Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"ല​ക്ഷ്യം' ര​സി​പ്പി​ക്കും, ത്ര​സി​പ്പി​ക്കും: ജി​ത്തു ജോ​സ​ഫ്
എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും കു​ടും​ബ​വു​മാ​യി വ​ന്നി​രു​ന്നു കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണു ചെ​യ്യു​ന്ന​ത്. ആ​ണ്‍-പെ​ണ്‍ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ പ്രാ​യ​ഭേ​ദമന്യേ ആസ്വദിക്കാൻ കഴിയുന്ന ഒ​രു സി​നി​മ​യാ​യി​രി​ക്കും "ല​ക്ഷ്യം'. എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ര​സി​പ്പി​ക്കു​ന്ന, ത്ര​സി​പ്പി​ച്ചു നി​ർ​ത്തു​ന്ന രീ​തി​യി​ലു​ള്ള രം​ഗ​ങ്ങ​ളും സ​ന്ദ​ർ​ഭ​ങ്ങ​ളും ല​ക്ഷ്യ​ത്തി​ലു​ണ്ട്.

വ്യ​ത്യ​സ്ത ജീ​വി​ത പ​ശ്ചാ​ത്ത​ല​മു​ള്ള മു​സ്ത​ഫ, വി​മ​ൽ എ​ന്നീ ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബോ​ണ്ടിം​ഗ് ഈ ​സി​നി​മ​യി​ലു​ണ്ട്. അ​തി​ന്‍റേ​താ​യ ര​സ​ങ്ങ​ളു​ണ്ട്. സ​സ്പെ​ൻ​സ് ന​ല്കു​ന്ന സി​നി​മ എ​ന്ന​തി​ന​പ്പു​റം കൗ​തു​ക​മു​ണ​ർ​ത്തു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൂ​ടെ​യാ​ണു സി​നി​മ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​സി​നി​മ​യു​ടെ ആ​ശ​യം അ​ൻ​സാ​റി​ന്‍റേ​താ​യി​രു​ന്നു. അ​തി​ൽ നി​ന്നു വ​ർ​ക്ക് ചെ​യ്തെ​ടു​ത്ത​താ​ണ് ഈ ​സ്ക്രി​പ്റ്റ്.... അ​ൻ​സാ​ർ ഖാ​ൻ സം​വി​ധാ​നം ചെ​യ്ത, ബി​ജു​മേ​നോ​നും ഇ​ന്ദ്ര​ജി​ത്തും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ അ​ഡ്വ​ഞ്ച​ർ ഡ്രാ​മ ല​ക്ഷ്യ​ത്തി​ന്‍റെ ര​ച​ന​യും നി​ർ​മാ​ണ പ​ങ്കാ​ളി​ത്ത​വും നി​ർ​വ​ഹി​ച്ച ജി​ത്തു ജോ​സ​ഫ് സം​സാ​രി​ക്കു​ന്നു...
അ​ൻ​സാ​ർ ഖാ​ൻ എ​ന്ന പു​തു​മു​ഖ​ സം​വി​ധാ​യ​ക​നു വേ​ണ്ടി ല​ക്ഷ്യം എ​ന്ന സി​നി​മ​യു​ടെ ര​ച​ന​യും നി​ർ​മാ​ണ ​പ​ങ്കാ​ളി​ത്ത​വും നി​ർ​വ​ഹി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം...

2007ൽ ​ഫോ​ണി​ലൂ​ടെ​യാ​ണ് അ​ൻ​സാ​ർ​ ഖാ​നെ ഞാ​ൻ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. എ​ന്‍റെ "ഡി​റ്റ​ക്ടീ​വ്' എ​ന്ന സി​നി​മ റി​ലീ​സാ​യ​പ്പോ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ആ ​സി​നി​മ ഒ​ത്തി​രി ഇ​ഷ്ട​പ്പെ​ട്ടു എ​ന്നു പ​റ​ഞ്ഞു സം​സാ​രി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം ആ ​സൗ​ഹൃ​ദം തു​ട​ർ​ന്നു. ക​ഥാ​സം​ബ​ന്ധ​മാ​യ ആ​ശ​യ​ങ്ങ​ൾ അ​ദ്ദേ​ഹം എ​ന്നോ​ടു പ​ങ്കു​വ​ച്ചി​രു​ന്നു. കു​റേ​ നാ​ളു​ക​ൾ​ക്കു​ശേ​ഷം അ​ദ്ദേ​ഹം എ​ന്നെ കാ​ണാ​ൻ വ​ന്നു. ഒ​ന്നു ര​ണ്ടു സ​ബ്ജ​ക്ടു​ക​ളു​മാ​യി കു​റേ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യ​ടു​ത്തു പോ​യെ​ന്നും ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വേ​ണ്ട രീ​തി​യി​ൽ ശ്ര​ദ്ധ കി​ട്ടി​യി​ല്ലെ​ന്നും വി​ഷ​മ​ത്തോ​ടെ അ​ദ്ദേ​ഹം എ​ന്നോ​ടു പ​റ​ഞ്ഞു.

എ​ല്ലാ ഫി​ലിം മേ​ക്കേ​ഴ്സി​ന്‍റെ​യും തു​ട​ക്കം ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ന്നു ഞാ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച ഒ​രു ആ​ശ​യം അ​ത് അ​ല്പം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും അ​തു സ്ക്രി​പ്റ്റ് ചെ​യ്യാ​ൻ നോ​ക്കാ​മെ​ന്നു ഞാ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​യി എ​ഴു​താ​ൻ പ്ലാ​നി​ല്ലാ​യി​രു​ന്നു. വേ​റെ ആ​രെ​യെ​ങ്കി​ലും കൊ​ണ്ട് എ​ഴു​തി​ച്ചി​ട്ടു ചെ​യ്യാം എ​ന്ന ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​റ​ച്ചു പ്രോ​ജ​ക്ടു​ക​ൾ ഉ​ള്ള​തി​നാ​ൽ കു​റ​ച്ചു സ​മ​യ​മെ​ടു​ക്കു​മെ​ന്നു ഞാ​ൻ പ​റ​ഞ്ഞു. എ​ത്ര സ​മ​യ​മെ​ടു​ത്താ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നാ​യി അ​ൻ​സാ​ർ.

അ​ങ്ങ​നെ ഞാ​ൻ ചെ​യ്ത സ്ക്രി​പ്റ്റാ​ണു ല​ക്ഷ്യം. സ്ക്രി​പ്റ്റാ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ അ​തു സി​നി​മ​യാ​ക്കാ​നാ​യി പ​ല പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി​ക​ളെ​യും ആ​ർ​ട്ടി​സ്റ്റു​ക​ളെ​യും സ​മീ​പി​ച്ചു. പ​ല​രു​ടെ​യ​ടു​ത്തു ചെ​ല്ലു​ന്പൊ​ഴും ര​ണ്ടു ഹീ​റോ ഉ​ള​ള​തു​കൊ​ണ്ട് താത്പര്യക്കുറവായിരുന്നു. എ​ല്ലാ​വ​ർ​ക്കും സിം​ഗി​ൾ ഹീ​റോ ക​ളി​ക്കാ​നാ​ണു താ​ത്പ​ര്യം. പ​ല​രും തി​ര​സ്ക​രി​ച്ചു. ആ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണു ഞാ​നും സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​യ് തോ​മ​സ് ശ​ക്തി​കു​ള​ങ്ങ​ര, യു​എ​സ്എ​യി​ലു​ള്ള ടെ​ജി മ​ണ​ലേ​ൽ എ​ന്നി​വ​രും ചേ​ർ​ന്നു ല​ക്ഷ്യം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്നു ബി​ജു​വി​നെ​യും ഇ​ന്ദ്ര​നെ​യും സ​മീ​പി​ച്ചു. അ​വ​ർ ഓ​കെ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ഇ​തൊ​രു പ്രോ​ജ​ക്ടാ​യി മാ​റി​യ​ത്. അ​ന്ന് അ​ൻ​സാ​ർ സ​മീ​പി​ച്ച​പ്പോ​ൾ എ​നി​ക്ക് എ​ത്ര​ത്തോ​ളം സ​ഹാ​യി​ക്കാ​നാ​കും എ​ന്ന് അ​റി​യി​ല്ലാ​രു​ന്നു. പ​ക്ഷേ, ഒ​ന്നു ശ്ര​മി​ച്ചു​നോ​ക്കാം എ​ന്നു ക​രു​തി. കാ​ര​ണം ഇ​തൊ​രു ച​ല​ഞ്ചിം​ഗ് സ്ക്രി​പ്റ്റാ​യി​രു​ന്നു. അത് എന്നെ ഇ​തി​ലേ​ക്ക് അ​ടു​പ്പി​ച്ചു. ഈ ​ക​ഥ​യു​ടെ പ്ര​ത്യേ​ക​ത പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഇ​തി​ന്‍റെ സ്ക്രി​പ്റ്റിം​ഗി​ൽ ന​ല്ല പ​ണി​യു​ണ്ടെ​ന്നു തോ​ന്നി. അ​തു ച​ല​ഞ്ചിം​ഗാ​ണെ​ന്നു തോ​ന്നി. അ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് ഞാ​ൻ ഈ ​പ്രോ​ജ​ക്ട് ഏ​റ്റെ​ടു​ത്ത​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു സി​നി​മ​യി​ൽ നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന​ത്.
ല​ക്ഷ്യം എ​ന്ന സി​നി​മ​യു​ടെ പ്ര​മേ​യം...

ഒ​രു കൈ​വി​ല​ങ്ങി​ൽ ബ​ന്ധി​ത​രാ​യ ര​ണ്ടു കു​റ്റ​വാ​ളി​ക​ൾ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ട്ടി​ൽ അ​ക​പ്പെ​ട്ടു പോ​കു​ന്നു. തൊ​ട്ടു​പി​റ​കേ അ​വ​രെ പിന്തുതു​ട​ർ​ന്നു പോ​ലീ​സു​കാ​രു​ണ്ട്. അ​വ​ർ ത​മ്മി​ൽ വൈ​രു​ദ്ധ്യാ​ത്മ​ക​മാ​യ ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. അ​വ​രി​ൽ ഒ​രാ​ൾ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​യാ​ൾ. ര​ണ്ടാ​മ​ൻ അ​വ​യി​ലൊ​ന്നും അ​ത്ര​ത്തോ​ളം വ​രി​ല്ല. അ​വ​ർ ത​മ്മി​ൽ ഇ​ട​പ​ഴ​കേ​ണ്ടി​വ​രു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ. കാ​ട്ടി​ലൂ​ടെ​യു​ള്ള അ​വ​രു​ടെ യാ​ത്ര. പി​റ​കേ വ​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് വ​ലി​യ ഒ​രു പ​ങ്കാ​ളി​ത്ത​മു​ണ്ട് ഈ ​ക​ഥ​യി​ൽ. അ​വ​രു​ടെ യാ​ത്ര​യാ​ണ് ഈ ​സി​നി​മ​യു​ടെ കേ​ന്ദ്ര​ഘ​ട​കം.

അ​തി​നി​ടെ അ​വ​ർ ര​ണ്ടു​പേ​രും അ​വ​ര​വ​രു​ടെ ക​ഥ​ക​ൾ പ​റ​യു​ന്നു. ഇ​വ​ർ ര​ണ്ടു​പേ​രും കാ​ടു​മാ​ണ് ഈ ​സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും. അ​താ​ണ് ഈ ​സി​നി​മ​യി​ലെ ഏ​റ്റ​വും ച​ല​ഞ്ചിം​ഗ് ഏ​രി​യ. ര​ണ്ടു​പേ​രെ​യും വ​ച്ച് എ​ത്ര​നേ​രം ക​ഥ പി​ടി​ച്ചു നി​ർ​ത്താ​നാ​വും എ​ന്ന​താ​ണു ചോ​ദ്യം. എ​തി​രേ വ​രാ​ൻ കാ​ര​ക്ടേഴ്സി​ല്ല. മൃ​ഗ​ങ്ങ​ളും പി​ന്നെ മ​ര​ങ്ങ​ളും മാ​ത്രം. പി​ന്നെ, വ​ല്ല​പ്പോ​ഴും പു​റ​കേ വ​രു​ന്ന പോ​ലീ​സ് നാ​യ്ക്ക​ളും പോ​ലീ​സി​ന്‍റെ ശ​ബ്ദ​വും മാ​ത്രം. ആ ​മൂ​ഡി​ൽ പ​റ​യു​ന്ന ഒ​രു സി​നി​മ. അ​ഡ്വ​ഞ്ച​ർ ഡ്രാ​മ​യാ​ണു ല​ക്ഷ്യം. കാ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ന്ന ര​ണ്ടു​പേ​ർ അ​വി​ട​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ന​ട​ത്തു​ന്ന ശ്ര​മം എ​ന്ന​തി​ൽ ഒ​രു സാ​ഹ​സി​ക യാ​ത്ര​യു​മു​ണ്ട​ല്ലോ.
ബി​ജു​മേ​നോ​ൻ, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​രെ കാ​സ്റ്റ് ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണം...

ഈ ​സ​ബ്ജ​ക്ടി​ലെ ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ ഇ​ന്ന് ഇ​ൻ​ഡ​സ്ട്രി​യി​ലു​ള്ള പ​ല​ർ​ക്കും ചെ​യ്യാം. പ​ക്ഷേ, സ​മീ​പി​ച്ച​പ്പോ​ൾ പ​ല​രും ത​യാ​റാ​യി​ല്ല. ഇ​വ​രെ സ​മീ​പി​ച്ച​പ്പോ​ൾ ഇ​വ​ർ ത​യാ​റാ​യി. ഇ​തി​ൽ ര​ണ്ടു​ഹീ​റോ ആ​ണ​ല്ലോ. പ​ക്ഷേ, ചി​ല​ർ​ക്ക് സിം​ഗി​ൾ ഹീ​റോ ആ​യി ക​ളി​ക്കാ​നാ​യി​രു​ന്നു താ​ത്പ​ര്യം. പു​തി​യ ഡ​യ​റ​ക്ട​ർ എ​ന്നു പ​റ​ഞ്ഞ് ചി​ല​ർ​ക്ക് അ​ഭി​പ്രാ​യ​ വ്യ​ത്യാ​സം. അ​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ളാ​ലും പ​ല​രും മാ​റി. ഞാ​ൻ പ്രൊ​ഡ​ക്ഷ​നി​ലും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ചി​ത്രീ​ക​ര​ണ​വേ​ള​യി​ലു​ട​നീ​ളം ഞാ​ൻ സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

ബി​ജു​മേ​നോ​ൻ-ഇ​ന്ദ്ര​ജി​ത്ത് കോം​ബി​നേ​ഷ​ൻ ലീ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വ​രു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. വ​ള​രെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ഞാ​ൻ അ​തി​നെ നോ​ക്കി​യി​രു​ന്ന​ത്. ഈ ​കോം​ബി​നേ​ഷ​ന് ഒ​രു ഫ്ര​ഷ്നെ​സു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​രും ഈ ​സി​നി​മ വേ​ണ്ടെ​ന്നു​വ​ച്ച​ത് ഗു​ണ​ക​ര​മാ​യി എ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. എ​ന്നും ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണു ഞാ​ൻ. ന​മ്മ​ൾ എ​ങ്ങ​നെ​യൊ​ക്കെ ശ്ര​മി​ച്ചാ​ലും സ​മ​യ​മാ​കു​ന്പോ​ൾ ദൈ​വം ന​ല്ല ചേ​രു​വ​ക​ളോ​ടെ എ​ല്ലാം സെ​റ്റ് ചെ​യ്തു ത​രു​മെ​ന്നു വി​ശ്വ​സി​ക്കു​ക​യാ​ണ്. ഇ​താ​ണ് അ​തി​ന്‍റെ ഏ​റ്റ​വും ന​ല്ല​ത്. അ​തു​കൊ​ണ്ടാ​വാം അ​ത് അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നു ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.പ്ര​ണ​യ​ത്തി​ന്‍റെ ഒ​രു ട്രാ​ക്ക് കൂ​ടി ഈ ​സി​നി​മ പ​റ​യു​ന്നു​ണ്ടോ...

മു​സ്ത​ഫ​യെ ബി​ജു​മേ​നോ​നും വി​മ​ലി​നെ ഇ​ന്ദ്ര​ജി​ത്തും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ഇ​രു​വ​ർ​ക്കും അ​വ​രു​ടേ​താ​യ ജീ​വി​ത പ​ശ്ചാ​ത്ത​ല​ങ്ങ​ളു​ണ്ട്. കാ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​രു​വ​രും അ​തു പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. മു​സ്ത​ഫ എ​റെ വി​ദ്യാഭ്യാസം നേ​ടി​യ ആ​ള​ല്ല. ലോ​ക്ക​ൽ ത​ട്ടി​പ്പു​ക​ളു​മാ​യി ന​ട​ക്കു​ന്ന ഒ​രാ​ൾ. പ​ക്ഷേ, ഒ​രു ന​ല്ല മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണ്. ഒ​രു പാ​വ​ത്താ​ൻ. എ​ന്നാ​ൽ വ​ലി​യ വി​ദ്യാ​ഭ്യാ​സ​മൊ​ന്നു​മി​ല്ല. വി​മ​ൽ ഐ​ടി പ്ര​ഫ​ഷ​ണ​ലാ​ണ്. ഇ​വ​ർ ത​മ്മി​ലു​ള്ള കാ​ര​ക്ട​ർ ക്ലാ​ഷാ​ണ് ഈ ​സി​നി​മ​യു​ടെ ര​സ​ക​ര​മാ​യ ഒ​രു പ്ര​ത്യേ​ക​ത. വി​മ​ലി​ന്‍റെ ജീ​വി​ത​പ​ശ്ചാ​ത്ത​ലം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ട്ടും ലൗ ​ട്രാ​ക്കും സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
അ​ൻ​സാ​ർ ഖാ​ൻ എ​ന്ന സം​വി​ധാ​യ​ക​നെ​ക്കു​റി​ച്ച്....

അ​ൻ​സാ​ർ വാ​സ്ത​വ​ത്തി​ൽ ഏ​റെ അ​നു​ഭ​വ​സ​ന്പ​ന്ന​ത​യു​ള്ള, എ​ന്നേ​ക്കാ​ൾ മു​ൻപേ ഇ​ൻ​ഡ​സ്ട്രി​യി​ൽ വ​ന്നി​ട്ടു​ള്ള ചെ​റു​പ്പ​ക്കാ​ര​നാ​ണ്. എ​ത്ര​യോ വ​ർ​ഷ​മാ​യി ഒ​രു സി​നി​മ ചെ​യ്യാ​നാ​യി അ​യാ​ൾ സ്ട്ര​ഗി​ൾ ചെ​യ്യു​ന്ന​ത് അ​റി​ഞ്ഞ​പ്പോ​ൾ സ​ങ്ക​ടം തോ​ന്നി. ഒ​രു പ​ട​ത്തി​ൽ അ​സി.​ഡ​യ​റ​ക്ട​റാ​യി വ​ർ​ക്ക് ചെ​യ്ത​തോ​ടെ ഒ​രു പ​ടം സ്വ​ത​ന്ത്ര​മാ​യി ചെ​യ്യാ​നു​ള്ള അ​വ​സ​രം ദൈ​വം എ​നി​ക്കു​ത​ന്നു. എ​ത്ര​യോ പ​ട​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റും അ​സോ​സി​യേ​റ്റു​മാ​യി വ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള അ​ൻ​സാ​റി​ന് ഒ​രു പ​ടം കി​ട്ടു​ന്ന​തി​നു ഞാ​ൻ ഒ​രു നി​മി​ത്ത​മാ​കു​ന്ന​തി​ൽ സ​ന്തോ​ഷം എ​ന്നു ക​രു​തു​ന്നു. അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ഒ​രു ന​ല്ല മ​നു​ഷ്യ​നാ​ണെ​ന്നു മ​ന​സി​ലാ​യി. ക​ഴി​വു​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ്. തീ​ർ​ച്ച​യാ​യും ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ൽ​ക്കേ​ണ്ട ഒ​രാ​ളാ​ണ്. അ​തി​നാ​ൽ ന​മ്മ​ളാ​ൽ സാ​ധ്യ​മാ​യ ഒ​രു സ​ഹാ​യം ചെ​യ്തു​വെ​ന്നേ​യു​ള്ളൂ. എ​ന്നോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞ ആ ​ക​ഥ എ​നി​ക്ക് ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി എ​ന്ന ഘ​ട​ക​വും പ്ര​ധാ​ന​മാ​യി​രു​ന്നു.
സി​നി​മ​യു​ടെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ങ്ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തെ​ന്താ​ണ്...

അ​ടി​സ്ഥാ​ന​പ​ര​മാ​യി ഞാ​നൊ​രു ക​ഥ പ​റ​ച്ചി​ലു​കാ​ര​നാ​ണ്. ക​ഥ പ​റ​യു​ന്പോ​ൾ അ​തി​ൽ ഏ​റെ ഘ​ട​ക​ങ്ങ​ൾ വ​ര​ണം. മറ്റു വ്യ​ക്തി​ക​ളാ​യി​രി​ക്കും മ​റ്റു ഘ​ട​ക​ങ്ങ​ൾ എ​നി​ക്കു​വേ​ണ്ടി ചെ​യ്യു​ന്ന​ത്. അ​തി​നെ ദൃ​ശ്യ​വ​ത്ക​രി​ച്ചി​ക്കു​ന്ന​ത് ഒ​രു സി​നി​മാ​റ്റോ​ഗ്ര​ഫ​റാ​ണ്. തി​ര​ക്ക​ഥ​യും ക​ഥ​യു​മൊ​ക്കെ ഞാ​നെ​ഴു​തു​ന്ന​താ​വും. ചി​ല​പ്പോ​ൾ വേ​റൊരാ​ളു​ടേ​ത് ആ​യി​രി​ക്കും. ചി​ല​പ്പോ​ൾ ഞാ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴുി​യ ശേ​ഷം വെ​റൊ​രാ​ളാ​വും സം​വി​ധാ​നം ചെ​യ്യു​ക. തി​യ​റ്റ​റി​ൽ എ​ൻ​ജോ​യ് ചെ​യ്യാ​ന് വ​രു​ന്ന​വ​രെ എ​ന്‍റ​ർ​ടെ​യ്ൻ ചെ​യ്യി​ക്കു​ക എ​ന്ന ഒ​രൊ​റ്റ ല​ക്ഷ്യ​ത്തി​ൽ മാ​ത്രം മു​ന്നോ​ട്ടു​പോ​കു​ന്ന ഒ​രാ​ളാ​ണു ഞാ​ൻ. എ​ന്നെ വ​ലി​യ ഡ​യ​റ​ക്ട​റാ​യോ എ​ഴു​ത്തു​കാ​ര​നാ​യോ കാ​ണേ​ണ്ട​തി​ല്ല. വെ​റു​മൊ​രു ക​ഥ പ​റ​ച്ചി​ലു​കാ​ര​ൻ മാ​ത്ര​മാ​ണു ഞാ​ൻ. ക​ഥ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ പ​റ​യാ​ൻ ശ്ര​മി​ക്കു​ന്നു. ചി​ല​തു വി​ജ​യി​ക്കു​ന്നു. ചി​ല​തു ന​മ്മ​ൾ ഉ​ദ്ദേ​ശി​ക്കും പോ​ലെ വ​ർ​ക്കൗ​ട്ട് ആ​കു​ന്നി​ല്ല. എ​ൻ​ജോ​യ് ചെ​യ്യ​പ്പെ​ടും എ​ന്നു വി​ചാ​രി​ക്കു​ന്ന സി​നി​മ​ക​ൾ പ​ല​പ്പോ​വും അ​ങ്ങ​നെ ആ​ക​ണ​മെ​ന്നി​ല്ല. പ്രേ​ക്ഷ​ക​രു​ടെ​യും എ​ന്‍റെ​യും കാ​ഴ്ച​പ്പാ​ടു​ക​ളി​ലു​ള്ള കൊ​ണ്ടു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ കൊ​ണ്ടാ​വാം അ​ത്. ബേ​സി​ക്ക​ലി ചെ​യ്യു​ന്ന​ത് ഒ​രു സ്റ്റോ​റി ടെ​ല്ലിം​ഗാ​ണ്. ചി​ല​പ്പോ​ൾ ഞാ​ൻ ഒ​രെ​ഴു​ത്തു​കാ​ര​നാ​യി നി​ൽ​ക്കും. ചി​ല​പ്പോ​ൾ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നാ​യും നി​ൽ​ക്കും. ചി​ല​പ്പോ​ൾ ഒ​രു പ്രൊ​ഡ്യൂ​സ​റാ​യും ക​ഥ​യെ​ഴു​ത്തു​കാ​ര​നു​മാ​യും നി​ൽ​ക്കും. ചി​ല​പ്പോ​ൾ വെ​റും പ്രോ​ഡ്യൂ​സ​ർ മാ​ത്ര​മാ​യി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ അ​ങ്ങ​നെ​യും നി​ൽ​ക്കും.
സ​ന്ദേ​ശം ന​ല്കു​ന്ന​താ​യി​രി​ക്ക​ണം സി​നി​മ എ​ന്നു വി​ശ്വ​സി​ക്കു​ന്നു​ണ്ടോ...

സി​നി​മ വ​ലി​യ തോ​തി​ൽ ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന ഒ​രു മാ​ധ്യ​മ​മാ​ണ്. ഒ​രു ക​ഥ പ​റ​യു​ന്പോ​ൽ അ​തി​ലൂ​ടെ അ​വ​ർ​ക്ക് ഒ​രു സ​ന്ദേ​ശം ന​ല്കാ​ൻ പ​റ്റു​മെ​ങ്കി​ൽ അ​തു തീ​ർ​ച്ച​യാ​യും വ​ലി​യ ഒ​രു കാ​ര്യം ത​ന്നെ​യാ​ണ്. എ​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ മ​മ്മി ആ​ൻ​ഡ് മി​യി​ൽ ഒ​രു സ​ന്ദേ​ശ​മു​ണ്ട്. ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി​യി​ലു​മു​ണ്ട്. മെ​മ്മ​റീ​സ് ത്രി​ല്ല​ർ ആ​ണെ​ങ്കി​ൽ​പോ​ലും അ​തി​ന​ക​ത്ത് മ​ദ്യ​പാ​ന​വു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു ഹി​ഡ​ൻ സ​ന്ദേ​ശം കി​ട​പ്പു​ണ്ട്. ദൃ​ശ്യ​ത്തി​ലും ഒ​രു സ​ന്ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ ഡി​റ്റ​ക്ടീ​വി​ലും ഉൗ​ഴ​ത്തി​ലും അ​തി​ല്ല. എ​ല്ലാ സി​നി​മ​യി​ലും സ​ന്ദേ​ശം ന​ല്കാ​ൻ പ​റ്റ​ണ​മെ​ന്നി​ല്ല. പ​ക്ഷേ, ഒ​രു സി​നി​മ വ​ർ​ക്ക് ചെ​യ്തു​വ​രു​ന്പോ​ൾ ഒ​രു സോ​ഷ്യ​ൽ മെ​സേ​ജ് പ്രേ​ക്ഷ​ക​നു കൊ​ടു​ക്കാ​ൻ പ​റ്റു​ക​യാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും അ​തു ന​ല്ല​താ​ണ്. കാ​ര​ണം എ​ല്ലാ ക​ലാ​കാ​രൻമാ​രും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം എ​ന്നാ​ണു ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. അ​വ​ർ​ക്കു സ​മൂ​ഹ​ത്തോ​ടു ചി​ല ക​ട​മ​ക​ളു​ണ്ട്. അ​ത് എ​വി​ടെ​യെ​ങ്കി​ലും നി​ർ​വ​ഹി​ക്ക​ണം. ഞാ​നെ​പ്പോ​ഴും അ​തി​നു ശ്ര​മി​ക്കാ​റു​ണ്ട്.

മൈ ​ബോ​സ് എ​ന്ന സി​നി​മ ഒ​രു ഹ്യൂ​മ​ർ സി​നി​മ​യാ​ണെ​ങ്കി​ലും അ​തി​ലെ മ​നു​വ​ർ​മ എ​ന്ന കാ​ര​ക്ട​റി​നെ നാ​ട്ടി​ൽ ജോ​ലി​ചെ​യ്യാ​ൻ മ​ടി കാ​ണി​ക്കു​ക​യും അ​ന്യ​നാ​ടു സ്വ​ർ​ഗ​മാ​ണെ​ന്നു ക​രു​തു​ക​യും ചെ​യ്യു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​യി​ട്ടാ​ണു കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ൽ പോ​യാ​ൽ അ​വി​ടെ സ്വ​ർ​ഗ​മാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന ന​മ്മു​ടെ നാ​ട്ടി​ലു​ള്ള കു​റേ ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​ണ് അ​യാ​ൾ. അ​ത് അ​ങ്ങ​നെ​യ​ല്ല എ​ന്നു പ​റ​യു​ന്ന ഒ​രു ക​ഥാ​ഗ​തി ആ ​സി​നി​മ​യി​ലു​ണ്ട്. എ​ല്ലാ പ​ട​ങ്ങ​ളി​ലും അ​ത് ഒ​രേ ലെ​വ​ലി​ൽ ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. ചി​ല​തി​ൽ ഉ​ണ്ടാ​ക​ണമെ​ന്നു​ത​ന്നെ​യി​ല്ല. പ​ക്ഷേ, ഒ​രു സ​ന്ദേ​ശം ന​ല്കാ​ൻ പ​റ്റു​ക​യാ​ണെ​ങ്കി​ൽ ന​ല്ല​താ​ണ്. എ​ന്നാ​ൽ മ​ന​പ്പൂ​ർ​വം അ​തു കു​ത്തി​ത്തി​രു​കാ​ൻ ശ്ര​മി​ച്ചാ​ൽ ജ​നം അ​ത് എ​ടു​ക്കു​ക​യു​മി​ല്ല. നൻമയു​ടെ പ്ര​തീ​ക​മാ​ണെ​ന്ന മ​ട്ടി​ൽ ഉ​പ​ദേ​ശ​രൂ​പേ​ണ ചെ​യ്താ​ൽ അ​തി​ൽ കൃ​ത്രി​മ​ത്വം ക​ല​രും.

പ​ണ്ടു സ​ത്യേ​ട്ട​നും ശ്രീ​നി​യേ​ട്ട​നും കൂ​ടി ചെ​യ്ത സ​ന്ദേ​ശം പോ​ലെ​യു​ള്ള സി​നി​മ​ക​ളി​ലൊ​ന്നും നേ​രി​ട്ട് ഒ​രു​പ​ദേ​ശ​വും ഇ​ല്ല. അ​തി​ന​ക​ത്തെ കു​റേ ക​ഥാ​പാ​ത്ര​ങ്ങ​ൾ ജീ​വി​ക്കു​ന്ന​തു കാ​ണു​ന്പോ​ൾ അ​തി​ലെ നൻമയും തിൻമയും ന​മ്മു​ടെ മ​ന​സി​ലേ​ക്കു ക​യ​റി​വ​രി​ക​യാ​യി​രു​ന്നു. അ​വ​രു​ടെ തി​ര​ക്ക​ഥ​യു​ടെ, എ​ഴു​ത്തി​ന്‍റെ ശ​ക്തി​യാ​ണ​ത്. ഒ​ന്നും നേ​രി​ട്ടു പ​റ​യു​ന്നി​ല്ല. ആ ​ക​ഥ​യി​ലൂ​ടെ അ​ല്ലെ​ങ്കി​ൽ കാ​ര​ക്ട​റൈ​സേ​ഷ​ൻ വി​ക​സി​പ്പി​ച്ച​തി​ലൂ​ടെ അ​തു വ​ന്നു. ഇ​വി​ടെ ഇ​പ്പോ​ൾ പ​ല​രും വ​ലി​യ ഡ​യ​ലോ​ഗു​ക​ൾ പ​റ​ഞ്ഞ് ഉ​പ​ദേ​ശി​ക്കു​ന്ന​വ​രാ​ണ്. അ​ങ്ങ​നെ ചെ​യ്താ​ൽ പ്രേ​ക്ഷ​ക​ർ അ​തു ത​ള്ളി​ക്ക​ള​യും. അ​വ​ർ​ക്ക് അ​തി​ൽ താ​ത്പ​ര്യ​മി​ല്ല. ചെ​യ്തു​വ​രു​ന്പോ​ൾ അ​തി​നു സ്പേ​സ് ഉ​ണ്ടെ​ങ്കി​ൽ അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. അ​ല്ലാ​തെ ഞാ​നൊ​രു പ​ടം ചെ​യ്യു​ക​യാ​ണ് അ​തി​ലൂ​ടെ ആ​ൾ​ക്കാ​രെ കു​റ​ച്ച് ഉ​പ​ദേ​ശി​ച്ചു​ക​ള​യാം എ​ന്നു ക​രു​തിയാ​ൽ അ​ത് വ​ർ​ക്കൗ​ട്ട് ആ​കു​മെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നി​ല്ല.
അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കൊ​പ്പം ധാ​രാ​ളം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഇ​ട​ന​ല്കി​യ സി​നി​മ​യാ​ണ​ല്ലോ ദൃ​ശ്യം. ക്രൈം ​നി​ര​ക്ക് കൂ​ട്ടു​ന്ന​തി​ൽ അ​തു കാ​ര​ണ​മാ​യി എ​ന്നും ​മ​റ്റും....

വാ​സ്ത​വ​ത്തി​ൽ പ്രേ​ക്ഷ​ക​രാ​രും അ​ങ്ങ​നെ​യൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഡി​ജി​പിയായിരുന്ന ടി.പി.സെ​ൻ​കു​മാ​ർ സാ​ർ മാ​ത്ര​മാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഞാ​ൻ അ​തി​നു മ​റു​പ​ടി​യും പ​റ​ഞ്ഞു. ഒ​രു മ​ർ​ഡ​ർ മ​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ട​തെ​ന്നു​മാ​ണ് സാ​ർ അ​ന്നു പ​റ​ഞ്ഞ​ത്. അ​തി​നു ഞാ​ൻ ന​ല്കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു- സാ​ർ പ​റ​ഞ്ഞ​തു 100 ശ​ത​മാ​നം ശ​രി ത​ന്നെ​യാ​ണ്. ഞാ​ൻ അ​തി​നോ​ടു 100 ശ​ത​മാ​നം അ​നു​കൂ​ലി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഈ ​ക​ഥ​യി​ൽ ഞാ​ൻ അ​പ്പു​റ​ത്തെ സൈ​ഡി​ൽ അ​ത് ഒ​രു ഐ​ജി​യു​ടെ മ​ക​നാ​ക്കി​യ​ത്. കാ​ര​ണം ഇ​വ​ർ​ക്കു നീ​തി കി​ട്ടി​ല്ലെ​ന്നു മാ​ത്ര​വു​മ​ല്ല ഐ​ജി​യു​ടെ മ​ക​നെ കൊ​ന്നു​ക​ള​ഞ്ഞ​താ​യി അ​റി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ ഐ​ജി അ​വ​രു​ടെ കു​ടും​ബ​ത്തെ ഇ​ല്ലാ​താ​ക്കു​മെ​ന്ന ഭ​യ​വു​മു​ണ്ട്. ആ ​ഭ​യം കൊ​ണ്ടാ​ണ് അ​വ​ർ ക്രൈം ​മ​റ​ച്ചു​വ​യ്ക്കു​ന്ന​ത്. വേ​റെ ഒ​രാ​ളു​ടെ മ​ക​ൻ ആ​യി​രു​ന്നു​വെ​ങ്കി​ൽ ചി​ല​പ്പോ​ൾ അ​വ​ർ പോ​ലീ​സി​ന്‍റെ അ​ടു​ത്തെ​ത്തി വി​വ​രം പ​റ​ഞ്ഞേ​നെ.

ക്രൈ​മി​നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ വി​മ​ർ​ശ​നം. ദൃ​ശ്യം ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പു​ള്ള മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി സി​നി​മ​ക​ൾ നോ​ക്കി​യാ​ൽ 95 ശ​ത​മാ​നം സി​നി​മ​ക​ളി​ലും അ​വ​സാ​നം നാ​യ​ക​ൻ വി​ല്ല​നെ വെ​ടി​വ​ച്ചു കൊ​ന്ന​ശേ​ഷം സ്ലോ​മോ​ഷ​നി​ൽ ന​ട​ന്നു​പോ​കു​ന്ന​തു കാ​ണാം. എ​ന്‍റെ ചോ​ദ്യം വ​ള​രെ സിം​പി​ളാ​ണ് - ഒ​രു​ത്ത​ൻ കു​റ്റ​വാ​ളി​യാ​ണെ​ന്ന് അ​റി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ വേ​റൊ​രാ​ൾ​ക്ക് അ​യാ​ളെ കൊ​ല്ലാ​ൻ അ​ധി​കാ​ര​മു​ണ്ടോ? ഇ​ല്ല. അ​പ്പോ​ൾ നാ​യ​ക​നു വി​ല്ല​നെ വെ​ടി​വ​ച്ചു കൊ​ന്ന​ശേ​ഷം എ​ങ്ങ​നെ സ്ലോ​മോ​ഷ​നി​ൽ ന​ട​ന്നു​പോ​കാ​നാ​വും. അ​പ്പോ​ൾ എ​ല്ലാ സി​നി​മ​ക​ളും ക്രൈ​മി​നെ​യ​ല്ലേ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ആ ​ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് അ​ന്നു മ​റു​പ​ടി​ പ​റ​യാ​നാ​യി​ല്ല.

ഈ ​സം​ഭ​വ​മ​റി​ഞ്ഞ് ജ​സ്റ്റീ​സ് കെ.​ടി.തോ​മ​സ് എ​ന്നെ വി​ളി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞു - സെ​ൻ​കു​മാ​ർ പ​റ​ഞ്ഞ​തു കേ​ട്ടു. താ​ങ്ക​ളു​ടെ നി​ല​പാ​ടി​ൽ ഒ​രു തെ​റ്റു​മി​ല്ല. കാ​ര​ണം ന​മ്മു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് ഒ​രു​ത്ത​ൻ വ​ന്ന് അ​ത്ത​ര​ത്തി​ൽ ചെ​യ്താ​ൽ അ​വ​നെ കൊ​ന്നു​ക​ള​യ​ണം. അ​ത്രേ​യു​ള്ളൂ. അ​ല്ലാ​തെ അ​വ​നെ​യൊ​ന്നും നി​യ​മം ഒ​ന്നും ചെ​യ്യാ​ൻ പോ​കു​ന്നി​ല്ല. എ​ന്‍റെ ഫാ​മി​ലി​ക്കു ഭീ​ഷ​ണി​യാ​യ നി​ല​യി​ൽ വ​ന്നു​ക​ഴി​ഞ്ഞാ​ൽ അ​വ​രെ ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ ചി​ല​പ്പോ​ൾ ഞാ​ൻ കൊ​ല്ലേ​ണ്ട​താ​യി വ​ന്നേ​ക്കാം. അ​തി​ലൊ​ന്നും ഒ​രു തെ​റ്റു​മി​ല്ല. കൊ​ല്ലം ടി​കെഎം എ​ൻ​ജി. കോ​ള​ജി​ൽ ഒ​രു ഫ​ങ്ഷ​നു പോ​കു​ന്നു​ണ്ടെ​ന്നും അ​വി​ടെ​യും താ​ൻ ഇ​തു​ത​ന്നെ പ​റ​യു​മെ​ന്നും അ​റി​യി​ച്ച് അ​ദ്ദേ​ഹം ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു.

ജ​സ്റ്റീ​സ് കെ.​ടി.തോ​മ​സ് സാ​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞു എ​ന്നു​ക​രു​തി സെ​ൻ​കു​മാ​ർ സാ​ർ പ​റ​ഞ്ഞ​തി​നോ​ട് എ​നി​ക്ക് അ​ഭി​പ്രാ​യ​ വ്യ​ത്യാ​സ​മി​ല്ല. കാ​ര​ണം, അ​ദ്ദേ​ഹം ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആം​ഗി​ളി​ൽ നി​ന്നു പ​റ​ഞ്ഞു. അ​ദ്ദേ​ഹം ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് അ​തു പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ഞാ​ൻ അ​തി​നെ മാ​നി​ക്കു​ന്നു. അ​ഭി​പ്രാ​യ​ വ്യ​ത്യാ​സ​മു​ണ്ടാ​യ ഏ​രി​യ​യി​ൽ ഞാ​നും പ​റ​ഞ്ഞു. അ​ത്രേ​യു​ള്ളൂ.

ഇ​തു​പോ​ലെ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ട​വ​ർ ബേ​സ് ചെ​യ്തു ഫോ​ളോ​ ചെ​യ്യു​ന്നു എ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പോ​ലീ​സു​കാ​ർ വ്യ​ക്ത​മാ​ക്കി​യ​തി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തേ​ക്കു പോ​കു​ന്ന ലോ​റി​യി​ൽ എ​റി​യു​ന്ന ഐ​ഡി​യ വാ​സ്ത​വ​ത്തി​ൽ എ​നി​ക്കു കി​ട്ടി​യ​ത്.
എ​ഴു​ത്തി​ൽ താ​ങ്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ...

ഏ​റ്റ​വും വ​ലി​യ ച​ല​ഞ്ച് എ​ന്‍റെ മ​ടി ത​ന്നെ​യാ​ണ്. ഒ​രു സ്ക്രി​പ്റ്റ് എ​ഴു​താ​നി​രി​ക്കു​ന്പോ​ൾ ആ​ദ്യം നോ​ക്കു​ന്ന​ത് ഇ​ത് എ​ങ്ങ​നെ എ​ഴു​താ​തി​രി​ക്കാം എ​ന്നാ​ണ്. ഒ​രു ദി​വ​സം എ​ഴു​താ​നി​രി​ക്കു​ന്പോ​ൾ ആ ​ദി​വ​സം എ​ഴു​ത്ത് ഒ​ഴി​വാ​ക്കാ​നാ​യു​ള്ള കാ​ര​ണം ത​പ്പി ന​ട​ക്കും. ചി​ല സ​മ​യ​ത്ത് ഇ​തു തീ​ർ​ക്ക​ണ​മ​ല്ലോ, ഇ​ത് എ​ന്‍റെ ചോ​റാ​ണ​ല്ലോ എ​ന്നോ​ർ​ത്ത് വീ​ണ്ടു​മി​രി​ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ എ​ഴു​താ​നി​രു​ന്നാ​ൽ ന​ല്ല മൂ​ഡി​ല​ങ്ങു പോ​കും. 2,000 കാ​ല​ഘ​ട്ട​ത്തി​ൽ തോ​ന്നി​യ ഒ​രു ആ​ശ​യ​ത്തി​ൽ നി​ന്നാ​ണ് ദൃ​ശ്യം എ​ന്ന സി​നി​മ. ന​ട​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചി​ന്തി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ...​ ചി​ന്ത​ക​ളി​ലൂ​ടെ ആ ​ക​ഥ വ​ള​ർ​ന്നു​വ​ള​ർ​ന്ന് ഒ​രു ഫ്ര​യി​മാ​യി. അ​തു പേ​പ്പ​റി​ലേ​ക്കു പ​ക​ർ​ത്തു​ന്ന​ത് അ​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ആ ​ഒ​രു പ്രോ​സ​സ് ഏ​ക​ദേ​ശം ഒ​ന്നൊ​ന്ന​ര മാ​സം കൊ​ണ്ടു ന​ട​ക്കും.

പ​ക്ഷേ, ആ ​ഒ​രു ഫ്രെ​യിം...​സീ​ക്വ​ൻ​സ് ഉ​ണ്ടാ​ക്കാ​നാ​ണു വാ​സ്ത​വ​ത്തി​ൽ സ​മ​യം ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. അ​തു പെ​ട്ടെ​ന്ന് എ​നി​ക്ക് എ​ഴു​തി​യെ​ടു​ക്കാ​ൻ എ​നി​ക്കാ​വി​ല്ല. അ​തി​ന്‍റെ ഒ​രു സീ​ക്വ​ൻ​സ് - സീ​ൻ ഓ​ർ​ഡ​ർ - ആ​യാ​ൽ ഞാ​ൻ എ​ഴു​തി​ത്തു​ട​ങ്ങും. സീ​ൻ ഓ​ർ​ഡ​ർ ഉ​ണ്ടാ​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ട്.​ സീ​ൻ ഓ​ർ​ഡ​റി​ലാ​ണു സി​നി​മ​യു​ടെ ഫ്ളോ ​ഫി​ക്സ് ചെ​യ്യു​ന്ന​ത്. ഒ​രു സി​നി​മ ന​ല്ല രീ​തി​യി​ൽ ഒ​ഴു​ക്കു​ള്ള​താ​ണ്, അ​തി​ന്‍റെ തി​ര​ക്ക​ഥ കെ​ട്ടു​റ​പ്പു​ള്ള​താ​ണ് എ​ന്നൊ​ക്കെ പ​റ​യ​ണ​മെ​ങ്കി​ൽ അ​തി​ൽ സീ​ൻ ഓ​ർ​ഡ​റി​നു വ​ള​രെ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്. അ​ത്ത​രം സീ​ൻ ഓ​ർ​ഡ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ണ് ഞാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ വ്യ​ക്ത​ത​യു​ള്ള സീ​ൻ ഓ​ർ​ഡ​ർ ആ​യി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ഴു​താ​ൻ ഒ​ന്നൊ​ന്ന​ര മാ​സം മ​തി. വാ​സ്ത​വ​ത്തി​ൽ അ​ത്ര​യും പോ​ലും വേ​ണ്ട. എ​ന്‍റെ മ​ടി കൊ​ണ്ടാ​ണ് ഒ​ന്ന​ര​മാ​സം വ​രെ​യാ​കു​ന്ന​ത്. 10-12 ദി​വ​സം കൊ​ണ്ട് എ​ഴു​താ​വു​ന്ന​തേ​യു​ള്ളൂ എ​ന്നാ​ണു പ​ല​രും പ​റ​യാ​റു​ള്ള​ത്. പ​ക്ഷേ, എ​നി​ക്ക​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഇ​രു​ന്ന് എ​ഴു​താ​നാ​വി​ല്ല. ചി​ല​പ്പോ​ൾ അ​തി​രാ​വി​ലെ നാ​ല​ര​യാ​കു​ന്പോ​ൾ ഇ​രു​ന്നെ​ഴു​തും. ഉ​ച്ച ക​ഴി​ഞ്ഞാ​ണു മൂ​ഡ് തോ​ന്നു​ന്ന​തെ​ങ്കി​ൽ അ​പ്പോ​ൾ എ​ഴു​തും.
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ചെ​യ്യു​ന്ന സി​നി​മ​യു​ടെ പു​തി​യ വി​ശേ​ഷ​ങ്ങ​ൾ...

അ​തി​ന്‍റെ സ്ക്രി​പ്റ്റിം​ഗ് ക​ഴി​ഞ്ഞു. ഞാ​ൻ അ​തി​ന്‍റെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കി​ലേ​ക്കു ക​യ​റു​ക​യാ​ണ്. ല​ക്ഷ്യ​ത്തി​ന്‍റെ റീ​ലീ​സു​കൂ​ടി ക​ഴി​യു​ന്ന​തോ​ടെ അ​തി​ൽ പൂ​ർ​ണ​ശ്ര​ദ്ധ ന​ല്കാ​നാ​കും. പ്രീ ​പ്രൊ​ഡ​ക്ഷ​ൻ തു​ട​ങ്ങു​ന്ന​തി​ന​നു​സ​രി​ച്ചേ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന തീയ​തി​യി​ൽ തീ​രു​മാ​ന​മാ​വു​ക​യു​ള്ളൂ. സി​നി​മ​യു​ടെ പേ​ര് ആ​യി​ട്ടി​ല്ല. ഫ​സ്റ്റ് ഡ്രാ​ഫ്റ്റ് ക​ഴി​ഞ്ഞു. കു​റ​ച്ചു ക​റ​ക്ഷ​നു​ക​ളു​ണ്ട്. അ​ത് ഇ​തി​ന്‍റെ കൂ​ട്ട​ത്തി​ൽ ത​ന്നെ ന​ട​ന്നോ​ളും. എ​ന്നാ​ൽ ബേ​സി​ക് ഫ്രെ​യിം ആ​യി. ക്ലൈ​മാ​ക്സ് അ​ട​ക്കം എ​ഴു​തി. ഇ​നി ബാ​ക്കി കാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്ക​ണം. അ​തു വേ​റൊ​രു ത​ര​ത്തി​ൽ​പ്പെ​ട്ട സി​നി​മ​യാ​ണ്. തീ​ർ​ച്ച​യാ​യും ഒ​രു എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​രി​ക്കും അ​ത്. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ല.

പു​തി​യ മ​റ്റു പ്രോ​ജ​ക്ടു​ക​ൾ...

വേ​റെ കു​റ​ച്ചു പ്രോ​ജ​ക്ടു​ക​ളു​ണ്ട്. ഇ​നി ഓ​രോ​ന്നോ​രോ​ന്നാ​യി എ​ഴു​ത​ണം. ലാ​ലേ​ട്ട​നു​മാ​യി ഒ​രു പ്രോ​ജ​ക്ടു​ണ്ട്. മ​റ്റു പ​ല​രു​മാ​യും പ്രോ​ജ​ക്ട്സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കു​റ​ച്ചു ഡി​സ്ക​ഷ​നു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. വ്യ​ക്ത​ത ആ​യി​ട്ടി​ല്ല. ലാ​ലേ​ട്ട​നു​മാ​യു​ള്ള പ്രോ​ജ​ക്ടി​ന് എ​ഴു​തി​ത്തു​ട​ങ്ങി​യി​ട്ടു​പോ​ലു​മി​ല്ല.

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ചി​ത്ര​മൊ​രു​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു...

ഒ​രു പ്രോ​ജ​ക്ടി​ന്‍റെ ഡി​സ്ക​ഷ​ൻ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​പ്പോ​ൾ, എ​ങ്ങ​നെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നും വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല.

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഒ​രു പ്രോ​ജ​ക്ട് ചെ​യ്യു​ന്നു​ണ്ടോ..

ഒ​രു പ്രോ​ജ​ക്ട് ഉ​ണ്ട്. അ​ത് എ​പ്പോ​ൾ, എ​ങ്ങ​നെ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. അ​വ​രും വേ​റെ പ്രോ​ജ​ക്ടു​ക​ളി​ലാ​വും. ന​മ്മ​ൾ എ​ഴു​തി ചെ​ല്ലു​ന്പോ​ൾ അ​വ​രു​ടെ ഡേ​റ്റ് കൂ​ടി നോ​ക്കി​യി​ട്ടേ തീ​രു​മാ​നം ആ​വു​ക​യു​ള്ളൂ

ഇ​ത​ര​ഭാ​ഷ​യി​ൽ ഉ​ട​ൻ സി​നി​മ ചെ​യ്യാ​ൻ ആ​ലോ​ച​ന​യു​ണ്ടോ...

ഇ​ത​ര​ഭാ​ഷ​ക​ളി​ൽ​പെ​ടു​ന്ന ഒ​രു ലാം​ഗ്വേ​ജി​ൽ ഒ​രു ഡി​സ്ക​ഷ​ൻ ന​ട​ക്കു​ന്നു​ണ്ട്. വ്യ​ക്ത​ത​യാ​യി​ട്ടു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാം.
ദൃ​ശ്യം താ​ങ്ക​ളു​ടെ ഡ്രീം ​പ്രോ​ജ​ക്ടാ​ണെ​ന്നു തോ​ന്നു​ന്നി​ല്ല... ഡ്രീം ​പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ച്...

ദൃ​ശ്യം വേ​റൊ​രാ​ൾ​ക്കു വേ​ണ്ടി എ​ഴു​തി​യ സ്ക്രി​പ്റ്റാ​യി​രു​ന്നു. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​തു ഞാ​ൻ ത​ന്നെ ചെ​യ്യേ​ണ്ടി വ​ന്നതുകൊണ്ട് ചെ​യ്ത​താ​ണ്. ഡ്രീം ​പ്രോ​ജ​ക്ട്സ് എ​ന്നു പ​റ​യാ​നാ​യി ചി​ല പ്രോ​ജ​ക്ട്സ് ഉ​ണ്ട്. അ​തൊ​ക്കെ കോ​സ്റ്റ്ലി പ്രോ​ജ​ക്ടാ​ണ്. സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ​ല ആ​ർ​ട്ടി​സ്റ്റു​ക​ളെ വ​ച്ചു ചെ​യ്യേ​ണ്ട സി​നി​മ​ക​ളാ​ണ് അ​വ. അ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള കു​റേ തോ​ട്സ് മ​ന​സി​ലു​ണ്ട്.

വ​ലി​യ ചി​ത്ര​ങ്ങ​ൾ​ക്കു മ​ല​യാ​ള​ത്തി​ൽ മു​ത​ൽ​മു​ട​ക്കാ​ൻ ഇ​ന്നു നി​ർ​മാ​താ​ക്ക​ളു​ണ്ട്. ഏ​തു ലോ​കോ​ത്ത​ര ടെ​ക്നീ​ഷ​നെ​യും എ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്നു പ​രി​മി​തി​ക​ളി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ...

കു​റേ​യൊ​ക്കെ പ​രി​മി​തി​ക​ൾ ന​മ്മ​ൾ ക​ട​ന്നെ​ങ്കി​ലും മ​റ്റു ഭാ​ഷാ​സി​നി​മ​ക​ളെ വ​ച്ചു നോ​ക്കു​ന്പോ​ൾ മ​ല​യാ​ള​ത്തി​നു വേ​റൊ​രു ലെ​വ​ലി​ൽ പോ​കാ​ൻ പ​റ്റി​ല്ല. എ​ല്ലാ ആ​ർ​ട്ടി​സ്റ്റു​ക​ളെ​യും വ​ച്ച് ഒ​ത്തി​രി പ​ണം മു​ട​ക്കാ​നും പ​റ്റി​ല്ല. ചി​ല ആ​ർ​ട്ടി​സ്റ്റു​ക​ളെ വ​ച്ച് ഓ​കെ. ചി​ല പ​ട​ങ്ങ​ൾ ഗം​ഭീ​ര​മാ​യി അ​ല്ലെ​ങ്കി​ൽ ന​ല്ല​താ​ണെ​ന്നു പ​റ​യു​മെ​ങ്കി​ലും അ​വ സാ​ന്പ​ത്തി​ക​മാ​യി അ​തി​ജീ​വി​ച്ചി​ട്ടു​ണ്ടാ​ക​ണം എ​ന്നി​ല്ല. ഞാ​നെ​പ്പോ​ഴും ഒ​രു സി​നി​മ ചെ​യ്യു​ന്പോ​ൾ അ​തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ ഒ​രി​ക്ക​ലും ന​ശി​ക്ക​രു​തെ​ന്നു നി​ർ​ബ​ന്ധ​ബു​ദ്ധി എ​നി​ക്കു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ ഒ​രു പ്രോ​ജ​ക്ട് ആ​ലോ​ചി​ക്കു​ന്പോ​ൾ അ​തി​ന്‍റെ അ​തി​ജീ​വ​ന സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടേ അ​തി​ലേ​ക്ക് ഇ​റ​ങ്ങാ​റു​ള്ളൂ. അ​തി​നാ​ൽ നോ​ക്കി​യും ക​ണ്ടു​മാ​ണു ചെ​യ്യാ​റു​ള്ള​ത്.

ഞാ​ൻ സൂ​ചി​പ്പി​ച്ച ഡ്രീം ​പ്രോ​ജ​ക്ട് കു​റേ കോ​സ്റ്റ്ലി​യാ​ണ്. അ​തു ചെ​യ്യാ​ൻ പ​റ്റു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​തു ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു സാ​ഹ​ച​ര്യം വ​ന്നാ​ൽ തീ​ർ​ച്ച​യാ​യും ഞാ​ൻ ചെ​യ്തി​രി​ക്കും. സ്ക്രി​പ്റ്റൊ​ന്നും ആ​യി​ട്ടി​ല്ല. അ​തി​ന്‍റെ ചി​ല തോ​ട്സ് മ​ന​സി​ലു​ണ്ട്. അ​തു ഡെ​വ​ല​പ് ചെ​യ്തെ​ടു​ക്ക​ണം. അ​തു ഡെ​വ​ല്പ് ചെ​യ്തെ​ടു​ക്കാ​ൻ പ​റ്റും എ​ന്ന വി​ശ്വാ​സം മ​ന​സി​ലു​ണ്ട്. അ​തി​ന്‍റെ​യൊ​രു സ​മ​യ​മാ​കു​ന്പോ​ൾ ചെ​യ്യും.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിംപിളാണ് പ്രണവ് ; ഫാമിലി എന്‍റർടെയ്നറാണ് ആദി: ജിത്തു ജോസഫ്
“പാ​ർ​ക്കൗ​റും ആ​ക്‌ഷ​നി​ലു​ള്ള പു​തു​മ​യും പി​ന്നെ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ത​ന്നെ​യാ​ണ് എ​ന്‍റെ മു​
അച്ഛനും അമ്മയുമാണ് എന്‍റെ ശക്തിയും ആത്മവിശ്വാസവും: ശ്രാവൺ മുകേഷ്
മു​കേ​ഷി​ന്‍റെ​യും സ​രി​ത​യു​ടെ​യും മ​ക​നും ദു​ബാ​യി​ൽ ഡോ​ക്ട​റു​മാ​യ ശ്രാ​വ​ണ്‍ മു​കേ​ഷ് നാ​യ​ക​നാ
വി​ഷ്ണു​വി​ന്‍റെ നാ​യി​ക​യാ​യ​തു വ​ലി​യ ഭാ​ഗ്യം: ആ​ൽ​ഫി
കു​ഞ്ചാ​ക്കോ ബോ​ബ​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ഗീ​ത്
കാ​ർ​ബ​ണ്‍ എ​ഴു​തി​യ​ത് ഫ​ഹ​ദി​നെ മ​ന​സി​ൽ​ക്ക​ണ്ട്: വേ​ണു
ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ വേ​ണു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​
പത്താം ക്ലാസും സൂപ്പർ ഡാൻസും; ക്വീ​നാ​ണ് സാ​നി​യ !
‘കാ​ന്പ​സ്മൂ​വി​യാ​ണു ക്വീ​ൻ. കാ​ന്പ​സി​ന്‍റെ ശ​ക്തി​യെ​ന്താ​ണെ​ന്ന് അ​റി​യി​ക്കു​ന്ന സി​നി​മ​.സൗ​ഹൃ
ക്വീൻ - യുവത്വത്തിന്‍റെ സൗഹൃദോത്സവം: ഡി​ജോ ജോ​സ് ആ​ന്‍റ​ണി
‘ലാ ​കൊ​ച്ചി​ൻ’ എ​ന്ന സം​ഗീ​ത ആ​ൽ​ബം, ‘ഒ​രു വാ​ലി​ന്‍റെ പ്ര​ണ​യം’ എ​ന്ന ഷോ​ർ​ട്ട്ഫി​ലിം എ​ന്നി​വ​യ
‘ദി​വാ​ൻ​ജി​മൂ​ല’​യി​ലെ ‘ഗ്രാ​ൻ​ഡ് പ്രി​ക്സ് ’ വി​ശേ​ഷ​ങ്ങ​ൾ!
നോ​ർ​ത്ത് 24 കാ​തം, സ​പ്ത​മ​ശ്രീ ത​സ്ക​രഃ, ലോ​ർ​ഡ് ലി​വിംഗ്സ്റ്റ​ണ്‍ 7000 ക​ണ്ടി... പേ​രി​ലും പ്ര​
‘ഈട’യിലെ ഐശ്വര്യയുമായി എനിക്കു സാമ്യമില്ല: നിമിഷ
ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ എഡിറ്റർ ബി. ​അ​ജി​ത്കു​മാ​ർ ര​ച​ന​യും ചിത്രസംയോജനവും സം​വി​ധാ​ന​വും നി​
മാ​യാ​ന​ദി​യി​ലെ അ​പ്പു എ​ന്നേ​ക്കാ​ൾ ബോ​ൾ​ഡാ​ണ്: ഐ​ശ്വ​ര്യ​ല​ക്ഷ്മി
ശ്യാം​പു​ഷ്ക​ര​ൻ- ദി​ലീ​ഷ് നാ​യ​ർ ടീ​മി​ന്‍റെ ര​ച​ന​യി​ൽ ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത മാ​യാ​ന​ദി
ക​ള​ർ​ഫു​ൾ എ​ന്‍റ​ർ​ടെ​യ്നറാണ് ആട് -2: മിഥുൻ മാനുവൽ തോമസ്
ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച ആ​ട്-2 തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ജയസൂ
ഇ​പ്പോ​ൾ ഞാ​ൻ ഡൈ​ഹാ​ർ​ഡ് പൃ​ഥ്വി​രാ​ജ് ഫാ​ൻ: ദു​ർ​ഗ കൃ​ഷ്ണ
“സി​നി​മ എ​നി​ക്ക് ഇ​പ്പോ​ൾ ക​യ​റി​വ​ന്ന ഒ​രു അ​തി​ഥി​യാ​ണ്. നൃ​ത്തം ത​ന്നെ​യാ​ണ് എ​പ്പോ​ഴും. ഓ​ർ​
"ഇപ്പോൾ ഞാൻ ഫുൾടൈം ബിസിനസുകാരി'
എ​ണ്‍​പ​തു​ക​ളി​ൽ അ​ഭി​നേ​ത്രി​യാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് ലി​സി. മ​ല​യാ​ള​
നന്മ നി​റ​ഞ്ഞ​വ​ൻ ച​ന്ദ്ര​കാ​ന്ത​ൻ
വ​ക്കീ​ലേ... ആ ​പോ​കു​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ക്സ​സ്ഫു​ള്ളാ​യ മ​നു​ഷ്യ​നാ​ണ്. "പുണ്യാളൻ
ലാമബാലന്‍റെ യാത്രകളിലൂടെ സൗണ്ട് ഓഫ് സൈലൻസ്
മാസ്റ്റർ ഗോവർധനെ നായകനും കേന്ദ്രകഥാപാത്രവുമാക്കി ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൗണ്
"പുണ്യാളൻ -2 മലയാളത്തിലെ, നായികയില്ലാത്ത ആദ്യ കമേഴ്സ്യൽ ചിത്രം'
സ​മ​കാ​ലി​ക രാ​ഷ്‌ട്രീ​യ സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ളെ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന​
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മ​ല​യാ​ള​സി​നി​മ​യി​​ലേ​ക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം. മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര​തി​ഭ മ​
‘ചെമ്പരത്തിപ്പൂ’ക്കാലം സ്വന്തമാക്കി പാർവതി അരുൺ!
ന​ർ​ത്ത​കി​യും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ പാ​ർ​വ​തി അ​രു​ണ്‍ നാ​യി​ക​യ
ശി​വ​കാ​മി​യു​ടെ സ്വ​പ്ന​വും വി​ഷ്ണു​വി​ന്‍റെ സെ​ല​ക്‌ഷ​നും
“സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം, സി​നി​മാ​ന​ടി​യാ​ക​ണം എ​ന്ന ആ​ഗ്ര​ഹം ചെ​റി​യ ക്ലാ​സി​ൽ പ​ഠി​ക്കു​ന്പ
നിറയെ പ്രണയവും പാട്ടുകളുമാണ് "ചെമ്പരത്തിപ്പൂ': അസ്കർ അലി
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി നാ​യ​ക​നാ​യ ര​ണ്ടാ​മ​തു ചി​ത്രം ‘ചെമ്പര​ത്തി​പ്പൂ’തി​യ​റ
തിളക്കം മങ്ങാതെ ജൂഹി
മ​മ്മൂ​ട്ടി​യും മോ​ഹൻ​ലാ​ലും ഒ​ന്നി​ച്ച ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ മീ​ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ മ​ല​യാ​
‘കുഞ്ഞുദൈവ’മാകാൻ ആദിഷിനു കഴിഞ്ഞു: ജിയോ ബേബി
മാ​സ്റ്റ​ർ ആ​ദി​ഷ് പ്രവീണിനു മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത
സുമതി പവർഫുള്ളാണ് സുനു സിന്പിളും...!
അറം കണ്ടിറങ്ങിയവർ ഒന്നടങ്കം നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്‍കൊടി
"വിവാഹം എനിക്ക് വഴിത്തിരിവായി'
സാ​ധാ​ര​ണ​യാ​യി നാ​യി​ക​മാ​ർ വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ന്പോ​ൾ വി​വാ​ഹി
രസിപ്പിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ‘Y’- സുനിൽ ഇബ്രാഹിം
വൈ - ​ആ പേ​രി​ൽ​ത്ത​ന്നെ തു​ട​ങ്ങു​ക​യാ​ണ് സു​നി​ൽ ഇ​ബ്രാ​ഹിം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​മാ​ണ​വും
ഹി​സ്റ്റ​റി ഓ​ഫ് വി​ഷ്ണു വി​ന​യ്
സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ് നാ​യ​ക​നാ​കു​ന്ന ആദ്യചിത്രം ‘ഹി​സ്റ്റ​റി ഓ​ഫ് ജോ​
‘പുണ്യാള'നൊപ്പം രഞ്ജിത് ശങ്കർ
ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​തു സി​നി​മ​യാ​ണ് ‘പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ
വി​ജ​യ് ബാ​ബു​വി​ന്‍റെ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ
മി​ക​ച്ച ന​ട​നാ​യും പ്ര​മേ​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന സി​നി​മ​ക​ളു​
നി​ര​ഞ്ജ​ന​യു​ടെ ‘ഗൂ​ഢാ​ലോ​ച​ന​ക​ൾ’ !
“കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ പോ​ല​ത്തെ പ​ട​മാ​ണി​ത്. അ​ത്ര​യ്ക്കു മ​ധു​രി​ത​വും സു​ന്ദ​ര​വും നി​റ​ങ്ങ​ളാ
‘ക്യാപ്റ്റനി’ലെ ഷറഫലി വലിയ അനുഭവം: ദീപക് പറമ്പോൾ
മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബി​ലെ ര​മേ​ശ​നി​ൽ നി​ന്ന് ക്യാപ്റ്റനിലെ ഷറഫലിയിലേക്കുള്ള ന​ട​ൻ ദീ​പ​ക് പ​റ​
ലീമ - മദിരാശിയിൽ നിന്നൊരു മലയാളി നായിക
"ര​സി​ക്കും സീ​മാ​നെ' എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ന​വ്യാ​നാ​യ​രു​ടെ ചെറുപ്പകാലം അ​വ​ത​രി​പ്പി​ച്ചു
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.