Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"ഞാനും വിജയ് ആരാധിക, രാമലീലയിലെ ഹെലന എന്‍റെ ഭാഗ്യം..'
സി​നി​മ​യി​ലെ​ത്തി ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ തനതായ വ്യ​ക്തി​ത്വ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ലഭിച്ച അ​ഭി​നേ​ത്രി​യാ​ണു പ്ര​യാ​ഗ മാ​ർ​ട്ടി​ൻ. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു ചെ​യ്യു​ന്ന​തി​ലാ​ണ് ഒ​രു ആർ​ട്ടി​സ്റ്റി​ന്‍റെ വ​ള​ർ​ച്ച​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന പ്ര​യാ​ഗ സ്ക്രി​പ്റ്റ് സ​സൂ​ക്ഷ്മം അ​റി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ഓ​രോ സി​നി​മ​യും ക​മി​റ്റ് ചെ​യ്യു​ന്ന​ത്. പ്ര​യാ​ഗ നാ​യി​ക​യാ​യി ര​ണ്ടു സി​നി​മ​ക​ളാ​ണ് അ​ടു​ത്ത​ടു​ത്ത ആ​ഴ്ച​ക​ളി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ജി​ജോ ആ​ന്‍റ​ണി​യു​ടെ പോ​ക്കി​രി സൈ​മ​ണും അ​രു​ണ്‍ ഗോ​പി​യു​ടെ രാ​മ​ലീ​ല​യും. പോ​ക്കി​രി സൈ​മ​ണി​ൽ സ​ണ്ണി വെ​യ്നും രാ​മ​ലീ​ല​യി​ൽ ദിലീ​പു​മാ​ണ് പ്ര​യാ​ഗ​യു​ടെ നാ​യ​കന്മാ​ർ. പ്ര​യാ​ഗ​യു​ടെ പു​തി​യ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...അ​ടു​ത്ത​ടു​ത്തു ര​ണ്ടു സി​നി​മ​ക​ൾ, ഓ​രോ സി​നി​മ​യി​ലും പു​തി​യ നാ​യ​കന്മാർ... സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണോ..?

അ​തേ. ഇ​തൊ​ക്കെ വ​ന്നു​പോ​കു​ന്ന​താ​ണ്. വ​ലി​യ അ​നു​ഗ്ര​ഹം. ക​ഴി​വ​തും മു​ന്പു ചെ​യ്ത​പോ​ല​ത്തെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ഈ ​മാ​സം 22നു ​പോ​ക്കി​രി സൈ​മ​ണും 28നു ​രാ​മ​ലീ​ല​യും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ര​ണ്ടും വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ക്കി​യ വ്യ​ത്യ​സ്ത​യു​ള്ള ചി​ത്ര​ങ്ങ​ൾ. രാ​മ​ലീ​ല ഷൂ​ട്ട് ക​ഴി​ഞ്ഞി​ട്ട് ആ​റേ​ഴു​മാ​സ​മാ​യി. പോ​ക്കി​രി സൈ​മ​ണ്‍ അ​തി​നു​ശേ​ഷം ഷൂ​ട്ട് ചെ​യ്ത​താ​ണ്. അ​തു പെ​ട്ടെ​ന്നു റീ​ലീ​സാ​കു​ന്നു. പ​ക്ഷേ, ര​ണ്ടും അ​ടു​ത്ത​ടു​ത്ത ആ​ഴ്ച​ക​ളി​ൽ റി​ലീ​സാ​കു​ന്ന​ത് എ​ന്‍റെ ഭാ​ഗ്യ​മാ​ണ്.വി​ജ​യ്, ദീ​ലി​പ് എ​ന്നി​വ​രു​ടെ​യൊ​ക്കെ ഫാ​ൻ ആ​യി​രു​ന്നോ...‍?

എ​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ൽ ദി​ലീ​പേ​ട്ട​ന്‍റെ സി​നി​മ​ക​ളാ​ണു ക​ണ്ടു​വ​ള​ർ​ന്ന​ത്. മീ​ശ​മാ​ധ​വ​ൻ, തെ​ങ്കാ​ശി​പ്പ​ട്ട​ണം...​ അ​ങ്ങ​നെ എ​ത്ര​യോ സി​നി​മ​ക​ൾ. ദി​ലീ​പേ​ട്ട​ൻ ജ​ന​പ്രി​യ​ന​ട​നാ​കു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഹീ​റോ​യി​ൻ ആ​യി അ​ഭി​ന​യി​ക്കാ​ൻ ഒ​ര​വ​സ​രം കി​ട്ടി​യ​തു വ​ലി​യ ഭാ​ഗ്യം. അ​തു​പോ​ലെ​ത​ന്നെ സി​നി​മ ക​ണ്ടു​തു​ട​ങ്ങി​യ കാ​ല​ത്ത് എ​നി​ക്കു ത​മി​ഴ് സി​നി​മ എ​ന്നാ​ൽ വി​ജ​യ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഖുഷി പോ​ലെ​യു​ള്ള വി​ജ​യ് സി​നി​മ​ക​ൾ, അ​തി​ലെ പാ​ട്ടു​ക​ൾ. പി​ന്നീ​ടാ​ണു മ​റ്റു ന​ടന്മാ​രു​ടെ​യും ഫാ​ൻ ആ​യ​ത്. ത​മി​ഴി​ൽ എ​നി​ക്കു ഫ​സ്റ്റ് സ്റ്റാ​ർ വി​ജ​യ് ആ​ണ്. ഞാ​ൻ ഇ​പ്പോ​ൾ ഒ​രു ക​ട്ട വി​ജ​യ് ആ​രാ​ധി​ക​യാ​ണ് എ​ന്നൊ​ന്നും പ​റ​യു​ന്നി​ല്ല. പ​ക്ഷേ, എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴോ ഞാ​ൻ അ​ങ്ങ​നെ ആ​യി​രു​ന്നു. ഈ ​സി​നി​മ​യു​ടെ ക​ഥ കേ​ട്ട​പ്പോ​ൾ അ​താ​ണു പെ​ട്ടെ​ന്നു മ​ന​സി​നെ സ്പ​ർ​ശി​ച്ച​ത്.പോ​ക്കി​രി​ സൈ​മ​ണി​ലേ​ക്കു​ള്ള ഓ​ഫ​ർ സ്വീ​ക​രി​ക്കാനുള്ള പ്രചോദനം...?

ഓ​ഫ​ർ വ​ന്നാ​ൽ സ്ക്രി​പ്റ്റ് കേ​ട്ടി​ട്ടാ​ണു ഞാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക; അ​തു പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യാ​ലും സീ​നി​യ​ർ ആ​ണെ​ങ്കി​ലും. സ്ക്രി​പ്റ്റ് പൂ​ർ​ണ​മാ​യും കേ​ട്ട് ഒ​രു ദി​വ​സ​മെ​ടു​ത്ത് ആ​ലോ​ചി​ച്ചാ​ണ് സാ​ധാ​ര​ണ ഞാ​ൻ ഓ​രോ പ്രോ​ജ​ക്ടും കമിറ്റ് ചെയ്യുന്നത്. സ്ക്രി​പ്റ്റ് പ​റ​ഞ്ഞു പ​കു​തി പോ​ലും ആ​കും മു​ന്പേ ഉ​റ​പ്പാ​യും ഈ ​പ്രോ​ജ​ക്ട് ചെ​യ്യാം എ​ന്നു ഞാ​ൻ സ​മ്മ​തം പ​റ​ഞ്ഞ സ്ക്രി​പ്റ്റാ​യി​രു​ന്നു പോ​ക്കി​രി സൈ​മ​ണി​ന്‍റേ​ത്. രാ​മ​ലീ​ല​യു​ടെ സെ​റ്റി​ൽ​വ​ച്ചാ​ണ് ഇ​തി​ന്‍റെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും എ​ന്നോ​ടു സ്ക്രി​പ്റ്റ് പ​റ​ഞ്ഞ​ത്.

പോ​ക്കി​രി​ സൈ​മ​ണി​ന്‍റേ​ത് വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥ​യാ​ണ്. ഒ​രു ഇ​ത​ര​ഭാ​ഷാ സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ഫാ​ൻ​സി​നെ​ക്കു​റി​ച്ച് ഒ​രു സി​നി​മ മ​ല​യാ​ള​ത്തി​ൽ ഇ​താ​ദ്യം. റി​യ​ൽ ലൈ​ഫ് സ്റ്റോ​റി​യാ​ണി​ത്. വി​ജ​യ് എ​ന്ന സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ കേ​ര​ള​ത്തി​ലു​ള്ള എ​ല്ലാ ഫാ​ൻ​സി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ഒ​രു സി​നി​മ. അ​താ​ണ് എ​നി​ക്ക് എ​റെ ര​സ​ക​ര​മാ​യി തോ​ന്നി​യ ഘ​ട​കം. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ നി​ന്നു കു​റേ​പ്പേ​ർ ഈ ​സി​നി​മ​യി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വ​രു​ന്നു. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും വി​ജ​യ് യുടെ ഒ​രു സി​നി​മ​യെ​ങ്കി​ലും കാ​ണാ​ത്ത​വ​രാ​യി ആ​രു​മി​ല്ലെ​ന്നു തോ​ന്നു​ന്നു. വി​ജ​യ് യോടു കു​റ​ച്ചെ​ങ്കി​ലും ഇ​ഷ്ടം തോ​ന്നാ​ത്ത​വ​രാ​യും ആ​രും കാ​ണി​ല്ല. ന​മ്മ​ളെ​ല്ലാം ഇ​ഷ്ട​പ്പെ​ടു​ന്ന വി​ജ​യ് എ​ന്ന ന​ട​നെ​ക്കു​റി​ച്ച് ആ ​ന​ട​ന്‍റെ കേ​ര​ള​ത്തി​ലു​ള്ള ആ​രാ​ധ​ക​രെ​പ്പ​റ്റി ഒ​രു മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ- അ​താ​ണു പോ​ക്കി​രി സൈ​മ​ണ്‍.പോ​ക്കി​രി സൈ​മ​ണ്‍ എ​ന്ന സി​നി​മ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്...?

മ​ല​യാ​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്ന സാ​ധാ​ര​ണ ക​ഥ​ക​ളി​ൽ നി​ന്നും ചി​ത്രീ​ക​ര​ണ രീ​തി​ക​ളി​ൽ നി​ന്നും കു​റ​ച്ചു​കൂ​ടി വേ​റി​ട്ട് ത​മി​ഴ് ടേ​സ്റ്റ് ക​ല​ർ​ത്തി പ​റ​യു​ന്ന സി​നി​മ​യാ​ണ് പോ​ക്കി​രി സൈ​മ​ണ്‍. വി​ജ​യ് സി​നി​മ​ക​ളി​ൽ കാ​ണു​ന്ന എ​ന​ർ​ജി​യും പാ​ട്ടും ഡാ​ൻ​സും ഡ​പ്പാം കു​ത്തും ക​ള​റും സെ​ന്‍റി​മെ​ന്‍റ്സും കോ​മ​ഡി​യും റൊ​മാ​ൻ​സും ഒ​ക്കെ​യാ​യി ഒ​രു മ​സാ​ല പ​ട​മാ​ണു പോ​ക്കി​രി സൈ​മ​ണ്‍. ക​ടു​ത്ത വി​ജ​യ് ആ​രാ​ധ​ക​നാ​യ സൈ​മ​ണി​ന്‍റെ ക​ഥ​യാ​ണു പോ​ക്കി​രി സൈ​മ​ണ്‍.

വി​ജ​യ് ആ​രാ​ധ​ക​നാ​യ സൈ​മ​ണി​ന്‍റെ ക​ഥ​മാ​ത്ര​മാ​ണോ പോ​ക്കി​രി സൈ​മ​ണ്‍..‍?

സൈ​മ​ണ്‍ എ​ന്ന ക​ടു​ത്ത വി​ജ​യ് ആ​രാ​ധ​ക​ന്‍റെ ക​ഥ​യാ​ണു പോ​ക്കി​രി സൈ​മ​ണ്‍. സൈ​മ​ണി​ന്‍റെ ജീ​വി​തം ത​ന്നെ​യാ​ണ് ഈ ​സി​നി​മ. പ​ക്ഷേ, വി​ജ​യ് ഫാൻ ഫി​ലിം എ​ന്ന​താ​ണ് ഈ ​സി​നി​മ​യു​ടെ ആ​ദ്യ​ത്തെ ആ​ക​ർ​ഷ​ക ഘ​ട​കം. അ​തി​നു​ശേ​ഷ​മാ​ണു സൈ​മ​ണി​ന്‍റെ ജീ​വി​ത​ക​ഥ​യി​ലേ​ക്കു വ​രു​ന്ന​ത്. സൈ​മ​ണ്‍ മാ​ത്ര​മ​ല്ല ഞാ​ൻ ചെ​യ്യു​ന്ന ദീ​പ എ​ന്ന ക​ഥാ​പാ​ത്ര​വും വി​ജ​യ്‌യുടെ ഫാ​നാ​ണ്.ദീ​പ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്...?

ഏ​റെ ക​ള​ർ​ഫു​ൾ, ബ​ബ്ളി കാ​ര​ക്ട​റാ​ണ് ദീ​പ. ത​മി​ഴ് സി​നി​മ​ക​ളി​ലെ ഹീ​റോ​യി​നു​ക​ളെ​പ്പോ​ലെ ഓ​രോ സീ​നി​ലും ഒ​രു​ങ്ങി ഏ​റെ ക​ള​ർ​ഫു​ളാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു നാ​യി​കാ ക​ഥാ​പാ​ത്ര​മാ​ണു ദീ​പ​യു​ടേ​ത്. മൊ​ത്ത​ത്തി​ൽ ക​ള​ർ​ഫു​ൾ ആ​ണു സി​നി​മ. ഉ​ന്ന​ത കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ദീ​പ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടി​യി​ട്ടു​ണ്ട്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ഏ​ക മ​ക​ൾ. ദീ​പ​യ്ക്ക് എ​ന്തും ചെ​യ്യാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം അ​വ​ളു​ടെ അ​ച്ഛ​നും അ​മ്മ​യും കൊ​ടു​ത്തി​ട്ടു​ണ്ട്. വി​ജ​യ്‌യുടെ ഒ​രു സി​നി​മ​യു​ടെ കാ​ണാ​നെ​ത്തു​ന്പോ​ഴാ​ണ് ദീ​പ​യും സ​ണ്ണി വെ​യ്ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സൈ​മ​ണും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​വ​രു​ടെ ര​സ​ക​ര​മാ​യ പ്ര​ണ​യ​ക​ഥ​കൂ​ടി പ​റ​യു​ന്നു​ണ്ട് ഈ ​സി​നി​മ.സ​ണ്ണി വെ​യ്നൊ​പ്പ​മു​ള്ള അ​ഭി​ന​യം, അ​നു​ഭ​വം..?

സ​ണ്ണി ഏ​റെ കൂ​ൾ ആ​ണ്. ഇ​തു​വ​രെ സ​ണ്ണി പ​രീ​ക്ഷി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ന​ല്ല ഒ​രു റോ​ൾ ആ​ണ് ഈ ​സി​നി​മ​യി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡാ​ൻ​ഡ്, ഡ​പ്പാം​കു​ത്ത്, ആ​ക്‌ഷ​ൻ.. അ​ങ്ങ​നെ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്നു. സ​ണ്ണി​യി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ൽ ഒ​രു​പ​ടി മു​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹം പോ​യി​ട്ടു​ണ്ട്. നെ​ടു​മു​ടി വേ​ണു​ച്ചേ​ട്ട​ൻ, ഗ്രി​ഗ​റി, അ​പ്പാ​നി ശ​ര​ത്കു​മാ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ ചേ​ട്ട​ൻ, വി​ജ​യ് സാ​ർ, അ​ഞ്ജ​ലി നാ​യ​ർ, താ​ര ക​ല്യാ​ണ്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.ഡോ.​കെ. അ​ന്പാ​ടി​യു​ടെ തി​ര​ക്ക​ഥ...

ഡോ.​കെ.​അ​ന്പാ​ടി​യാ​ണ് പോ​ക്കി​രി സൈ​മ​ണി​ന്‍റെ സ്ക്രി​പ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം സ​മ​യ​മെ​ടു​ത്തു​ത​ന്നെ എ​നി​ക്കു പ​റ​ഞ്ഞു​ത​ന്നി​രു​ന്നു. റി​യ​ൽ ലൈ​ഫി​ലു​ള്ള​വ​രെ​യാ​ണ് ഇ​തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ കു​റേ നാ​ൾ റി​സേ​ർ​ച്ച് ചെ​യ്ത് എ​ഴു​തി​യ സ്ക്രി​പ്റ്റാ​ണി​ത്. ഇ​തി​ലെ ഓ​രോ കാ​ര​ക്ട​റി​നും അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്. റി​യ​ൽ ലൈ​ഫ് ക​ഥ സി​നി​മ​യാ​ക്കു​ന്പോ​ൾ ന​ല്കേ​ണ്ട എ​ല്ലാ ശ്ര​ദ്ധ​യും ഇ​തി​ന്‍റെ സ്ക്രി​പ്റ്റിം​ഗി​ൽ അ​ദ്ദേ​ഹം ന​ല്കി​യി​ട്ടു​ണ്ട്.

പോ​ക്കി​രി​സൈ​മ​ണ്‍ അ​നു​ഭ​വ​ങ്ങ​ളി​ൽ പ്ര​ചോ​ദി​ത​മാ​യ​ത്..?

ഷൂ​ട്ടിം​ഗി​ന്‍റെ ആ​ദ്യാ​വ​സാ​നം ഏ​റെ പോ​സി​റ്റീ​വാ​യി​രു​ന്നു എ​ല്ലാം. വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യ സീ​നു​ക​ളൊ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്രൊ​ഡ്യൂ​സ​ർ, ടെ​ക്നീ​ഷ​ൻ ബോ​യ് തു​ട​ങ്ങി സെ​റ്റി​ലു​ള്ള ഓ​രോ​രു​ത്ത​രും ഏ​റെ പോ​സി​റ്റീ​വാ​യി ചി​ന്തി​ക്കു​ന്ന​വ​രാ​യി​രു​ന്നു. ഷൂ​ട്ടിം​ഗ് കു​റ​ച്ചു​ദി​വ​സം നീ​ണ്ടു​പോ​യെ​ങ്കി​ലും സെ​റ്റി​ൽ എ​ല്ലാ​വ​രും പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​പ​ടം ചെ​യ്തു​തീ​ർ​ത്ത​ത്. സം​വി​ധാ​യ​ക​ൻ ജി​ജോ ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സു​ഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ​യാ​ണു പെ​രു​മാ​റി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. കൊ​ന്ത​യും പൂ​ണൂ​ലും, ഡാ​ർ​വി​ന്‍റെ പ​രി​ണാ​മം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ജി​ജോ ആ​ന്‍റ​ണി. ഏ​റെ പോ​സി​റ്റീ​വാ​യി ചി​ന്തി​ക്കു​ന്ന, ഹാ​ർ​ഡ് വ​ർ​ക്ക് ചെ​യ്യാ​ൻ ത​യാ​റു​ള്ള ഡ​യ​റ​ക്ട​ർ - അ​താ​ണു ജി​ജോ ആ​ന്‍റ​ണി. പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​മാ​കു​ന്ന ത​ര​ത്തി​ൽ മി​ക​ച്ച ഒ​രു പ്രോ​ഡ​ക്ട് കൊ​ടു​ക്കാ​നു​ള്ള ആ​ത്മാ​ർ​ഥ​ശ്ര​മം സെ​റ്റി​ലെ ഓ​രോ​രു​ത്ത​രി​ൽ നി​ന്നും ഉ​ണ്ടാ​യി​രു​ന്നു.വി​ജ​യ് ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു...‍?

വി​ജ​യ്‌യുടെ സാ​ധാ​ര​ണ​ക്കാ​രാ​യ ഫാ​ൻ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ഒ​രു ചി​ത്ര​മാ​ണി​ത്. വ​ള​രെ വ​ലി​യ ബ​ജ​റ്റി​ൽ ഷൂ​ട്ട് ചെ​യ്ത ഒ​രു ആ​ക്‌ഷ​ൻ​രം​ഗ​മു​ണ്ട് ചി​ത്ര​ത്തി​ൽ. വി​ജ​യ് ആ​രാ​ധ​ക​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഇ​ത് അ​വ​രു​ടെ ക​ഥ​യാ​യ​തി​നാ​ൽ എ​പ്പോ​ഴും പ​ത്തി​രു​പ​ത് വി​ജ​യ് ആ​രാ​ധ​ക​ർ ഷൂ​ട്ടിം​ഗി​നൊ​പ്പം​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ ആ​ത്മാ​ർ​ഥ​ത​യും സ​ഹ​ക​ര​ണ​വും പ​ല​പ്പോ​ഴും ഞ​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

പോ​ക്കി​രി​സൈ​മ​ണി​ലെ പാ​ട്ടു​ക​ൾ...?

വി​ജ​യ് മൂ​വി എ​ന്ന രീ​തി​യി​ൽ വ​രു​ന്ന സി​നി​മ​ക​ളി​ൽ പാ​ട്ടു​ക​ൾ​ക്ക് എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യ​മു​ണ്ടോ അ​തു​പോ​ലെ​ത​ന്നെ പ്രാ​ധാ​ന്യം ഈ ​ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ൾ​ക്കു​മു​ണ്ട്. ഡ​പ്പാം​കൂ​ത്ത്, റൊ​മാ​ന്‍റി​ക്, ലൗ​ട്രാ​ക്ക് രീ​തി​ക​ളി​ലു​ള്ള പാ​ട്ടു​ക​ളു​ണ്ട് ഈ ​സി​നി​മ​യി​ൽ. എ​ന്‍റെ​യും സ​ണ്ണി​യു​ടെ​യും ര​ണ്ടു​പാ​ട്ടു​ക​ളു​ണ്ട്. സ​ണ്ണി​യും ശ​ര​തും ഗ്രി​ഗ​റി​യും ഒ​ന്നി​ക്കു​ന്ന ഒ​രു ഡ​പ്പാം​കു​ത്ത് പാ​ട്ട് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. മാ​ന്പ​ഴ​ക്കാ​ലം വ​ന്നേ.. എ​ന്ന പാ​ട്ടി​ലാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള റൊ​മാ​ന്‍റി​ക് ട്രാ​ക്ക് വ്യ​ക്ത​മാ​കു​ന്ന​ത്.
ഇ​ള​യ​ദ​ള​പ​തി വി​ജ​യ്‌യെപ്പോ​ലെ പോ​സ് ചെ​യ്ത പ്ര​യാ​ഗ​യു​ടെ ഫോ​ട്ടോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രു​ന്നു. അ​തി​നു പി​ന്നി​ലെ ക​ഥ...‍?

വി​ജ​യ്‌യുടെ ക​ത്തി എ​ന്ന സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പു ചെ​യ്ത ഒ​രു ഫോ​ട്ടോ​ഷൂ​ട്ടി​ലെ ചി​ത്ര​മാ​ണ​ത്. ഫോ​ട്ടോ​യി​ലെ എ​ന്‍റെ പോ​സും പി​ന്നീ​ടു വ​ന്ന ക​ത്തി എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​റി​ലെ വി​ജ​യ് യു​ടെ പോ​സും ഒ​രു​പോ​ലെ വ​ന്നു. അ​ടു​ത്തി​ടെ വി​ജ​യ്‌യുടെ ആരാധകർ ആ ​ര​ണ്ടു ഫോ​ട്ടോ​ക​ൾ ഒ​ന്നി​ച്ചു​ചേ​ർ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ ത​ന്നെ ഞെ​ട്ടി​പ്പോ​യി. അ​തു തി​ക​ച്ചും യാ​ദൃ​ച്ഛി​കം മാ​ത്ര​മാ​യി​രു​ന്നു. പ​ക്ഷേ, അ​തു സി​നി​മ​യു​ടെ പ​ബ്ളി​സി​റ്റി​ക്കു ഗു​ണ​ക​ര​മാ​യി. ഇ​ത് എ​നി​ക്ക് എ​ഴു​തി​വ​ച്ചി​രു​ന്ന റോ​ൾ ആ​യി​രി​ക്കാ​മെ​ന്ന് ഞാ​ൻ മ​ന​സി​ലോ​ർ​ത്തു. അ​ല്ലെ​ങ്കി​ൽ ഇ​ങ്ങ​നെ​യൊ​ന്നും വ​രി​ല്ലാ​യി​രു​ന്ന​ല്ലോ.വി​ജ​യ്‌യുടെ നാ​യി​ക​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടോ? അ​ങ്ങ​നെ ഒ​രു ഓഫർ വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മോ... ?

ഇ​ന്ന നാ​യ​ക​ന്‍റെ നാ​യി​ക​യാ​വ​ണം, ഇ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം എ​ന്നി​ങ്ങ​നെ​യു​ള്ള അ​ത്യാ​ഗ്ര​ഹ​ങ്ങ​ളോ​ടെ​യ​ല്ല ഞാ​ൻ സി​നി​മ​യി​ൽ വ​ന്ന​ത്. സി​നി​മ​യി​ൽ എ​ത്തി​യ​ശേ​ഷം ചെ​യ്യു​ന്ന​തു പെ​ർ​ഫ​ക്ടാ​യി ചെ​യ്യാ​ൻ ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. പ​ക്ഷേ, സീ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്കാ​ണ് അ​തു കൂ​ടു​ത​ൽ പെ​ർ​ഫ​ക്ട് ആ​ക്കാ​നാ​വു​ക. ഞാ​നൊ​ക്കെ ഇ​പ്പോ​ഴും പെ​ർ​ഫ​ക്‌ഷ​നു പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തു​ട​ക്ക​ക്കാ​രി മാ​ത്ര​മാ​ണ്. അ​തി​നാ​ൽ ഒ​രു പ്ര​ത്യേ​ക ഡ​യ​റ​ക്ട​റു​ടെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നോ ഇ​ന്ന ന​ട​ന്‍റെ നാ​യി​ക​യാ​വ​ണ​മെ​ന്നോ ഇ​ല്ല.

ന​മ്മു​ടെ ജോ​ലി കൃ​ത്യ​മാ​യി ചെ​യ്താ​ൽ, ആ ​സി​നി​മ ക​ണ്ടി​ട്ടാ​വും എ​ന്നെ വേ​റൊ​രു സി​നി​മ​യി​ലേ​ക്കു വി​ളി​ക്കു​ന്ന​ത്. അ​ത്ത​രം ഒ​രു ഒ​ഴു​ക്ക് എ​ന്‍റെ ക​രി​യ​റി​ൽ ഉ​ണ്ടാ​വ​ണം എ​ന്നാ​ണ് ഞാ​ൻ എ​പ്പോ​ഴും ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ക്കു​ന്ന​ത്. ബാ​ക്കി​യെ​ല്ലാം സ​ർ​വേ​ശ്വ​ര​ൻ അ​നു​ഗ്ര​ഹി​ച്ചു ത​രു​ന്ന അ​വ​സ​ര​ങ്ങ​ളാ​ണെ​ന്നു ക​ണ​ക്കാ​ക്കു​ന്നു. അ​തു സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ് ആ​വ​ട്ടെ, സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​യാ​ക​ട്ടെ, ഏ​തൊ​രു പു​തി​യ ന​ട​നു​മാ​ക​ട്ടെ... എ​ല്ലാം ഒ​ത്തു​വ​രി​ക എ​ന്നു​ള്ള​ത് ഒ​രു ഭാ​ഗ്യ​മാ​ണ്. വി​ജ​യ് സാ​റി​ന്‍റെ ഒ​രു മൂ​വി വ​ന്നാ​ൽ തീ​ർ​ച്ച​യാ​യും അ​തു ചെ​യ്തി​രി​ക്കും. എ​ത്ര​ത്തോ​ളം നാം ​ആ​ഗ്ര​ഹി​ക്കുക​യും സ്വ​പ്നം കാ​ണു​ക​യും ചെ​യ്യു​ന്നു​വോ അ​ത്ര​ത്തോ​ളം​ത​ന്നെ നാം ​പ​രി​ശ്ര​മി​ക്കു​ക കൂ​ടി ചെ​യ്താ​ൽ ദൈ​വം ന​മ്മെ അ​തി​ലേ​ക്കു കൊ​ണ്ടെ​ത്തി​ക്കും.രാ​മ​ലീ​ല​യി​ലേ​ക്കു​ള്ള ഓ​ഫ​ർ സ്വീ​ക​രി​ക്കാ​നു​ള്ള പ്ര​ചോ​ദ​നം...?

ക​ഥ ത​ന്നെ​യാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ചോ​ദ​നം. ഏ​റെ ര​സ​ക​ര​വും അ​തേ​സ​മ​യം സീ​രി​യ​സ് സ്വ​ഭാ​വ​മു​ള്ള​തു​മാ​യ ക​ഥ. പാ​ട്ട്, ഡാ​ൻ​സ്, ല​വ് ട്രാ​ക്ക് തു​ട​ങ്ങി​യ കൊ​മേ​ഴ്സ്യ​ൽ ഘ​ട​ക​ങ്ങ​ളു​ള്ള റൊ​മാ​ന്‍റി​ക് ചി​ത്ര​ങ്ങ​ളാ​ണ് ഞാ​ൻ ഏ​റെ​യും ചെ​യ്തു​വ​ന്നി​ട്ടു​ള്ള​ത്. പ​ക്ഷേ, ഇ​തു കു​റ​ച്ചു സീ​രി​യ​സാ​ണ്. പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​ണ് രാ​മ​ലീ​ല. ഭൂ​രി​പ​ക്ഷം പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റു​ക​ളി​ലും ഫീ​മെ​യി​ൽ കാ​ര​ക്ട​റി​ൽ കു​റ​ച്ചു​കൂ​ടി പ്രാ​യ​വും പ​ക്വ​ത​യു​മു​ള്ള​വ​രാ​യി​രി​ക്കും വ​രി​ക. ഇ​ത്ര​യും ചെ​റു​പ്രാ​യ​ത്തി​ൽ, ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഒ​രു പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റി​ൽ ന​ല്ല ഒ​രു ക​ഥാ​പാ​ത്ര​മാ​യി ആ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തു വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.ദി​ലീ​പേ​ട്ട​ന്‍റെ നാ​യി​ക​യാ​കാ​നു​ള്ള അ​വ​സ​രം - അ​താ​യി​രു​ന്നു രാ​മ​ലീ​ല​യി​ലെ ഓ​ഫ​ർ സ്വീ​ക​രി​ച്ച​തി​നു പി​ന്നി​ലെ മ​റ്റൊ​രു കാ​ര​ണം. ഞാ​ൻ ആ​രാ​ധി​ച്ചി​രു​ന്ന, ഇ​പ്പോ​ഴും എ​ന്‍റെ ഫേ​വ​റി​റ്റ് ആ​ക്ടേ​ഴ്സി​ൽ ഒ​രാ​ളാ​ണു ദി​ലീ​പേ​ട്ട​ൻ. ദി​ലീ​പേ​ട്ട​നൊ​പ്പം തു​ല്യ​പ്രാ​ധാ​ന്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹീ​റോ​യി​നാ​യി വ​രി​ക എ​ന്ന​തു വ​ലി​യ ഭാ​ഗ്യം. മാ​ത്ര​മ​ല്ല അ​തൊ​രു ച​ല​ഞ്ച് ത​ന്നെ​യാ​യി​രു​ന്നു. കാ​ര​ണം, ഈ ​ഒ​രു പെ​യ​ർ ക​ഥ​യ്ക്കി​ണ​ങ്ങും​വി​ധം സം​ഭ​വി​ക്ക​ണം. എ​ന്‍റെ ക​ഥാ​പാ​ത്രം കു​റ​ച്ചു ബോ​ൾ​ഡാ​ണ്. എ​ന്‍റെ പ്രാ​യ​ത്തി​ലും കു​റ​ച്ചു​കൂ​ടി പ്രാ​യ​വും പ​ക്വ​ത​യും ജീ​വി​ത​പ​രി​ച​യ​വും കൂ​ടു​ത​ലു​ള്ള ഒ​രു ക​ഥാ​പാ​ത്രം. ഹെ​ല​ന എ​ന്നാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ദി​ലീ​പേ​ട്ട​ൻ, ഷാ​ജോ​ണ്‍ ചേ​ട്ട​ൻ, രൺജി​പ​ണി​ക്ക​ർ സാ​ർ എ​ന്നി​വ​രു​മാ​യാ​ണ് എ​നി​ക്കു കൂ​ടു​ത​ൽ കോം​ബി​നേ​ഷ​ൻ സീ​നു​ക​ളു​ള്ള​ത്. ന​ല്ല അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു രാ​മ​ലീ​ല.രാ​മ​ലീ​ല​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്..‍?

ഫാ​മി​ലി ചി​ത്ര​മാ​ണി​ത്. സീ​രി​യ​സാ​യ ഒ​രു ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​ണ്. വ​ള​രെ ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ളാ​ണ് ഇ​തി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള​ത്. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും അ​വ​രു​ടേ​താ​യ ക​ഥാ​പാ​ത്ര സ്വ​ഭാ​വ​ങ്ങ​ൾ വ​ള​രെ ആ​ഴ​ത്തി​ൽ കൊ​ടു​ത്തി​ട്ടു​ണ്ട്. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും അ​ന്യാ​ദൃ​ശ​മാ​യ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ ക​ഥാ​പാ​ത്ര​വും മ​റ്റൊ​ന്നി​ൽ നി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. സ​ച്ചി​യേ​ട്ട​ന്‍റേ​താ​ണ് സ്ക്രി​പ്റ്റ്. സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​ഗോ​പി ത​ന്നെ​യാ​ണ് ഈ ​പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ച് ആ​ദ്യം എ​ന്നോ​ടു സം​സാ​രി​ച്ച​ത്.ഹെ​ല​ന​യു​ടെ പ​ശ്ചാ​ത്ത​ലം...?

ആ​ർ​ക്കി​ടെ​ക്ച​ർ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഹെ​ല​ന പ​ഠ​ന​ശേ​ഷം മീ​ഡി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. സ്വ​ന്ത​മാ​യ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ്വ​ന്തം ചാ​ന​ലു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ക​ഥാ​പാ​ത്ര​മാ​ണു ഹെ​ല​ന. സ്വ​ത​ന്ത്ര​മാ​യ ചി​ന്ത​ക​ളു​ള്ള പെ​ണ്‍​കു​ട്ടി. വ​ലി​യ ഫാ​മി​ലി​ൽ ജ​നി​ച്ചു​വ​ള​ർ​ന്നു​വെ​ങ്കി​ലും സ്വ​ന്തം കാ​ലി​ൽ നി​ന്നു കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ കെ​ൽ​പ്പു​ള​ള കു​ട്ടി. ത​നി​യെ ഡ്രൈ​വ് ചെ​യ്യും. അ​ച്ഛ​ന്‍റെ ഏ​ക​മ​ക​ളാ​ണു ഹെ​ല​ന. ര​ൺജി​പ​ണി​ക്ക​ർ സാ​റാ​ണ് എ​ന്‍റെ അ​ച്ഛ​നാ​യി അ​ഭി​ന​യി​ച്ച​ത്.രാ​മ​ലീ​ല എ​ന്ന ടൈ​റ്റി​ലി​നു പി​ന്നി​ൽ... ‍?

രാ​മ​നു​ണ്ണി എ​ന്നാ​ണ് ദി​ലീ​പേ​ട്ട​ൻ ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. രാ​മ​നു​ണ്ണി​യു​ടെ ക​ഥ​യാ​ണു രാ​മ​ലീ​ല. ദി​ലീ​പേ​ട്ട​നൊ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. ഓ​രോ സീ​നി​ലും ദി​ലീ​പേ​ട്ട​ന്‍റെ അ​ഭി​ന​യം ക​ണ്ട് ഞാ​ൻ അ​തി​ശ​യി​ച്ചു​പോ​യി​ട്ടു​ണ്ട്. വ​ള​രെ​യ​ധി​കം ന​ല്ല അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് ദി​ലീ​പേ​ട്ട​ന്‍റേ​ത്. ദി​ലീ​പേ​ട്ട​ൻ ഇ​ങ്ങ​നെ ഒ​ര​വ​സ്ഥ​യി​ൽ ഇ​രി​ക്കു​ന്പോ​ൾ റി​ലീ​സാ​കു​ന്ന ഈ ​ചി​ത്രം തീ​ർ​ച്ച​യാ​യും ഒ​രു പോ​സി​റ്റീ​വ് അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നു ഞാ​ൻ വി​ചാ​രി​ക്കു​ന്നു.അ​രു​ണ്‍​ഗോ​പി​യു​ടെ ആ​ദ്യ സി​നി​മ..?

അ​രു​ണ്‍​ഗോ​പി എ​ന്ന സം​വി​ധാ​യ​ക​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​ണു രാ​മ​ലീ​ല. ബി​ഗ് ബ​ജ​റ്റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം സാ​ർ നി​ർ​മി​ക്കു​ന്ന, സൂ​പ്പ​ർ സ്റ്റാ​ർ ദി​ലീ​പേ​ട്ട​ൻ നാ​യ​ക​നാ​കു​ന്ന, മ​റ്റു ധാ​രാ​ളം ന​ടീ​ന​ടന്മാ​ർ ഭാ​ഗ​മാ​കു​ന്ന ചി​ത്ര​മാ​ണു രാ​മ​ലീ​ല. ഇ​ത്ത​ര​ത്തി​ൽ വ​ലി​യ ഒ​രു ചി​ത്രം ക​രി​യ​റി​ൽ ആ​ദ്യം​ത​ന്നെ ചെ​യ്യാ​നാ​കു​ന്ന​തു വ​ലി​യ ഒ​രു കാ​ര്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തെ ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യി എ​നി​ക്കു തോ​ന്നി​യി​ട്ടി​ല്ല. ത​ന്‍റേ​താ​യ രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​പോ​കാ​ൻ അ​റി​വും മി​ക​ച്ച ക്രാ​ഫ്റ്റ്മാ​ൻ​ഷി​പ്പുമുള്ള വ്യ​ക്തി​യാ​ണ് അദ്ദേഹം. ആ​ദ്യ​ചി​ത്രം എ​ന്ന നി​ല​യു​ള്ള ഭ​യ​വും പരിമിതിക​ളും പു​തു​മു​ഖ സം​വി​ധാ​യ​ക​നു മേ​ലു​ള്ള സ​മ്മ​ർ​ദ്ദ​ങ്ങ​ളും പു​റ​ത്തു​കാ​ണി​ക്കാ​തെ വ​ള​രെ ധൈ​ര്യ​പൂ​ർ​വ​മു​ള്ള ഫി​ലിം മേ​ക്കിം​ഗാ​ണ് അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ച​ത്.രാ​മ​ലീ​ല​യി​ലെ റോ​ൾ സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തോ​ന്നി​യി​ട്ടു​ണ്ടോ...?

സി​നി​മ​യും വി​വാ​ദ​ങ്ങ​ളും വെ​വ്വേ​റെ കി​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​യി​ട്ടാ​ണ് എ​നി​ക്കു തോ​ന്നി​യി​ട്ടു​ള്ള​ത്. എ​നി​ക്കു കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​യി​രി​ക്കും ഈ ​സി​നി​മ​യി​ലെ വേ​ഷം. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ഇ​ത്ര​യും വ​ലി​യ ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തു വ​ലി​യ ഭാ​ഗ്യ​മാ​ണ്. ഞാ​ൻ എ​ത്ര​ത്തോ​ളം ഭാ​ഗ്യ​മു​ള്ള അ​ഭി​നേ​ത്രി​യാ​ണെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​കു​ന്നു​ണ്ട്. ആ ​ല​ക്ക് ഫാ​ക്ട​ർ മ​ന​സി​ലാ​ക്കാ​ത്ത​വ​രു​ടെ ഉ​ള്ളി​ലാ​ണ് രാ​മ​ലീ​ല​യു​ടെ ഭാ​ഗ​മാ​യി​പ്പോ​യ​ല്ലോ എ​ന്ന മ​ട്ടി​ലു​ള്ള ചി​ന്ത​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. 100 ശ​ത​മാ​നം സ​ത്യ​സ​ന്ധ​ത​യോ​ടെ ഞാ​ൻ പ​റ​യ​ട്ടെ, ഈ ​സി​നി​മ​യി​ൽ ഹീ​റോ​യി​ൻ വേ​ഷം അ​ല്ലെ​ങ്കി​ൽ ഫീ​മെ​യി​ൽ പാ​ർ​ട്ട് ലീ​ഡ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ വ​ള​രെ ഭാ​ഗ്യ​വ​തി​യാ​ണ്.രാ​ധി​ക ശ​ര​ത്കു​മാ​ർ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ...?

24 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് രാ​ധി​ക മാം ​മ​ല​യാ​ള​സി​നി​മ​യി​ൽ തി​രി​ച്ചു​വ​ര​വു ന​ട​ത്തു​ന്ന​ത്. ദി​ലീ​പേ​ട്ട​ന്‍റെ അ​മ്മ​യാ​യി​ട്ടാ​ണ് രാ​ധി​ക മാം ​വേ​ഷ​മ​ണി​യു​ന്ന​ത്. ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് ദി​ലീ​പേ​ട്ട​ന്‍റെ​യും രാ​ധി​കാ മാ​മി​ന്‍റെ​യും ര​ണ്ടു മൂ​ന്നു സീ​നു​ക​ൾ ഞാ​ൻ ക​ണ്ടി​രു​ന്നു. അ​മ്മ - മ​ക​ൻ റി​ലേ​ഷ​ൻ​ഷി​പ്പ് അ​ത്ര​മേ​ൽ ര​സ​ക​ര​മാ​യി വ​ന്നി​രി​ക്കു​ന്നു. ഇ​തു സാ​ധാ​ര​ണ അ​മ്മ-​മ​ക​ൻ സ്നേ​ഹ​മോ ലാ​ള​ന​യോ ഒ​ന്നു​മ​ല്ല. കു​റ​ച്ചു വ്യ​ത്യ​സ്ത​മാ​യി അ​മ്മ-​മ​ക​ൻ കെ​മി​സ്ട്രി​യു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ കൂ​ടി​യാ​ണ് രാ​മ​ലീ​ല. ഒ​രു വീ​ട്ടി​ലെ എ​ല്ലാ​വ​ർ​ക്കും ബ​ന്ധ​പ്പെ​ടു​ത്താ​നാ​കു​ന്ന കു​റേ ക​ഥാ​പാ​ത്ര​ങ്ങ​ളും മു​ഹൂ​ർ​ത്ത​ങ്ങ​ളു​മു​ണ്ട് ഈ ​സി​നി​മ​യി​ൽ. എ​നി​ക്കു രാ​ധി​ക മാ​മു​മാ​യി ഏ​റെ കോം​ബി​നേ​ഷ​ൻ സീ​നു​ക​ളി​ല്ല. പ​ക്ഷേ, പാ​ല​ക്കാ​ട്ട് ഷൂ​ട്ട് ഉ​ള്ള​പ്പോ​ൾ ഞ​ങ്ങ​ൾ ക​ണ്ടു. രാ​ധി​ക മാ​മി​ന്‍റെ അ​നു​ഗ്ര​ഹ​മൊ​ക്കെ വാ​ങ്ങാ​നാ​യി.ഹെ​ല​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ വി​ല​യി​രു​ത്തി​യാ​ൽ...‍:?

ഹെ​ല​ന ഈ ​സി​നി​മ​യി​ൽ പജീറോ ഓ​ടി​ക്കു​ന്ന സീ​നു​ക​ളു​ണ്ട്. ഏ​റെ ബോ​ൾ​ഡാ​ണ്. അ​ത്ര​യും ഫ്രീ​യാ​ണ് അ​വ​ൾ. ഡ്രിം​ഗ്സ് ക​ഴി​ക്കു​ന്ന കു​ട്ടി​യാ​ണ് ഹെ​ല​ന. ഈ ​ജ​ന​റേ​ഷ​ന്‍റെ അ​ല്ലെ​ങ്കി​ൽ അ​തി​നു​മ​പ്പു​റം മു​ന്നോ​ട്ടു​ചി​ന്തി​ക്കു​ന്ന പെ​ണ്‍​കു​ട്ടി. വ​ള​രെ​യ​ധി​കം ഐ​ക്യു ഉ​ള​ള കു​ട്ടി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ൾ​ക്കു ജീ​വി​ത​ത്തി​ൽ പേ​ടി​യി​ല്ല. അ​വ​ളു​ടെ നീ​ക്ക​ങ്ങ​ൾ ബോ​ൾ​ഡാ​ണ്, ബു​ദ്ധി​പ​ര​മാ​ണ്. ഓ​രോ നീ​ക്ക​വും ആ​ലോ​ചി​ച്ചാ​ണു ചെ​യ്യു​ന്ന​ത്. അ​ത്ര​യും ഇ​ന്‍റ​ലി​ജ​ന്‍റാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് എ​നി​ക്കു രാ​മ​ലീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യ​ത്.ദീ​പ​യെ​യും ഹെ​ല​ന​യെ​യും താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ..‍?

ര​ണ്ടും ര​ണ്ടു ധ്രു​വ​ങ്ങ​ളി​ലാ​ണ്. ദീ​പ ഒ​രു എ​ക്സ്ട്രീ​മാ​ണെ​ങ്കി​ൽ ഹെ​ല​ന വേ​റൊ​രു എ​ക്സ്ട്രീ​മാ​ണ്. ദീ​പ​യു​ടെ​യും ഹെ​ല​ന​യു​ടെ​യും ലു​ക്കി​ൽ ത​ന്നെ അ​തു മ​ന​സി​ലാ​കും. ന​ന്നാ​യി പൊ​ട്ടു തൊ​ട്ട് ക​മ്മ​ലി​ട്ട് ചു​രി​ദാ​റി​ട്ട് ഒ​രു​ങ്ങി​ന​ട​ക്കു​ന്ന ഒ​രു ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ​റാ​ണു ദീ​പ. ഒ​പ്പം ഒ​രു ക​ടു​ത്ത വി​ജ​യ് ആ​രാ​ധി​ക​യും. മ​റു​വ​ശ​ത്ത് ഹെ​ല​ന​യാ​വ​ട്ടെ ഒ​ന്നാം​ത​രം വീ​ട്ടി​ൽ പി​റ​ന്ന്, പു​റ​ത്തൊ​ക്കെ പോ​യി പ​ഠി​ച്ചു നാ​ട്ടി​ൽ തി​രി​ച്ചു​വ​ന്ന് അതിന്‍റേതാ​യ സാ​മ​ർ​ഥ്യ​വും ഇ​ന്ന​ത്തെ ജീ​വി​ത​ത്തെ ഒ​റ്റ​യ്ക്കു​നേ​രി​ടാ​ൻ കെ​ൽ​പ്പു​മു​ള്ള ബോ​ൾ​ഡ് കാ​ര​ക്ട​റാ​ണ്. അ​വ​ൾ​ക്കു പെ​ണ്ണാ​ണെ​ന്ന ചി​ന്ത​യൊ​ന്നു​മി​ല്ല. ഒ​രാ​ണി​നെ​പ്പോ​ലെ​യാ​ണ​ല്ലോ അ​വ​ളു​ടെ പെ​രു​മാ​റ്റ​വും രീ​തി​ക​ളു​മൊ​ക്കെ.വ്യ​ക്തി​പ​ര​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പ​മു​ള്ള​ത് ദീ​പ​യു​മാ​യോ ഹെ​ല​ന​യു​മാ​യോ..?

എനിക്കു രണ്ടു കഥാപാത്രങ്ങളുമായും പൊരുത്തമുണ്ട്. ഹെലനയുമായാണ് എനിക്കു കൂടുതൽ അടുപ്പമെങ്കിലും ദീപ എന്ന കാരക്ടറിന്‍റെ സവിശേഷതകളുമായും എന്‍റെ പേഴ്സണാലിറ്റിക്കു പൊരുത്തമുണ്ട്. കാരണം, ഞാനും ഒരു വിജയ് ആരാധികയാണ്. പെ​ണ്ണാ​യ​തു കൊ​ണ്ടു മാ​ത്രം ഒ​ന്നി​ലും മ​ടി​ച്ചു​നി​ൽ​ക്കാ​തെ എ​ല്ലാ​റ്റി​ലും മു​ന്നി​ട്ടു​നി​ൽ​ക്കാ​ൻ ധൈ​ര്യ​മു​ള്ള പെ​ണ്ണാ​ണു ഹെലന. വ​ള​രെ ഇ​ന്‍റ​ലി​ജ​ന്‍റാ​യി ആ​ലോ​ചി​ച്ചു മാ​ത്രം തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു മു​ന്നോ​ട്ടു​പോ​യി അ​വ​ളു​ടേ​താ​യ കാ​ലു​ക​ളി​ൽ നി​ന്നു ലോ​ക​ത്തെ വീ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി. അ​വ​ൾ അ​ത്ര​മേ​ൽ സ്വ​ത​ന്ത്ര​ചി​ന്താ​ഗ​തി​യു​ള്ള​വ​ളാ​ണ്. എ​ന്നാ​ൽ, ഹെ​ല​ന​യ്ക്ക് അ​വ​ളു​ടേ​താ​യ ഒ​രു മ​റു​വ​ശ​വു​മു​ണ്ട്. അ​വ​ൾ​ക്കു പോ​സി​റ്റീ​വ് ഷേ​ഡും നെ​ഗ​റ്റീ​വ് ഷെ​ഡു​മു​ണ്ട്. ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്ത​വ​യി​ൽ കു​റ​ച്ചു ഹെ​വി കാ​ര​ക്ട​റാ​ണു രാ​മ​ലീ​ല​യി​ലെ ഹെ​ല​ന.ഇ​ത​ര​ഭാ​ഷ​ക​ളി​ൽ നി​ന്ന് ഇ​പ്പോ​ൾ ഓ​ഫ​റു​ക​ളു​ണ്ടോ...​‍? ഇ​ത​ര​ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ...‍?

തീ​ർ​ച്ച​യാ​യും. ക​ല​യ്ക്ക് എ​വി​ടെ​യാ​ണ് ന​മ്മ​ൾ അ​തി​ർ​ത്തി​ക​ളി​ടേ​ണ്ട​ത് ‍‍‍‍‍?ഇ​ത​ര​ഭാ​ഷ​ക​ളി​ലും ചെ​യ്യാ​ൻ എ​നി​ക്കു താ​ത്പ​ര്യ​മു​ണ്ട്. പ​ക്ഷേ, ഞാ​ൻ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നു മാ​ത്രം. ഞാ​നൊ​രു മ​ല​യാ​ളി ആ​യ​തി​നാ​ൽ ആ​ദ്യം ഇ​വി​ടെ​ത്ത​ന്നെ കാ​ലു​റ​പ്പി​ച്ചു നി​ൽ​ക്ക​ണം. വാ​സ്ത​വ​ത്തി​ൽ അ​താ​ണ് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. ഇ​ത​ര​ഭാ​ഷ​യി​ൽ ചാ​ൻ​സ് കി​ട്ടി​യെ​ന്നു പ​റ​ഞ്ഞ് വേ​ഗം അ​വി​ടേക്കു പ​റ​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ൽ ചാ​ൻ​സ് തേ​ടി​ന​ട​ന്ന് അ​ങ്ങോ​ട്ടേ​ക്കു പ​റ​ക്കാ​ൻ ധൃ​തി കാ​ണി​ക്കു​ന്ന​തി​നോ മു​ന്പ് ഇ​വി​ടെ കാ​ലു​റ​പ്പി​ച്ചു​നി​ൽ​ക്കാ​നാ​വ​ണം. പ​തി​യെ പ​തി​യെ എ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ഞാ​ൻ സാ​ക്ഷാ​ത്ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​വ​സ​രം കി​ട്ടി​യാ​ൽ തീ​ർ​ച്ച​യാ​യും ഇ​ത​ര​ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ക്കും. ത​മി​ഴും തെ​ലു​ങ്കു​മൊ​ക്കെ ച​ർ​ച്ച​ക​ളി​ലു​ണ്ട്. പ​ക്ഷേ, ഞാ​ൻ ഒ​ന്നും ക​മി​റ്റ് ചെ​യ്തി​ട്ടി​ല്ല.അ​ടു​ത്ത പ്രോ​ജ​ക്ടു​ക​ൾ..‍?

സ്ക്രി​പ്റ്റു​ക​ൾ കേ​ൾ​ക്കു​ന്നു. പ​ക്ഷേ, ഒ​ന്നും ക​മി​റ്റ് ചെ​യ്തി​ട്ടി​ല്ല. രാ​മ​ലീ​ല​യി​ലെ​യും പോ​ക്കി​രി സൈ​മ​ണി​ലെ​യും എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ന​ന്നാ​യി വ​ന്നു​ക​ഴി​ഞ്ഞാ​ൽ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​വും ഇ​നി മു​ന്നോ​ട്ടു​ള്ള ഒ​രു ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് എ​ന്നെ വി​ളി​ക്കേ​ണ്ട​ത്. ഈ ​ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളും എ​ങ്ങ​നെ​യാ​കു​മെ​ന്ന​റി​യാ​ൻ ഞാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തോ​ർ​ത്തി​നു​ശേ​ഷം നീ​ലി​യു​മാ​യി അ​ൽ​ത്താ​ഫ് റ​ഹ്‌മാ​ൻ
തോ​ർ​ത്ത് എ​ന്ന വൈ​റ​ൽ ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ അം​ഗീ​കാ​രം നേ​ടി​യ യു​വ​സം​വി​ധാ​യ​ക​ൻ അ​ൽ​ത്താ​ഫ
തിരികെയെത്തുന്ന അശ്വതി നക്ഷത്രം
വാ​ക്കിം​ഗ് ഇ​ൻ ദി ​മൂ​ണ്‍​ലൈ​റ്റ്, ആം ​തി​ങ്കിം​ഗ് ഓ​ഫ് യു.. ​സ​ത്യം ശി​വം സു​ന്ദ​ര​ത്തി​ലെ ഈ ​സു​ന
"ആ​ദ്യ സീ​ൻ ടോവിനോയ്ക്കൊ​പ്പം, അ​തും റൊ​മാ​ൻ​സ്.!'
""ഗോ​ദ​ ഇ​റ​ങ്ങി ടോവി​നോ എ​ന്‍റെ​യ​ട​ക്കം യൂ​ത്തി​ന്‍റെ ഹീ​റോ​യാ​യി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് മ
‘മ​റ​ഡോ​ണ’​യ്ക്കു ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​മി​ല്ല!
മ​റ​ഡോ​ണ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ മ​ന​സു പാ​യു​ക നേ​രേ ഫു​ട്ബോ​ളി​ലേക്കുതന്നെയാവും. എ​ന്നാ​ൽ, ഫു​
മിയയുടെ ‘മെഴുതിരി അത്താഴങ്ങൾ’!
അ​നൂ​പ് മേ​നോ​ൻ എ​ന്ന ന​ട​നൊ​പ്പ​വും അ​നൂ​പ് മേ​നോ​ൻ എ​ന്ന എ​ഴു​ത്തു​കാ​ര​നൊ​പ്പ​വും വ​ർ​ക്ക് ച
അഞ്ജലിയുടെ ഇച്ഛാശക്തി അപാരം: മാലാ പാർവതി
കൂ​ടെ എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക മ​ന​സി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്പോ​ൾ അ​തി​ലെ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും
‘പുതിയ നയം’ വ്യക്തമാക്കി ബാലചന്ദ്രമേനോൻ
സി​നി​മാ​ജീ​വി​ത​ത്തി​ന്‍റെ നാ​ല്പ​താ​മ​തു വ​ർ​ഷ​ത്തി​ൽ ന്യൂ​ജ​ന​റേ​ഷ​നു​ വേ​ണ്ടി, വി​ദ്യാ​ർ​ഥി​ക​ൾ​
ന​സ്രി​യ​യു​ടെ ‘കൂ​ടെ’; റോ​ഷ​ന്‍റെ​യും
ആ​ന​ന്ദ​ത്തി​ലെ ഗൗ​ത​മി​നു​ശേ​ഷം ഒ​രി​ക്ക​ൽ​ക്കൂ​ടി യു​വ​ന​ട​ൻ റോ​ഷ​ൻ​ മാ​ത്യു​വി​ന്‍റെ ക​ഥാ​പാ​ത്ര
അനൂപ് മേനോന്‍റെ അത്താഴ വിഭവങ്ങൾ
പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യൊ​രു മേ​ച്ചി​ൽ പു​റ​ത്തേ​ക്കു മ​ല​യാ​ളി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ
‘ചങ്കിൽ കുടുങ്ങുന്ന’ പാട്ടുകളൊരുക്കി ഹരിനാരായണൻ
മ്യൂ​സി​ക്കി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​വ്യാം​ശ​മു​ള്ള വ​രി​ക​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ത്രി​ല
"ഒടിയൻ' മാസ് - ഫാന്‍റസി ത്രില്ലർ: തിരക്കഥാകൃത്ത് ഹരികൃഷ്ണൻ
മികച്ച സിനിമയ്ക്കുവേണ്ടി എ​ത്ര പണം വേ​ണ​മെ​ങ്കി​ലും മു​ട​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ആ​ന്‍റ​ണി പ
ആൻസൺ പോൾ അബ്രഹാമിന്‍റെ സന്തതി
മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​നി​ര​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് ആ​ൻ​സ​ൻ പോ​ൾ. തി​യ​റ്റ​റി​ൽ വ
മേരിക്കുട്ടിയോടു ശൃംഗരിക്കാന്‍ വന്ന അജു വര്‍ഗീസ്; ജയസൂര്യയുടെ വെളിപ്പെടുത്തല്‍
ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ ഇ​രു ധ്രു​വ​ങ്ങ​ളി​ലു​ള്ള ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രെ ശ​
‘ഒരു പഴയ ബോംബ് കഥ’യിലെ പാട്ടുചേലിനു പിന്നിൽ ഷാഫിസാറിന്‍റെ സപ്പോർട്ട് - അരുൺരാജ്
ഹി​റ്റ്മേ​ക്ക​ർ ഷാ​ഫി​യു​ടെ പു​തി​യ ചി​ത്രം ‘ഒ​രു പ​ഴ​യ ബോം​ബ് ക​ഥ’​യി​ലെ ‘ഹാ​ല് ഹാ​ല് ’ എ​ന്ന ചേ​ല
മ​ല​യാ​ള​ത്തി​ൽ സം​വി​ധാ​യി​ക വി​പ്ല​വം‌
ഇ​തി​വൃ​ത്ത​ങ്ങ​ൾ മാ​റി മ​റി​യു​ന്പോ​ഴാ​ണ് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​മ
ബിജുനാരായണന് ‘മേരിക്കുട്ടി’യുടെ പാട്ടുസമ്മാനം!
പി.​ഭാ​സ്ക​ര​ൻ -ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ സം​ഗ​മ​ത്തി​ൽ വി​ട​ർ​ന്ന വെ​ങ്ക​ല​ത്തി​ലെ ‘പ​ത്തു​വെ​ളു​പ്പി
സിമ്രാൻ നിത്യഹരിത നായിക
തെ​ന്നി​ന്ത്യ​ൻ നാ​യി​ക​യാ​യി ക​രി​യ​റി​ൽ തി​ള​ങ്ങു​ന്ന സ​മ​യ​ത്താ​ണ് സി​മ്രാ​ൻ വി​വാ​ഹ​ത്തോ​ടെ സി
ഇരുപതു വർഷമായ് ഇവിടെ ഇർഷാദ്
സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സ​മാ​ന്ത​ര സി​നി​മ​ക​ളി​ലൂ​ടെ​യും മി​ക​ച്ച ന​ട​നെ​ന്ന പെ​രു​മ നേ​ടി​യ താ​ര
കല്യാണീ കളവാണീ...
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ താ​ര​പു​ത്രി കീ​ർ​ത്തി സു​രേ​ഷ്.
‘മേ​രി​ക്കു​ട്ടി​’യാ​കാ​ൻ ജ​യ​സൂ​ര്യ മാ​ത്രം - ര​ഞ്ജി​ത് ശ​ങ്ക​ർ
മാ​ത്തു​ക്കു​ട്ടി എ​ന്ന പേ​രി​ൽ ജ​നി​ച്ച ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ മേ​രി​ക്കു​ട്ടി​യാ​യി ന​മ്മു​ടെ സ​മ
ലാ​ൽ സാ​ർ യേ​സ് പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ നീ​രാ​ളി സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു: അ​ജോ​യ് വ​ർ​മ
ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും എ​ഡി​റ്റ​റു​മാ​യ മ​ല​യാ​ളി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്ത ആ​ദ്യ മ​ല
തിരിച്ചുവരവിനൊരുങ്ങി സലീമ
വി​നീ​തേ, ഇ​തു സ​ലീ​മ​യാ​ണ്. മ​റു​ത​ല​യ്ക്ക​ൽ ഫോ​ണെ​ടു​ത്ത വി​നീ​തി​ന് ക​ണ്‍​ഫ്യൂ​ഷ​ൻ. സ​ലീ​മ​യോ.
എഡിറ്റിംഗ് ടെക്നിക്കലല്ല; ആർട്ടിസ്റ്റിക്കാണ് - ഷെമീർ മുഹമ്മദ്
“ സി​നി​മ​യി​ൽ വ​ര​ണ​മെ​ന്ന് ല​ക്ഷ്യ​മി​ട്ട് എ​ഡി​റ്റിം​ഗ് പ​ഠി​ച്ച​തൊ​ന്നു​മ​ല്ല. എ​ഡി​റ്റിം​ഗ് പ​
ആനക്കള്ളൻ, രാജ 2, നിവിൻ പോളി ചിത്രം; ഉദയനാണു താരം...
തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ പേ​ര് ഒ​രു സി​നി​മ​യു​ടെ ശ്ര​ദ്ധാ കേ​ന്ദ്ര​മാ​കു​ന്ന​തു മ​ല​യാ​ള​ത്തി​ൽ തെ
അരവിന്ദന്‍റെ വിശേഷങ്ങളുമായ് എം. മോഹനൻ
ക​ഥ പ​റ​യു​ന്പോ​ൾ, മാ​ണി​ക്യ​ക്ക​ല്ല് എ​ന്നീ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച എം. ​മോ​ഹ​ന​ൻ ത​ന്‍റെ പു​തി
‘മഴവില്ലിനു’ശേഷം ‘കൃഷ്ണ’വുമായ് ദിനേശ് ബാബു
സം​വി​ധാ​നം, ഛായാ​ഗ്ര​ഹ​ണം, സ്ക്രി​പ്റ്റിം​ഗ്...​ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ക​ന്ന​ഡ, ത​മി​ഴ്, തെ​ലു​
ന്യൂ ജനറേഷൻ അമ്മ
സി​നി​മ​യി​ൽ അ​മ്മ​യി​ല്ല എ​ന്നു പ​റ​യു​ന്പോ​ഴും ഇ​ന്ന​ത്തെ മി​ക്ക യു​വ​താ​ര​ങ്ങ​ളു​ടേ​യും അ​മ്മ​യാ
"നന്മയു​ള്ള കാമ്പസ് സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ‘നാം’
സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി സി​നി​മ​യി​ലെ​ത്തി​യ ജോ​ഷി തോ​മ​സ് പ​ള്ളി​ക്ക​ൽ സ്വ
ന​ന്ദി​നി​യു​ടെ ഭാ​ഗ്യം
ലേ​ലം എ​ന്ന സി​നി​മ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും ബ്ലോ​ക്ക്ബ​സ്റ്റ​ർ സി​നി​മ​ക​ളി​ലൊ​ന്നാ​ണ്.
തീ​വ​ണ്ടി​യും ലി​ല്ലി​യും - സി​നി​മ ത​ന്ന​തു കി​ടി​ല​ൻ അ​നു​ഭ​വ​ങ്ങ​ൾ: സം​യു​ക്ത ​മേ​നോ​ൻ
യാത്രയും വായനയും നൃത്തവും സ്കേറ്റിംഗും ഇ​ഷ്ട​പ്പെ​ടു​ന്ന യു​വ​താ​രം സം​യു​ക്ത മേ​നോ​ന്‍റെ ര​ണ്ടു ചി
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.