​ഹി​ക്കാ​നും കാ​ര​ണം. സം​വി​ധാ​യ​ക​ൻ ടോ​മേ​ട്ട​ന്(​ടോം ഇ​മ്മ​ട്ടി)​ഉ​റ​പ്പാ​യി​രു​ന്നു ജോ​മി ക്ലി​ക്കാ​കു​മെ​ന്ന്. ആ ​വി​ശ്വാ​സം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന കാ​ഴ്ച​യാ​ണ് തി​യ​റ്റി​ൽ ക​ണ്ട​ത്.ഒ​രു​പാ​ട് സ​ന്തോ​ഷം ഉ​ണ്ട് ജോ​മി​യെ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​യെ​ന്ന് അ​റി​യു​ന്ന​തി​ൽ.



ചി​ത്ര​ത്തി​ലെ ഞാ​ൻ പ​റ​ഞ്ഞ ഡ​യ​ലോ​ഗെ​ല്ലാം ഇ​പ്പോ​ൾ പ​ല​രും ഏ​റ്റു​പ​റ​ഞ്ഞു കൊ​ണ്ട് ന​ട​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ ഉൗ​ഹി​ക്കാ​വു​ന്ന​തെ​യു​ള്ളു ആ ​ക​ഥാ​പാ​ത്രം ഉ​ണ്ടാ​ക്കി​യ ഇം​പാ​ക്ട് എ​ത്ര​ത്തോ​ള​മാ​ണെ​ന്ന്. ദൈ​വ​ത്തോ​ടാ​ണ് ന​ന്ദി പ​റ​യേ​ണ്ട​ത് ഈ ​ക​ഥാ​പാ​ത്രം എ​ന്നി​ൽ ഭ​ദ്ര​മാ​ണെ​ന്ന് ടോ​മേ​ട്ട​നെ കൊ​ണ്ട് തോ​ന്നി​പ്പി​ച്ച​തി​ന്.

തി​യ​റ്റ​റി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം

അ​ളി​യാ ആ ​കൗ​ണ്ട​ർ ഏ​റ്റു കേ​ട്ടാ... ക​ണ്ടാ പി​ള്ളേ​ര് ചി​രി​ക്കു​ന്ന​തെ​ന്ന് തി​യ​റ്റ​റി​ൽ ഇ​രു​ന്ന് കൂ​ട്ടു​കാ​ര് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രു​ടെ മു​ഖ​ത്ത് വി​രി​ഞ്ഞ ചി​രി ഇ​ന്നും എ​ന്‍റെ മ​ന​സി​ലു​ണ്ട്. എ​ന്നെ അ​റി​യു​ന്ന​വ​ർ​ക്ക് ന​ന്നാ​യി അ​റി​യാം എ​ത്ര​ത്തോ​ളം ഈ ​മേ​ഖ​ല​യി​ലേ​ക്കെ​ത്താ​ൻ ഞാ​ൻ ബു​ദ്ധിമു​ട്ടിയിട്ടു​ണ്ടെ​ന്ന് അ​വ​ർ​ക്കൊ​പ്പം ഇ​രു​ന്ന് അ​വ​ർ എ​ന്നെ വി​ല​യി​രു​ത്തു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​നു​ഭ​വം ഒ​ന്നു വേ​റെ ത​ന്നെ​യാ​ണ്.



ഷോ ​ക​ഴി​ഞ്ഞ് തി​യ​റ്റ​റി​ന് വെ​ളി​യി​ലെ​ത്തി​യ​പ്പോ​ൾ എ​ന്‍റെ ഒ​പ്പം നി​ന്നു ഫോ​ട്ടോ​യെ​ടു​ക്കാ​നെ​ല്ലാം പ​ല​രും തി​ര​ക്ക് കൂ​ട്ടി​യ​പ്പോ​ളും അ​വന്മാ​രു​ടെ കൗ​ണ്ട​ർ വ​ന്നു... ക​ണ്ടാ ദാ ​വി​ഷ്ണു​വും സ്റ്റാ​റാ​യെ​ടാ ഇ​നി പി​ടി​ച്ചാ കി​ട്ടൂ​ലാ​ട്ടാ​യെ​ന്നെ​ല്ലാം... ഇ​ങ്ങ​നെ​യു​ള്ള കു​ഞ്ഞു കു​ഞ്ഞു സ​ന്തോ​ഷ​ങ്ങ​ളാ​ണ് സി​നി​മ വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.​ഒ​ന്നു പ​റ​യാ​ൻ മ​റ​ന്നു എ​ല്ലാ​വ​രും ക​രു​തി​യി​രി​ക്കു​ന്ന​ത് ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യാ​ണ് എ​ന്‍റെ ആ​ദ്യ ചി​ത്ര​മെ​ന്നാ​ണ് എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ല കേ​ട്ടോ.




ബോ​ളി​വു​ഡി​ൽ തു​ട​ക്കം

ആ​ദ്യം മു​ഖം കാ​ണി​ച്ച​ത് ബോ​ളി​വു​ഡ് സി​നി​മ​യാ​യ മ​ദ്രാ​സ് ക​ഫേ​യി​ലാ​ണ്. ജോ​ണ്‍ എ​ബ്ര​ഹാം നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ എൽടിടിഇക്കാരന്‍റെ വേ​ഷ​മാ​യി​രു​ന്നു എ​നി​ക്ക്. ഓ​ഡി​ഷ​ൻ വ​ഴി​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ല്ലൊ​രു എ​ക്സ്പീ​രി​യ​ൻ​സാ​യി​രു​ന്നു മ​ദ്രാ​സ് ക​ഫേ​യി​ലേ​ത്. അ​തി​നു ശേ​ഷ​മാ​ണ് ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടു​ന്ന​ത്.




ദി​മി​ത്രി​യെ ഓ​ർ​മ​യി​ല്ലേ...

ബ്ലാ​ക്ക് ഫോ​റ​സ്റ്റി​ൽ ചെ​റി​യൊ​രു വേ​ഷം ചെ​യ്തി​രു​ന്നെ​ങ്കി​ലും 2014-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ലെ വേ​ഷ​മാ​ണ് എ​ന്നെ കൂ​ടു​ത​ൽ സി​നി​മ​യി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ലെ ദി​മി​ത്രി​യെ (ചെ​ന്പ​ൻ വി​നോ​ദ്)​ആ​രും മ​റ​ക്കാ​നി​ട​യി​ല്ല. പ​ക്ഷേ ചെ​ന്പ​ൻ വി​നോ​ദി​ന്‍റെ ബാ​ല്യ​കാ​ലം അ​ഭി​ന​യി​ച്ച​യാ​ളെ അ​ത്ര​യ്ക്ക് അ​ങ്ങ് ഓ​ർ​ത്തി​രി​ക്ക​ണ​മെ​ന്നി​ല്ല. ആ ​വേ​ഷം ചെ​യ്ത​ത് ഞാ​നാ​ണ്. അ​ര​ങ്ങേ​റ്റം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും തു​ട​രെ തു​ട​രെ പി​ന്നീ​ട് ബി​ഗ്സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ല്ല. ജോ​മി ക്ലി​ക്കാ​യ​തോ​ടെ​യാ​ണ് ദി​മി​ത്രി​യു​ടെ ബാ​ല്യ​കാ​ലം ചെ​യ്ത​ത് ഞാ​നാ​ണെ​ന്നു​ള്ള കാ​ര്യം പ​ല​രും അ​റി​ഞ്ഞ് തു​ട​ങ്ങി​യ​ത്. എ​ടാ നൂ​ലു നീ ​ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ലും ഉ​ണ്ട​ല്ലേ ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ ക​ണ്ട​പ്പോ​ഴാ​ണ് ഞാ​ൻ ശ്ര​ദ്ധി​ച്ച​തെ​ന്ന് പ​റ​ഞ്ഞ് ഒ​രു സു​ഹൃ​ത്ത് ഈ ​അ​ടു​ത്ത് വി​ളി​ച്ചി​രു​ന്നു.



നൂ​ലു​ണ്ട നൂ​ലു​വാ​യി

കോ​ട്ട​യം ളാ​ക്കാ​ട്ടൂ​ർ എം​ജി​എം എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലാ​യി​രു​ന്നു പ്ല​സ്ടു പ​ഠ​നം. ന​മ്മ​ൾ സി​നി​മ തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത് ആ ​സ​മ​യ​ത്താ​യി​രു​ന്നു. അ​തി​ലെ നൂ​ലു​ണ്ട​യെ ക​ണ്ട കൂ​ട്ടു​കാ​ർ എ​ന്നെ​യും ആ ​പേ​രി​ൽ വി​ളി​ക്കാ​ൻ തു​ട​ങ്ങി. അ​ന്നു മു​ത​ലേ നാ​ട​ക​വും മൈ​മും എ​ല്ലാം ചെ​യ്യാ​ൻ ഉ​ത്സാ​ഹ​മാ​യി​രു​ന്നു. പി​ന്നെ കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​ടെ​ക്ക് പ​ഠി​ക്കാ​നെ​ത്തി​യ​തോ​ടെ വി​ളി​പ്പേ​ര് നൂ​ലു​ണ്ട​യി​ൽ നി​ന്നും നൂ​ലു​വാ​യി ചു​രു​ങ്ങി​യ​ത്. എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​കാ​ല​ത്ത് ക​ലാ​പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ൽ ഉ​ഷാ​റാ​ക്കി​യ​തോ​ടെ സ​ഭാ​ക​ന്പം പ​തു​ക്കെ എ​ന്നി​ൽ നി​ന്നും വി​ട്ട​ക​ലാ​ൻ തു​ട​ങ്ങി. എ​റ​ണാ​കു​ള​ത്ത് സെ​ലി​ബ്രേ​ഷ​ൻ​സ് എ​ന്നു പേ​രു​ള്ള ഒ​രു കൂ​ട്ടാ​യ്മ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ​ക്കൊ​പ്പ​മു​ള്ള നാ​ട​ക ക്യാ​ന്പും നാ​ട​ക പ​രി​ശീ​ല​ന​വും എ​ല്ലാം എ​ന്നി​ലെ സി​നി​മ മോ​ഹി​യ്ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജം ന​ല്കി. അ​ന്ന് മ​നോ​ജ് സാ​റും വി​നോ​ദ് സാ​റു​മെ​ല്ലാം ന​ല്കി​യ പ്രോ​ത്സാ​ഹ​നം ത​ന്നെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്.




ടോവി​നോ​യും നീ​ര​ജും

ടോവി​നോ​യും നീ​ര​ജു​മൊ​ത്തു​ള്ള കോ​ന്പി​നേ​ഷ​ൻ സീ​ൻ​സെ​ല്ലാം ആ​സ്വ​ദി​ച്ചാ​ണ് ചെ​യ്ത​ത്. അ​തി​ന്‍റെ റി​സ​ൽ​ട്ട് സ്ക്രീ​നി​ൽ കാ​ണാ​നും ക​ഴി​ഞ്ഞു.​ടൊ​വി​നോ​യ്ക്കും നീ​ര​ജി​നു​മെ​ല്ലാം ബ്രേ​ക്ക് ത്രൂ ​ന​ല്കി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യി​ലേ​ത് ഒ​പ്പം എ​നി​ക്കും. ഇ​പ്പോ​ൾ ര​ണ്ടാ​ളും എ​ന്‍റെ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്.




പ്ര​ണ​യം സി​നി​മ​യോ​ട്

പ്ര​ണ​യി​ക്കാ​ത്ത​വ​രാ​യി ആ​രെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല. മ​ന​സി​ലെ​പ്പോ​ഴും പ്ര​ണ​യം സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ൻ. പ​ഠ​ന വ​ഴി​യി​ൽ പ്ര​ണ​യം ക​ട​ന്നു വ​ന്നി​ട്ടു​ണ്ട്, അ​തു പ​തു​ക്കെ സി​നി​മ​യോ​ടാ​യെ​ന്നു മാ​ത്രം.​ ഇ​പ്പോ​ൾ എ​നി​ക്ക് ഒ​രേ ഒ​രു പ്ര​ണ​യി​നി​യെ ഉ​ള്ളു അ​തു സി​നി​മ​യാ​ണ്. അ​ഭി​ന​യം മാ​ത്ര​മ​ല്ല സി​നി​മ​യു​മാ​യി ഇ​ട​പ​ഴ​കാ​ൻ പ​റ്റു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലു​ടെ​യും സ​ഞ്ച​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. പ്ര​ണ​യം ഇ​ഷ്ട​മേ​ഖ​ല​യോ​ടാ​കു​ന്ന​തി​നൊ​പ്പം ആ ​മേ​ഖ​ല കൂ​ടി ന​മ്മ​ളെ ആ​ഗ്ര​ഹി​ച്ചു തു​ട​ങ്ങു​ന്പോ​ൾ കി​ട്ടു​ന്ന ഒ​രു സു​ഖ​മു​ണ്ട​ല്ലോ അ​തി​പ്പോ​ൾ ന​ന്നാ​യി ആ​സ്വ​ദി​ക്കു​ന്നു​ണ്ട്.




ന​ട​നി​ൽ നി​ന്ന് സം​വി​ധാ​യ​ക​നി​ലേ​ക്ക്

ബ്ലാ​ക്ക് ഫോ​റ​സ്റ്റെ​ന്ന സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്ന​ത്. പി​ന്നീ​ടാ​ണ് അ​ഭി​ന​യ​ത്തി​ലേ​ക്കും മ​റ്റും വ​ഴി തി​രി​യു​ന്ന​ത്. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ന് ശേ​ഷം ടോ​മേ​ട്ട​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി ഒ​രു​പാ​ട് പ​ര​സ്യ ചി​ത്ര​ങ്ങ​ൾ ചെ​യ്തു. ഈ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കി​ട്ടു​ന്ന ഒ​ഴി​വ് സ​മ​യ​ങ്ങ​ളി​ൽ ഞാ​നും സു​ഹൃ​ത്ത് അ​നൂ​പു​മാ​യി ചേ​ർ​ന്ന് ഒ​രു തി​ര​ക്ക​ഥ എ​ഴു​തി. അ​ത് സി​നി​മ​യാ​ക്കാ​നു​ള്ള തി​ര​ക്കി​നി​ട​യി​ലാ​ണ് ടോ​മേ​ട്ട​ന്‍റെ സി​നി​മ ക​ട​ന്നു വ​രു​ന്ന​ത്. വ​രു​ന്പോ​ൾ ഒ​രു വ​ര​വാ​യി​രി​ക്കും എ​ന്നെ​ല്ലാം പ​റ​യി​ല്ലേ... ജോ​മി​യെ എ​ല്ലാ​വ​ർ​ക്കും ബോ​ധി​ച്ച​തോ​ടെ ഹി​സ്റ്റ​റി ഓ​ഫ് ജോ​യി എന്ന ഞ​ങ്ങ​ളു​ടെ സി​നി​മ​യ്ക്ക് കി​ട്ടി​യ ഉ​ണ​ർ​വ് ചെ​റു​ത​ല്ല.​ഷൂ​ട്ടിം​ഗ് എ​ല്ലാം ക​ഴി​ഞ്ഞു. സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ സാ​റി​ന്‍റെ മ​ക​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്.



വീട്ടുകാർ ഹാപ്പിയാണ്

കോ​ട്ട​യം ജി​ല്ല​യി​ൽ മ​ണ​ർ​കാ​ടി​ന​ടു​ത്താ​ണ് എ​ന്‍റെ വീ​ട്. ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യു​ടെ വി​ജ​യ​വും ജോ​മി​യെ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട​തി​ന്‍റെ​യു​മെ​ല്ലാം സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ വീ​ട്ടു​കാ​ർ. തി​യ​റ്റ​റി​ൽ ആ​ദ്യ ഷോ ​ത​ന്നെ അ​ച്ഛ​നും അ​മ്മ​യും കാ​ണാ​ൻ പോ​യി. തി​യ​റ്റ​റി​ലെ തി​ക്കും തി​ര​ക്കും പി​ന്നെ ജോ​മി​യു​ടെ കൗ​ണ്ട​റു​ക​ളു​മെ​ല്ലാം അ​വ​ർ ന​ല്ല​പോ​ലെ ആ​സ്വ​ദി​ച്ചു. അ​ച്ഛ​ൻ ശ​ശി​കു​മാ​ർ റി​ട്ട​.കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​അ​മ്മ ഗി​രി​ജ കോ​ട്ട​യം എ​സ്ബി​ടി​യി​ൽ മാ​നേ​ജ​രാ​ണ്. അ​നി​യ​ത്തി കൃ​ഷ്ണ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യ​റാ​ണ്. ജോ​മി വ​ഴി പു​തി​യ അ​വ​സ​ര​ങ്ങ​ൾ എ​ന്നെ തേ​ടി വ​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​രും ഇ​പ്പോ​ൾ.




വി​മാ​ന​വും വി​ല്ല​നും

ജോ​മി ന​ല്കി​യ വ​ഴി​ത്തി​രി​വി​ലൂ​ടെ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന വി​മാ​ന​ത്തി​ലും മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന വി​ല്ല​നി​ലും അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം വ​ന്നി​ട്ടു​ണ്ട്. വി​ല്ല​നി​ൽ ലാ​ലേ​ട്ട​നു​മൊ​ത്തു​ള്ള കോ​ന്പി​നേ​ഷ​ൻ സീ​ൻ​സ് ഉ​ണ്ട്. ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തെ​യു​ള്ളു. കൊ​ച്ചു​നാ​ൾ മ​ന​സി​ൽ ആ​രാ​ധി​ച്ച ന​ട​നൊ​പ്പം ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​പ്പോ​ൾ. വി​മാ​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ സു​ഹൃ​ത്താ​യാ​ണ് വേ​ഷ​മി​ടു​ന്ന​ത്. വി​മാ​ന​ത്തി​ന്‍റെ​യും ഷൂ​ട്ടിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും'
""പു​തി​യ​താ​യി വ​ന്ന ഒ​രു കു​ട്ടി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു കെ​യ​ർ​ഫു​ളി​ൽ
കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച് കെ​യ​ർ​ഫു​ൾ
15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി ജോ​മോ​ൾ മ​ട​ങ
ഒരു കമന്‍റും... ഹൗസ് ഫുൾ ബോർഡും!
ഒരു കമന്‍റിന് പുറകെ ഒരു ഹൗസ് ഫുൾ ഷോ ഉണ്ടാകുമോ... സംശയം വേണ്ട അങ്ങനെ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു
"അ​മ​ൽ​നീ​ര​ദ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ സി​ഐ​എ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു..!’
"വ​ള​രെ ഹാ​പ്പി​യാ​ണു ഞാ​ൻ. പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു കി​ട്ടു​ന്ന​ത്. സ്ഥി​രം പാ​ർ​ട്ടി​പ
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ
ഏ​ദ​ൻ തോ​ട്ട​ത്തി​ലെ കു​യി​ൽ നാ​ദം
എ​ഫ്ബി​യി​ൽ ആ​ദ്യ​മാ​യി ലൈ​വ് പോ​യ​തി​ന്‍റെ പ്ര​സ​രി​പ്പി​ൽ ഇ​രി​ക്കേ​യാ​ണ് ഗാ​യി​ക രാ​ജ​ല​ക്ഷ്മി​യ
മാ​ലി​നി​യു​ടെ ഫി​ലോ​സ​ഫി​ക​ൾ...
നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി ഒ​രു ടീ​സ​ർ... ആ ​ടീ​സ​റി​ന് കി​ട്ടി​യ സ്വീ​കാ​ര്യ​ത...​സി​നി
ആ ​നെ​ല്ലി​യാമ്പതി​ യാ​ത്ര​യി​ൽ നി​ന്ന് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടത്തി​ലേ​ക്ക്..!
പാ​സ​ഞ്ച​റി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ ര​ഞ്ജി​ത്ത്
"ല​ക്ഷ്യം' ര​സി​പ്പി​ക്കും, ത്ര​സി​പ്പി​ക്കും: ജി​ത്തു ജോ​സ​ഫ്
എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും കു​ടും​ബ​വു​മാ​യി വ​ന്നി​രു​ന്നു കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണു ചെ​യ്യു​ന്
"എ​ന്നെ​യും ജിത്തു​വി​നെ​യും ഏ​റെ പി​ൻ​തു​ട​ർ​ന്ന ആ ​ത്ര​ഡ്..!'
വി​ജി​ത​ന്പി​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി സി​നി​മ​യി​ലെ​ത്തി​യ അ​ൻ​സാ​ർ ഖാ​ൻ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​ന
ആ​യി​രം നാ​വു​ള്ള ബേ​സി​ൽ
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​പ്പോ​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​
"ബിജു മേനോൻ ഇല്ലായിരുന്നുവെങ്കിൽ രക്ഷാധികാരി ബൈജു ഉണ്ടാവില്ലായിരുന്നു'
""ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​രു വൈ​റ​ൽ ഹി​റ്റാ​യി​രി​ക്കു​ന്നു. ഈ ​സി​നി​മ ക​ണ്ടി​ല്ലെ​ങ്കി​ൽ മോ​ശ​മാ​
സൂ​ര്യ​കാ​ന്തഃ പ്രി​യ​മാ​ന​സ​ത്തി​ന്‍റെ തു​ട​ർ ​ഭാ​ഗ്യം - രാ​ജേ​ഷ് ഹെ​ബ്ബാ​ർ
""സൂ​ര്യ​കാ​ന്തഃയി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു സൂ​ര്യ​കാ​ന്ത​ക്ക​ല്ലു​പോ​ലെ എ​ന്നാ​ണു പ
പ്ര​ണ​യം തു​ളുമ്പുന്ന ക​ണ്ണു​ക​ളു​മാ​യി അ​ന​ഘ
നൊ​സ്റ്റാ​ൾ​ജി​യ നി​റ​ഞ്ഞ് തു​ളു​മ്പുന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​യ​മു​ഖ​ത്തി​ന്‍റെ മേ​ലാ​പ്പ് കെ​ട്ടാ​ന
ഞാ​നും ശ്രീ​ക​ല​യെ​പ്പോ​ലെ പോ​സി​റ്റീ​വാ​ണ്- കൃ​ഷ്ണ പ​ത്മ​കു​മാ​ർ
"അ​ജു​ചേ​ട്ട​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ന്ന കു​ട്ടി, ശ്രീ​ക​ല​യാ​യി അ​ഭി​ന​യി​ച്ച കു​ട്ടി ന​ന്നാ​യി ച
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റിക്കാർഡുകൾ കൈക്കലാ
നാ​യ​ക​നാ​ക​ണം, പ​ക്ഷേ, സ​മ​യ​മാ​യി​ട്ടി​ല്ല - ഗ​ണ​പ​തി
പു​ത്ത​ൻ​പ​ണം, ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം, ഹ​ണീ​ബി 2, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ, ക​വി ഉ
ഇ​പ്പോ​ൾ ഞാ​ൻ സി​നി​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് - ​ഹ​ന്ന റെ​ജി
""സി​നി​മ​യി​ലേ​ക്കു വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​യാ​ണ്. സി​നി​മ മോ​ഹി​ച്ചു വ​ന്ന​ത​ല്ല. സി​നി​മ​യി​ൽ അ
പു​ത്ത​ൻ​പ​ണ​ത്തി​ലെ മു​ത്തു​വേ​ൽ-​ഗ്രാ​മി​ക​യു​ടെ സ്വ​ന്തം സ്വ​രാ​ജ്..
ര​ഞ്ജി​ത്ത് - മ​മ്മൂ​ട്ടി ടീ​മി​ന്‍റെ പു​ത്ത​ൻ​പ​ണ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​
വി​സ്മ​യ​മാ​യ​തു ലാ​ലേ​ട്ട​ൻ - സു​ജി​ത് വാ​സു​ദേ​വ്
""1971 : ബിയോണ്ട് ബോർഡേഴ്സിനെ ​ഒ​രു ക്ലി​ഷേ മി​ലി​ട്ട​റി പ​ടം എ​ന്ന​നി​ല​യി​ൽ കാ​ണാ​തെ ര​ണ്ടു രാ​ജ്
അങ്ങനെയൊരു നോട്ടുനിരോധനകാലത്ത് നിത്യാനന്ദ ഷേണായിയും മുത്തുവും..!
സമകാലികമായും സാമൂഹികമായും പ്രസക്തിയുള്ള ഒരു കഥയാണ് രഞ്ജിത്ത് ഇത്തവണ പറയുന്നത്... മമ്മൂട്ടിയും സ്വരാജ
1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്: അ​തി​ർ​ത്തി​ക​ൾ​ക്കപ്പു​റ​മു​ള്ള ആത്മസൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ
മോ​ഹ​ൻ​ലാ​ൽ - മേ​ജ​ർ ര​വി ടീ​മി​ന്‍റെ 1971 ബി​യോ​ണ്ട് ​ബോ​ർ​ഡേ​ഴ്സ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. മോ
അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള വേ​ഷ​ങ്ങ​ളാ​ണു താ​ത്പ​ര്യം- ഗ്രേ​സ് ആ​ന്‍റ​ണി
ഒ​മ​റി​ന്‍റെ ഹാ​പ്പി​വെ​ഡ്ഡിം​ഗി​ലെ റാ​ഗിം​ഗ് സീ​നി​ൽ "രാ​ത്രി ശു​ഭ​രാ​ത്രി' ​പാ​ടി തി​യ​റ്റ​റു​ക​ളി
"സൂ​ര്യ​കാ​ന്തഃയി​ൽ തുണയായത് നൃത്തപരിചയം'
കൊ​ല്ലം ത​ട്ടാ​മ​ല​യി​ലു​ള്ള നാ​ട്യ​ബ്ര​ഹ്മ എ​ന്ന നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക സി​മി ബൈ​ജ
അങ്കമാലിയിലെ ലിച്ചി
അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് കു​ടി​യേ​റി​യ ക​ഥാ​പാ​
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
"ടേ​ക്ക് ഓ​ഫിന്‍റേത് മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ പ​റ​യാ​ത്ത ഒ​രു പ്ര​മേ​യ​മാ​ണ്. ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
മ​ഞ്ജു​വാ​ര്യ​ർ, അ​മ​ല എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ൽ​ത്ത​ന്നെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
"മേ​ൽ​വി​ലാ​സം അ​ഥവാ ഐ​ഡ​ന്‍റി​റ്റി എ​ന്ന വാ​ക്കി​നെ​ക്കു​റി​ച്ചാ​ണ് ഈ ​സി​നി​മ. ഈ ​ലോ​ക​ത്ത് ഒ​രാ​
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
മ​ഞ്ജു​വാ​ര്യ​രും അ​മ​ല​യും ഷെ​യ്ൻ നീ​ഗ​വും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ടും​ബ​ചി​ത്രം കെ​യ​ർ​
അങ്ങനെ ഞാൻ "അലമാര' കുടുംബത്തിലെ പുതിയ കുട്ടിയായി
സ്കൂ​ൾ​ദി​ന​ങ്ങ​ളി​ൽ​ത്ത​ന്നെ ത​ന്നെ അ​ദി​തി​ ര​വി​ക്കു വ​ലി​യ ഒ​രാ​ഗ്ര​ഹ​വും സ്വ​പ്ന​വു​മൊ​ക്കെ​യാ
കബാലിയെ വെല്ലാന്‍ കാല
ട്യൂ​ബ് ലൈ​റ്റി​ന്‍റെ ട്രെ​യി​ല​റെ​ത്തി
പേരിൽ ഖാൻ വേണ്ട: മലൈക അറോറ
ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നി​ല്ല: ബ്രാ​ഡ് പി​റ്റ്
‘സ​ച്ചി​ൻ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് ’ ആഘോഷമാക്കി താരനിര
പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള​യാ​യി മോ​ഹ​ൻ​ലാ​ൽ
കാനിൽ അമ്മയ്ക്കൊപ്പം താ​രമായി ആ​രാ​ധ്യ
അ​നു​ഷ്ക​യും കോ​ഹ്‌ലിയും കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു?
രാജമൗലിയുടെ കൃഷ്ണൻ ആമിർ..‍?
ഹൃത്വികിനും കുടുംബത്തിനും യാ​മി​യെ ഇഷ്ടപ്പെട്ടു
സെ​യ്ഫിന്‍റെ മകളും സിനിമയിലേക്ക്
സ​ണ്ണി ഡി​യോ​ൾ സം​വി​ധാ​യ​ക​നാ​കു​ന്നു; മ​ക​ൻ നാ​യ​ക​ൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.