Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഏ​ദ​ൻ തോ​ട്ട​ത്തി​ലെ കു​യി​ൽ നാ​ദം
എ​ഫ്ബി​യി​ൽ ആ​ദ്യ​മാ​യി ലൈ​വ് പോ​യ​തി​ന്‍റെ പ്ര​സ​രി​പ്പി​ൽ ഇ​രി​ക്കേ​യാ​ണ് ഗാ​യി​ക രാ​ജ​ല​ക്ഷ്മി​യു​ടെ പു​തി​യ പാ​ട്ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​യി ചെ​ന്നു ക​യ​റി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​വാ​യി ആ​സ്വാ​ദ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട പാ​ട്ടു​ക​ൾ അ​ത്ര​യും പാ​ടി പു​ത്ത​ൻ അ​നു​ഭ​വ​ത്തി​ന്‍റെ തു​ടി​പ്പ് മു​ഖ​ത്ത് പ്ര​സ​രി​ച്ച​പ്പോ​ൾ രാ​മ​ന്‍റെ ഏ​ദ​ൻതോ​ട്ട​ത്തി​ലെ മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി കോ​കി​ല​ക്കി​ളി പാ​ട​ടി... എ​ന്ന പാ​ട്ട് വീ​ണ്ടും രാ​ജ​ല​ക്ഷ്മി​യു​ടെ ചു​ണ്ടു​ക​ളി​ൽ ത​ത്തിക്ക​ളി​ച്ചു.




"ഏ​ദ​ൻതോ​ട്ട​ത്തി​ലെ പാ​ട്ട് പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ് എ​ഫ്ബി​യി​ൽ ലൈ​വ് പോ​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ഒ​രു​പാ​ട് പേ​രു​ടെ ക​മ​ന്‍റു​ക​ളി​ലൂ​ടെ ഞാ​ൻ ഒ​രു​പാ​ട് പേ​രു​ടെ മ​ന​സു​ക​ളി​ൽ ഇ​ന്നും ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​യി. ഇ​ത്ത​രം പോ​സി​റ്റി​വി​റ്റി ചു​റ്റും ഉ​ണ്ടാ​കു​ന്പോ​ഴാ​ണ് ജീ​വി​ത​ത്തി​ൽ മു​ന്നോ​ട്ട് പോ​കാ​നു​ള്ള ഉൗ​ർ​ജം കി​ട്ടു​ക. ഈ ​എ​ഫ്ബി ലൈ​വൊ​ക്കെ ഇ​ത്ര വ​ലി​യ സം​ഭ​വം ആ​ണെ​ന്ന് ഇ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. എ​ത്ര പേ​രാ​ണ് എ​ന്‍റെ പാ​ട്ടു​ക​ളെ​ല്ലാം ഓ​ർ​ത്തുവ​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രെ​ല്ലാം അ​ത് ഒ​ന്നു​കൂ​ടി പാ​ട​ണ​മെ​ന്ന് പ​റ​യു​ക​യും പാ​ടു​ക​യു​മെ​ല്ലാം ചെ​യ്ത​പ്പോ​ൾ ക​ട​ന്നുവ​ന്ന വ​ഴി​ക​ൾ അ​ത്ര​യും വീ​ണ്ടും ഞാ​ൻ പി​ന്നോ​ട്ട് ന​ട​ന്ന പോ​ലെ. പ​റ​ഞ്ഞു തു​ട​ങ്ങി​യാ​ൽ ഞാ​ൻ ഇ​ങ്ങ​നാ, നി​ർ​ത്തൂ​ല. എ​ന്നാ പി​ന്നെ രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​ത്തി​ലെ വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു തു​ട​ങ്ങാ​ലെ...'



സം​ഗീ​ത​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ് തു​ട​ങ്ങി​യാ​ൽ രാ​ജ​ല​ക്ഷ്മി ഇ​ങ്ങ​നെ​യാ​ണ് ഫു​ൾ സ്റ്റോ​പ്പി​ടാ​തെ ച​റ​പ​റാ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടേ​യി​രി​ക്കും. സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ട​യ്ക്കി​ടെ പാ​ട്ടു​ക​ൾ കൂ​ടി ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ഒ​ന്നാ​ന്ത​രം അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം കു​ടി​ച്ച​തി​ന്‍റെ ഫീ​ൽ. ചി​ല ഗാ​യ​ക​ർ അ​ങ്ങ​നെ​യാ​ണ് ഇ​ട​യ്ക്കി​ടെ ഇ​ട​യ്ക്കി​ടെ മാ​ത്ര​മേ എ​ത്തു. പ​ക്ഷേ സ​മ്മാ​നി​ച്ചി​ട്ടു പോ​കു​ക കേ​ൾ​ക്കാ​ൻ ഇ​ന്പ​മു​ള്ള പാ​ട്ടാ​യി​രി​ക്കും. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​ത്തി​ലെ മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം. ഈ ​മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി രാ​ജ​ല​ക്ഷ്മി​യെ തേ​ടി​യെ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യാം...




ബി​ജി​ബാ​ലേ​ട്ട​ന് ബി​ഗ് താ​ങ്ക്സ്

ര​ണ്ടു​മാ​സം മു​ന്പ് ബി​ജി​ബാ​ലേ​ട്ട​ൻ പ​റ​ഞ്ഞു ഒ​രു പാ​ട്ട് പാ​ടാ​ൻ എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ര​ണ​മെ​ന്ന്. അ​പ്പോ​ൾ ഇ​ത് സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള പാ​ട്ടാ​ണെ​ന്നോ... അ​തോ വേ​റെ ആ​ൽ​ബം​സ് വ​ല്ല​തു​മാ​ണോ​യെ​ന്നൊ​ന്നും അ​റി​യി​ല്ല.​ ട്യൂ​ണൊ​ക്കെ എ​നി​ക്ക് അ​യ​ച്ചു ത​ന്നു. ട്യൂ​ണ്‍ കേ​ട്ട​പ്പോ​ളെ മ​ന​സി​ൽ ഒ​ന്നു മി​ന്നി. ഇ​തു കൊ​ള്ളാ​ലോ ക്യൂ​ട്ട്ന​സു​ള്ള ട്യൂ​ണാണ​ല്ലോ​യെ​ന്ന്. പി​ന്നെ റെ​ക്കോ​ർ​ഡിം​ഗി​നാ​യി ചെ​ന്ന​പ്പോ​ഴും വ​രി​ക​ൾ കേ​ൾ​ക്കു​ന്പോ​ഴു​മെ​ല്ലാം ഒ​രു ഫ്ര​ഷ്ന​സ് അ​നു​ഭ​വ​പ്പെ​ട്ടു. പാ​ടിക്കഴി​ഞ്ഞ് ഇ​റ​ങ്ങി ഉ​ഷാ​റാ​യെ​ന്നെ​ല്ലാം ബി​ജി​ബാ​ലേ​ട്ട​ൻ പ​റ​ഞ്ഞ ശേ​ഷ​മാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള പാ​ട്ടാ​ണോ ഇ​തെ​ന്ന് ചോ​ദി​ക്കു​ന്ന​ത്. അ​പ്പോ​ഴാ​ണ് ഏ​ട്ട​ൻ പ​റ​യു​ന്ന​ത് ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ രാ​മ​ന്‍റെ ഏ​ദ​ൻതോ​ട്ട​ത്തി​ലെ പാ​ട്ടാ​ണെ​ന്നെ​ല്ലാം അ​തോ​ടെ കൂ​ടു​ത​ൽ ഹാ​പ്പി​യാ​യി. മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി എ​ന്ന ക്യൂ​ട്ട് സോം​ഗ് എ​നി​ക്ക് സ​മ്മാ​നി​ച്ച​തി​ന് ബി​ജി​ബാ​ലേ​ട്ട​നോ​ടാ​ണ് ബി​ഗ് താ​ങ്ക്സ് പ​റ​യേ​ണ്ട​ത്.




വ​ഴി​വി​ള​ക്കു​ക​ൾ...

ബി​ജി​ബാ​ലേ​ട്ട​ന്‍റെ പാ​ട്ടു​ക​ൾ നേ​ര​ത്തെ പാ​ടി​യി​ട്ടു​ണ്ട്. സ​ന്തോ​ഷ് വ​ർ​മ ചേ​ട്ട​ന്‍റെ വ​രി​ക​ൾ, എ​ന്‍റെ ശ​ബ്ദം, ബി​ജി​ബാ​ലേ​ട്ട​ന്‍റെ സം​ഗീ​തം.. ഈ ​മൂ​ന്ന് കോ​ന്പി​നേ​ഷ​ൻ ഒ​രു​മി​ച്ച് വ​രു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. മാ​വി​ല​ക്കു​ടി​ൽ എ​ന്ന വാ​ക്ക് കേ​ട്ട​പ്പോ​ൾ ത​ന്നെ കു​ട്ടി​ക്കാ​ല​ത്തെക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളെ​ല്ലാം മ​ന​സി​ൽ പ​ത​ഞ്ഞുപൊ​ങ്ങി. പി​ന്നെ പാ​ട്ടി​ൽ ഉ​ട​നീ​ള​മു​ള്ള വ​രി​ക​ൾ എ​ന്തു ര​സ​മാ​ണ്... എ​ന്തൊ​രു ഒ​ഴു​ക്കാ​ണ്... ബി​ജി​ബാ​ലേ​ട്ട​നെ പോ​ലെ ത​ന്നെ സ​ന്തോ​ഷ് വ​ർ​മ ചേ​ട്ട​നെ​യും നേ​ര​ത്തെ മു​ത​ൽ അ​റി​യാം.

സ​ന്തോ​ഷേ​ട്ട​നാ​ണ് പാ​ട്ടെ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ ഞാ​ൻ ഫോ​ണി​ൽ സ​ന്തോ​ഷേ​ട്ട​നെ വി​ളി​ച്ചു. ചേ​ട്ടാ ഒ​രാ​ഴ്ച മു​ന്പ് പ​റ​ഞ്ഞ​ത് ഓ​ർ​മ്മ​യു​ണ്ടോ നി​ന​ക്ക് ന​ല്ലൊ​രു അ​വ​സ​രം വ​രും നോ​ക്കി​ക്കോ​യെ​ന്നെ​ല്ലാം. ദാ ​ഇ​പ്പോ​ൾ വ​ന്നി​രി​ക്കു​ന്നു. അ​തും ചേ​ട്ട​ന്‍റെ വ​രി​ക​ൾ ത​ന്നെ​യെ​ന്നെ​ല്ലാം പ​റ​ഞ്ഞ് ഒ​രു​പാ​ട് സം​സാ​രി​ച്ചു. മു​ന്നോ​ട്ടു​ള്ള സം​ഗീ​ത​യാ​ത്ര​യി​ലെ വ​ഴി​വി​ള​ക്കു​ക​ളാ​ണ് ഇ​വ​ർ ര​ണ്ടു പേ​രും. വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​ത്തി​ൽ നി​ന്നു​ള്ള ക​രു​ത​ൽ ന​ൽ​കു​ന്ന​വ​ർ.




കാ​ത്തി​രി​പ്പ്

റെ​ക്കോ​ർ​ഡിം​ഗെ​ല്ലാം ക​ഴി​ഞ്ഞ് പോ​ന്നെ​ങ്കി​ലും ശ​രി​ക്കും ഈ ​പാ​ട്ട് പു​റ​ത്തി​റ​ങ്ങു​ന്ന​തും നോ​ക്കി​യു​ള്ള കാ​ത്തി​രി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന​ര​മാ​സ​ത്തോ​ള​മു​ള്ള കാ​ത്തി​രി​പ്പ്. പ​ത്ര​ത്തി​ൽ ചി​ത്ര​ത്തെക്കു​റി​ച്ച് എ​ന്തേ​ലും വ​രു​ന്നു​ണ്ടോ​യെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന കു​റി​പ്പു​ക​ളും നോ​ക്കാ​റു​ണ്ടാ​യി​രു​ന്നു. പാ​ട്ടു പാ​ടി ഇ​ങ്ങു പോ​ന്നെ​ങ്കി​ലും ആ​രോ​ടും അ​ങ്ങ​നെ പ​റ​ഞ്ഞി​രു​ന്നി​ല്ല, ഇ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി പാ​ടി​യെ​ന്ന്.​ പ​ണ്ടു മു​ത​ലേ ശീ​ലി​ച്ചു പോ​ന്ന​താ​ണ് അ​ങ്ങ​നെ ഒ​രു പ​തി​വ്. ചി​ത്രം ഇ​റ​ങ്ങു​ന്ന​തി​നോ​ട് അ​ടു​ത്തു മ​തി എ​ല്ലാ​വ​രും അ​റി​യു​ന്ന​ത് എ​ന്നു​ള്ള ഒ​രു ചി​ന്ത മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.




മ​റ്റ് ര​ണ്ട് പാ​ട്ടു​ക​ൾ

അ​ക​ലെ ഒ​രു കാ​ടി​ന്‍റെ എ​ന്നു തു​ട​ങ്ങു​ന്ന ശ്രേ​യ ഘോ​ഷാ​ൽ പാ​ടി​യ പാ​ട്ടാ​ണ് ആ​ദ്യം യു ​ട്യൂ​ബി​ൽ വ​രു​ന്ന​ത്. ആ ​പാ​ട്ടി​ന്‍റെ പി​ക്ച്ച​റൈ​സേ​ഷ​നെ​ല്ലാം ക​ണ്ട​പ്പോ​ൾ ശ​രി​ക്കും ഇ​ഷ്ട​മാ​യി.​ എ​ന്‍റെ പാ​ട്ടി​ന്‍റെ​യും ഇ​തു​പോ​ലെ ഭം​ഗി​യു​ള്ള വി​ഷ്വ​ലു​ക​ളാ​യി​രി​ക്കും എ​ന്നെ​ല്ലാം വി​ചാ​രി​ച്ചു. ശ്രേ​യ ഗം​ഭീ​ര​മാ​യി ആ ​പാ​ട്ട് പാ​ടു​ക​യും ചെ​യ്തു. എ​ന്‍റെ പാ​ട്ട് എ​പ്പോ​ഴാ​ണോ റി​ലീ​സ് ചെ​യ്യു​ക എ​ന്ന​റി​യി​ല്ല​ല്ലോ അ​തു​കൊ​ണ്ട് ത​ന്നെ കാ​ത്തി​രി​പ്പ് തു​ട​ർ​ന്നു. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ദാ ​വ​രു​ന്നു ക​വി​ത എ​ഴു​തു​ന്നു എ​ന്ന് തു​ട​ങ്ങു​ന്ന സൂ​ര​ജി​ന്‍റെ പാ​ട്ട്. അ​പ്പോ​ഴേ​ക്കും റി​ലീ​സിം​ഗ് ഡേ​റ്റ് അ​ടു​ക്കാ​റാ​യി. ഇ​നി​യി​പ്പോ എ​പ്പ​ഴാ​ണോ എ​ന്‍റെ പാ​ട്ടെ​ന്നു​ള്ള ചി​ന്ത​യാ​യി പി​ന്നീ​ട്.




ബി​ജി​ബാ​ലേ​ട്ട​നെ ഒ​രു പ​രി​പാ​ടി​യി​ൽ വെ​ച്ചു ക​ണ്ട​പ്പോ​ൾ പ​റ​ഞ്ഞു രാ​ജിയുടെ പാ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ യൂ​ട്യൂ​ബി​ൽ വ​രു​മെ​ന്ന്. അ​തു കേ​ട്ട​പ്പോ​ൾ ഒ​രു ആ​ശ്വാ​സ​മാ​യി. പാ​ട്ട് റി​ലീ​സ് ചെ​യ്ത​തോ​ടെ ആ ​വിഷ്വൽ​സെ​ല്ലാം എ​ന്നെ വ​ള​രെയധി​കം സ​ന്തോ​ഷി​പ്പി​ച്ചു. ട്യൂ​ണ്‍ കേ​ട്ട​പ്പോ​ൾ തോ​ന്നി​യ ക്യൂ​ട്ട്ന​സ് ഗാ​നചി​ത്രീ​ക​ര​ണ​ത്തി​ലും വ​ന്ന​പ്പോ​ൾ എ​ല്ലാമ​ങ്ങ് ഒ​ത്തു. ചി​ത്രം പു​റ​ത്തി​റ​ങ്ങി പ്രേ​ക്ഷ​ക​ർ അ​ത് മൂ​ളാ​ൻ തു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും എ​നി​ക്കൊ​രു ബ്രേ​ക്ക് കി​ട്ടി​യി​രി​ക്കു​ക​യാ​ണ്.​ ഏ​തൊ​രു ഗാ​യി​ക​യും ആ​ഗ്ര​ഹി​ക്കും പോ​ലൊ​രു ബ്രേ​ക്ക്.




പി​ഷു​വി​ന്‍റെ പ​റ​ച്ചി​ൽ അ​ച്ചി​ട്ടാ​യി

രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​ത്തി​ൽ ര​മേ​ഷ് പി​ഷാ​ര​ടി ഉ​ണ്ടെ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു ദി​വ​സം പി​ഷു വി​ളി​ച്ചു. ഇ​വി​ടെ ഇ​പ്പോ​ൾ രാ​ജി​യു​ടെ പാ​ട്ടാ​ണ് എ​ല്ലാ​വ​രും മൂ​ളി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞു. ഏ​ത് പാ​ട്ട്..? എ​വി​ടെ​യാ​ണ് പാ​ടു​ന്ന​തെ​ല്ലാം ചോ​ദി​ച്ചു. ഓ ​ഒ​ന്നും അ​റി​യാ​ത്ത പോ​ലെ... ചു​മ്മാ​പ​റ്റി​ക്ക​ല്ലെ​യെ​ന്നാ​യി പി​ഷു. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ല് ദി​വ​സ​മാ​യി രാ​ജി പാ​ടി​യ പാ​ട്ടി​ന്‍റെ ഗാ​ന​ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ ചോ​ദി​ച്ചു രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​മാ​ണോ​യെ​ന്ന്. കാ​ര​ണം അ​പ്പോ​ഴും ഞാ​ൻ പാ​ട്ടി​ന്‍റെ ഫൈ​ന​ൽ മി​ക്സ് കേ​ട്ടി​ട്ടി​ല്ല. ര​ഞ്ജി​ത് സാ​ർ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​റ​ഞ്ഞ​ത് ഈ ​പാ​ട്ട് പാ​ടി​യ​ത് രാ​ജ​ല​ക്ഷ്മി​യാ​ണെ​ന്ന്. അ​സ​ലാ​യി​ട്ട് പാ​ടി​യി​ട്ടു​ണ്ട്. രാ​ജി​ക്ക് അ​ടു​ത്ത ബ്രേ​ക്ക് കി​ട്ടാ​ൻ പോ​കു​ന്ന പാ​ട്ടാ​യി​രി​ക്കും ഇ​ത്. ഞാ​ൻ പ​റ​യു​ന്ന​ത് ഓ​ർ​ത്തു​വെ​ച്ചോ പാ​ട്ട് ഹി​റ്റാ​യി​രി​ക്കു​മെ​ന്നെ​ല്ലാം പി​ഷാ​ര​ടി അ​ന്നു പ​റ​ഞ്ഞി​രു​ന്നു. പി​ഷു പ​റ​ഞ്ഞ​ത് അ​ച്ചി​ട്ടാ​യി പാ​ട്ട് എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ടു.​ഞാ​ൻ വ​ള​രെ ഹാ​പ്പി​യാ​ണ് ഇ​പ്പോ​ൾ.




ര​ഞ്ജി​ത് ശ​ങ്ക​ർ സാ​റി​നെ ക​ണ്ടി​ട്ടി​ല്ല

ര​ഞ്ജി​ത് ശ​ങ്ക​ർ സാ​റു​മാ​യി ഫേസ്ബു​ക്കി​ൽ മെ​സ​ഞ്ച​ർ വ​ഴി​യാ​ണ് കമ്യൂ​ണി​ക്കേ​ഷ​ൻ. പാ​ട്ട് കേ​ട്ട ശേ​ഷം... ല​വ്ഡ് യു​വ​ർ സിം​ഗിം​ഗ്... എ​ല്ലാം ന​ന്നാ​യി വ​ന്നി​ട്ടു​ണ്ട്... എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും എ​ന്നെ​ല്ലാം പ​റ​ഞ്ഞ് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. അ​തു ത​ന്നെ എ​നി​ക്ക് വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ത്ര​യേ​റെ സി​നി​മ​യെ സ്നേ​ഹി​ക്കു​ന്ന ഡ​യ​റ​ക്ട​റെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പ​റ​ഞ്ഞ വാ​ക്കു​ക​ൾ ത​ന്നെ എ​നി​ക്ക് വ​ലി​യ കാ​ര്യ​മാ​ണ്.​ ര​ഞ്ജി​ത് ശ​ങ്ക​ർ സാ​റി​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല ഇ​തു​വ​രെ. ഉ​ട​ൻ ത​ന്നെ കാ​ണാ​ൻ പ​റ്റു​മെ​ന്നാ​ണ് എ​ന്‍റെ മ​ന​സ് പ​റ​യു​ന്ന​ത്.

സ്വീ​റ്റ് സൗ​ണ്ട്

ഞാ​നൊ​രു കു​ടും​ബി​നി​യാ​ണ് ഭ​ർ​ത്താ​വും മ​ക​നും എ​ല്ലാം ഉ​ണ്ട്. അ​പ്പോ​ൾ അ​തി​ന്‍റേതാ​യ ഉ​ത്ത​ര​വാ​ദി​ത്വ​വും. ഇ​വ​രു​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം നോ​ക്ക​ണ്ടേ... മ​ക​ൻ ആ​ര്യ​ൻ വി​കൃ​തി കാ​ട്ടി​യാ​ൽ ശ​ബ്ദം ഉ​യ​ർ​ത്താ​തെ പ​റ്റി​ല്ല​ല്ലോ, അ​പ്പോ​ൾ ശ​ബ്ദം ഉ​യ​ർ​ത്തും. എ​ടാ അ​വി​ടെ നി​ക്ക​ടാ​ന്നെ​ല്ലാം ഇ​ത്തി​രി ശ​ക്തി​യാ​യി പ​റ​ഞ്ഞാ​ലെ അ​വ​ൻ നി​ക്കൂ. ആ​ള് ഇ​ത്തി​രി ച​ട്ട​ന്പി​യാ​ണ്. ഒ​ന്ന് സൗ​ണ്ട് ഉ​യ​ർ​ത്തി ക​ഴി​ഞ്ഞാ​ൽ സ്വ​യം ഒ​രു തോ​ന്ന​ൽ ഉ​ണ്ടാ​വും. ഇ​നി​യും ആ​വ​ശ്യം ഉ​ള്ള​താ​ണ് പാ​ടേ​ണ്ട​താ​ണ്... അ​താ​ണ് അ​ന്നം എ​ന്നെ​ല്ലാം. പി​ന്നെ ശ​ബ്ദം എ​ന്നെ​ല്ലാം പ​റ​യു​ന്ന​ത് ദൈ​വ​ത്തി​ന്‍റെ സ​മ്മാ​ന​മ​ല്ലേ.​അ​തെ​ന്നും കൂ​ടെ കാ​ണു​മെ​ന്നു ത​ന്നെ​യാ​ണ് വി​ശ്വാ​സം.​ദൈ​വം ത​ന്ന ഗി​ഫ്റ്റ് ചീ​ത്ത​യാ​ക്കാ​തെ കൊ​ണ്ടു​പോ​ക​ണം അ​ത്ര​യേ​യു​ള്ളു.




ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം ര​ണ്ടു പാ​ട്ടു​ക​ൾ

2015-ൽ ​ര​ണ്ടു പാ​ട്ടു​ക​ളാ​ണ് ഞാ​ൻ പാ​ടി​യ​ത്. ചാ​ർ​ലി​യി​ലെ സ്നേ​ഹം നീ ​നാ​ഥാ.... പി​ന്നെ എ​ന്നും എ​പ്പോ​ഴും സി​നി​മ​യി​ൽ മ​ല​ർ​വാ​ക കൊ​ന്പ​ത്തെ.. എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വും ര​ണ്ടും ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചു. 2016-ൽ ​പ​ക്ഷേ പാ​ട്ടു​ക​ളൊ​ന്നും എ​ന്നെ തേ​ടി​യെ​ത്തി​യി​ല്ല.​ സം​ഗീ​ത​ത്തി​ന്‍റെ വ​ഴി ഒ​രി​ക്ക​ലും അ​ട​യി​ല്ലാ​യെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.​ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു​പാ​ട് ലൈവ് പ​രി​പാ​ടി​ക​ൾ കി​ട്ടി.​ സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​ത​ന്ന ജ​ന​ക​നി​ലെ ഒ​ളി​ച്ചി​രു​ന്നേ ഒ​ന്നി​ച്ച് ഒ​ളി​ച്ചി​രു​ന്നേ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഇ​ന്നും ഒ​രു​പാ​ട് പേ​ർ പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. ​അ​ത് ത​ന്നെ വ​ലി​യ ഒ​രു അം​ഗീ​കാ​ര​മാ​ണ്. സിനിമയും ഗാനമേളകളും മറ്റു സംഗീതപരിപാടികളുമായി മുന്നോട്ടു പോകുക‍യാണ് ഇപ്പോൾ.




ഈ ​വ​ർ​ഷം ആ​ദ്യം ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം

ഒ​ടു​വി​ലെ യാ​ത്ര​യ്ക്കാ​യി... എ​ന്നു തു​ട​ങ്ങു​ന്ന ഒ​രു ഫ്യൂ​ണ​റ​ൽ സോം​ഗാ​ണ് ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര​ത്തി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​റേ​ട്ട​ന്‍റെ സം​ഗീ​ത​ത്തി​ലു​ള്ള പാ​ട്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ മ​ല​യാ​ള സി​നി​മ​യി​ൽ കു​റ​വാ​ണ്. സി​നി​മ​യി​ൽ പാ​ട്ട് കു​റ​ച്ചേ​യു​ള്ളു. പ​ക്ഷേ ആ ​പാ​ട്ടി​ന് ഒ​രു​പാ​ട് ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ന്നെ തേ​ടി​യെ​ത്തി. അ​തി​ന് ശേ​ഷ​മാ​ണ് മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി എ​ന്ന ഗാ​നം എ​ന്നെ തേ​ടി​യെ​ത്തു​ന്ന​ത്.




അ​മ്മ​യു​ടെ ശ്വാ​സ​മാ​ണ് എ​ന്‍റെ പാ​ട്ട്

കു​ഞ്ഞു​നാ​ളി​ലെ അ​മ്മ എ​ന്നെ പാ​ട്ട് പാ​ടി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ക​യും പ​ത്ര​ത്തി​ൽ മ​ക​ളു​ടെ ഒ​രു ഫോ​ട്ടോഅ​ടി​ച്ചു വ​രു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രിക്കുകയും ചെയ്തിരുന്ന നാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.​ ഇ​ന്ന് ഇ​പ്പോ​ൾ എ​ന്നെ ചാ​ന​ലു​ക​ളി​ൽ കാ​ണു​ന്പോ​ൾ അ​മ്മ ശ​രി​ക്കും സ​ന്തോ​ഷി​ക്കു​ന്നു​ണ്ട്. ശ​രി​ക്കും അ​മ്മ​യു​ടെ ശ്വാ​സ​മാ​ണ് എ​ന്‍റെ പാ​ട്ട്. ഇ​പ്പോ​ൾ ചാ​ന​ലി​ലെ​ല്ലാം എ​ന്നെ കാ​ണു​ന്പോ​ൾ അ​മ്മ പ​റ​യും വ​ന്ന വ​ഴി​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്ക​ല്ലെ​ന്ന്. കു​ഞ്ഞു​നാ​ളി​ൽ അ​ത്ര​യും ക​ഷ്ട​പ്പെ​ട്ട​ത് കൊ​ണ്ടാ​ണ് ഇ​ന്നി​പ്പോ​ൾ നി​ന​ക്കൊ​രു ന​ല്ല​കാ​ലം ഉ​ണ്ടാ​യ​തെ​ന്നെ​ല്ലാം പാ​ർ​വ​തി അ​മ്മ പ​റ​യും.




അ​ഭി​രാ​മേ​ട്ട​ന്‍റെ സ​പ്പോ​ർ​ട്ട്

ക​ലാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ത്ര​യ​ധി​കം പി​ന്തു​ണ ത​രു​ന്നൊ​രു ആ​ളെ ഭ​ർ​ത്താ​വാ​യി കി​ട്ടി​യ​ത് ത​ന്നെ ഒ​രു ഭാ​ഗ്യ​മാ​ണ്. ഏ​തൊ​രും പ​രി​പാ​ടി​ക്കാ​യാ​ലും ഇ​പ്പോ​ൾ കി​ട്ടു​ന്ന മീ​ഡി​യ സ​പ്പോ​ർ​ട്ടെ​ല്ലാം അ​ഭി​രാ​മേ​ട്ട​ന്‍റെ പി​ന്തു​ണ ഉ​ള​ള​ത് കൊ​ണ്ടാ​ണ്. വി​ല​യി​രു​ത്ത​ലു​ക​ൾ എ​പ്പോ​ഴും ഉ​ണ്ടാ​കാ​റു​ണ്ട്.​ മോ​ശ​മാ​ണെ​ങ്കി​ൽ മോ​ശ​മാ​ണെ​ന്നും ന​ന്നാ​യാ​ൽ ന​ന്നാ​യെ​ന്നും വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്ന​യാ​ളാ​ണ്. ക​ല്യാ​ണ​ത്തി​ന് ശേ​ഷം അ​ഭി​രാ​മേ​ട്ട​ൻ ത​ന്ന സ​പ്പോ​ർ​ട്ട് കൊ​ണ്ട് മാ​ത്ര​മാ​ണ് സം​ഗീ​തയാ​ത്ര ഇ​പ്പോ​ൾ മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി​യി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​ത്.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
‘ഇ​പ്പോ​ൾ ഞാ​ൻ ഡൈ​ഹാ​ർ​ഡ് പൃ​ഥ്വി​രാ​ജ് ഫാ​ൻ ’ - ദു​ർ​ഗ കൃ​ഷ്ണ
“സി​നി​മ എ​നി​ക്ക് ഇ​പ്പോ​ൾ ക​യ​റി​വ​ന്ന ഒ​രു അ​തി​ഥി​യാ​ണ്. നൃ​ത്തം ത​ന്നെ​യാ​ണ് എ​പ്പോ​ഴും. ഓ​ർ​
"ഇപ്പോൾ ഞാൻ ഫുൾടൈം ബിസിനസുകാരി'
എ​ണ്‍​പ​തു​ക​ളി​ൽ അ​ഭി​നേ​ത്രി​യാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് ലി​സി. മ​ല​യാ​ള​
നന്മ നി​റ​ഞ്ഞ​വ​ൻ ച​ന്ദ്ര​കാ​ന്ത​ൻ
വ​ക്കീ​ലേ... ആ ​പോ​കു​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ക്സ​സ്ഫു​ള്ളാ​യ മ​നു​ഷ്യ​നാ​ണ്. "പുണ്യാളൻ
ലാമബാലന്‍റെ യാത്രകളിലൂടെ സൗണ്ട് ഓഫ് സൈലൻസ്
മാസ്റ്റർ ഗോവർധനെ നായകനും കേന്ദ്രകഥാപാത്രവുമാക്കി ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൗണ്
"പുണ്യാളൻ -2 മലയാളത്തിലെ, നായികയില്ലാത്ത ആദ്യ കമേഴ്സ്യൽ ചിത്രം'
സ​മ​കാ​ലി​ക രാ​ഷ്‌ട്രീ​യ സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ളെ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന​
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മ​ല​യാ​ള​സി​നി​മ​യി​​ലേ​ക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം. മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര​തി​ഭ മ​
‘ചെമ്പരത്തിപ്പൂ’ക്കാലം സ്വന്തമാക്കി പാർവതി അരുൺ!
ന​ർ​ത്ത​കി​യും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ പാ​ർ​വ​തി അ​രു​ണ്‍ നാ​യി​ക​യ
ശി​വ​കാ​മി​യു​ടെ സ്വ​പ്ന​വും വി​ഷ്ണു​വി​ന്‍റെ സെ​ല​ക്‌ഷ​നും
“സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം, സി​നി​മാ​ന​ടി​യാ​ക​ണം എ​ന്ന ആ​ഗ്ര​ഹം ചെ​റി​യ ക്ലാ​സി​ൽ പ​ഠി​ക്കു​ന്പ
നിറയെ പ്രണയവും പാട്ടുകളുമാണ് "ചെമ്പരത്തിപ്പൂ': അസ്കർ അലി
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി നാ​യ​ക​നാ​യ ര​ണ്ടാ​മ​തു ചി​ത്രം ‘ചെമ്പര​ത്തി​പ്പൂ’തി​യ​റ
തിളക്കം മങ്ങാതെ ജൂഹി
മ​മ്മൂ​ട്ടി​യും മോ​ഹൻ​ലാ​ലും ഒ​ന്നി​ച്ച ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ മീ​ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ മ​ല​യാ​
‘കുഞ്ഞുദൈവ’മാകാൻ ആദിഷിനു കഴിഞ്ഞു: ജിയോ ബേബി
മാ​സ്റ്റ​ർ ആ​ദി​ഷ് പ്രവീണിനു മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത
സുമതി പവർഫുള്ളാണ് സുനു സിന്പിളും...!
അറം കണ്ടിറങ്ങിയവർ ഒന്നടങ്കം നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്‍കൊടി
"വിവാഹം എനിക്ക് വഴിത്തിരിവായി'
സാ​ധാ​ര​ണ​യാ​യി നാ​യി​ക​മാ​ർ വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ന്പോ​ൾ വി​വാ​ഹി
രസിപ്പിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ‘Y’- സുനിൽ ഇബ്രാഹിം
വൈ - ​ആ പേ​രി​ൽ​ത്ത​ന്നെ തു​ട​ങ്ങു​ക​യാ​ണ് സു​നി​ൽ ഇ​ബ്രാ​ഹിം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​മാ​ണ​വും
ഹി​സ്റ്റ​റി ഓ​ഫ് വി​ഷ്ണു വി​ന​യ്
സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ് നാ​യ​ക​നാ​കു​ന്ന ആദ്യചിത്രം ‘ഹി​സ്റ്റ​റി ഓ​ഫ് ജോ​
‘പുണ്യാള'നൊപ്പം രഞ്ജിത് ശങ്കർ
ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​തു സി​നി​മ​യാ​ണ് ‘പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ
വി​ജ​യ് ബാ​ബു​വി​ന്‍റെ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ
മി​ക​ച്ച ന​ട​നാ​യും പ്ര​മേ​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന സി​നി​മ​ക​ളു​
നി​ര​ഞ്ജ​ന​യു​ടെ ‘ഗൂ​ഢാ​ലോ​ച​ന​ക​ൾ’ !
“കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ പോ​ല​ത്തെ പ​ട​മാ​ണി​ത്. അ​ത്ര​യ്ക്കു മ​ധു​രി​ത​വും സു​ന്ദ​ര​വും നി​റ​ങ്ങ​ളാ
‘ക്യാപ്റ്റനി’ലെ ഷറഫലി വലിയ അനുഭവം: ദീപക് പറമ്പോൾ
മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബി​ലെ ര​മേ​ശ​നി​ൽ നി​ന്ന് ക്യാപ്റ്റനിലെ ഷറഫലിയിലേക്കുള്ള ന​ട​ൻ ദീ​പ​ക് പ​റ​
ലീമ - മദിരാശിയിൽ നിന്നൊരു മലയാളി നായിക
"ര​സി​ക്കും സീ​മാ​നെ' എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ന​വ്യാ​നാ​യ​രു​ടെ ചെറുപ്പകാലം അ​വ​ത​രി​പ്പി​ച്ചു
വി​ല്ല​നി​ൽ സ​ഫ​ല​മാ​യ ആ വലിയ സ്വപ്നം..!
വ​ലി​യ ഒ​രു സ്വ​പ്നം സ​ഫ​ല​മാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് പാട്ടെഴുത്തുകാരനും കവിയുമായ ബി.​കെ.​ഹ​രി​ന
ജെ​ന്നി​ഫ​ർ ഇ​നി നാ​യി​ക
ജെ​ന്നി​ഫ​ർ ആ​ന്‍റ​ണി.. പേ​ര് കേ​ൾ​ക്കാ​നൊ​ക്കെ ഒ​രു ഗുമ്മു​ണ്ടെ​ങ്കി​ലും, ആ​ർ​ക്കും അ​ങ്ങോ​ട്ട്
ഡാ​ഡി​ച്ച​ന്‍റെ ഉ​ണ്ണി, ‘കാ​റ്റി​’ലെ പോ​ളി
“ ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത​തി​ൽ ഏ​റ്റ​വും പെ​ർ​ഫ​ക്ടാ​യ ഒ​രു കാ​ര​ക്ട​ർ കാ​റ്റി​ലെ പോ​ളി​യാ​ണ്. ഡ​യ​റ
ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​റാ​ണു വി​ല്ല​ൻ: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
മോ​ഹ​ൻ​ലാ​ലും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ സി​നി​മ​യാ​ണ് വി​ല്ല​ൻ. ഇ​മോ​ഷ​ണ
മേ​ഘ്നയ്ക്ക് മനംപോലെ മംഗല്യം
മേ​ഘ്ന രാ​ജ് മ​ല​യാ​ളി​യ​ല്ല, എ​ന്നാ​ൽ മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം ഏ​റെ പ്രി​യ​ങ്ക​രി​യാ​ണ് ഈ ​ന​ടി. വി
‘രസകരമാണു മെർസൽ, സിം​പി​ളാ​ണു വി​ജ​യ് ‘- ഹരീഷ് പേരടി
“വി​ജ​യ്‌യുമാ​യി ആ​ദ്യ​മാ​യി​ട്ടാ​ണു വ​ർ​ക്ക് ചെ​യ്ത​ത്. അ​ദ്ദേ​ഹ​വു​മൊ​ത്താ​ണ് എ​ന്‍റെ കോം​ബി​നേ​
നായിഫ്: സൂപ്പർതാരങ്ങളുടെ ബാല്യം
അ​ഭി​ന​യ​മി​ക​വി​ലൂ​ടെ വി​സ്മ​യം തീ​ർ​ക്കു​ന്ന നാ​യ​ക ന​ട​ന്മാ​രെപ്പോ​ലെ ത​ന്നെ അ​തി​ശ​യി​പ്പി​ക്കു​
‘പ​ക്ഷി​ക​ളു​ടെ മ​ണ​’വു​മാ​യ് ക്രോസ്റോഡിൽ ന​യ​ന​ സൂ​ര്യൻ
ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, ഡോ.​ബി​ജു, ക​മ​ൽ തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര​കാ​രന്മാരു​ടെ അ​സി​സ്റ്റ​ന്‍റാ​യി
"നി കൊ ഞാ ചാ'യ്ക്കു ശേഷം "ലവകുശ’
ശ്യാ​മ​പ്ര​സാ​ദി​ന്‍റെ​യും ലാ​ൽ ​ജോ​സി​ന്‍റെ​യും അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഗി​
പ​ദ്മ​രാ​ജ​ന്‍റെ ക​ഥാ​പ്ര​പ​ഞ്ച​ത്തി​ലൂ​ടെ ‘കാ​റ്റ്​’വീ​ശു​മ്പോൾ
പ്രമേയത്തിലും അവതരണത്തിലും ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ൾ മലയാളികൾക്ക് സമ്മാനിക്കുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.