Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"ഇപ്പോൾ ഞാൻ ഫുൾടൈം ബിസിനസുകാരി'
എ​ണ്‍​പ​തു​ക​ളി​ൽ അ​ഭി​നേ​ത്രി​യാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് ലി​സി. മ​ല​യാ​ള​ത്തി​ൽ നാ​യി​ക​യാ​യും ഉ​പ​നാ​യി​ക​യാ​യും തി​ള​ങ്ങി​യ ലി​സി അ​ക്കാ​ല​യ​ള​വി​ൽ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്നു. സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നെ വി​വാ​ഹം ചെ​യ്ത​തോ​ടെ സി​നി​മ​യി​ൽ നി​ന്നും മാ​റി നി​ന്നു. പി​ന്നീ​ട് സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മു​ൻ​നി​ര​യി​ലാ​ണ് ന​മ്മ​ൾ ലി​സി​യെ കാ​ണു​ന്ന​ത്. അ​ഭി​നേ​ത്രി​യാ​യി തു​ട​ങ്ങി​യെ​ങ്കി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റെ കൈ​യൊ​പ്പു ചാ​ർ​ത്താ​ൻ ലി​സി​ക്ക് ഇ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പ്രി​യ​ദ​ർ​ശ​നു​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ലി​സി ബി​സി​ന​സി​ന്‍റെ തി​ര​ക്കി​ലാ​ണി​പ്പോ​ൾ. ചെ​ന്നെ​യി​ൽ ലി​സി ല​ക്ഷ്മി എ​ന്ന പേ​രി​ൽ ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​ക​ളി​ലൊ​ന്ന് പ​ടു​ത്തു​യ​ർ​ത്താ​നും ഈ ​ക​ലാ​കാ​രി​ക്കു ക​ഴി​ഞ്ഞു. പ്ര​തി​ബ​ന്ധ​ങ്ങ​ളി​ൽ ത​ള​രാ​തെ മു​ന്നേ​റു​ന്ന ലി​സി​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ...അ​ഭി​നേ​ത്രി, ബി​സി​ന​സ് തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ൾ?

ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം ന​ല്ല​തി​നെ​ന്നു ക​രു​തു​ന്ന​യാ​ളാ​ണ് ഞാ​ൻ. ചി​ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്പോ​ൾ ദുഃ​ഖം തോ​ന്നു​മെ​ങ്കി​ലും പി​ന്നീ​ട​തു മ​റ്റൊ​രു ന​ല്ല​തി​നാ​യി തീ​രു​ന്നു. അ​തി​ലേ​ക്കെ​ത്താ​ൻ കു​റ​ച്ചു ക്ഷ​മ വേ​ണം എ​ന്നു മാ​ത്രം. ഫു​ൾ ടൈം ​ബി​സി​ന​സി​ലേ​ക്കു ഞാ​നെ​ത്തു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യ​ത​ല്ല. ചെ​ന്നെ​യി​ലെ​ത്തി പ്രി​വ്യു തി​യ​റ്റ​റും ഡ​ബ്ബിം​ഗ് തി​യ​റ്റ​റു​മാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത​പ്പോ​ഴാ​ണ് മി​ക​ച്ച ഒ​രു നി​ല​യി​ലേ​ക്കെ​ത്താ​ൻ എ​നിക്കു ​സാ​ധി​ച്ച​ത്. അ​ത് ആ​ത്മ വി​ശ്വാ​സ​മാ​ണ്. അ​താ​ണ് എ​ന്നെ ന​യി​ക്കു​ന്ന​തും.

ലി​സി ല​ക്ഷ്മി ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ?

പു​തി​യൊ​രു സ്റ്റു​ഡി​യോ​യു​മാ​യി ഞാ​നെ​ത്തു​ന്പോ​ൾ മു​ട​ക്കു മു​ത​ൽ ക​ണ്ടെ​ത്തു​ക എ​ന്ന​തു പ്ര​ധാ​ന ഘ​ട​ക​മാ​യി​രു​ന്നു. എ​ത്ര വ​ലി​യ സി​നി​മ ആ​യാ​ലും അ​തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളി​ൽ ഡ​ബ്ബിം​ഗി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ ശ​ബ്ദം സി​നി​മ​യി​ൽ നി​ർ​ണാ​യ​ക​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​സ്റ്റു​ഡി​യോ​യു​ടെ നി​ർ​മ്മാ​ണ​ത്തി​ലും അ​തി​ന്‍റെ സ​ജീ​ക​ര​ണ​ത്തി​ലും സൗ​ണ്ട് എ​ഡി​റ്റ​റും ഡി​സൈ​ന​റു​മാ​യ റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ സ​ഹാ​യം വ​ള​രെ വ​ലു​താ​യി​രു​ന്നു. കാ​ര​ണം വ​ർ​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു കോ​പ്ര​മൈ​സിം​ഗി​നു​മി​ല്ലാ​ത്ത​യാ​ളാ​ണ് റ​സൂ​ൽ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ പി​ന്തു​ണ​യും മാ​ർ​ഗ നി​ർ​ദ്ദേ​ശ​വു​മു​ണ്ടാ​യി. ക​ഠി​നാ​ധ്വാ​ന​ത്തി​നു ന​ല്ല പ്ര​തി​ഫ​ലം കി​ട്ടു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ന്ത്യ​യി​ലെ ത​ന്നെ മി​ക​ച്ച സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ ആ​യി എ​ന്‍റെ ലി​സി ല​ക്ഷ്മി മാ​റി​യ​ത്.സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും?

ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ എ​ന്‍റെ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി​രി​ക്കു​ന്ന​താ​ണ് എ​നി​ക്ക് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കി, ന​ല്ല നി​ല​യി​ലെ​ത്തി​ക്കു​ക. എ​ന്നാ​ൽ അ​തു മാ​ത്ര​മ​ല്ല ജീ​വി​തം. ഞാ​ൻ ചെ​ന്നൈ​യി​ലെ​ത്തി ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ എ​റ്റെ​ടു​ത്ത് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​രു വ​ലി​യ സൗ​ണ്ട് സ്റ്റു​ഡി​യോ ആ​രം​ഭി​ക്കാ​നും ഗ്രാ​ന്‍റാ​യി അ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നും സാ​ധി​ച്ച​ത് വ​ലി​യ കാ​ര്യ​മാ​ണ്. അ​തി​ന് ഈ​ശ്വ​ര​ന്‍റെ വ​ലി​യ അ​നു​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഒ​രു കാ​ര്യം ന​മ്മ​ൾ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ ചെ​യ്താ​ൽ അ​തി​ന്‍റെ മ​റു​പാ​തി ഈ​ശ്വ​ര​ൻ ചെ​യ്തു​ത​രു​മെ​ന്ന​താ​ണ് എ​ന്‍റെ അ​നു​ഭ​വം.

സി​നി​മ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ കു​റ​വാ​ണ്. അ​വി​ടേ​ക്ക് ഇ​നി​യു​മേ​റെ സ്ത്രീ​ക​ളെ​ത്ത​ണം. അ​തു അ​ത്ര ക​ഠി​ന​ക​ര​മാ​യ കാ​ര്യ​മ​ല്ല. ന​മ്മ​ളെ​ക്കൊ​ണ്ടു സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് വേ​ണ്ട​ത്. എ​നി​ക്കും ഇ​തൊ​ക്കെ പു​തി​യൊ​രു തു​ട​ക്ക​മാ​ണ്. ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഒ​രു ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യാ​ണ് ചെ​ന്നൈ​യി​ൽ എ​ന്‍റെ പേ​രി​ൽ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ച​ത്. അ​തു​ത​ന്നെ വ​ലി​യ നേ​ട്ട​മാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്. പ്ര​ഗ​ത്ഭ​രാ​യ ഉ​ല​ക​നാ​യ​ക​ൻ ക​മ​ല​ഹാ​സ​നെ​യും ഓ​സ്ക​ർ ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി​യേ​യും സ്റ്റു​ഡി​യോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ച​തും വ​ലി​യ അ​ഭി​മാ​ന​മാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്.പു​തി​യ ജീ​വി​തം?

സ്റ്റു​ഡി​യോ​ട് ചേ​ർ​ന്നാ​ണ് ഇ​പ്പോ​ൾ എ​ന്‍റെ ജീ​വി​തം. ഇ​തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഞാ​നു​ണ്ടാ​യി​രു​ന്നു. എ​നി​ക്കു പൊ​ടി അ​ല​ർ​ജി​യാ​ണ്. എ​ങ്കി​ലും മാ​സ്ക് കെ​ട്ടി വെ​ളു​പ്പി​നെ ര​ണ്ടു മ​ണി​വ​രെ എ​ന്‍റെ ജോ​ലി​ക്കാ​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ചു. ഇ​പ്പോ​ൾ ഓ​രോ ദി​വ​സ​വും എ​ന്‍റെ ജീ​വി​തം സ്റ്റു​ഡി​യോ​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​ർ​ന്നാ​ണ്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പോ​ലും പ​ല​പ്പോ​ഴും ഞാ​ൻ സ്റ്റു​ഡി​യോ​യി​ൽ കാ​ണും. എ​ന്‍റെ ആ​ത്മാ​വ് ഇ​പ്പോ​ൾ അ​വി​ടെ​യാ​ണ്. അ​ത് എ​നി​ക്കു ഒ​രു ജോ​ലി​യ​ല്ല, ജീ​വി​ത​മാ​ണ്.ക​മ​ല​ഹാ​സ​നു​മാ​യു​ള്ള സൗ​ഹൃ​ദം?

ചെ​റു​പ്പം മു​ത​ൽ ക​മ​ല​ഹാ​സ​ന്‍റെ വ​ലി​യ ആ​രാ​ധി​ക​യാ​യി​രു​ന്നു ഞാ​ൻ. മാ​ഗ​സി​നി​ലൊ​ക്കെ വ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​സ് പ​ണ്ട് ഞാ​ൻ കീ​റി​വ​യ്ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​വ​സ​രം കി​ട്ടി. ക​മ​ൽ സാ​റി​ന്‍റെ നാ​യി​ക​യാ​യി വി​ക്രം എ​ന്ന ചി​ത്ര​ത്തി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ എ​നി​ക്ക​തു വി​ശ്വ​സി​ക്കാ​നെ ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

അ​ൽ​വാ​ർ​പേ​ട്ടി​ലെ ക​മ​ൽ സാ​റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​മാ​ണ് ക​ഥ പ​റ​ഞ്ഞു ത​ന്ന​ത്. പ​ക്ഷേ, അ​തൊ​ന്നും എ​ന്‍റെ മ​ന​സി​ൽ ക​യ​റി​യി​ല്ല. കാ​ര​ണം ഞാ​ൻ അ​ദ്ദേ​ഹ​ത്തെ​ത​ന്നെ നോ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഒ​രു വെ​ളു​ത്ത ലി​ന​ൻ ഷ​ർ​ട്ടും നീ​ല ജീ​ൻ​സു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷം. സ​ർ, എ​ന്‍റെ ഡേ​റ്റ് നോ​ക്കു​ക​യേ വേ​ണ്ട, ഞാ​ൻ റെ​ഡി​യാ​ണെ​ന്നാ​ണ് ക​മ​ൽ​സാ​റി​നോ​ട് അ​പ്പോ​ൾ​ത​ന്നെ പ​റ​ഞ്ഞ​ത്. അ​ഡ്വാ​ൻ​സ് എ​ന്‍റെ ക​യ്യി​ലേ​ക്കു ത​ന്ന​പ്പോ​ൾ എ​നി​ക്കു സ്വ​പ്ന​മാ​യാ​ണ് അ​ന്നു തോ​ന്നി​യ​ത്. അ​ങ്ങ​നെ​യാ​ണ് ക​മ​ൽ​സാ​റി​നൊ​പ്പം വി​ക്രം എ​ന്ന സി​നി​മ ചെ​യ്യു​ന്ന​ത്. ആ ​സൗ​ഹൃ​ദം ഇ​ന്നും ഞ​ങ്ങ​ൾ കാ​ത്തു സൂ​ക്ഷി​ക്കു​ന്നു.മ​ക​ളും സി​നി​മ​യി​ലേ​ക്ക്?

ക​ല്യാ​ണി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം ഇ​പ്പോ​ൾ ഒ​രു തെ​ലു​ങ്കു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചു. അ​ഖി​ൽ നാ​ഗാ​ർ​ജു​ന​യാ​ണ് നാ​യ​ക​ൻ. അ​വ​രു​ടെ ത​ന്നെ പ്രൊ​ഡ​ക്ഷ​നി​ലു​ള്ള ചി​ത്ര​മാ​ണ്. ഇ​തി​ൽ ഏ​റെ സ​ന്തോ​ഷം തോ​ന്നി​യ​ത്, അ​മ​ല​യു​ടേ​യും നാ​ഗാ​ർ​ജു​ന​യു​ടേ​യും മ​ക​ൻ എ​ന്‍റെ മ​ക​ൾ​ക്ക് ആ​ദ്യ നാ​യ​ക​നാ​യി എ​ത്തി​യെ​ന്ന​താ​ണ്. ഞാ​ൻ ആ​ദ്യ​മാ​യി തെ​ലു​ങ്കു ചി​ത്രം ചെ​യ്യാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ അ​തി​ൽ നാ​ഗാ​ർ​ജു​ന​യാ​യി​രു​ന്നു നാ​യ​ക​ൻ. അ​തി​ന്‍റെ പൂ​ജ​യ്ക്കൊ​ക്കെ പോ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നെ ക​മ​ൽ​സാ​റി​ന്‍റെ ചി​ത്ര​ത്തി​ന്‍റെ ഡേ​റ്റു​മാ​യി ക്ലാ​ഷാ​യാ​ണ് ആ ​സി​നി​മ മാ​റി​പ്പോ​യ​ത്. അ​ന്നു നാ​ഗാ​ർ​ജു​ന​യ്ക്കൊ​പ്പം എ​നി​ക്കു സി​നി​മ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും നാ​ഗ​യു​ടെ മ​ക​നു നാ​യി​ക​നാ​യി എ​ന്‍റെ മ​ക​ൾ ക​രി​യ​ർ ആ​രം​ഭി​ച്ച​താ​ണ് വ​ലി​യ സ​ന്തോ​ഷം.സി​നി​മ​യു​ടെ വി​ശേ​ഷം?

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി 24 എ​ന്ന ചി​ത്രം ഒ​രു​ക്കി​യ വി​ക്രം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ​ത്. ന​ല്ല ബാ​ന​റും ഹീ​റോ​യും സം​വി​ധാ​യ​ക​നും ഒ​പ്പം ന​ല്ല​ക​ഥാ​പാ​ത്ര​വു​മാ​യി എ​ല്ലാം ന​ല്ല​രീ​തി​യി​ൽ ഒ​ത്തു​ചേ​ർ​ന്നൊ​രു ടീ​മി​നൊ​പ്പം ക​ല്യാ​ണി​ക്കു സി​നി​മ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ ഭാ​ഗ്യ​മാ​ണ്. ആ ​സി​നി​മ​യു​ടെ ഓ​ഡീ​ഷ​ന​ല്ലാ​തെ ലൊ​ക്കേ​ഷ​നി​ലേ​ക്കു ക​ല്യാ​ണി​ക്കൊ​പ്പം എ​നി​ക്കു പോ​കേ​ണ്ടി വ​ന്ന​ട്ടി​ല്ല. കാ​ര​ണം അ​മ​ല​യും നാ​ഗ​യും നാ​ഗ​യു​ടെ സ​ഹോ​ദ​രി സു​പ്രി​യ​യു​മ​ട​ക്കം ക​ല്യാ​ണി​ക്ക് അ​വ​രു​ടെ കു​ടും​ബാം​ഗം എ​ന്ന​പോ​ലെ വ​ള​രെ ന​ല്ല പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്.
വീ​ണ്ടും അ​ഭി​ന​യ രം​ഗ​ത്തേ​ക്ക്?

ബി​സി​ന​സും കാ​ര്യ​ങ്ങ​ളു​മാ​യി ഞാ​ൻ തി​ര​ക്കി​ലാ​ണ്. എ​ങ്കി​ലും അ​തു വി​ട്ട് ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്പോ​ൾ അ​ത് അ​ത്ര​ത്തോ​ളം താ​ല്പ​ര്യം ന​മു​ക്കു ന​ൽ​ക​ണം. രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ ഷൂ​ട്ടിം​ഗി​നു പോ​കാ​ൻ ന​മ്മ​ളെ​ത്ത​ന്നെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​കം അ​തി​ലു​ണ്ടാ​ക​ണം. ന​ല്ല ടീ​മും എ​ന്‍റെ വ​യ​സി​നു ചേ​രു​ന്ന, എ​ന്നാ​ൽ വെ​റു​തെ വ​ന്നു പോ​കു​ന്ന​ത​ല്ല, ക​ഥ​യി​ൽ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി​രി​ക്ക​ണം എ​ന്നു തോ​ന്നി​യാ​ലാ​ണ് സി​നി​മ ഇ​നി ചെ​യ്യു​ക.തെ​ലു​ങ്കി​ലൂ​ടെ വീ​ണ്ടും?

മ​ല​യാ​ള​ത്തി​ൽ നി​ന്നും നി​ര​വ​ധി സി​നി​മ​ക​ളി​ലേ​ക്ക് എ​ന്നെ വി​ളി​ക്കു​ന്നു​ണ്ട്. ത​മി​ഴ്, തെ​ലു​ങ്കു ചി​ത്ര​ങ്ങ​ളും അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. എ​ങ്കി​ലും അ​തി​ൽ നി​ന്നും ഞാ​ൻ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത് ഒ​രു തെ​ലു​ങ്ക് ചി​ത്ര​മാ​ണ്. ഓ​രോ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​പേ​ക്ഷി​ച്ച​താ​ണ് മ​റ്റു ചി​ത്ര​ങ്ങ​ളൊ​ക്കെ. തെ​ലു​ങ്കി​ൽ ന​ല്ല ടീ​മി​നൊ​പ്പ​മു​ള്ളൊ​രു ചി​ത്ര​മാ​ണ്. ന​ല്ലൊ​രു വേ​ഷ​മാ​ണ് അ​തി​ൽ ചെ​യ്യു​ന്ന​ത്. ന​ട​ൻ നി​തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത്തെ സി​നി​മ​യാ​ണ​ത്.

അ​മ്മ​യ്ക്കൊ​പ്പം മ​ക​ളും?

തെ​ലു​ങ്കി​ലാ​ണെ​ങ്കി​ലും ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സി​നി​മ​ക​ളാ​ണ് ചെ​യ്യു​ന്ന​ത്. ക​ല്യാ​ണി നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്പോ​ൾ ഞാ​ൻ എ​ന്‍റെ ചി​ത്ര​ത്തി​ൽ നാ​യി​ക​യു​ടെ അ​മ്മ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ര​ണ്ടു​പേ​രു​ടേ​യും സി​നി​മ​ക​ൾ ഒ​രേ സ​മ​യം ത​ന്നെ തി​യ​റ്റ​റി​ലെ​ത്തു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ര​ണ്ടു​സി​നി​മ​ക​ളും മി​ക​ച്ച വി​ജ​യം നേ​ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.എ​ണ്‍​പ​തി​ന്‍റെ റി​യൂ​ണി​യ​ൻ?

ഇ​ന്നു സി​നി​മ​യു​ടെ രീ​തി​ക​ൾ മാ​റി. ആ​ർ​ക്കും മ​റ്റാ​രോ​ടും സൗ​ഹൃ​ദ​മി​ല്ല. ഷൂ​ട്ടിം​ഗി​ൽ കാ​ര​വ​നി​ലാ​ണ് എ​ല്ലാ​വ​രും. ഞ​ങ്ങ​ളു​ടെ സ​മ​യ​ത്ത് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ഒ​ന്നി​ച്ചി​രു​ന്നു കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു. എ​ല്ലാ​വ​രു​മാ​യി ഒ​രു​പോ​ലെ ഇ​ട​പ​ഴ​കു​ന്നു. അ​ത്ത​ര​മൊ​രു ഷൂ​ട്ടിം​ഗ് ആം​പി​യ​ൻ​സു​ണ്ടാ​യി​രു​ന്നു ആ ​കാ​ല​ത്തെ സി​നി​മ​ക​ൾ​ക്ക്. ഒ​രു കു​ടും​ബം പോ​ലെ ജീ​വി​ച്ചി​രു​ന്നു. ഒ​രി​ക്ക​ൽ മീ​ന​യു​ടെ വി​വാ​ഹ നി​ശ്ച​യ​ത്തി​നാ​യി ഒ​രു ഹോ​ട്ട​ലി​ൽ പോ​യ സ​മ​യ​ത്താ​ണ് സു​മ​ല​ത​യെ കാ​ണു​ന്ന​ത്. കു​റേ നാ​ളി​നു​ശേ​ഷ​മാ​ണ് അ​ന്നു ഞ​ങ്ങ​ൾ കാ​ണു​ന്ന​ത്. അ​വി​ടെ​ത്ത​ന്നെ ത​മി​ഴ് ന​ട​ൻ മോ​ഹ​നു​മു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​ന്നി​ച്ചു ജോ​ലി ചെ​യ്ത​വ​രാ​ണ്. കൂ​ടു​ത​ൽ പേ​രും ചെ​ന്നൈ​യി​ൽ ത​ന്നെ​യു​ണ്ട്. എ​ല്ലാ​വ​രും ഒ​ത്തു ചേ​രു​ന്ന​തി​ന്‍റെ ആ​ലോ​ച​ന അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ മ​ന​സി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​തു പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ കു​റ​ച്ചു പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്.എ​ല്ലാ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​ത് ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ സു​ഹാ​സി​നി​ക്കാ​യി​രു​ന്നു. അ​വ​രു​മാ​യി ഞാ​ൻ ഇ​തു സം​സാ​രി​ച്ചു. ന​മു​ക്കു ഒ​രു ഗെ​റ്റ് ടു​ഗ​ത​ർ സം​ഘ​ടി​പ്പി​ക്കാ​മെ​ന്നു ഞാ​ൻ സു​ഹാ​സി​നി​യോ​ടു പ​റ​ഞ്ഞു. എ​ന്തി​നു ചെ​റു​താ​യി സം​ഘ​ടി​പ്പി​ക്ക​ണം, ന​മു​ക്കെ​ല്ലാ​വ​രേ​യും വി​ളി​ക്കാ​മെ​ന്നാ​യി സു​ഹാ​സി​നി. എ​ണ്‍​പ​തു​ക​ളി​ലെ എ​ല്ലാ​വ​രേ​യും വി​ളി​ക്കാ​നും അ​തു സം​ഘ​ടി​പ്പി​ക്കാ​നും സാ​ധി​ക്കി​ല്ല. അ​ങ്ങ​നെ​യാ​ണ് എ​നി​ക്കൊ​പ്പ​വും സു​ഹാ​സി​നി​ക്കൊ​പ്പ​വും വ​ർ​ക്കു ചെ​യ്ത ന​മു​ക്കു പ​രി​ചി​ത​മാ​യ​വ​രെ മാ​ത്രം വി​ളി​ക്കാ​മെ​ന്ന ധാ​ര​ണ വ​രു​ന്ന​ത്. ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ച​വ​രെ വി​ളി​ച്ച​പ്പോ​ൾ എ​ല്ലാ​യി​ട​ത്തു നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് കി​ട്ടി​യ​ത്. ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ അ​ഭി​നേ​താ​ക്ക​ളേ​യും വി​ളി​ക്ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ശ. പ​ക്ഷേ, അ​തു ന​മു​ക്കു സം​ഘ​ടി​പ്പി​ക്കാ​നാ​വി​ല്ല. അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ൾ​ക്കൊ​പ്പം വ​ർ​ക്കു ചെ​യ്ത എ​ണ്‍​പ​തു​ക​ളി​ലെ ഹീ​റോ​ക​ളും ഹീ​റോ​യി​ൻ​സും എ​ന്ന​തി​ലേ​ക്കു ചു​ര​ക്കി​യ​ത്. അ​ത്ത​ര​ത്തി​ലാ​ണ് ഒ​രു റീ​യൂ​ണി​യ​ൻ​സം​ഘ​ടി​പ്പി​ച്ച​ത്. ജീ​വി​ത​ത്തി​ൽ വ​ള​രെ ആ​ന​ന്ദം പ​ക​ർ​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു അ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പൂ​മ​ര​ത്തി​ള​ക്ക​ത്തി​ൽ കാ​ളി​ദാ​സ്
ക​ലോ​ത്സ​വം പോ​ലെ കാ​വ്യ​സു​ന്ദ​ര​മാ​ണ് കാ​ളി​ദാ​സി​ന്‍റെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ടാം​വ​ര​വ്
"എനിക്ക് ഇഷ്ടം ഗ്ലാമറിനോട്..'
മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ​രി​ചി​ത​യാ​ണ് അ​ഞ്ജ​ലി. അ​ന്യ​ഭാ​ഷാ നാ​യി​ക​യെ​ങ്കി​ലും ക​രി​യ​റി
‘കിടു’വിനു കിടിലൻ പാട്ടുകളൊരുക്കി വിമൽ ടി.കെ.
പടം ഇറങ്ങും മുന്പേ പാട്ട് ഹിറ്റാവുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മജീദ് അബു സംവിധാനം ചെയ്ത ‘കിടു’വിലെ
പു​ഴ​യ്ക്കു​വേ​ണ്ടി ഒ​രു സി​നി​മ -​ ലാ​ലി​ബേ​ല
“പ​രി​സ്ഥി​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ് ലാ​ലി​ബേ​ല പ​റ​യു​ന്ന​ത്. മ​
വിനീത കോശിക്ക് "ബംപറടിച്ചു'..!
’ഈ ​അ​വാ​ർ​ഡ് അ​വാ​ർ​ഡ് എ​ന്നു കേ​ട്ടി​ട്ട് മാ​ത്ര​മു​ള്ള ആ​ളു​ടെ അ​രി​കി​ലേ​ക്ക് ഒ​രു അ​വാ​ർ​ഡ് എ​ത
‘അഭിയുടെ കഥ, അനുവിന്‍റെയും’ റിയൽ ലൈഫ് സ്റ്റോറി - ബി. ​ആ​ർ.​വി​ജ​യ​ല​ക്ഷ്മി
ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ ഛായാ​ഗ്രാ​ഹ​ക​യും ക​ന്ന​ട ച​ല​ച്ചി​ത്ര​പ്ര​തി​ഭ ബി. ​ആ​ർ.​പ​ന്ത​ലു​വി​ന്‍റെ മ
"ഇര'യുടെ കരുത്ത് വൈശാഖ്- ഉദയകൃഷ്ണ സപ്പോർട്ട്: സൈജു എസ്.എസ്.
വൈ​ശാ​ഖി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന സൈ​ജു എ​സ്.എ​സ്. സം​വി​ധാ​നം ചെ​യ്ത സ​സ്പെ​ൻ​സ് ത്രി​ല്ല​ർ
ഗായകനിൽ നിന്ന് നായകനിലേക്ക്..
തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലൂടെയാണ് സിദ്ധാർഥ് മേനോൻ മലയാളികൾക്കു പരിചിതനാകുന്നത്. മ്യൂസിക
‘പ​ത്മാ​വ​ത് ’ ക​രി​യ​ർ​ബെ​സ്റ്റെ​ന്ന് ഫീ​ഡ്ബാ​ക്ക്: ജ​സ്റ്റി​ൻ ജോ​സ്
ഹാ​പ്പി ന്യൂ ​ഇ​യ​ർ, എ​യ​ർ ലി​ഫ്റ്റ്, സ​ര​ബ്ജി​ത്ത്, ഉ​ഡ്താ പ​ഞ്ചാ​ബ്, മോ​ഹ​ൻ​ജ​ദാ​രോ, ബാ​ജി​റാ​വു
എന്‍റെ അഭിപ്രായമാണ് എന്‍റെ സിനിമകൾ: രഞ്ജിത് ശങ്കർ
മലയാള സിനിമയിൽ വിപ്ലകരമായ മാറ്റത്തിനു വഴിയൊരുക്കിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. സിനിമ വ്യവസായത്തിന
മനുഷ്യമനസിന്‍റെ ആഴങ്ങൾ പോലെ ‘കിണർ’- എം. എ. നിഷാദ്
ജ​യ​പ്ര​ദ, രേ​വ​തി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം.​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്ത സ
"വിട്ടുപോകുന്നില്ല ഷാജി പാപ്പൻ..'
ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും പോ​പ്പു​ല​റാ​യ ക​ഥാ​പാ​ത്ര​മേ​തെ​ന്നു ചോ​ദി​ച്ചാ​ൽ അ​തു ഷാ
"കളിസിനിമയല്ല ക്യാപ്റ്റൻ; കളിക്കാരന്‍റെ ജീവിതം പറയുന്ന സിനിമ'
“എ​പ്പോ​ഴും പാ​ടി​പ്പുക​ഴ്ത്ത​പ്പെ​ട്ട ഹീ​റോ​ക​ളെ​ക്കു​റി​ച്ചാ​ണു സി​നി​മ​ക​ളി​ൽ പ​റ​യു​ന്ന​ത്. എ​
വാപ്പച്ചിയോട് ഒരുപാടിഷ്ടം, സ്നേഹം- ഷാഹീൻ സിദ്ധീഖ്
നടൻ സിദ്ധിഖിന്‍റെ മകൻ ഷാഹീൻ സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന റൊമാന്‍റിക് ത്രില്ലർ "കഥ പറഞ്ഞ കഥ' തിയറ്
ഞാ​ൻ "ഇ​ൻഡ്യൻ'; "കളി'യിൽ അന്ധകാരം അനീഷ്!
“പപ്പയി​ട്ട പേ​രാ​ണ് "ഇ​ൻഡ്യൻ'. കെ. ​ബാ​ല​ച​ന്ദ​ർ എ​ന്ന ത​മി​ഴ് ഡ​യ​റ​ക്ട​റു​ടെ വ​ലി​യ ഫാ​നാ​ണു പ​പ്
"ഡ​ബ്സ്മാ​ഷ് ചെയ്യുന്ന കാലം മുന്പു സി​നി​മ ചെയ്തു' - വ​ർ​ഷ ബോ​ല​മ്മ
സ​തു​ര​ൻ, യാ​നും തീ​യ​വ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ കൂ​ർ​ഗ് സു​ന്ദ​രി വ​ർ​ഷ ബോ​ല​മ
"ഹേയ് ജൂഡ്' സ്മൈ​ലി ഫീൽഗുഡ് മൂ​വി- ശ്യാമപ്രസാദ്
ചലച്ചിത്ര ജീ​വി​ത​ത്തി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലെ​ത്തി​ നി​ൽ​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര
"ഇവിടം സുരക്ഷിതമാണ്, പക്ഷേ....'
മി​നി​സ്ക്രീ​നി​ലും ബി​ഗ്സ്ക്രീ​നി​ലും ഒ​രു​പോ​ലെ പ​രി​ചി​ത​യാ​ണ് സ്വാ​സി​ക. ത​ന്‍റെ നി​ല​പാ​ടി​ൽ ഉ
എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ത്രി​ല്ല​റാ​ണ് സ്ട്രീ​റ്റ്‌ലൈ​റ്റ്സ്: ഷാം​ദ​ത്ത് സൈ​നു​ദ്ദീ​ൻ
വി​ശ്വ​രൂ​പം2, ഉ​ത്ത​മ​വി​ല്ല​ൻ, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ, സാ​ഹ​സം, കാ​വ്യാ​സ് ഡ​യ​റി, ഉ
സിംപിളാണ് പ്രണവ് ; ഫാമിലി എന്‍റർടെയ്നറാണ് ആദി: ജിത്തു ജോസഫ്
“പാ​ർ​ക്കൗ​റും ആ​ക്‌ഷ​നി​ലു​ള്ള പു​തു​മ​യും പി​ന്നെ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ത​ന്നെ​യാ​ണ് എ​ന്‍റെ മു​
അച്ഛനും അമ്മയുമാണ് എന്‍റെ ശക്തിയും ആത്മവിശ്വാസവും: ശ്രാവൺ മുകേഷ്
മു​കേ​ഷി​ന്‍റെ​യും സ​രി​ത​യു​ടെ​യും മ​ക​നും ദു​ബാ​യി​ൽ ഡോ​ക്ട​റു​മാ​യ ശ്രാ​വ​ണ്‍ മു​കേ​ഷ് നാ​യ​ക​നാ
വി​ഷ്ണു​വി​ന്‍റെ നാ​യി​ക​യാ​യ​തു വ​ലി​യ ഭാ​ഗ്യം: ആ​ൽ​ഫി
കു​ഞ്ചാ​ക്കോ ബോ​ബ​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ഗീ​ത്
കാ​ർ​ബ​ണ്‍ എ​ഴു​തി​യ​ത് ഫ​ഹ​ദി​നെ മ​ന​സി​ൽ​ക്ക​ണ്ട്: വേ​ണു
ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ വേ​ണു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​
പത്താം ക്ലാസും സൂപ്പർ ഡാൻസും; ക്വീ​നാ​ണ് സാ​നി​യ !
‘കാ​ന്പ​സ്മൂ​വി​യാ​ണു ക്വീ​ൻ. കാ​ന്പ​സി​ന്‍റെ ശ​ക്തി​യെ​ന്താ​ണെ​ന്ന് അ​റി​യി​ക്കു​ന്ന സി​നി​മ​.സൗ​ഹൃ
ക്വീൻ - യുവത്വത്തിന്‍റെ സൗഹൃദോത്സവം: ഡി​ജോ ജോ​സ് ആ​ന്‍റ​ണി
‘ലാ ​കൊ​ച്ചി​ൻ’ എ​ന്ന സം​ഗീ​ത ആ​ൽ​ബം, ‘ഒ​രു വാ​ലി​ന്‍റെ പ്ര​ണ​യം’ എ​ന്ന ഷോ​ർ​ട്ട്ഫി​ലിം എ​ന്നി​വ​യ
‘ദി​വാ​ൻ​ജി​മൂ​ല’​യി​ലെ ‘ഗ്രാ​ൻ​ഡ് പ്രി​ക്സ് ’ വി​ശേ​ഷ​ങ്ങ​ൾ!
നോ​ർ​ത്ത് 24 കാ​തം, സ​പ്ത​മ​ശ്രീ ത​സ്ക​രഃ, ലോ​ർ​ഡ് ലി​വിംഗ്സ്റ്റ​ണ്‍ 7000 ക​ണ്ടി... പേ​രി​ലും പ്ര​
‘ഈട’യിലെ ഐശ്വര്യയുമായി എനിക്കു സാമ്യമില്ല: നിമിഷ
ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ എഡിറ്റർ ബി. ​അ​ജി​ത്കു​മാ​ർ ര​ച​ന​യും ചിത്രസംയോജനവും സം​വി​ധാ​ന​വും നി​
മാ​യാ​ന​ദി​യി​ലെ അ​പ്പു എ​ന്നേ​ക്കാ​ൾ ബോ​ൾ​ഡാ​ണ്: ഐ​ശ്വ​ര്യ​ല​ക്ഷ്മി
ശ്യാം​പു​ഷ്ക​ര​ൻ- ദി​ലീ​ഷ് നാ​യ​ർ ടീ​മി​ന്‍റെ ര​ച​ന​യി​ൽ ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത മാ​യാ​ന​ദി
ക​ള​ർ​ഫു​ൾ എ​ന്‍റ​ർ​ടെ​യ്നറാണ് ആട് -2: മിഥുൻ മാനുവൽ തോമസ്
ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച ആ​ട്-2 തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ജയസൂ
ഇ​പ്പോ​ൾ ഞാ​ൻ ഡൈ​ഹാ​ർ​ഡ് പൃ​ഥ്വി​രാ​ജ് ഫാ​ൻ: ദു​ർ​ഗ കൃ​ഷ്ണ
“സി​നി​മ എ​നി​ക്ക് ഇ​പ്പോ​ൾ ക​യ​റി​വ​ന്ന ഒ​രു അ​തി​ഥി​യാ​ണ്. നൃ​ത്തം ത​ന്നെ​യാ​ണ് എ​പ്പോ​ഴും. ഓ​ർ​
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.