Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കലാ വൈഭവം കൊണ്ടും നായകനോളം തുല്യം നിന്ന പൽവാൽദേവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റാണാ എത്തിയത്. അക്ഷയ്കുമാറിന്‍റെ ബോളിവുഡ് ആക്ഷൻ ചിത്രം ബേബിയിലൂടെയാണ് റാണയുടെ മുഖം വെള്ളിത്തിരയിൽ മലയാളി പ്രേക്ഷകർ കണ്ടു തുടങ്ങുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഗാസി യുദ്ധത്തിന്‍റെ കഥ പറഞ്ഞ ഗാസി അറ്റാക്കിന്‍റെ തിയറ്റർ വിജയത്തിനു പിന്നാലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി റാണാ ബാഹുബലി രണ്ടാം ഭാഗവുമായി എത്തുകയാണ്. ബോളിവുഡിലും തെലുങ്കിലും തമിഴിലും ഒരുപോലെ ഡിമാൻഡുള്ള റാണാ തന്‍റെ സിനിമാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ഒപ്പം സ്വപ്നങ്ങളും...




ഇന്ത്യൻ ചരിത്രത്തിലെ പലസംഭവങ്ങളും സിനിമ രൂപത്തിലേക്ക് ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. ഒരു അഭിനേതാവായി അതിനെ എങ്ങനെ കാണുന്നു?

അൾട്ടിമേറ്റ്ലി ഒരു നടനേക്കാളും സംവിധായകനേക്കാളും പ്രാധാന്യം സിനിമയ്ക്കാണ്. നമ്മൾ പോയിക്കഴിഞ്ഞാലും സിനിമ എന്നുമിവിടെ കാണും. ഒരു തരത്തിൽ സിനിമ മാത്രമാണ് അങ്ങനെ സഞ്ചരിക്കുന്നതും. 100 ശതമാനം പ്രാധാന്യമർഹിക്കുന്നത് പറയാത്ത കഥകളെ പറയുക എന്നതിനാണ്. നമ്മൾ പോലും ജനിക്കുന്നതിനു മുന്പുള്ള കാലത്തിനേയാവും അതിനായി പുനഃസൃഷ്ടിക്കേണ്ടത്. കലയുടേയും കാലഘട്ടത്തിന്‍റെയും ഒരു സങ്കലനമാണ് അവിടെ നടക്കുന്നത്. അതുകൊണ്ടു തന്നെ അത്തരം കഥകൾ പറയുന്നത് നല്ലതാണ്.




അവസാനം തിയറ്ററിലെത്തിയ ഗാസി അറ്റാക്ക് അത്തരമൊരു കഥയായിരുന്നില്ലേ?

അത് ഒരു ക്ലാസിഫൈഡ് ഫയലാണ്. സത്യത്തിൽ ആർക്കുമറിയില്ല എന്താണ് അവിടെ യഥാർത്ഥമായി സംഭവിച്ചതെന്ന്. ആ സംഭവത്തിന്‍റെ തന്നെ പല വേർഷനുമുണ്ട്. ബുക്കുകളിൽ നിന്നും പലരിൽ നിന്നുമായി കിട്ടിയ അറിവിന്േ‍റയും പശ്ചാത്തലത്തിലാണ് ആ സിനിമ ഒരുക്കിയത്. അതുകൊണ്ടു തന്നെ ഗാസി അറ്റാക്ക് ഒരു ചരിത്ര രേഖയല്ല. പകരം മികച്ച ഒരു വാണിജ്യ സിനിമ തന്നെയാണ്. 1971ലെ ഇന്ത്യപാക് സബ്മറൈൻ യുദ്ധത്തിനെ ആസ്പദത്തിൽ ഒരുക്കിയ ആക്ഷൻ ത്രില്ലർ.




ഒരു താരമെന്ന നിലയിൽ ഭാഷാ വ്യത്യാസമില്ലാതെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും സ്ഥിരം സാന്നിധ്യമാണല്ലോ?

സിനിമ ഒരു കൂട്ടായ പ്രവർത്തനമാണ്. എന്നെ സംബന്ധിച്ചിടത്തോളം കഥയ്ക്കാണ് കൂടുതൽ പ്രാധാന്യം. ചിലപ്പോൾ ഒരു സിനിമയുടെ കഥ വളരെ വലുതാകാം. അപ്പോഴാണ് മൾട്ടിസ്റ്റാർ വേണ്ടി വരുന്നത്. കഥയുടെ അവസാനം അതു പ്രേക്ഷകരിലേക്കു പകരുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം.

ഒരേ സമയം സൗത്ത് ഇന്ത്യൻ സിനിമകളിലും ബോളിവുഡിലും ജനപ്രീതിയുള്ള താരമാണ് താങ്കൾ. എന്തു വ്യത്യാസമാണ് രണ്ട് ഇൻഡസ്ട്രിയിലും കാണുന്നത്?

ഭാഷ ഏതു തന്നെയായാലും സിനിമ ഒന്നു തന്നെയാണ്. ഇനി ഒരു ഇറാനിയൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ അതു നൽകുന്നതും ഇതേ സിനിമയുടെ ഉന്മാദമാണ്. ഒരു പക്ഷെ ഭാഷകൾ മാറുന്പോൾ അതിന്‍റെ കഥയിലും സംവദിക്കുന്ന വിഷയത്തിലും മാത്രമാണു മാറ്റമുണ്ടാകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതണ് എനിക്കു കിട്ടിയ ഭാഗ്യം. അതുകൊണ്ടു തന്നെ ഓരോ മേഖലയിലും പുതിയ പുതിയ കഥകളറിയാനും സിനിമകളുടെ ഭാഗമാകാനും കഴിയുന്നു. ഞാൻ താമസിക്കുന്നത് ഹൈദരാബാദിലാണ്. ചെ ന്നൈയിലും മും ബൈയിലും എനിക്കു വീടുണ്ട്. അതുകൊണ്ട് എവിടെയായാലും സിനിമയ്ക്കാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.




കുടുംബ ജീവിതത്തിൽ അതു ബുദ്ധിമുട്ടുകൾ സൃ ഷ്ടിക്കില്ലേ‍..?

ഒരിക്കലുമില്ല, കാരണം ഞാൻ ഇപ്പോഴും അവിവാഹിതനാണ്. ഭാര്യ, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ല.

ഒരു സൗത്ത് ഇന്ത്യൻ താരത്തിനു ബോളിവുഡിൽ എസ്റ്റാബ്ലിഷാവുക എന്നത് പ്രയാസകരമാണോ?

അതു ഡിപെൻഡാണ്. ഒരു അഭിനേതാവിന് ബോളിവുഡിൽ എസ്റ്റാബ്ലിഷാവണമെങ്കിൽ അയാൾ അവിടേക്കു പോകണം. അവിടെ അവസരങ്ങൾ സൃഷ്ടിക്കണം. ഇനി തിരിച്ചു ബോളിവുഡിൽ നിന്നു സൗത്തിലേക്കാണെങ്കിലും അങ്ങനെ തന്നെ. അത് അവരവരുടെ തീരുമാനമാണ്. ബോളിവുഡിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യണമെങ്കിൽ നമ്മൾ അവിടെ താമസിച്ച് സിനിമയുടെ ഭാഗമാകണം. ഞാൻ ചെയ്യുന്ന സിനിമകളോരോന്നും എന്‍റെ തീരുമാനമാണ്. കാരണം ഒരു ചട്ടക്കൂടിനകത്തു മാത്രമായി നിൽക്കാതെ മികച്ച സിനിമകളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്.




എന്തുകൊണ്ടാണ് താങ്കൾ ബോളിവുഡിൽ സ്ഥിരം സാന്നിധ്യമാകാത്തത്?

ദം മാരോ ദം എന്ന ചിത്രമാണ് ഞാൻ ആദ്യമായി ബോളിവുഡിൽ ചെയ്യുന്നത്. അതിനു ശേഷം നാലു വർഷത്തിനു ശേഷമാണ് ബേബി എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നെയും രണ്ടു വർഷത്തിനു ശേഷമാണ് ഇപ്പോൾ ഗാസി അറ്റാക്ക് ചെയ്തത്. ചിലപ്പോൾ ഒരു സിനിമ കഴിഞ്ഞ് ഏറെ സമയമെടുത്താകാം അടുത്ത ചിത്രം ചെയ്യുന്നത്. അതിനർഥം ഞാൻ വെറുതെ സമയം കളയുന്നു എന്നല്ല. കാരണം നമുക്ക് ചെയ്യാൻ എന്തെങ്കിലുമുള്ള കഥാപാത്രങ്ങളാണ് ഞാൻ തെരഞ്ഞെടുക്കാറുള്ളത്.

സൗത്ത് ഫിലിംസിൽ നിന്നും ബോളിവുഡിൽ നിന്നും ഒരുപോലെ രണ്ട് ഓഫർ വന്നാൽ ഏതായിരിക്കും ആദ്യം സ്വീകിരിക്കുക?

രണ്ടു ചിത്രങ്ങളുടേയും കഥയെ ആശ്രയിച്ചായിരിക്കും അതു തീരുമാനിക്കുന്നത്. ഏതു കഥയാണ് മികച്ച രീതീയിൽ പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നത് എന്നു നോക്കും. അവിടെ ഭാഷയും മറ്റു ഘടകവും പിന്നെയാണ് നോക്കുന്നത്.




ഏതു അഭിനേതാവിനും എക്സ്ട്രാ ഓർഡിനറിയായി ചെയ്യാൻ ആഗ്രഹിക്കുന്ന ചില കഥാപാത്രങ്ങൾ കാണും. അത്തരം സ്വപ്ന പദ്ധതിയോ കഥാപാത്രങ്ങളോ ഉണ്ടോ?

നെഗറ്റീവ് കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ഏത് അഭിനേതാവിന്േ‍റയും ആഗ്രഹമാണ്. രാമായണവും മഹാഭാരതവും വായിക്കുന്ന സമയത്തും ഞാൻ കൂടുതൽ ആകൃഷ്ടനായത് അതിലെ നെഗറ്റീവ് കഥാപാത്രങ്ങളിലാണ്. അതിനൊപ്പം തന്നെ ഏറെ ആഗ്രഹമുള്ളതാണ് ഹനുമാനായി അഭിനയിക്കണമെന്നത്. ഇന്ത്യൻ മിത്തോളജിയിലെ വളരെ ശക്തനായ കഥാപാത്രമാണത്. വെസ്റ്റേണ്‍ ഡ്രീംസിലേക്കു ചെല്ലുന്പോൾ കോമിക് ബുക്ക് സൂപ്പർ ഹീറോസിനെ കൂടുതലിഷ്ടമാണ്. അതിലും ഫാന്‍റമാണ് എന്‍റെ ഹീറോ. ഈ രണ്ടു കഥാപാത്രങ്ങൾക്കും അവരുടെ ശക്തിയെപ്പറ്റിയും ഭക്തിയെപ്പറ്റിയും അവബോധമുണ്ട്. ആ ക്വാളിറ്റികളാണ് എന്നെ ആകർഷിച്ചതും.

സ്റ്റാഫ് പ്രതിനിധി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും'
""പു​തി​യ​താ​യി വ​ന്ന ഒ​രു കു​ട്ടി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു കെ​യ​ർ​ഫു​ളി​ൽ
കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ച്ച് കെ​യ​ർ​ഫു​ൾ
15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി ജോ​മോ​ൾ മ​ട​ങ
ഒരു കമന്‍റും... ഹൗസ് ഫുൾ ബോർഡും!
ഒരു കമന്‍റിന് പുറകെ ഒരു ഹൗസ് ഫുൾ ഷോ ഉണ്ടാകുമോ... സംശയം വേണ്ട അങ്ങനെ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു
"അ​മ​ൽ​നീ​ര​ദ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ സി​ഐ​എ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു..!’
"വ​ള​രെ ഹാ​പ്പി​യാ​ണു ഞാ​ൻ. പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു കി​ട്ടു​ന്ന​ത്. സ്ഥി​രം പാ​ർ​ട്ടി​പ
ഏ​ദ​ൻ തോ​ട്ട​ത്തി​ലെ കു​യി​ൽ നാ​ദം
എ​ഫ്ബി​യി​ൽ ആ​ദ്യ​മാ​യി ലൈ​വ് പോ​യ​തി​ന്‍റെ പ്ര​സ​രി​പ്പി​ൽ ഇ​രി​ക്കേ​യാ​ണ് ഗാ​യി​ക രാ​ജ​ല​ക്ഷ്മി​യ
മാ​ലി​നി​യു​ടെ ഫി​ലോ​സ​ഫി​ക​ൾ...
നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി ഒ​രു ടീ​സ​ർ... ആ ​ടീ​സ​റി​ന് കി​ട്ടി​യ സ്വീ​കാ​ര്യ​ത...​സി​നി
ആ ​നെ​ല്ലി​യാമ്പതി​ യാ​ത്ര​യി​ൽ നി​ന്ന് രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടത്തി​ലേ​ക്ക്..!
പാ​സ​ഞ്ച​റി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ ര​ഞ്ജി​ത്ത്
"ല​ക്ഷ്യം' ര​സി​പ്പി​ക്കും, ത്ര​സി​പ്പി​ക്കും: ജി​ത്തു ജോ​സ​ഫ്
എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും കു​ടും​ബ​വു​മാ​യി വ​ന്നി​രു​ന്നു കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണു ചെ​യ്യു​ന്
"എ​ന്നെ​യും ജിത്തു​വി​നെ​യും ഏ​റെ പി​ൻ​തു​ട​ർ​ന്ന ആ ​ത്ര​ഡ്..!'
വി​ജി​ത​ന്പി​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി സി​നി​മ​യി​ലെ​ത്തി​യ അ​ൻ​സാ​ർ ഖാ​ൻ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​ന
ആ​യി​രം നാ​വു​ള്ള ബേ​സി​ൽ
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​പ്പോ​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​
"ബിജു മേനോൻ ഇല്ലായിരുന്നുവെങ്കിൽ രക്ഷാധികാരി ബൈജു ഉണ്ടാവില്ലായിരുന്നു'
""ര​ക്ഷാ​ധി​കാ​രി ബൈ​ജു ഒ​രു വൈ​റ​ൽ ഹി​റ്റാ​യി​രി​ക്കു​ന്നു. ഈ ​സി​നി​മ ക​ണ്ടി​ല്ലെ​ങ്കി​ൽ മോ​ശ​മാ​
സൂ​ര്യ​കാ​ന്തഃ പ്രി​യ​മാ​ന​സ​ത്തി​ന്‍റെ തു​ട​ർ ​ഭാ​ഗ്യം - രാ​ജേ​ഷ് ഹെ​ബ്ബാ​ർ
""സൂ​ര്യ​കാ​ന്തഃയി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു സൂ​ര്യ​കാ​ന്ത​ക്ക​ല്ലു​പോ​ലെ എ​ന്നാ​ണു പ
പ്ര​ണ​യം തു​ളുമ്പുന്ന ക​ണ്ണു​ക​ളു​മാ​യി അ​ന​ഘ
നൊ​സ്റ്റാ​ൾ​ജി​യ നി​റ​ഞ്ഞ് തു​ളു​മ്പുന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​യ​മു​ഖ​ത്തി​ന്‍റെ മേ​ലാ​പ്പ് കെ​ട്ടാ​ന
ഞാ​നും ശ്രീ​ക​ല​യെ​പ്പോ​ലെ പോ​സി​റ്റീ​വാ​ണ്- കൃ​ഷ്ണ പ​ത്മ​കു​മാ​ർ
"അ​ജു​ചേ​ട്ട​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ന്ന കു​ട്ടി, ശ്രീ​ക​ല​യാ​യി അ​ഭി​ന​യി​ച്ച കു​ട്ടി ന​ന്നാ​യി ച
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റിക്കാർഡുകൾ കൈക്കലാ
നാ​യ​ക​നാ​ക​ണം, പ​ക്ഷേ, സ​മ​യ​മാ​യി​ട്ടി​ല്ല - ഗ​ണ​പ​തി
പു​ത്ത​ൻ​പ​ണം, ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം, ഹ​ണീ​ബി 2, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ, ക​വി ഉ
ഇ​പ്പോ​ൾ ഞാ​ൻ സി​നി​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് - ​ഹ​ന്ന റെ​ജി
""സി​നി​മ​യി​ലേ​ക്കു വ​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​യാ​ണ്. സി​നി​മ മോ​ഹി​ച്ചു വ​ന്ന​ത​ല്ല. സി​നി​മ​യി​ൽ അ
പു​ത്ത​ൻ​പ​ണ​ത്തി​ലെ മു​ത്തു​വേ​ൽ-​ഗ്രാ​മി​ക​യു​ടെ സ്വ​ന്തം സ്വ​രാ​ജ്..
ര​ഞ്ജി​ത്ത് - മ​മ്മൂ​ട്ടി ടീ​മി​ന്‍റെ പു​ത്ത​ൻ​പ​ണ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​
വി​സ്മ​യ​മാ​യ​തു ലാ​ലേ​ട്ട​ൻ - സു​ജി​ത് വാ​സു​ദേ​വ്
""1971 : ബിയോണ്ട് ബോർഡേഴ്സിനെ ​ഒ​രു ക്ലി​ഷേ മി​ലി​ട്ട​റി പ​ടം എ​ന്ന​നി​ല​യി​ൽ കാ​ണാ​തെ ര​ണ്ടു രാ​ജ്
അങ്ങനെയൊരു നോട്ടുനിരോധനകാലത്ത് നിത്യാനന്ദ ഷേണായിയും മുത്തുവും..!
സമകാലികമായും സാമൂഹികമായും പ്രസക്തിയുള്ള ഒരു കഥയാണ് രഞ്ജിത്ത് ഇത്തവണ പറയുന്നത്... മമ്മൂട്ടിയും സ്വരാജ
1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്: അ​തി​ർ​ത്തി​ക​ൾ​ക്കപ്പു​റ​മു​ള്ള ആത്മസൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ
മോ​ഹ​ൻ​ലാ​ൽ - മേ​ജ​ർ ര​വി ടീ​മി​ന്‍റെ 1971 ബി​യോ​ണ്ട് ​ബോ​ർ​ഡേ​ഴ്സ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. മോ
അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള വേ​ഷ​ങ്ങ​ളാ​ണു താ​ത്പ​ര്യം- ഗ്രേ​സ് ആ​ന്‍റ​ണി
ഒ​മ​റി​ന്‍റെ ഹാ​പ്പി​വെ​ഡ്ഡിം​ഗി​ലെ റാ​ഗിം​ഗ് സീ​നി​ൽ "രാ​ത്രി ശു​ഭ​രാ​ത്രി' ​പാ​ടി തി​യ​റ്റ​റു​ക​ളി
"സൂ​ര്യ​കാ​ന്തഃയി​ൽ തുണയായത് നൃത്തപരിചയം'
കൊ​ല്ലം ത​ട്ടാ​മ​ല​യി​ലു​ള്ള നാ​ട്യ​ബ്ര​ഹ്മ എ​ന്ന നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക സി​മി ബൈ​ജ
അങ്കമാലിയിലെ ലിച്ചി
അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് കു​ടി​യേ​റി​യ ക​ഥാ​പാ​
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
"ടേ​ക്ക് ഓ​ഫിന്‍റേത് മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ പ​റ​യാ​ത്ത ഒ​രു പ്ര​മേ​യ​മാ​ണ്. ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
മ​ഞ്ജു​വാ​ര്യ​ർ, അ​മ​ല എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു സി​നി​മ​യി​ൽ​ത്ത​ന്നെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
"മേ​ൽ​വി​ലാ​സം അ​ഥവാ ഐ​ഡ​ന്‍റി​റ്റി എ​ന്ന വാ​ക്കി​നെ​ക്കു​റി​ച്ചാ​ണ് ഈ ​സി​നി​മ. ഈ ​ലോ​ക​ത്ത് ഒ​രാ​
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
മ​ഞ്ജു​വാ​ര്യ​രും അ​മ​ല​യും ഷെ​യ്ൻ നീ​ഗ​വും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ടും​ബ​ചി​ത്രം കെ​യ​ർ​
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു
അങ്ങനെ ഞാൻ "അലമാര' കുടുംബത്തിലെ പുതിയ കുട്ടിയായി
സ്കൂ​ൾ​ദി​ന​ങ്ങ​ളി​ൽ​ത്ത​ന്നെ ത​ന്നെ അ​ദി​തി​ ര​വി​ക്കു വ​ലി​യ ഒ​രാ​ഗ്ര​ഹ​വും സ്വ​പ്ന​വു​മൊ​ക്കെ​യാ
പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള​യാ​യി മോ​ഹ​ൻ​ലാ​ൽ
കാനിൽ അമ്മയ്ക്കൊപ്പം താ​രമായി ആ​രാ​ധ്യ
അ​നു​ഷ്ക​യും കോ​ഹ്‌ലിയും കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു?
രാജമൗലിയുടെ കൃഷ്ണൻ ആമിർ..‍?
ഹൃത്വികിനും കുടുംബത്തിനും യാ​മി​യെ ഇഷ്ടപ്പെട്ടു
സെ​യ്ഫിന്‍റെ മകളും സിനിമയിലേക്ക്
സ​ണ്ണി ഡി​യോ​ൾ സം​വി​ധാ​യ​ക​നാ​കു​ന്നു; മ​ക​ൻ നാ​യ​ക​ൻ
ടോ​വി​നോ​യു​ടെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി
ശി​വ​കാ​മി​യാ​കാ​ൻ ഭ​ർ​ത്താ​വ് അ​നു​വ​ദി​ച്ചി​ല്ലേ ?
‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് ' തീയറ്ററുകളിലേക്ക്
ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘​ഒ​രു​വാ​തി​ൽ കോ​ട്ട’
’മ​ഹാ​ഭാ​ര​ത’​യു​ടെ ചി​ത്രീ​ക​ര​ണം അ​ബു​ദാ​ബി​യി​ൽ ആ​രം​ഭി​ക്കും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.